Showing posts with label ഭജനകള്‍. Show all posts
Showing posts with label ഭജനകള്‍. Show all posts

Sunday, July 14, 2019

മൂകാംബികേ ദേവി ജഗദംബികേ

മൂകാംബികേ ദേവി ജഗദംബികേ 
മുപ്പാരിനും നിത്യ വരദായികേ
മൂകാംബികേ ദേവി ജഗദംബികേ 
മുപ്പാരിനും നിത്യ വരദായികേ
അടിയനിൽ‌വിടരും പത്മദളങ്ങളിൽ അവതരിക്കൂദേവീ അനുഗ്രഹിക്കൂ.
മൂകാംബികേ ദേവി ജഗദംബികേ 
മുപ്പാരിനും നിത്യ വരദായികേ
മൂകാംബികേ ദേവി ജഗദംബികേ 
മുപ്പാരിനും നിത്യ വരദായികേ
കാലധിവര്‍ത്തിയാം കലകൾ‌ക്കെന്നാളും ആധാരം നീയല്ലോ
കാലധിവര്‍ത്തിയാം കലകൾ‌ക്കെന്നാളും ആധാരം നീയല്ലോ
അനശ്വരങ്ങളാം അക്ഷരവിദ്യകൾതൻ, അനശ്വരങ്ങളാം അക്ഷരവിദ്യകൾതൻ
അക്ഷയനിധിയും നീയല്ലോ
.
മൂകാംബികേ ദേവി ജഗദംബികേ 
മുപ്പാരിനും നിത്യ വരദായികേ
അടിയനിൽ‌വിടരും പത്മദളങ്ങളിൽ അവതരിക്കൂദേവീ അനുഗ്രഹിക്കൂ
മൂകാംബികേ ദേവി ജഗദംബികേ 
മുപ്പാരിനും നിത്യ വരദായികേ
കാതിനുപീയൂഷം കണ്ണിനുകര്‍പ്പൂരം കാനനമേഘല ചേതോഹരം
കാതിനുപീയൂഷം കണ്ണിനുകര്‍പ്പൂരം കാനനമേഘല ചേതോഹരം
തമ്പുരുമീട്ടി ഋതുക്കൾ വരുന്നൂ. തമ്പുരുമീട്ടി ഋതുക്കൾ വരുന്നൂ
നിൻ‌തിരുനടയിലുദാരം
മൂകാംബികേ ദേവി ജഗദംബികേ 
മുപ്പാരിനും നിത്യ വരദായികേ
അടിയനിൽ‌വിടരും പത്മദളങ്ങളിൽ അവതരിക്കൂദേവീ അനുഗ്രഹിക്കൂ
മൂകാംബികേ ദേവി ജഗദംബികേ 
മുപ്പാരിനും നിത്യ വരദായികേ

Saturday, July 13, 2019

അഞ്ജന ശ്രീധരാ ചാരുമൂര്‍ത്തേ, കൃഷ്ണാ

അഞ്ജന ശ്രീധരാ ചാരുമൂര്‍ത്തേ, കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങിടുന്നേന്‍
ആനന്ദലങ്കാര വാസുദേവാ, കൃഷ്ണാ
ആദങ്കമെല്ലാം അകറ്റീടേണം.
ഇന്ദിര നാഥ ജഗന്നിവാസ, കൃഷ്ണാ
ഇന്നെന്റെ മുന്‍പില്‍ വിളങ്ങീടേണം.
ഈരേഴുലകിന്നും ഏകനാഥ, കൃഷ്ണാ
ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ.
ഉണ്ണി ഗോപാല കമലനേത്രാ, കൃഷ്ണാ
ഉള്ളില്‍ നീ വന്നു വസിച്ചീടേണം.
ഊഴിയില്‍ വന്നു പിറന്ന ബാലാ, കൃഷ്ണാ
ഊനം കൂടാതെ തുണച്ചീടേണം
എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ
എന്നുണ്ണീക്കൃഷ്ണാ ശമിപ്പിക്കേണം!
ഏടലര്‍ ബാണനു തുല്യമൂര്‍ത്തേ, കൃഷ്ണാ
ഏറിയ മോദേന കൈ തൊഴുന്നേന്‍
ഐഹികമായ സുഖത്തിലഹോ, കൃഷ്ണാ
അയ്യോ, എനിക്കൊരു മോഹമില്ലേ
ഒട്ടല്ല കൌതുകം അന്തരംഗേ, കൃഷ്ണാ
ഓമല്‍ത്തിരുമേനി ഭംഗി കാണാന്‍
ഓടക്കുഴല്‍ വിളി മേളമോടേ കൃഷ്ണാ
ഓടി വരികെന്റെ ഗോപബാലാ
ഔദാര്യ കോമള കേളിശീലാ കൃഷ്ണാ
ഔപമ്യമില്ലാ ഗുണങ്ങള്‍ക്കേതും.
അംബുജലോചന നിന്‍ പാദ പങ്കജം
അന്‍പോടു ഞാനിതാ കുമ്പിടുന്നേന്‍
അത്യന്ത സുന്ദര നന്ദ സൂനോ കൃഷ്ണാ
അത്തല്‍ കളഞ്ഞെന്നെ പാലിക്കേണം
കൃഷ്ണാ മുകില്‍ വര്‍ണാ, വൃഷ്ണികുലേശ്വരാ
കൃഷ്ണാംബുജേ കൃഷ്ണാ കൈ തൊഴുന്നേന്‍!
കൃഷ്ണാ ഹരേ ജയാ, കൃഷ്ണാ ഹരേ ജയാ,
കൃഷ്ണാ ഹരേ ജയാ, കൃഷ്ണാ ഹരേ..🙏🙏🙏

ഗോവിന്ദ രാമ രാമ – ഗോപാല കൃഷ്ണാ നിന്‍


ഗോവിന്ദ രാമ രാമ – ഗോപാല കൃഷ്ണാ നിന്‍ മെയ്
കാണുമാറരുളേണം ഗോവിന്ദാ!
അമ്പാടി തന്നില്‍ വാഴും ഉമ്പര്‍നായക നിന്മെയ്
അന്‍പിനാല്‍ കാണകേണം ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ആവോളം പൂക്കുന്നേന്‍ ഞാന്‍ ദേവകി ദേവി പെറ്റ
ദേവേശ ദേവ ദേവ ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഇച്ഛയില്‍ എനിക്കിനി ത്വച്ചരണങ്ങളൊഴിഞ്ഞു
അചുത മറ്റൊന്നിങ്കല്‍ ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഈരേഴുലകമെല്ലാം ഈരടിയാലളന്ന
ഈശനേ വാമനനേ ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഉള്ളത്തില്‍ കാണാകേണം മുല്ലപ്പൂംകുഴലാളേ
ഉള്ളഴിക്കുന്ന നിന്‍ മെയ് ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഊതുന്ന കുഴലുമായ് പീതാംബരത്തോടെന്റെ
ചേതസ്സില്‍ കാണാകേണം ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
എന്നു രണ്ടായിരം മയ്യണിമാര്‍ പൂജിക്കുന്ന
നിന്നെ ഞാന്‍ കണ്ടിടാവൂ ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഏണാങ്കണ്‍ തന്നെ വെല്ലും ചേണാര്‍ന്ന തിരുമുഖം
ചേദസ്സില്‍ കാണാകേണം ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഐശ്വര്യ ദായകനേ കൈയിതാ കൂപ്പുന്നേ ഞാന്‍
നീയൊഴിഞ്ഞില്ലാ ഗതി ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഒന്നിടവിട്ടു ഗോപ സുന്ദരിമാരോടൊപ്പം
ഒന്നിച്ചു കളിച്ചൊരു ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഓരോരോ ലീലപൂണ്ടു കാരുണ്യം കൊണ്ടു ധര്‍മ്മം
പാലിച്ചു വസിച്ചൊരു ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഔഷധി മേനി പൂണ്ട വൃന്ദാവനത്തിലെല്ലാം
ഘോഷമായ് ലീല ചെയ്ത ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
അംബുജ നാഭ കൃഷ്ണ ശംഭു പൂജിത ദേവ
അന്‍പിനാല്‍ കാണാകേണം ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
അച്യുത നിന്‍ ചരിത്രം അത്ഭുതം ദിനം തോറും
ഉച്ചരിക്കാറായ് വരേണം ഗോവിന്ദാ! (ഗോവിന്ദ രാമ രാമ 

Monday, August 20, 2018

ഹരിവരാസനം - Harivarasanam original track in Sabarimala

https://youtu.be/0JKOrCi5Cp0

ഹരിവരാസനം വിശ്വമോഹനം

ഹൃദയവ്യഥകൾ തുടച്ചുമാറ്റുന്ന ശുദ്ധവായു, കൽമഷത്തിന്റെ തീനാളങ്ങൾ അണയ്‌ക്കുന്ന തണുപ്പ്, ഒന്നിനോടൊന്ന് ഒട്ടിനിൽക്കുന്ന കോടമഞ്ഞു മൂടിയ മലനിരകൾ...ശബരിമലയിലെ രാത്രി. യേശുദാസ് പാടുന്നു ‘ഹരിവരാസനം വിശ്വമോഹനം....’ അയ്യപ്പൻ ഉറങ്ങാൻ പോവുകയാണ്. ശബരിമലയിലെ ജനനിബിഡവും ഭക്തിസാന്ദ്രവുമായ രാത്രിയെ ഈ ഗാനം എത്രമാത്രം വിശുദ്ധീകരിക്കുന്നു എന്ന് അനുഭവിച്ചറിയുക തന്നെ വേണം.

