Showing posts with label ശ്രീ കൃഷ്ണന്‍. Show all posts
Showing posts with label ശ്രീ കൃഷ്ണന്‍. Show all posts

Thursday, August 22, 2019

അഷ്ടമിരോഹിണി വ്രതം, അനുഷ്ഠിക്കേണ്ടതെങ്ങനെ


ലോകരക്ഷാർഥം ഭഗവാൻ ശ്രീകൃഷ്ണൻ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി . ഈ ദിനത്തിൽ  വ്രതം അനുഷ്ഠിക്കുന്നവരുടെ ആഗ്രഹങ്ങൾ  ഭഗവാന്‍ സാധിച്ചു തരും എന്നാണ് വിശ്വാസം .


വ്രതാനുഷ്ഠാനം ഇങ്ങനെ

അഷ്ടമിരോഹിണിയുടെ തലേന്ന് സൂര്യാസ്തമനം മുതൽ വ്രതം ആരംഭിക്കാം . അത്താഴത്തിനു ധാന്യ ഭക്ഷണങ്ങൾ ഒഴിവാക്കി പഴമോ പാലോ കഴിക്കാം . പിറ്റേന്ന് ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് ഒരിക്കലോടെയോ  ലഘുഭക്ഷണം മാത്രം കഴിച്ചുകൊണ്ടോ വ്രതം അനുഷ്ഠിക്കാം. ഈ ദിനത്തിൽ കഴിയാവുന്നത്ര തവണ ഭഗവാന്റെ മൂലമന്ത്രങ്ങൾ ജപിക്കുന്നത് അത്യുത്തമമാണ്. ('ഓം നമോ നാരായണായ' എന്ന അഷ്‌ടാക്ഷരമന്ത്രവും 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷര മന്ത്രവുമാണ്   മൂലമന്ത്രങ്ങള്‍).

ദിനം മുഴുവൻ ഭഗവൽ സ്മരണയിൽ കഴിച്ചു കൂട്ടുക. സാധിക്കുമെങ്കിൽ ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുക. പാൽപ്പായസം വഴിപാടാണ് ഇതിൽ ശ്രേഷ്ഠം. ഉണ്ണിയപ്പം , വെണ്ണ നിവേദ്യം എന്നിവയും പ്രധാനമാണ്.
ഭഗവാന്റെ അവതാര സമയം അർധരാത്രിയായതിനാൽ ആ സമയം വരെ ഭഗവാനെ ഭജിക്കുന്നത് ഉത്തമമാണ് . 

അഷ്ടമിരോഹിണി ദിനത്തിൽ ഭാഗവതം പാരായണം ചെയ്യുന്നതും ഭക്തിയോടെ ശ്രവിക്കുന്നതും ജന്മാന്തര പാപങ്ങൾ അകറ്റുമെന്നാണ് വിശ്വാസം. വിഷ്ണു സഹസ്രനാമം , ഹരിനാമകീർത്തനം , ഭഗവദ്ഗീത, നാരായണീയം എന്നിവ  പാരായണം ചെയ്യുന്നതും നന്ന്. അഷ്ടഗോപാല മന്ത്രങ്ങൾ ഓരോന്നും നാല്പത്തൊന്നു തവണ ജപിക്കുന്നത് സദ്‌ഫലം നൽകും. പിറ്റേന്ന് കുളിച്ചു തുളസി വെള്ളമോ ക്ഷേത്ര ദർശനം നടത്തി തീർഥമോ സേവിച്ച് വ്രതം അവസാനിപ്പിക്കാം.

*ലോക സമസ്ത സുഖിനോ ഭവന്തു*
ഓം അസതോ മാ സദ്ഗമയ തമസോ മാ ജ്യോതിർഗമയാ മ്ര്യത്യോർമാഅമ്രതംഗമയ ഓം ശാന്തി: ശാന്തി:

ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!
മാറുന്ന കാലത്തിനൊപ്പം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മലയാളത്തെ അറിയാന്‍,സനാതന ധര്‍മത്തെ അറിയാന്‍, അറിയിക്കാന്‍ പ്രചരിപ്പിക്കാന്‍ ഹൈന്ദവ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ സ്‌നേഹിക്കാന്‍, സല്ലപിക്കാന്‍, പഴമയെ മറക്കാത്ത നവയുഗ പ്രതിഭകളുടെ സൃഷ്ടികളും ചിന്തകളും നിറച്ചാര്‍ത്തുകളും നവ്യാനുഭവം പകരുന്നത് ആസ്വദിക്കാന്‍, പങ്കുചേരാന്‍ നമുക്കീഒത്തുചേരാം... ഈ കൊച്ചു ഹൈന്ദവ പേജില്‍ വരൂ ഞങ്ങളുടെ കൂടെ... പകര്‍ന്ന് തരാം അറിവുകൾ

 subscribe our
Youtube channel

https://m.youtube.com/c/SreeNandhanam

https://www.youtube.com/channel/UC5pw-2dijUxZ9VVssqSKSew

മൈഗോഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ നമസ്തേ എന്ന്‌ +918281081924 (whatsapp only) എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ വാട്‌സ്ആപ്പിൽ നിന്നും  അയക്കുക
( നിബന്തനകൾക്കു വിധേയം  )

Sunday, July 14, 2019

ശ്രീവാസുദേവാഷ്ടകം

ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ-
കൗമോദകീഭയനിവാരണചക്രപാണേ,
ശ്രീവത്സവത്സ, സകലാമയമൂലനാശിൻ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.

ഗോവിന്ദ, ഗോപസുത, ഗോഗണപാലലോല,
ഗോപീജനാംഗകമനീയനിജാംഗസംഗ,
ഗോദേവിവല്ലഭ, മഹേശ്വരമുഖ്യവന്ദ്യ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.

നീലാളികേശ, പരിഭൂഷിതബർഹിബർഹ,
കാളാംബുദദ്യുതികളായകളേബരാഭ,
വീര, സ്വഭക്തജനവത്സല, നീരജാക്ഷ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.

ആനന്ദരൂപ, ജനകാനകപൂർവദുന്ദു-
ഭ്യാനന്ദസാഗര, സുധാകരസൗകുമാര്യ,
മാനാപമാനസമമാനസരാജഹംസ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.

മഞ്ജീരമഞ്ജുമണിശിഞ്ജിതപാദപദ്മ,
കഞ്ജായതാക്ഷ, കരുണാകര, കഞ്ജനാഭ,
സഞ്ജീവനൗഷധ, സുധാമയ, സാധുരമ്യ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.

കംസാസുരദ്വിരദകേസരിവീര, ഘോര-
വൈരാകരാമയവിരോധകരാജ, ശൗരേ,
ഹംസാദിരമ്യസരസീരുഹപാദമൂല,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.

സംസാരസങ്കടവിശങ്കടകങ്കടായ
സർവാർത്ഥദായ സദയായ സനാതനായ
സച്ചിന്മയായ ഭവതേ സതതം നമോസ്തു
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.

ഭക്തപ്രിയായ ഭവശോകവിനാശനായ
മുക്തിപ്രദായ മുനിവൃന്ദനിഷേവിതായ
നക്തംദിവം ഭഗവതേ നദിരസ്മദീയാ
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.

Saturday, July 13, 2019

അഞ്ജന ശ്രീധരാ ചാരുമൂര്‍ത്തേ, കൃഷ്ണാ

അഞ്ജന ശ്രീധരാ ചാരുമൂര്‍ത്തേ, കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങിടുന്നേന്‍
ആനന്ദലങ്കാര വാസുദേവാ, കൃഷ്ണാ
ആദങ്കമെല്ലാം അകറ്റീടേണം.
ഇന്ദിര നാഥ ജഗന്നിവാസ, കൃഷ്ണാ
ഇന്നെന്റെ മുന്‍പില്‍ വിളങ്ങീടേണം.
ഈരേഴുലകിന്നും ഏകനാഥ, കൃഷ്ണാ
ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ.
ഉണ്ണി ഗോപാല കമലനേത്രാ, കൃഷ്ണാ
ഉള്ളില്‍ നീ വന്നു വസിച്ചീടേണം.
ഊഴിയില്‍ വന്നു പിറന്ന ബാലാ, കൃഷ്ണാ
ഊനം കൂടാതെ തുണച്ചീടേണം
എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ
എന്നുണ്ണീക്കൃഷ്ണാ ശമിപ്പിക്കേണം!
ഏടലര്‍ ബാണനു തുല്യമൂര്‍ത്തേ, കൃഷ്ണാ
ഏറിയ മോദേന കൈ തൊഴുന്നേന്‍
ഐഹികമായ സുഖത്തിലഹോ, കൃഷ്ണാ
അയ്യോ, എനിക്കൊരു മോഹമില്ലേ
ഒട്ടല്ല കൌതുകം അന്തരംഗേ, കൃഷ്ണാ
ഓമല്‍ത്തിരുമേനി ഭംഗി കാണാന്‍
ഓടക്കുഴല്‍ വിളി മേളമോടേ കൃഷ്ണാ
ഓടി വരികെന്റെ ഗോപബാലാ
ഔദാര്യ കോമള കേളിശീലാ കൃഷ്ണാ
ഔപമ്യമില്ലാ ഗുണങ്ങള്‍ക്കേതും.
അംബുജലോചന നിന്‍ പാദ പങ്കജം
അന്‍പോടു ഞാനിതാ കുമ്പിടുന്നേന്‍
അത്യന്ത സുന്ദര നന്ദ സൂനോ കൃഷ്ണാ
അത്തല്‍ കളഞ്ഞെന്നെ പാലിക്കേണം
കൃഷ്ണാ മുകില്‍ വര്‍ണാ, വൃഷ്ണികുലേശ്വരാ
കൃഷ്ണാംബുജേ കൃഷ്ണാ കൈ തൊഴുന്നേന്‍!
കൃഷ്ണാ ഹരേ ജയാ, കൃഷ്ണാ ഹരേ ജയാ,
കൃഷ്ണാ ഹരേ ജയാ, കൃഷ്ണാ ഹരേ..🙏🙏🙏

