Showing posts with label ക്ഷേത്ര ആചാരാനുഷ്ടാനങ്ങള്‍. Show all posts
Showing posts with label ക്ഷേത്ര ആചാരാനുഷ്ടാനങ്ങള്‍. Show all posts

Sunday, August 18, 2019

ശ്രീചക്രം എന്താണ്?

പരാശക്തിയുടെ പ്രതീകമായി കരുതിപ്പോരുന്ന ശ്രീചക്രം ശ്രീവിദ്യോപാസനയിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ദശമഹാവിദ്യയായ ത്രിപുരസുന്ദരിയുടെ സ്ഥൂലരൂപത്തെ ആണ് ശ്രീചക്രമായി പറയുന്നത്.. ശാസ്ത്രപ്രകാരം മദ്ധ്യത്തില്‍ ബിന്ദുവും, ത്രികോണം, അഷ്ടകോണം, അന്തര്‍ദശാരം, ബഹിര്‍ദശാരം, ചതുര്‍ദശാരം, അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ചതുരശ്രം എന്നിവയോടുകൂടിയാണ് ശ്രീചക്രത്തെ ഒരുക്കിയിരിക്കുന്നത്. നടുവില്‍ ബിന്ദുവിനുശേഷം മുകളിലേക്ക് നാലും താഴേക്ക് അഞ്ചും ത്രികോണങ്ങള്‍ പരിഛേദിക്കുമ്പോള്‍ നാല്‍പ്പത്തിമൂന്ന് ത്രികോണങ്ങള്‍ കാണും. ഇതിനുചുറ്റും എട്ടും പതിനാറും താമരദളങ്ങളുള്ള രണ്ടുചക്രവും അവയെ ചുറ്റി മൂന്നു വൃത്തങ്ങളും നാലുവശത്തേക്കും തുറക്കുന്ന നാലുദൂപുരത്തോടുകൂടിയ ചതുരശ്രവും കൂടിയതാണ് ശ്രീചക്രം.
ശ്രീവിദ്യോപാസനയിൽ ശ്രീചക്രം മന്ത്രം ദേവി ഇവ മൂന്നും ഒന്നു തന്നെയാണ്.. ഈ ബിന്ദുചക്രത്തെ സർവാനന്ദമയചക്രം എന്നാണ് വിളിക്കുന്നത്.. ശ്രീചക്രത്തിന്റെ ഏറ്റവും പുറമെ ഉള്ള ആദ്യത്തെ ചക്രത്തെ ഭൂപുരം എന്നു പറയുന്നു..
ഈ ഭൂപുരത്തിന്റെ ഏറ്റവും പുറമെ ഉള്ള ഫലകത്തിൽ അണിമ ഗരിമാ ലഘിമാ ഈശിത്വം വശിത്വം പ്രാകാമ്യം ഭുക്തി പ്രാപ്തി സർവ കാമ എന്നി 10 സിദ്ധിദേവതകൾ സ്ഥിതിചെയ്യുന്നു..
ഭൂപുരത്തിലെ രണ്ടാമത്തെ രേഖയിൽ
1. ബ്രാഹ്മീ
2. മാഹേശ്വരി
3. കൌമാരീ
4. വൈഷ്ണവി
5. വാരാഹി
6. മാഹേന്ദ്രീ
7. ചാമുണ്ഡാ
8.മഹാലക്ഷ്മി
എന്നി 8 മാതൃക്കൾ സ്ഥിതിചെയ്യുന്നു.
ഭൂപുരത്തിലെ മൂന്നാമത്തെ രേഖയിൽ
1. സർവസംക്ഷോഭിണി
2. സർവവിദ്രാവിണി
3. സർവാകര്ഷിണി
4. സർവവശങ്കരി
5. സർവോന്മാദിനി
6. സർവമഹാങ്കുശ
7. സർവഖേചരി
8. സർവബീജാ
9. സർവയോനി
10. സർവത്രിഖണ്ഡാ
എന്നി10 മുദ്രാദേവികൾ സ്ഥിതിചെയ്യുന്നു. ഈ ഭൂപുരത്തെ ത്രൈലോക്യമോഹനചക്രം എന്നും ഇതിൽ വസിക്കുന്ന 28 ദേവതമാരേയും ചേര്ത്ത് പ്രകടയോഗിനികൾ എന്ന് വിളിക്കുന്നു. ഇതിന്റെ നായിക ത്രിപുരയാണ്.
രണ്ടാമത്തെ ആവരണമായ ഷോഡശദളത്തിൽ
1. കാമാകര്ഷിണി
2. ബുദ്ധ്യാകര്ഷിണി
3. അഹങ്കാരാകര്ഷിണി
4. ശബ്ദാകര്ഷിണി
5. സ്പര്ശാകര്ഷിണി
6. രൂപാകര്ഷിണി
7. രസാകര്ഷിണി
8. ഗന്ധാകര്ഷിണി
9. ചിത്താകര്ഷിണി
10. ധൈര്യാകര്ഷിണി
11. സ്മൃത്യാകര്ഷിണി
12. നാമാകര്ഷിണി
13. ബീജാകര്ഷിണി
14. ആത്മാകര്ഷിണി
15. അമൃതാകര്ഷിണി
16. ശരീരാകര്ഷിണി,
എന്നി 16 ദേവിമാരാണ് വസിക്കുന്നത്. ഇവരെ 16 കലകളായും പറയാറുണ്ട്. ഈ ഗുണങ്ങളുടെ പുറകിൽ ഒളിഞ്ഞിരിക്കുന്നതിനാൽ ഇവർ ഗുപ്തയോഗിനികൾ എന്ന് കൂടി അറിയപ്പെടുന്നു. സാധകന്റെ ആഗ്രഹങ്ങൾ പരിപൂര്ണമാക്കപ്പെടുന്നതിനാൽ ഇതിനെ സർവാശാ പരിപൂരകചക്രം എന്ന് പറയുന്നു. ഇതിന്റ നായിക ത്രിപുരേശി ആണ്.
തൃതീയാവരണമായ അഷ്ടദളപദ്മത്തിൽ
1. അനംഗകുസുമ
2. അനംഗമേഖലാ
3. അനംഗമദനാ
4. അനംഗമദനാതുരാ
5. അനംഗരേഖാ
6. അനംഗവേഗിനി
7. അനംഗാങ്കുശ
8. അനംഗമാലിനി
എന്നിങ്ങനെ 8 ദേവിമാർ സ്ഥിതിചെയ്യുന്നു. ഇതിനെ സർവസംക്ഷോഭണചക്രം എന്ന് വിളിക്കുന്നു. ഈ 8 ദേവിമാരെ ഗുപ്തതരയോഗിനിമാർ എന്ന് പറയുന്നു. ഈ ചക്രത്തിന്റെ നായിക ത്രിപുരസുന്ദരിയാകുന്നു.
സർവസൌഭാഗ്യദായകചക്രം എന്ന് പറയുന്ന 14 ത്രികോണങ്ങളുള്ള നാലാമത്തെ ആവരണത്തിൽ
1. സർവസംക്ഷോഭിണി
2. സർവവിദ്രാവിണി
3. സർവാകര്ഷിണി
4. സർവാഹ്ലാദിനി
5. സർവസമ്മോഹിനി
6. സർവസ്തംഭിനി
7. സർവജൃംഭിണി
8. സർവവശങ്കരി
9. സർവരഞ്ജിനി
10. സർവോന്മാദിനി
11. സർവാര്ഥസാധിനി
12. സർവസംപത്തിപൂരിണി
13. സർവമന്ത്രമയി
14. സർവദ്വന്ദ്വക്ഷയങ്കരി
എന്നി ശക്തിദേവതകൾ കുടികൊള്ളുന്നു. ഈ 14 ശക്തികളെ സമ്പ്രദായയോഗിനിമാർ എന്ന് വിളിക്കുന്നു. ഈ ആവരണത്തിന്റെ ദേവത ത്രിപുരവാസിനി ആണ്.
സർവാർധസാധകചക്രമെന്ന് വിളിക്കുന്ന 10 ത്രികോണങ്ങൾ ചേർന്ന അഞ്ചാമത്തെ ആവരണത്തിൽ
1.സർവസിദ്ധിപ്രദ
2. സർവസമ്പത്പ്രദ
3. സർവപ്രിയങ്കരി
4. സർവമംഗളകാരിണി
5. സർവകാമപ്രദ
6. സർവദുഃഖവിമോചിനി
7. സർവമൃത്യുപ്രശമനി
8. സർവവിഘ്നനിവാരിണി
9. സർവാംഗസുന്ദരി
10. സർവസൌഭാഗ്യദായിനി
എന്നിങ്ങനെ 10 യോഗിനമാർ വസിക്കുന്നു. ഈ ദേവതകളെ കുളോത്തീര്ണയോഗിനികൾ എന്നാണ് വിളിക്കുന്നത്. ഈ ആവരണത്തിന്റെ അധിദേവത ത്രിപുരാശ്രീ ആണ്.
സർവരക്ഷാകരമെന്നും സമസ്തരക്ഷാകരമെന്നും അറിയപ്പെടുന്ന ശ്രീചക്രത്തിന്റെ ആറാമത്തെ ആവരണത്തിൽ
1. സർവജ്ഞാ
2. സർവശക്തി
3. സർവൈശ്വര്യപ്രദാ
4. സർവജ്ഞാനമയി
5. സർവവ്യാധിവിനാശിനി
6. സർവാധാരസ്വരൂപ
7. സർവപാപഹരാ
8.സർവാനന്ദമയി
9. സർവരക്ഷാസ്വരൂപിണി
10. സർവെപ്സിതഫലപ്രദ
എന്നീ ദേവികൾ വസിക്കുന്നു. ഈ ദേവിമാരെ നിഗര്ഭയോഗിനികൾ എന്ന് അറിയപ്പെടുന്നു. ഈ ചക്രത്തിന്റെ അധിഷ്ഠാനദേവത ശ്രീത്രിപുരമാലിനി എന്ന ദേവിയാണ്.
ശ്രീചക്രത്തിന്റെ സർവരോഗഹരചക്രമെന്ന് അറിയപ്പെടുന്ന 8 ത്രികോണങ്ങൾ ചേര്ന്ന ഏഴാമത്തെ ആവരണത്തിൽ
1. വശിനി
2. കാമേശ്വരി
3. മോദിനി
4. വിമലാ
5. അരുണാ
6. ജയിനി
7. സർവേശ്വരി
8. കൌലിനി
എന്നീ 8 ദേവിമാർ വസിക്കുന്നു. ഈ വശിന്യാദി വാഗ്ദേവതകളെ രഹസ്യയോഗിനികൾ എന്നു വിളിക്കുന്നു. ഈ ചക്രത്തിന്റെ അധീശ്വരി ത്രിപുരസിദ്ധയാണ്.
ശ്രീചക്രത്തിന്റെ 8മത്തെ ആവരണവു സർവസിദ്ധിപ്രദചക്രം എന്നും അറിയപ്പെടുന്ന നടുവിലുള്ള ത്രികോണത്തിൽ
1. കാമേശ്വരി
2. വജ്രേശ്വരി
3. ഭഗമാലിനി
എന്നീ ത്രിമൂര്ത്തികൾ വസിക്കുന്നു. ഈ ചക്രത്തിൽ വസിക്കുന്ന ദേവതമാരെ പരാപരരഹസ്യയോഗിനികൾ എന്ന് വിളിക്കുന്നു. ത്രിപുരാംബയാണ് ഈ ചക്രത്തിന്റെ നായികാ. ഈ ഒറ്റ ത്രികോണത്തിന്റെ മുകളിലെ പാര്ശ്വഭാഗത്തിന്റെ മുകൾഭാഗത്ത്
1. മിത്രേശൻ
2. ഉഡ്ഢീശൻ
3. ഷഷ്ഠീശൻ
4. ചര്യൻ
എന്നീ നാലു ഗുരുക്കന്മാർ സ്ഥിതിചെയ്യുന്നു. ഇവരെ യുഗനാഥന്മാർ എന്ന് വിളിക്കുന്നു.
1. ലോപാമുദ്രാ
2. അഗസ്ത്യൻ
3. കാലതാപനൻ
4. ധര്മാചാര്യൻ
5. മുക്തകേശീശ്വരൻ
6. ദീപകലാനാഥൻ
7. വിഷ്ണുദേവൻ
8. പ്രഭാകരദേവൻ
9. തേജോദേവൻ
10. മനോജദേവൻ
11. കല്യാണദേവൻ
12. രത്നദേവൻ
13. വാസുദേവൻ
14. ശ്രീരാമാനന്ദൻ
എന്നിവരേയും ഗുരുക്കന്മാരായി പറയാറുണ്ട്. ഇതുകൂടാതെ ത്രികോണത്തിന്റെ മൂന്നു പാര്ശ്വങ്ങളിലായി
1. കാമേശ്വരി
2. ഭഗമാലിനി
3. നിത്യക്ലിന്നാ
4. ഭേരുണ്ഡാ
5. വഹ്നിവാസിനി
6. മഹാവജ്രേശ്വരി
7. ശിവദൂതി
8. ത്വരിതാ
9. കുലസുന്ദരി
10. നിത്യാ
11. നീലപതാകാ
12. വിജയാ
13. സർവമംഗളാ
14. ജ്വാലാമാലിനി
15. ചിത്രാ
എന്നിങ്ങിനെ 15 തിഥി ദേവതകൾ വസിക്കുന്നു. ശ്രീചക്രത്തിന്റെ നടുവിലുള്ള ബിന്ദുവിന് ചുറ്റുമുള്ള ഭാഗത്ത് ഹൃദയദേവി ശിരോദേവി കവചദേവി ശിഖാദേവി നേത്രദേവി അസ്ത്രദേവി എന്നീ 6 ദേവിമാർ വസിക്കുന്നു.
ശ്രീചക്രത്തിന്റെ നടുവിൽ ഒന്പതാമത്തെ ബിന്ദുവിൽ ഇരിയ്കുന്നതും ബ്രഹ്മ വിഷ്ണു രുദ്ര ഈശ്വര സദാശിവന്മാരാകുന്ന പഞ്ചബ്രഹ്മരൂപത്തിലുമുള്ള ബിന്ദുപീഠത്തെ സർവാനന്ദമയചക്രമെന്ന് വിളിക്കുന്നു. മഹാത്രിപുരസുന്ദരിയായ ലളിതാദേവിയുടെ ആസ്ഥാനവും കൂടിയാണ് ഇത്... ഈ പീഠത്തെ മഹാപീഠമെന്നും ശ്രീപീഠമെന്നും പഞ്ചാശത്പീഠമെന്നും വിളിയ്കാറുണ്ട്. ഈ ആവരണത്തിലെ ദേവതയെ മഹാത്രിപുരസുന്ദരി, ലളിതാംബികാ, മഹാകാമേശ്വരീ, ശ്രീ രാജരാജേശ്വരി ശ്രീവിദ്യാ എന്നിങ്ങനെ വിളിക്കുന്നു.
യഥാർത്ഥത്തിൽ  ഈ ശ്രീചക്രം മനുഷ്യശരീരവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
ബൈന്ധവം ബ്രഹ്മരന്ധ്രേ ച മസ്തകെ ച ത്രികോണകം
ലലാട്യെഷ്ടാരചക്രം സ്യാത് ഭ്രുവോര്മധ്യേ ദശാരകം.
ബഹിര്ദ്ദശാരം കണ്ഠേ തു മന്വശ്രം ഹൃദയാംബുജേ
കടിര്ദ്വിതീയവലയം സ്വാധിഷ്ഠാനെ കലാശ്രയം
മൂലേ തൃതീയവലയം ജാനുഭ്യാം തു മഹിപുരം
ജംഘേ ദ്വിതീയഭൂഗേഹം തൃതീയം പാദയുഗ്മകേ
ത്രിപുരാ ശ്രീ മഹാചക്രം പിണ്ഡാണ്ഡാത്മകമീശ്വരി.
ശ്രീചക്രത്തിലെ ബിന്ദുസ്ഥാനത്തെ ശിരസ്സിലെ ബ്രഹ്മരന്ധ്രമായും ആദ്യത്തെ ത്രികോണത്തെ മസ്തകമായും അതിനു താഴെയുള്ള അഷ്ടാരചക്രത്തെ ലലാടസ്ഥാനമായും, അന്തര്ദശാരത്തെ ഭ്രൂമധ്യമായും, ബഹിര്ദ്ദശാരത്തെ കണ്ഠമായും, ചതുര്ദശാരത്തെ ഹൃദയസ്ഥാനമായും, പ്രഥമവൃത്തത്തെ കുക്ഷിയായും, അഷ്ടദളപദ്മത്തെ നാഭീസ്ഥാനമായും, ദ്വിതീയവൃത്തത്തെ അരക്കെട്ടായും തൃതീയവൃത്തത്തെ മൂലാധാരസ്ഥാനമായും, ഭൂപുരത്തിലെ ഒന്നാം ചതുരം മുട്ടുകളായും, രണ്ടാമത്തേത് കണങ്കാലുകളായും മൂന്നാമത്തേത് പാദങ്ങളായും പറയുന്നു. ചുരുക്കത്തിൽ നിവര്ന്നു നിൽക്കുന്ന മനുഷ്യശരീരം തന്നെ ആണ് ശ്രീചക്രം..

Monday, August 12, 2019

തുളസി തീര്‍ത്ഥം

ക്ഷേത്രത്തില്‍ തൊഴുതുമടങ്ങും മുമ്പ് എന്തിന് തീര്‍ത്ഥം സേവിക്കണം?
ക്ഷേത്രത്തില്‍ തൊഴുതുമടങ്ങും മുമ്പ് എന്തിന് തീര്‍ത്ഥം സേവിക്കണം?
അമ്പലത്തില്‍ തൊഴുതുമടങ്ങുന്നതിനു മുമ്പ് തീര്‍ത്ഥം വാങ്ങണമെന്നും ശേഷം പ്രസാദം സ്വീകരിക്കണമെന്നും പറയാറുണ്ട്‌.
ദേവാംശത്തെ മന്ത്രധ്വനികളോടെ അഭിഷേകം ചെയ്തെടുക്കുന്ന ജലമാണ് തീ൪ത്ഥമായി ഭക്തര്‍ക്ക്‌ നല്‍കുന്നത്. വിശ്വാസത്തിന്റെയും ശാസ്ത്രത്തിന്റെയും രണ്ടു
ഗുണങ്ങളാണ് തീ൪ത്ഥസേവയില്‍ നിന്ന് ലഭിക്കുന്നത്. ദേവബിംബ സ്പര്‍ശം കൊണ്ടും മന്ത്രധ്വനികള്‍ കൊണ്ടുമുള്ള പരിശുദ്ധിയാണ് ആദ്യത്തെ ഗുണം. രണ്ടാമത്തേതാകട്ടെ, തുളസി തുടങ്ങിയ ഔഷധസസ്യങ്ങളില്‍ നിന്നും കിട്ടുന്ന മാഹാത്മ്യവും.
കൈകളില്‍ വലതിന്റെ അഞ്ചുവിരലും മടക്കിയാല്‍ ഉണ്ടാകുന്ന കൈക്കുമ്പിളിലാണ് തീര്‍ത്ഥം വാങ്ങേണ്ടതെന്ന് വിധിയുണ്ട്. കൈക്കുമ്പിള്‍ അങ്ങനെ തന്നെ ഉയര്‍ത്തി കയ്യില്‍ പ്രകടമായി ഉയര്‍ന്നു കാണുന്ന ചന്ദ്ര മണ്ഡലത്തിന്റെയും ശുക്രമണ്ഡലത്തിന്റെയും ഇടയ്ക്കുള്ള ഇടുക്കിലൂടെയാണ് തീര്‍ത്ഥം സേവിക്കേണ്ടത്.
ഇത്തരത്തില്‍ തീര്‍ത്ഥം സേവിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണെന്ന് പാശ്ചാത്യ ഗവേഷകര്‍ പോലും സമ്മതിച്ചിട്ടുണ്ട്. തീ൪ത്ഥങ്ങളില്‍ ചേര്‍ക്കുന്ന തുളസി, കൂവളം, താമര, മന്ദാരം, തെച്ചി, മഞ്ഞള്‍ എന്നിവയുടെ ഔഷധ ഗുണങ്ങള്‍ പ്രധാനമായും രക്തചംക്രമണത്തെ വര്‍ദ്ധിപ്പിക്കും. കൂടാതെ രക്തത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
ഹൈന്ദവവിശ്വാസപ്രകാരം തീര്‍ത്ഥം സേവിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വിശദീകരണമുണ്ട്. സാധാരണയായി ചുണ്ടുകള്‍ എച്ചിലല്ലെങ്കിലും വായ്ക്കകം എച്ചിലാണ്. വായ്ക്കകത്തെ നാവിന്റെ സംസര്‍ഗ്ഗം കാരണം ചുണ്ടുകളും എച്ചിലായി മാറും. ചുണ്ട് തൊട്ടാലും കൈ കഴുകേണ്ടതുണ്ട്. അതുകൊണ്ട് ചുണ്ടുകള്‍ അകത്തേക്കാക്കിയിട്ടുവേണം തീര്‍ത്ഥം വലിച്ചു കുടിക്കാന്‍. ഇരുച്ചുണ്ടുകളും തൊടാന്‍ ഇടവരരുത്. സേവിച്ച തീ൪ത്ഥജലത്തിന്റെ ബാക്കി, ഉള്ളംകയ്യില്‍ ശേഷിക്കുന്നതത്രയും ശിരസ്സിലും മുഖത്തും ദേഹത്തുമുഴുവനും തളിക്കണം. സേവിച്ച തീ൪ത്ഥജലത്തില്‍ നിന്നും ഒരു തുള്ളി പോലും താഴത്ത് വീഴാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്.

