Showing posts with label ഗണപതി. Show all posts
Showing posts with label ഗണപതി. Show all posts

Monday, August 12, 2019

ശ്രീ ഗണേശാഷ്ടോത്തര ശതനാമാവലി

ഓം വിനായകായ നമഃ  |  
ഓം വിഘ്നരാജായ നമഃ  |
ഓം ഗൗരീപുത്രായ നമഃ  | 
ഓം ഗണേശ്വരായ നമഃ  |
ഓം സ്കംദാഗ്രജായ നമഃ  |
 ഓം അവ്യയായ നമഃ  |
ഓം പൂതായ നമഃ  | 
ഓം ദക്ഷാധ്യക്ഷായ നമഃ  |
ഓം ദ്വിജപ്രിയായ നമഃ  |
ഓം അഗ്നിഗര്വച്ഛിദേ നമഃ  || ൧൦ ||
ഓം ഇംദ്രശ്രീ പ്രദായ നമഃ  |
ഓം വാണീബലപ്രദായ നമഃ  |
ഓം സര്വസിദ്ധിപ്രദായകായ നമഃ |
ഓം ശര്വതനയായ നമഃ |
ഓം ശര്വപ്രിയായ നമഃ  | 
ഓം സര്വാത്മകായ നമഃ  |
ഓം സൃഷ്ടികര്ത്രേ നമഃ  | 
ഓം ദേവാനീകാര്ചിതായ നമഃ  |
ഓം ശിവായ നമഃ  | 
ഓം ശുദ്ധായ നമഃ  || ൨൦ ||
ഓം ബുദ്ധിപ്രിയായ നമഃ  |
ഓം ശാംതായ നമഃ  |
ഓം ബ്രഹ്മചാരിണേ നമഃ  | 
ഓം ഗജാനനായ നമഃ  |
ഓം ദ്വൈമാതുരായ നമഃ  | 
ഓം മുനിസ്തുത്യായ നമഃ  |
ഓം ഭക്തവിഘ്നവിനാശകായ നമഃ  |
ഓം ഏകദംതായ നമഃ  |
ഓം ചതുര്ബാഹവേ നമഃ  | 
ഓം ശക്തിസംയുതായ നമഃ  || ൩൦ ||
ഓം ചതുരായ നമഃ  |  
ഓം ലംബോദരായ നമഃ  |
ഓം ശൂര്പകര്ണായ നമഃ  | 
ഓം ഹേരംബായ നമഃ  |
ഓം ബ്രഹ്മവിത്തമായ നമഃ  | 
ഓം കാലായ നമഃ  |
ഓം ഗ്രഹപതയേ നമഃ  | 
ഓം കാമിനേ നമഃ  |
ഓം സോമസൂര്യാഗ്നിലോചനായ നമഃ |
ഓം പാശാംകുശധരായ നമഃ || ൪൦ ||
ഓം ചംഡായ നമഃ  | 
ഓം ഗുണാതീതായ നമഃ  |
ഓം നിരംജനായ നമഃ  | 
ഓം അകല്മശായ നമഃ  |
ഓം സ്വയംസിദ്ധാര്ചിതപദായ നമഃ |
ഓം ബീജപൂരകായ നമഃ |
ഓം അവ്യക്തായ നമഃ  | 
ഓം ഗദിനേ നമഃ  |
ഓം വരദായ നമഃ  | 
ഓം ശാശ്വതായ നമഃ  || ൫൦ ||
ഓം കൃതിനേ നമഃ  | 
ഓം വിദ്വത്പ്രിയായ നമഃ  |
ഓം വീതഭയായ നമഃ  | 
ഓം ചക്രിണേ നമഃ  |
ഓം ഇക്ഷുചാപധൃതേ നമഃ  |
ഓം അബ്ജോത്പലകരായ നമഃ  |
ഓം ശ്രീദായ നമഃ  | 
ഓം ശ്രീഹേതവേ നമഃ  |
ഓം സ്തുതിഹര്ഷിതായ നമഃ  |
ഓം കുലാദ്രിഭൃതേ നമഃ  || ൬൦ ||
ഓം ജടിനേ നമഃ  | 
ഓം ചംദ്രചൂഡായ നമഃ  |
ഓം അമരേശ്വരായ നമഃ  | 
ഓം നാഗയജ്ഞോപവീതിനേ നമഃ  |
ഓം ശ്രീകംഠായ നമഃ  | 
ഓം രാമാര്ചിതപദായ നമഃ  |
ഓം വ്രതിനേ നമഃ  | 
ഓം സ്ഥൂലകംഠായ നമഃ  |
ഓം ത്രയീകര്ത്രേ നമഃ  |
ഓം സാമഘോഷപ്രിയായ നമഃ  || ൭൦ ||
ഓം പുരുഷോത്തമായ നമഃ  |
ഓം സ്ഥൂലതുംഡായ നമഃ  |
ഓം അഗ്രഗണ്യായ നമഃ  |
ഓം ഗ്രാമണ്യേ നമഃ  |
ഓം ഗണപായ നമഃ  |
ഓം സ്ഥിരായ നമഃ  |
ഓം വൃദ്ധായ നമഃ  | 
ഓം സുഭഗായ നമഃ  |
ഓം ശൂരായ നമഃ  |
ഓം വാഗീശായ നമഃ  || ൮൦ ||
ഓം സിദ്ധിദായ നമഃ  | 
ഓം ദൂര്വാബില്വപ്രിയായ നമഃ  |
ഓം കാംതായ നമഃ  | 
ഓം പാപഹാരിണേ നമഃ  |
ഓം കൃതാഗമായ നമഃ  | 
ഓം സമാഹിതായ നമഃ  |
ഓം വക്രതുംഡായ നമഃ  | 
ഓം ശ്രീപ്രദായ നമഃ  |
ഓം സൗമ്യായ നമഃ  |  
ഓം ഭക്തകാംക്ഷിതദായ നമഃ  || ൯൦ ||
ഓം അച്യുതായ നമഃ  |  
ഓം കേവലായ നമഃ  |
ഓം സിദ്ധായ നമഃ  | 
ഓം സച്ചിദാനംദവിഗ്രഹായ നമഃ  |
ഓം ജ്ഞാനിനേ നമഃ  | 
ഓം മായായുക്തായ നമഃ  |
ഓം ദാംതായ നമഃ  | 
ഓം ബ്രഹ്മിഷ്ഠായ നമഃ  |
ഓം ഭയവര്ജിതായ നമഃ  | 
ഓം പ്രമത്തദൈത്യഭയദായ നമഃ || ൧൦൦ ||
ഓം വ്യക്തമൂര്തയേ നമഃ  | 
ഓം അമൂര്തകായ നമഃ  |
ഓം പാര്വതീശംകരോത്സംഗഖേലനോത്സവലാലനായ നമഃ  |
ഓം സമസ്തജഗദാധാരായ നമഃ  |
ഓം വരമൂഷകവാഹനായ നമഃ  |
ഓം ഹൃഷ്ടസ്തുതായ നമഃ  |
ഓം പ്രസന്നാത്മനേ നമഃ  |
ഓം സര്വസിദ്ധിപ്രദായകായ നമഃ  |
|| ഇതീ ശ്രീ ഗണേശാഷ്ടോത്തര ശതനാമാവലിഃ സംപൂര്ണമ്‌ ||

ഗണേശ മംഗലാഷ്ടകമ്‌

ഓം ഗണേശായനമഃ
ഗജാനനായ ഗാംഗേയ സഹജായ സദാത്മനേ |
ഗൗരീപ്രിയ തനൂജായ ഗണേശായാസ്തു മംഗളമ്‌ || ൧ ||
നാഗയജ്ഞോപവീതായ നതവിഘ്നവിനാശിനേ |
നംദ്യാദി ഗണനാഥായ നായകായാസ്തു മംഗളമ്‌ || ൨ ||
ഇഭവക്ത്രായ ചേംദ്രാദി വംദിതായ ചിദാത്മനേ |
ഈശാനപ്രേമപാത്രായ ചേഷ്ടദായസ്തു മംഗളമ്‌ || ൩ ||
സുമുഖായ സുശുംഡാഗ്രോ ക്ഷിപ്താമൃതഘടായ ച |
സുരബൃംദ നിഷേവ്യായ സുഖദായസ്തു മംഗളമ്‌ || ൪ ||
ചതുര്ഭുജായ ചംദ്രാര്ധ വിലസന്മസ്തകായ ച |
ചരണാവനതാനംത താരണായാസ്തു മംഗളമ്‌ || ൫ ||
വക്രതുംഡായ വടവേ വംധ്യായ വരദായ ച |
വിരൂപാക്ഷ സുതായാസ്തു വിഘ്നനാശായ മംഗളമ്‌ || ൬ ||
പ്രമോദമോദരൂപായ സിദ്ധിവിജ്ഞാന രൂപിണേ |
പ്രകൃഷ്ടാ പാപനാശായ ഫലദായസ്തു മംഗളമ്‌ || ൭ ||
മംഗളം ഗണനാഥായ മംഗളം ഹരസൂനവേ |
മംഗളം വിഘ്നരാജായ വിഘ്നഹര്ത്രേസ്തു മംഗളമ്‌ || ൮ ||
ശ്ലോകാഷ്ടകമിദം പുണ്യം മംഗളപ്രദം ആധരാത്‌ |
പരിതവ്യം പ്രയത്നേന സര്വവിഘ്ന നിവൃത്തയേ || ൯ ||
|| ഇതി ശ്രീ ഗണേശ മംഗളാഷ്ടകം സംപൂര്ണമ്‌ ||