ഗോവിന്ദ രാമ രാമ – ഗോപാല കൃഷ്ണാ നിന്‍


ഗോവിന്ദ രാമ രാമ – ഗോപാല കൃഷ്ണാ നിന്‍ മെയ്
കാണുമാറരുളേണം ഗോവിന്ദാ!
അമ്പാടി തന്നില്‍ വാഴും ഉമ്പര്‍നായക നിന്മെയ്
അന്‍പിനാല്‍ കാണകേണം ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ആവോളം പൂക്കുന്നേന്‍ ഞാന്‍ ദേവകി ദേവി പെറ്റ
ദേവേശ ദേവ ദേവ ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഇച്ഛയില്‍ എനിക്കിനി ത്വച്ചരണങ്ങളൊഴിഞ്ഞു
അചുത മറ്റൊന്നിങ്കല്‍ ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഈരേഴുലകമെല്ലാം ഈരടിയാലളന്ന
ഈശനേ വാമനനേ ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഉള്ളത്തില്‍ കാണാകേണം മുല്ലപ്പൂംകുഴലാളേ
ഉള്ളഴിക്കുന്ന നിന്‍ മെയ് ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഊതുന്ന കുഴലുമായ് പീതാംബരത്തോടെന്റെ
ചേതസ്സില്‍ കാണാകേണം ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
എന്നു രണ്ടായിരം മയ്യണിമാര്‍ പൂജിക്കുന്ന
നിന്നെ ഞാന്‍ കണ്ടിടാവൂ ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഏണാങ്കണ്‍ തന്നെ വെല്ലും ചേണാര്‍ന്ന തിരുമുഖം
ചേദസ്സില്‍ കാണാകേണം ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഐശ്വര്യ ദായകനേ കൈയിതാ കൂപ്പുന്നേ ഞാന്‍
നീയൊഴിഞ്ഞില്ലാ ഗതി ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഒന്നിടവിട്ടു ഗോപ സുന്ദരിമാരോടൊപ്പം
ഒന്നിച്ചു കളിച്ചൊരു ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഓരോരോ ലീലപൂണ്ടു കാരുണ്യം കൊണ്ടു ധര്‍മ്മം
പാലിച്ചു വസിച്ചൊരു ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഔഷധി മേനി പൂണ്ട വൃന്ദാവനത്തിലെല്ലാം
ഘോഷമായ് ലീല ചെയ്ത ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
അംബുജ നാഭ കൃഷ്ണ ശംഭു പൂജിത ദേവ
അന്‍പിനാല്‍ കാണാകേണം ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
അച്യുത നിന്‍ ചരിത്രം അത്ഭുതം ദിനം തോറും
ഉച്ചരിക്കാറായ് വരേണം ഗോവിന്ദാ! (ഗോവിന്ദ രാമ രാമ 

ശ്രീ കൃഷ്ണ അഷ്ടോത്തര ശതനാമാവലി

1. ഓം ശ്രീ കൃഷ്ണായ നമ:
2. ഓം കമലാ നാഥായ നമ:
3. ഓം വാസുദേവായ നമ:
4. ഓം സനാതനായ നമ:
5. ഓം വസുദേവാത്മജായ നമ:
6. ഓം പുണ്യായ നമ:
7. ഓം ലീലാ മാനുഷ വിഗ്രഹായ നമ:
8. ഓം ശ്രീവത്സ കൌസ്തുഭ ധരായ നമ:
9. ഓം യശോദാ വസ്ത്സലായ നമ:
10. ഓം ഹരയെ നമ:
11. ഓം ചതുര്‍ഭുജത്ത ചക്രസി ഗദ ശങ്ഖാംബുജായുധായ നമ:
12. ഓം ദേവകീ നന്ദനായ നമ:
13. ഓം ശ്രീശായ നമ:
14. ഓം നന്ദഗോപപ്രിയാത്മജായ നമ:
15. ഓം യമുനാ വേഗ സംഹാരിനെ നമ:
16. ഓം ബലഭദ്ര പ്രിയാനുജായ നമ:
17. ഓം പൂതനാ ജീവിത ഹരായ നമ:
18. ഓം ശകടാസുര ഭഞ്ഞനായ നമ:
19. ഓം നന്ദ -വ്രജ -ജനാനന്ദിനെ നമ:
20. ഓം സച്ചിദാനന്ദ വിഗ്രഹായ നമ:
21. ഓം നവനീത -വിലീപ്താന്ഗായ നമ:
22. ഓം നവനീത നാഥായ നമ:
23. ഓം അനഘായ നമ:
24. ഓം നവനീത -നവഹരായ നമ:
25. ഓം മുച്ചുകുന്ദ -പ്രസാടകായ നമ:
26. ഓം ഷോഡസ സ്ത്രീ സഹസ്രേശായ നമ:
27. ഓം ത്രിഭംഗി -മധുരാ കൃതയെ നമ:
28. ഓം സുഖവാഗാമൃതാബ്ധിന്ധാവേ നമ:
29. ഓം ഗോവിന്ദായ നമ:
30. ഓം യോഗിനാം പതയെ നമ:
31. ഓം വത്സ -പാലന -സഞ്ചാരിനെ നമ:
32. ഓം അനന്തായ നമ:
33. ഓം ധേനുകാസുര -മര്‍ദനായ നമ:
34. ഓം ത്രണി കര്‍ത്താ തൃണവര്‍തായ നമ:
35. ഓം യമലാര്‍ജുന -ഭഞ്ഞനായ നമ:
36. ഓം ഉത്താല -താല -ഭേത്രേ നമ:
37. ഓം തമലാ -ശ്യമാലാകൃതയെ നമ:
38. ഓം ഗോപ -ഗോപീശ്വരായ നമ:
39. ഓം യോഗിനെ നമ:
40. ഓം കോടി -സുര്യ -സമ -പ്രഭായ നമ:
41. ഓം ഇളാപതയെ നമ:
42. ഓം പരസ്മൈ ജ്യോതിസേ നമ:
43. ഓം യാദവേന്ദ്രായ നമ:
44. ഓം യദു ദ്വഹായ നമ:
45. ഓം വനമാലിനെ നമ:
46. ഓം പീത വാസസെ നമ:
47. ഓം പരിജാതാപഹരകായ നമ:
48. ഓം ഗോവര്ധനാ ചാലോദ്ധര്ത്രേ നമ:
49. ഓം ഗോപാലായ നമ:
50. ഓം സര്‍വ -പാലകായ നമ:
51. ഓം അജായ നമ:
52. ഓം നിരഞ്ജനായ നമ:
53. ഓം കാമജനകായ നമ:
54. ഓം കന്ജലോചനായ നമ:
55. ഓം മധുഘ്നെ നമ:
56. ഓം മഥുരാനാഥായ നമ:
57. ഓം ദ്വാരകാ നായകായ നമ:
58. ഓം ബലിനെ നമ:
59. ഓം വൃന്ദാവനാന്ത -സഞ്ചാരിനെ നമ:
60. ഓം തുളസി -ധാമ -ഭുഷണായ നമ:
61. ഓം സ്യമന്തക -മണിര്‍ ഹരത്രെ നമ:
62. ഓം നര-നാരായണാത്മകായ നമ:
63. ഓം കുബ്ജക്ര്സ്തംബര ധരായ നമ:
64. ഓം മായിനെ നമ:
65. ഓം പരമ -പുരുഷായ നമ:
66. ഓം മുഷ്ടികാസുര -ചാണൂര -മല്ല -യുദ്ധ -വിശാരദായ നമ:
67. ഓം സംസാര -വൈരിനെ നമ:
68. ഓം കംസാരയെ നമ:
69. ഓം മുരാരയെ നമ:
70. ഓം നരകാന്തകായ നമ:
71. ഓം അനാദി -ബ്രഹ്മചാരിനെ നമ:
72. ഓം കൃഷ്ണ വ്യസന -കര്‍ഷകായ നമ:
73. ഓം ശിശുപാല ശിരസ് ച്ചെത്രെ നമ:
74. ഓം ദുര്യോധന -കുലാന്തകായ നമ:
75. ഓം വിദുരാക്രൂര -വരദായ നമ:
76. ഓം വിശ്വരൂപ -പ്രദര്‍ശകായ നമ:
77. ഓം സത്യാ -വാചെ നമ:
78. ഓം സത്യാ -സങ്കല്പായ നമ:
79. ഓം സത്യ ഭാമാരതായ നമ:
80. ഓം ജയിനേ നമ:
81. ഓം സുഭദ്ര -പുര്‍വജായ നമ:
82. ഓം വിഷ്ണവേ നമ:
83. ഓം ഭീഷ്മ മുക്തി -പ്രദായകായ നമ:
84. ഓം ജഗദ്‌ ഗുരവേ നമ:
85. ഓം ജഗന്നാഥായ നമ:
86. ഓം വേണു -നാദ -വിശാരദായ നമ:
87. ഓം വൃഷഭാസുര വിധ്വംസിനെ നമ:
88. ഓം ബാണാസുരാന്തകായ നമ:
89. ഓം യുധിഷ്ഠിര -പ്രതിസ്ഥത്രേ നമ:
90. ഓം ബര്‍ഹി -വര്ഹ വതാംഷകായ നമ:
91. ഓം പാര്‍ത്ഥസാരഥയെ നമ:
92. ഓം അവ്യക്തായ നമ:
93. ഓം ഗീതാമൃത -മഹോദധയെ നമ:
94. ഓം കാളിയ -ഫണി -മാണിക്യ -രണ്ജിത -ശ്രീ -പാദാംബുജായ നമ:
95. ഓം ദാമോദരായ നമ:
96. ഓം യജ്ഞ -ഭോക്ത്രേ നമ:
97. ഓം ദാനവേന്ദ്ര -വിനാശകായ നമ:
98. ഓം നാരായണായ നമ:
99. ഓം പര -ബ്രഹ്മനെ നമ:
100. ഓം പന്നഗാസന -വാഹനായ നമ:
101. ഓം ജല -ക്രീഡാ സമാസക്ത -ഗോപീ -വസ്ത്രപഹാരകായ നമ:
102. ഓം പുണ്യ -ശ്ലോകായ നമ:
103. ഓം തീര്‍ത്ഥകാരായ നമ:
104. ഓം വേദ -വേദ്യായ നമ:
105. ഓം ദയാ -നിധയെ നമ:
106. ഓം സര്‍വ -ഭൂതാത്മകായ നമ:
107. ഓം സര്‍വാഗ്രഹരൂപിനെ നമ:
108. ഓം പരാത് -പാരായ നമ:

Friday, September 29, 2017

ഗുരുവായൂര്‍ ഭജനം

       
🔔🔔🔔🔔🔔🔔🔔🔔

ലോകവൈകുണ്ഠമെന്ന ഖ്യാതി നേടിയ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജനമിരിയ്ക്കുന്നവര്‍ ഭഗവാന് ഏറ്റവും പ്രിയപ്പെട്ടവരായിത്തീരുമെന്നാണ് വിശ്വാസം. സര്‍വ്വ പാപ നാശവും ദുരിതനിവാരണവും മഹാപുണ്യവുമാണ് ഭജനമിരിയ്ക്കുന്നതിന്റെ ഫലപ്രാപ്തിയെന്നാണ് ഐതിഹ്യം.