Friday, June 28, 2019

കൊല്ലൂരിലെ മൂകാംബി ക്ഷേത്ര വിവരണം

 കുടജാദ്രി മലനിരകളിൽ നിന്ന് ഒഴുകു എത്തുന്ന സൗ‌പണ്ണിക നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രത്തേക്കുറിച്ച് കേട്ടിട്ടില്ലാത്ത സഞ്ചാ‌രികൾ കുറവായിരിക്കും. വിദ്യാദേവതയെ ആരാധിയ്ക്കുന്നവരുടെയെല്ലാം ഇഷ്ടസ്ഥലമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. മൂകാംബിക ദേവിയെ നേരില്‍ തൊഴാന്‍ കഴിയുകയെന്നത് ജന്മസൗഭാഗ്യമായിട്ടാണ് ഭക്തര്‍ കരുതുന്നത്.
കുട്ടികളുടെ വിദ്യാരം‌ഭത്തിനും കലാരംഗ‌ങ്ങളിലെ അരങ്ങേറ്റത്തിനുമൊക്കെ ആളുകൾ ‌തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഈ ക്ഷേത്രം. പറഞ്ഞറിയിക്കാൻ പറ്റാത്ത ചൈതന്യമുണ്ട് കര്‍ണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയില്‍ സ്ഥിതിചെയ്യുന്ന കൊല്ലൂര്‍ എന്ന ഈ ക്ഷേത്ര നഗരത്തിന്.

ഒരിക്കല്‍ വന്നുപോയാല്‍ വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മായാജാലമുണ്ട് ഈ സ്ഥലത്തിന്, ഭക്തര്‍ അത് ദേവീയുടെ ശക്തിയായും അല്ലാത്തവര്‍ അത് കൊല്ലൂരിന്റെ പ്രകൃതിയുടെ പ്രത്യേകതയായും കാണുന്നു. സരസ്വതീ ഭക്തര്‍ക്കൊപ്പം പ്രകൃതിസ്‌നേഹികളായ സഞ്ചാരികളും എത്തുന്നുവെന്നതാണ് കൊല്ലൂരിന്റെ പ്രത്യേകത.

പ്രതി‌ഷ്ഠ
പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നും അതല്ല ആദിശങ്കരനാണ് പ്രതിഷ്ഠ നടത്തിയതെന്നും കഥകളുണ്ട്. എന്തായാലും ശങ്കരാചാര്യരുടെ കഥയ്ക്കാണ് കൂടുതല്‍ പ്രചാരമുള്ളത്.
രാജ്യത്ത് ശക്തി ആരാധന നടക്കുന്ന പ്രമുഖ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് മൂകാംബിക ക്ഷേത്രം.മൂകാസുരനെന്ന അസുരനെ ദേവി ഇവിടെവച്ചാണ് വധിച്ചതെന്നും അതിനാലാണ് മൂകാംബികയെന്ന പേരുവന്നതെന്നുമാണ് കഥകള്‍.
 ജ്യോതിർ ലിംഗം
ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ജ്യോതിര്‍ലിംഗമാണ് പ്രതിഷ്ഠ. സ്വര്‍ണരേഖയെന്ന് പറയുന്ന സ്വര്‍ണ വര്‍ണത്തിലുള്ള ഒരു രേഖ ജ്യോതിര്‍ലിംഗത്തിലുണ്ട്. ഈ രേഖ ലിംഗത്തെ രണ്ടായി പകുക്കുകയാണ്. ഈ രണ്ടു ഭാഗങ്ങളില്‍ ചെറിയ ഭാഗം ത്രിമൂര്‍ത്തി ശക്തിയുള്ളതും വലിയ ഭാഗം സൃഷ്ടിയുടെ അടിസ്ഥാനായ സരസ്വതി, പാര്‍വ്വതി, ലക്ഷ്മീ എന്നീ ദേവതാ സങ്കല്‍പ്പങ്ങളുമാണ്
ഈ ജ്യോതിര്‍ലിംഗത്തിന് പിന്നിലായിട്ടാണ് ദേവി മൂകാംബികയുടെ ലോഹവിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇത് ആദിശങ്കരനാണ് പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം. കുടജാദ്രിയില്‍ തപസുചെയ്ത ശങ്കരന് മുന്നില്‍ ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ പിന്തുടര്‍ന്ന് കേരളത്തിലേയ്ക്ക വരാന്‍ ശങ്കരന്‍ ദേവിയെ ക്ഷണിച്ചു.
 കേരളത്തില്‍ എത്തിച്ച് അവിടെ ദേവിയെ കുടിയിരുത്തുകയായിരുന്നു ശങ്കരന്റെ ഉദ്ദേശം. ശങ്കരന്റെ ഇംഗിതം അംഗീകരിച്ച ദേവി ഒരു നിബന്ധന വച്ചു. താന്‍ പിന്നാലെ നടക്കുമെന്നും എന്നാല്‍ പിന്നില്‍ത്തന്നെയുണ്ടോയെന്നറിയാന്‍ ശങ്കരന്‍ തിരിഞ്ഞുനോക്കരുതെന്നുമായിരുന്നു നിബന്ധന, അഥവാ നോക്കിയാല്‍ ആ സ്ഥലത്ത് താന്‍ ഇരിപ്പുറപ്പിയ്ക്കുമെന്നും ദേവി പറഞ്ഞു.ഈ വ്യവസ്ഥ അംഗീകരിച്ച് ശങ്കരന്‍ മുമ്പിലായി നടന്നു. പിന്നില്‍ നടക്കുന്ന ദേവിയുടെ പാദസരത്തിന്റെ കിലുക്കമാണ് ദേവിയൊപ്പമുണ്ടെന്ന് ശങ്കരന് ഉറപ്പ് നല്‍കിക്കൊണ്ടിരുന്നത്. കുറച്ചുകഴിഞ്ഞപ്പോള്‍ പാദസരക്കിലുക്കം കേള്‍ക്കാതായി ദേവി പിന്നിലുണ്ടോയെന്നറിയാന്‍ തിടുക്കമായ ശങ്കരന്‍ നിബന്ധന ലംഘിച്ച് തിരിഞ്ഞുനോക്കി. ഇതോടെ ദേവി നേരത്തേ പറഞ്ഞതുപ്രകാരം ആ സ്ഥലത്ത് കുടിയിരിയ്ക്കുകയായിരുന്നുവത്രേ.ഈ സ്ഥലമാണ് കൊല്ലൂരിലെ മൂകാംബികാ സന്നിധിയെന്നാണ് വിശ്വാസം. പിന്നീട് ശങ്കരന്‍ ആത്മലിംഗത്തിന് പിന്നിലായി ദേവിയെ പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ചതുര്‍ബാഹുവായ ദേവീരൂപമാണ് ഇവിടുത്തേത്.
108 ശക്തി പീഠങ്ങൾ
നൂറ്റിയെട്ട് ശക്തിപീഠങ്ങളില്‍ വിശേഷസ്ഥാനമാണ് കൊല്ലൂര്‍ മൂകാംബികയ്ക്ക് നല്‍കുന്നത്. സിദ്ധി ക്ഷേത്രമായതിനാല്‍ ദേവിയുടെ മുന്നില്‍ നിന്നും പ്രാര്‍ത്ഥിയ്ക്കുന്ന കാര്യങ്ങള്‍ നടക്കുമെന്നാണ് വിശ്വാസം. ഇവിടെ എഴുത്തിനിരുത്തുന്ന കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നതങ്ങളിലെത്തുമെന്നും, ആദ്യത്തെ കലോപാസന ഇവിടെ നടത്തുന്ന കലാകാരന്മാര്‍ നൈപുണ്യം കൈവരിയ്ക്കുമെന്നുമെല്ലാം വിശ്വസിക്കപ്പെടുന്നു.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം കൊലാപുര ആദി മഹാലക്ഷ്മി ക്ഷേത്രമെന്നും അറിയപ്പെടുന്നുണ്ട്. മലനിരകള്‍ക്കും കാടിനും നടുവിലായിട്ടാണ് മൂകാംബികയുടെ വാസം. നവരാത്രികാലമാണ് ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട സമയം. ഈ സമയത്ത് ഇവിടെ നന്നേ ഭക്തജനത്തിരക്കനുഭവപ്പെടാറുണ്ട്. ഈ സമയത്തെ ഇവിടത്തെ വിശേഷാല്‍ പൂജകളെല്ലാം കണ്ടിരിക്കേണ്ടതുതന്നെയാണ്.

ശങ്കരപീഠത്തില്‍ നവാക്ഷരീകലശ പ്രതിഷ്ഠ നടത്തുന്നതാണ് നവരാത്രി പൂജയിലെ പ്രത്യേകത. പരമ്പരാഗതമായി ഈ പൂജ നടത്തിവരുന്ന കുടുംബങ്ങളിലെ വിവാഹിതരായ യുവതികള്‍ക്ക് ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹം വരെ ചെല്ലാന്‍ ഈ സമയത്ത് അവസരം ലഭിയ്ക്കുന്നത് പ്രത്യേകതയാണ്.
നവരാത്രികാലത്താണ് വിദ്യാരംഭം കുറിയ്ക്കാനായി കുട്ടികളെത്തുന്നത്. മഹാനവമി ദിവസമാണ് നവാക്ഷരീകലശം സ്വയംഭൂ ലിംഗത്തില്‍ അഭിഷേകം ചെയ്യുന്ന വിശേഷ ചടങ്ങ് നടക്കുന്നത്. നവരാത്രി കാലത്ത് മൂകാംബികാ ദര്‍ശനത്തിന് അവസരമൊക്കുകയെന്നാല്‍ വലിയ ഭാഗ്യമാണെന്നാണ് കരുതപ്പെടുന്നത്.
എത്രതവണ നമ്മള്‍ യാത്രയ്‌ക്കൊരുങ്ങിയാലും ദേവിതന്നെ വിചാരിച്ചെങ്കില്‍ മാത്രമേ മുടക്കം കൂടാതെ ഭക്തര്‍ സന്നിധിയിലെത്തുകയുള്ളുവെന്നാണ് വിശ്വാസം.

ഗരുഡ ഗുഹ
ഇസ്‌കോണിന് കീഴിലുള്ള പരശുരാമ ക്ഷേത്രത്തിനടുത്തായിട്ടാണ് ഗരുഡ ഗുഹയുള്ളത്. ഗരുഡന്‍ ഇവിടെ തപസ്സനുഷ്ഠിച്ചിട്ടുണ്ടെന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്. മൂകാംബിക ക്ഷേത്രത്തില്‍ നിന്നും അടുത്തായിട്ടാണ് ഇത്. കൊല്ലൂരിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണ് ഗരുഡ ഗുഹ.

അരിഷ്ണ ഗുണ്ടി വെള്ളച്ചാട്ടം

മൂകാംബിക വന്യജീവി സങ്കേതത്തിനുള്ളിലാണ് മനോഹരമായ ഈ വെള്ളച്ചാട്ടമുള്ളത്. നടന്നു മലകയറിയെങ്കില്‍ മാത്രമേ ഇതിനടുത്ത് എത്താന്‍ കഴിയുകയുള്ളു. ഇവിടത്തെ വനംവകുപ്പ് അധികൃതരില്‍ നിന്നും അനുമതി വാങ്ങിവേണം യാത്ര തുടങ്ങാന്‍
വെയില്‍ വെള്ളച്ചാട്ടത്തിലേയ്ക്ക് വന്നുവീഴുമ്പോഴുണ്ടാകുന്ന പ്രത്യേക മഞ്ഞ നിറത്തിന്റെ പേരിലാണ് ഇതിന് അരിഷ്ണയെന്ന് പേരുവന്നത്. അരിഷ്ണയെന്നാല്‍ മഞ്ഞളിന്റെ പോലെയുള്ള മഞ്ഞനിറമെന്നാണ് അര്‍ത്ഥം. വെയില്‍ വന്നുവീഴുമ്പോഴുള്ള വെള്ളച്ചാട്ടത്തിന്റെ കാഴ്ച അതിമനോഹരമാണ്. വേനല്‍ക്കാലത്തും മഞ്ഞുകാലത്തുമെല്ലാം ഒരുപോലെ മനോഹരമാണ് ഈ വെള്ളച്ചാട്ടം.

സരസ്വതി, ലക്ഷ്മി, ദുർഗ എന്നീ സാന്നിദ്ധ്യങ്ങൾ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമാണ് ഇവിടെ എന്നാണ് വിശ്വാസം. ഇവിടത്തെ പ്രധാന വഴിപാടുകൾ നിറമാല, അലങ്കാരപൂജ, ഗുരുതി തർപ്പണം, ഉമാമഹേശ്വര പൂജ, വിദ്യാരംഭം എന്നിവയാണ്. വാവ്, പ്രതിപദം, കുട്ടിയുടെ ജന്മനക്ഷത്രം എന്നിവ ഒഴിച്ചുള്ള ദിവസങ്ങളിൽ വിദ്യാരംഭം നടത്താം. രാവിലെ 8 മുതൽ 9.30 വരെയാണ് എന്നും ഇത് നടത്തുന്നത്.


Sunday, May 5, 2019

വൈശാഖമാസം

വൈശാഖമാസം

May 5 മുതൽ June 3 വരെയാണ് വൈശാഖ പുണ്യകാലം .
ഈ മാസം ലക്ഷ്മീസമേതനായി ഭഗവാൻ ഭൂമിയിൽ സന്നിഹിതനായിരിക്കും.

ശ്രീ മഹാവിഷ്ണുവിന് ഏറ്റവും വിശേഷപ്പെട്ട  മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ ഭഗവാൻ ലക്ഷ്മീ ദേവീയൊടൊപ്പം ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ് വിശ്വാസം. വൈശാഖമാഹാത്മ്യത്തെപറ്റി സ്കന്ദപുരാണം, പത്മപുരാണം എന്നിവയിൽ  വിശദമായി പ്രതിപാദിക്കുന്നുണ്ട്.ഈ വർഷം May 5  മുതൽ  June 3 വരെയാണ് വൈശാഖ പുണ്യകാലം. 

ദാനധര്‍മ്മങ്ങള്‍ക്ക് പ്രധാനപ്പെട്ടകാലമാണ് വൈശാഖമാസം. ഈ കാലത്ത്‌ നടത്തുന്ന എല്ലാ പുണ്യകർമ്മങ്ങൾക്കും പതിന്മടങ്ങ്‌ ഫലം ലഭിക്കും. ഭഗവാന്‍റെ നരസിംഹാവതാരം, പരശുരാമാവതാരം, ബലരാമാവതാരം.എന്നീ മൂന്ന് അവതാരങ്ങള്‍ നടന്നത് വൈശാഖത്തിലാണെന്നതും  ഈ മാസത്തിന്റെ മാഹാത്മ്യം എടുത്തുകാട്ടുന്നു.  അതില്‍ പരശുരാമാവതാരവും ബലരാമാവതാരവും അക്ഷതൃതീയദിനത്തിലും നരംസിംഹാവതാരം വെളുത്ത ചതുര്‍ദ്ദശിയ്ക്കും   നടന്നതായാണ് പുരാണങ്ങളിൽ പറയുന്നത് .

വ്രതാനുഷ്ഠാനത്തോടെ വിഷ്ണുഭജനത്തിന് ഏറ്റവും  യോജിച്ചകാലമാണിത്. പ്രഭാതത്തിലും സന്ധ്യയ്ക്കും നിലവിളക്കു കൊളുത്തി വിഷ്ണുനാമം ജപിക്കുക.   വിഷ്ണു സഹസ്രനാമം  , അഷ്ടാക്ഷരീ മന്ത്രം ( ഓം നമോ നാരായണായ ) ദ്വാദശാക്ഷരീ മന്ത്രം (ഓം നമോ ഭഗവതേ വാസുദേവായ) ,ഭാഗവത പാരായണം എന്നിവ മാധവമാസക്കാലത്ത് അഭീഷ്ടസിദ്ധി  നൽകും  .  വൈശാഖമാസം മുഴുവന്‍ വ്രതം നോറ്റു ഭഗവാനെ ധ്യാനിക്കുന്നതു ഉത്തമമാണ്.  വൈശാഖത്തിലെ വെളുത്ത ദ്വാദശി,  പൗർണമി  എന്നിവയ്ക്ക് വ്രതം എടുക്കുന്നവര്‍ക്കും തുല്യമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. വൈശാഖമാസക്കാലത്ത് ഗുരുവായൂരമ്പലത്തിൽ അഭൂതപൂർവമായ തിരക്കാണ്. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളില്‍ വൈശാഖമാസം പുണ്യകാലമായി ആചരിക്കാറുണ്ട്.

വൈശാഖമാസത്തിലുടനീളം "കലിദോഷനിവാരണ മന്ത്രം"  ഒൻപതു തവണ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും. 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ് . കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമമാണിത്.

കലിദോഷനിവാരണ മന്ത്രം ...

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ"

അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍


🕉🕉🕉🕉🕉


പൊതുവായി പറഞ്ഞാല്‍ ഒരു വ്യക്തി ജനിച്ച സമയത്തെ നക്ഷത്രമാണ്‌ ആ വ്യക്തിയുടെ ജന്മനക്ഷത്രം. 360ഡിഗ്രി വരുന്ന രാശിചക്രത്തെ 27 ആയി വിഭജിച്ചതില്‍ ഒരു ഭാഗമാണ്‌ ഒരു നക്ഷത്രം. ഓരോ മേഖലയിലെയും പ്രധാന നക്ഷത്രത്തിന്റെ പേരാണ്‌ ആ മേഖലയ്ക്കു നല്‍കിയിരിക്കുന്നത്‌. ആ മേഖലയില്‍ ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ്‌ ആ നക്ഷത്രമായി നാം കണക്കിലെടുക്കുക. ജനനസമയത്
ത്‌ ചന്ദ്രന്‍ ചോതി നക്ഷത്രത്തിന്റെ മേഖലയിലാണെങ്കില്‍ ആ വ്യക്തി ചോതി നക്ഷത്രജാതനാകുന്നു. ഏകദേശം 27 ദിവസങ്ങള്‍ കൊണ്ടാണ്‌ രാശിചക്രത്തില്‍ ഒരു ദിവസം പൂര്‍ത്തിയാക്കുന്നത്‌. ഒരുദിവസം ഒരു നക്ഷത്രത്തില്‍ എന്ന കണക്കില്‍ 27 ദിവസംകൊണ്ട്‌ 27 നക്ഷത്രങ്ങളിലൂടെ ചന്ദ്രന്‍ സഞ്ചരിക്കുന്നു. അങ്ങനെ 27 ദിവസത്തിലൊരിക്കല്‍ ഒരു വ്യക്തിയുടെ നക്ഷത്രത്തില്‍ കൂടി ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ്‌ ആ വ്യക്തിയുടെ നക്ഷത്രം.
ചന്ദ്രനും നക്ഷത്രങ്ങളും ഭാരതീയ ജോതിഷത്തില്‍ അതീവ പ്രധാന്യമാണുള്ളത്‌. ഒരു വ്യക്തിയുടെ ദശകാലനിര്‍ണ്ണയം ഇവയെ അടിസ്ഥാനമാക്കിയാണ്‌. ജനനസമയത്തെ നക്ഷത്ര, ചന്ദ്രസ്വഭാവമനുസരിച്ചാണ്‌ ഒരു വ്യക്തിയുടെ ജീവിതം. അവന്റെ മാനസികവും ശാരീരികവുമായ തലങ്ങള്‍, യോഗഫലങ്ങള്‍, ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ തുടങ്ങിയവയെല്ലാം പ്രധാനമായും രൂപപ്പെടുന്നത്‌. അതുകൊണ്ടുതന്നെ താന്‍ ജനിച്ച നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ വീണ്ടുമെത്തുന്ന ജന്മനക്ഷത്രദിവസത്തിന്‌ അനുഷ്ഠാനപരമായും ഗ്രഹദോഷപരിഹാര കര്‍മ്മങ്ങളുടെ മേഖലയിലും അതിയായ പ്രധാന്യമുണ്ട്‌. ദശാകാലത്തിന്റെ അടിസ്ഥാനം തന്നെ നക്ഷത്രവും ചന്ദ്രനുമാണെന്നിരിക്കെ, വ്യക്തി ജനിച്ച നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തെ ഊര്‍ജ്ജസ്വഭാവത്തിന്‌ ആ വ്യക്തിയുമായി ഒരു താദാത്മ്യം കാണുമെന്നത്‌ യുക്തിസഹമാണ്‌. അതുകൊണ്ടുതന്നെ ആ ദിനത്തില്‍ പ്രസ്തുത വ്യക്തി അനുഷ്ഠിക്കുന്ന ഗ്രഹദോഷ പരിഹാരകര്‍മ്മങ്ങള്‍ക്ക്‌ കൂടുതല്‍ ഫലദാനശേഷി കൈവരുന്നു. മാസംതോറും വരുന്ന ജന്മനക്ഷത്രത്തില്‍ ശാന്തികര്‍മ്മങ്ങളും പൗഷ്ടിക കര്‍മ്മങ്ങളും ചെയ്യണമെന്ന്‌ പറയുന്നതിന്റെ അടിസ്ഥാനം ഇതുതന്നെ. ആട്ടപ്പിറന്നാളാകട്ടെ ജനിച്ച നക്ഷത്രത്തില്‍്ര‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തോടൊപ്പം സൂര്യന്‍ ജനനസമയത്രെ സൂര്യാസ്ഥിത രാശിയില്‍തന്നെ വീണ്ടും എത്തുന്ന ദിവസവുമാണ്‌. അതുകൊണ്ടുതന്നെ അതിന്‌ കൂടുതല്‍ പ്രാധാന്യം നാം കല്‍പ്പിക്കുന്നു. ഇങ്ങനെ 60 വര്‍ഷം കഴിയുമ്പോള്‍ ഏറെക്കുറെ എല്ലാ ഗ്രഹങ്ങളും വ്യക്തിയുടെ ജനനസമയത്തെ ഗ്രഹനിലയിലെത്തുന്നു. അതാണ്‌ ഷഷ്ടിപൂര്‍ത്തിയുടെ പ്രധാന്യം. ഇത്തരത്തില്‍ ചിന്തിച്ചാല്‍ മാസംതോറുമുള്ള ജന്മനക്ഷത്രത്തിന്‌ അനുഷ്ഠാനപരമായി നാം പ്രധാന്യം കല്‍പ്പിക്കേണ്ടതാണെന്ന്‌ മനസ്സിലാക്കാം. ആട്ടപ്പിറന്നാളിന്‌ സവിശേഷമായ പ്രധാന്യവും കല്‍പ്പിക്കേണ്ടതുണ്ട്‌. പതിവായി ജന്മനക്ഷത്രം തോറും വിധിപ്രകാരമുള്ള അനുഷ്ഠനങ്ങള്‍ നടത്തികൊണ്ടുപോയാല്‍ അത്‌ ഗ്രഹപ്പിഴകള്‍ ബാധിക്കാതിരിക്കാനുള്ള ഏറ്റവും നല്ല കര്‍മ്മം തന്നെയാണ്‌. സാമാന്യമായി ഗണപതിഹോമം, ഭവഗതിസേവ എന്നിവ ജന്മനാള്‍തോറും നടത്തുന്നതുകൊണ്ടുതന്നെ പൊതുവായ ദോഷങ്ങള്‍ പരിഹരിക്കപ്പെടുന്നതായാണ്‌ അനുഭവം. പ്രത്യേകവും കഠിനവുമായ ഏതെങ്കിലും ദശകാലദോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതിനു പരിഹാരമായ കര്‍മ്മങ്ങളും ഗണപതിഹോമം, ഭഗവതിസേവ എന്നിവയോടൊപ്പം നടത്താം. ദശാനാഥനായ ഗ്രഹത്തിനുള്ള പൂജകൂടി ജന്മനാള്‍തോറും നടത്തുന്നതും ഉത്തമം തന്നെ.
ജന്മനക്ഷത്രദിവസം അതികാലത്തുണരുക, പ്രഭാതസ്നാനം സ്വാത്ത്വിക ജീവിതരീതി, അംഹിസ, വ്രതശുദ്ധി തുങ്ങിയവ ശീലിക്കേണ്ടതാണ്‌. എണ്ണതേച്ചുകുളി, ക്ഷൗരം, മൈഥുനം, ശ്രാദ്ധം, ചികില്‍സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം, വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്‍മ്മങ്ങള്‍, യുദ്ധം, മാംസ മദ്യാദിസേവ, ഔഷധസേവ തുടങ്ങിയവയൊന്നും ജന്മനക്ഷത്രദിവസം പാടില്ല എന്നാണ്‌ വിധി. ക്ഷേത്രദര്‍ശനം, പുണ്യകര്‍മ്മങ്ങള്‍, പൂജാദികാര്യങ്ങള്‍, പുതുവസ്ത്രാഭരണാദി ധാരണം, പുത്തരിയൂണ്‌, തുടങ്ങിയവ ജന്മനക്ഷത്രത്തില അനുവദിക്കപ്പെട്ടിട്ടുണ്ട്‌. എന്തായാലും ഗ്രഹപ്പിഴാകാലങ്ങളില്‍ ജന്മനക്ഷത്രദിവസം തോറും വ്രതശുദ്ധിയോടെയും സ്വാത്ത്വിക ജീവിതരീതിയോടെയും കഴിയുന്നതാണ്‌ ഉത്തമം.
ആണ്ടുപിറന്നാളിന്‌ സവിശേഷപ്രധാന്യത്തോടെ ഗണതിഹോമം, ഭവഗതിസേവ, പിറന്നാള്‍ ഹോമം, വിഷ്ണുപൂജ തുടങ്ങിയവ നടത്തുന്നത്‌ ദോഷശാന്തിക്കും ആയുരാരോഗ്യസൗഖ്യത്തിനും ഉത്തമമാണ്‌. വ്യക്തിയുടെ ദശാകാലം മറ്റുഘടകങ്ങള്‍ എന്നിവയനുസരിച്ച്‌ യുക്തിപൂര്‍വ്വം കര്‍മ്മങ്ങള്‍ തിരഞ്ഞെടുത്ത്‌ ചെയ്യാവുന്നതാണ്‌. ഉദാഹരണമായി ജാതകന്‍ വിദ്യാര്‍ത്ഥിയാണെങ്കില്‍ ആണ്ടുപിറന്നാളിന്‌ സരസ്വതീപൂജയോ, വിദ്യാഗോപാലമന്ത്രാര്‍ച്ചനയോ നടത്താം. ജാതകത്തില്‍ ആയുര്‍ദോഷമുള്ളവരും മറ്റു ഗ്രഹപ്പിഴകളുള്ളവരും ആണ്ടുപിറന്നാള്‍തോറും മൃത്യൂഞ്ജയഹോമം നടത്തുന്നത്‌ അതീവ ഫലപ്രദമാണ്‌. അനിഷ്ടസ്ഥാനത്ത്‌ നില്‍ക്കുന്നതോ മാരകത്വമുള്ളതോ ആയ ഗ്രഹങ്ങളുടെ ദശാകാലമാണെങ്കില്‍ ആണ്ടുപിറന്നാളിനെങ്കിലും മൃത്യൂഞ്ജയഹോമം പതിവായി ചെയ്യേണ്ടതാണ്‌. മൃത്യൂഞ്ജയഹോമം വിധിപ്രകാരം കര്‍മ്മപുഷ്ടിയുള്ള കര്‍മ്മിചെയ്താല്‍ അത്ഭുതകരമായ ഫലം ലഭിക്കുന്നതാണ്‌.
ആണ്ടുപിറന്നാളിന്‌ ദാനം ഒരു പ്രധാനകര്‍മ്മമാണ്‌. അതില്‍ അന്നദാനം തന്നെ ഏറ്റവും വിശിഷ്ടം. അര്‍ഹതയുള്ളവര്‍ക്കേ ദാനം കൊടുക്കാവൂ എന്നുണ്ട്‌. എന്നാല്‍ അന്നദാനമാകട്ടെ സകല മനുഷ്യര്‍ക്കും, പക്ഷിമൃഗാദികള്‍ക്കും നല്‍കാം. ദശാനാഥന്‌ വിധിച്ചിട്ടുള്ള വസ്തുക്കള്‍, വസ്ത്രം തുടങ്ങിയവയും ഈ ദിവസം വിധിപ്രകാരം ദാനം ചെയ്യുന്നത്‌ ഉത്തമമാണ്‌.
ഏതു വ്യക്തിയുടേയും ദശാസന്ധികാലത്ത്‌ അപകടങ്ങളോ അശുഭഫലങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ഒരുദശാകാലം തുടങ്ങുന്നതിന്‌ 6മാസം മുന്‍പുമുതല്‍ തുടങ്ങി 6 മാസക്കാലം വരെയുള്ള ഒരുവര്‍ഷം ശ്രദ്ധാപൂര്‍വ്വമുള്ള ജീവിതം, ഈശ്വരഭജനം എന്നിവ ആവശ്യമാണ്‌. ഇക്കാലത്ത്‌ വരുന്ന ജന്മനക്ഷത്രങ്ങളില്‍ അതാത്‌ ദശാനാഥന്മാരെ പൂജിക്കുന്നത്‌ നന്നായിരിക്കും. ഈ ഒരു വര്‍ഷക്കാലത്തുതന്നെ ആട്ടപ്പിറനാളുകളിലും ഗണപതിഹോമം, ഭഗവതിസേവ, ദശാനാഥന്‌ പൂജ തുടങ്ങിയവ സവിശേഷപ്രാധാന്യത്തോടെ നടത്തേണ്ടതാണ്‌. മാരകത്വം, അഷ്ടമബന്ധം, മറ്റു അശുഭത്വങ്ങള്‍ എന്നിവയുള്ള ദശാകാലങ്ങളുടെ സന്ധിയാണെങ്കില്‍ ഇക്കാലത്ത്‌ ജന്മനക്ഷത്രത്തില്‍ മൃത്യൂഞ്ജയ ഹോമവും നടത്തേണ്ടതാണ്‌.ദശാനാഥന്റെ ആഴ്ചദിവസവും ജന്മനക്ഷത്രദിവസവും ചേര്‍ന്നുവരുന്ന ദിവസത്തിന്‌ അനുഷ്ഠാനപരമായി കൂടുതല്‍ പ്രധാന്യമുണ്ട്‌. ഉദാഹരണത്തിന്‌ ശനിദശാകാലത്ത്‌ ഒരു വ്യക്തിയുടെ പിറന്നാള്‍ ശനിയാഴ്ച വന്നാല്‍ ആ ദിവസം അനുഷ്ഠിക്കുന്ന ഗ്രഹശാന്തികര്‍മ്മങ്ങള്‍ക്ക്‌ കൂടുതല്‍ ഫലദാനശേഷിയുണ്ടായിരിക്കും.
ദോഷഫലങ്ങള്‍ പരിഹരിക്കുന്നതിനായി പിറന്നാള്‍ ദിവസം ആഴ്ചയുടെ അധിപനായ ഗ്രഹത്തെക്കൂടി പൂജിക്കുക. ഞായറാണെങ്കില്‍ സൂര്യനെയും തിങ്കളെങ്കില്‍ ചന്ദ്രനെയു ചൊവ്വയെങ്കില്‍ കുജനെയും ബുധനെങ്കില്‍ ബുധനെയും വ്യാഴമെങ്കില്‍ ഗുരുവിനെയും വെള്ളിയെങ്കില്‍ ശുക്രനെയും ശനിയെങ്കില്‍ ശനിയെയും പൂജിക്കുന്നത്‌ ഉത്തമമാണ്‌.
ജന്മനക്ഷത്രദിവസം നക്ഷത്രത്തിന്റെ മൃഗം, പക്ഷി എന്നിവയ്ക്ക്‌ ആഹാരം കൊടുക്കുന്നതും വൃക്ഷം നട്ട്‌ വളര്‍ത്തുകയും പലിപാലിക്കുകയും ചെയ്യുന്നതും ഐശ്വര്യവും ആയുസ്സും കൈവരുന്നതിന്‌ ഫലപ്രദം. ഈ ദിവസം നക്ഷത്രാധിപനെ ഭജിക്കുന്നതും ദോഷശാന്തിക്ക്‌ ഉത്തമമാണ്‌. പിറന്നാള്‍ ദിനത്തില്‍ കേക്കുമുറിക്കുക, മെഴുകുതിരി ഊതിക്കെടുത്തുക തുടങ്ങിയ നിരര്‍ത്ഥക അനുഷ്ഠാനങ്ങള്‍ക്കുപകരം ജപം, പൂജ തുടങ്ങിയവ അനുഷ്ഠിക്കുന്നതാണ്‌ ഐശ്വര്യപ്രദം..


                 ©
                2018
         My God.com
A  Global Hindu Heritage foundation

വേദങ്ങളിലെ സ്ത്രീത്വം




വേദമന്ത്ര ദൃഷ്ടാക്കളായ അനേകം സ്ത്രീകളെ കണ്ടില്ലെന്നു നടിച്ച്, സ്ത്രീകള്‍ക്ക്  വേദാധികാരമില്ല എന്ന് വിലക്ക് പുറപ്പെടുവിക്കുന്ന പല ഗുരുക്കന്മാരെയും ഇന്ന് കാണാൻ സാധിക്കും .

ശ്രുതിയെ വേണ്ടവിധം അറിയാതെയുള്ള ഇത്തരം അബദ്ധ പ്രസ്താവനകളെ കണ്ണുമടച്ചു തള്ളിക്കളയാൻ നാം തയ്യാറാകണം.

ആധ്യാത്മിക മേഖലകളിൽ എത്ര തന്നെ ഉയർന്ന സ്ഥാനം വഹിക്കുന്നവരാകട്ടെ, എത്ര തന്നെ പൂജ്യരായികൊള്ളട്ടെ അവരെ സനാതനധർമ്മ സംസ്കൃതിയുടെ ശത്രുക്കളായെ കരുതാൻ നിലവാരമുള്ള.

ഭാരതത്തിൽ വേദമന്ത്ര ദൃഷ്ടാക്കളിൽ സ്ത്രീകളുണ്ട്. ഇതിൽ നിന്നും സ്ത്രീകള്‍ക്ക് വേദമന്ത്രങ്ങൾ ഉരുക്കഴിക്കുന്നതിനോ പൂണൂൽ ധരിക്കുന്നതിനോ തടസ്സമുണ്ടായിരുന്നില്ലെന്നു വ്യക്തമാണ്.

മന്ത്ര ദേവതകളെ വരെ ദർശിച്ചിരുന്ന സ്ത്രീകളുണ്ടെങ്കിൽ അതിൽ നിന്നും വ്യക്തമാകുന്നത് അവരുടെ ധിഷണാ വൈഭവം തന്നെയാണ്.

അവർ യജ്ഞ്യങ്ങൾ നടത്തിയിരുന്നു, ഉപനയനം ചെയ്തിരുന്നു പൂണൂലും ധരിച്ചിരുന്നു .

സാമ്പ്രദായിക വേദവിദ്യാഭ്യാസം എല്ലാ സ്ത്രീകള്‍ക്കും ഉണ്ടായിരുന്നു. പാണിനി ആചാര്യണികളെന്നും ഉപാധ്യായകളെന്നും സ്ത്രീകളെ വിശേഷിപ്പിചിരിക്കുന്നതായി കാണാം.

ഇതിൽ നിന്നും സ്ത്രീകൾ പഠിക്കുക മാത്രമല്ല പഠിപ്പിക്കുക കൂടി ചെയ്തിരുന്നു എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.

വേദകാലത്ത് സ്ത്രീകള്‍ക്ക്  തപസ്സോ ജപമോ നിഷിധമായിരുന്നില്ല . ഉദാഹരണമായി നിരവധി സ്ത്രീകളെ ചൂണ്ടി കാണിക്കാൻ  സാധിക്കുമെങ്കിലും പാർവതി, ദ്രൌപദിയുടെ പൂർവ ജന്മം തുടങ്ങിയവ മാത്രം പേരെടുത്ത് പരാമർശിക്കുന്നു.

ആയോധന വിദ്യയിലും സ്ത്രീകൾ പിന്നിലായിരുന്നില്ല .

ഋഗ്വേദത്തിൽ വിശ്വംവാര എന്നൊരു സ്ത്രീ യുദ്ധം നയിക്കുന്നുണ്ട്. ഒരു കാൽ യുദ്ധത്തിൽ നഷ്ടപ്പെട്ടു പോയ അവർ കൃത്രിമക്കാൽ വെച്ചാണ് ശേഷമുള്ള യുദ്ധത്തിൽ പങ്കെടുക്കുന്നത്.

കൃത്രിമക്കാൽ വെച്ച് യുദ്ധം ചെയ്തിരുന്ന ആ വൈദ്യവിദ്യാരഹസ്യത്തെക്കുറിച്ചോർത്ത് ആശ്ചര്യപ്പെടുന്നത് പിന്നീടാവാം.

സ്ത്രീകൾ മഹായുദ്ധങ്ങൾ വരെ നയിച്ചിരുന്നുവെന്നു ഇതിൽ നിന്നും വായിച്ചെടുക്കാൻ ആർക്കും ബുദ്ധിമുട്ടുണ്ടാകില്ലല്ലോ.

ശ്രീകൃഷ്ണന്റെ കൂടെ നരകാസുരനെതിരെ യുദ്ധം നയിച്ചിരുന്നത് പത്നിയായ സത്യഭാമയായിരുന്നു.

ദശരഥനോടൊപ്പം ദേവാസുര യുദ്ധത്തിൽ സാരഥ്യം വഹിച്ചത് കൈകേയിയാണ്.

വേദകാലവും ഇതിഹാസ കാലവും കഴിഞ്ഞുണ്ടായ മെഗസ്തനീസിന്റെ ഭാരത സന്ദർശന വിവരണത്തിൽ പോലും അസാമാന്യ ആയോധനാ പാടവമുള്ള ചന്ദ്ര ഗുപ്തന്റെ സ്ത്രീ പടയാളികളെ കുറിച്ച് വിവരിക്കുന്നുണ്ട്.

ഇതിൽ നിന്നും സ്ത്രീകളെ ഒരു മൂലയ്ക്ക് ഒതുക്കിയിരുത്തൽ എവിടെനിന്നാരംഭിച്ചു എന്ന്  എല്ലാവരും അറിഞ്ഞിരിക്കണം.

വേദകാലങ്ങളിൽ സ്ത്രീകളെ രണ്ടു വിധത്തിൽ തരം തിരിച്ചിരുന്നതായി കാണാം. ബ്രഹ്മവാദിനികളായും സദ്യോവധുക്കളായും.

ഉപനയനത്തിനും സാമ്പ്രദായിക വേദ പഠനങ്ങൾക്കും ശേഷം ബ്രഹ്മത്തെ കുറിച്ച് അറിയാൻ ശ്രമിക്കുന്നവരാണ് ബ്രഹ്മവാദിനികൾ.

സദ്യോവധുക്കൾ സാമ്പ്രദായിക പഠനങ്ങൾക്ക് ശേഷം കുടുംബജീവിതം നയിക്കുന്നവരാണ്.

ഈ തരം തിരിവുകൾ ഉണ്ടെങ്കിൽ കൂടി സദ്യോവധുക്കളിൽ ബ്രഹ്മവാദിനികളെ കാണാൻ പ്രയാസമില്ല താനും.

അനസൂയ, മൈത്രേയി തുടങ്ങിയവർ ബ്രഹ്മവാദിനികളായ സദ്യോവധുക്കളാണ് .

ശബരി, അവ്വൈയാർ തുടങ്ങിയവരാകട്ടെ സദ്യോവധുക്കളല്ലാത്ത ബ്രഹ്മവാദിനികളും.

വേദകാലങ്ങളിൽ സ്ത്രീകൾ പ്രായപൂർത്തിയായ ശേഷമായിരുന്നു വിവാഹിതരായിരുന്നത് .

“ഭർത്തൊ രക്ഷതി യൌവനേ” എന്ന മനു വാക്യത്തിൽ നിന്ന് തന്നെ ഇത് വ്യക്തമാണ്.

സതി സമ്പ്രദായത്തെക്കുറിച്ച് വേദങ്ങളിൽ പരാമർശമില്ല.

ഋഗ്വേദത്തിൽ ഭർത്തൃ വിയോഗത്തിൽ ദുഖിതയായി മരണത്തെ പുൽകാൻ ഇരിക്കുന്ന ഒരു സ്ത്രീയെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ശ്ലോകമുണ്ട്.

ഭർതൃ വിയോഗത്തിനു ശേഷം വിവാഹിതരാകുന്ന സ്ത്രീകൾ ‘പുനർഭു’ എന്ന പേരില് അറിയപ്പെട്ടിരുന്നു.

മനുസ്മൃതി, യാജ്ഞ്യവല്ക്യ സ്മൃതി , വിഷ്ണു സ്മൃതി, വസിഷ്ഠ സ്മൃതി തുടങ്ങിയവ സ്ത്രീകള്‍ക്ക്  രണ്ടാമത് വിവാഹം ചെയ്യാനുള്ള അവകാശത്തെ അംഗീകരിക്കുന്നു.

മഹാഭാരതത്തിൽ , വിധവയായ ഉലൂപിയാണ് അർജ്ജുനനെ വിവാഹം കഴിക്കുന്നത്. അർജ്ജുനന് ഉലൂപിയിൽ നിന്നുമുണ്ടായ പുത്രനാണ് ഇരാവൻ .

മഹാഭാരതത്തിൽ തന്നെ നളൻ മരിച്ചു പോയെന്നു വാർത്തകൾ പരന്നിട്ടും ദമയന്തിയുടെ പുനർ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടത്തുന്നതിൽ നിന്നും നമുക്ക് വിധവകളുടെ പുനർവിവാഹത്തെക്കുറിച്ച് വായിച്ചെടുക്കാവുന്നതാണ്.

വേദങ്ങളിൽ സ്ത്രീകള്‍ക്ക്  ആദരവും അംഗീകാരവും നല്കിയിരുന്നതിനു തെളിവായി ധാരാളം സൂക്തങ്ങൾ കാണാം.

നാല് വേദങ്ങളും പെണ്‍കുട്ടികൾക്കും ആൺകുട്ടികൾക്കും വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എടുത്തു പറയുന്നു.

വേദങ്ങളെല്ലാം തന്നെ വിദ്യ സമ്പന്നകളായ സ്ത്രീകളുടെ ഗുണങ്ങൾ വിവരിക്കുന്നു.

സ്ത്രീകളിൽ നിന്നും വിദ്യയ്ക്കായ് അപേക്ഷിക്കുന്ന പുരുഷന്മാർ വേദ/പുരാണേതിഹാസങ്ങളിൽ ഒരപൂർവ കാഴ്ചയല്ല.

കേനോപനിഷത്തിൽ ബ്രഹ്മസ്വരൂപത്തെ വിവരിക്കുന്നത് ഉമയാണ്.

വേദങ്ങളിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തെ കുറിച്ച് എണ്ണിയാൽ തീരാത്ത ശ്ലോകങ്ങളിൽ വിവരിച്ചിരിക്കുന്നതായ് കാണാം.

പണ്ഡിതയായ സ്ത്രീയെ ഒരു പണ്ഡിതന് മാത്രമേ വിവാഹം ചെയ്തു കൊടുക്കാവൂ എന്ന് വിധിയുണ്ട്.

യോഗ്യനായ വരനെ ലഭിച്ചില്ലെങ്കിൽ പുത്രി അവിവാഹിതയായി ഇരിക്കുകയാണ് അഭികാമ്യം എന്ന മനുവാക്യം കൂടി ഇതുമായി ചേർത്തു വായിക്കാം.

പത്നീ സമേതനല്ലാതെയുള്ള പതിയുടെ യജ്ഞ്യങ്ങളൊന്നും പൂർണ്ണമല്ല എന്നാണു വേദ വിധി.