ശബരീശ സന്നിധിയിൽനിന്ന് അതു മൊബൈൽ ഫോണിലൂടെ ബന്ധുക്കളെ തൽസമയം കേൾപ്പിക്കുന്ന ആയിരങ്ങളെ ഇക്കാലത്തു ശബരിമലയിൽ കാണാം. അയ്യപ്പസന്നിധിയിൽ ഈ ഉറക്കുപാട്ടു കേൾക്കുമ്പോൾ തങ്ങൾക്കുണ്ടാവുന്ന അനുപമമായ ആത്മീയാനുഭവത്തിന്റെ പങ്ക്, മല ചവിട്ടാൻ ഭാഗ്യം ലഭിക്കാത്ത തങ്ങളുടെ പ്രിയപ്പെട്ടവർക്കു പകരാനുള്ള അഭിനിവേശമാണ് ഈ ‘മൊബൈൽ സംപ്രേഷണം.’ മെറിലാൻഡ് സുബ്രഹ്മണ്യം നിർമിച്ച ‘സ്വാമി അയ്യപ്പൻ (1975)’ എന്ന സിനിമയ്ക്കുവേണ്ടിയാണ് യേശുദാസ് ആദ്യമായി ഹരിവരാസനം ആലപിക്കുന്നത്.‘സ്വാമി അയ്യപ്പൻ’ എന്ന ചിത്രത്തിന്റെ ജനപ്രീതിയും കലാമൂല്യവും പരിഗണിച്ചു ദേവസ്വം ബോർഡ് ആ ചിത്രത്തിന് പ്രത്യേക പുരസ്കാരം നൽകിയിരുന്നു. പുരസ്‌കാരദാന ചടങ്ങിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രഖ്യാപിച്ചു. ‘യേശുദാസ് പാടിയ ഹരിവരാസനം എന്ന ഗാനം എന്നും അത്താഴപൂജ കഴിഞ്ഞു നട അടയ്‌ക്കുമ്പോൾ ശബരിമല സന്നിധാനത്തിൽ കേൾപ്പിക്കും.’

harivarasanam-writer
അന്നുമുതൽ ഇന്നോളം ഈ പതിവ് മുടങ്ങിയിട്ടില്ല (സിനിമയിൽ നിന്നു വ്യത്യസ്തമായി, യേശുദാസ് പിന്നീടു പാടിയ ഹരിവരാസനത്തിന്റെ പൂർണരൂപമാണ് ശബരിമലയിൽ ഉപയോഗിച്ചു പോരുന്നത്). അയ്യപ്പൻ ഉറങ്ങാൻപോകുന്നത് യേശുദാസിന്റെ ഹരിവരാസനം കേട്ടുതന്നെ.

ഭക്തകോടികൾക്ക് ആത്മസായൂജ്യമായ ഈ ഗാനം എഴുതിയതാരാണ്? സ്വാമി അയ്യപ്പനിലെ മറ്റു ഗാനങ്ങൾ എഴുതിയതു വയലാർ ആയതുകൊണ്ട് ഇതിന്റെ പിതൃത്വവും വയലാറിന് ഏൽപ്പിച്ചുകൊടുക്കുന്നവരുണ്ട്. എന്നാൽ, സിനിമയിൽ ദേവരാജന്റെ സംഗീതത്തിൽ യേശുദാസ് ഇതു പാടുന്നതിനു മുൻപും ശബരിമലയിൽ അയ്യപ്പനെ ഉറക്കാൻ ഈ ഗാനം ആലപിച്ചിരുന്നു. രാമനാഥപുരം കുമ്പക്കുടി കുളത്തൂർ അയ്യരാണ് സംസ്‌കൃതത്തിൽ അയ്യപ്പനെ വർണിച്ചു ഹരിവരാസനം രചിച്ചതെന്നു പരക്കെ വിശ്വസിച്ചിരുന്നു. 352 അക്ഷരങ്ങൾ ഉൾക്കൊള്ളുന്ന 108 വാക്കുകൾ ചേർന്ന് 32 വരികൾ എട്ടു ശ്ലോകങ്ങളായി നിറയുന്ന അയ്യപ്പഭക്തി. ‘സ്വാമി അയ്യപ്പനി’ൽ ക്രെഡിറ്റ് നൽകിയിരിക്കുന്നതും മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതും കുമ്പക്കുടി അയ്യരുടെ പേരാണ്.

അയ്യരാണ് ഹരിവരാസനം രചിച്ചത് എന്നു കരുതിയിരിക്കുമ്പോഴാണ് 1963 നവംബറിൽ തിരുവനന്തപുരം ചാലയിലെ ജയചന്ദ്രാ ബുക്ക് ഡിപ്പോയിൽ നിന്നു പുറത്തിറക്കിയ ‘ഹരിവരാസനം വിശ്വമോഹനം’ എന്ന കീർത്തനസമാഹാരം ഗവേഷകരുടെ ശ്രദ്ധയിൽ പെടുന്നത്. ഇതിന്റെ 78ാം പേജിൽ ‘ഹരിഹരാത്മജാഷ്‌ടകം’ എന്ന തലക്കെട്ടിൽ ‘ഹരിവരാസനം...’ കീർത്തനം അച്ചടിച്ചിട്ടുണ്ട്. ഇതിൽ ‘സമ്പാദകൻ’ എന്നാണ് കുമ്പക്കുടി കുളത്തൂർ അയ്യരുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. സമ്പാദകൻ ഒരിക്കലും രചയിതാവാകില്ലല്ലോ.സമ്പാദകനെ കാലപ്പഴക്കത്തിൽ രചയിതാവായി തെറ്റിദ്ധരിച്ചതാണെന്നു വ്യക്തം. പിന്നെ ആരാണ് ഹരിവരാസനം എഴുതിയത്? ഈ ചോദ്യം ചെന്നെത്തുന്നത് ജാനകിയമ്മയിലാണ്. പുറക്കാട് കോന്നകത്ത് ജാനകിയമ്മയുടെ മക്കളായ ഭാരതിയമ്മയും ബാലാമണിയമ്മയുമാണു ‘ഹരിവരാസനം അമ്മ എഴുതിയതാണ്’ എന്ന് ലോകത്തെ അറിയിച്ചത്.ശബരിമലയിലെ വലിയ വെളിച്ചപ്പാടായിരുന്ന അനന്തകൃഷ്‌ണ അയ്യരുടെ മകളും പ്രശസ്ത പത്രപ്രവർത്തകനായിരുന്ന എം. ശിവറാമിന്റെ സഹോദരിയുമായിരുന്നു ജാനകിയമ്മ.

Yesudas
1893ൽ ജനിച്ചു. പിതാവിൽനിന്നു സംസ്‌കൃതത്തിന്റെ ബാലപാഠങ്ങളും ഒറ്റമൂലി വൈദ്യവും അമ്മ പഠിച്ചതായി മകൾ ബാലാമണിയമ്മ പറയുന്നു. പിതാവിൽനിന്ന് അറിഞ്ഞ അയ്യപ്പമാഹാത്മ്യത്തെപ്പറ്റി കീർത്തനങ്ങൾ കുത്തിക്കുറിച്ചു തുടങ്ങി. കുട്ടനാട്ടെ കൃഷിക്കാരനായ ശങ്കരപ്പണിക്കരുമായുള്ള വിവാഹശേഷവും വായനയും എഴുത്തും തുടർന്നു. (കൃഷി നശിച്ച് കടം കയറിയതോടെ പുറക്കാട്ടെ വസ്‌തുവകകൾ വിറ്റ് 1935 ൽ ശാസ്‌താംകോട്ടയിലേക്ക് ആ കുടുംബം ചേക്കേറി.) 1923ൽ മുപ്പതാം വയസ്സിലാണ് ജാനകിയമ്മ ഹരിവരാസനം എഴുതിയത്. അന്ന് അവർ ആറാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. പിറന്ന കുഞ്ഞിന് ‘അയ്യപ്പൻ’ എന്നു പേരിടുകയും ചെയ്‌തു. കീർത്തനം എഴുതിയ ശേഷം അത് പിതാവിനെ ഏൽപ്പിക്കുകയും അദ്ദേഹം അതു കാണിക്കയായി ശബരിമലയിൽ നടയ്‌ക്കുവയ്‌ക്കുകയും ചെയ്‌തുവത്രേ. പിന്നീട് പുറക്കാട്ട് ശിവക്ഷേത്രത്തിലുണ്ടായിരുന്ന ഭജനക്കാരിലൊരാൾ ജാനകിയമ്മയിൽനിന്നു കീർത്തനം പകർത്തിയെടുത്ത് പഠിച്ചു.

പുറക്കാട്ട് കോന്നകത്തു വീടിന്റെ തെക്കുവശത്തുള്ള ആനന്ദേശ്വരം ശിവക്ഷേത്രത്തിലെ ഭജനസംഘമാണത്രേ ‘ഹരിവരാസനം’ ആദ്യമായി പാടിയത്. . ശാസ്‌താംകോട്ടയിലേക്കു താമസം മാറ്റിയപ്പോഴും അമ്മ ‘ഹരിവരാസനം’ വിട്ടുകളഞ്ഞില്ലെന്നും ശാസ്‌താംകോട്ട ക്ഷേത്രം സന്ദർശിച്ചു മലയ്‌ക്കു പോയിരുന്ന ‘കല്ലടസംഘം’ അത് ഏറ്റെടുത്തെന്നും ജാനകിയമ്മയുടെ ചെറുമക്കളും പറയുന്നു. ‘സ്വാമി അയ്യപ്പൻ’ സിനിമയിലൂടെ ഹരിവരാസനം ജനകീയ അംഗീകാരം നേടുന്നതിനു മൂന്നു വർഷം മുൻപു 1972ൽ ജാനകിയമ്മ നിര്യാതയായി. ജാനകിയമ്മയാണ് ഹരിവരാസനം രചിച്ചതെന്ന് ഉറപ്പിക്കാൻ ഉതകുന്ന വസ്തുതകളൊന്നും ലഭ്യമല്ല. എങ്കിലും മക്കൾ നിരത്തിയിട്ടുള്ള ഒട്ടേറെ സാഹചര്യത്തെളിവുകൾ പരിഗണിക്കുമ്പോൾ ഈ മഹതിയാണ് ഈ മനോഹര കവിത രചിച്ചതെന്ന് കരുതാം. ഇവരുമല്ല മറ്റാരെങ്കിലുമാണു യഥാർഥ രചയിതാവെങ്കിൽ കാലം അതിന് ഉത്തരം നൽകും വരെ കാത്തിരിക്കേണ്ടി വരും.