ഗുരുപവനപുരിയില്‍ ഒരു ദിവസം മുതല്‍ ഒരു വര്‍ഷം വരെ ഭജനമിരിയ്ക്കുന്നവരുണ്ട്. മനഃശുദ്ധിവരുത്തി ഭഗവദ് സമര്‍പ്പണത്തോടെ രാത്രി രണ്ട് മണിയ്ക്കാണ് ഭജനം പാര്‍ക്കലിന് തുടക്കം. ഈശ്വരധ്യാനത്തോടെ ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് നിര്‍മ്മാല്യദര്‍ശനം നടത്തി ഭഗവദ് നാമമന്ത്ര കീര്‍ത്തനാലാപനങ്ങളോരോന്നും ഉരുവിട്ട് കഴിയുന്നത്ര ക്ഷേത്രപ്രദക്ഷിണം ചെയ്ത് അവിടെതന്നെ കഴിച്ചുകൂട്ടണം. ക്ഷേത്രത്തില്‍ നിന്നും ലഭിയ്ക്കുന്ന പഴം, പായസം, അന്നദാനം എന്നിവ മാത്രമേ ഭക്ഷിക്കാവൂ. വൈകുന്നേരം നട തുറക്കുന്നതിനുമുന്‍പ് ദേഹശുദ്ധി വരുത്തി ക്ഷേത്രദര്‍ശനം നടത്തണം. തൃപ്പുക കഴിഞ്ഞ് കൊടിമരച്ചുവട്ടില്‍ സര്‍വ്വപാപങ്ങളും ക്ഷമിച്ചുകൊള്ളണമെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ദണ്ഡനമസ്‌കാരം നടത്തണം. ഭജനമിരിയ്ക്കുന്ന ദിവസം കൃഷ്ണനാട്ടം കൂടി കാണുന്നത് മഹാപുണ്യം. നിര്‍മ്മാല്യദര്‍ശനം നടത്തിയാല്‍ സര്‍വ്വപാപങ്ങളും നശിച്ചു പോകുമെന്നും തൃപ്പുക സമയത്ത് ദര്‍ശനം നടത്തിയാല്‍ മോക്ഷപ്രാപ്തി കൈവരുമെന്നും വിശ്വാസമുണ്ട്.

അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്ത് രാജാവ് സര്‍പ്പദംശനമേറ്റ് മരണമടഞ്ഞു. പിതാവിനെ ദംശിച്ച തക്ഷകനെന്ന സര്‍പ്പത്തോടുള്ള കോപം കാരണം പരീക്ഷിത്തിന്റെ പുത്രനായ ജനമേജയന്‍ സര്‍പ്പസത്രം നടത്തി. അനേകായിരം സര്‍പ്പങ്ങള്‍ യാഗാഗ്നിയില്‍ പതിച്ച് ജീവന്‍ വെടിഞ്ഞു. തല്‍ഫലമായി ജനമേ ജയന്‍ കുഷ്ഠരോഗ ബാധിതനായി. രോഗശാന്തിയ്ക്ക് ഗുരുവായൂരില്‍ ഭജനമിരിയ്ക്കാന്‍ ദത്താത്രേയ മഹര്‍ഷി ഉപദേശിച്ചു. അതനുസരിച്ച് നാല് മാസം ഗുരുവായൂരില്‍ ഭജനമിരിയ്ക്കുകയും രോഗശാന്തി നേടുകയും ചെയ്തുവെന്നാണ് ഐതിഹ്യം.

പാണ്ഡ്യ രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോതിഷ പണ്ഡിതന്‍ സര്‍പ്പദംശനമേറ്റ് അധികം താമസിയാതെ രാജാവിന് മരണം സംഭവിയ്ക്കുമെന്ന് പ്രവചിച്ചു. ദുഃഖിതനായ രാജാവ് തീര്‍ത്ഥയാത്രയ്ക്കിടയില്‍ ഗുരുവായൂരിലെത്തി വളരെക്കാലം ഭജനമിരുന്നു. അങ്ങനെ പ്രവചനസമയം കടന്നുപോയി. ആപത്ത് കൂടാതെ രാജാവ് സ്വദേശത്ത് തിരിച്ചെത്തി ജ്യോതിഷ പണ്ഡിതനെകണ്ടു. പ്രവചനം തെറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ജ്യോതിഷപണ്ഡിതന്‍ രാജാവിന്റെ കാലില്‍ സര്‍പ്പദംശനമേറ്റ അടയാളം കാണിച്ചു കൊടുത്തു. സര്‍പ്പദംശനമേറ്റ സമയത്ത് രാജാവ് ഭഗവദ് സന്നിധിയിലായതിനാല്‍ മരണത്തില്‍ നിന്ന് മുക്തി നേടുകയാണുണ്ടായത്. പിന്നീട് പാണ്ഡ്യരാജാവ് ഭഗവദ് സന്നിധി പുനര്‍ നിര്‍മ്മിച്ചു നല്‍കിയെന്നാണ് ഐതിഹ്യം.
മേല്‍പുത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് വാതരോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനായി ഗുരുവായൂരില്‍ ഭജനമിരുന്ന് നാരായണീയ മഹദ്ഗ്രന്ഥം തയ്യാറാക്കി ഭഗവാനു സമര്‍പ്പിച്ച് രോഗമുക്തി നേടിയെന്നും ഐതിഹ്യമുണ്ട്.

മഹാഋഷിവര്യന്മാര്‍ തപസ്സനുഷ്ഠിച്ച മഹായാഗ ഭൂമിയില്‍ ദേവഗുരുവായ ബൃഹസ്പതിയും വായു ഭഗവാനുംകൂടി ദേവബിംബ പ്രതിഷ്ഠ നടത്തിയതിനാല്‍ ഗുരുവായൂര്‍ ഭൂലോക വൈകുണ്ഠമെന്ന മഹാഖ്യാതി കരസ്ഥമാക്കി.അത്യപൂര്‍വ്വമായ പതഞ്ജല ശിലയെന്ന അഞ്ജനക്കല്ലുകൊണ്ട് നിര്‍മ്മിച്ച ഗുരുപവന പുരിയിലെ ദേവബിംബം ശ്രീ മഹാവിഷ്ണു വൈകുണ്ഠത്തില്‍ പൂജിച്ചിരുന്നതാണെന്നാണ് മറ്റൊരു പ്രത്യേകത. പിന്നീട് ഈ അഞ്ജനവിഗ്രഹം ബ്രഹ്മാവിന് നല്‍കി അദ്ദേഹമത് സുതപസ്സിനും പിന്നീട് കശ്യപ പ്രജാപതിക്കും കൈമാറി. ദ്വാപരയുഗാന്ത്യത്തില്‍ കശ്യപ പ്രജാപതി ആ അഞ്ജന വിഗ്രഹം തന്റെ അംശമൂര്‍ത്തിയും ശ്രീകൃഷ്ണന്റെ പിതാവുമായ വാസുദേവര്‍ക്ക് സമ്മാനിച്ചു. അങ്ങനെ ശ്രീകൃഷ്ണന് ആ വിഗ്രഹം ദ്വാരകയില്‍ പൂജിയ്ക്കുവാന്‍ മഹാഭാഗ്യം ലഭിച്ചു. ദ്വാരക ജലാശയത്തില്‍ മുങ്ങിപ്പോകുമെന്നും അപ്പോള്‍ ആ ദേവവിഗ്രഹം ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിച്ച് പൂജിയ്ക്കണമെന്ന് ശ്രീകൃഷ്ണന്‍ ആത്മമിത്രമായ ഉദ്ധവരെ അറിയിച്ചു. പ്രളയസമയമടുത്തപ്പോള്‍ ഉദ്ധവന്‍ ദേവബിംബം ദേവഗുരുവായ ബൃഹസ്പതിയെ ഏല്പിച്ചു. ശ്രീ പരശുരാമന്റെ സഹായത്തോടെ ബൃഹസ്പതിയും വായുദേവനും കൂടി പ്രതിഷ്ഠയ്ക്കു കണ്ടെത്തിയ ഭൂപ്രദേശമാണ് ഗുരുവായൂര്‍.