ഗണേശ കവചമ്‌

| ഗൗരീ ഉവാച ||
ഏഷോതി ചപലോ ദൈത്യാന്‌ ബാല്യേപി നാശയത്യഹോ |
അഗ്രേ കിം കര്മ കര്തേതി ന ജാനേ മുനിസത്തമ ||
ദൈത്യാ നാനാവിധാ ദുഷ്ടാഃ സ്സാധു ദേവദ്രുമഃ ഖലാഃ |
അതോസ്യ കംഠേ കിംചിത്ത്വം രക്ഷാം സംബദ്ദുമര്ഹസി ||
|| മുനിരുവാച ||
|| അഥ ധ്യാനമ്‌ ||
ധ്യായേത്‌ സിംഹഗതം വിനായകമമും ദിഗ്ബാഹു മാദ്യേ യുഗേ
ത്രേതായാം തു മയൂര വാഹനമമും ഷഡ്ബാഹുകം സിദ്ധിദമ്‌ |
ദ്വാപരേതു ഗജാനനം യുഗഭുജം രക്താംഗരാഗം വിഭുമ്‌
തുര്യേ തു ദ്വിഭുജം സിതാംഗരുചിരം സര്വാര്ഥദം സര്വദാ ||
|| അഥ കവചമ്‌ ||
വിനായക ശ്ശിഖാംപാതു പരമാത്മാ പരാത്പരഃ |
അതിസുംദര കായസ്തു മസ്തകം സുമഹോത്കടഃ || ൧ ||
ലലാടം കശ്യപഃ പാതു ഭ്രൂയുഗം തു മഹോദരഃ |
നയനേ ഭാലചംദ്രസ്തു ഗജാസ്യസ്യോഷ്ഠ പല്ലവൗ || ൨ ||
ജിഹ്വാം പാതു ഗണക്രീഡശ്ചുബുകം ഗിരിജാസുതഃ |
വാചം വിനായകഃ പാതു ദംതാന്‌ രക്ഷതു ദുര്മുഖഃ || ൩ ||
ശ്രവണൗ പാശപാണിസ്തു നാസികാം ചിംതിതാര്ഥദഃ |
ഗണേശസ്തു മുഖം പാതു കംഠം പാതു ഗണാധിപഃ || ൪ ||
സ്കംധൗ പാതു ഗജസ്കംധഃ സ്തനേ വിഘ്നവിനാശനഃ |
ഹൃദയം ഗണനാഥസ്തു ഹേരംബോ ജഠരം മഹാന്‌ || ൫ ||
ധരാധരഃ പാതു പാര്ശ്വൗ പൃഷ്ഠം വിഘ്നഹരശ്യുഭഃ |
ലിംഗം ഗുഹ്യം സദാ പാതു വക്രതുംഡോ മഹാബലഃ || ൬ ||
ഗണക്രീഡോ ജാനു ജംഘേ ഊരൂ മംഗളകീര്തിമാന്‌ |
ഏകദംതോ മഹാബുദ്ധിഃ പാദൗ ഗുല്ഫൗ സദാവതു || ൭ ||
ക്ഷിപ്ര പ്രസാദനോ ബാഹു പാണീ ആശാപ്രപൂരകഃ |
അംഗുലീശ്ച നഖാന്‌ പാതു പദ്മഹസ്തോ രിനാശനഃ || ൮ ||
സര്വാംഗാനി മയൂരേശോ വിശ്വവ്യാപീ സദാവതു |
അനുക്തമപി യത്‌ സ്ഥാനം ധൂമ്രകേതുഃ സദാവതു || ൯ ||
ആമോദസ്ത ഗ്രതഃ പാതു പ്രമോദഃ പൃഷ്ഠതോവതു |
പ്രാച്യാം രക്ഷതു ബുദ്ധീശ ആഗ്നേയാം സിദ്ധിദായകഃ || ൧൦ ||
ദക്ഷിണസ്യാമുമാപുത്രോ നൈരുത്യാം തു ഗണേശ്വരഃ |
പ്രതിച്യാം വിഘ്നഹര്താ വ്യാദ്വായവ്യാം ഗജകര്ണകഃ || ൧൧ ||
കൗബേര്യാം നിധിപഃ പായാദീശാന്യാ വിഷനംദനഃ |
ദിവാവ്യാദേകദംത സ്തു രാത്രൗ സംധ്യാസു യഃവിഘ്നഹൃത്‌ || ൧൨ ||
രാക്ഷസാസുര ബേതാള ഗ്രഹ ഭൂത പിശാചതഃ |
പാശാംകുശധരഃ പാതു രജസ്സത്വ തമസ്മൃതീഃ || ൧൩ ||
ജ്ഞാനം ധര്മം ച ലക്ഷ്മീ ച ലജ്ജാം കീര്തിം തഥാ കുലമ്‌ |
വപുര്ധനം ച ധാന്യം ച ഗൃഹം ദാരാസ്സുതാന്സഖീന്‌ || ൧൪ ||
സര്വായുധ ധരഃ പൗത്രാന്‌ മയൂരേശോ വതാത്‌ സദാ |
കപിലോ ജാനുകം പാതു ഗജാശ്വാന്‌ വികടോവതു || ൧൫ ||
ഭൂര്ജപത്രേ ലിഖിത്വേദം യഃ കംഠേ ധാരയേത്‌ സുധീഃ |
ന ഭയം ജായതേ തസ്യ യക്ഷ രക്ഷഃ പിശാചതഃ || ൧൬ ||
ത്രിസംധ്യം ജപതേ യസ്തു വജ്രസാര തനുര്ഭവേത്‌ |
യാത്രാകാലേ പഠേദ്യസ്തു നിര്വിഘ്നേന ഫലം ലഭേത്‌ || ൧൭ ||
യുദ്ധകാലേ പഠേദ്യസ്തു വിജയം ചാപ്നുയാദ്ഭുവമ്‌ ||
മാരണോച്ചാടനാകര്ഷ സ്തംഭ മോഹന കര്മണി || ൧൮ ||
സപ്തവാരം ജപേദേതദ്ദനാനാമേകവിംശതിഃ |
തത്തത്ഫലമവാപ്നോതി സാധകോ  നാത്ര സംശയഃ || ൧൯ ||
ഏകവിംശതിവാരം ച പഠേത്താവദ്ദിനാനി യഃ |
കാരാഗൃഹഗതം സദ്യോ രാജ്ഞാവധ്യം ച മോചയേത്‌ || ൨൦ ||
രാജദര്ശന വേളായാം പഠേദേതത്‌ ത്രിവാരതഃ |
സ രാജാനം വശം നീത്വാ പ്രകൃതീശ്ച സഭാം ജയേത്‌ || ൨൧ ||
ഇദം ഗണേശകവചം കശ്യപേന സവിരിതമ്‌ |
മുദ്ഗലായ ച തേ നാഥ മാംഡവ്യായ മഹര്ഷയേ || ൨൨ ||
മഹ്യം സ പ്രാഹ കൃപയാ കവചം സര്വ സിദ്ധിദമ്‌ |
ന ദേയം ഭക്തിഹീനായ ദേയം ശ്രദ്ധാവതേ ശുഭമ്‌ || ൨൩ ||
അനേനാസ്യ കൃതാ രക്ഷാ ന ബാധാസ്യ ഭവേത്‌ വ്യചിത്‌ |
രാക്ഷസാസുര ബേതാള ദൈത്യ ദാനവ സംഭവാഃ || ൨൪ ||
|| ഇതീ ശ്രീ ഗണേശപുരാണേ ശ്രീ ഗണേശ കവചം സംപൂര്ണമ്‌ ||

Sunday, July 14, 2019

വിനായകാഷ്ടകം

നമദ്ദേവവൃന്ദം ലസദ്വേദകന്ദം
ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം
ബൃഹച്ചാരുതുന്ദം സ്തുതശ്രീസനന്ദം
ജടാഹീന്ദ്രകുന്ദം ഭജേഽഭീഷ്ടസന്ദം.   

കിലദ്ദേവഗോത്രം കനദ്ധേമഗാത്രം
സദാനന്ദമാത്രം മഹാഭക്തമിത്രം
ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം
സമസ്താർത്തിദാത്രം ഭജേ ശക്തിപുത്രം.

ഗളദ്ദാനമാലം ചലദ്ഭോഗിമാലം
ഗളാംഭോദകാലം സദാ ദാനശീലം
സുരാരാതികാലം മഹേശാത്മബാലം
ലസത്പുണ്ഡ്രഫാലം ഭജേ ലോകമൂലം.

ഉരസ്താരഹാരം ശരച്ചന്ദ്രഹീരം
സുരശ്രീവിചാരം ഹൃതാർത്താരിഭാരം
കടേ ദാനപൂരം ജടാഭോഗിപൂരം
കലാബിന്ദുതാരം ഭജേ ശൈവവീരം.

കരാരൂഢമോക്ഷം വിപദ്ഭങ്ഗദക്ഷം
ചലസ്സാരസാക്ഷം പരാശക്തിപക്ഷം
ശ്രിതാമർത്ത്യവൃക്ഷം സുരാരിദ്രുതക്ഷം
പരാനന്ദപക്ഷം ഭജേ ശ്രീശിവാക്ഷം.

സദാശം സുരേശം സദാ പാതുമീശം
നിദാനോദ്ഭവം ശാങ്കരപ്രമകോശം
ധൃതശ്രീനിശേശം ലസദ്ദന്തകോശം
ചലച്ഛൂലപാശം ഭജേ കൃത്തപാശം.  

തതാനേകസന്തം സദാ ദാനവന്തം
ബുധശ്രീകരന്തം ഗജാസ്യം വിഭാന്തം
കരാത്മീയദന്തം ത്രിലോകൈകവൃന്തം
സുമന്ദം പരന്തം ഭജേഽഹം ഭവന്തം.

ശിവപ്രമപിണ്ഡം പരം സ്വർണ്ണവർണ്ണം
ലസദ്ദന്തഖണ്ഡം സദാനന്ദപൂർണ്ണം
വിവർണ്ണപ്രഭാസ്യം ധൃതസ്വർണ്ണഭാണ്ഡം
ചലച്ചാരുശുണ്ഡം ഭജേ ദന്തിതുണ്ഡം.

ശ്രീ ഗണേശാഷ്ടകം





ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേ fഹം ഗണനായകം

മൌഞ്ജീക്രിഷ്ണാജിനധരം നാഗയജ്ഞോപവീതിനം
ബാലേന്ദുവിലാസന്മൌലിം വന്ദേ fഹം ഗണനായകം

അംബികാഹ്രുദയാനന്ദം മാത്രുഭിഃ പരിപാലിതം
ഭക്തപ്രിയം മദോന്മത്തം വന്ദേ f ഹം ഗണനായകം

ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭൂഷിതം
ചിത്രരൂപധരം ദേവം വന്ദേ ഹം ഗണനായകം

ഗജവക്ത്രം സുരശ്രേഷ്ഠം കര്‍ണ്ണചാമരഭൂഷിതം
പാശാങ്കുശധരം ദേവം വന്ദേ ഹം ഗണനായകം

മൂഷികോത്തമമാരുഹ്യ ദേവാസുരമഹാഹവേ
യോദ്ധുകാമം മഹാവീര്യം വന്ദേ fഹം ഗണനായകം

യക്ഷകിന്നരഗന്ധര്‍വ്വസിദ്ധവിദ്യാധരൈസദാ
സ്തൂയമാനം മഹാത്മാനം വന്ദേ fഹം ഗണനായകം

സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്ന വിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്രദാതാരം വന്ദേ ഹം ഗണനായകം

ഗണാഷ്ടകമിദം പുണ്യം ഭക്തിതോ യഃ പഠേന്നരഃ
വിമുക്തഃ സര്‍വ്വപാപേഭ്യോ രുദ്രലോകം സ ഗച്ഛതി

സങ്കടനാശഗണേശാഷ്ടകം

പ്രണമ്യ ശിരസാ ദേവം ഗൌരീപുത്രം വിനായകം
ഭക്ത്യാവാസം സ്മരേന്നിത്യം ആയുഃകാമാര്‍ത്ഥസിദ്ധയേ

പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം
ത്രുതീയം ക്രിഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുര്‍ത്ഥകം

ലംബോദരം പഞ്ചമം ച ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്നരാജം ച ധൂമ്രവര്‍ണ്ണം തഥാ f ഷ്ടമം

നവമം ഫാലചന്ദ്രം ച ദശമം തു വിനായകം
ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം

ദ്വാദശൈതാനി നാമാനി ത്രിസന്ധ്യം യഃ പഠേന്നരഃ
ന ച വിഘ്നഭയം തസ്യ സര്‍വ്വസിദ്ധികരം പരം

വിദ്യാര്‍ത്ഥീ ലഭതേ വിദ്യാം ധനാര്‍ത്ഥീ ലഭതേ ധനം
പുത്രാര്‍ത്ഥീ ലഭതേ പുത്രാന്‍ മോക്ഷാര്‍ത്ഥീമോക്ഷമാപ്നുയാത്

ജപേത് ഗണപതിസ്തോത്രം ഷണ്‍മാസാത്സഫലം ഭജേത്
സംവത്സരേണ സിദ്ധിം ച ലഭതേ നാത്ര സംശയഃ

അഷ്ടാനാം ബ്രാഹ്മണാനാം ച ലിഖിത്വാ യഃ സമര്‍പ്പയേത്
തസ്യ വിദ്യാ ഭവേത്സര്‍വ്വാ ഗണേശസ്യ പ്രസാദതഃ

Sunday, June 24, 2018

ഗണപതി എന്ന വാക്കിന്റെ അര്‍ത്ഥമെന്താണ്?