g-devarajan-master
ഹരിവരാസനത്തിനു ദേവരാജൻ ആദ്യം നൽകിയിരുന്ന ഈണം ഇതായിരുന്നില്ല എന്ന കൗതുകമുണ്ട്. ആദ്യം നൽകിയ ഈണം നല്ലതാണെങ്കിലും ശബരിമല ശ്രീകോവിലിൽ മേൽശാന്തി പാടുന്ന അതേ ഈണം തന്നെ വേണമെന്ന് നിർമാതാവ് പി. സുബ്രഹ്മണ്യത്തിന്റെ മകൻ കാർത്തികേയൻ അഭിപ്രായപ്പെട്ടു. ദേവരാജനെപ്പോലെ ഉന്നതശീർഷനായ ഒരാളോട് ഈണം മാറ്റാൻ പറയാൻ സുബ്രഹ്മണ്യം ആദ്യം മടിച്ചു. പക്ഷേ, മകന്റെ നിർബന്ധം കൂടിയപ്പോൾ അദ്ദേഹം പതിയെ കാര്യം അവതരിപ്പിച്ചു. ട്യൂൺ മാറ്റാൻ ദേവരാജൻ ആദ്യം വിസമ്മതിച്ചു. പക്ഷേ, ശബരിമലയിൽ പാടുന്ന ഈണമാണു പകരം നിർദേശിക്കുന്നത് എന്നറി‍ഞ്ഞപ്പോൾ പരിഗണിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ, നിരീശ്വരവാദിയായ ദേവരാജൻ മാസ്റ്റർ ശബരിമലയിൽ പോയിട്ടില്ല, ഒരു പാട്ട് കേൾക്കാനായി പോവുന്ന പ്രശ്നവുമില്ല. അതിനു വഴി കണ്ടെത്താമെന്നു കാർത്തികേയൻ പറഞ്ഞു. അങ്ങനെ, ശബരിമലയിൽ മേൽശാന്തി പാടുന്നതു കേട്ടിട്ടുള്ള ഒരു ഗായകനെ അദ്ദേഹം മെറിലാൻഡ് സ്‌റ്റുഡിയോയിൽ എത്തിച്ചു സൗണ്ട് റിക്കോർഡിസ്‌റ്റ് കൃഷ്‌ണൻ ഇളമണ്ണിനെക്കൊണ്ടു റിക്കോർഡ് ചെയ്തു ടേപ്പിലാക്കി ദേവരാജൻ മാസ്‌റ്റർക്ക് എത്തിച്ചു. മാസ്റ്റർക്ക് അത് ഇഷ്ടമായി. അതിനു ചില്ലറ ഭേദഗതികൾ വരുത്തി ശാസ്ത്രീയത നൽകിയ സംഗീത രൂപമാണു നാം ഇന്ന് ആസ്വദിക്കുന്നത്.

∙∙∙∙∙∙∙∙∙∙∙∙∙

ഹരിവരാസനം വിശ്വമോഹനം

ഹരിദധീശ്വരം ആരാധ്യപാദുകം

അരിവിമർദനം നിത്യനർത്തനം

ഹരിഹരാത്മജം ദേവമാശ്രയേ.

ശരണകീർത്തനം ശക്‌തമാനസം

ഭരണലോലുപം നർത്തനാലസം

അരുണഭാസുരം ഭൂതനായകം

ഹരിഹരാത്മജം ദേവമാശ്രയേ.

പ്രണയസത്യകം പ്രാണനായകം

പ്രണതകൽപ്പകം സുപ്രഭാഞ്‌ജിതം

പ്രണവമന്ദിരം കീർത്തനപ്രിയം

ഹരിഹരാത്മജം ദേവമാശ്രയേ.

തുരഗവാഹനം സുന്ദരാനനം

വരഗദായുധം വേദവർണിതം

ഗുരുകൃപാകരം കീർത്തനപ്രിയം

ഹരിഹരാത്മജം ദേവമാശ്രയേ.

ത്രിഭുവനാർച്ചിതം ദേവതാത്മകം

ത്രിനയനം പ്രഭും ദിവ്യദേശികം

ത്രിദശപൂജിതം ചിന്തിതപ്രദം

ഹരിഹരാത്മജം ദേവമാശ്രയേ.

ഭവഭയാവഹം ഭാവുകാവഹം

ഭുവനമോഹനം ഭൂതിഭൂഷണം

ധവളവാഹനം ദിവ്യവാരണം

ഹരിഹരാത്മജം ദേവമാശ്രയേ.

കളമൃദുസ്‌മിതം സുന്ദരാനനം

കളഭകോമളം ഗാത്രമോഹനം

കളഭകേസരീ വാജിവാഹനം

ഹരിഹരാത്മജം ദേവമാശ്രയേ.

ശ്രിതജനപ്രിയം ചിന്തിതപ്രദം

ശ്രുതിവിഭൂഷണം സാധുജീവനം

ശ്രുതിമനോഹരം ഗീതലാലസം

ഹരിഹരാത്മജം ദേവമാശ്രയേ.

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

Tuesday, October 25, 2016

സ്വാമിയേ ശരണമയപ്പാ

ലോകവീരം മഹാപൂജ്യം സര്‍വരക്ഷാകരം വിഭും
പാര്‍വതീ ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം..........
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക. )
വിപ്ര പൂജ്യം വിശ്വവന്ദ്യം വിഷ്ണു ശംഭു പ്രിയം സുതം
ക്ഷിപ്രപ്രസാദ നിരതം ശാസ്താരം പ്രണമാമ്യഹം............
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )
മത്തമാതംഗ ഗമനം കാരുണ്യാമൃത പൂരിതം
സര്‍വ്വവിഘ്ന ഹരം ദേവം ശാസ്താരം പ്രണമാമ്യഹം.....
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )
അസ്മത് കുലേശ്വരം ദേവം അസ്മത് ശത്രു വിനാശനം
അസ്മദ് ഇഷ്ട പ്രദാതാരം ശാസ്താരം പ്രണമാമ്യഹം.........
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )
പാണ്ഡ്യേശ വംശ തിലകം കേരളേ കേളി വിഗ്രഹം
ആര്‍ത്ത ത്രാണ പരം ദേവം ശാസ്താരം പ്രണമാമ്യഹം........
സ്വാമിയേ ശരണമയ്യപ്പ (നമസ്ക്കരിക്കുക )
പഞ്ചരത്നാഖ്യമേതദ്യോ നിത്യം ശുദ്ധ പഠേന്‍ നരഃ
തസ്യ പ്രസന്നോ ഭഗവാന്‍ ശാസ്താ വസതി മാനസേ
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )
ശ്രീ ഭൂതനാഥ സദാനന്ദാ സര്‍വഭൂത ദയാപരാ
രക്ഷ രക്ഷ മഹാ ബാഹോ ശാസ്ത്രേ തുഭ്യം നമോ നമഃ
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക

Monday, October 17, 2016

പ്രാർത്ഥന

ദൈവമേ - കൈതൊഴാം കേൾകുമാറാകണേ,
പാവമാമെന്നെ നീ കാക്കുമാറാകണേ,
നേർവഴിക്കെന്നെ - നീ കൊണ്ടുപോയിടണേ
നേർവരും  - സങ്കടം - ഭസ്മമാകീടണേ
ധുഷ്ടസംസർഗ്ഗം വരാതെയാക്കീടണേ,
ശിഷ്ടരായുള്ളവർ തോഴരായിടണേ 
നല്ലകാര്യങ്ങളിൽ പ്രേമമുണ്ടാകണേ 
നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകനെ
കൃത്യങ്ങൾ - ചെയുവാൻ ശ്രദ്ധയുണ്ടാകണേ 
സത്യം പറങ്ങിടാൻ ശക്തിയുണ്ടാകണേ!

ദൈവമേ - തൊഴാം കേൾകുമാറാകണേ.

ദൈവദശകം

ദൈവമേ കാത്തുകൊൾകങ്ങു
കൈവിടാതിങ്ങുഞങ്ങളെ ;
നാവികൻ നീ ഭവാബ്ധിക്കൊ-
രാവികൻ  തോണി നിൻ പദം
ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുലൊടിങ്ങിയാൽ
നിന്നിടും ദൃക്കു പോലുള്ളം
നിന്നിലസ്പന്ദമാകണം
അന്ന വസ്ത്രാദി   മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങൾക്കു തമ്പുരാൻ
ആഴിയും തിരയും കാറ്റു-
മാഴവും പോലെ, ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം
നീയല്ലോ സൃഷ്ടിയും ശ്രഷ്ട്ടാ-
വായതും സൃഷ്ടിജാലവും 
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും 
നീയല്ലോ മായയെ നീക്കി-
സ്സായൂജ്യം നല്കുമാർയ്യനും
നീ സത്യം ജ്ഞാനമാനന്തം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ -
ല്ലോതും മൊഴിയു മോർക്കിൽ  നീ
അകവും പുറവും തിങ്ങും-
മഹിമാവാർന്ന നിൻപദം
പുകഴ്ത്തുന്നു  ഞങ്ങളങ്ങു -
ഭഗവാനേ, ജയിക്കുക
ജയിക്കുക മഹാദേവ,
ദീനാവന പാരായണ,
ജയിക്കുക ചിദാനത്ദ
ദയസിന്ദൊ, ജയിക്കുക
ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
ശ്രീനാരായണ ഗുരുസ്വാമി
ഭഗവാനഹനാശനൻ
കാരുന്യനിലയൻ  നമ്മെ
കാത്തുകൊള്ളട്ടെ സർവഥാ!