കൈലാസനാഥനായ ശ്രീപരമേശ്വരന്‍ തപസ്സനുഷ്ഠിച്ചിരുന്ന മഹാപുണ്യഭൂമികൂടിയാണ് ഗുരുപവനപുരി. ഉദയസൂര്യകിരണങ്ങള്‍ ഭഗവദ്പാദത്തെ സ്പര്‍ശിക്കുന്ന രീതിയില്‍ ദേവശില്പിയായ വിശ്വകര്‍മ്മാവാണ് ക്ഷേത്രം നിര്‍മ്മിച്ചത്. പൂജാവിധികള്‍ ക്രമമായി ചിട്ടപ്പെടുത്തിയത്. അദ്വൈതാചാര്യന്‍ ശ്രീശങ്കരാചാര്യ സ്വാമികളാണ്. ദേവബിംബ-സ്ഥലനാമ-പ്രതിഷ്ഠാമാഹാത്മ്യംകൊണ്ട് മഹത്തരമാക്കിയ മഹാപുണ്യഭൂമികൂടിയാണിത്. കഠിനതപശക്തിയുള്ള മഹാഋഷിവര്യന്മാര്‍ പ്രതിഷ്ഠ നടത്തിയ വിഗ്രഹത്തിന് ചൈതന്യവര്‍ദ്ധന വളരെ കൂടുതലായിരിക്കുമെന്നാണ് പണ്ഡിത പ്രമാണം. കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രമാണ് ഗുരുവായൂര്‍. പുലര്‍ച്ചെ മൂന്നുമണിയ്ക്കാണ് നടതുറക്കുക. പന്ത്രണ്ട്ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്നുവെന്നത് ഇവിടുത്തെമാത്രം പ്രത്യേകതയാണ്. ഇതോരോന്നും ദര്‍ശിക്കുന്നത് മഹാപുണ്യദര്‍ശനം. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വളരെ പ്രധാനം. കൂടാതെ കുംഭമാസത്തിലെ പൂയ്യം നാളിലാരംഭിയ്ക്കുന്ന പത്തുദിവസത്തെ ഉത്സവം, വൈശാഖം, അക്ഷയതൃതീയ, അഷ്ടമിരോഹിണി, ചിങ്ങമാസത്തിലെ തിരുവോണം, നവരാത്രി, കുചേലദിനം, മേല്പുത്തൂര്‍ദിനം, പൂന്താനദിനം, ഗീതാജയന്തി, കൃഷ്ണഗീതിദിനം എന്നിവ പ്രധാന ആഘോഷചടങ്ങുകളാണ്.


Thursday, May 25, 2017

രുഗ്മിണീസ്വയംവരം

വിദര്‍ഭ (കുണ്ധിനം) രാജ്യത്തിലെ രാജാവായ ഭീഷ്മകന് രുഗ്മി, രുഗ്മരഥന്‍ , രുഗ്മബാഹു , രുഗ്മകേശന്‍ , രുഗ്മാലി എന്നീ അഞ്ചു പുത്രന്മാരും രുഗ്മിണി എന്ന പുത്രിയും ഉണ്ടായിരുന്നു. രുഗ്മിണി അതീവ സുന്ദരിയും സത്സ്വഭാവിയും ആയിരുന്നു. ചെറുപ്പം മുതലേ ശ്രീകൃഷ്ണ ഭഗവാന്റെ ഗുണഗണങ്ങള്‍ കേട്ടറിഞ്ഞിരുന്ന രുഗ്മിണി, കൃഷ്ണന്‍ തന്റെ ഭര്‍ത്താവായി വരണമെന്ന് ആഗ്രഹിച്ചിരുന്നു. വിശ്വനായകനായശ്രീകൃഷ്ണ ഭഗവാനും രുഗ്മിണിയുടെ
സൌന്ദര്യത്തെക്കുറിച്ചു കേട്ടിരുന്നു. രുഗ്മിണി തന്റെ പത്നിയാകണമെന്ന് ഭഗവാനും ആഗ്രഹിച്ചു. രുഗ്മിണി വളര്‍ന്നു യൌവനയുക്തയായി . രുഗ്മി ഒരു ദുശ്ശാട്യക്കാരനായിരുന്നു. അയാളുടെ സുഹൃത്തുക്കള്‍ സാല്വന്‍, ശിശുപാലന്‍, ജരാസന്ധന്‍, ദന്തവക്ത്രന്‍ തുടങ്ങിയവരായിരുന്നു. ഇവരൊക്കെ ശ്രീകൃഷ്ണന്റെ ശതൃക്കളുമായിരുന്നു. അച്ഛനമ്മമാര്‍ക്കും ബന്ധുക്കള്‍ക്കും രുഗ്മിണിയെ കൃഷ്ണന് കല്യാണം കഴിച്ചു കൊടുക്കാനാണ് താല്‍പ്പര്യം. എന്നാല്‍ രുഗ്മി തന്റെ സഹോദരിയെ ശിശുപാലന് കല്യാണം കഴിച്ചുകൊടുക്കാന്‍ താല്‍പ്പര്യപ്പെട്ടു. നിവൃത്തിയില്ലാതെ ആയപ്പോള്‍ എല്ലാവരും ആ നിര്‍ബന്ധത്തിനു വഴങ്ങി. ഇതറിഞ്ഞ രുഗ്മിണി വളരെ ദുഖിതയായി. ഒരു വിശ്വസ്ത ബ്രാഹ്മണനെ വിളിച്ച് കൃഷ്ണനെ ഈ വിവരം അറിയിക്കാന്‍ അയച്ചു.
ബ്രാഹ്മണന്‍ ദ്വാരകയിലെത്തി ദ്വാരപാലന്മാരുടെ അനുവാദം വാങ്ങി ശ്രീകൃഷ്ണന്റെ സമീപമെത്തി ഭഗവാന്‍ ആ ബ്രാഹ്മണനെ വിധിയാംവണ്ണം പൂജിച്ച് തന്റെ ചാരത്തിരുത്തി ഇഷ്ടഭോജനങ്ങള്‍ നല്‍കി. സംതൃപ്തനായ ബ്രാഹ്മണന്‍ വിവരമെല്ലാം ശ്രീകൃഷ്നോട് പറഞ്ഞു. എളുപ്പമായ ഒരു മാര്‍ഗ്ഗവും പറഞ്ഞുകൊടുത്തു. അതായത് കുലദൈവമായ ഗൌരിയെ ആരാധിക്കാനായി ക്ഷേത്രത്തിലേക്ക് വരുമ്പോള്‍, അവിടെ വച്ച് രുഗ്മിണിയെ തേരില്‍ കയറ്റി കൊണ്ടുപോയാല്‍ മതി, എന്നാണു രുഗ്മിണി പറഞ്ഞയച്ചത്. രുഗ്മിണിയുടെ സന്ദേശവാര്‍ത്ത കേട്ട് ഭഗവാന്‍ അളവറ്റു സന്തോഷിച്ചു.

ദാരുകനെ തേരാളിയാക്കി, ഭഗവാന്‍ ആ ബ്രാഹ്മണനെയും കൂട്ടി വിദര്‍ഭയിലോട്ട് അതിവേഗത്തില്‍ യാത്രതിരിച്ചു. ഇതറിഞ്ഞ ബലരാമന്‍ അനുജനെ സഹായിക്കാനായി സൈന്യസമേതം വിദര്‍ഭയിലേക്ക് പുറപ്പെട്ടു. ഭീഷ്മകന്‍ തന്റെ പുത്രിയുടെ വിവാഹാഘോഷങ്ങളെല്ലാം ഒരുക്കിയിരുന്നു. വിപ്രരെ വരുത്തി കാല്‍കഴുകിച്ചു പൂജിച്ച് ദാനധര്‍മ്മങ്ങള്‍ ചെയ്തു. ദേവപൂജകള്‍ നടത്തി. അന്തപുരസ്ത്രീകള്‍ വധുവിനെ കുളിപ്പിച്ച് നന്നായി ചമയിച്ചൊരുക്കി.
ചേദിരാജാവായ ദമഘോഷനും മകനായ ശിശുപാലനും പൂജകളും ദാനങ്ങളും നടത്തി ചതുരംഗപ്പടയോടും വാദ്യഘോഷത്തോടും കൂടി വിദര്‍ഭ രാജധാനിയിലെത്തി. ഭീഷ്മകനും രുഗ്മിയും ബന്ധുക്കളും അവരെ സ്വീകരിച്ച് സല്‍ക്കാരങ്ങള്‍ ചെയ്തു. അംഗന്‍ , കലിംഗന്‍, മാളന്‍, കേകയന്‍, വംഗന്‍, മാഗധന്‍, കോസലന്‍, സാല്വന്‍ തുടങ്ങിയ രാജാക്കന്മാരും പരിവാരങ്ങളും സന്ഹിതരായിരുന്നു. സാല്വന്‍, ജരാസന്ധന്‍, വിഡൂരഥന്‍ , ദന്തവക്ത്രന്‍ തുടങ്ങിവര്‍ക്ക് ശ്രീകൃഷ്ണന്‍ വന്നു രുഗ്മിണിയെ കൊണ്ടുപോകുമെന്ന് സംശയമുള്ളതിനാല്‍ അവരൊക്കെ വന്‍ സൈന്യസന്നാഹത്തോടെയാണ് ആഗതരായത്.
ദ്വാരകയില്‍ പറഞ്ഞുവിട്ട ബ്രാഹ്മണനെ കാണാതെ രുഗ്മിണി ആകാംഷാഭരിതയായി. അപ്പോഴുണ്ട് അവളുടെ ഇടതു കണ്ണും കവിളും തുടയും തുടിച്ചു. ഇത് നാരിമാര്‍ക്ക് ശുഭലക്ഷണമായതുകൊണ്ട് രുഗ്മിണി സന്തോഷിച്ചു. അപ്പോഴേക്കും ആ ബ്രാഹ്മണന്‍ അവിടെയെത്തി ശ്രീകൃഷ്ണനും ബലരാമനും സൈന്യ വുമെല്ലാം എത്തിയ വിവരം
രുഗ്മിണിയെ അറിയിച്ചു. അതീവ സന്തുഷ്ടയായ രുഗ്മിണി പലതരം വിലപ്പെട്ട ദ്രവ്യങ്ങള്‍ ആ ബ്രാഹ്മണന് നല്‍കി വണങ്ങി നിന്നു . ബ്രാഹ്മണന്‍ ആശീര്‍വദിച്ചിട്ട്‌ അവിടെനിന്നും യാത്രയായി.