ഗണപതി എന്ന വാക്കിന്റെ അര്‍ത്ഥമെന്താണ്?
‘ഗണ’ എന്നാല്‍ ‘പവിത്രകം’, അതായത് ‘ചൈതന്യത്തിന്റെ കണങ്ങള്‍’ എന്നാണ്; ‘പതി’ എന്നാല്‍ ‘സ്വാമി’, അതായത് ‘കാത്തു രക്ഷിക്കുന്നവന്‍’. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഗണപതി എന്നാല്‍ ‘പവിത്രകങ്ങളുടെ സ്വാമി’ എന്നാണര്‍ഥം.
*ചിലര്‍ ഗണപതി ഭഗവാനെ ഉദ്ദേശി ച്ച് വക്രതുണ്ഡന്‍, വിനായകന്‍, ഏകദന്തന്‍ എന്നൊക്കെ വിളിക്കാറുണ്ട്. അവയുടെ അര്‍ത്ഥമെന്താണ്* ?
1. വക്രതുണ്ഡന്‍ എന്ന വാക്കിന്റെ അക്ഷരാര്‍ഥം ‘വളഞ്ഞ തുമ്പിക്കൈ ഉള്ളവന്‍ എന്നാണ്; പക്ഷെ ഗണപതിയെ വക്രതുണ്ഡന്‍ എന്ന് വിളിക്കുന്നതിനു പിന്നിലുള്ള കാരണം ഇപ്രകാരമാണ് – വളഞ്ഞ അതായത് തെറ്റായ മാര്‍ഗത്തിലൂടെ ജീവിക്കുന്നവനെ ശിക്ഷിച്ച് നേരായ മാര്‍ഗത്തിലേക്ക് കൊണ്ടുവരുന്നവന്‍ എന്നാകുന്നു.
2. ഏകദന്തന്‍ അതായത് ഒരു കൊമ്പ് പൂര്‍ണമായും മറ്റൊന്നു മുറിഞ്ഞതായും ഉള്ളതിനാല്‍ ഗണപതിയെ ഈ പേര് വിളിക്കുന്നു. ഒന്ന് എന്ന അക്കം ബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ദന്തീന് എന്നാല്‍ കാണിച്ചു കൊടുക്കുക എന്നര്‍ത്ഥം; അതായത് ഏകമായ ബ്രഹ്മത്തിന്റെ അനുഭൂതി നേടാനുള്ള വഴി കാട്ടിക്കൊടുക്കുന്നവന്‍ എന്നാണര്‍ത്ഥം.
3. വിനായകന്‍ എന്നതിന്റെ അര്‍ത്ഥം നായകന്മാരുടെ, അതായത് നേതാക്കന്മാരുടെ വിശേഷതകളെല്ലാം ഉള്ളവന്‍ എന്നാണ്.
4. ലംബോദരന്‍ എന്നതിന്റെ അര്‍ത്ഥം അക്ഷരം പ്രതിയായി പറയുകയാണെങ്കില്‍ ലംബമായ അതായത് വലുതായ ഉദരം (വയറ്) ഉള്ളവന്‍ എന്നാണ്. ഇതിന്റെ ആന്തരാര്‍ത്ഥം എന്തെന്നാല്‍ സര്‍വ്വ ചരാചരങ്ങളും ഗണപതിയില്‍ വസിക്കുന്നു.
*എന്തുകൊണ്ടാണ് ഗണപതി ഭഗവാനെ ഏതൊരു ശുഭകാര്യവും തുടങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കുന്നത്* ?
മനുഷ്യര്‍ സംസാരിക്കുന്ന ഭാഷ നാദഭാഷയാണ്; എന്നാല്‍ ദേവീ - ദേവന്മാരുടെ ഭാഷ പ്രകാശ ഭാഷയാണ്. മനുഷ്യര്‍ സംസാരിക്കുന്ന നാദഭാഷ ഗണപതിക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ഗണപതി വേഗം പ്രസന്നനാകുന്നു. ഗണപതിക്ക് മനുഷ്യന്റെ നാദഭാഷയെ ദേവീ - ദേവന്മാരുടെ പ്രകാശഭാഷയിലേക്ക് രൂപാന്തരെപ്പടുത്തുവാനുള്ള കഴിവുണ്ട്. അതിനാല്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ ഗണപതി നാദഭാഷയില്‍ നിന്ന് പ്രകാശഭാഷയിലേക്ക് രൂപാന്തരെപ്പടുത്തി മറ്റു ദേവീ - ദേവന്മാര്‍ വരെ എത്തിക്കുന്നു.
*മൂഷികനും ഗണപതിയും തമ്മിലുള്ള ബന്ധമെന്താണ്* ?
മൂഷികന്‍ ഗണപതിയുടെ വാഹനമാണ്. വാഹനം എന്ന വാക്ക് സംസ്‌കൃതത്തിലെ വൃ - വഹ് എന്നതില്‍ നിന്നാണുണ്ടായത്. ഇതിന്റെ അര്‍ത്ഥം വഹിച്ചു കൊണ്ടു പോകുക എന്നാണ്. ദേവീ - ദേവന്മാരുടെ വാഹനം അവരുടെ പ്രവൃത്തിക്ക് അനുസൃതമായി മാറുന്നു. സാധാരണയായി ഗണപതിയുടെ വാഹനം മൂഷികനാണ്; അതായത് ഗണപതിയുടെ കാര്യങ്ങള്‍ക്കായി ആവശ്യമായ ശക്തി മൂഷികനിലാണ് ഉള്ളത്, എന്നാണര്‍ത്ഥം.
മൂഷികന്‍ രജോഗുണെത്ത സൂചിപ്പിക്കുന്നു; അതായത് രജോഗുണം ഗണപതിയുടെ നിയന്ത്രണത്തിലാണ് എന്ന കാര്യവും ഇതില്‍ നിന്നും വ്യക്തമാകുന്നു.
*ഗണപതി ഭഗവാന്റെ വിഗ്രഹങ്ങള്‍ രണ്ടു തരത്തിലുണ്ട്, ഇടത് വശത്തും വലതു വശത്തും തുമ്പി കൈയുള്ള വിഗ്രഹങ്ങള്‍. അവ രണ്ടും തമ്മില്‍ എന്താണ് വ്യത്യാസം* ?
തുമ്പിക്കൈയുടെ ആദ്യത്തെ വളവ് വലതു വശേത്തക്കായിരിക്കുന്ന മൂര്‍ത്തിയെ ദക്ഷിണാമൂര്‍ത്തി അഥവാ ദക്ഷിണാഭിമുഖി മൂര്‍ത്തി എന്നു പറയുന്നു. ദക്ഷിണമെന്നാല്‍ തെക്ക് ദിശ അഥവാ വലതുഭാഗം. തെക്ക് ദിശയമലോകേത്തക്ക് നയിക്കുന്നു.
എന്നാല്‍ വലതു ഭാഗം സൂര്യനാഡിയുടേതാകുന്നു. ആരാണോ യമലോകദിശയെ ധൈര്യേത്താടെ നേരിടുന്നത്, അവന്‍ ശക്തിശാലിയായിരിക്കും. അതേപോലെ, സൂര്യനാഡി പ്രവര്‍ത്തനക്ഷമമായിട്ടുള്ളവന്‍ തേജസ്വിയുമായിരിക്കും. ഈ രണ്ട് കാരണങ്ങളാല്‍ വലതു ഭാഗത്തേക്ക് തുമ്പികൈയുള്ള ഗണപതി ശക്തിയുള്ളതാണ്. തെക്ക് ദിശയിലുള്ള യമലോകത്തില്‍ പാപപുണ്യങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്നതിനാല്‍ ആ ദിശ നമുക്ക് നല്ലതായി തോന്നുകയില്ല. കര്‍മ്മകാണ്ഡപ്രകാരമുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഇത്തരം വിഗ്രഹത്തെ പൂജിക്കേണ്ടത്.
എന്നാല്‍ തുമ്പിക്കൈയുടെ ആദ്യത്തെ വളവ് ഇടതു വശേത്തക്ക് ആയിരിക്കുന്ന വിഗ്രഹത്തെ വാമമുഖി എന്നു പറയുന്നു. വാമം എന്നാല്‍ ഇടതു ഭാഗം, അഥവാ വടക്കു ദിശ. ഇടതു ഭാഗത്തുള്ള ചന്ദ്രനാഡി ശീതളത പകരുന്നു, അതുപോലെ വടക്കുദിശ ആധ്യാത്മിക ഉന്നതിക്ക് അനുയോജ്യവും ആനന്ദദായകവുമാണ്. അതിനാല്‍ വീടുകളില്‍ വാമമുഖി ഗണപതിയെയാണ് കൂടുതലായും പൂജിക്കുന്നത്.
*ഗണപതി ഭഗവാന് ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതിന്റെ കാരണമെന്താണ്* ?
ശ്രീഗണപതിയുടെ നിറം ചുവപ്പാണ്. ഗണപതി പൂജയില്‍ ചുവന്ന വസ്ത്രം, ചുവന്ന പുഷ്പങ്ങള്‍, രക്തചന്ദനം ഇവ ഉപയോഗിക്കുന്നു. ഇതിന്റെ അര്‍ത്ഥം ഗണപതിക്ക് ചുവന്ന നിറം ഇഷ്ടമാണ് എന്നല്ല. ദേവീ - ദേവന്മാര്‍ക്ക് മനുഷ്യര്‍ക്കുള്ളതു പോലെയുള്ള ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നും തന്നെയില്ല. ചുവപ്പു നിറം ഉപയോഗിക്കുന്നതിന്റെ കാരണം എന്തെന്നാല്‍ ചുവപ്പ് നിറം കാരണം അന്തരീക്ഷത്തിലെ ഗണപതിയുടെ പവിത്രകങ്ങള്‍ അതായത് ഗണപതി ഭഗവാന്റെ തരംഗങ്ങള്‍ നാം പൂജിക്കുന്ന വിഗ്രഹം അഥവാ ഭഗവാന്റെ ചിത്രത്തിലേക്ക് കൂടുതല്‍ അളവില്‍ ആകര്‍ഷിക്കെപ്പടുന്നു. അതിനാല്‍ നാം പൂജിക്കുന്ന വിഗ്രഹം / ചിത്രം കൂടുതല്‍ ജാഗൃതമാകുകയും പൂജിക്കുന്ന വ്യക്തിക്ക് ഭഗവാന്റെ കൂടുതല്‍ ചൈതന്യം ലഭിക്കുകയും ചെയ്യുന്നു.
ഇതേ സിദ്ധാന്തമനുസരി ച്ച് ഗണപതിക്ക് കറുകപ്പുല്ല് അര്‍പ്പിക്കുന്നു. കറുകയെ ദുര്‍വ എന്നും പറയുന്നു. ദുര്‍വ എന്ന വാക്കിന്റെ അര്‍ത്ഥം ഇപ്രകാരമാണ് – ദുഃ എന്നാല്‍ ദൂരെയുള്ളത്, അവ എന്നാല്‍ സമീപത്ത് കൊണ്ടു വരുന്നത്. ദൂരെയുള്ള ഗണപതിയുടെ പവിത്രകങ്ങളെ സമീപത്ത് കൊണ്ടു വരുന്നതെന്തോ, അത് ദുര്‍വയാകുന്നു. അതിനാലാണ് ഗണപതിക്ക് കറുക പ്പുല്ല് പൂജയില്‍ അര്‍പ്പിക്കുന്നത്. അര്‍പ്പിക്കുന്ന ഇലകള്‍ തളിരിലകളും പുല്ലിലെ ഇലകള്‍ 3, 5, 7, എന്നിങ്ങനെ ഒറ്റ സംഖ്യയിലുള്ളതുമായിരിക്കണം.
*ഗണേശോത്സവം എന്നാല്‍ എന്താണ്* ?
മാഘമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസമാണ് ഗണപതി ഭഗവാന്‍ ജനിച്ചത്. ഈ കാലയളവില്‍ ഗണപതി ഭഗവാന്റെ തത്ത്വം ഭൂമിയിലേക്ക് മറ്റു ദിവസങ്ങളെ അപേക്ഷി ച്ച് 1000 മടങ്ങ് കൂടുതല്‍ അളവില്‍ എത്തിച്ചേരും. ആയതിനാല്‍ ഈ ദിവസങ്ങളില്‍ (അതായത് ചതുര്‍ഥി മുതലുള്ള 10 ദിവസങ്ങള്‍) ഗണപതി ഭഗവാന്റെ നാമം ജപിക്കുക, ഗണപതി വിഗ്രഹത്തെ പൂജിക്കുക, ഭഗവാന്റെ സ്‌തോത്രങ്ങള്‍ ചൊല്ലുക മുതലായവ ചെയ്യുന്നു. ഈ 10 ദിവസങ്ങളെയാണ് ഗണേശോത്സവം എന്നു പറയുന്നത്. ഈ ദിനങ്ങളില്‍ നാം ഗണപതി ഭഗവാന്റെ നാമമായ ‘ഓം ഗം ഗണപതയേ നമഃ’ എന്ന് പരമാവധി ജപിക്കുകയാണെങ്കില്‍, നമുക്ക് ഭഗവാന്റെ തത്ത്വത്തിന്റെ ഗുണം ലഭിക്കും. 