മഹാഭാരതത്തിൽ ശകുന്തള ഭാര്യയുടെ വാക്യാർത്ഥങ്ങൾ പറയുന്നുണ്ട്. അതനുസരിച്ച് പത്നി വാക്യാർത്ഥം , പതിയെ നയിക്കുന്നവൾ എന്നാണ്.

ധർമ്മപത്നിയാകട്ടെ ധർമ്മത്തിന്റെ പാതയിൽ പതിയെ നയിക്കുന്നവളാണ്.

ഭർത്താവിനോടൊപ്പം ധർമ്മ മാർഗത്തിൽ സഞ്ചരിക്കുന്നവളാണ് സഹധർമ്മചാരിണി .*ഇവിടെയെല്ലാം നമുക്ക് ഭാര്യാ ഭർതൃ ബന്ധത്തിലെ തുല്യത കാണാം*.

വേദങ്ങളിൽ സ്ത്രീകളെ ക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ ചുരുക്കിയെടുത്താൽ
സ്ത്രീകൾ ധൈര്യശാലികളാകണം,

വിശേഷ വിജ്ഞ്യാനമുള്ളവരാകണം ,
കീർത്തി സമ്പാദിക്കണം,
രഥമോടിക്കാനറിയണം,
തല്പരയെങ്കിൽ സേനയിൽ ഭാഗമാകാം
ബുദ്ധിമതികളാകണം,
സമൂഹ സുരക്ഷക്കും കുടുംബ സുരക്ഷക്കും കാരണമാകണം ,
സമ്പത്തും, ഐശ്വര്യവും, ഭക്ഷണവും പ്രാദാനം ചെയ്യുന്നവളാകണം തുടങ്ങിയവയെല്ലാം ഒരു ജിജ്ഞ്യാസുവിനു വായിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടാകില്ല .

സത്യം ഇങ്ങനെയിരുന്നിട്ടു കൂടി ഭാരത ചരിത്രത്തിലെ ഇരുണ്ടകാലത്തെ ചൂണ്ടിക്കാണിച്ച് സ്ത്രീക്ക് വേദാധികാരമില്ല എന്ന് പറയുന്ന പുതുപണ്ഡിതരുടെ പാണ്ഡിത്യ നിലവാരത്തെ കുറിച്ചിനിയുമെന്തു പറയാൻ.

ഇനി സ്ത്രീ വിരുദ്ധനെന്നു കുപ്രസിദ്ധി നേടിയ മനു അവരെ കുറിച്ച് പറയുന്നതെന്തെന്ന് നോക്കാം .

നാം കേട്ടു പരിചയിച്ച സ്ത്രീ വിരുദ്ധനായ ഒരു മനുവിനെ അല്ല മനുസ്മൃതിയിൽ നമുക്ക് കാണാൻ സാധിക്കുക.

അതിഥിക്ക് ഭക്ഷണം നല്കുന്നതിനും മുൻപ് കുഞ്ഞുങ്ങൾക്കും , ഗർഭിണികൾക്കും, പുതുതായ് വിവാഹം കഴിഞ്ഞ യുവതികൾക്കും, ഭക്ഷണം നല്കണമെന്ന് പറയുന്ന മനു (3.114) . വാഹനത്തിൽ സഞ്ചരിക്കുന്ന ഒരു പുരുഷൻ വൃദ്ധർക്കും, രോഗികൾക്കും, രാജാവിനും , ഭാരം ചുമക്കുന്നവനും, വരനും, സ്ത്രീകൾക്കും വഴിമാറി കൊടുക്കണമെന്ന് പറയുന്ന മനു ( 2.138) . സ്ത്രീകളെയും രത്നങ്ങളെയും അപഹരിക്കുന്നവന് വധ ശിക്ഷ നല്കണം എന്ന് പറയുന്ന മനു ( 8.323). സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നവര്ക്ക് പരമാവധി ശിക്ഷ നല്കണമെന്ന് പറയുന്ന മനു. ( 9.232) . സ്ത്രീകളുടെ കണ്ണീരു വീഴുനിടം നശിച്ചു പോകുമെന്ന് പറയുന്ന മനു.. സകലർക്കുമുപരിയായി മാതാവിന് സ്ഥാനം നല്കണമെന്ന് പറയുന്ന മനു , സ്ത്രീകള് സന്തുഷ്ടകളായി വാഴുന്ന കുടുംബമേ അഭിവൃദ്ധി പ്രാപിക്കൂ എന്ന് പറയുന്ന മനു . യോഗ്യരായ വരനെ ലഭിച്ചില്ലെങ്കിൽ പുത്രിയെ വിവാഹം കഴിച്ചയക്ക്യരുത് എന്ന് പറയുന്ന മനു. സ്ത്രീക്ക് സ്വന്തമായി വരനെ തിരഞ്ഞെടുക്കാനുള്ള അധികാരം നല്കുന്ന മനു. മകനൊപ്പം മകൾക്കും പിതാവിന്റെ സ്വത്തിൽ തുല്യാവകാശം നല്കുന്ന മനു, മാതാവിന്റെ സ്വത്തവകാശത്തിനു അർഹയായ് കരുതുന്നത് പുത്രിയെ മാത്രമാണ്. സ്ത്രീകളെ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുരുഷന്മാരെ ഉപദേശിച്ച ശേഷം സ്വയം സംരക്ഷണത്തിന് പ്രാപ്തയല്ലാത്തിടത്തോളം അവൾ സുരക്ഷിതയല്ലെന്നു കൂടി പറഞ്ഞു വെക്കുന്ന മനുവിനെ നമുക്ക് പരിചയമില്ലാത്തത് നമ്മുടെ സംസ്കാരികാധപതനത്തെ കാണിക്കുന്നു..

സ്ത്രീകൾക്കനുകൂലമായി ഇതുപോലെ അനേകമനേകം നിയമാനുശാസനങ്ങൾ മനുവിന്റെതായി കാണാം ..*ഈ മനുവിനെ ചില സ്ത്രീ വിരുദ്ധ പ്രക്ഷിപ്ത ശ്ലോകങ്ങളിൽ നിന്നും വേർതിരിച്ചറിയുവാനുള്ള കഴിവ് ഓരോ ഭാരതീയനും നേടിയെടുക്കുക തന്നെ വേണം  .

മനുവിനെ സ്ത്രീ വിരുദ്ധനെന്നു മുദ്ര കുത്തിയതിലെ രാഷ്ട്രീയ ലാക്കും ഓരോ ഭാരതീയനും തിരിച്ചറിയെണ്ടതാണ്.


                 ©
                2019
         My God.com
A  Global Hindu Heritage foundation

Saturday, February 24, 2018

ഇഷ്ടകാര്യസിദ്ധിയ്ക്ക് ആറ്റുകാൽ പൊങ്കാല; വ്രതം എങ്ങനെ?, അറിയേണ്ടതെല്ലാം!

മനസ്സർപ്പിച്ച് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ആറ്റുകാലമ്മ മനസ്സറിഞ്ഞ് തന്റെ ഭക്തരെ സഹായിക്കുന്നു. അനേകായിരങ്ങളുടെ അനുഭവമാണിത്. ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കും അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചാൽ മതിയെന്ന് പറയപ്പെടുന്നു. ആറ്റുകാൽ പൊങ്കാലയെ സംബന്ധിച്ച് വായനക്കാർക്ക് നിരവധി സംശയങ്ങളുണ്ട്, അവയ്ക്കുള്ള മറുപടി പറയുകയാണ്. പ്രശസ്ത ജ്യോതിഷ പണ്ഡിതൻ അരുവിക്കര ശ്രീകണ്ഠൻ നായർ.

ആറ്റുകാലമ്മയുടെ സങ്കൽപമെന്താണ്?

ആറ്റുകാൽ ഭഗവതിയെ കൗമാരക്കാരിയായ കണ്ണകി ആയാണ് സങ്കൽപിച്ചിരിക്കുന്നത്. എന്നാല്‍, ഭക്തജനങ്ങൾ മാതൃസങ്കൽപത്തിലാണ് ആരാധിക്കുന്നത്.

ആറ്റുകാൽ പൊങ്കാലയ്ക്ക് എത്ര ദിവസം മുമ്പ് വ്രതം തുടങ്ങണം?

പൊങ്കാലയിടുന്നവരെല്ലാം വ്രതം എടുക്കണം. കാപ്പുകെട്ടു മുതൽ വ്രതം അനുഷ്ഠിക്കുകയാണ് വേണ്ടത്. ഇങ്ങനെയുള്ള 9 ദിവസമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ആത്മാവ് ദേവിക്ക് സമർപ്പിക്കുന്നത് പൊങ്കാലയെ കൂടുതൽ ദീപ്തമാക്കുന്നു.

വ്രതം എങ്ങനെ വേണം?

വ്രതമെന്നാൽ ഭക്ഷണത്തിന്റെ നിയന്ത്രണം മാത്രമല്ല ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണം കൂടിയാണ്. വ്രതമെടുക്കുന്ന ഒൻപത് ദിവസങ്ങളിലും എപ്പോഴും അമ്മയെ പ്രാർഥിച്ചുകൊണ്ടേയിരിക്കണം. സർവ്വ ദുരിതവും മാറ്റിതരണമെ, അനുഗ്രഹം ചൊരിയേണമെ, നവഗ്രഹദുരിതങ്ങളും മാറ്റിത്തരണമെ, ദൃഷ്ടിദോഷം, വിളിദോഷം, ശാപദോഷം എന്നിവ മാറ്റി തരണമേ എന്ന് ഭക്തിയോടെ പ്രാർഥിക്കണം.

ആഹാരത്തിനെന്തൊക്കെ നിയന്ത്രണം വേണം?

ഭക്തിയോടെ എപ്പോഴും അമ്മയെ പ്രാർഥിച്ചുകൊണ്ടിരുന്നാൽ ആഹാരം കഴിക്കണമെന്നുതന്നെ തോന്നില്ല. ക്ഷീണവും വരില്ല, ദൃഢമായ ഭക്തിയോടെ അമ്മ കൂടെയുണ്ടെന്ന് വിശ്വസിച്ച് ഒരുനേരം അരിയാഹാരം കഴിച്ച് ബാക്കി സമയം വിശന്നാൽ ഫലവർഗ്ഗങ്ങള്‍ കഴിച്ചു വ്രതമെടുക്കണം. മത്സ്യമാംസവും ലഹരി പദാർഥങ്ങളും പൂർണ്ണമായും ത്യജിക്കണം. ബ്രഹ്മചര്യം അനുഷ്ഠിക്കണം. ദേവി സ്തോത്രനാമാദികൾ ചൊല്ലുകയും ക്ഷേത്രദർശനം നടത്തുന്നതും നല്ലതാണ്.

പൊങ്കാലസമയത്ത് കോടിവസ്ത്രം തന്നെ ധരിക്കണോ?

പൊങ്കാലയിടാൻ കോട്ടൺ കോടി വസ്ത്രമാണ് ഏറ്റവും ഉത്തമം. ഇതിനു കഴിയാത്തവർ അലക്കി വൃത്തിയാക്കിയ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. ശരീരശുദ്ധിയും മനസ്സിന്റെ ശുദ്ധിയുമാണ് പ്രധാനം. നല്ല വാക്ക്, നല്ല ചിന്ത, നല്ല പ്രവൃത്തി എന്നിവയോടെ വേണം പൊങ്കാലയിടുവാൻ. മാസമുറയായ സ്ത്രീകൾ പൊങ്കാലയിടാൻ പാടില്ല. 7 ദിവസം കഴിഞ്ഞ് ശുദ്ധമായെന്ന് സ്വയം ബോധ്യമുള്ളവർക്ക് പൊങ്കാല സമർപ്പിക്കാം. പുല, വാലായ്മയുള്ളവർ പൊങ്കാലയിടരുത്, പ്രസവിച്ചവർ 90 കഴിഞ്ഞേ പാടുള്ളു. അല്ലെങ്കിൽ ചോറൂണു കഴിഞ്ഞ് പൊങ്കാലയിടാം.

അടുപ്പ് കൂട്ടേണ്ടതെങ്ങനെ?

ആദിത്യഭഗവാന്റെ കത്തിക്കാളുന്ന കുംഭച്ചൂടേറ്റ് തിളച്ചു മറിയുന്ന നിലത്ത് അടുപ്പുകൂട്ടി അതിൽ പുത്തൻ കലം വച്ചാണ് തീ കത്തിക്കേണ്ടത്.

പൊങ്കാലയിടാൻ എന്തൊക്കെ വേണം?

ഉണക്കലരി, നാളികേരം, ശർക്കര, ചെറുപഴം, തേൻ, നെയ്യ്, പഞ്ചസാര, കൽക്കണ്ടം, ഉണക്കമുന്തിരിങ്ങ, ചെറുപയർ, കശുവണ്ടിപ്പരിപ്പ്, എള്ള്.

പൊങ്കാലയ്ക്കു തീ പകരും മുമ്പേ, അടുപ്പിനു മുമ്പിൽ വിളക്കും നിറനാഴിയും വയ്ക്കണോ, അതെന്തിനുവേണ്ടിയാണ്?

വയ്ക്കണം. ദേവതാ സാന്നിദ്ധ്യസങ്കൽപമുള്ളതുകൊണ്ടാണ്. അതിൽ കുടുംബ പരദേവതയേയും പരേതാത്മാക്കളെയും സങ്കൽപിക്കുകയും ദുരിതമോചനവും ഐശ്വര്യവർദ്ധനയും വാസ്തുദുരിതങ്ങളും തീർത്തുതരണെയെന്നു പ്രാർഥിച്ചാണ് നിറനാഴിയും പറയും നിലവിളക്കും വയ്ക്കുന്നത്. അടുപ്പ് തീർഥം തളിച്ച് ശുദ്ധി വരുത്തണം.

പൊങ്കാല തിളച്ചു തൂകുന്ന ദിശകളുടെ ഗുണദോഷങ്ങൾ എന്തൊക്കെയാണ്?

പൊങ്കാല തിളച്ചു തൂകുന്നതാണ് ഉത്തമം. ഇപ്രകാരമുള്ള തിളച്ചു മറിയൽ വരാനിരിക്കുന്ന അഭിവൃദ്ധികളെ സൂചിപ്പിക്കുന്നു. കിഴക്കോട്ടു തൂകിയാൽ ഇഷ്ടകാര്യങ്ങൾ ഉടൻ നടക്കും. വടക്കോട്ടായാൽ കാര്യങ്ങൾ നടക്കാൻ അൽപം കാലതാമസം വരും, പടിഞ്ഞാറും തെക്കുമായാൽ ദുരിതം മാറിയിട്ടില്ല, നവഗ്രഹഭജനം നന്നായി വേണമെന്ന് സാരം.

മണ്ടപ്പുറ്റിന്റെ ഫലമെന്താണ്?

തലയ്ക്കുള്ള രോഗങ്ങള്‍ മാറുന്നതിനാണ് മണ്ടപ്പുറ്റ് നടത്തേണ്ടത്. ദേവിയുടെ ഇഷ്ട നിവേദ്യമാണിത്.

തിരളിയുടെ പ്രത്യേകത?‌

ദേവിദേവന്മാർക്കെല്ലാം ഇഷ്ടവഴിപാടാണിത്. കാര്യസിദ്ധിയുണ്ടാകും.

പൊങ്കാല തിളയ്ക്കുംവരെ ആഹാരം കഴിക്കാമോ?

പൊങ്കാല തിളച്ചു വരുന്നതുവരെ ഒന്നുംതന്നെ കഴിക്കാൻ പാടില്ല. പണ്ടുകാലങ്ങളിൽ നേദിച്ച ശേഷമാണ് കഴിച്ചിരുന്നത്. ഇന്നത്തെ ഭക്തരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നിവേദ്യം തയാറായിക്കഴിഞ്ഞാല്‍ കരിക്കോ, പാലോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കണം. എന്നിട്ട് മറ്റു പദാർഥങ്ങളായ പ്രസാദ ഊട്ട് കഴിക്കാവുന്നതാണ്.

പൊങ്കാലക്കുശേഷം ആ ദിവസം കുളിക്കാമോ?

പൊങ്കാലയും ക്ഷേത്രദർശനവും കഴിഞ്ഞ് അന്നേദിവസം കുളിക്കരുത്. ദേവിചൈതന്യം കൂടിയിരിക്കുന്നതിനാൽ വ്രതാനുഷ്ഠാനം മതി.

അന്യമതസ്ഥർക്ക് പൊങ്കാലയിടാമോ?

ദേവിയ്ക്ക് ജാതിമതലിംഗ വ്യത്യാസമില്ല. ഭക്തിയാണ് പ്രധാനം. ആർക്കുമിവിടെ പൊങ്കാലയിടാം.

പുത്തൻ കലത്തിന്റെ പ്രാധാന്യമെന്താണ്?

മണ്ണ് ശരീരത്തെയും കലം താഴികകുടത്തെയും സൂചിപ്പിക്കുന്നു. കലത്തിലാണ് പൊങ്കാല സമർപ്പിക്കേണ്ടത്. ഞാന്‍ എന്ന അഹംഭാവം വെടിഞ്ഞ് ആത്മസമർപ്പണം നടത്തണം. മൺകലം മനുഷ്യശരീരവും പായസം മനസ്സുമാണ്. അഗ്നിയുടെ ചൂടുകൊണ്ട് അരി തിളച്ചുമറിയുന്നു. മനസ്സ് നിഷ്കളങ്കമാകുമ്പോഴാണ് പായസം ദേവിക്ക് നിവേദിക്കുന്നത്. പഞ്ചഭൂതം കൊണ്ടുള്ള ശരീരത്തിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വരചൈതന്യത്തെ കാമ ക്രോധ ലോഭ മോഹ മദം മത്സര്യം എന്നീവ ദുഷ്ടതകളാല്‍ മറച്ചു വച്ചിരിക്കുന്നു. ഇവ തിളച്ചു മറിഞ്ഞ് ആവിയാക്കി അമ്മയുടെ കാലിലർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. ആഹാരം അവസാനിക്കാത്ത അക്ഷയപാത്രമാണ് മൺകലം. അഷ്ടദ്രവ്യങ്ങള്‍ കൊണ്ട് തയാറാക്കുന്ന അഷ്ടദ്രവ്യ പൊങ്കാല വളരെ സവിശേഷത ഉള്ളതാണ്. ആദിലക്ഷ്മി, ഗജലക്ഷ്മി, വിദ്യാലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിങ്ങനെയുള്ള ലക്ഷ്മിയുടെ ഐശ്വര്യത്തിനാണ് അഷ്ടദ്രവ്യ പൊങ്കാലയുടെ പൊരുൾ. ദേവിപാദപത്മങ്ങളിൽ നമ്മുടെ ദുരിതങ്ങളും പുണ്യവും സമർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. സൂര്യന്റെ നിറമുള്ള കലമാണ് പുത്തൻകലത്തിന്റേത്. കിഴക്കോട്ടു നോക്കിനിന്നുവേണം പൊങ്കാലയ്ക്ക് അരിയിടേണ്ടത്.

പൊങ്കാലയിട്ട പാത്രങ്ങൾ പിന്നീട് പാചകത്തിനുപയോഗിക്കാമോ?

ഭവനത്തിൽ കൊണ്ടുപോയി ശുദ്ധിയാക്കി അരിയിട്ടു വയ്ക്കാം. ദിവസവും ചോറിനുള്ള അരിക്കൊപ്പം ഇതിൽനിന്നും ഒരുപിടി അരികൂടി അതിലിടണം, അന്നത്തിന് ബുദ്ധിമുട്ട് വരരുതേയെന്നും പ്രാർഥിക്കണം. അല്ലെങ്കിൽ വരുംദിവസങ്ങളിൽ ആ പാത്രത്തിൽ ചോറുവയ്ക്കുന്നതിൽ തെറ്റില്ല. അടുത്ത പൊങ്കാല ദിവസം വരെയിത് ആവർത്തിക്കണം. പുതിയ പാത്രം വരുമ്പോൾ അവയിലുമിത് ആവർത്തിക്കുക.

പൊങ്കാലച്ചോറ് ബാക്കി വന്നാൽ എന്തുചെയ്യണം?

പൊങ്കാല പ്രസാദം മറ്റുള്ളവർക്ക് പ്രസാദമായി നൽകണം. അഴുക്കു ചാലിലോ, കുഴിയിൽ ഇടുകയോ, വെട്ടി മൂടുകയോ ചെയ്യരുത്. ശുദ്ധിയുള്ള ഒഴുക്കുവെള്ളത്തിലിട്ടാലത് മീനിന് ആഹാരമാകും. പക്ഷിമൃഗാദികൾക്കും കൊടുക്കേണ്ടതാണ്.

വീട്ടിൽ പൊങ്കാലയിട്ടാൽ ഫലമുണ്ടോ?

തീർച്ചയായുമുണ്ട്. സ്വന്തം വീടിനു മുന്നിലോ സ്ഥാപനത്തിന്റെ മുന്നിലോ അമ്മയെ സങ്കൽപിച്ചു പൊങ്കാലയിടാം. ക്ഷേത്രത്തിൽ പോയി പൊങ്കാലയിടാൻ കഴിയാത്തവർക്ക് ഗൃഹഐശ്വര്യത്തിനും വാസ്തുദുരിതത്തിനും പരിഹാരമായി ചെയ്യാം.

പൊങ്കാലയും പൂരം നക്ഷത്രവും തമ്മിലുള്ള ബന്ധം എന്താണ്?

മധുരയിൽ നിന്നും കൊടുങ്ങല്ലൂരേക്കുള്ള യാത്രാമധ്യേ ആറ്റുകാലിലെത്തിയ കണ്ണകിയെ മുല്ലവീട്ടിൽ പരമേശ്വരൻപിള്ള സ്വാമിയാണ് ആദ്യമായി ദേവിക്ക് നിവേദ്യം സമർപ്പിച്ചത്. പൂരം നക്ഷത്ര (കുംഭമാസ) ത്തിലായിരുന്നു. കാപ്പുകെട്ടിന് കാർത്തികയുമാണ് നോക്കുന്നത്. എല്ലാ കാർത്തികയ്ക്കും ലക്ഷാർച്ചന നടത്തുന്നു.