ശ്രീകൃഷ്ണനും ബലരാമനും വന്നിട്ടുണ്ടന്നറിഞ്ഞ
ഭീഷ്മകന്‍ അവരെ സ്വീകരിച്ച് സല്ക്കാരത്തോടെ താമസിപ്പിച്ചു. സുന്ദരരൂപനായ ശ്രീകൃഷ്ണനെ കണ്ട് തങ്ങളുടെ രാജകുമാരിയും ശ്രീകൃഷ്ണനുമായുള്ള വിവാഹം നടക്കേണമേയെന്ന് എല്ലാവരും ഉള്ളഴിഞ്ഞു പ്രാര്‍ത്ഥിച്ചു. രുഗ്മിണി തോഴിമാരോടൊപ്പം ക്ഷേത്രത്തിലെത്തി പാര്‍വതിദേവിയെ നന്നായി പൂജിച്ച് , കൃഷ്ണന്‍ തന്റെ ഭര്‍ത്താവായി വരേണമേയെന്ന് മനംനൊന്ത് പ്രാര്‍ത്ഥിച്ചു.
പൂജകളെല്ലാം കഴിഞ്ഞ് തിരിച്ചുവരുന്ന രുഗ്മിണിയുടെ അതീവ സൌന്ദര്യത്തില്‍ പല രാജാക്കന്മാരും മോഹിച്ച് പ്രതിമ കണക്കെ നിന്നുപോയി. മന്ദം മന്ദം നടന്നടുക്കുന്ന ആ സ്ത്രീ രത്നത്തിന്റെ അടുത്ത് ശ്രീകൃഷ്ണന്‍ തേരുമായിചെന്ന് അവളെ ആ തേരില്‍ കയറ്റി യദുക്കളുടെ അകമ്പടിയോടെ പോവുകയും ചെയ്തു. ഭീഷ്മകനും അന്തപുരസ്ത്രീകളും ബന്ധുക്കളും വളരെയധികം സന്തോഷിച്ചു.

രാജക്കന്മാരെല്ലാം പടയോടെച്ചെന്ന് ശ്രീകൃഷ്ണനോടും
യാദവരോടും യുദ്ധം ചെയ്തുവെങ്കിലും രാജയപ്പെടുകയാണുണ്ടായത്. പക്ഷെ രുഗ്മിയാകട്ടെ, "കൃഷ്ണനെ വധിച്ച്‌ രുഗ്മിണിയെ വീണ്ടെടുത്തശേഷമേ ഇനി വിദര്‍ഭയില്‍ പ്രവേശിക്കുകയുള്ളൂ " എന്ന് പ്രതിജ്ഞചെയ്തു. രുഗ്മിയും ശ്രീകൃഷ്ണനും തമ്മില്‍ ഭയാനകമായ യുദ്ധം നടന്നു. രുഗ്മിയുടെ അസ്ത്രങ്ങളെല്ലാം കൃഷ്ണന്‍ എയ്തുമുറിച്ചു. രുഗ്മി വാള്‍ പ്രയോഗിച്ചപ്പോള്‍ കൃഷ്ണന്‍ ആ വാള്‍ എയ്തുമുറിച്ചു. അവസാനം കൃഷ്ണനും വാളെടുത്ത് രുഗ്മിയുടെ നേര്‍ക്ക്‌ പാഞ്ഞു. അപ്പോള്‍ രുഗ്മിണി, തന്റെ സഹോദരനെ കൊല്ലരുതെന്നും, അപരാധങ്ങള്‍ പൊറുത്ത് മാപ്പുകൊടുക്കണമെന്നും കേണപേക്ഷിച്ചു. തന്റെ പ്രിയതമയുടെ വാക്കുകള്‍ സ്വീകരിച്ച്, കൃഷ്ണന്‍ രുഗ്മിയെ വധിച്ചില്ല. എന്നാല്‍ അവനെ പിടിച്ചുകെട്ടി മീശയും കേശവും കരിച്ച് വിരൂപനാക്കി . രുഗ്മിയുടെ സേനയെയെല്ലാം വധിച്ച്‌ ബലരാമനും അപ്പോള്‍ അവിടെയെത്തി. രുഗ്മിയെ അഴിച്ചുവിട്ടശേഷം രുഗ്മിണിയെ ആശ്വസിപ്പിച്ചു . രുഗ്മി പ്രതിജ്ഞയനുസരിച്ച് പിന്നെ വിദര്‍ഭ രാജ്യത്ത് കയറിയിട്ടില്ല. ഭോജകുടം എന്ന ഒരു പുരം നിര്‍മ്മിച്ച്‌ അവിടെ താമസമാക്കുകയാണ് ചെയ്തത്.

ശ്രീകൃഷ്ണനും ബലരാമനും യാദവരും രുഗ്മിണിയേയും കൊണ്ട് ദ്വാരകയിലെത്തി. ദ്വാരകാവാസികള്‍ അത്യാഹ്ലാദപൂര്‍വ്വം അവരെ എതിരേറ്റു കൊണ്ടുവന്നു. പിന്നെ നല്ല മുഹൂര്‍ത്തം നോക്കി ശ്രീകൃഷ്ണന്റെയും രുഗ്മിണിയുടെയും സ്വയംവരം നടന്നു. അവര്‍ക്ക് പ്രദ്യുമ്നന്‍ എന്ന പേരില്‍ വിശ്രുതനായ ഒരു സല്പുത്രന്‍ ജനിച്ചു.

Tuesday, October 25, 2016

ഹരേ രാമ ഹരേ കൃഷ്ണ

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ"
ഭഗവാന്‍റെ ഈ തിരുനാമങ്ങള്‍ അടങ്ങുന്ന മഹാമന്ത്രം ജപിക്കുന്നതുമൂലം മനുഷ്യന്‍ കലിയുടെ എല്ലാ ദോഷങ്ങളില്‍നിന്നും മുക്തരായി ഭവിക്കുന്നു എന്നും ഇതല്ലാതെ കലി ദോഷങ്ങളെ ഇല്ലാതാക്കാന്‍ മറ്റൊരു മാര്‍ഗവും നാല് വേദങ്ങളും പരിശോധിച്ചാലും കണ്ടുകിട്ടുകയില്ലെന്നും ബ്രഹ്മാവ്‌ ശ്രീനാരദ മഹര്‍ഷിക്ക് ദ്വാപരയുഗാന്ത്യത്തില്‍ ഉപദേശിച്ചതായി കലിസന്തരണ ഉപനിഷത്ത്‌ പറയുന്നു. അപ്പോള്‍ ശ്രീനാരദ മഹര്‍ഷി , ഈ മഹാ മന്ത്രം ജപിക്കുവാനുള്ള നിയമങ്ങള്‍ എന്തെല്ലാം എന്ന് ബ്രഹ്മാവിനോട് ചോദിച്ചു. അതിന് മറുപടിയായി ഈ മഹാ മന്ത്രം ജപിക്കുവാന്‍ പ്രത്യേകിച്ച് യാതൊരു നിയമങ്ങളും ഇല്ല എന്നും, ശുദ്ധിയും അശുദ്ധിയും ഒന്നും നോക്കാതെ ആര്‍ക്കും , എവിടെയും , എപ്പോഴും ഇത് ജപിക്കാംഎന്നും , ഈ മഹാ മന്ത്രം ജപിക്കുന്നത്‌ കൊണ്ടു തന്നെ മനുഷ്യന്റെ എല്ലാ പാപങ്ങളും നീങ്ങി മനസ്സും ശരീരവും ശുദ്ധമാകും എന്നും ബ്രഹ്മദേവന്‍ അരുളിച്ചെയ്തു.
അതിനാല്‍ എല്ലാ കലി ദോഷങ്ങളില്‍ നിന്നും മുക്തരാകുവാന്‍ ഈ മഹാ മന്ത്രത്തെ നിരന്തരം ജപിക്കുക.ധ്യാനം കൊണ്ടു കൃത യുഗത്തിലും ,യജനം കൊണ്ടു ത്രേതായുഗത്തിലും ,പൂജനം കൊണ്ടു ദ്വാപരയുഗത്തിലും സാധിച്ചിരുന്ന ഈശ്വര പ്രാപ്തി കലി യുഗത്തില്‍ ഭഗവന്‍നാമ കീര്‍ത്തനം ഒന്നു കൊണ്ടു മാത്രം സാധിക്കാം എന്ന് സര്‍വ ശാസ്ത്രങ്ങളും നിസ്സംശയം ഉദ്ഘോഷിക്കുന്നു. നാമകീര്‍ത്തനം കൊണ്ടു പാപ മോചിതരായി ഭഗവത് പ്രാപ്തി നേടുവാന്‍ എല്ലാവരെയും ഭഗവാന്‍ അനുഗ്രഹിക്കട്ടെ.