നാരായണം ഭജേ

നാരായണം ഭജേ നാരായണം - ലക്ഷ്മി
നാരായണം ഭജേ നാരായണം
വൃന്ദാവനസ്ഥിതം നാരായണം - ദേവ
വൃദ്യരഭിഷ്ടുതം നാരായണം
(നാരായണം ഭജേ )
ദിനകരമദ്ധ്യകം നാരായണം - ദിവ്യ
കനകാംബരദരം നാരായണം
(നാരായണം ഭജേ )
പങ്കജലോചനം നാരായണം - ഭക്ത
സങ്കടമോചനം നാരായണം
(നാരായണം ഭജേ )
കരുണാപയോനിധിം നാരായണം - ഭവ്യ
ശരണാഗതനിദിം നാരായണം
(നാരായണം ഭജേ )
രക്ഷിതജഗത്രയം നാരായണം - ചക്ര
ശിക്ഷിതാസുരചയം നാരായണം
(നാരായണം ഭജേ )
അന്ജാനനാശകം നാരായണം - ശുദ്ധ
വിജ്ഞാന ഭാസകം നാരായണം
(നാരായണം ഭജേ )
ശ്രീവൽസബൂഷണം  നാരായണം - നന്ദ
ഗോവൽസപോഷണം നാരായണം
(നാരായണം ഭജേ )
ശങ്കരനായകം നാരായണം - പദ
ഗംഗവിദായകം നാരായണം
(നാരായണം ഭജേ )
ശ്രീകണ്ടസേവിതം നാരായണം - നിത്യ
വികുന്ടവാസിനം നാരായണം
(നാരായണം ഭജേ )

Monday, June 27, 2016

ശ്രീ മൃത്യുഞ്ജയ അഷ്ടോത്തര ശതനാമാവലി



ഓം ഭഗവതേ നമഃ ।
ഓം സദാശിവായ നമഃ ।
ഓം സകലതത്ത്വാത്മകായ നമഃ ।
ഓം സര്‍വമന്ത്രരൂപായ നമഃ ।
ഓം സര്‍വയന്ത്രാധിഷ്ഠിതായ നമഃ ।
ഓം തന്ത്രസ്വരൂപായ നമഃ ।
ഓം തത്ത്വവിദൂരായ നമഃ ।
ഓം ബ്രഹ്മരുദ്രാവതാരിണേ നമഃ ।
ഓം നീലകണ്ഠായ നമഃ ।
ഓം പാര്‍വതീപ്രിയായ നമഃ ।
ഓം സൌംയസൂര്യാഗ്നിലോചനായ നമഃ ।
ഓം ഭസ്മോദ്ധൂലിതവിഗ്രഹായ നമഃ ।
ഓം മഹാമണിമകുടധാരണായ നമഃ ।
ഓം മാണിക്യഭൂഷണായ നമഃ ।
ഓം സൃഷ്ടിസ്ഥിതിപ്രലയകാലരൌദ്രാവതാരായ നമഃ ।
ഓം ദക്ഷാധ്വരധ്വംസകായ നമഃ ।
ഓം മഹാകാലഭേദകായ നമഃ ।
ഓം മൂലാധാരൈകനിലയായ നമഃ ।
ഓം തത്ത്വാതീതായ നമഃ ।
ഓം ഗങ്ഗാധരായ നമഃ ।
ഓം സര്‍വദേവാധിദേവായ നമഃ ।
ഓം വേദാന്തസാരായ നമഃ ।
ഓം ത്രിവര്‍ഗസാധനായ നമഃ ।
ഓം അനേകകോടിബ്രഹ്മാണ്ഡനായകായ നമഃ ।
ഓം അനന്താദിനാഗകുലഭൂഷണായ നമഃ ।
ഓം പ്രണവസ്വരൂപായ നമഃ ।
ഓം ചിദാകാശായ നമഃ ।
ഓം ആകാശാദിസ്വരൂപായ നമഃ ।
ഓം ഗ്രഹനക്ഷത്രമാലിനേ നമഃ ।
ഓം സകലായ നമഃ ।
ഓം കലങ്കരഹിതായ നമഃ ।
ഓം സകലലോകൈകകര്‍ത്രേ നമഃ ।
ഓം സകലലോകൈകസംഹര്‍ത്രേ നമഃ ।
ഓം സകലനിഗമഗുഹ്യായ നമഃ ।
ഓം സകലവേദാന്തപാരഗായ നമഃ ।
ഓം സകലലോകൈകവരപ്രദായ നമഃ ।
ഓം സകലലോകൈകശങ്കരായ നമഃ ।
ഓം ശശാങ്കശേഖരായ നമഃ ।
ഓം ശാശ്വതനിജാവാസായ നമഃ ।
ഓം നിരാഭാസായ നമഃ ।
ഓം നിരാമയായ നമഃ ।
ഓം നിര്ലോഭായ നമഃ ।
ഓം നിര്‍മോഹായ നമഃ ।
ഓം നിര്‍മദായ നമഃ ।
ഓം നിശ്ചിന്തായ നമഃ ।
ഓം നിരഹങ്കാരായ നമഃ ।
ഓം നിരാകുലായ നമഃ ।
ഓം നിഷ്കലങ്കായ നമഃ ।
ഓം നിര്‍ഗുണായ നമഃ ।
ഓം നിഷ്കാമായ നമഃ ।
ഓം നിരുപപ്ലവായ നമഃ ।
ഓം നിരവദ്യായ നമഃ ।
ഓം നിരന്തരായ നമഃ ।
ഓം നിഷ്കാരണായ നമഃ ।
ഓം നിരാതങ്കായ നമഃ ।
ഓം നിഷ്പ്രപഞ്ചായ നമഃ ।
ഓം നിസ്സങ്ഗായ നമഃ ।
ഓം നിര്‍ദ്വന്ദ്വായ നമഃ ।
ഓം നിരാധാരായ നമഃ ।
ഓം നിരോഗായ നമഃ ।
ഓം നിഷ്ക്രോധായ നമഃ ।
ഓം നിര്‍ഗമായ നമഃ ।
ഓം നിര്‍ഭയായ നമഃ ।
ഓം നിര്‍വികല്‍പായ നമഃ ।
ഓം നിര്‍ഭേദായ നമഃ ।
ഓം നിഷ്ക്രിയായ നമഃ ।
ഓം നിസ്തുലായ നമഃ ।
ഓം നിസ്സംശയായ നമഃ ।
ഓം നിരഞ്ജനായ നമഃ ।
ഓം നിരൂപവിഭവായ നമഃ ।
ഓം നിത്യശുദ്ധബുദ്ധപരിപൂര്‍ണായ നമഃ ।
ഓം നിത്യായ നമഃ ।
ഓം ശുദ്ധായ നമഃ ।
ഓം ബുദ്ധായ നമഃ ।
ഓം പരിപൂര്‍ണായ നമഃ ।
ഓം സച്ചിദാനന്ദായ നമഃ ।
ഓം അദൃശ്യായ നമഃ ।
ഓം പരമശാന്തസ്വരൂപായ നമഃ ।
ഓം തേജോരൂപായ നമഃ ।
ഓം തേജോമയായ നമഃ ।
ഓം മഹാരൌദ്രായ നമഃ ।
ഓം ഭദ്രാവതാരയ നമഃ ।
ഓം മഹാഭൈരവായ നമഃ ।
ഓം കല്‍പാന്തകായ നമഃ ।
ഓം കപാലമാലാധരായ നമഃ ।
ഓം ഖട്വാങ്ഗായ നമഃ ।
ഓം ഖഡ്ഗപാശാങ്കുശധരായ നമഃ ।
ഓം ഡമരുത്രിശൂലചാപധരായ നമഃ ।
ഓം ബാണഗദാശക്തിബിന്ദിപാലധരായ നമഃ ।
ഓം തൌമരമുസലമുദ്ഗരധരായ നമഃ ।
ഓം പത്തിസപരശുപരിഘധരായ നമഃ ।
ഓം ഭുശുണ്ഡീശതഘ്നീചക്രാദ്യയുധധരായ നമഃ ।
ഓം ഭീഷണകരസഹസ്രമുഖായ നമഃ ।
ഓം വികടാട്ടഹാസവിസ്ഫാരിതായ നമഃ ।
ഓം ബ്രഹ്മാണ്ഡമണ്ഡലായ നമഃ ।
ഓം നാഗേന്ദ്രകുണ്ഡലായ നമഃ ।
ഓം നാഗേന്ദ്രഹാരായ നമഃ ।
ഓം നാഗേന്ദ്രവലയായ നമഃ ।
ഓം നാഗേന്ദ്രചര്‍മധരായ നമഃ ।
ഓം ത്ര്യംബകായ നമഃ ।
ഓം ത്രിപുരാന്തകായ നമഃ ।
ഓം വിരൂപാക്ഷായ നമഃ ।
ഓം വിശ്വേശ്വരായ നമഃ ।
ഓം വിശ്വരൂപായ നമഃ ।
ഓം വിശ്വതോമുഖായ നമഃ ।
ഓം മൃത്യുഞ്ജയായ നമഃ ।

ഇതി ശ്രീ മൃത്യുഞ്ജയ അഷ്ടോത്തര ശതനമാവലിഃ സമ്പൂര്‍ണം ॥.

Friday, August 21, 2015

അഞ്ജന ശ്രീധരാ ചാരുമൂര്‍ത്തേ, കൃഷ്ണാ.........

അഞ്ജന ശ്രീധരാ ചാരുമൂര്‍ത്തേ, കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങിടുന്നേന്‍

ആനന്ദലങ്കാര വാസുദേവാ, കൃഷ്ണാ
ആദങ്കമെല്ലാം അകറ്റീടേണം.

ഇന്ദിര നാഥ ജഗന്നിവാസ, കൃഷ്ണാ
ഇന്നെന്റെ മുന്‍പില്‍ വിളങ്ങീടേണം.

ഈരേഴുലകിന്നും ഏകനാഥ, കൃഷ്ണാ
ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ.

ഉണ്ണി ഗോപാല കമലനേത്രാ, കൃഷ്ണാ
ഉള്ളില്‍ നീ വന്നു വസിച്ചീടേണം.

ഊഴിയില്‍ വന്നു പിറന്ന ബാലാ, കൃഷ്ണാ
ഊനം കൂടാതെ തുണച്ചീടേണം

എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ
എന്നുണ്ണീക്കൃഷ്ണാ ശമിപ്പിക്കേണം!

ഏടലര്‍ ബാണനു തുല്യമൂര്‍ത്തേ, കൃഷ്ണാ
ഏറിയ മോദേന കൈ തൊഴുന്നേന്‍

ഐഹികമായ സുഖത്തിലഹോ, കൃഷ്ണാ
അയ്യോ, എനിക്കൊരു മോഹമില്ലേ

ഒട്ടല്ല കൌതുകം അന്തരംഗേ, കൃഷ്ണാ
ഓമല്‍ത്തിരുമേനി ഭംഗി കാണാന്‍

ഓടക്കുഴല്‍ വിളി മേളമോടേ കൃഷ്ണാ
ഓടി വരികെന്റെ ഗോപബാലാ

ഔദാര്യ കോമള കേളിശീലാ കൃഷ്ണാ
ഔപമ്യമില്ലാ ഗുണങ്ങള്‍ക്കേതും.