പൊങ്കാലയിടുമ്പോൾ ജപിക്കേണ്ട മന്ത്രങ്ങൾ?

ലളിതാസഹസ്രനാമത്തിലെ നാല് നാമങ്ങൾ പൊങ്കാല സമയത്ത് ജപിച്ചു കൊണ്ടേയിരിക്കണം. 428–ാമത്തെ നാമമായ (പഞ്ചകോശാന്തരസ്ഥി തായെ നമഃ) ശരീരത്തിൽ അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നീ 5 കോശങ്ങൾക്കുള്ളിലാണ് ദേവിയായ പരമാത്മാവ് കുടികൊള്ളുന്നത്. ശരീരമായ ശ്രീചക്രത്തിലും  5 കോശങ്ങളുണ്ട്. ഭൂമണ്ഡലത്തെ കുറിയ്ക്കുന്ന അന്നമയ കോശം, സ്തൂലാവസ്ഥയിലും, ആകാശതത്വത്തെ കുറിയ്ക്കുന്ന ആനന്ദമയ കോശം, സൂക്ഷ്മാവസ്ഥയിലും പ്രവർത്തിക്കുന്നു. അത്യന്തം ശാസ്ത്രീയമായ സിദ്ധാന്തത്തെ പൊങ്കാല സമർപ്പണമായി ദേവിക്ക് നൽകുമ്പോൾ പഞ്ചകോശങ്ങൾ പുണ്യാത്മാക്കളുടെ ശരീരത്തിൽ നിലനിർത്തുന്നു. 480–ാം നാമം, പായസാന്നപ്രിയായെ നമഃ, ദേവി ദേവന്മാർക്ക് വളരെ ഇഷ്ടമായ പായസം ദേവിക്ക് നമസ്ക്കാരമെന്നർത്ഥം. 501–ാം നാമം ഇവ കൂടാതെ സര്‍വ്വമംഗളമംഗല്ല്യേ എന്നതും, ദേവി പ്രസീദേ ദേവി പ്രസീദേ എന്നു ചൊല്ലിയും സമർപ്പിക്കുക.

2018 മാർച്ച് 2 നാണ് ആറ്റുകാൽ പൊങ്കാല

Wednesday, February 7, 2018

ശിവരാത്രി മാഹാത്മ്യം



 (വ്രതം ആചരിക്കേണ്ടതെങ്ങനെ?)
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻


സര്‍വപാപഹരവും, സര്‍വാഭീഷ്ടപ്രദവും, സര്‍വൈശ്വര്യകരവുമാണ് ശിവരാത്രി വ്രതം. ശിവാരാധനയ്ക്ക്  ഏറ്റവും ഉചിതമായ  ദിവസവും ഇത് തന്നെ.
ബ്രാഹ്മണ ശാപം, ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം അനുഷ്ടിക്കുന്നതിലൂടെ  ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.

പാലാഴിമഥനസമയം വാസുകിയുടെ വായില്‍ നിന്നും   അത്യുഗ്രമായ  ഹലാഹലവിഷം പുറത്തുന്നു.  ലോകനാശകാരകമായ ആ വിഷം ലോക രക്ഷാര്‍ത്ഥംപരമശിവൻ പാനം ചെയ്തു. വിഷം അകത്തു പോകാതിരിക്കാൻ പാർവതീ ദേവി  ശിവന്റെ കഴുത്തും, പുറത്തേക്കു പോകാതിരിക്കാൻ മഹാവിഷ്ണു വായയും അടച്ചുപുടിച്ചു. മറ്റു ദേവന്മാർ പരമശിവനു വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ വിഷം പരമശിവന്റെ കണ്ഠത്തിൽ ഉറഞ്ഞുഞ്ഞുകൂടി നീലവര്‍ണ്ണമായി. അങ്ങനെ ശിവന്‍ നീലകണ്ഠൻആയി മാറി. അന്ന് പാർവതിദേവിയും മറ്റു ദേവകളും ശിവന് ആപത്തൊന്നും സംഭവിക്കാതിരിക്കാന്‍ ഉറക്കമൊഴിച്ചു പ്രാര്‍ത്ഥിച്ചതിന്റെ പ്രതീകമായാണ് നാം ശിവരാത്രി ഉറക്കമൊഴിഞ്ഞ് ആചരിക്കുന്നത്.

പാലാഴി മഥനം കഥ നാം ഉപരിപ്ലവമായി വീക്ഷിക്കേണ്ട ഒന്നല്ല. അതില്‍ അന്തര്‍ ഗതമായ വലിയ ഒരു സന്ദേശമുണ്ട്. പാലാഴി എന്നത് മനുഷ്യമനസ്സ് തന്നെയാണ്. ആ മനസ്സിലുള്ള സദ്‌ ഗുണങ്ങള്‍ ദേവകളും തമോ ഗുണങ്ങള്‍ അസുരന്മാരും ആകുന്നു. ഈ ഗുണങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട്, രണ്ടു കൂട്ടരെയും രണ്ടു ഭാഗത്തായി അണി നിരത്താനുള്ള കഴിവാണ് വിശേഷ ബുദ്ധി.

ഈ പാലാഴിയെ  നമ്മിലെ അഹങ്കാരമാകുന്ന സര്‍പ്പത്തെ അഥവാ വാസുകിയെ ഉപയോഗിച്ച്. ശ്രദ്ധയാകുന്ന മന്ഥര പര്‍വതത്തെ കട കോലാക്കി  കടയണം, അഥവാ പ്രപഞ്ച സത്യത്തെ കുറിച്ച് മനനം ചെയ്യണം. ഈ മഥനം തന്നെയാണ് യഥാര്‍ഥ  മനനം.  ഈ പ്രക്രിയ തുടരുമ്പോള്‍ ഒരു പക്ഷെ ശ്രദ്ധയാകുന്ന മന്ഥര പര്‍വതം  മനസ്സില്‍ താഴ്ന്നു പോയി, അഥവാ മറ്റു ചിന്തകളില്‍ അഭിരമിച്ചു പോയെന്നു വരാം. അങ്ങിനെ വരുമ്പോള്‍ ബുദ്ധിയെ, അഥവാ വിഷ്ണുവിനെ കൂര്‍മ്മമാക്കി ശ്രദ്ധയെ വീണ്ടും ഉയര്‍ത്തിയെടുക്കണം, പാലാഴി മഥനം തുടരണം. ( മനസ്സ്, ബുദ്ധി, ബോധം അഥവാ – Mind, Intellect, Consciousness  എന്നിവ യഥാക്രമം ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നിവര്‍ തന്നെ ആകുന്നു) ഇങ്ങനെ നിരന്തരമായ കടയല്‍ കൊണ്ട്  നമ്മുടെ ഉള്ളിലെ തിന്മയാകുന്ന ഹലാഹലം (കാളകൂടം) എന്ന വിഷത്തെ നമുക്ക് പുറന്തള്ളാന്‍ കഴിയും.  അത്  നമ്മുടെ ഉള്ളില്‍ തന്നെയുള്ള ഭഗവാന്‍ ശിവന്‍ സ്വീകരിക്കും. പകരം നമുക്ക് അമരത്വപ്രദമായ അമൃത് നല്‍കി അനുഗ്രഹിക്കും. ഇപ്രകാരമാണ് നാം പാലാഴി മഥനം കഥയെ കാണേണ്ടത്.


മഹാ ശിവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?



ശിവരാത്രി വ്രതം എടുക്കുന്നവർ തലേന്നു തന്നെ ഗൃഹാങ്കണം മുറ്റമടിച്ചു തളിച്ചും വീട് കഴുകി വൃത്തിയാക്കിയും  ഗൃഹശുദ്ധിവരുത്തണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. പകരം പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം . ശിവരാത്രി ദിവസത്തില്‍  പകല്‍ ഉപവാസം തന്നെയാണ് വിധിച്ചിട്ടുള്ളത്  . ആരോഗ്യ സ്ഥിതി അനുകൂലമായിട്ടുള്ളവര്‍ ‘ഉപവാസം’ നോല്‍ക്കുകയും  അല്ലാത്തവര്‍ ‘ഒരിക്കല്‍’ വ്രതം നോല്‍ക്കുകയും  ചെയ്യാവുന്നതാണ്. ‘ഒരിക്കല്‍’ നോല്‍ക്കുന്നവര്‍ക്ക്   ഒരു നേരം അരി ആഹാരം ആകാം.അത്  ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം  ആകുന്നത് ഉത്തമം. വയര്‍ നിറയെ കഴിക്കാന്‍ പാടില്ല. ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്. രാത്രിയോ പകലോ  ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാത്തവര്‍ വീട്ടില്‍ ഇരുന്ന് ശിവപുരാണം, ശിവ സഹസ്രനാമം, അഷ്ടോത്തരശത നാമസ്തോത്രം, ശിവ പഞ്ചാക്ഷരീ സ്തോത്രം, വില്വാഷ്ടകം,ലിംഗാഷ്ടകം മുതലായ ശിവ സ്തോത്രങ്ങള്‍ പാരായണം ചെയ്യുക.  വൈകിട്ട് ക്ഷേത്രത്തില്‍ ശിവന്  അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. (പൂര്‍ണ്ണ ഉപവാസം നോല്‍ക്കുന്നവര്‍ അത് വരേയ്ക്കും ജലപാനം പാടുള്ളതല്ല.)



പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രിദിവസം വിശേഷ പൂജകളും നടത്തിവരുന്നുണ്ട്. ഋഷഭ വാഹനത്തില്‍ പുറത്തെഴുന്നെള്ളത്ത്, സമൂഹ നാമജപം, യാമ പൂജ, പ്രത്യേക അഭിഷേകങ്ങള്‍ മുതലായവ. ഇവയില്‍ എല്ലാം പങ്കെടുത്ത് , രാത്രി ഉറക്കം ഒഴിഞ്ഞ്, തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. ശിവരാത്രി ദിനത്തിലെ അഞ്ചു യാമപൂജയും തൊഴുതാല്‍  ആയിരം പ്രദോഷം നോറ്റ പുണ്യം ലഭിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.



പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി നോല്‍ക്കുന്ന മഹാശിവരാത്രി വ്രതം ദീര്‍ഘാ യുസ്സിന് അത്യുത്തമവും സകല പാപമോചകവും ആകുന്നു.

ശിവരാത്രി നാളില്‍ ജപിക്കവുന്നതായ ശിവ സ്തോത്രങ്ങള്‍, മന്ത്രങ്ങള്‍, കീര്‍ത്തനങ്ങള്‍

ശിവ അഷ്ടോത്തരശതനാമസ്തോത്രം



ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവേ നമഃ
ഓം പിനാകിനേ നമഃ
ഓം ശശിശേഖരായ നമഃ
ഓം വാമദേവായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം കപര്ദിനേ നമഃ
ഓം നീലലോഹിതായ നമഃ
ഓം ശംകരായ നമഃ (10)
ഓം ശൂലപാണയേ നമഃ
ഓം ഖട്വാംഗിനേ നമഃ
ഓം വിഷ്ണുവല്ലഭായ നമഃ
ഓം ശിപിവിഷ്ടായ നമഃ
ഓം അംബികാനാഥായ നമഃ
ഓം ശ്രീകംഠായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭവായ നമഃ
ഓം ശര്വായ നമഃ
ഓം ത്രിലോകേശായ നമഃ (20)
ഓം ശിതികംഠായ നമഃ
ഓം ശിവാപ്രിയായ നമഃ
ഓം ഉഗ്രായ നമഃ
ഓം കപാലിനേ നമഃ
ഓം കൗമാരയേ നമഃ
ഓം അംധകാസുര സൂദനായ നമഃ
ഓം ഗംഗാധരായ നമഃ
ഓം ലലാടാക്ഷായ നമഃ
ഓം കാലകാലായ നമഃ
ഓം കൃപാനിധയേ നമഃ (30)
ഓം ഭീമായ നമഃ
ഓം പരശുഹസ്തായ നമഃ
ഓം മൃഗപാണയേ നമഃ
ഓം ജടാധരായ നമഃ
ഓം ക്തെലാസവാസിനേ നമഃ
ഓം കവചിനേ നമഃ
ഓം കഠോരായ നമഃ
ഓം ത്രിപുരാംതകായ നമഃ
ഓം വൃഷാംകായ നമഃ
ഓം വൃഷഭാരൂഢായ നമഃ (40)
ഓം ഭസ്മോദ്ധൂളിത വിഗ്രഹായ നമഃ
ഓം സാമപ്രിയായ നമഃ
ഓം സ്വരമയായ നമഃ
ഓം ത്രയീമൂര്തയേ നമഃ
ഓം അനീശ്വരായ നമഃ
ഓം സര്വജ്ഞായ നമഃ
ഓം പരമാത്മനേ നമഃ
ഓം സോമസൂര്യാഗ്നി ലോചനായ നമഃ
ഓം ഹവിഷേ നമഃ
ഓം യജ്ഞമയായ നമഃ (50)
ഓം സോമായ നമഃ
ഓം പംചവക്ത്രായ നമഃ
ഓം സദാശിവായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം വീരഭദ്രായ നമഃ
ഓം ഗണനാഥായ നമഃ
ഓം പ്രജാപതയേ നമഃ
ഓം ഹിരണ്യരേതസേ നമഃ
ഓം ദുര്ധര്ഷായ നമഃ
ഓം ഗിരീശായ നമഃ (60)
ഓം ഗിരിശായ നമഃ
ഓം അനഘായ നമഃ
ഓം ഭുജംഗ ഭൂഷണായ നമഃ
ഓം ഭര്ഗായ നമഃ
ഓം ഗിരിധന്വനേ നമഃ
ഓം ഗിരിപ്രിയായ നമഃ
ഓം കൃത്തിവാസസേ നമഃ
ഓം പുരാരാതയേ നമഃ
ഓം ഭഗവതേ നമഃ
ഓം പ്രമധാധിപായ നമഃ (70)
ഓം മൃത്യുംജയായ നമഃ
ഓം സൂക്ഷ്മതനവേ നമഃ
ഓം ജഗദ്വ്യാപിനേ നമഃ
ഓം ജഗദ്ഗുരവേ നമഃ
ഓം വ്യോമകേശായ നമഃ
ഓം മഹാസേന ജനകായ നമഃ
ഓം ചാരുവിക്രമായ നമഃ
ഓം രുദ്രായ നമഃ
ഓം ഭൂതപതയേ നമഃ
ഓം സ്ഥാണവേ നമഃ (80)
ഓം അഹിര്ഭുഥ്ന്യായ നമഃ
ഓം ദിഗംബരായ നമഃ
ഓം അഷ്ടമൂര്തയേ നമഃ
ഓം അനേകാത്മനേ നമഃ
ഓം സ്വാത്ത്വികായ നമഃ
ഓം ശുദ്ധവിഗ്രഹായ നമഃ
ഓം ശാശ്വതായ നമഃ
ഓം ഖംഡപരശവേ നമഃ
ഓം അജായ നമഃ
ഓം പാശവിമോചകായ നമഃ (90)
ഓം മൃഡായ നമഃ
ഓം പശുപതയേ നമഃ
ഓം ദേവായ നമഃ
ഓം മഹാദേവായ നമഃ
ഓം അവ്യയായ നമഃ
ഓം ഹരയേ നമഃ
ഓം പൂഷദന്തഭിദേ നമഃ
ഓം അവ്യഗ്രായ നമഃ
ഓം ദക്ഷാധ്വരഹരായ നമഃ
ഓം ഹരായ നമഃ (100)
ഓം ഭഗനേത്രഭിദേ നമഃ
ഓം അവ്യക്തായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സഹസ്രപാദേ നമഃ
ഓം അപവര്‍ഗപ്രദായ നമഃ
ഓം അനന്തായ  നമഃ
ഓം താരകായ നമഃ
ഓം പരമേശ്വരായ നമഃ (108)

ശിവ പഞ്ചാക്ഷരസ്തോത്രം

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാകായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമഃ ശിവായമന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വരപ്രഥമനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മകാരായ നമഃ ശിവായശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലക്ണ്ഠായ വൃഷധ്വജായ
തസ്മൈ ശികാരായ നമഃ ശിവായവസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ-
മുനീന്ദ്ര ദേവാര്‍‌ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ വകാരായ നമഃ ശിവായയക്ഷസ്വരൂപായ ജടാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യകാരായ നമഃ ശിവായ

ദാരിദ്ര്യ ദഹന ശിവസ്തോത്രം

വിശ്വേശ്വരായ നരകാര്‍ണ്ണവതാരണായ
കര്‍ണ്ണാമൃതായ ശശിശേഖരധാരണായ
കര്‍പ്പൂരകാന്തിധവളായ ജടാധരായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായഗൌരീപ്രിയായ രജനീശകലാധരായ
കാലാന്തകായ ഭുജഗാധിപകങ്കണായ
ഗംഗാധരായ ഗജരാജവിമര്‍ദ്ദനായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായഭക്തപ്രിയായ ഭവരോഗഭയാപഹായ
ഉഗ്രായ ദുര്‍ഗ്ഗഭവസാഗരതാരണായ
ജ്യോതിര്‍മ്മയായ ഗുണനാമസുനൃത്യകായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായചര്‍മ്മാംബരായ ശവഭസ്‌മവിലേപനായ
ഫാലേക്ഷണായ ഫണികുണ്ഡലമണ്ഡിതായ
മഞ്ജീരപാദയുഗളായ ജടാധരായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായപഞ്ചാനനായ ഫണിരാജവിഭൂഷണായ
ഹേമാംശുകായ ഭുവനത്രയമണ്ഡിതായ
ആനന്ദഭൂമിവരദായ തമോമയായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായഭാനുപ്രിയായ ഭവസാഗരതാരണായ
കാലാന്തകായ കമലാസനപൂജിതായ
നേത്രത്രയായ ശുഭലക്ഷണലക്ഷിതായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായരാമപ്രിയായ രഘുനാഥവരപ്രദായ
നാഗപ്രിയായ നരകാര്‍ണ്ണവതാരണായ
പുണ്യേഷു പുണ്യഭരിതായ സുരാര്‍ച്ചിതായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായമുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വരവാഹനായ
മാതംഗചര്‍മ്മവസനായ മഹേശ്വരായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ



ശിവ മാലാമാന്ത്രം

“ശിവായ ഹ്രീം നമ:ശിവായ

ത്രിപുരഹരായ

കാലഹരായ

സര്‍വ്വദുഷ്ടഹരായ

സര്‍വ്വശത്രുഹരായ

സര്‍വ്വരോഗഹരായ

സര്‍വ്വഭൂതപ്രേതപിശാചഹരായ

ധര്‍മ്മാര്‍ത്ഥകാമമോക്ഷപ്രദായ

മാം രക്ഷ രക്ഷ ഹും ഫള്‍”

ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!
മാറുന്ന കാലത്തിനൊപ്പം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മലയാളത്തെ അറിയാന്‍,സനാതന ധര്‍മത്തെ അറിയാന്‍, അറിയിക്കാന്‍ പ്രചരിപ്പിക്കാന്‍ ഹൈന്ദവ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ സ്‌നേഹിക്കാന്‍, സല്ലപിക്കാന്‍, പഴമയെ മറക്കാത്ത നവയുഗ പ്രതിഭകളുടെ സൃഷ്ടികളും ചിന്തകളും നിറച്ചാര്‍ത്തുകളും നവ്യാനുഭവം പകരുന്നത് ആസ്വദിക്കാന്‍, പങ്കുചേരാന്‍ നമുക്കീഒത്തുചേരാം... ഈ കൊച്ചു ഹൈന്ദവ പേജില്‍ വരൂ ഞങ്ങളുടെ കൂടെ... പകര്‍ന്ന് തരാം അറിവുകള്‍

മൈഗോഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ നമസ്തേ എന്ന്‌ +966534065218 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ വാട്‌സ്ആപ്പിൽ നിന്നും  അയക്കുക
( നിബന്തനകൾക്കു വിധേയം  )

                 ©
                2017
         My God.com
A  Global Hindu Heritage Foundation

Tuesday, October 3, 2017

ദീപാരാധന

ദീപാരാധന -  ദീപാരാധന സമയത്ത്

നടത്തുന്ന  പൂജാരിയുടെ  പ്രാർത്ഥന

എന്താണ്  ?   മന്ത്രം  എന്താണ്.  ??

ആ  മന്ത്രത്തിന്റെ  അർത്ഥം

എന്താണ് ??

പൂജാരിക്ക്  നല്ലത്  വരുത്തണം

എന്നാണോ ??

ഹിന്ദുക്കൾക്ക്  നല്ലത്  വരുത്തണം

എന്നും,  അന്യമതസ്ഥർക്ക്‌  ദോഷം

വരുത്തണം  എന്നുമാണോ ??

ആർക്കും അറിയില്ല.

എന്നാൽ അറിഞ്ഞോളൂ ....

മനസ്സിലാക്കിക്കോളു...........

തുടർന്ന്   വായിക്കൂ.

മുഴുവനും  വായിക്കണം.

ദീപാരാധന തൊഴാം ..................

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച് ,ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച് പുഷ്പമിട്ട് അതിനകത്ത് കര്‍പ്പൂരമിട്ട് ബിംബത്തെ ഉഴിയാറുണ്ട്.
എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .

    "ധ്രുവാദ്ധ്യഔഹു..
     ധ്രുവാ പ്രിഥ്വി
      ധൃവാസപര്‍വതാ ഇമേ ..
       ധ്രുവം വിശ്വമിദം ജഗത്
       ധ്രുവോ രാജാ വിശാമയം
        ധ്രുവം തേ രാജാ വരുണോ
         ധ്രുവം ദേവോ ബൃഹസ്പതി
         ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
          രാഷ്ട്രം ധാരയതാം ധ്രുവം."