മങ്ങാട്ടച്ചനായി വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ച കഥ

ശ്രീകൃഷ്ണനു കുചേലന്‍ എങ്ങനെയോ അങ്ങനെയാണ് ഗുരുവായൂരപ്പന് പൂന്താനം എന്നാണ് ഭക്തരുടെ വിശ്വാസം.ഗുരുവായൂരേക്കുള്ള യാത്രാമദ്ധ്യെ കള്ളന്മാര്‍ ആക്രമിച്ച ഭക്തകവിയെ മങ്ങാട്ടച്ചന്റെ രൂപത്തില്‍ വന്ന് ഗുരുവായൂരപ്പന്‍ രക്ഷപ്പെടുത്തി എന്ന ഐതിഹ്യത്തിനും വിശ്വാസക്കാരേറെ.ഒരിക്കല്‍ പൂന്താനം ഗുരുവായൂര്‍ക്കു തൊഴാന്‍ പോകയായിരുന്നു. വഴിക്കു സന്ധ്യാസമയത്തു വീടുംകുടിയുമില്ലാത്ത ഒരു സ്ഥലത്തെത്തിയപ്പോള്‍ കൊള്ളക്കാർ അദ്ദേഹത്തെ പിടികൂടി. നമ്പൂരി ഭയചകിതനായി
യാ ത്വരാ ദ്രൗപദീത്രാണേ യാ ത്വരാ കരിരക്ഷണേ
മയ്യാര്‍ത്തേ കരുണാമൂര്‍ത്തേ സാ ത്വരാ ക്വ ഗതാ ഹരേ?ˮ
എന്ന് അതികരുണമായി ആക്രന്ദനം ചെയ്തു. ആ സമയത്തു സാമൂതിരിപ്പാട്ടിലെ മന്ത്രിയായ മങ്ങാട്ടച്ചന്‍ അശ്വാരൂഢനായി അവിടെ എത്തുകയും അദ്ദേഹത്തെ ഘാതകനില്‍നിന്നു രക്ഷിക്കുകയും ചെയ്തു. അങ്ങനെ ചെയ്തതു സാമൂതിരിപ്പാട്ടിലെ പടനായകനായ കരുണാകരമേനോനാണെന്നും ചിലര്‍ പറയുന്നു. കൃതജ്ഞനായ പൂന്താനം അപരിചിതനായ അദ്ദേഹത്തിനു തന്റെ കയ്യിലുണ്ടായിരുന്ന മോതിരം സമ്മാനിക്കുകയും അദ്ദേഹം അതു വാങ്ങിപ്പോകുകയും ചെയ്തു. അടുത്ത ദിവസം പൂന്താനം ഗുരുവായൂരില്‍ചെന്നു തൊഴുതപ്പോള്‍ അവിടുത്തെ ശാന്തിക്കാരന്‍ ʻʻഈ മോതിരം ഭഗവാന്റെ തൃക്കയ്യില്‍ കണ്ടതാണ്. ഇത് അങ്ങേയ്ക്കു തരുവാന്‍ എനിക്കു സ്വപ്നത്തില്‍ ഭഗവാന്റെ അരുളപ്പാടുണ്ടായിˮ എന്നു പറഞ്ഞ് ആ മോതിരം അദ്ദേഹത്തിനു കൊടുക്കുകയും അതു താന്‍ തലേദിവസം സന്ധ്യയ്ക്കു തന്റെ പ്രാണദാതാവിനു സമ്മാനിച്ചതാണെന്ന് ആ ഭക്തശ്രേഷ്ഠന്‍ മനസ്സിലാക്കി, മങ്ങാട്ടച്ചന്റെ വേഷത്തില്‍ തന്നെ രക്ഷിച്ചതു ഗുരുവായൂരപ്പന്‍ തന്നെയായിരുന്നു എന്നു തീര്‍ച്ചപ്പെടുത്തുകയും ചെയ്തു. നമ്പൂരി അവിടെ എത്തുമെന്നും അപ്പോള്‍ കയ്യില്‍ കൊടുക്കണമെന്നും പറഞ്ഞു മങ്ങാട്ടച്ചന്‍ മോതിരം മേല്‍ശാന്തിയെ ഏല്പിച്ചതായി നാസ്തികന്മാര്‍ക്കുകൂടിയും വിശ്വസിക്കാവുന്നതാണ്.

Monday, October 17, 2016

നാരായണം ഭജേ

നാരായണം ഭജേ നാരായണം - ലക്ഷ്മി
നാരായണം ഭജേ നാരായണം
വൃന്ദാവനസ്ഥിതം നാരായണം - ദേവ
വൃദ്യരഭിഷ്ടുതം നാരായണം
(നാരായണം ഭജേ )
ദിനകരമദ്ധ്യകം നാരായണം - ദിവ്യ
കനകാംബരദരം നാരായണം
(നാരായണം ഭജേ )
പങ്കജലോചനം നാരായണം - ഭക്ത
സങ്കടമോചനം നാരായണം
(നാരായണം ഭജേ )
കരുണാപയോനിധിം നാരായണം - ഭവ്യ
ശരണാഗതനിദിം നാരായണം
(നാരായണം ഭജേ )
രക്ഷിതജഗത്രയം നാരായണം - ചക്ര
ശിക്ഷിതാസുരചയം നാരായണം
(നാരായണം ഭജേ )
അന്ജാനനാശകം നാരായണം - ശുദ്ധ
വിജ്ഞാന ഭാസകം നാരായണം
(നാരായണം ഭജേ )
ശ്രീവൽസബൂഷണം  നാരായണം - നന്ദ
ഗോവൽസപോഷണം നാരായണം
(നാരായണം ഭജേ )
ശങ്കരനായകം നാരായണം - പദ
ഗംഗവിദായകം നാരായണം
(നാരായണം ഭജേ )
ശ്രീകണ്ടസേവിതം നാരായണം - നിത്യ
വികുന്ടവാസിനം നാരായണം
(നാരായണം ഭജേ )

സന്താനഗോപാലം

ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ ആനന്ദമോടെ വാണരുളുന്ന കാലത്ത് ഒരു ദിവസം അവിടെയുള്ള ഒരു ബ്രാഹ്മണന്റെ പുത്രന്‍ ജനിച്ച ഉടനെ മരിച്ചുപോയി. ദുഖിതനായ ബ്രാഹ്മണന്‍ കുട്ടിയുടെ ശവം കൊണ്ടുവന്ന് ഗോപുരദ്വാരത്തില്‍ കിടത്തിയിട്ട് കരഞ്ഞ് 
യദുക്കളോടെല്ലാം സങ്കടം പറഞ്ഞു. ആരും ഒരു മറുപടിയും പറയാത്തതില്‍ ബ്രാഹ്മണന് കോപം വന്നു. അയാള്‍ രാജാവിനെയും മറ്റും അധിക്ഷേപിച്ചു. പിന്നീട് അയാള്‍ ശവം കൊണ്ടുപോയി അടക്കം ചെയ്തു. രണ്ടാമതും ബ്രാഹ്മണപത്നി ഗര്‍ഭിണിയായി പ്രസവിച്ചു. ആ ബാലനും മരിച്ചുപോയി. അന്നും ആ ബ്രാഹ്മണന്‍ ബാലന്റെ
ശവശരീരവുമായി ഗോപുരവാതില്‍ക്കല്‍ വന്ന് രാജാവിനോട് സങ്കടമുണര്‍ത്തിച്ചു. അപ്പോഴും ആരും ഒന്നും മറുപടി പറഞ്ഞില്ല .
ഇങ്ങനെ ഒമ്പതാമത്തെ പുത്രനും മരിച്ചു. അന്നും ആ ബ്രാഹ്മണന്‍ കുഞ്ഞിന്റെ ശവശരീരവുമായി അവിടെയെത്തി. അപ്പോള്‍
ശ്രീകൃഷ്ണന്‍ ഒരു യജ്ഞക്രിയയില്‍ മുഴികിയിരിക്കുകയായിരുന്നു. കൂടെ അര്‍ജ്ജുനനും ഉണ്ടായിരുന്നു. ആരും ഒരു മറുപടിയും പറയാത്തതില്‍ അര്‍ജ്ജുനന് വിഷാദം തോന്നി, ആ ബ്രാഹ്മണനോട് ഇപ്രകാരം പ്രതിജ്ഞ ചെയ്തു. " ഇനി അങ്ങേക്കുണ്ടാകുന്ന പുത്രനെ ഞാന്‍ തീര്‍ച്ചയായും രക്ഷിക്കുന്നതാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ ഈയുള്ളവന്‍ തീയില്‍ചാടി ദേഹത്യാഗം ചെയ്യുന്നതാണെന്ന് ഇതാ ഈശ്വരന്‍ സാക്ഷിയായി സത്യം ചെയ്യുന്നു." ആദ്യം ആ വിപ്രന് വിശ്വാസം വന്നില്ലെങ്കിലും പിന്നീട് അദ്ദേഹം വിശ്വസിച്ച് സ്വന്തം ഗൃഹത്തിലേക്ക് തിരിച്ചുപോയി.
ബ്രാഹ്മണപത്നി പത്താമതും ഗര്‍ഭിണിയായി. ബ്രാഹ്മണന്‍ ഈ വിവരം അര്‍ജ്ജുനനെ അറിയിച്ചു. പ്രസവസമയം അടുത്തപ്പോള്‍ അര്‍ജ്ജുനന്‍ ബ്രാഹ്മണപത്നിയുടെ സൂനികാഗൃഹത്തിനു ചുറ്റും ദിവ്യാസ്ത്രങ്ങള്‍ കൊണ്ട് ഒരു കവചം സൃഷ്ടിച്ചു. അര്‍ജുനന്‍ അമ്പും വില്ലും പിടിച്ച് കാവല്‍ നിന്നു. പക്ഷെ ഇത്തവണ ബ്രാഹ്മണപത്നി പ്രസവിച്ച കുട്ടിയുടെ ശവം പോലും കാണാനില്ല. സ്ത്രീകളെല്ലാം മുറവിളികൂട്ടി. ഒപ്പം ബ്രാഹ്മണനും അര്‍ജുനനെ അധികം ആക്ഷേപിച്ചു.
ജാള്യതയോടെ അര്‍ജ്ജുനന്‍ വേഗം അമ്പും വില്ലുമായി യമപുരിയിലെത്തി. അവിടെയൊന്നും ആ പുത്രനെ കണ്ടില്ല. പിന്നെ
ഇന്ദ്രപുരിയിലെത്തി. അവിടെയുമില്ല. തുടര്‍ന്ന് അഷ്ടദിക്പാലകന്മാരുടെ മന്ദിരങ്ങളും തിരഞ്ഞു. ശിശുവിനെ കണ്ടുകിട്ടിയില്ല.
ഹതാശനായ അര്‍ജ്ജുനന്‍ മടങ്ങിവന്നു. പ്രതിജ്ഞ പാലിക്കാനായി ചിതകൂട്ടി അമ്പും വില്ലും ധരിച്ച് അതിലേക്കു ചാടാന്‍ തുടങ്ങവേ ശ്രീകൃഷ്ണന്‍ ഓടിയെത്തി കൈയില്‍ കടന്നു പിടിച്ചു. എന്നിട്ട് എല്ലാത്തിനും ഒരു പോംവഴി ഉണ്ടാക്കാം എന്നുപറഞ്ഞ് അതില്‍ നിന്നും പിന്തിരിപ്പിച്ചു.
ശ്രീകൃഷ്ണനും അര്‍ജ്ജുനനും ദിവ്യരഥത്തില്‍ കയറി പടിഞ്ഞാറോട്ട് യാത്ര തിരിച്ചു. നഗരങ്ങളും വനങ്ങളും പര്‍വ്വതങ്ങളും സമുദ്രങ്ങളും വായുവേഗത്തില്‍ പിന്നിട്ട് കുറെ കഴിഞ്ഞപ്പോള്‍ അന്ധകാരമായി. ശ്രീകൃഷ്ണന്‍ സുദര്‍ശന ചക്രത്തെ സ്മരിച്ചു. ഉടന്‍ സുദര്‍ശന ചക്രമെത്തി. ആയിരം സൂര്യന്മാരുടെ തേജസ്സോടുകൂടി പാലാഴിയില്‍ അനന്തശായിയായ മഹാവിഷ്ണുവിനെ കാണാനിടയായി.
ഭഗവാന്റെ നിറം ഇന്ദ്രനീലമണിയെ തോല്‍പ്പിക്കുന്നതാണ്. വനമാലകളും കുണ്ഡഃലങ്ങളും കൌസ്തുഭവും മാറില്‍ ശ്രീവത്സം എന്ന അടയാളവും താമരയിതളുകള്‍ പോലെയുള്ള നയനങ്ങളും നാല് തൃക്കൈയ്കളില്‍ ശംഖു , ചക്രം, ഗദ, പത്മം എന്നിവയോടും മുനിമാരാല്‍ സേവിതനായി ലക്ഷ്മീസമേതനായ മഹാവിഷ്ണുവിനെ ദര്‍ശിച്ചു, അവര്‍ രണ്ടുപേരും ആ തൃപ്പാദങ്ങളില്‍ വീണ് ഭക്തിപൂര്‍വ്വം നമസ്കരിച്ചു.
മഹാവിഷ്ണു അവരെ കണ്ട് മന്ദഹസിച്ചുകൊണ്ട് പറഞ്ഞു. " വീരന്മാരായ കൃഷ്നാര്‍ജ്ജുനന്മാരെ! നിങ്ങളെ നേരിട്ട് കാണേണ്ടതായ ആവശ്യത്തിനാണ് ഞാന്‍ വിപ്രബാലന്മാരെ ഇങ്ങോട്ട് കൊണ്ടുപോന്നത്. നിങ്ങള്‍ക്ക് ഭൂമിഭാരമെല്ലാം തീര്‍ത്ത്‌ ഇവിടേയ്ക്ക് വരാനുള്ള സമയം അടുത്തിരിക്കുന്നു. പുത്രന്മാര്‍ പത്തുപേരും ഇവിടെയുണ്ട്. അവരെകൊണ്ടുപോയി പിതാവിന് തിരിച്ചു നല്‍കുവിന്‍. നിങ്ങള്‍ രണ്ടുപേരും എന്റെ അംശത്തില്‍ ജനിച്ചവരാണ്. പൂര്‍വ്വജന്മത്തില്‍ നിങ്ങള്‍ നരനും നാരായണനുമായിരുന്നു. ഈ ജന്മത്തില്‍ അര്‍ജ്ജുനനും കൃഷ്ണനുമായിരിക്കുന്നു. ഇനിയുള്ള വളരെ കുറച്ചുകാലം നിങ്ങള്‍ വേദധര്‍മ്മങ്ങളും സല്‍ക്കര്‍മ്മങ്ങളും ചെയ്ത് ലോകത്തെ രക്ഷിച്ചും ശിക്ഷിച്ചും വാഴുക". അങ്ങനെയാകാമെന്നു പറഞ്ഞ് കൃഷ്നാര്‍ജ്ജുനന്മാര്‍ ഭഗവാനെ വണങ്ങി പുറപ്പെട്ടു. ബ്രാഹ്മണപുത്രന്മാരും മഹാവിഷ്ണുവിനെ വണങ്ങി യാത്ര ചോദിച്ചു.
അര്‍ജ്ജുനനുണ്ടായ സന്തോഷത്തിനതിരില്ല. കൃഷ്ണനും
അര്‍ജ്ജുനനും കൂടി ബ്രാഹ്മണന് പത്തു പുത്രന്മാരെയും കൊണ്ടുകൊടുത്തു. കൃഷ്ണാര്‍ജ്ജുനന്മാരെ അധിക്ഷേപിച്ചതിന്
മാപ്പപേക്ഷിച്ചും, പുത്രന്മാരെ തിരിച്ചു കിട്ടിയതിന് നന്ദി പറഞ്ഞും, ബ്രാഹ്മണനും പത്നിയും പുത്രന്മാരോടോത്ത് സുഖമായി വസിച്ചു.
അര്‍ജ്ജുനനുണ്ടായ അഹങ്കാരബുദ്ധി ഇതോടെ നശിക്കുകയും പരമാര്‍ത്ഥജ്ഞാനം ലഭിക്കുകയും ചെയ്തു. വിഷ്ണുഭഗവാന്‍ പറഞ്ഞതനുസരിച്ച് അവര്‍ ലോകത്തെ സംരക്ഷിച്ച് ബ്രാഹ്മണരെയും പ്രജകളെയും സന്തോഷിപ്പിച്ചു.
കാലാകാലങ്ങളില്‍ ശരിയായി മഴ പെയ്യും. ഭൂമിയില്‍ വിളവുകള്‍സമൃദ്ധിയാവുകയും ചെയ്തു. ധര്‍മ്മിഷ്ടരെ രക്ഷിച്ച് അധര്‍മ്മികളെയെല്ലാം നശിപ്പിച്ചു. ഇങ്ങനെ അവരുടെ അവതാരോദ്ദേശ്യം സഫലമായി.