                 ©
                2018
         My God.com
A  Global Hindu Heritage foundation

Thursday, October 5, 2017

ശ്രീമഹാഗണപതി അദ്ധ്യാത്മ ശാസ്ത്രപരമായ വിവരങ്ങൾ


🌿🌿🌿🌿🌿🌿🌿🌿
വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭഃ
നിര്‍വിഘ്‌നം കുരുമേ ദേവ സര്‍വകാര്യേശു സര്‍വദഃ
🙏🙏🙏🙏🙏🙏🙏🙏
ഗണപതി എന്ന വാക്കിന്റെ അര്‍ഥമെന്താണ്?

‘ഗണ’ എന്നാല്‍ ‘പവിത്രകം’, അതായത് ‘ചൈതന്യത്തിന്റെ കണങ്ങള്‍’ എന്നാണ്; ‘പതി’ എന്നാല്‍ ‘സ്വാമി’, അതായത് ‘കാത്തു രക്ഷിക്കുന്നവന്‍’. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഗണപതി എന്നാല്‍ ‘പവിത്രകങ്ങളുടെ സ്വാമി’ എന്നാണര്‍ഥം.

*ചിലര്‍ ഗണപതി ഭഗവാനെ ഉദ്ദേശി ച്ച് വക്രതുണ്ഡന്‍, വിനായകന്‍ ഏകദന്തന്‍ എന്നൊക്കെ വിളിക്കാറുണ്ട്. അവയുടെ അര്‍ത്ഥമെന്താണ് ?*

1. വക്രതുണ്ഡന്‍ എന്ന വാക്കിന്റെ അക്ഷരാര്‍ഥം ‘വളഞ്ഞ തുമ്പിക്കൈ ഉള്ളവന്‍ എന്നാണ്; പക്ഷെ ഗണപതിയെ വക്രതുണ്ഡന്‍ എന്ന് വിളിക്കുന്നതിനു പിന്നിലുള്ള കാരണം ഇപ്രകാരമാണ് – വളഞ്ഞ അതായത് തെറ്റായ മാര്‍ഗത്തിലൂടെ ജീവിക്കുന്നവനെ ശിക്ഷിച്ച് നേരായ മാര്‍ഗത്തിലേക്ക് കൊണ്ടുവരുന്നവന്‍ എന്നാകുന്നു.

2. ഏകദന്തന്‍ അതായത് ഒരു കൊമ്പ് പൂര്‍ണമായും മറ്റൊന്നു മുറിഞ്ഞതായും ഉള്ളതിനാല്‍ ഗണപതിയെ ഈ പേര് വിളിക്കുന്നു. ഒന്ന് എന്ന അക്കം ബ്രഹ്മത്തെ  സൂചിപ്പിക്കുന്നു. ദ ന്തീന് എന്നാല്‍ കാണിച്ചു കൊടുക്കുക എന്നര്‍ഥം; അതായത് ഏകമായ ബ്രഹ്മത്തിന്റെ അനുഭൂതി നേടാനുള്ള വഴി കാട്ടിക്കൊടുക്കുന്നവന്‍ എന്നാണര്‍ത്ഥം.

3. വിനായകന്‍ എന്നതിന്റെ അര്‍ത്ഥം നായകന്മാരുടെ, അതായത് നേതാക്കന്മാരുടെ വിശേഷതകളെല്ലാം ഉള്ളവന്‍ എന്നാണ്.

4. ലംബോദരന്‍ എന്നതിന്റെ അര്‍ഥം അക്ഷരം പ്രതിയായി പറയുകയാണെങ്കില്‍ ലംബമായ അതായത്
വലുതായ ഉദരം (വയറ്) ഉള്ളവന്‍ എന്നാണ്. ഇതിന്റെ ആന്തരാര്‍ഥം എന്തെന്നാല്‍ സര്‍വ ചരാചരങ്ങളും ഗണപതിയില്‍ വസിക്കുന്നു.

*എന്തുകൊണ്ടാണ് ഗണപതി ഭഗവാനെ ഏതൊരു ശുഭകാര്യവും തുടങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കുന്നത് ?*

മനുഷ്യര്‍ സംസാരിക്കുന്ന ഭാഷ നാദഭാഷയാണ്; എന്നാല്‍ ദേവീ-ദേവന്മാരുടെ ഭാഷ പ്രകാശ ഭാഷയാണ്. മനുഷ്യര്‍ സംസാരിക്കുന്ന നാദഭാഷ ഗണപതിക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ഗണപതി വേഗം പ്രസന്നനാകുന്നു. ഗണപതിക്ക് മനുഷ്യന്റെ നാദഭാഷയെ ദേവീ- ദേവന്മാരുടെ പ്രകാശഭാഷയിലേക്ക് രൂപാന്തരെപ്പടുത്തുവാനുള്ള കഴിവുണ്ട്. അതിനാല്‍ നമ്മുടെ പ്രാര്‍ഥനകള്‍ ഗണപതി നാദഭാഷയില്‍ നിന്ന് പ്രകാശഭാഷയിലേക്ക് രൂപാന്തരെപ്പടുത്തി മറ്റു ദേവീ-ദേവന്മാര്‍ വരെ എത്തിക്കുന്നു.

*മൂഷികനും ഗണപതിയും തമ്മിലുള്ള ബന്ധമെന്താണ് ?*

മൂഷികന്‍ ഗണപതിയുടെ വാഹനമാണ്. വാഹനം എന്ന വാക്ക് സംസ്‌കൃത ത്തിലെ വൃ-വഹ് എന്നതില്‍ നിന്നാണുണ്ടായത്. ഇതിന്റെ അര്‍ത്ഥം വഹിച്ചു കൊണ്ടു പോകുക എന്നാണ്. ദേവീ-ദേവന്മാരുടെ വാഹനം അവരുടെ പ്രവൃത്തിക്ക് അനുസൃതമായി മാറുന്നു. സാധാരണയായി ഗണപതിയുടെ വാഹനം മൂഷികനാണ്; അതായത് ഗണപതിയുടെ കാര്യങ്ങള്‍ക്കായി ആവശ്യമായ ശക്തി മൂഷികനിലാണ് ഉള്ളത്, എന്നാണര്‍ഥം.

മൂഷികന്‍ രജോഗുണെത്ത സൂചിപ്പിക്കുന്നു; അതായത് രജോഗുണം ഗണപതിയുടെ നിയന്ത്രണത്തിലാണ് എന്ന കാര്യവും ഇതില്‍ നിന്നും വ്യക്തമാകുന്നു.

ഗണപതി ഭഗവാന്റെ വിഗ്രഹങ്ങള്‍ രണ്ടു തരത്തിലുണ്ട്, ഇടത് വശത്തും വലതു വശത്തും തുമ്പി കൈയുള്ള വിഗ്രഹങ്ങള്‍. അവ രണ്ടും തമ്മില്‍ എന്താണ് വ്യത്യാസം ?