ഇതിന്‍റെ അര്‍ഥം ആ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

ഹിന്ദുക്കളായവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.
10000  വർഷങ്ങൾക്ക്  മുമ്പ്
രേഖപ്പെടുത്തപ്പെട്ട   മന്ത്രമാണത്.

(ഹിന്ദുവിനെ ചിലര്‍ മതേതരത്വം പഠിപ്പിക്കുന്നു!)

എനിക്കും എന്‍റെ കുടുംബത്തിനും മംഗളം ഭവിക്കട്ടെ എന്നല്ല.
എനിക്കും ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനക്കാര്‍ക്കും മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.
പൂജാരിയുടെ മന്ത്രം വളരെ ലളിതമാണ്.

(ഇവിടെ നിര്‍മ്മാല്യം സിനിമയിലെ എംടി യുടെ വെളിച്ചപ്പാടിനെപ്പോലെ ബിംബത്തിനു മുന്‍പില്‍ സ്വന്തം കഴിവുകേടിന്‍റെ പ്രതീകമായ രക്തക്കറ നിവേദ്യമായി അര്‍പ്പിക്കുന്നതിനു പൂജാരി ശ്രമിക്കില്ല...പകരം ആ തിരുമേനി പ്രാര്‍ഥിക്കുന്നു....)

    " "ധ്രുവാദ്ധ്യഔഹു..

ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!

" ധ്രുവാ പ്രിഥ്വി"

ഈ ഭൂമി മംഗളകരമായിരിക്കട്ടെ!

"ധൃവാസപര്‍വതാ ഇമേ ."

ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്‍വതങ്ങള്‍ മംഗളകരമായിരിക്കട്ടെ!

  " ധ്രുവം വിശ്വമിദം ജഗത്"

ലോകത്തില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങളും മംഗളകരമായിരിക്കട്ടെ!

"    ധ്രുവോ രാജാ വിശാമയം"

നമ്മുടെ ഭരണകര്‍ത്താക്കള്‍ (മോദിയായാലും പിണറായി ആയാലും കടകംപള്ളി ആയാലും)മംഗളകരമായിരിക്കട്ടെ!

"ധ്രുവം തേ രാജാ വരുണോ"

മഴ പെയ്യിക്കുന്ന വരുണദേവന്‍ മംഗളകരമായിരിക്കട്ടെ(സമുദ്രം)!

 "ധ്രുവം ദേവോ ബൃഹസ്പതി"

ദേവഗുരുവായ ബൃഹസ്പതി മംഗളകരമായിരിക്കട്ടെ!

"ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച"

ഇന്ദ്രനും അഗ്നിയും മംഗളകരമായിരിക്കട്ടെ!

അവസാനം .................................................................

     "രാഷ്ട്രം ധാരയതാം ധ്രുവം."

എന്‍റെ പരമപവിത്രമായ ഈ രാഷ്ട്രം മംഗളകരമായിരിക്കട്ടെ!

എത്ര മനോഹരമായ ചിന്താധാരയാണെന്നു നോക്കൂ!!!

എന്നിട്ട് പൂജാരി ആ ദീപാരാധനത്തട്ട് താഴെ വച്ച്

    "മംഗള നീരാഞ്ജനം സമര്‍പ്പയാമീ
    സുവര്‍ണ്ണ പുഷ്പം സമര്‍പ്പയാമീ
     ഛത്രചാമാരാദി സമസ്ത
      രാജോപചാരാന്‍ സമര്‍പ്പയാമീ "

എന്നു പറഞ്ഞ്‌ ദീപാരാധനത്തട്ടിലെ അഗ്നിജ്വാലയില്‍ നിന്ന് 3 പ്രാവശ്യം പുഷ്പം കൊണ്ടു അഗ്നിയുടെ അംശത്തെ ബിംബത്തിലെക്കിട്ട് ,സ്വയം അഗ്നി തൊട്ടു തലയില്‍ വച്ച് ആ അഗ്നി പുറത്തേക്ക് കൊടുത്ത് നാം ഓരോരുത്തരും ആ അഗ്നി തൊട്ടു തലയില്‍ വക്കുമ്പോള്‍ ഓര്‍ക്കുക ശ്രീകോവിലിനകത്ത് ബിംബത്തിനു ചൈതന്യം നല്‍കിയ അഗ്നിയുടെ അംശമാണ് നാം തൊട്ടു തലയില്‍ വയ്ക്കുന്നത്!

10000  വർഷങ്ങൾക്ക്  മുമ്പ്  രേഖ
പ്പെടുത്തപ്പെട്ട  ഈ മന്ത്രവും, ഇതുപോലെ  അർത്ഥം  വരുന്ന മറ്റ്
മന്ത്രങ്ങളും  അടങ്ങിയ  വേദങ്ങളെയും,
ഉപനിഷത്തുകളെയും  പഠിക്കുന്ന
കാര്യത്തിൽ   ഹൈന്ദവ ധർമ്മം
അനുഷ്ടിക്കേണ്ട  പുതു തലമുറ
വഴി തെറ്റി  പോകുന്നതിലും ,
അവരെ  വഴി തെറ്റിപ്പിക്കുവാൻ
നടത്തുന്ന  ശ്രമങ്ങളിലും  കുണ്ഠിത
പെട്ട്  നിൽക്കുന്ന  ഭൂരിപക്ഷത്തിന്റെ
മുന്നിൽ,  വായനക്കായി സമർപ്പിക്കുന്നു.

ഷെയര്‍ ചെയ്ത് സാധാരണക്കാരില്‍ എത്തിക്കുക....
അത് നമ്മുടെ ധര്‍മ്മമാണ്.

Tuesday, May 23, 2017

ക്ഷേത്രത്തിൽ നമസ്കാരം ചെയ്യേണ്ടതെങ്ങനെയാണ്?



അവിടെ വസിക്കുന്ന ദേവി ദേവന്മാരുടെ അനുഗ്രഹത്തിനായി പുരുഷന്മാർ സാഷ്ടാംഗ നമസ്കാരവും, സ്ത്രീകൾ പഞ്ചാംഗനമസ്കാരവും ചെയ്യണം. ഇത് കൊടിമരമുള്ള ക്ഷേത്രങ്ങളിൽ കൊടിമരച്ചുവട്ടിൽ മാത്രമെ ചെയ്യാവൂ. അല്ലാതെ കാണുന്നിടത്തെല്ലാം നമസ്കരിക്കാൻ പാടില്ല. നമസ്കരിക്കുന്നയാണിന്റെ കാലുകൾ കിഴക്കോട്ടും വടക്കോട്ടും നീട്ടുന്നത് ഉചിതമല്ല. ഉച്ചപൂജകഴിഞ്ഞ് നമസ്കരിക്കുമ്പോൾ പടിഞ്ഞാറോട്ട് കാലുകൾ നീട്ടരുത്. തെക്കും വടക്കും നോക്കിയിരിക്കുന്ന ക്ഷേത്രങ്ങളിൽ സാഷ്ടാംഗ പഞ്ചാംഗ നമസ്കാരങ്ങൾ പാടില്ല. ദൈവത്തെ രണ്ടുകയ്യും കൂപ്പി തലക്കുമീതെ 12 അംഗുലം ഉയരത്തിൽ വേണം വന്ദിക്കേണ്ടത്. ഗുരുക്കന്മാരെ രണ്ടുകയ്യും കൂപ്പി നെറ്റിക്കുനേരെ വന്ദിക്കണം.

Saturday, April 1, 2017

തിലകം ചാര്‍ത്തല്‍ അത്യാവശ്യമോ?

പൊട്ടുതൊടുന്നത് ആത്മീയ പുരോഗതിയുടെ പ്രതീകമാണെന്നാണ് സങ്കല്‍പ്പം. ശ്രീപരമേശ്വരന്റെ തൃക്കണ്ണായി കാണുന്ന ഭാഗത്താണ് സാധാരണ പൊട്ടുതൊടുന്നത്. കുങ്കുമമോ, ചന്ദനമോ, ഭസ്മമോ കുറിയിടുന്നതിന് ഉപയോഗിച്ചുവരുന്നുണ്ട്. ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമായിട്ടാണ് തിലകം ചാര്‍ത്തലിനെ കണ്ടുവരുന്നതെങ്കിലും ഇതിന് മതവിശ്വാസവുമായി ബന്ധപ്പെട്ടല്ലാതെ തന്നെ വ്യക്തിയില്‍ നിര്‍ണ്ണായക സ്വാധീനംചെലുത്താന്‍ കഴിയുന്നുണ്ട്.

ഭ്രൂമധ്യം എന്ന മനുഷ്യശരീരത്തിലെ അഞ്ചാമത്തെ ഊര്‍ജ്ജ കേന്ദ്രത്തിലാണ് പൊട്ടിടുന്നത്. ഈ കേന്ദ്രത്തില്‍ ദൃഷ്ടിയുറപ്പിച്ചാണ് "ഹിപ്നോട്ടിക് " നിദ്രയില്‍ വിധേയമാക്കുന്നത് തന്നെ. ഭ്രൂമധ്യത്തില്‍ കുങ്കുമം അണിയുമ്പോള്‍ സൂര്യരശ്മിയില്‍ നിന്നുള്ള ഔഷധാംശത്തെ കുങ്കുമം ആഗിരണം ചെയ്യുകയും ആജ്ഞാചക്രത്തിലൂടെ ഈ അംശത്തെ മനുഷ്യമസ്തിഷ്ക്കത്തിലേയ്ക്ക് പ്രസരിപ്പിക്കുകയും ചെയ്യുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ചന്ദനവും പുലര്‍ച്ചെ കുങ്കുമവും സായാഹ്നത്തില്‍ ഭസ്മവും ധരിക്കുന്നത് നാഡീശോധനത്തിനും രോഗനിവാരണത്തിനും ഉത്തമമാണെന്ന് സൂര്യരശ്മികളെയും മനുഷ്യശരീരത്തെയും ബന്ധപ്പെടുത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ചന്ദനവും ഭസ്മവും ധരിക്കാന്‍ പ്രത്യേക വിധികളും ഭാരതീയ സംസ്കൃതി നമ്മെ പഠിപ്പിക്കുന്നുണ്ട്.

നെറ്റിയില്‍ :- ഓം കേശവായ നമഃ
കണ്ഠത്തില്‍ :- ഓം പുരുഷോത്തമായ നമഃ
ഹൃദയത്തില്‍ :- ഓം വൈകുണ്ഠായ നമഃ
നാഭിയില്‍ :- ഓം നാരായണായ നമഃ
പിന്നില്‍ :- ഓം പത്മനാഭായ നമഃ
ഇടതുവശം :- ഓം വിഷ്ണവേ നമഃ
വലതുവശം :- ഓം വാമനായ നമഃ
ഇടതുചെവിയില്‍ :- ഓം യമുനായ നമഃ
വലതുചെവിയില്‍ :- ഓം ഹരയേ നമഃ
മസ്തകത്തില്‍ :- ഓം ഹൃഷീകേശായ നമഃ
പിന്‍കഴുത്തില്‍ :- ഓം ദാമോദരായ നമഃ
എന്ന് സ്മരണ ചെയ്താണ് ചന്ദനം ധരിക്കേണ്ടത്.

ഭസ്മമാകട്ടെ രാവിലെ ജലം കുഴച്ചും ഉച്ചയ്ക്ക് ചന്ദനം ചേര്‍ത്തും ധരിക്കണം. സായാഹ്നത്തില്‍ ഉണങ്ങിയ ഭസ്മമേ ധരിക്കാവു. സ്തീകള്‍ക്കാകട്ടെ ഉണങ്ങിയ ഭസ്മം കൊണ്ട് മാത്രമേ കുറിയിടാന്‍ വിധി അനുവദിക്കുന്നുള്ളൂ.

പലരും ഉന്നയിക്കുന്ന ഒരു ചോദ്യമാണ് 👉 വിഗ്രഹങ്ങളെ ആരാധിക്കേണ്ട ആവശ്യമുണ്ടോ?


👉 നമ്മള്‍ കേവലം വിഗ്രഹങ്ങളെയല്ല ആരാധിക്കുന്നത്. സര്‍വ്വവ്യാപിയായ ഈശ്വരനെയാണ്. വിഗ്രഹങ്ങള്‍ ആ ഈശ്വരതത്ത്വത്തിന്റെ പ്രതീകങ്ങാണ്. ഏകാഗ്രത കൈവരിക്കാനുള്ള ഉപാധികളാണ്. കുട്ടികളെ തത്തയുടെയും മൈനയുടെയും മറ്റും പടം കാണിച്ചിട്ട് ഇതു തത്ത, ഇതു മൈന എന്നുപറഞ്ഞ് പഠിപ്പിക്കും. ഇളംപ്രായത്തില്‍ ഇതാവശ്യമാണ്. എന്നാല്‍ വളര്‍ന്നുകഴിഞ്ഞാല്‍ അവരെ തിരിച്ചറിയാന്‍ ഈ പടങ്ങളുടെ ആവശ്യമില്ല. ഇതുപോലെ തുടക്കത്തില്‍ സാധാരണക്കാരന്റെ മനസ്സിനെ ആ ദിവ്യചൈതന്യത്തില്‍ ഏകാഗ്രമാക്കുവാന്‍ ഈ വിധമുള്ള ഉപാധികള്‍ ആവശ്യമാണ്.

ആത്മാര്‍ത്ഥതയോടെ സാധന പുരോഗമിക്കുമ്പോള്‍ ഈ രൂപങ്ങളൊന്നും കൂടാതെതന്നെ മനസ്സ് ഏകാഗ്രമാകുവാന്‍ പഠിക്കും. മനസ്സിനെ ഏകാഗ്രത ശീലിപ്പിക്കുവാനുള്ളു നല്ല ഒരു ഉപാധിയാണ് വിഗ്രഹം. കൂടാതെ ഈശ്വരന്‍ വിഗ്രഹത്തില്‍ ഇല്ല എന്നുപറയുവാന്‍ സാധിക്കില്ല. സര്‍വ്വചരാചരങ്ങളിലും ഈശ്വരന്‍ നിറഞ്ഞുനില്‍ക്കുന്നു എങ്കില്‍, വിഗ്രഹത്തിലും അവിടുന്നുണ്ട് എന്ന് നാം അറിയണം. പ്രപഞ്ചത്തിലെ ജീവനുള്ളതും ഇല്ലാത്തതുമായ സര്‍വ്വതിലും ഈശ്വരനെ ദര്‍ശിച്ചു സ്‌നേഹിക്കുവാനും സേവിക്കുവാനുമുള്ള മനസ്സിനെ വളര്‍ത്തിയെടുക്കുവാനുള്ള പരിശീലനമാണു വിഗ്രഹാരാധന.

ഒരു കാമുകന്‍ തന്റെ പ്രേമഭാജനത്തിന് ഒരു സമ്മാനം നല്‍കുന്നു എന്നിരിക്കട്ടെ. ഒരുപക്ഷേ, അതു വെറും അഞ്ചുപൈസ മാത്രം വിലയുള്ളതാകാം. എന്നാല്‍, കാമുകി അതില്‍ തന്റെ പ്രിയതമനെയാണു കാണുന്നത്. ഏതാനും രൂപ മാത്രം വിലയുള്ളതാണെങ്കിലും ഒരു രാഷ്ട്രത്തിന്റെയോ പാര്‍ട്ടിയുടെയോ കൊടിയുടെമേല്‍ തുപ്പുവാന്‍ നാം ആരെയും അനുവദിക്കാറില്ല. ആ കൊടി വെറും തുണിയല്ല.

തുണിക്കു കൊടിയുടെ സ്ഥാനം കൈവന്നതോടെ അതു മഹത്തായ ഒരു ആദര്‍ശത്തെ പ്രതിനിധീകരിക്കുന്നു. അതിനെ ആദരിക്കുന്നു. ബഹുമാനിക്കുന്നു. അതുപോലെ വിഗ്രഹത്തില്‍ നാം ദര്‍ശിക്കുന്നത് ഈശ്വരനെത്തന്നെയാണ്. നമ്മളില്‍ കുടിക്കൊള്ളുന്ന ഈശ്വരചൈതന്യത്തിന്റെ കണ്ണാടിയാണു വിഗ്രഹം.

വിഗ്രഹത്തിനു മുന്‍പില്‍ ചെന്നാലും നമ്മള്‍ കണ്ണടച്ചാണു പ്രാര്‍ത്ഥിക്കുന്നത്. അതിനാല്‍ അന്തര്യാമിയായ ഈശ്വരനിലേക്ക് മനസ്സുതിരിയാന്‍തന്നെയാണ് വിഗ്രഹം സഹായിക്കുന്നത്. വിഗ്രഹാരാധന എതിര്‍ക്കുന്ന മതങ്ങളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിഗ്രഹാരാധന ചെയ്യുന്നുണ്ട്. ജനങ്ങള്‍തത്ത്വം മനസ്സിലാക്കാതെ വിഗ്രഹത്തില്‍തന്നെ ബന്ധിക്കാനിടയുണ്ട് എന്നതാണ് വിഗ്രഹാരാധനയുടെ ന്യൂനത. എന്നാല്‍ സത്സംഗങ്ങളിലൂടെയും ശാസ്ത്രഗ്രന്ഥങ്ങളുടെ പഠനത്തിലൂടെയും തത്ത്വം മനസ്സിലാക്കിയാല്‍ ഈ പ്രശ്‌നമില്ല. അതിനുള്ള സംവിധാനംകൂടി ക്ഷേത്രങ്ങളില്‍ ഉണ്ടാക്കാനാണു നാം ശ്രമിക്കേണ്ടത്.

Tuesday, October 25, 2016

ക്ഷേത്രങ്ങള്‍ ഈശ്വരചൈതന്യത്തിന്റെ ഉറവിടങ്ങള്‍

‘ലോകാനുഗ്രഹഹേത്വര്‍ത്ഥം’ സ്ഥിരമായി നിലകൊള്ളുന്നതും ഈശ്വരചൈതന്യം നിറഞ്ഞുനില്‍ക്കുന്നതുമായ സഗുണോപാസനാകേന്ദ്രങ്ങളാണ്‌ ക്ഷേത്രങ്ങള്‍. ആത്യന്തികമായി ഈശ്വരന്‍ നിര്‍ഗുണനും നിരാകാരനുമാണ്‌. അങ്ങനെയുള്ള ഈശ്വരനെ മനസ്സില്‍ സങ്കല്‍പ്പിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നത്‌ ക്ലേശകരമാണ്‌. രൂപഭാവങ്ങളില്ലാത്ത ഒന്നിനെ സങ്കല്‍പ്പിക്കുക നമുക്ക്‌ സാധ്യമല്ലല്ലോ. അങ്ങനെയാണ്‌ ഈശ്വരന്‌ വിവിധ രൂപഭാവങ്ങള്‍ ഋഷീശ്വരന്‍മാര്‍ കല്‍പ്പിച്ചത്‌. സഗുണ, സാകാരരൂപത്തില്‍ അനേകം ദേവതാസങ്കല്‍പ്പങ്ങളുണ്ടായതും ആ ദേവതകളെ കുടിയിരുത്തിയുള്ള ക്ഷേത്രങ്ങള്‍ ഉണ്ടായതും ഈ പശ്ചാത്തലത്തിലാണ്‌. പരം, വ്യൂഹം, വിഭവം, അര്‍ച്ച, അന്തര്യാമി എന്നീ അഞ്ചുരൂപങ്ങളില്‍ ഈശ്വരന്‍ പ്രകാശിക്കുന്നുണ്ടെന്നാണ്‌ ഭാരതീയ സിദ്ധാന്തം. അതില്‍ അര്‍ച്ച ഒഴിച്ചുള്ള ഈശ്വരഭാവങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ സാധാരണക്കാര്‍ക്ക്‌ ബുദ്ധിമുട്ടാണ്‌.
നിഷ്കാമമായി അനുഷ്ഠിക്കേണ്ട കര്‍മയോഗവും യമനിയമാദികള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുള്ള ജ്ഞാനയോഗവും മോക്ഷപ്രദങ്ങളെങ്കിലും അതീവസങ്കീര്‍ണവും അതുകൊണ്ടുതന്നെ സാമാന്യ ജനങ്ങള്‍ക്ക്‌ അവ അസാധ്യവുമാണ്‌. അതിനുപകരമാണ്‌ അര്‍ച്ചാരൂപത്തില്‍, അതായത്‌ വിഗ്രഹരൂപത്തില്‍, ഈശ്വരനെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള ക്ഷേത്രങ്ങള്‍ നിലവില്‍ വന്നതും സാധാരണക്കാര്‍ക്കും സുഗമമായി ആരാധന നടത്തി ഈശ്വരനെ സാക്ഷാത്കരിക്കുവാന്‍ കഴിയുന്ന ഒരു പ്രായോഗിക ആരാധനാ പദ്ധതി പ്രചരിച്ചതും. വിഷ്ണു, ശിവന്‍, ശങ്കരനാരായണന്‍, ദുര്‍ഗ, ഗണപതി, ശാസ്താവ്‌ എന്നിങ്ങനെ വിഭിന്ന രൂപങ്ങളോടുകൂടിയ പരംപുരുഷന്റെ പൂജയെ പറയുന്നു എന്നാണ്‌ തന്ത്രസമുച്ചയത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്‌. സര്‍വവ്യാപിയായ വായുവിനെ വിശറികൊണ്ട്‌ വീശുമ്പോള്‍ എന്നപോലെയും അരണിയില്‍ അന്തര്‍ലീനമായ അഗ്നിയെ കടയുമ്പോള്‍ എന്നപോലെയും ഈശ്വരചൈതന്യത്തെ ആവാഹിച്ച്‌ ഭക്താനുഗ്രഹാര്‍ത്ഥം വിഗ്രഹങ്ങളില്‍ സാന്നിധ്യപ്പെടുത്തകയാണ്‌ ചെയ്യുന്നത്‌. അസംഖ്യം ദേവതാസങ്കല്‍പ്പങ്ങളുണ്ടെങ്കിലും ആത്യന്തികമായി എല്ലാറ്റിന്റെയും മൂലചൈതന്യം ഒന്നുതന്നെ എന്ന്‌ മനസ്സിലാക്കാം

Friday, July 1, 2016

ബ്രഹ്മചര്യ വ്രതം പാലിേക്കണ്ടത് എന്തു കൊണ്ട്?