Friday, September 23, 2016

സന്താന ഗോപാലമന്ത്രം

അഷ്‌ടമി രോഹിണി ദിവസം സന്താന ഗോപാലമന്ത്രം 41 പ്രാവശ്യം ജപിച്ചാല്‍ ഇഷ്‌ടസന്താന ലബ്‌ധിയെന്ന്‌ വിശ്വാസം.
”ദേവകീ സുത ഗോവിന്ദാ വാസുദേവാ ജഗത്‌പതേ
ദേഹി മേ തനയം കൃഷ്‌ണാ ത്വാമഹം ശരണം ഗത”
സന്താന ഗോപാല മന്ത്രത്താല്‍ ജന്മ നക്ഷത്ര ദിവസം ശ്രീകൃഷ്‌ണപ്രതിഷ്‌ഠയുളള ക്ഷേത്രത്തില്‍ വിഷ്‌ണുപൂജ നടത്തുന്നതും ശ്രേഷ്‌ഠമാണ്‌.
ജാതകവശാല്‍ ആയുസ്സിന്‌ മാന്ദ്യം ഉളളവര്‍ ശ്രീകൃഷ്‌ണജയന്തിക്ക്‌ 41 പ്രാവശ്യം ആയുര്‍ഗോപാലമന്ത്രം ജപിക്കണം.
”ദേവകീ സുത ഗോവിന്ദാ വാസുദേവാ ജഗത്‌പതേ
ദേഹി മേ ശരണം കൃഷ്‌ണാ ത്വാമഹം ശരണം ഗത”
വിദ്യാഭ്യാസ പുരോഗതിക്കും വിജയത്തിനും ”കൃഷ്‌ണ കൃഷ്‌ണാ ഹരേ കൃഷ്‌ണാ സര്‍വ്വജ്‌ഞാ ത്വം പ്രസീദ മേ
രമാ രമണാ വിശ്വേശാ, വിദ്യാമാശു പ്രയശ്‌ച മേ’ എന്ന വിദ്യാഗോപാല മന്ത്രം 41 പ്രാവശ്യം ജപിക്കണം.
ജ്‌ഞാനസമ്പാദനത്തിന്‌
”ഉല്‍ഗിരല്‍ പ്രണവോല്‍ഗീഥ സര്‍വ്വ വാഗീശ്വരേശ്വരാ
സര്‍വ്വ വേദമയാചിന്ത്യ സര്‍വ്വം ബോധയ ബോധയ”
എന്ന ”ഹയഗ്രീവ ഗോപാല മന്ത്രം” 41 പ്രാവശ്യം ജപിക്കണം.
ആരോഗ്യവര്‍ദ്ധനയ്‌ക്ക്
”നമോ വിഷ്‌ണവേ സുരപതയേ മഹാബലായ സ്വാഹ”
എന്ന മഹാബല ഗോപാലമന്ത്രം 41 പ്രാവശ്യം ജപിക്കണം.
ധനസമൃദ്ധിക്കും ഐശ്വര്യത്തിനും
”കൃഷ്‌ണാ കൃഷ്‌ണാ മഹായോഗിന്‍ ഭക്‌താനാം അഭയം കര
ഗോവിന്ദാ പരമാനന്ദാ സര്‍വ്വം മേ വശമാനയ” 
എന്ന രാജഗോപാലമന്ത്രം 41 പ്രാവശ്യം ജപിക്കണം.
ഗുജറാത്തിലെ ദ്വാരക, ഉത്തര്‍പ്രദേശിലെ മഥുര, കര്‍ണ്ണാടകത്തിലെ ഉഡുപ്പി, കേരളത്തിലെ ഗുരുവായൂര്‍ എന്നീ ക്ഷേത്രങ്ങള്‍ ലോക പ്രസിദ്ധങ്ങളാണ്‌.
കേരളത്തില്‍ അമ്പലപ്പുഴ, തിരുവമ്പാടി, തിരുവാര്‍പ്പ്‌, മാവേലിക്കര, കായംകുളം പുതിയിടം, അഞ്ചല്‍ ഏറം തുടങ്ങിയ നിരവധി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രങ്ങള്‍ ഉണ്ട്‌. തൃപ്പൂണിത്തുറയില്‍ സന്താനഗോപാല മൂര്‍ത്തിയായും അടൂരിലും ആറന്മുളയിലും പാര്‍ത്ഥസാരഥിയായും ശ്രീകൃഷ്‌ണന്‍ ഐശ്വര്യമൂര്‍ത്തിയായി കുടി കൊള്ളുന്നു.
ഈ ശ്രീകൃഷ്‌ണജയന്തിക്ക്‌ നമുക്ക്‌ സന്തോഷമായി കുടുംബസഹിതം പ്രാര്‍ത്ഥിക്കാം.