തുമ്പിക്കൈയുടെ ആദ്യത്തെ വളവ് വലതു വശേത്തക്കായിരിക്കുന്ന മൂര്‍ത്തിയെ ദക്ഷിണാമൂര്‍ത്തി അഥവാ ദക്ഷിണാഭിമുഖി മൂര്‍ത്തി എന്നു പറയുന്നു. ദക്ഷിണമെന്നാല്‍ തെക്ക് ദിശ അഥവാ വലതുഭാഗം. തെക്ക് ദിശയമലോകേത്തക്ക് നയിക്കുന്നു.

എന്നാല്‍ വലതു ഭാഗം സൂര്യനാഡിയുടേതാകുന്നു. ആരാണോ യമലോകദിശയെ ധൈര്യേത്താടെ നേരിടുന്നത്, അവന്‍ ശക്തിശാലിയായിരിക്കും. അതേപോലെ, സൂര്യനാഡി പ്രവര്‍ത്തനക്ഷമമായിട്ടുള്ളവന്‍ തേജസ്വിയുമായിരിക്കും. ഈ രണ്ട് കാരണങ്ങളാല്‍ വലതു ഭാഗത്തേക്ക് തുമ്പികൈയുള്ള ഗണപതി ശക്തിയുള്ളതാണ്. തെക്ക് ദിശയിലുള്ള യമലോകത്തില്‍ പാപപുണ്യങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്നതിനാല്‍ ആ ദിശ നമുക്ക് നല്ലതായി തോന്നുകയില്ല. കര്‍മകാണ്ഡപ്രകാരമുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഇത്തരം വിഗ്രഹത്തെ പൂജിക്കേണ്ടത്.

എന്നാല്‍ തുമ്പിക്കൈയുടെ ആദ്യത്തെ വളവ് ഇടതു വശേത്തക്ക് ആയിരിക്കുന്ന വിഗ്രഹത്തെ വാമമുഖി എന്നു പറയുന്നു. വാമം എന്നാല്‍ ഇടതു ഭാഗം, അഥവാ വടക്കു ദിശ. ഇടതു ഭാഗത്തുള്ള ചന്ദ്രനാഡി ശീതളത പകരുന്നു, അതുപോലെ വടക്കുദിശ ആധ്യാത്മിക ഉന്നതിക്ക് അനുയോജ്യവും ആനന്ദദായകവുമാണ്. അതിനാല്‍ വീടുകളില്‍ വാമമുഖി ഗണപതിയെയാണ് കൂടുതലായും പൂജിക്കുന്നത്.

*ഗണപതി ഭഗവാന് ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതിന്റെ കാരണമെന്താണ് ?*

ശ്രീഗണപതിയുടെ നിറം ചുവപ്പാണ്. ഗണപതി പൂജയില്‍ ചുവന്ന വസ്ത്രം, ചുവന്ന പുഷ്പങ്ങള്‍, രക്തചന്ദനം ഇവ ഉപയോഗിക്കുന്നു. ഇതിന്റെ അര്‍ഥം ഗണപതിക്ക് ചുവന്ന നിറം ഇഷ്ടമാണ് എന്നല്ല. ദേവീ-ദേവന്മാര്‍ക്ക് മനുഷ്യര്‍ക്കുള്ളതു പോലെയുള്ള ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നും തന്നെയില്ല. ചുവപ്പു നിറം ഉപയോഗിക്കുന്നതിന്റെ കാരണം എന്തെന്നാല്‍ ചുവപ്പ് നിറം കാരണം അന്തരീക്ഷത്തിലെ ഗണപതിയുടെ പവിത്രകങ്ങള്‍ അതായത് ഗണപതി ഭഗവാന്റെ തരംഗങ്ങള്‍ നാം പൂജിക്കുന്ന വിഗ്രഹം അഥവാ ഭഗവാന്റെ ചിത്രത്തിലേക്ക് കൂടുതല്‍ അളവില്‍ ആകര്‍ഷിക്കെപ്പടുന്നു. അതിനാല്‍ നാം പൂജിക്കുന്ന വിഗ്രഹം/ചിത്രം കൂടുതല്‍ ജാഗൃതമാകുകയും പൂജിക്കുന്ന വ്യക്തിക്ക് ഭഗവാന്റെ കൂടുതല്‍ ചൈതന്യം ലഭിക്കുകയും ചെയ്യുന്നു.

ഇതേ സിദ്ധാന്തമനുസരി ച്ച് ഗണപതിക്ക് കറുകപ്പുല്ല് അര്‍പ്പിക്കുന്നു. കറുകയെ ദുര്‍വ എന്നും പറയുന്നു. ദുര്‍വ എന്ന വാക്കിന്റെ അര്‍ഥം ഇപ്രകാരമാണ് – ദുഃ എന്നാല്‍ ദൂരെയുള്ളത്, അവ എന്നാല്‍ സമീപത്ത് കൊണ്ടു വരുന്നത്. ദൂരെയുള്ള ഗണപതിയുടെ പവിത്രകങ്ങളെ സമീപത്ത് കൊണ്ടു വരുന്നതെന്തോ, അത് ദുര്‍വയാകുന്നു. അതിനാലാണ് ഗണപതിക്ക് കറുക പ്പുല്ല് പൂജയില്‍ അര്‍പ്പിക്കുന്നത്. അര്‍പ്പിക്കുന്ന ഇലകള്‍ തളിരിലകളും പുല്ലിലെ ഇലകള്‍ 3, 5, 7, എന്നിങ്ങനെ ഒറ്റ സംഖ്യയിലുള്ളതുമായിരിക്കണം.

*ഗണേശോത്സവം എന്നാല്‍ എന്താണ് ?*

മാഘമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസമാണ് ഗണപതി ഭഗവാന്‍ ജനിച്ചത്. ഈ കാലയളവില്‍ ഗണപതി ഭഗവാന്റെ തത്ത്വം ഭൂമിയിലേക്ക് മറ്റു ദിവസങ്ങളെ അപേക്ഷി ച്ച് 1000 മടങ്ങ് കൂടുതല്‍ അളവില്‍ എത്തിച്ചേരും. ആയതിനാല്‍ ഈ ദിവസങ്ങളില്‍ (അതായത് ചതുര്‍ഥി മുതലുള്ള 10 ദിവസങ്ങള്‍) ഗണപതി ഭഗവാന്റെ നാമം ജപിക്കുക, ഗണപതി വിഗ്രഹത്തെ പൂജിക്കുക, ഭഗവാന്റെ സ്‌തോത്രങ്ങള്‍ ചൊല്ലുക മുതലായവ ചെയ്യുന്നു. ഈ 10 ദിവസങ്ങളെയാണ് ഗണേശോത്സവം എന്നു പറയുന്നത്. ഈ ദിനങ്ങളില്‍ നാം ഗണപതി ഭഗവാന്റെ നാമമായ ‘ഓം ഗം ഗണപതയേ നമഃ’ എന്ന് പരമാവധി ജപിക്കുകയാണെങ്കില്‍, നമുക്ക് ഭഗവാന്റെ തത്ത്വ ത്തിന്റെ ഗുണം ലഭിക്കും.

Tuesday, October 3, 2017

സങ്കടനാശന ഗണേശസ്തോത്രം.


-------------------------------------------

എത്ര ഭജിച്ചാലും എത്ര വഴിപാടുകള്‍ ചെയ്താലും ഫലസിദ്ധി ലഭിക്കാത്ത സമയവും നമുക്കുണ്ടാകാം. ഒരുപക്ഷെ ഈശ്വരനെപ്പോലും തള്ളിപ്പറയുന്ന സമയം. എന്നാല്‍ ചില മന്ത്രങ്ങള്‍ വ്രതനിഷ്ഠയോടെ നിശ്ചിത ദിവസങ്ങളില്‍ ജപിച്ചാല്‍ ഫലസിദ്ധി തീര്‍ച്ചയായും ലഭിക്കുന്നതാണ്.

അങ്ങനെയൊരു മന്ത്രത്തെ പരിചയപ്പെടുത്തുന്നു. അതീവ സങ്കടകരമായ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നുവെങ്കില്‍ ചിട്ടയായി ജപിക്കുന്ന 'സങ്കടനാശന ഗണേശസ്തോത്രം' നിങ്ങള്‍ക്ക് ക്ഷിപ്രഫലസിദ്ധി നല്‍കും.

അതീവ വിഷമഘട്ടത്തിലാണ് ഇത് ജപിക്കുന്നതെങ്കില്‍ വ്രതം പിടിച്ച് ഏഴ് ദിവസങ്ങളില്‍, ഉദയം, മദ്ധ്യാഹ്നം, അസ്തമയം എന്നീ മൂന്ന്‍ ത്രിസന്ധ്യകളിലും ഭക്തിയോടെ ജപിക്കേണ്ടതാണ്. 108 ആണ് ജപസംഖ്യ. നെയ്‌വിളക്ക് കത്തിച്ച് ഗണപതിയെ പ്രാര്‍ത്ഥിച്ച്, മാന്യമായ ആവശ്യം പറഞ്ഞുകൊണ്ട് ജപിച്ചുതുടങ്ങണം. ആദ്യദിനവും അവസാനദിനവും ക്ഷേത്രത്തില്‍ ഗണപതിഹോമം നടത്തണം. ഒരാഴ്ച വ്രതം, ബ്രഹ്മചര്യം എന്നിവ അനുഷ്ഠിക്കേണ്ടതാണ്.

മന്ത്രം:

------

"പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം

ത്രുതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുര്‍ത്ഥകം

ലംബോദരം പഞ്ചമം ച ഷഷ്ഠം വികട മേവ ച

സപ്തമം വിഘ്നരാജം ച ധൂമ്രവര്‍ണ്ണം തഥാഷ്ടമം

നവമം ഫാലചന്ദ്രം ച ദശമം തു വിനായകം

ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം"

ഈ മന്ത്രജപം കൊണ്ട് വിവാഹക്ലേശം നീങ്ങും. വിദ്യാഭ്യാസതടസ്സം നീങ്ങും. തടസ്സങ്ങള്‍ വഴിമാറും. ഗണേശപ്രീതി ലഭിക്കും.

ഇത് പ്രത്യേക വ്രതനിഷ്ഠ ഇല്ലാതെ, അതീവ ഭക്തിയോടെ ഒരു വര്‍ഷക്കാലം ത്രിസന്ധ്യകളില്‍ ജപിക്കുന്നത് സര്‍വ്വകാര്യവിജയം ലഭിക്കുന്നതിന് അത്യുത്തമം ആകുന്നു. ഭക്തിയോടെയും ബഹുമാനത്തോടെയും ജപിക്കാത്ത ഒരു മന്ത്രവും ഫലിക്കുകയില്ലെന്ന് മാത്രവുമല്ല, അതീവ ദോഷപ്രദമായി മാറുകയും ചെയ്യും.