അയ്യപ്പന്‍മാര്‍ എന്തുകൊണ്ടാണ് ബ്രഹ്മചര്യ വ്രതം പാലിക്കണം എന്ന് പറയുന്നത്? പലര്‍ക്കും സംശയം ഉള്ള ഒരു കാര്യമാണ് ഇത്. പലേപ്പാഴും അയ്യപ്പന്‍മാര്‍ 41 ദിവസേത്തക്ക് ഇത് പാലിക്കണം എന്ന് പറയുേമ്പാള്‍ അത് മറികടക്കാന്‍ വേണ്ടി നേരെത്ത തെന്ന മാലയിട്ട് പോവുക, പലതരത്തില്‍ തിരിച്ചുവരുക തുടങ്ങിയ ശീലങ്ങളുണ്ടാകും.

ഇതൊക്കെ വ്രതത്തെ നേരാംവണ്ണം പാലിക്കാന്‍ കഴിയാെത വരുേമ്പാള്‍ ചെയ്തു കാണുന്ന പ്രവൃത്തികളാണ്. ഇത് ശരിയല്ല. കാരണം വ്രതശുദ്ധി പൂര്‍ണ്ണമാവണെമങ്കില്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ഏവരും ബ്രഹ്മചര്യം പാലിേക്കണ്ടതുണ്ട്. ഗൃഹസ്ഥാശ്രമികളെ സംബന്ധിച്ചിടത്തോളം ഏക പത്നീവ്രതം എന്നതാണ് ബ്രഹ്മചര്യം, എന്നാല്‍ 41 ദിവസത്തെ വ്രതത്തില്‍ ബ്രഹ്മചര്യത്തിന്റെ പ്രത്യേകതകള്‍ എന്താണ്?

ഒരു യാഗത്തിന് തയ്യാറെടുക്കുന്ന യജമാനന്‍ എങ്ങനെനയായിരിക്കണം എന്ന് മീമാംസദര്‍ശനത്തില്‍ പറയുന്നു. അദ്ദേഹം എപ്പോഴും ബ്രഹ്മചര്യവ്രതം പാലിക്കണം. യാഗം കഴിയുന്നതുവരെ ദിവസവും എങ്ങനെയാണ് വ്രതം പാലിേക്കണ്ടതെന്നും മറ്റും ഇവിടെ പറയുന്നുണ്ട്. അയ്യപ്പന്‍ പരസ്ത്രീകളെ തെറ്റായ കാഴ്ചപ്പാടോടെ നോക്കരുത്. അങ്ങെന നോക്കിയാല്‍ എന്താണ്? എന്താണ് ബ്രഹ്മചര്യം എന്ന് മനസ്സിലാകാത്തത് കൊണ്ടാണ് ഇൗ ചോദ്യമുണ്ടാകുന്നത്. ബ്രഹ്മചര്യം കൊണ്ടുള്ള പ്രയോജനെമന്താണ്? ‘ബ്രഹ്മചര്യ പ്രതിഷ്ഠായാം വീര്യലാഭഃ'(യോഗദര്‍ശനം 2.38) എന്ന് പതഞ്ജലി പറയുന്നു. ബ്രഹ്മചര്യത്തിെന്റ പ്രതിഷ്ഠ കൊണ്ട് വീര്യലാഭം ഉണ്ടാകുമെന്നര്‍ത്ഥം. എന്താണ് വീര്യലാഭം? നമ്മുടെ ഉള്ളില്‍ അസാധാരണമായ തേജസ്സ് ഉണ്ടാവുകയാണ്‌ വീര്യലാഭം. വീര്യലാഭം കൊണ്ട് നമ്മുടെ ഉള്ളില്‍ അസാധാരണമായ വാഗ്മിത അഥവാ വാക് ശക്തി ഉണ്ടാവും. വീര്യലാഭം കൊണ്ട്‌ നമ്മുടെ ഉള്ളില്‍ നിന്ന് തന്നെ തീക്ഷ്ണമായ ചിന്തകള്‍ രൂപപ്പെടും. സ്മൃതിശക്തി വര്‍ദ്ധിക്കും. ബ്രഹ്മമചര്യം കൊണ്ടുള്ള ഏറ്റവും ്രപധാനപ്പെട്ട ഫലം സ്മൃതി ശക്തി വര്‍ദ്ധിക്കുമെന്നതാണ്. ഒാര്‍മ്മശക്തി വര്‍ദ്ധിക്കുമെന്നര്‍ത്ഥം.

41 ദിവസെത്ത വ്രതത്തില്‍ നമ്മുടെ കാഴ്ചകളിലൂടെയും നാം ആഹരിക്കുന്ന ബ്രഹ്മചര്യ വ്രത ലംഘനങ്ങള്‍ മാനസിക ഊര്‍ജ്ജത്തെയാണ് ഇല്ലാതാക്കുക. ശാരീരികമായി ബ്രഹ്മചര്യം പാലിക്കുകയും മാനസികമായി അത് ചെയ്യാതിരിക്കുകയും ചെയ്യരുത്. കാരണം ശാരീരികം എന്നതിനേക്കാള്‍ ്രബഹ്മചര്യത്തിെന്റെ പ്രാധാന്യം കിടക്കുന്നത് മാനസിക തലത്തിലും ബൗദ്ധിക തലത്തിലുമാണ്. ഒരു അയ്യപ്പനെ 41 ദിവസം കൊണ്ട് എങ്ങനെ മാറ്റി എടുക്കാം? അയാളുടെ ശരീരത്തിെല മൊത്തം മെറ്റബോളിസത്തിനെ എങ്ങനെ മാറ്റി എടുക്കാം? ശരീരത്തിെന്റ മൊത്തം കാശ്ചപ്പാടിനെ എങ്ങെന മാറ്റിെയടുക്കാം? രോഗങ്ങള്‍ക്ക് എങ്ങെനെയാെക്ക മാറ്റങ്ങള്‍ ഉണ്ടാകും? പുതിയ ആേരാഗ്യവസ്ഥ എങ്ങെന ഉണ്ടാക്കാം തുടങ്ങിയെതല്ലാം ഉേദ്ദശിച്ചാണ്ബഹ്മചര്യെത്ത ്രവതത്തിെന്റ ഭാഗമായി പൂര്‍വ്വികര്‍ നിര്‍േദ്ദശിച്ചിരിക്കുന്നത്.

ഓം ബ്രഹ്മചാരീഷ്ണംശ്ചരതി രോദസീ
ഉഭേ തസ്മിന് ദേവാഃ സംമനസോ ഭവന്തി.
സ ദാധാര പൃഥിവീം ദിവം ച സ
ആചാര്യം തപസാ പിപര്തി.
(അഥര്‍വവേദം 11.5.1)

അര്‍ത്ഥം:

ബ്രഹ്മചാരി വീര്യരക്ഷണത്തിലൂടെ ശരീരത്തേയും മസ്തിഷ്‌ക്കത്തേയും ഉന്നതമാകുന്നു. തന്റെ എല്ലാ ഇന്ദ്രിയങ്ങളേയും മനസ്സിനേയും പ്രശാന്തമാക്കുന്നു. ശരീരം, മസ്തിഷ്‌ക്കം എന്നിവയെ ധാരണാപൂര്‍വ്വമാക്കുന്ന തപസ്യയും ആചാര്യ പ്രദത്തമായ ജ്ഞാനം ഗ്രഹിക്കുകയും ചെയ്ത് ആചാര്യനെ പരിപാലിക്കുന്നു.
ബഹ്മചര്യെത്ത പാലിക്കുന്നതിലൂെട മാനസിക തലത്തില്‍ അസാധാരണ ശക്തി ഉണ്ടാവുകയുംഒാര്‍മശക്തി വര്‍ദ്ധിക്കുകയും െചയ്യും. ഒാജസ്സ് ക്ഷയിക്കാെത അതിനെ ശക്തിയാക്കി മുേന്നാട്ട് െകാണ്ടുേപാകാം. ഒാജസ് വര്‍ദ്ധിക്കുന്നതിലൂെട മെറ്റാരു ്രപധാന ലാഭം കൂടിയുണ്ട്. ഒാജസ്സ് എങ്ങെന നമുക്ക് വളര്‍ന്നുവരുേന്നാ അ്രത കണ്ടായിരിക്കും ആയുസ്സിെന്റ െെദര്‍ഘ്യം. ഒരു വര്‍ഷത്തില്‍ 41 ദിവസം നാം ്രബഹ്മചര്യം പാലിക്കുന്നു. ഇത് കൃത്യമായി പാലിക്കുന്നതിലൂെട ഒാേരാ വര്‍ഷവും നമുക്ക് ഉണ്ടാകുന്ന ഒാജസ്സിെന്റ നഷ്ടം പൂര്‍ണ്ണമായി നികത്താന്‍ സാധിക്കുെമന്ന് ്രപാചീനര്‍ വിശ്വസിച്ചു.
ഇത് അയ്യപ്പന്‍മാര്‍ ്രപേത്യകം ്രശദ്ധിേക്കണ്ടï വിഷയമാണ്. കാരണം അയ്യപ്പന് ഗുരുസ്വാമി െകാടുത്ത ദീക്ഷ വളരുന്നത് ഈ ബ്രഹ്മചര്യ വ്രതപാലനത്തിലൂടെയാണ്. അതിലൂടെ സ്വാംശീകരിച്ച ഓജസ്സും തേജസ്സും ബ്രഹ്മരന്ധ്രത്തില്‍ ഊര്‍ദ്ധ്വരേതസ്സായി എത്തുന്ന സാധകന്റെ ജീവചൈതന്യത്തെത്തന്നെയാണ് ഇരുമുടിക്കെട്ടായി ശിരസ്സിലേറ്റിയിരിക്കുന്നത്. അതുെകാണ്ടുതെന്ന ്രബഹ്മചര്യം എന്നാല്‍ നാം അറിയുന്നതിനും അപ്പുറത്തുള്ള അതീവ രഹസ്യമായ സാധനാപദ്ധതിയാെണന്ന് ഒാേരാ അയ്യപ്പനും മനസ്സിലാക്കണം. അതിനാല്‍ ്രബഹ്മചര്യം സൂക്ഷിക്കാന്‍ ്രപേത്യകം ്രശദ്ധിക്കുകയും േവണം. എന്നു മാ്രതമല്ല ഒരിക്കലും ്രബഹ്മചര്യത്തിെന്റ ്രപാധാന്യം വിസ്മരിക്കരുതുതാനും.

സ്മരണം കീര്‍ത്തനം കേളിഃ
പ്രേക്ഷണം ഗുഹ്യഭാഷണമ്.
സങ്കല്‌പോളധ്യവസായശ്ച
ക്രിയാ-നിഷ്പത്തിരേവ ച
ഏതന്‍ മൈഥുനമഷ്ടാങ്ഗം
പ്രവദന്തി മനീഷണിഷഃ
(ദക്ഷസ്മൃതി 7.31.32)

ബ്രഹ്മചാരികളായ അയ്യപ്പന്മാര്‍ എട്ട് മൈഥുനങ്ങളെ ത്യജിക്കേണ്ടതുണ്ട്. സ്ത്രീയോടൊത്തു രമിക്കുക, അവരുടെ ഗുണങ്ങള്‍ വര്‍ണിക്കുക, അവരോടൊത്ത് സല്ലപിക്കുക, കളിക്കുക, സ്ത്രീകളെ നോക്കിക്കൊണ്ടിരിക്കുക, രഹസ്യമായി സംസാരിച്ചിരിക്കുക, അവരെ ലഭിക്കുന്നതായി സങ്കല്പിച്ചുകൊണ്ടിരിക്കുക, സ്ത്രീകളെ ലഭിക്കാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുക, അവരുമായി ബന്ധത്തിലേര്‍പ്പെടുക. ഇവയാണ് ആ എട്ട് മൈഥുനങ്ങള്‍. ഇവ ഇല്ലാതായാല്‍ മാത്രമേ അഖണ്ഡമായ ബ്രഹ്മചര്യം പാലിക്കാന്‍ കഴിയൂ.

Friday, August 21, 2015

തീര്‍ത്ഥം

അമ്പലത്തില്‍പ്പോയി ദര്‍ശനം നടത്തി തീര്‍ത്ഥം വാങ്ങി സേവിക്കുന്ന പതിവ് ഇന്നും ഭക്തര്‍ തെറ്റിക്കാറില്ല. തീര്‍ത്ഥത്തിന് അതിന്റേതായ മഹത്വം കല്‍പ്പിക്കുന്നതുകൊണ്ടാണ്‌ അതിനെ പുണ്യജലമെന്ന് പേരിട്ട് കുടിക്കുന്നതും.

ഇതിന്റെ പുണ്യതയും പരിശുദ്ധിയും ചോദ്യം ചെയ്യുന്നവര്‍ ഇതുകൊണ്ടുണ്ടാകുന്ന ഗുണങ്ങളെ അംഗീകരിക്കുന്നില്ല.

ഹൈന്ദവ ഭവനങ്ങളില്‍ ദേവസമാനമായിക്കരുതി ആയിരുന്നു തുളസി നാട്ടിരുന്നതും തുളസിത്തറ കെട്ടി വിളക്ക് വച്ചിരുന്നതും. അമ്പലത്തില്‍ നിന്നും ലഭ്യമാകുന്ന തുളസീതീര്‍ത്ഥത്തിന് ഔഷധത്തിന്റെ ഗുണമുണ്ടെന്നാണ് കണ്ടുപിടുത്തം.

ഇതിനുവേണ്ടി, തുളസീതീര്‍ത്ഥസേവക്കുവേണ്ടി, ക്ഷേത്രത്തില്‍ തന്നെ പോകണമെന്നില്ല. വീട്ടിലും തുളസീതീര്‍ത്ഥമുണ്ടാക്കി സേവിക്കാവുന്നതാണ്.

"ക്ലസ്റ്റേഡ് വാട്ടര്‍ " എന്ന പേരില്‍ വിദേശികള്‍ കണ്ടുപിടിച്ചിരിക്കുന്ന പരിശുദ്ധ ജലത്തിന് തുല്യം നില്‍ക്കുന്നതാണ് തുളസീജലവും, ജലമലിനീകരണത്തെക്കുറിച്ച് പരിതപിക്കുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്മാരാണ് "ക്ലസ്റ്റേഡ് വാട്ടര്‍ " കണ്ടുപിടിച്ചത്. ആധുനിക ശാസ്ത്രീയ ശുദ്ധീകരണ പ്രക്രിയയിലൂടെ രൂപം നല്‍കിയ ഈ ശുദ്ധജലം രണ്ടുതുള്ളി ഒരു ഗ്ലാസ് സാധാരണ വെള്ളത്തില്‍ ഒഴിച്ചാണ് അവര്‍ കുടിക്കുന്നത്. ഇതു ആരോഗ്യരക്ഷയ്ക്ക് ഉത്തമമാണെന്നും തെളിഞ്ഞിട്ടുണ്ട്.

എന്നാല്‍ ബിംബത്തില്‍ അഭിഷേകം ചെയ്തു കിട്ടുന്ന തുളസീതീര്‍ത്ഥത്തിന് ക്ലസ്റ്റേഡ് വാട്ടറിന്റെ തുല്യമായ പരിശുദ്ധിയുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാരുടെ പാരീക്ഷണങ്ങളുടെ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ക്ഷേത്രത്തില്‍പ്പോയിതന്നെ തുളസീതീര്‍ത്ഥസേവ ചെയ്യണമെന്നില്ല. അല്ലാതെയുമാകാമെന്നാണ് അറിവുള്ളവരുടെ നിഗമനം. അതുകൊണ്ടാണ് പഴമക്കാര്‍ തീര്‍ത്ഥജലം വീട്ടില്‍ത്തന്നെ നിര്‍മ്മിച്ചിരുന്നത്. ഒരു പാത്രം വെള്ളമെടുത്ത് പരിശുദ്ധിയോടെ നാലഞ്ച് തുളസിയില നുള്ളിയിട്ടശേഷം അത് കുടിച്ചാലും ക്ലസ്റ്റേഡ് വാട്ടറിന്റെ ഗുണം തന്നെ.

ക്ഷേത്രത്തിന്റെ പൊരുള്‍ ( വിശദമായി )

നാമെല്ലാം ക്ഷേത്രത്തില്‍ പോകാറുണ്ട്‌. അവിടെയുളള ഈശ്വര ചൈതന്യത്തെ ദര്‍ശിച്ച്‌ വഴിപാടുകള്‍ നടത്തി കാണിക്കയിട്ട്‌ പ്രദക്ഷിണംവച്ച്‌ പ്രസാദം വാങ്ങി തിരിച്ചുപോരാറുണ്ട്‌. പക്ഷേ, അതെല്ലാം വേണ്ട രീതിയിലാണോ നാം ചെയ്യുന്നത്‌? എന്താണ്‌ ശരിയായ രീതി?
ഈശ്വരനെ മൂര്‍ത്തീരൂപത്തില്‍ ആരാധിക്കുന്നതിനുള്ള ആലയമാണ്‌ ക്ഷേത്രം. അത്‌ ആരാധനാലയങ്ങള്‍ മാത്രമല്ല, ഭാരതീയ സംസ്‌ക്കാരത്തിന്റെയും കലകളുടെയും സംഗമസ്‌ഥാനം കൂടിയാണ്‌. വൈദികവും യോഗശാസ്‌ത്രപരവും താന്ത്രികവുമായ ക്രിയാഭാഗങ്ങള്‍ സമ്മേളിച്ച്‌ ഉളവാകുന്ന ഒരു സുന്ദരക്രിയയാണ്‌ നാം ചെയ്യാറുള്ള ക്ഷേത്രദര്‍ശനം. അതിന്റെ പ്രാധാന്യവും ഗൗരവവും മനസ്സിലാക്കിവേണം ദര്‍ശനം നടത്തുവാന്‍. അപ്പോള്‍ അതൊരു ഉപാസനയാകും.
മനുഷ്യശരീരത്തിന്റെ ഘടനയനുസരിച്ചാണ്‌ ക്ഷേത്രശില്‌പവും നിര്‍മ്മിച്ചിരിക്കുന്നത്‌. 'ഇദം ശരീരം കൗന്തേയ ക്ഷേത്ര മിത്യഭീയതേ' എന്ന്‌ ഭഗവാന്‍ ശ്രീകൃഷ്‌ണന്‍തന്നെ ഭഗവത്‌ ഗീതയില്‍ സാധൂകരിച്ചിട്ടുണ്ട്‌. ആകാശം തുടങ്ങിയ പഞ്ചഭൂതങ്ങളുടെ സ്‌ഥാനമാണ്‌ ക്ഷേത്രത്തിലെ പഞ്ചപ്രാകാരങ്ങള്‍ക്കുള്ളത്‌. അന്തര്‍മണ്ഡലം, വലിയമ്പലം, വിളക്കുമാടം, ശീവേലിപ്പുര, പുറംമതില്‍ എന്നിവയാണ്‌ പഞ്ചപ്രാകാരങ്ങള്‍. ബിംബം ദേവന്റെ സൂക്ഷ്‌മശരീരവും പ്രാസാദം സ്‌ഥൂലശരീരവുമാകുന്നു. പ്രാസാദത്തിന്റെ നിലയ്‌ക്കനുസരിച്ചാണ്‌ അധിഷ്‌ഠാനം. ബിംബം പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌ പീഠത്തിലാണ്‌. പ്രകൃതി സ്വരൂപിണിയായ ശക്‌തിയെ പീഠമായും പുരുഷനെ ബിംബമായും സങ്കല്‍പ്പിച്ചിരിക്കുന്നു.

''ബീജേന പീഠം പ്രകൃതിസ്വരൂപം മുഖേന ബിംബം പുരുഷാത്മകം ച
ഇഷ്‌ടാഷ്‌ടബന്ധം സകലേഷ്‌ഠ കുര്യാത്‌സ്‌ഥേമ്‌നേ മിഥസ്സങ്കുലനസ്യ ധാമ്‌നോ''
എന്ന്‌ ആചാര്യമതം.
ഇനി ക്ഷേത്രത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ ചെരുപ്പൂരുന്നതിന്റെ പ്രായോഗികത പറയാം. അകത്തുകടക്കുമ്പോള്‍ ഭക്‌തരുടെ പാദം കാന്തശക്‌തിയുള്ള തറയിലേക്കാണ്‌ പതിയുന്നത്‌. ഇതോടെ മനുഷ്യന്റെ ആരോഗ്യത്തിന്‌ ഉത്തമമെന്ന്‌ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക പ്രസരണം ശരീരത്തിലേക്ക്‌ സംക്രമിക്കുന്നു. കൂടാതെ, ഔഷധങ്ങളുടെ ഇലകളും പൂക്കളും വീണ ജലം വീഴുന്നതുകാരണം ക്ഷേത്രപരിസരത്തെ മണ്ണിനും ഔഷധഗുണമുണ്ട്‌. ചെരിപ്പില്ലാതെ നടന്നാല്‍ ആധുനികശാസ്‌ത്രം പറയുന്ന മാഗ്‌നെറ്റിക്ക്‌ തെറാപ്പിയും നടക്കുന്നു.