Monday, September 19, 2016

ശ്രി കൃഷ്ണന് 16008 ഭാര്യമാര്‍ ഉണ്ടോ,എന്താണ് ഇതിന്‍റെ സത്യാവസ്ഥ ?

ഒരിക്കല്‍ കൃഷ്ണന്‍ നരകാസുരന്‍ എന്ന അസുരനെ വധിച്ചു , നരകാസുരന്റെ കരാഗ്രഹത്തില്‍ നരകാസുരന്‍ ബന്ധനസ്ഥരാക്കിയ കന്യകമാര്‍ ഉണ്ടായിരുന്നു. കൃഷ്ണന്‍ അവരെ കരാഗ്രഹത്തില്‍ നിന്നും മോജിപിച്ചു തിരിച്ചു പോകാന്‍ പറഞ്ഞു . പക്ഷെ അവര്‍ പോയില്ല , അവര്‍ പറഞ്ഞു തങ്ങളെ അസുരന്‍ പിടിച്ചു കൊണ്ടുപോയത് കൊണ്ട് സമൂഹത്തില്‍ തങ്ങള്ക്കുൊ മാനവും സ്ഥാനവും ,നഷട്ടപെട്ടു, ഇനി മുതല്‍ തങ്ങളെ സമൂഹത്തില്‍ എല്ലാവരും മാനം നഷ്ട്ടപെട്ടവരായിട്ടാണ് കാണുക അത് കൊണ്ട് തങ്ങളെ വിവാഹം കഴിക്കാന്‍ ആരും വരില്ല എന്നും പറഞ്ഞു. .അവര്ക്ക് ‌ അറിയാം കൃഷ്ണന്‍ വളരെ ധയവാന്‍ ആണ് , കൃഷ്ണനോട്‌ ഭക്തിയോടെ ചോദിച്ചാല് എന്തും കൃഷ്ണന്‍ നല്കും എന്നും . അത് കൊണ്ട് കൃഷ്ണന്‍ അവര്ക്ക് ഭാര്യ പദവി നല്കിാ ആദരിച്ചു സമൂഹത്തില്‍ ഒരു നല്ല സ്ഥാനം നല്കിന . അവരും കൃഷ്ണനും തമ്മിലുള്ള ബന്ധം ദൈവവും യഥാര്ത്ഥ ഭക്തന്മാരും തമ്മില്ലുള്ള ബന്ധം ആയിരുന്നു അല്ലാതെ സാധാരണ ഭാര്യ ഭര്തൃര ബന്ധം അല്ല .അങ്ങനെ ആയിരുന്നു ശ്രി കൃഷ്ണന് 1600 ഭാര്യമാര്‍ ഉണ്ടായത്‌ . ഭഗവാന്‍ സച്ചിദാനന്ദന്‍ എന്നാണ് അറിയപെടുന്നത് കാരണം ഭഗവാനെ ദ്യാനിക്കുന്നത് തന്നെ ലോകത്തിലെ ഏററവും വലിയ പരമാനന്തം ആണ് . നമ്മുക്ക് കൃഷ്ണ ഭക്ത മീരയുടെ കഥ വായിച്ചാല്‍ അത് മനസിലാകും.

നിങ്ങള്‍ ഒരു യഥാര്ത്ഥ കൃഷ്ണ ഭക്തനോ , ഭക്തയോ ആണെങ്കില്‍ ഇതു ഷെയര്‍ ചെയ്യുക്ക കാരണം പലരും കൃഷ്ണനെ ശരിക്കും മനസിലാക്കാത്തേയാണ് ദുഷ് പ്രജരണം നടത്തുന്നത് . നിങ്ങളുടെ sharing ലൂടെ ഭഗവാന്‍ കൃഷ്ണനെ പറ്റി എല്ലാവരും അറിയട്ടെ ,മനസിലാക്കട്ടെ .ലോകത്തിലെ ഏറ്റവും വലിയ ദാനം അറിവ് ദാനം ചെയ്യല്ലാണ് . നിങ്ങളുടെ sharing ലൂടെ കൃഷ്ണനെ പറ്റിയുള്ള അറിവ് മറ്റുള്ളവരിലും എത്തട്ടെ .ഭഗവാന്‍ കൃഷ്ണന്‍ നിങ്ങള്ക്ക് സരവ ഐശ്വര്യവും തരട്ടെ . 

Tuesday, August 9, 2016

ആരാണ് പരമദേവന്‍? ആരാണ് രാധ?

ആരാണ് പരമദേവന്‍? ആ പരമദേവന്റെ ശക്തികള്‍ എന്തൊക്കെ ആണ്? ആ ശക്തികളില്‍ ശ്രേഷ്ടമായിരിക്കുന്നതും സൃഷ്ടിക്കു കാരണമായ ഏത് ശക്തിയാണ് കുടി കൊള്ളുന്നത്‌?
അതിനു ബ്രഹ്മാവ്‌ മറുപടി നല്‍കി.
സാക്ഷാല്‍ കൃഷ്ണനാണ് പരമദേവന്‍. ആറ് വിധത്തിലുള്ള ഐശ്വര്യത്താലാണ് അദ്ദേഹം പരിപൂര്‍ണന്‍ ആയിര്‍ക്കുന്നത്. ഗോപികാ ഗോപന്മാര്‍ ആ കൃഷ്ണനെ സേവിച്ചു കൊണ്ടിരിക്കുന്നു. മാത്രമല്ല, വൃന്ദാവനത്തിന്റെ നാഥനും അദ്ദേഹമാണ്. ഏകമാത്ര സര്‍വേശ്വരന്‍ ആയ കൃഷ്ണന്‍ എല്ലാ ജഗത്തുക്കളുടെയും നായകനാണ്. പ്രകൃതിക്കുമപ്പുറത്താണ് അദ്ദേഹത്തിന്‍റെ സ്ഥാനം. ആഹ്ലാദിനിയെന്നും സന്ദിനിയെന്നും ജ്ഞാനെശ്ചയെന്നും ക്രിയയെന്നുമോക്കെയുള്ള അനവധി ശക്തികള്‍ അദ്ദേഹത്തിനെതാണ്. ഇവയില്‍ ആഹ്ലാദിനീ ശക്തിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. അദ്ദേഹത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ടവള്‍ രാധയാണ്. അവളെ കൃഷ്ണനും ആരാധിക്കുന്നു. രാധ കൃഷ്ണനെയും ആരാധിക്കുന്നു. രാധയെ ഗന്ധര്‍വ എന്നും പറയാറുണ്ട്‌. ഗോപികമാരൊക്കെയും കൃഷ്ണന്റെ മഹിഷികളാണ്. ലക്ഷ്മിയാണ്‌ രാധയായി ജന്മം കൊണ്ടത്‌. സ്വയംപീഡക്ക് വേണ്ടി കൃഷ്ണന്‍ പല രൂപങ്ങള്‍ സ്വീകരിച്ചു.
രാധ കൃഷ്ണന്റെ പ്രാനപ്രേയസിയാണ്. അവളെ നാല് വേദങ്ങളും സ്തുതിക്കുന്നു. ബ്രഹ്മജ്ഞാനം തികഞ്ഞ മഹാര്ഷിമാര്‍ക്ക് രാധയെ സമന്ധിക്കുന്ന ഗീതങ്ങള്‍ അറിയാം. നീണ്ടകാലം മുഴുവന്‍ വിവരിച്ചാലും തീരാതെ രാധയുടെ ഗുണഗണങ്ങള്‍ വ്യാപ്രുതമാണ്. ആരാണ് രാധയുടെ സന്തോഷത്തിനു പ്രാപ്തമാകുന്നത്, അവര്‍ക്ക് ലഭ്യമാകുന്നത് പരമധാമാമാണ്. രാധയെ അവഗണിച്ചു കൊണ്ട് കൃഷ്ണനെ ആരാധിക്കുന്നവരെ മൂടന്മാരെന്നു വിളിക്കണം. വേദങ്ങലാകട്ടെ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്.
രാധയും രാമേശ്വരിയും രമ്യയും കൃഷ്ണയും മന്ത്രാദി ദേവതയും സര്‍വാദ്യയും സര്‍വമന്യയും വൃന്ദാവനവിഹാരിണിയും വൃന്ദയും രാധ്യായയും രമയും സത്യയും സത്യപരയും സത്യഭാമയും കൃഷ്ണവല്ലഭയും വൃഷഭാനുസുതയും ഗോപീമൂലപ്രകൃതിയും ഈശ്വരിയും ഗന്ധര്‍വയും രാധികയും രമ്യയും പരമേശ്വരിയും പരാത്പരയും നിത്യയും വിനാശിനിയുമൊക്കെ രാധയുടെ വിശേഷണങ്ങളാണ്.
ആരാണോ ഈ നാമങ്ങളൊക്കെയും ചൊല്ലുന്നത് അവര്‍ക്ക് ലഭ്യമാകുന്നത് ജീവന്മുക്തിയാണ്. രാധയും സന്ധിനീശക്തിയും വസതിയും ആഭരണങ്ങളും ശയ്യയും ആസനവുമൊക്കെ മിത്രസേവകാദിലബ്ധിക്കു പ്രയോജനം ചെയ്യുന്നതാണ്. അവിദ്യാരൂപത്തില്‍ ജീവനെ ബന്ധത്തിലാക്കുന്നത് മായയാണ്. ഭഗവാന്റെ ക്രിയാശക്തി തന്നെ ആണ് ലീലാശക്തി. വ്രതഹീനന്‍ ആണെങ്കില്‍ കൂടി ഈ ഉപനിഷത് വായിക്കുന്നുവെങ്കില്‍ അയാള്‍ വ്രതപൂര്‍ണന്‍ ആയിത്തീരുന്നു. മാത്രമല്ല, വായുവിനോടൊപ്പം പവിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ശുദ്ധനായി ഗണിക്കപ്പെടുന്ന അയാളുടെ ദര്‍ശനം ലഭിക്കുന്നിടമെല്ലാം പരിശുദ്ധമായി തീരുന്നു.
(രാധോപനിഷത്ത്)