Tuesday, November 1, 2016

ശുഭാരംഭങ്ങള്‍ക്ക് ആദ്യം ഗണപതിയെ ആരാധിക്കണം; എന്തുകൊണ്ട് ?


“ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘേനശ്വരപാദപങ്കജം”
ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. പരമശിവന്റേയും പാർവതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി. സിദ്ധിയുടേയും ബുദ്ധിയുടെയും ഇരിപ്പിടമായാണ് ഹിന്ദുക്കള്‍  മഹാഗണപതിയെ കണക്കാക്കുന്നത്. ലോക വ്യവഹാരങ്ങളിലും അധ്യാത്മിക മാർഗ്ഗത്തിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിക്കുന്നതോടെ ഇല്ലാതെയാകുമെന്നാണ് വിശ്വാസം. എലിയാണ് ഗണപതിയുടെ വാഹനം.
 
മനുഷ്യന്റെ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വര്‍ണ്ണിച്ചിരിയ്ക്കുന്നത്. ഒരു കൊമ്പ് ഒടിഞ്ഞാണിരിക്കുന്നത്. രണ്ടു കൈകളില്‍ താമരയും മറ്റു രണ്ട് കൈകള്‍ അഭയമുദ്രയിലും വരദമുദ്രയിലുമാണുള്ളത്. ശിവ ശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് കല്‍പ്പന. ഗണേശന്‍, വിനായകന്‍, ബാലാജി, വിഘ്നേശ്വരന്‍ തുടങ്ങിയ പേരുകളിലും ഗണപതി അറിയപ്പെടുന്നു. 
 
സാധാരണയായി വിഘ്നങ്ങള്‍ അകറ്റുന്നവനായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. ഏതൊരു കാര്യം ആരംഭിക്കുന്നതിനു മുമ്പും ഗണേശ സ്മൃതി നല്ലതാണെന്നാണ് വിശ്വാസം. കർണ്ണാടകസംഗീതകച്ചേരികളും മറ്റും ഗണപതിസ്തുതിയോടെയാണ് ആരംഭിയ്ക്കുക. ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്ന സ്തുതിയാണ് വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വേളയില്‍ ഹൈന്ദവർ ആദ്യമായി എഴുതിക്കാറുള്ളത്.  
 
ഏതൊരു ശുഭ കാര്യത്തിനു മുമ്പും ഗണപതിഹോമം നടത്തുക എന്നത് ഹൈന്ദവർക്കിടയിൽ സാധാരണമാണ്. ഗൃഹപ്രവേശം, കച്ചവട ആരംഭം, വിഘ്ന നിവാരണം, ദോഷ പരിഹാരം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കെല്ലാം മുഖ്യ ഇനമായാണ് ഗണപതിഹോമം നടത്തുക. കൂടാതെ ഉദ്ദിഷ്ടകാര്യ സിദ്ധിക്കായും ചില പ്രത്യേക തരത്തില്‍ ഗണപതി ഹോമം നടത്താറുണ്ട്. പ്രത്യേക ദ്രവ്യങ്ങൾ ചേർത്ത്‌ ഇത്തരത്തിൽ നടത്തുന്ന ഹോമം വളരെ ഉത്തമമാണെന്നാണ് തന്ത്രഗ്രന്ഥങ്ങളില്‍ പോലും സൂചിപ്പിക്കുന്നത്.        
 
വിശേഷാൽ പതിനാറു കൊട്ട തേങ്ങ, മുപ്പത്തിരണ്ട്‌ കദളിപ്പഴം, പതിനാറുപലം ശർക്കര, നാഴിതേൻ, ഉരിയ നെയ്യ് എന്നിവയാണ് ഹോമിക്കാനായി ഉപയോഗിക്കാറുള്ളത്. വിഘ്നങ്ങൾ ഇല്ലാതിരിക്കാനും ശുഭാരംഭത്തിനും ഗണപതിയെ ആദ്യം പൂജിക്കുന്നതുകൊണ്ട് പ്രഥമ പൂജ്യൻ എന്ന നാമത്തിലും ഗണപതി അറിയപ്പെടുന്നു. ഓം ശ്രീ ഗണേശായ നമഃ എന്നമന്ത്രവും ഓം ഗം ഗണപതയേ നമഃ എന്ന മന്ത്രവുമാണ് ഗണപതിയെ സംബന്ധിച്ച് ഉച്ചരിക്കാറുള്ളത്.

Monday, October 3, 2016

ഗണപതി

ഗണാനാം ത്വാ ഗണപതിഹും ഹവാമഹേ കവിം കവീനാം ഉപമശ്രമശ്രമം ജ്യേഷ്ടരാജം ബ്രഹ്മണാം ബ്രഹ്മണസ്പത‌ആന ശൃണ്വന്നോ ദിപി സീധസാദനം ഓം ശ്രീ മഹാ ഗണപതയേ നമഃ സാധാരണയായി മഹാഗണപതിയെ വിഘ്നങ്ങളകറ്റുന്നവനായാണ് കണക്കാക്കുന്നത്.പൊതുവേ ഏതുകാര്യം തുടങ്ങുന്നതിനു മുന്‍പും ഗണേശ സ്മൃതി നല്ലതാണേന്നാണ് വിശ്വസിയ്ക്കുന്നത്. ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്. മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വര്‍ണ്ണിച്ചിരിയ്ക്കുന്നത് ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു. രണ്ടു കൈകളില്‍ താമരയും മറ്റു രണ്ട് കൈകള്‍ അഭയമുദ്രയിലും വരദമുദ്രയിലും പിടിച്ചിരിക്കുന്നു. പരമശിവന്റേയും പാര്‍വതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി. ശിവ ശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് കല്‍പ്പന. എലിയാണ് അദ്ദേഹത്തിന്റെ വാഹനം. ഗണേശന്‍, വിനായകന്‍, ബാലാജി,വിഘ്നേശ്വരന്‍ എന്നീ പേരുകളിലും ഗണപതി അറിയപ്പെടുന്നു. ശുഭകാര്യങ്ങളുടെ ഈശ്വരനായാണു ഗണപതി അറിയപ്പെടുന്നത്. കുട്ടികളെ എഴുത്തിനിരുത്തുമ്പോള്‍ ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്നാണ് ഹൈന്ദവര്‍ എഴുതിയ്ക്കുന്നത്. രൂപം * ആനയുടെ ശിരസ്സ് - ബുദ്ധിശക്തിയേയും നിത്യാനിത്യ വിവേകത്തിനേയും വളഞ്ഞ തുമ്പിക്കൈ പ്രണവാകാരത്തിനേയും കുറിയ്ക്കുന്നു * ഒറ്റക്കൊമ്പ് മാത്രമുള്ളത് അദ്വൈത ചിന്താ പദ്ധതിയെ സൂചിപ്പിയ്ക്കുന്നു. * സ്ഥൂല ശരീരം സ്ഥൂല പ്രപഞ്ചത്തിനെ ഉള്‍ക്കൊള്ളുന്നവനെന്ന് കാണിയ്ക്കുന്നു. * ഒരു കാലുയര്‍ത്തിയും ഒരു കാല് തറയ്ലുറപ്പിച്ചുമുള്ള നില്‍പ്പ് ലൗകിക ജീവിതത്തിലും അദ്ധ്യാത്മിക ജീവിതത്തിലുമുള്ള നിലനില്‍പ്പിനെ സൂചിപ്പിയ്ക്കുന്നു. * നാലു കയ്യുകള്‍ സൂക്ഷ്മ ശരീരത്തിന്റെ നാല് ഘടകങ്ങളാണ് മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം എന്നിവയാണവ. * കയ്യിലുള്ള മഴു ലൗകിക ജീവിതത്തില്‍ നിന്നും ആശകളില്‍ നിന്നുമുള്ള വിടുതലിനായുള്ള ആയുധമാണ്. മനസ്സിന്റെ തലത്തിലാണ് ആശകള്‍ ഉടലെടുക്കുക. * ചാട്ട ബുദ്ധിയുടെ ആയുധമാണ്. ശക്തിയായ വീശലില്‍ അത് വിഘ്നങ്ങളെ ഇല്ലാതെയാക്കി ബുദ്ധിയുടെ നേരായ ഒഴുക്കിനെ സഹായിയ്ക്കുന്നു. * സാധകന് അഭയം നല്‍കുന്നതാണ് മൂന്നാമത്തെ കയ്യ്..അത് സാധകനു നേരെ അനുഗ്രഹം ചൊരിയുന്നു. * പദ്മം ധ്യാനത്തിലെ ഒരു ഉയര്‍ന്ന അവസ്ഥയാണ്. മനുഷ്യന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയായി സനാതന ദര്‍ശനം കണക്കാക്കുന്ന, അങ്ങേയറ്റത്തെ സമാധി അവസ്ഥയെ സൂചിപ്പിയ്ക്കുന്നതാണത് ശിവനും പാര്‍വതിക്കും കാവല്‍ നിന്ന ഗണപതി ശിവനെ കാണാന്‍‌വന്ന പരശുരാമനെ തടഞ്ഞുനിര്‍ത്തിയെന്നും ഇതില്‍ ക്രുദ്ധനായ പരശുരാമന്‍ തന്റെ മഴുവെടുത്ത് ഗണപതിയുടെ ഒരു കൊമ്പ് അരിഞ്ഞുകളഞ്ഞുവെന്നും ഒരു കഥ പറയുന്നു. എന്നാല്‍ ആദി പരാശക്തിയായ ദേവി ഒരു കളിമണ്‍ പ്രതിമയുണ്ടാക്കി അതിനു ദിവ്യശക്തികൊണ്ടു ജീവന്‍ കൊടുത്തു. അവന്‍ ദേവിയുടെ സ്വന്തം ശരീരത്തിന്റെ പകര്‍പ്പു തന്നെയായിരുന്നു. ഈ പുത്രന്‍ അവന്റെ അമ്മയുടെ കാവല്‍ ഭടനായി ആജ്ഞകള്‍ അക്ഷരം പ്രതി അനുസരിച്ചു പോന്നു. ഒരിയ്കല്‍ കുളിക്കുന്ന സ്ഥലത്തിനു കാവലായി ബാലാജി നിര്‍ത്തി പാര്‍വതി ദേവി നീരാട്ടിനു പോയി. ഈ സമയത്തു ശിവന്‍ നന്ദിയെയും മറ്റു ഭൂതഗണങ്ങളെയും വിട്ടു പര്‍വതിയെ വിളിപ്പിയ്ക്കാന്‍ ശ്രമിച്ചു . ബാലാജി പക്ഷെ ആരെയും അനുവദിച്ചില്ല.ശിവന്‍ നേരിട്ടു വന്നെങ്കിലും ശിവനെയും ബാലനായ ഗണപതി കടത്തിവിട്ടില്ല. ഇതില്‍ ക്രുദ്ധനായ ശിവന്‍ ബാലാജിയുമായി ഘോരമായ യുദ്ധം ചെയ്യുകയും അവസാനം അവന്റെ തലവെട്ടിക്കളയുകയും ചെയ്തു. പാര്‍വതി കുളികഴിഞ്ഞു വരുമ്പോഴാണു സംഗതികള്‍ ശിവനു മനസ്സിലാവുന്നതു തന്നെ. യുദ്ധ ശേഷം ശിവനും തളര്‍ന്നു പോയിരുന്നു. എന്നാല്‍ ആദിപരാശക്തിയായ ദേവിയുടെ പുത്രദു:ഖത്താലുള്ള കോപഗ്നി ഇതിനുള്ളില്‍ ജ്വലിച്ചു തുടങ്ങിയിരുന്നു. ബ്രഹ്മാവും വിഷ്ണുവും മറ്റു ദേവകളും ചേര്‍ന്ന് ശിവന്റെ അഭിപ്രായപ്രകാരം തെക്കോട്ട്‌ നടക്കുകയും ആദ്യം കാണുന്ന ജീവിയുടെ തല വെട്ടി തലയില്ലാത്ത ബാലാജിയില്‍ ഉറപ്പിക്കുകയും ചെയ്തു എന്ന്‍‌ ഒരു ഐതിഹ്യ കഥ. ശുഭ കാര്യങ്ങള്‍ക്കു മുമ്പ് ഗണപതിഹോമം നടത്തുക ഹൈന്ദവര്‍ക്കിടയില്‍ പതിവാണ്. വിഘ്ന നിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷ പരിഹാരം എന്നിവക്കെല്ലാം ഗണപതിഹോമം മുഖ്യ ഇനമായി നടത്തി വരുന്നു. ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായി പ്രത്യേക തരത്തിലും ഗണപതി ഹോമം നടത്താം.