വന്ദനം
-------- ദേവനെ വന്ദിക്കുന്നതിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. 'കരാംബുജം കോശകതാമുപൈതു' എന്ന പ്രമാണപ്രകാരം കരങ്ങള്‍ ഒരു പൂമൊട്ടിന്റെ ആകൃതിയില്‍ ആക്കണമെന്നാണ്‌ പറയുന്നത്‌. അത്‌ ഹൃദയത്തിന്റെ പ്രതീകവും ആകാം. 'ഈശ്വരഃ സര്‍വ്വഭൂതാനാം ഹൃദ്ദേശേര്‍ജ്‌ജുന തിഷ്‌ഠതി' എന്ന ഗീതാ വചനപ്രകാരം ഹൃദയ സ്‌ഥിതമാണല്ലോ ജീവാത്മാവ്‌. ഈ ജീവാത്മാവിനെ അഥവാ സ്‌ഥൂലമായ ഭാഷയില്‍ തന്റെ സമ്പൂര്‍ണ്ണ ജീവിത കുസുമത്തെ ആരാധ്യദേവന്‌ സമര്‍പ്പിച്ച്‌ മുക്‌തിപദമടയുകയാണ്‌ കൈകൂപ്പി തൊഴുമ്പോള്‍ നാം ചെയ്യുന്നത്‌. വന്ദനമെന്ന മുദ്രയെപ്പറ്റി നാം ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്‌.
ഊര്‍ദ്ധാഭിമുഖമായി അംഗുലികള്‍ (കൈവിരലുകള്‍) വിടര്‍ത്തി ഇരുകൈകളും ദേഹമദ്ധ്യത്തില്‍ ഹൃദയത്തിനടുത്തോ, തലയ്‌ക്കുമുകളിലോ പിടിച്ചായിരിക്കണം വന്ദനമുദ്ര ചെയ്യേണ്ടത്‌. ഓരോ കൈയിലും അഞ്ചുവിരലുകള്‍ പെരുവിരല്‍ മുതല്‍ ചെറുവിരല്‍വരെ ആകാശം, വായു, അഗ്നി, ജലം, പൃഥ്വി എന്നീ പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇതാണ്‌ നാം മാനസപൂജയിലൂടെ അനുഷ്‌ഠിക്കുന്നതും. ഒരാളെ വന്ദിക്കുമ്പോള്‍ നീയും ഞാനും ഒന്ന്‌ എന്ന ഭാവമാണ്‌ സ്‌ഫുരിക്കുന്നത്‌. ഈശ്വരനെ തൊഴുമ്പോഴും അതുതന്നെയാണ്‌ ഭാവം. യോഗമാര്‍ഗ്ഗത്തിന്റെ ഉദാത്തതലത്തിലുള്ള അനുഭൂതിയാണത്‌. അതായത്‌ മൂലാധാരത്തില്‍നിന്ന്‌ സഹസ്രാരത്തിലേക്കുള്ള പ്രയാണമാണത്‌. ഹൃദയത്തിനടുത്ത്‌ വന്ദനമുദ്ര പിടിക്കുമ്പോള്‍ പ്രാണന്റെ തലത്തിലും ഭൂമദ്ധ്യത്തില്‍ മനസ്സിന്റെ തലത്തിലും സഹസ്രാരത്തില്‍ ആത്മതലത്തിലും ഈ ഐക്യഭാവന ദൃഢതരമാവുകയാണ്‌. ഇതുതന്നെയാണ്‌ നമസ്‌ക്കാരത്തിന്റെ പൊരുളും. 'മനഃ' എന്നതിനെ തിരിച്ചിട്ടാല്‍ 'നമഃ' എന്നാവും. മനോജന്യമായ വികാരവിക്ഷേപങ്ങളെ പ്രപഞ്ചത്തിന്റെ ഉല്‍പത്തി പ്രക്രിയയിലേക്ക്‌ തിരിച്ചുവിട്ടാല്‍ ആയിത്തീരുന്ന പ്രക്രിയയാണ്‌ 'നമഃ' എന്നത്‌. അതായത്‌ വന്ദനമാകുന്ന നമസ്‌ക്കാരമുദ്ര, മനോലയത്തെ കാണിക്കുന്നു. ആഴത്തിലുള്ള ഒരു താന്ത്രികമുദ്രയാണത്‌.
നമസ്‌ക്കാരം
---------------- വന്ദനത്തിനുശേഷം നമസ്‌ക്കാരമാകാം. ദണ്ഡനമസ്‌ക്കാരത്തില്‍ ശരീരം ദണ്ഡുപോലെ നിലംപതിക്കും. സാഷ്‌ടാംഗ നമസ്‌ക്കാരം എട്ടംഗങ്ങള്‍കൊണ്ടാണ്‌ നിര്‍വഹിക്കുന്നത്‌.
''ഉരസാ ശിരസാ വാചാ മനസാഞ്‌ജലീനാ ദൃശാ
ജാനുഭ്യാം ചൈവ പാദാഭ്യാം പ്രണാമോ ഷ്‌ടാം ഈരിതഃ''
നെഞ്ച്‌, ശിരസ്സ്‌, വാക്ക്‌, മനസ്സ്‌, അഞ്‌ജലി, കണ്ണുകള്‍, മുട്ടുകള്‍, പാദങ്ങള്‍ എന്നിവയാണ്‌ എട്ട്‌ അവയവങ്ങള്‍. അഞ്‌ജലി ദേവന്റെ മുന്നിലേക്ക്‌ നാം സമര്‍പ്പിക്കുന്നു. അതേസമയം കണ്ണുകള്‍കൊണ്ട്‌ ദേവവിഗ്രഹ ദര്‍ശനവും മനസ്സുകൊണ്ട്‌ ദേവരൂപ ധ്യാനവും വാക്കുകൊണ്ട്‌ മന്ത്രോച്ചാരണവും വേണം. അതാണ്‌ വിധി. ബാക്കി അവയവങ്ങള്‍ ഭൂസ്‌പര്‍ശം ചെയ്‌തിരിക്കും.
വഴിപാടിന്റെ സ്‌ഥാനം
------------------------ ക്ഷേത്ര ദേവനെ ചൈതന്യവത്താക്കുവാനായി നിത്യം ഷോഡശപൂജ ചെയ്യുന്നു. ഭക്‌തര്‍ നല്‍കുന്ന വഴിപാടുകള്‍ക്ക്‌ ഈ ഷോഡശപൂജയുമായി ബന്ധമുണ്ട്‌. ക്ഷേത്രങ്ങളില്‍ നടത്തേണ്ട നിത്യനിദാനങ്ങള്‍ക്കുവേണ്ടിയാണ്‌ നാം നടത്തുന്ന വഴിപാടുകള്‍ ഉപകരിക്കുന്നത്‌. ലൗകികങ്ങളായ കാര്യസാധ്യങ്ങള്‍ക്കുവേണ്ടിയാണ്‌ പലരും വഴിപാടുകള്‍ നടത്തുന്നത്‌. വഴിപാടുകളിലൂടെ അത്ഭുതകരമായ ഫലം ലഭിക്കുമെന്നതും അനുഭവമാണ്‌. ഇത്‌ വളരെ ലളിതമായ 'വിളക്കും മാലയും' അല്ലെങ്കില്‍ 'പുഷ്‌പാഞ്‌ജലി'യിലൂടെ പോലും അനുഭവപ്പെടുന്നു. ഭക്‌തിപൂര്‍വ്വമായ ആരാധനയാണ്‌ ആവശ്യം. ധാരാളമുള്ളവര്‍ ധാരാളം നല്‍കട്ടെ. ഒന്നുമില്ലാത്തവര്‍ ഒരുകൈക്കുമ്പിള്‍ പൂവ്‌ സമര്‍പ്പിച്ചാല്‍ മതി. രണ്ടിനും ഫലം ഒന്നുതന്നെയാകും. 'ത്യാഗേനൈ കേനാമൃതത്വമാനശു' ത്യാഗം കൊണ്ടുമാത്രമാണ്‌ അമൃതത്വം ലഭിക്കുക. മോക്ഷപ്രാപ്‌തിക്ക്‌ ഈശ്വരസാക്ഷാത്‌ക്കാരത്തിനുള്ള മാര്‍ഗ്ഗമാണ്‌ ആരാധന. 'സര്‍വ്വം ത്യജതിയസ്‌ത്തസ്യ സര്‍വ്വമേവോപതിഷ്‌ഠത.'' സര്‍വ്വവും ത്യജിക്കുന്നവന്‌ സര്‍വ്വവും കൈവരുന്നു.
വഴിപാടുകള്‍: വിളക്ക്‌, മാല, പുഷ്‌പാഞ്‌ജലി അഭിഷേകം, പായസം ഇവയെല്ലാമാകാം. ദീപം ആഗ്‌നേയാംശമാണ്‌. ആജ്യം- നെയ്യിനാണ്‌ ശ്രേഷ്‌ഠത- അത്‌ സൂര്യദ്യോതകമാണ്‌. മാല- ആകാശഭൂതപ്രതീകമാകയാല്‍ സര്‍വ്വഭൗതികസുഖങ്ങളെയും പ്രദാനം ചെയ്യുവാന്‍ പര്യാപ്‌തമാണ്‌. കാരണം സൃഷ്‌ടി പ്രക്രിയയില്‍ ആദ്യത്തെ സ്‌ഥലഭൂതം ആകാശമായതിനാല്‍ മറ്റു നാലു ഭൗതികഘടകങ്ങളും പൃഥ്വി, അപ്‌ (ജലം), തേജസ്‌, വായു സൂക്ഷ്‌മമായി അടങ്ങിയിരിക്കണമല്ലോ. ദേവനുള്ള ഭൂഷണങ്ങളില്‍ വസ്‌ത്രത്തേപ്പോലെതന്നെ പുഷ്‌പമാല്യവും പ്രാധാന്യം അര്‍ഹിക്കുന്നു.
അഭിഷേകം ദേവന്റെ സ്‌ഥൂലസൂക്ഷ്‌മ ദേഹത്തെ മുഴുവന്‍ കുളിര്‍പ്പിക്കുന്നു. ധാരകൊണ്ട്‌ സകലപാപങ്ങളും നീങ്ങിക്കിട്ടുന്നു. ക്ഷേത്രങ്ങളിലെ ധാരയില്‍ പങ്കുകൊളളണം. കര്‍മ്മങ്ങളാല്‍ വരുന്ന ദുഃഖം, രോഗം തുടങ്ങിയവയ്‌ക്ക് ധാരകൊണ്ട്‌ മോചനം ലഭിക്കും. അഭിഷേകപ്രസാദം സ്വീകരിക്കുകയും വേണം. പായസം- നിവേദ്യത്തിലൂടെ പഞ്ചഭൂതാത്മകമായ ദേഹത്തിന്റെയും പ്രാണമനോമയ കോശങ്ങളുടെയും രസാംശത്തെ ദേവന്‌ ആഹൂതിയായി സമര്‍പ്പിക്കുന്നു. അതിനാല്‍ വഴിപാടുകാരന്‌ മുഴുവന്‍ പൂജയും നിര്‍വ്വഹിച്ചതിന്റെ ഫലം സിദ്ധമാകുന്നു.
ഗണപതിക്ക്‌- കന്നിമൂലഗണപതിക്ക്‌ 12 പ്രാവശ്യം ഏത്തമിടണം. ദ്വാദശാന്തപത്മസ്‌ഥമായ ശിവപദത്തെ ഇതു സൂചിപ്പിക്കുന്നു.
പ്രദക്ഷിണം
------------- 'ഏകം വിനായകേ കുര്യാത്‌ ദ്വേ സൂര്യേ
ത്രീണി ശങ്കരേ ചത്വാരി ദേവ്യാ വിഷ്‌ണൗച സപ്‌താശ്വരത്‌ഥേ പ്രദക്ഷിണം.'
ഗണപതിക്ക്‌ ഒന്നും സൂര്യന്‌ രണ്ടും ശ്രീശങ്കരന്‌ മൂന്നും ദേവിക്കും വിഷ്‌ണുവിനും നാലുവീതവും പ്രദക്ഷിണം വയ്‌ക്കേണ്ടതാണ്‌. അശ്വത്ഥ വൃക്ഷത്തിന്‌ ഏഴുപ്രാവശ്യം, 21 പ്രാവശ്യം ശ്രേഷ്‌ഠകരവുമാകുന്നു. പൊതുവേ എല്ലാ ദേവതകള്‍ക്കും മൂന്നു പ്രദക്ഷിണമാകാം.
ആദ്യത്തെ പ്രദക്ഷിണംകൊണ്ട്‌ ഭക്‌തന്‍ പാപത്തില്‍നിന്ന്‌ മുക്‌തനാകുന്നു. ദേവദര്‍ശനാനുമതിയാണ്‌ രണ്ടാമത്തെ പ്രദക്ഷിണംകൊണ്ട്‌ ഫലമാകുന്നത്‌. മൂന്നാമത്തെ പ്രദക്ഷിണംകൊണ്ട്‌ ഐശ്വര്യവും സുഖവും ലഭിക്കുന്നു. പ്രദക്ഷിണം വയ്‌ക്കുമ്പോള്‍ ബലിക്കല്ല്‌ സ്‌പര്‍ശിക്കരുത്‌. അഥവാ സ്‌പര്‍ശിച്ചുപോയാല്‍ വീണ്ടും സ്‌പര്‍ശിക്കാതെ അപരാധത്തില്‍ ക്ഷമപറഞ്ഞ്‌ പ്രദക്ഷിണം പൂര്‍ത്തിയാക്കുക. അഭിഷേകതീര്‍ത്ഥം ഒഴുകുന്ന ഓവില്‍ തൊടുകയോ, ഓവിലെ തീര്‍ത്ഥം കോരിക്കുടിക്കുകയോ അരുതെന്നാണ്‌ മതം. രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക്‌ രോഗശമനവും ഉച്ചയ്‌ക്ക് ചെയ്യുന്നവര്‍ക്ക്‌ സര്‍വ്വാഭീഷ്‌ട സിദ്ധിയും വൈകുന്നേരം സര്‍വ്വപാപ പരിഹാരവും അര്‍ദ്ധരാത്രി (ഉത്സവങ്ങള്‍ക്കാകാം) മോക്ഷവും ലഭിക്കും.
ദക്ഷിണ
----------------- ''ആചാര്യഃ സ്യാദുപദ്രഷ്‌ടോ ദേവസാന്നിദ്ധ്യകാരകഃ
അര്‍ച്ചനാദ്യഖിലം കാര്യം തന്നിയോഗേന കാരയേല്‍.''
കാണിക്കയിട്ട്‌ ദേവനെ തൊഴുമ്പോള്‍ ദേവന്റെ പിതൃസ്‌ഥാനീയനായ തന്ത്രിയേയും വന്ദിക്കേണ്ടതാണ്‌. ദേവന്‌ കാണിക്കയിടുന്ന ഭക്‌തന്‍ തന്ത്രിക്കും ദക്ഷിണ നല്‍കേണ്ടതാണ്‌. നിത്യനൈവേദ്യപൂജാ കര്‍മ്മങ്ങളെക്കൊണ്ട്‌ ദേവന്റെ ചൈതന്യം നിലനിര്‍ത്തുന്നത്‌ ശാന്തിക്കാരനാണ്‌. ദേവന്റെ സംരക്ഷകസ്‌ഥാനമാണ്‌ അദ്ദേഹത്തിന്‌. അതിനാല്‍ അദ്ദേഹത്തിനും കാണിക്കയായി ദക്ഷിണ നല്‍കേണ്ടതാണ്‌. കൂടാതെ ക്ഷേത്രയജ്‌ഞത്തില്‍ നാമും പങ്കാളിയാകേണ്ടതാണ്‌. ക്ഷേത്രത്തിലെ ഭണ്ഡാരത്തിലിടുവാന്‍ അല്‌പം പണമോ, അര്‍ച്ചനയ്‌ക്കായി ഒരു കൈക്കുമ്പിള്‍ പുഷ്‌പമോ, വിളക്കു കത്തിക്കുവാനായി അല്‌പം നെയ്യോ, എണ്ണയോ, നിവേദ്യ സാധനങ്ങളോ കൊണ്ടുവരുന്നതിനാല്‍ ക്ഷേത്രകാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകില്ല. അതെല്ലാം ദേവനുള്ള സമര്‍പ്പണമാണെന്ന്‌ ഭക്‌തിപൂര്‍വ്വം ചിന്തിക്കുകയും വേണം. നമ്മുടെ ത്യാഗപൂര്‍ണ്ണമായ സഹകരണമാണത്‌.
ക്ഷേത്രാചാരമര്യാദകള്‍
----------------------- വളരെ അച്ചടക്കത്തോടുകൂടിവേണം ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുവാന്‍. ഒരു മഹാപുരുഷന്റെ-ദേവീ ചൈതന്യത്തിന്റെ സന്നിധാനത്തിലാണ്‌ നാം എത്തി നില്‍ക്കുന്നത്‌. അവിടെ മൗനം ദീക്ഷിക്കേണ്ടതാണ്‌. അനാവശ്യമായ സംസാരം ഒഴിവാക്കുകയും വേണം. വേണമെങ്കില്‍ ലഘുവായി നാമം ജപിക്കാം. പരദൂഷണവും നാട്ടുവര്‍ത്തമാനവും ക്ഷേത്രാങ്കണത്തില്‍ അനുയോജ്യമല്ല.
പൂജയ്‌ക്ക് നട അടയ്‌ക്കുന്നതുവരെ അകത്ത്‌ പ്രദക്ഷിണമാകാം. അപ്പോള്‍ നിശ്ശബ്‌ദനാമജപമോ, പ്രാര്‍ത്ഥനയോ ആകാം. നട അടയ്‌ക്കുമ്പോള്‍ ശ്രീകോവിലിനു മുന്നില്‍ പ്രാര്‍ത്ഥനാനിരതരാകുക. നട തുറക്കുമ്പോള്‍ ശാന്തിക്കാരന്‍ പുറത്തുവന്ന്‌ ശംഖതീര്‍ത്ഥം ഭക്‌തജനങ്ങളുടെ മേല്‍ തളിക്കുന്നു. ദേവന്റെ മൂലമന്ത്രങ്ങള്‍ ജപിച്ച്‌ പൂജിച്ചതായ ഈ തീര്‍ത്ഥജലപ്രോഷണം ഒരു മന്ത്ര കലശാഭിഷേകത്തിന്റെ ഫലമാണ്‌ ചെയ്യുന്നത്‌. ഈ തീര്‍ത്ഥം ശിരസ്സില്‍ സ്വീകരിക്കുമാറ്‌ ഭക്‌തര്‍ കുനിഞ്ഞുകൊടുക്കണം. അപ്പോള്‍ നമുക്ക്‌ മന്ത്രദീക്ഷ സ്വീകരിച്ച ഫലമാണുണ്ടാകുന്നത്‌. എന്നിട്ടാണ്‌ നാം ദേവനെ കാണേണ്ടത്‌. ഈ പ്രോഷണത്തിലൂടെ ഈശ്വരചൈതന്യം നമ്മുടെയുള്ളില്‍ പ്രവേശിക്കുന്നു. 'ശിവോ ഭൂത്വാ ശിവം യജേല്‍' എന്ന പ്രമാണമനുസരിച്ച്‌ ദേവനെ യജിക്കുവാന്‍ നാം യോഗ്യരാകുന്നു. കണ്ണുതുറന്ന്‌ മൂലമന്ത്രത്തിന്റെ സ്‌ഥൂലരൂപമായ ദേവവിഗ്രഹത്തെ കണ്‍കുളിര്‍ക്കെക്കണ്ട്‌ മനസ്സിലുറപ്പിച്ച്‌ തന്റെ ജീവനേയും ജീവിതത്തേയും ആ പാദാരവിന്ദങ്ങളില്‍ ലയിപ്പിക്കുകയുമാണ്‌ ആ സമയത്ത്‌ ഓരോ ഭക്‌തനും ചെയ്യേണ്ടത്‌. ഇത്‌ ഒരു യജ്‌ഞമായി കണക്കാക്കണം.
പ്രസാദം
--------- തീര്‍ത്ഥവും പൂവും ചന്ദനവുമാണ്‌ സാധാരണ പ്രസാദമായി ലഭിക്കുക. അത്‌ ദേവന്‌ അര്‍പിച്ചു കഴിഞ്ഞതാണ്‌, അതിനാല്‍ ദേവചൈതന്യം ഉള്‍ക്കൊള്ളുന്നതിന്‌ തുല്യമാണ്‌. യജ്‌ഞശിഷ്‌ടമാണത്‌. തീര്‍ത്ഥം ദേഹത്തും തലയിലും തളിക്കുകയും ആചമിക്കുകയും ചെയ്യാം. സ്‌ഥൂലസൂക്ഷ്‌മദേഹങ്ങള്‍ ദേവചൈതന്യമാകുന്ന അമൃതവര്‍ഷത്തില്‍ പൂര്‍ണ്ണമായി മജ്‌ജനം ചെയ്യുകയാണിവിടെ. പൂവ്‌ തലയില്‍ ചൂടാം. ചന്ദനം പുറത്തിറങ്ങിയേ നെറ്റിയില്‍ തൊടാവൂ എന്ന്‌ ചിലര്‍ പറയുന്നു. പുഷ്‌പം ആകാശപ്രതീകവും ചന്ദനം ഭൂപ്രതീകവും ആകയാല്‍ ഇവ സ്വീകരിക്കുന്നതുകൊണ്ട്‌ ആകാശം മുതല്‍ ഭൂമിവരെ വ്യാപ്‌തമായ ദിവ്യദേഹത്തിന്റെ സൃഷ്‌ടിയാണ്‌ നടക്കുന്നത്‌. അതോടെ ഭക്‌തന്‍ ദേവചൈതന്യം കുടികൊള്ളുന്ന ദിവ്യശരീരമാകുന്നു. ഈ ചൈതന്യവത്തായ ശരീരവുമായാണ്‌ നാം ഭവനങ്ങളിലേക്ക്‌ പോകുന്നത്‌.
നിത്യേന ദേവനെ പ്രാപിക്കുകയും ആ പവിത്ര ചൈതന്യം ഉള്‍ക്കൊണ്ട്‌ ജീവിക്കുകയും ചെയ്‌താല്‍ സ്വര്‍ഗ്ഗരാജ്യം ഈ ഭൂമിയില്‍ തന്നെയെന്ന അനുഭവമുണ്ടാകും.