അംബുജലോചന നിന്‍ പാദ പങ്കജം
അന്‍പോടു ഞാനിതാ കുമ്പിടുന്നേന്‍

അത്യന്ത സുന്ദര നന്ദ സൂനോ കൃഷ്ണാ
അത്തല്‍ കളഞ്ഞെന്നെ പാലിക്കേണം

കൃഷ്ണാ മുകില്‍ വര്‍ണാ, വൃഷ്ണികുലേശ്വരാ
കൃഷ്ണാംബുജേ കൃഷ്ണാ കൈ തൊഴുന്നേന്‍!

കൃഷ്ണാ ഹരേ ജയാ, കൃഷ്ണാ ഹരേ ജയാ,
കൃഷ്ണാ ഹരേ ജയാ, കൃഷ്ണാ ഹരേ !

Wednesday, July 29, 2015

ഹരിവരാസനം

ഹരിവരാസനം വിശ്വമോഹനം ഹരിദധീശ്വരം  ആരാധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം ഹരിഹരാത്മജം  ദേവമാശ്രയേ 
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ 
ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ 
ശരണകീര്‍ത്തനം  ഭക്തമാനസം
ഭരണലോലുപം  നര്‍ത്തനാലസം 
അരുണഭാസുരം ഭൂതനായകം 
ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ 
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
പ്രണയസത്യകം  പ്രാണനായകം
പ്രണതകല്പകം  സുപ്രഭാഞ്ചിതം
പ്രണവമന്ദിരം  കീര്‍ത്തനപ്രിയം
ഹരിഹരാത്മജം  ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ 
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
തുരഗവാഹനം  സുന്ദരാനനം 
വരഗദായുധം  വേദവര്‍ണി‍തം
ഗുരുകൃപാകരം  കീര്‍ത്തനപ്രിയം
ഹരിഹരാത്മജം  ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ 
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ത്രിഭുവനാര്‍ച്ചിതം  ദേവതാത്മകം
ത്രിനയനം പ്രഭും   ദിവ്യദേശികം
ത്രിദശപൂജിതം  ചിന്തിതപ്രദം
ഹരിഹരാത്മജം   ദേവമാശ്രയേ 
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ
ഭവഭയാപഹം   ഭാവുകാവഹം 
ഭുവനമോഹനം  ഭൂതിഭൂഷണം 
ധവളവാഹനം  ദിവ്യവാരണം
ഹരിഹരാത്മജം  ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ 
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കളമൃദുസ്മിതം    സുന്ദരാനനംകളഭകോമളം  ഗാത്രമോഹനം
കളഭകേസരി  വാജിവാഹനം
ഹരിഹരാത്മജം   ദേവമാശ്രയേ 
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ
ശ്രിതജനപ്രിയം  ചിന്തിതപ്രദം
ശ്രുതിവിഭൂഷണം  സാധുജീവനം
ശ്രുതിമനോഹരം  ഗീതലാലസം
ഹരിഹരാത്മജം   ദേവമാശ്രയേ 
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ 
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി  ശരണമയ്യപ്പാ 
സ്വാമി  ശരണമയ്യപ്പാ   സ്വാമി ശരണമയ്യപ്പാ 
സ്വാമി  ശരണമയ്യപ്പാ ….

Friday, July 17, 2015

ഓംകാരമായ പൊരുള്‍ മൂന്നായ്‌ പിരിഞ്ഞുടനേ

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, നരകസന്താപനാശക,ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

ഓംകാരമായ പൊരുള്‍ മൂന്നായ്‌ പിരിഞ്ഞുടനേ
ആങ്കാരമായതിനു നീ തന്നെ സാക്ഷിയിതു
ബോധം വരുത്തുവതിനായ്‌ നിന്ന പരമാ
ചാര്യ രൂപ ഹരി നാരായണായ നമ

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ
പണ്ടേ കണക്കെ വരുവാന്‍ നിന്‍ കൃപാവലി
കളുണ്ടാകയെങ്കലിഹ നാരായണായ നമ

ആനന്ദ ചിന്മയ ഹരേ ഗോപികാരമണ!
ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ;
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ നാരായണായ നമഃ


അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുൾ താനെന്നുറയ്ക്കുമള-
വാന്ദമെന്തു ഹരിനാരായണായനമഃ

ഹരിനാമകീര്‍ത്തനമിതുരചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുള്‍ ചെയ്ക ഭൂസുരരും
നരനായ് ജനിച്ചുഭുവി മരണം ഭവിപ്പളവു-
മുരചെയ്‌വതിന്നരുള്‍ക നാരായണായ നമഃ

ശ്രീമൂലമായ പ്രകൃതീങ്കല്‍ തുടങ്ങി ജന-
നാന്ത്യത്തൊളം പരമഹാമായ തന്റെ ഗതി
ജന്മങ്ങളും പലകഴിഞ്ഞാലുമില്ലവധി
കര്‍മ്മത്തിനും പരനാരായണായ നമഃ

ഗര്‍ഭസ്ഥനായ് ഭുവി ജനിച്ചും മരിഛ്കുമുദ-
കര്‍പ്പോളപോലെജനനാന്ത്യേന നിത്യഗതി
ത്വല്‍ഭക്തി വര്‍ദ്ധനമുദിക്കേണമെന്മനസി
നിത്യം തൊഴായ് വരിക നായായണായ നമഃ

ണത്താരില്‍ മാനനി മണാളന്‍ പുരാണപുരു-
ഷന്‍ ഭക്തവത്സലനന്താദിഹീനനതി
ചിത്തത്തിലച്യുത! കളിപ്പന്തലിട്ടു വിള-
യാടീടുകെന്മനസി നാരായണായ നമഃ

പച്ചക്കിളിപ്പവിഴപാല്‍ വര്‍ണ്ണമൊത്തനിറ-
മിച്ഛിപ്പവര്‍ക്കു ഷഡാധാരം കടന്നു പരി-
വിശ്വസ്ഥിതി പ്രളയ സൃഷ്ടിക്കു സത്വരജ-
സ്തമോഭേദ രൂപ ഹരി നാരായണായ നമഃ

തത്ത്വത്തിനുള്ളിലുദയം ചെയ്തിരുന്ന പൊരു-
ളെത്തീടുവാന്‍ ഗുരുപദാന്തേ ഭജിപ്പവനു
മുക്തിക്കു തക്കൊരുപദേശം തരും ജനന-
മറ്റീടുമന്നവനു നാരായണായ നമഃ

യെന്‍പാപമൊക്കെയറിവാന്‍ ചിത്രഗുപ്തനുടെ
സമ്പൂര്‍ണ്ണലിഖ്യതഗിരം കേട്ടു ധര്‍മ്മപതി
എമ്പക്കലുളള ദുരിതം പാര്‍ത്തുകാണുമള-
വംഭോരുഹാക്ഷ! ഹരിനാരായണായ നമഃ

നക്ഷത്ര പംക്തികളുമിന്ദുപ്രകാശവു-
മൊളിക്കും ദിവാകരനുദിച്ചങ്ങൌയര്‍ന്നളവില്‍
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
രക്ഷിക്കയെന്നടിമ നാരായണായ നമഃ

മല്‍ പ്രാണനും പരനുമൊന്നെന്നുറപ്പവനു
തല്‍ പ്രാണദേഹവുമനിത്യം കലത്ര ധനം
സ്വപ്നാദിയില്‍ പലതുകണ്ടാലുണര്‍ന്നവനൊ-
ടൊപ്പം ഗ്രഹിക്ക ഹരിനാരായണായ നമഃ

അന്‍പേണമെന്‍ മനസ്സില്‍ ശ്രീനീലകണ്ടഗുരു
മംഭോരുഹാക്ഷമിതി വാഴ്ത്തുന്നു ഞാനുമിഹ
അമ്പത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി-
ലന്‍പോടുചേര്‍ക്ക ഹരിനാരായണായ നമഃ

ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി-
കീര്‍ത്തിപ്പതിന്നരുള്‍ക നാരായണായ നമഃ

ഇക്കണ്ട വിശ്വമതുമിന്ദ്രാദി ദേവകളും
നര്‍ക്കേന്തുവഹ്നികളൊടൊപ്പംത്രിമൂര്‍ത്തികളും
അഗ്രേ വിരാട് പുരുഷ! നിന്മൂലമക്ഷരവു-
മോര്‍ക്കായ് വരേണമിഹ നാരായണായ നമഃ

ഈ വന്ന മോഹമകലെപ്പോവതിന്ന്നു പുന-
രീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകില്‍
ജീവന്നുകൃഷ്ണഹരി ഗോവിന്ദരാമ തിരു-
നാമങ്ങളൊന്നൊഴികെ നാരായണായ നമഃ

ഉള്ളില്‍ കനത്ത മദമാത്സര്യമെന്നിവക-
ളുള്ളോരുകാലമുടനെന്നാകിലും മനസി
ചൊല്ലുന്നിതാരു തിരുനാമങ്ങളന്നവനു
നല്ലൂഗതിക്കുവഴി നാരായണായനമഃ

ഊരിന്നു വേണ്ട ചില ഭാരങ്ങള്‍ വേണ്ടതിന്
നീരിന്നുവേണ്ട നിജദാരങ്ങള്‍ വേണ്ടതിന്ന്
നാരായണാച്യുതഹരേ! എന്നതിന്നൊരുവര്‍
നാവൊന്നേവേണ്ടു ഹരിനാരായണായ നമഃ

ൠതുവാ‍യ പെണ്ണിനുമിരപ്പന്നു ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട-
നരുതാത്തതല്ല ഹരിനാരായണായ നമഃ

ൠഭോഷനെന്നു ചിലര്‍ ഭാഷിക്കിലും ചിലര്‍ ക-
ളിപ്പാവയെന്നു പറയുന്നതാകിലും മനസി-
ആവോ നമുക്കു തിരിയാതെന്നുറച്ചു തിരു-
നാമങ്ങള്‍ ചൊല്‍ക ഹരി നാരായണായ നമഃ

(നു) സ്മാദി ചെര്‍ത്തൊരു പൊരുത്തം നിനയ്ക്കിലുമി-
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഡം
ഒരു കോടി കോടി തവ തിരുനാമമുള്ളവയി-
ലരുതാത്തതില്ല ഹരി നാരായണായ നമഃ

നൂ(ലു)കാരമാദിമുതലായിട്ടു ഞാനുമിഹ
കൈകൂപ്പി വീണുടനിരക്കുന്നു നാഥനൊടു
ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു
വൈകുന്നതെന്തു ഹരിനാരായണായ നമഃ