Tuesday, August 30, 2016

ഗണപതിക്ക് എങ്ങനെയാണ് ആനയുടെ തല വന്നത്

രാമചരിതം പോലുള്ള പഴയ മലയാള ഗ്രന്ഥങ്ങളില്
ഒരിക്കല്ശിവനും പാര്വ്വതിയും കൊമ്പനാനയും പിടിയാനയുമായി കാട്ടില്
രതിക്രീഡ നടത്തിയപ്പോള് പിറന്ന കുഞ്ഞാണ്
ഗണപതി എന്ന് പറയുന്നുണ്ട് (കാനനങ്ങളിലരന്..... എന്നു
തുടങ്ങുന്ന പദ്യം).
എന്നാല് പുരാണങ്ങളില് പറയുന്നത് പ്രസിദ്ധമായ
മറ്റൊരു കഥയാണ്. കൈലാസത്തില് നിന്ന് ശിവന്
യുദ്ധാവശ്യങ്ങള്ക്കായി വിട്ടുനിന്ന സമയം.
പാര്വ്വതി കുളിക്കാന് പോകുന്ന സമയത്ത് അവിടേക്ക്
ആരും കടന്നു വരാതിരിക്കാന് കാവല് നില്ക്കാന്



ആളില്ലാതായി.പാര്വ്വതി ദേഹത്തു പുരട്ടാനുള്ള ചന്ദന ചൂര്ണ്ണമെടുത്ത്വെള്ളത്തില് കുഴച്ച് ഒരു ഉണ്ണിയെഉണ്ടാക്കി. അതിന്ജീവന് പകര്ന്നു. സ്വന്തം പുത്രനായി കരുതി കൈലാസത്തിന് കാവല്നില്ക്കാന് കല്പ്പിച്ചു. ഈ സമയം പരമശിവന് കൈലാസത്തില് തിരിച്ചെത്തുന്നു.
ശിവനെ പരിചയമില്ലാത്ത ഗണപതി അകത്ത്
കടക്കരുതെന്ന്കല്പ്പിച്ചു. കൈലാസത്തില്
മുമ്പൊരിക്കലും ഇങ്ങനെയൊരു
ഉണ്ണിയെ കണ്ടിട്ടില്ലാത്ത പരമശിവന്
തന്നെ തടയാന് ധൈര്യം കാണിച്ച
കുഞ്ഞിന്റെ തലവെട്ടിമാറ്റി.ഇത് കണ്ട്
പാര്വ്വതി അവിടെയെത്തുന്നു. കുഞ്ഞിനെ വധിച്ച
കാര്യം അറിഞ്ഞ് കോപാകുലയാവുന്നു.
കാളീസ്വരൂപം ധരിച്ച് മൂന്ന് ലോകങ്ങളും ഭസ്മമാക്കാന്
ഒരുങ്ങുന്നു. ഇത് കണ്ട് പേടിച്ചരണ്ട് ദേവഗണങ്ങള്
ശിവനെ അഭയം പ്രാപിക്കുന്നു. പാര്വ്വതിയുടെ കോപം അടക്കാനായി കുഞ്ഞിനെ ജീവിപ്പിക്കാം എന്ന്
ശിവന് സമ്മതിക്കുന്നു.പുറത്തേക്കിറങ്ങിയാല്
വടക്കോട്ട് തലവച്ച് നില്ക്കുന്ന ആദ്യം കാണുന്ന
ജീവിയുടെ തല വെട്ടിയെടുത്തു കൊണ്ടുവരാന്
ഭൂതഗണങ്ങളോട് ശിവന് കല്പ്പിക്കുന്നു (ജ്ഞാനത്തിന്റെസ
ൂചകമായാണ് വടക്കോട്ട് വയ്ക്കുന്ന തല),
ഭൂതഗണങ്ങള് ആദ്യം കണ്ടത് വടക്കോട്ട് തലവച്ചു
നില്ക്കുന്ന ആനയെയാണ്. അവര് ആനത്തല വെട്ടിക്കൊണ്ട്
വരികയും ശിവന് കുഞ്ഞിന്റെ കബന്ധത്തില് ആനത്തല വച്ച്ജീവന് പകരുകയും ചെയ്യുന്നു. പാര്വ്വതി സന്തോഷ
ചിത്തയായി കുഞ്ഞിനെ വാരിപ്പുണരുന്നു.
എല്ലാ ഗണങ്ങളുടെയും നാഥനായി പരമശിവന്
അവനെ വാഴിക്കുന്നു. അങ്ങനെയാണ് ഗണപതിക്ക്
ആനയുടെ തല ഉണ്ടാവുന്നത്.ഒരിക്കല് പാര്വ്വതിയും പിന്നീട് ശിവനും ജീവന്പകര്ന്നതുകൊണ്ട് ഗണപതി ശിവപാര്വ്വതിമാരുടെ മൂത്തമകനായിത്തീര്ന്നു.

വിനായകരൂപങ്ങള്‍

ഓരോ രൂപത്തിനും മത്രങ്ങളും ഫലങ്ങളും വേറെ ആണ് അവ അറിയാന്‍ തുടര്‍ന്ന് വായിക്കുക

സര്‍വ്വ വിഘ്നങ്ങളും ഇല്ലാതാക്കുന്ന ഗണപതി ഏവരുടെയും പ്രിയ ദേവനാണ്. ഗണപതിയെ സ്മരിക്കാതെ ഹിന്ദുക്കള്‍ ഒന്നും തുടങ്ങാറില്ല. ഗണപതിയെ പല രൂപത്തിലും ഭാവത്തിലും ആരാധിച്ചു പോരുന്നു.

മുദ്ഗലപുരാണപ്രകാരം മുപ്പത്തിരണ്ട് ഗണേശരൂപങ്ങള്‍ ഉണ്ട്. ഓരോരുത്തര്‍ക്കും ഓരോ രൂപത്തോട് മാനസികബന്ധം അനുഭവപ്പെടാം. അതിനനുസരിച്ചോ അഭീഷ്ടത്തിനനുസരിച്ചോ ദേവഭാവം തെരഞ്ഞെടുത്ത് നിശ്ചിത രൂപം ധ്യാനിച്ച് സഹസ്രനാമം ജപിക്കാം.

**** ഓം ഹരിശ്രീ ഗണപതായെ നമ !*****

മൈ ഗോഡ് .കോമിന്‍റെ ഭക്തി ഗ്രൂപ്പ്‌ ആയ
ഓം ഹരിശ്രീ ഗണപതായെ നമ: ഗ്രൂപ്പില്‍ അംഗം ആകാന്‍ തല്പരിയമുള്ളവര്‍ താഴെയുള്ള ലിങ്കില്‍ പോകുക
https://www.facebook.com/groups/OmHariSreeGanpathaayeNama/

1. ബാലഗണപതി

കരസ്ഥകദളീചൂതപനസേക്ഷുക മോദകം
ബാലസൂര്യാമിമം വന്ദേ ദേവം ബാലഗണാധിപം

(ഉദയസൂര്യന്‍റെ വര്‍ണം, ചതുര്‍ഹസ്തം, കൈകളില്‍ കദളിപ്പഴം, മാങ്ങ, ചക്ക, കരിമ്പ്, തുമ്പിക്കൈയില്‍ മോദകം)

ഫലം - ശ്രദ്ധയോടെ ഉപാസിച്ചാല്‍ ഏതാഗ്രഹവും സാധിക്കും.

2. തരുണഗണപതി

പാശാങ്കുശാപൂപകപിത്ഥജംബു
സ്വദന്തശാലീക്ഷുമപിസ്വഹസ്തൈ
ധത്തേ സദാ യസ്തരൂണാരുണാഭഃ
ഹായാത്സ യൂഷ്മാംസ്തരുണോ ഗണേശ

(ഉദയസൂര്യന്‍റെ വര്‍ണ്ണം, യുവത്വപൂര്‍ത്തി, എട്ട് കൈകള്‍, പാശം, അങ്കുശം, അപൂപം, കപിത്ഥം, ജംബു, സ്വദന്തം, കരിമ്പ്, കതിര്)

ഫലം - രോഗശാന്തി

3. ഭക്തഗണപതി

നാളീകേരാമ്രകദളീഗുഡപായസ ധാരിണം
ശരശ്ചന്ദ്രാഭവപൂഷം ഭജേഭക്ത ഗണാധിപം

(നിലാവിന്‍റെ നിറമുള്ള ശരീരം, നാലുകൈകള്‍, നാളികേരം, മാങ്ങ, കദളിപ്പഴം, ശര്‍ക്കരപ്പായസം)

ഉപാസനയ്ക്കും മോക്ഷത്തിനും വിശേഷം.

4. വീരഗണപതി

വേതാളശക്തിശരകാര്‍മുകചക്ര ഖഡ്ഗ
ഖട്വാംഗമുദ്ഗര ഗദാങ്കുരനാഗപാശാന്‍
ശൂലം ച കുന്തപരശുധ്വജമു ദ്വഹന്തം
വീരം ഗണേശമരുണം സതതം നമാമി.

(അരുണവര്‍ണ്ണം, പതിനാറ് കൈകള്‍, വേതാളം, ശക്തി, ശരം, കാര്‍മുക, ചക്രം, ഖഡ്ഗം മുദ്ഗരം, ഖട്വാംഗം, ഗദ, അങ്കുശം, നാഗം, പാശം, ശൂലം, കുന്തം, മഴു, കൊടി)

ശത്രുപീഡയ്ക്കെതിരെ.

5. ശക്തിഗണപതി

ആലിംഗ്യദേവീം ഹരിതാങ്കയഷ്ടിം
പരസ്പരാശ്ശിഷ്ടകടിപ്രദേശം
സന്ധ്യാരൂണം പാശസൃണി വഹന്തം
ഭയാപഹം ശക്തിഗണേശമീഡേ

(മടിയിലിരിക്കുന്ന ദേവിയെ ആശ്ളേഷിക്കുന്നു. ദേവി തിരിച്ചും. സന്ധ്യാരുണവര്‍ണ്ണം. പാശവും സൃണിയും വഹിക്കുന്ന ദേവന്‍ ഭയത്തെ ഇല്ലാതാക്കും.)

6 ദ്വിജഗണപതി

യം പുസ്തകാക്ഷഗുണദണ്ഡകമണ്ഡലുശ്രീ
വിദ്യോതമാനകരഭൂഷണമിന്ദുവര്‍ണ്ണ
സ്തംബേരമാനന ചതുഷ്ടയശോഭമാനനം
ത്വാം യഃ സ്മരേത്ദ്വിദ്വജഗണാധിപതേ സ ധന്യഃ
(നിലാവിന്‍റെ നിറം, നാലുതല, നാലുകൈകള്‍, പുസ്തകം, ജപമാല, ദണ്ഡം, കമണ്ഡലു)

വിജ്ഞാനത്തിന്. വിദ്യാര്‍ത്ഥികള്‍ക്ക് വിശേഷം.

7. സിദ്ധ ഗണപതി

പക്വചൂതഫലപുഷ്പമഞ്ജരീ-
ചേക്ഷുദണ്ഡതിലമോദകൈഃസഹ
ഉദ്വഹന്‍ പരശുമസ്തു തേ നമഃ
ശ്രീ സമൃദ്ധിയുത ഹേമപിംഗള
(സ്വര്‍ണനിറമുള്ള ദേഹം. ശ്രീയോടും സമൃദ്ധിയോടുംകൂടിയത്. നാലുകൈകളില്‍ മാങ്ങ, പൂക്കള്‍, കരിമ്പ്, മഴു. എള്ള് ചേര്‍ത്ത മോദകം തുമ്പിക്കൈയില്‍.

ഫലം - മോക്ഷം, മന്ത്രസിദ്ധി, ആഗ്രഹസിദ്ധി.

8 ഉച്ഛിഷ്ടഗണപതി

പാശാങ്കുശാപൂപകപിത്ഥജംമ്പൂ
നീലാബ്ജദാഡിമീ വീണാശാലീഗുഞ്ജാക്ഷസൂത്രകം
ദധദുച്ഛിഷ്ടനാമായം
ഗണേശ പാതുമേചകഃ
(നീലത്താമര, വീണ, കതിര്, ജപമാല, തുമ്പിക്കൈയില്‍ മാതളം)

ഫലം - വസ്തുവകകളുടെ ക്രയവിക്രയം, വ്യവഹാരം, ബിസിനസ് എന്നിവയില്‍ വിജയം.

9. വിഘ്ന ഗണപതി

ശംഖേക്ഷുചാപകുസുമേഷുകുഠാര പാശ-
ചക്രസ്വദന്ത സൃണി മഞ്ജരി കാശരൈൗഘൈ
പാണിശ്രിതൈഋ പരിസമീഹിത ഭൂഷണശ്രീ-
വിഘ്നേശ്വരോ വിജയതേ തപനീയ ഗൗരഃ

(സ്വര്‍ണ്ണനിറമുള്ള ദേഹം, സര്‍വ്വാഭരണങ്ങളും അണിഞ്ഞിരിക്കുന്നു. പത്തു കൈകള്‍, ശംഖ്, കരിമ്പ്, പൂക്കള്‍, മഴു, പാശം, ചക്രം, ഒടിഞ്ഞകൊമ്പ്, തോട്ടി, പൂക്കളാലുള്ള ശരം, ആവനാഴി)

ഫലം - ശത്രുവില്‍ നിന്ന് രക്ഷയും പ്രവര്‍ത്തനവിജയവും.

10. ക്ഷിപ്ര ഗണപതി

ദന്ദകല്പലതാ പാശ-
രത്നകുംഭാങ്കുശോജ്ജ്വലം
ബന്ധുകമണിയാഭം
ധ്യായേത് ക്ഷിപ്ര ഗണാധിപം.
(നാലുമണിപ്പൂവിന്‍റെ നിറം. നാലുകൈകള്‍, കൊമ്പ്, കല്പ ലത, പാശം, രത്നകുഭം)

നിത്യപൂജയ്ക്കും ഐശ്വര്യത്തിനും.

Thursday, August 13, 2015

വിനായക ചതുര്‍ഥി

ഭാദ്രമാസത്തിലെ (ചിങ്ങം ) വെളുത്ത പക്ഷ ചതുര്‍ഥി (കറുത്തവാവ് കഴിഞ്ഞു നാലാം ദിവസം ) യാണ് ഗണപതിയുടെ ജന്മദിനം എന്ന് കരുതപ്പെടുന്ന വിനായക ചതുര്‍ഥി ..! ഗണേശചതുര്‍ഥി എന്നും അത്തംചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു ..! ഗണപതി എന്ന സംകല്‍പ്പംതന്നെ വളരെ വിശാലമായ തലത്തില്‍ ഉള്ളതാണ് . നാനൂറ്റി മുപ്പത്തിരണ്ട് 
ദേവന്മാരുടെ ചൈതന്യം ഉള്‍ക്കൊള്ളുന്ന മഹാദേവന്‍ ആണ് ഗണപതി ..! ചുരുക്കത്തില്‍ ഗണപതി എന്നത് പ്രപഞ്ച സംകല്‍പ്പം ആണ് ..! തലയ്ക്ക് ചേരാത്ത ഉടലും ,ഉടലിനു ചേരാത്ത വയറും ,വയറിനു ചേരാത്ത കാലും ,,ശരീരത്തിന് ചേരാത്ത വാഹനവും എല്ലാം ഗണപതിയുടെ മാത്രം പ്രത്യേകതയാണ് ..! പരസ്പ്പരം ചേരാത്ത അനേകം വസ്തുക്കളുടെ കൂട്ടമാണ്‌ പ്രപഞ്ചം ..! അത് തന്നെ ഗണപതി ..!ദേവ -മനുഷ്യ -മൃഗ -പക്ഷി -വൃക്ഷ -ഗണ ങ്ങളുടെ പതി അഥവാ നാഥന്‍ എന്ന അര്‍ത്ഥമാണ് ഗണപതി എന്ന വാക്കുകൊണ്ട് ഉദേശിക്കുന്നത് ..! വിസ്തരിച്ചു പറയാന്‍ ഇവിടെ കഴിയില്ലല്ലോ ..! ..എന്തായാലും നമ്മള്‍ ആഘോഷിക്കുന്നത് ശിവപുത്രനായി അവതരിച്ച ഗണപതി ജനിച്ച ദിവസം തന്നെ ..! മഹാഗണപതിയുടെ ജന്മദിനം ആഘോഷിക്കാന്‍ അത് സൃഷ്ട്ടിയുടെ ആദ്യകാലം തേടി പോകേണ്ടി വരും.

വിനായക ചതുര്‍ഥി ഭാരതം ഒട്ടാകെ ആഘോഷിക്കുന്നു

ബ്രഹ്മവൈവര്‍ത്ത പുരാണം ,ഗണേശപുരാണം എന്നിവയില്‍ ഇത് പറയുകയും ചെയ്യുന്നു ..! ഈ ദിവസം ചന്ദ്രനെ കാണരുത് എന്നാണ് സംകല്‍പ്പം ..! ഒരിക്കല്‍ പിറന്നാള്‍ ദിവസം വയര്‍ നിറയെ മോദകം കഴിച്ചിട്ട് എഴുനേല്‍ക്കുമ്പോള്‍ വീഴാന്‍ ഇടയായ ഗണപതി ഭഗവാനെ ചന്ദ്രന്‍ കളിയാക്കി എന്നും ..അന്നുമുതല്‍ ഈ ദിവസം ചന്ദ്രനെ കാണുന്നവര്‍ക്ക് മാനഹാനി ഉണ്ടാകുമെന്ന് ഭഗവാന്‍ ശപിച്ചു എന്നും പുരാണം പറയുന്നു ..! ഭഗവാന്‍ ശ്രീകൃഷ്ണന്‍ പോലും ഈ ദിവസം ചന്ദ്രനെ കണ്ടത്തിന്‍റെഫലമാണ് സ്യമന്തകം മോഷ്ട്ടിച്ചു എന്ന പേരുദോഷം ഉണ്ടാകാന്‍ കാരണം എന്ന് പുരാണത്തില്‍ പറയുന്നു ..! ഗണപതി പൂജയും ഹോമവും നടത്തി അതിനു പരിഹാരം കൃഷ്ണന്‍ കണ്ടു എന്നുമുണ്ട് ..! വടക്കേ ഇന്ത്യയില്‍ ആണ് ഈ ദിനം വിപുലമായി ആഘോഷിക്കുന്നത് ..! സിദ്ധി വിനായക പൂജ ,ദാനം ,സദ്യ ,കലാപരിപാടികള്‍ ,വിഗ്രഹ നിമഞ്ജനം ,,ഇങ്ങനെ വലിയ ആഘോഷങ്ങള്‍ നമുക്കറിയാം ..! എന്തായാലും വിനായകനെ സ്തുതിക്കുക എന്നത് പ്രപഞ്ചത്തെ സ്തുതിക്കുക എന്നത് തന്നെയാണ് ..!! ഈ അവസരത്തില്‍ വിനായകനെ പ്രാര്‍ഥിക്കാം..!

"ഓം ഗണാനാം ത്വാ ഗണപതിം ഹവാമഹെ 
കവിം കവീനാം ഉപശ്രവസ്തമം 
ജ്യെഷ്ട്ടരാജം ബ്രാഹ്മണാം ബ്രാഹ്മണസ്പദ
ആ -ന: ശ്രിന്ന്വന്നൂതിഭി: സീദ സാദനം "

( ഗണങ്ങളുടെ പതിയും ,കവികളില്‍ കവിയും ,തേജസ്വികളില്‍ തേജസ്വിയും ബ്രഹ്മജ്ഞരില്‍ ബ്രഹ്മജ്ഞനും അഗ്രഗണ്യനുമായ ഗണപതേ അങ്ങ് അനുഗ്രഹിച്ചാലും )