ഏകാന്തയോഗികളിലാമാംക്ഷകൊണ്ടു പര-
മേകാന്തമെന്നവഴി പോകുന്നിതെന്മനവും
കാകന്‍ പറന്നു പുനരന്നങ്ങള്‍ പോയവഴി
പോകുന്നപോലെ ഹരിനാരായണായനമഃ

ഐയഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നൌവ്വണ്‍നമെട്ടുമുടനെണ്‍ മ്മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപിരണ്ടൊന്നുതത്ത്വമതില്‍
മേവുന്ന നാഥ ജയ നാരായണായ നമഃ

ഓതുന്നു ഗീതികളിതെല്ലാമിതെന്ന പൊരു-
ളേതെന്നു കാണ്മതിനു പോരാ നിനക്കുബലവു-
മേതെങ്കിലും കിമപി കാരുണ്യമിന്നു തവ
സാധിക്കവേണ്ടു ഹരി നാരായണായ നമഃ

ഔദുംബരത്തില്‍ മശകത്തിന്നു തോന്നുമതിന്‍
മീതേകദാപി സുഖമില്ലെന്നു തല് പരിചു
ചേതോവിമോഹിനി മയക്കായ്ക മായതവ
ദേഹോഹമെന്നിവയില്‍ നാരായണായ നമഃ

അംഭോജസംഭവനുമന്‍പോടുനീന്തിബത-
വന്മോഹവാരിധിയിലെന്നേടമോര്‍ത്തു മമ
വന്‍പേടിപാരമിവനന്‍പോടടായ്‌വതിനു
മുമ്പേ തൊഴാമടികള്‍ നാരായണായ നമഃ

അപ്പാശവും വടിയുമായ്ക്കൊണ്ടജാമിളനെ
മുല്പാടുചെന്നു കയറിട്ടോരു കിങ്കരരെ
പില്‍പ്പാടുചെന്നഥതടുത്തോരുനാല്‍ വരെയു-
മപ്പോലെനൌമി ഹരിനാരായണായ നമഃ

കഷ്ടം ഭവാനേയൊരു പാണ്ഡ്യന്‍ ഭജിച്ചളവ-
ഗസ്ത്യേന നീബത! ശപിപ്പിച്ചതെന്തിനിഹ
നക്രേണ കാല്‍ക്കഥ കറ്റിപ്പിച്ചതെന്തിനിതു
മോര്‍ക്കാവതല്ല ഹരിനാരായണായ നമഃ

ഖട്വാംഗനെന്ന ധരണീശന്നു കാണ്‍കൊരുമു-
ഹൂര്‍ത്തേന നീ ഗതി കൊടുപ്പാനുമെന്തുവിധി?
ഒട്ടല്ലനിന്‍ കളികളിപ്പോലെ തങ്ങളില്‍ വി-
രുദ്ധങ്ങളായവകള്‍ നാരായണായ നമഃ

ഗര്‍വ്വിച്ചുവന്നൊരു ജരാസന്ധനോടുയുധി-
ചൊവ്വോടെ നില്പതിനു പോരാ നിനക്കുബലം!
അവ്വാരിധൌ ദഹനബാണം തൊടുത്തതു തി-
ളപ്പിപ്പതിന്നു മതി നാരായണായ നമഃ

ഘര്‍മ്മാതപം കുളിര്‍ന്നിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു
തന്നെത്തിരഞ്ഞുമറുകിച്ചാമൃഗാക്ഷികളെ-
വൃന്ദാവന്ത്തിലഥ നാരായണായ നമഃ

ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ
ഊനം വരുത്തിയൊരു നക്തഞ്ചരിക്കുബത!
കൂനോരു ദാസിയെ മനോജ്ഞാംഗിയാക്കിയതു-
മൊന്നല്ലെയാളു! ഹരിനാരായണായ നമഃ

ചമ്മട്ടിപൂണ്ടു കടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്മജന്നുയുധി തേര്‍പൂട്ടിനിന്നു ബത!
ചെമ്മേ മറഞ്ഞൊരു ശരം കൊണ്ടു കൊന്നതുമൊ-
രിന്ദ്രാത്മജന്നെ ഹരിനാരായണായ നമഃ

ഛന്നത്വമാര്‍ന്ന കനല്‍ പോലെ നിറഞ്ഞുലകില്‍
മിന്നുന്ന നിന്മഹിമയാര്‍ക്കും തിരിക്കരുത്
അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനിക-
ളെന്നത്രെ തോന്നി ഹരിനാരായണായ നമഃ

ജന്തുക്കളുള്ളില്‍ വിലസീടുന്ന നിന്നുടയ
ബന്ധം വിടാതെ പരിപൂര്‍ണ്ണാത്മനാസതതം
തന്തും മണിപ്രകരഭേദങ്ങള്‍പോലെ പര-
മെന്തെന്തു ജാതമിഹ നാരായണായ നമഃ

ത്ധങ്കാരമാദമിവയോഗീന്ദ്രരുള്ളിലുമി-
തോതുന്നഗീതകളിലും പാല്പയോധിയിലും
ആകാശവീഥിയിലുമൊന്നായ് നിറഞ്ഞരുളു-
മാനന്ദരൂപ! ഹരി നാരായണായ നമ!

ഞാനെന്നുമീശ്വരനിതെന്നും വളര്‍ന്നളവു-
ജ്ഞാനദ്വയങ്ങള്‍ പലതുണ്ടായതിന്നുമിഹ!
മോഹംനിമിത്തമതുപോകും പ്രകാരമപി
ചേതസ്സിലാകമമ നാരായണായ നമഃ

ടങ്കംകുരംഗവുമെടുത്തിട്ടു പാതിയുടല്‍
ശംഖം രഥാംഗവുമെടുത്തിട്ടു പാതിയുടല്‍
ഏകാക്ഷരം തവഹി രൂപം നിനപ്പവനു
പോകുന്നുമോഹമതു നാരായണായ നമഃ

ഠായങ്ങള്‍ ഗീതമിവ നാദപ്രയോഗമുട-
നേകശ്രുതീങ്കലൊരുമിക്കുന്നപോലെ പര-
മേകാക്ഷരത്തിലിതടങ്ങുന്നു സര്‍വ്വവുമി-
താകാശസൂക്ഷ്മതനു നാരായണായ നമഃ



ഢംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി-
മുമ്പേനിജാസനമുറച്ചേകനാഡിയുടെ
കമ്പംകളഞ്ഞു നിലയാറും കടപ്പതിന്നു
തുമ്പങ്ങള്‍ തീര്‍ക്ക ഹരിനാരായണായ നമഃ

ഢക്കാമൃദംഗതുടിതാലങ്ങള്‍ കേട്ടനുഭ-
വിക്കാമതിന്നിലയിലിന്നേടമോര്‍ത്തു മമ
പാര്‍ക്കുന്നതല്ലമനമാളാനബദ്ധകരി
തീന്‍ കണ്ടപോലെ ഹരിനാരായണായ നമഃ

ണത്വാപരം പരിചു കര്‍മ്മവ്യപായമിഹ
മദ്ധ്യേഭവിക്കിലുമതില്ലെങ്കിലും കിമപി
തത്വാദിയില്പരമുദിച്ചോരുബോധമനു-
ചിത്തേവരേണ്ടതിഹ നാരായണായ നമഃ

തത്ത്വാര്‍ത്ഥമിത്ഥമഖിലത്തിന്നുമുണ്ടുബത!
ശബ്ദങ്ങളുള്ളില്‍ വിലസീടുന്നതിന്നിടയില്‍
മുക്തിക്കുകാരണമിതേശബ്ദമെന്നു തവ
വാക്യങ്ങള്‍ തന്നെ ഹരി നാരായണായ നമഃ

ഥല്ലിന്നു മീതെ പരമില്ലെന്നുമോര്‍ത്തുമുട-
നെല്ലാരൊടും കുതറിവാപേശിയും സപദി
തളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത!
കൊല്ലുന്നു നീ ചിലരെ നാരായണായ നമഃ

ദംഭായവന്മരമതിന്നുള്ളില്‍നിന്നു ചില
കൊമ്പും തളിര്‍ത്തവധിയില്ലാത്ത കായ്കനികള്‍
അന്‍പേറിയത്തരുവില്‍ വാഴായ്‌വതിന്നുഗതി
നിന്‍ പാദഭക്ത ഹരിനാരായണായ നമഃ

ധന്യോഹമെന്നുമതി മന്യോഹമെന്നുമതി-
പുണ്യങ്ങള്‍ ചെയ്ത പുരുഷന്‍ ഞാനിതെന്നു മതി
ഒന്നല്ലകാണ്‍കൊരു കൊടുങ്കാടുദന്തിമയ-
മൊന്നിച്ചു കൂടിയതു നാരായണായ നമഃ

നന്നായ്ഗതിക്കൊരുസഹസ്രാരധാരയില-
തന്നീറ്റില്‍ നിന്‍ കരുണ വന്‍ മാരി പെയുതുപുനര്‍
മുന്നം മുളച്ചമുളഭക്തിക്കുവാഴ്ത്തുവതു-
മിന്നേ കൃപാനിലയ നാരായണായ നമഃ

പലതും പറഞ്ഞു പകല്‍ കളയുന്ന നാവുതവ
തിരുനാമകീര്‍ത്തനമിതതിനായ് വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടുമോക്ഷഗതി
എളുതെന്നുകേള്‍പ്പു ഹരിനാരായണായ നമഃ

ഫലമില്ലയാതെ മമ വശമാക്കൊലാ ജഗതി
മലമൂത്രമാതടി പലനാളിരുത്തിയുടന്‍
അളവില്ലയാതെ വെളിവകമേയുദിപ്പതിനു
കളയായ്കകാലമിനി നാരായണായ നമഃ

ബന്ധുക്കളര്‍ത്ഥഗൃഹപുത്രാദിജാലമതില്‍
ബന്ധിച്ചവന്നുലകില്‍ നിന്‍ തത്ത്വമോര്‍ക്കിലുമ-
തന്ധന്നുകാട്ടിയൊരു കണ്ണാടിപോലെ വരു-
മെന്നാക്കിടൊല്ല ഹരിനാരായണായ നമഃ

ഭക്ഷിപ്പതിന്നു ഗുഹപോലെ പിളര്‍ന്നുമുഖ-
അയ്യോകൃതാന്തനിഹ പിന്‍പേ നടന്നു മമ
എത്തുന്നു ദര്‍ദ്ദുരമുരത്തോടെ പിമ്പെയൊരു
സര്‍പ്പം കണക്കെ ഹരിനാരായണായ നമഃ

മനിങ്കല്‍ വന്നിഹ പിറന്നന്നുതൊട്ടുപുന-
രെന്തൊന്നു വാങ്മനസുദേഹങ്ങള്‍ ചെയ്തതു
എന്തിന്നു മേലിലതുമെല്ലാമെനിക്കു ഹൃദി-
സന്തോഷമായ് വരിക നാരായണായ നമഃ

യാതൊന്നു കണ്ടതതു നാരായണ പ്രതിമ
യാതൊന്നു കേള്‍പ്പതതു നാരായണ ശ്രുതികള്‍
യാതൊന്നു ചെയ്‌വതതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരിനാരായണായ നമഃ

രവികോടിതുല്യമൊരു ചക്രം കരത്തിലിഹ
ഫണിരാജനെപ്പൊഴുമിരിപ്പാന്‍ കിടപ്പതിനും
അണിയുന്നതൊക്കെ വനമാലാ‍ദികൌസ്തുഭവു-
മകമേ ഭവിപ്പതിന്നു നാരായണായ നമഃ

ലക്ഷം പ്രകാരമൊടു സൃഷ്ടിപ്പതിന്നുമതു
രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപമാവരണമീരണ്ടുശക്തികള-
തിങ്കേന്നുദിച്ചവകള്‍ നാരായണായ നമഃ

വദനം നമുക്കു സിഖി വസനങ്ങള്‍ സന്ധ്യകളു-
മുദരം നമുക്കു ദധിയുലകേഴുരണ്ടുമിഹ
ഭുവനം നമുക്കു ശിവനേത്രങ്ങള്‍ രാത്രിപക-
ലകമേ ഭവിപ്പതിനു നാരായണായ നമഃ

ശക്തിക്കുതക്ക വഴിയിത്ഥം ഭജിപ്പവനു
ഭക്ത്യാപിദേഹദൃഢവിശ്വാസമോടുബത
ഭക്ത്യാകടന്നുതവതൃക്കാല്‍ പിടിപ്പതിന-
യയ്ക്കുന്നതെന്തു ഹരിനാരായണായ നമഃ

ഷഢൈരികള്‍ക്കു വിളയാട്ടത്തിനാക്കരുതു
ചിത്താംബുജം തവഹി സദ്ധ്യാനരംഗമതില്‍
തത്രാപിനിത്യവുമൊരിക്കാലിരുന്നരുള്‍ക
സത്യസ്വരൂപ ഹരി നാരായണായ നമഃ

സത്യം വദാമി മമ ഭൃത്യാദിവര്‍ഗ്ഗമതു-
മര്‍ത്ഥം കളത്രഗൃഹ പുത്രാദിജാലമതു-
മൊക്കെത്വദര്‍പ്പണമതാക്കീട്ടു ഞാനുമിഹ
തൃക്കാല്‍ക്കല്‍ വീണുഹരി നാരായണായ നമഃ

ഹരനും വിരിഞ്ചനുമിതരമരാധിനായകനു-
മറിയാവതല്ല തവ മറിമായതന്മഹിമ
അരിവായ്, മുതല്‍ക്കരളിലൊരുപോലെ നിന്നരുളും
പരജീവനില്‍തെളീക നാരായണായ നമഃ

ളത്വം കലര്‍ന്നിതുലകാരത്തിനപ്പരി‍ചു
തത്ത്വം നിനയ്ക്കിലൊരു ദിവ്യത്വമുണ്ടു തവ
കത്തുന്ന പൊന്മണിവിളക്കെന്നപോലെഹൃദി
നില്‍ക്കുന്ന നാഥ! ഹരിനാരായണായ നമഃ

ക്ഷരിയായൊരക്ഷരമതിങ്കേന്നുദിച്ചതിതു
ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം
അറിയാവതല്ല തവ പരമാക്ഷരസ്യപൊരുള്‍
അറിയായുമായ് വരിക നാരായണായ നാമ:

കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ
വിരവോടുപാര്‍ത്തു പിഴവഴിപോലെ തീര്‍ത്തരുള്‍ക
ദുരിതാബ്ധിതന്‍ നടുവില്‍ മറിയുന്നവര്‍ക്കു പര-
മൊരു പോതമായ് വരിക നാരായണായ നമഃ

മദമത്സരാദികള്‍ മനസ്സില്‍ തൊടാതെ ദിന
മിതുകൊണ്ടു വാഴ്ത്തുക നമുക്കും ഗതിക്കു വഴി
ഇതു കേള്‍ക്കതാനിതൊരു മൊഴിതാന്‍ പഠിപ്പവനും
പതിയാ ഭവാംബുധിയില്‍ നാരാ‍യണായ നമഃ

Friday, July 10, 2015

ജ്ഞാനപ്പാന

ജ്ഞാനപ്പാന
വന്ദനം 

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!

കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!

അച്യുതാനന്ദ! ഗോവിന്ദ! മാധവാ!

സച്ചിദാനന്ദ! നാരായണാ! ഹരേ!

ഗുരുനാഥന്‍ തുണചെയ്ക സന്തതം

തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും

പിരിയാതെയിരിക്കണം നമ്മുടെ

നരജന്മം സഫലമാക്കീടുവാന്‍!

കാലലീല

ഇന്നലെയോളമെന്തെന്നറിഞ്ഞീലാ

ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ

ഇന്നിക്കണ്ട തടിക്കു വിനാശവു-

മിന്ന നേരമെന്നേതുമറിഞ്ഞീലാ.

കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ-

ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍.

രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,

മാളികമുകളേറിയ മന്നന്റെ

തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.

അധികാരിഭേദം

കണ്ടാലൊട്ടറിയുന്നു ചിലരിതു

കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ.

കണ്ടതൊന്നുമേ സത്യമല്ലെന്നതു

മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍.

മനുജാതിയില്‍ത്തന്നെ പലവിധം

മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം.

പലര്‍ക്കുമറിയേണമെന്നിട്ടല്ലോ

പലജാതി പറയുന്നു ശാസ്ത്രങ്ങള്‍.

കര്‍മ്മത്തിലധികാരി ജനങ്ങള്‍ക്കു

കര്‍മ്മശാസ്ത്രങ്ങളുണ്ടു പലവിധം.

ജ്ഞാനത്തിനധികാരി ജനങ്ങള്‍ക്കു

ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ.

സാംഖ്യശാസ്ത്രങ്ങള്‍ യോഗങ്ങളെന്നിവ

സംഖ്യയില്ലതു നില്‌ക്കട്ടെ സര്‍വ്വവും;

തത്ത്വവിചാരം

ചുഴന്നീടുന്ന സംസാരചക്രത്തി-

ലുഴന്നീടും നമുക്കറിഞ്ഞീടുവാന്‍

അറിവുള്ള മഹത്തുക്കളുണ്ടൊരു

പരമാര്‍ത്ഥമരുള്‍ചെയ്തിരിക്കുന്നു.

എളുതായിട്ടു മുക്തി ലഭിപ്പാനായ്‌

ചെവി തന്നിതു കേള്‍പ്പിനെല്ലാവരും

നമ്മെയൊക്കെയും ബന്ധിച്ച സാധനം

കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍

മുന്നമിക്കണ്ട വിശ്വമശേഷവും

ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്‌

ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ

ഒന്നിനും ചെന്നു താനും വലയാതെ

ഒന്നൊന്നായി നിനയ്ക്കും ജനങ്ങള്‍ക്ക്‌

ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌

ഒന്നിലുമറിയാത്ത ജനങ്ങള്‍ക്ക്‌

ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്‌

ഒന്നുപോലെയൊന്നില്ലാതെയുള്ളതി-

ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്‌

ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌

നിന്നവന്‍ തന്നെ വിശ്വം ചമച്ചുപോല്‍.

മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും

ഒന്നുമില്ലപോല്‍ വിശ്വമന്നേരത്ത്‌.

കര്‍മ്മഗതി

ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തില്‍

മൂന്നായിട്ടുള്ള കര്‍മ്മങ്ങളൊക്കെയും

പുണ്യകര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും

പുണ്യപാപങ്ങള്‍ മിശ്രമാം കര്‍മ്മവും

മൂന്നു ജാതി നിരൂപിച്ചു കാണുമ്പോള്‍

മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ.

പൊന്നിന്‍ ചങ്ങലയൊന്നിപ്പറഞ്ഞതി-

ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങള്‍.

രണ്ടിനാലുമെടുത്തു പണിചെയ്ത

ചങ്ങലയല്ലോ മിശ്രമാം കര്‍മ്മവും.

ബ്രഹ്‌ മവാദിയായീച്ചയെറുമ്പോളം

കര്‍മ്മബദ്ധന്മാരെന്നതറിഞ്ഞാലും.

ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു

ഭുവനാന്ത്യപ്രളയം കഴിവോളം

കര്‍മ്മപാശത്തെ ലംഘിക്കയന്നതു

ബ്രഹ്‌മാവിന്നുമെളുതല്ല നിര്‍ണ്ണയം.

ദിക്‌പാലന്മാരുമവ്വണ്ണമോരോര

ദിക്കുതോറും തളച്ചു കിടക്കുന്നു.

അല്‌പകര്‍മ്മികളാകിയ നാമെല്ലാ-

മല്‌പകാലം കൊണ്ടോരോരോ ജന്തുക്കള്‍

ഗര്‍ഭപാത്രത്തില്‍ പുക്കും പുറപ്പെട്ടും

കര്‍മ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.

ജീവഗതി

നരകത്തില്‍ക്കിടക്കുന്ന ജീവന്‍പോയ്‌

ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ

പരിപാകവും വന്നു ക്രമത്താലേ

നരജാതിയില്‍ വന്നു പിറന്നിട്ടു

സുകൃതം ചെയ്തു മേല്‌പോട്ടു പോയവര്‍

സ്വര്‍ഗ്ഗത്തിങ്കലിരിന്നു സുഖിക്കുന്നു.

സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോള്‍

പരിപാകവുമെള്ളോളമില്ലവര്‍

പരിചോടങ്ങിരുന്നിട്ടു ഭൂമിയില്‍

ജാതരായ്‌; ദുരിതം ചെയ്തു ചത്തവര്‍.

വന്നൊരദ്‌ദുരിതത്തിന്‍ഫലമായി

പിന്നെപ്പോയ്‌ നരകങ്ങളില്‍ വീഴുന്നു.

സുരലോകത്തില്‍നിന്നൊരു ജീവന്‍പോയ്‌

നരലോകേ മഹീസുരനാകുന്നു;

ചണ്ടകര്‍മ്മങ്ങള്‍ ചെയ്തവര്‍ ചാകുമ്പോള്‍

ചണ്ഡാലകുലത്തിങ്കല്‍പ്പിറക്കുന്നു.

അസുരന്മാര്‍ സുരന്മാരായീടുന്നു;

അമര‍ന്മാര്‍ മരങ്ങളായീടുന്നു;

അജം ചത്തു ഗജമായ്‌ പിറക്കുന്നു

ഗജം ചത്തങ്ങജവുമായീടുന്നു;

നരി ചത്തു നരനായ്‌ പിറക്കുന്നു

നാരി ചത്തുടനോരിയായ്‌പോകുന്നു;

കൃപകൂടാതെ പീഡിപ്പിച്ചീടുന്ന

നൃപന്‍ ചത്തു കൃമിയായ്‌പിറകുന്നു;

ഈച്ച ചത്തൊരു പൂച്ചയായീടുന്നു

ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.

കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാര്‍

ഭൂമിയീന്നത്രേ നേടുന്നു കര്‍മ്മങ്ങള്‍

സീമയില്ലാതോളം പല കര്‍മ്മങ്ങള്‍;

ഭൂമിയീന്നത്രേ നേടുന്നു ജീവന്മാര്‍.

അങ്ങനെ ചെയ്തു നേടി മരിച്ചുട-

നന്യലോകങ്ങളോരോന്നിലോരോന്നില്‍

ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാര്‍

തങ്ങള്‍ ചെയ്തോരു കര്‍മ്മങ്ങള്‍ തന്‍ഫലം.

ഒടുങ്ങീടുമതൊട്ടുനാള്‍ ചെല്ലുമ്പോള്‍.

ഉടനെ വന്നു നേടുന്നു പിന്നെയും;

തന്റെ തന്റെ ഗൃഹത്തിങ്കല്‍നിന്നുടന്‍

കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം

മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു

വിറ്റൂണെന്നു പറയും കണക്കിനേ.

ഭാരതമഹിമ

കര്‍മ്മങ്ങള്‍ക്കു വിളഭൂമിയാകിയ

ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.

കര്‍മ്മനാശം വരുത്തേണമെങ്കിലും

ചെമ്മേ മറ്റെങ്ങുംസാധിയാ നിര്‍ണ്ണയം.

ഭക്തന്മാര്‍ക്കും മുമുക്ഷു ജനങ്ങള്‍ക്കും

സക്തരായ വിഷയീജനങ്ങള്‍ക്കും

ഇച്ഛീച്ചീടുന്നതൊക്കെകൊടുത്തീടും

വിശ്വമാതാവു ഭൂമി ശിവ ശിവ!

വിശ്വനാഥന്റെ മൂലപ്രകൃതിതാന്‍

പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്‌.

അവനീതലപാലനത്തിന്നല്ലൊ

അവതാരങ്ങളും പലതോര്‍ക്കുമ്പോള്‍.

അതുകൊണ്ടു വിശേഷിച്ചും ഭൂലോകം

പതിന്നാലിലുമുത്തമമെന്നല്ലോ

വേദവാദികളായ മുനികളും

വേദവും ബഹുമാനിച്ചു ചൊല്ലുന്നു.

ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന

ജംബുദ്വീപൊരു യോജനലക്ഷവും

സപ്തദ്വീപുകളുണ്ടതിലെത്രയും

ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും.

ഭൂപത്‌മത്തിനു കര്‍ണ്ണികയായിട്ടു

ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.

ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ

അതിലുത്തമം ഭാരതഭൂതലം

സമ്മതരായ മാമുനിശ്രേഷ്ഠന്മാര്‍

കര്‍മ്മക്ഷേത്രമെന്നല്ലോ പറയുന്നു;

കര്‍മ്മബീജമതീന്നു മുളയ്ക്കേണ്ടു

ബ്രഹ്‌മലോകത്തിരിക്കുന്നവര്‍കള്‍ക്കും,

കര്‍മ്മബീജം വരട്ടിക്കളഞ്ഞുടന്‍

ജന്മനാശം വരുത്തേണമെങ്കിലും

ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള

പാരിലെങ്ങുമെളുതല്ല നിര്‍ണ്ണയം.

അത്ര മുഖ്യമായുള്ളൊരു ഭാരത-

മിപ്രദേശമെന്നെല്ലാരുമോര്‍ക്കണം.

കലികാലമഹിമ

യുഗം നാലിലും നല്ലൂ കലിയുഗം

സുഖമേതന്നെ മുക്തിവരുത്തുവാന്‍.

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!

കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ

തിരുനാമസങ്കീര്‍ത്തനമെന്നീയ

മറ്റേതുമില്ല യത്‌നമറിഞ്ഞാലും

അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങള്‍

പതിമ്മൂന്നിലുമുള്ള ജനങ്ങളൂം

മറ്റു ദ്വീപുകളാറിലുമുള്ളോരും

മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും

മറ്റു മൂന്നു യുഗങ്ങളിലുള്ളോരും

മുക്തി തങ്ങള്‍ക്കു സാദ്ധ്യമല്ലായ്‌കയാല്‍

കലികാലത്തെ ഭാരതഖണ്ഡത്തെ,

കലിതാദരം കൈവണങ്ങീടുന്നു.

അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും

ഇതുകാലം ജനിച്ചുകൊണ്ടീടുവാന്‍

യോഗ്യത വരുത്തീടുവാന്‍ തക്കൊരു

ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!

ഭാരതഖണ്ഡത്തിങ്കല്‍ പിറന്നൊരു

മാനുഷര്‍ക്കും കലിക്കും നമസ്കാരം!

എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോര്‍

എന്നതെന്തിനു നാം പറഞ്ഞീടുന്നു?

എന്തിന്റെ കുറവ്‌

കാലമിന്നു കലിയുഗമല്ലയോ?

ഭാരതമിപ്രദേശവുമല്ലയോ?

നമ്മളെല്ലാം നരന്മാരുമല്ലയോ?

ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും.

ഹരിനാമങ്ങളില്ലാതെ പോകയോ?

നരകങ്ങളില്‍ പേടി കുറകയോ?

നാവുകൂടാതെ ജന്മമതാകയോ?

നമുക്കിന്നി വിനാശമില്ലായ്‌കയോ?

കഷ്ടം!കഷ്ടം! നിരൂപണം കൂടാതെ

ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!

മനുഷ്യജന്മം ദുര്‍ല്ലഭം

എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം

അത്ര വന്നു പിറന്നു സുകൃതത്താല്‍!

എത്ര ജന്മം മലത്തില്‍ കഴിഞ്ഞതും

എത്ര ജന്മം ജലത്തില്‍ കഴിഞ്ഞതും

എത്ര ജന്മങ്ങള്‍ മന്നില്‍ കഴിഞ്ഞതും

എത്ര ജന്മം മരങ്ങളായ്‌ നിന്നതും

എത്ര ജന്മം അരിച്ചു നടന്നതും

എത്ര ജന്മം മൃഗങ്ങള്‍ പശുക്കളായ്‌

അതു വന്നിട്ടിവണ്ണം ലഭിച്ചൊരു

മര്‍ത്ത്യജന്മത്തിന്‍ മുമ്പേ കഴിച്ചു നാം!

എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍

ഗര്‍ഭപാത്രത്തില്‍ വീണതറിഞ്ഞാലും.

പത്തുമാസം വയറ്റില്‍ കഴിഞ്ഞുപോയ്‌

പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്‌.

തന്നെത്താനഭിമാനിച്ചു പിന്നേടം

തന്നെത്താനറിയാതെ കഴിയുന്നു.

എത്രകാലമിരിക്കുമിനിയെന്നും

സത്യമോ നമുക്കേതുമൊന്നില്ലല്ലോ;

നീര്‍പ്പോളപോലെയുള്ളൊരു ദേഹത്തില്‍

വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.

ഓര്‍ത്തറിയാതെ പാടുപെടുന്നേരം

നേര്‍ത്തുപോകുമതെന്നേ പറയാവൂ.

അത്രമാത്രമിരിക്കുന്ന നേരത്തു

കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!

സംസാരവര്‍ണ്ണന

സ്‌ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു

നാണംകെട്ടു നടക്കുന്നിതു ചിലര്‍

മദമത്സരം ചിന്തിച്ചു ചിന്തിച്ചു

മതി കെട്ടു നടക്കുന്നിതു ചിലര്‍;

ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പുക്കു

കുഞ്ചിരാമനായാടുന്നിതു ചിലര്‍;

കോലകങ്ങളില്‍ സേവകരായിട്ടു

കോലംകെട്ടി ഞെളിയുന്നിതു ചിലര്‍

ശാന്തിചെയ്തു പുലര്‍ത്തുവാനായിട്ടു

സന്ധ്യയോളം നടക്കുന്നിതു ചിലര്‍;

അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും

ഉണ്‌മാന്‍പോലും കൊടുക്കുന്നില്ല ചിലര്‍;

അഗ്നിസാക്ഷിണിയായൊരു പത്നിയെ

സ്വപ്നത്തില്‍പ്പോലും കാണുന്നില്ല ചിലര്‍;

സത്തുകള്‍ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍

ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലര്‍;

വന്ദിതന്മാരെക്കാണുന്ന നേരത്തു

നിന്ദിച്ചത്രെ പറയുന്നിതു ചിലര്‍;

കാണ്‍ക്ക നമ്മുടെ സംസാരകൊണ്ടത്രേ

വിശ്വമീവണ്ണം നില്‍പുവെന്നും ചിലര്‍;

ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു

ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലര്‍;

അര്‍ത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാന്‍

അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലര്‍;

സ്വര്‍ണ്ണങ്ങള്‍ നവരത്നങ്ങളെക്കൊണ്ടും

എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലര്‍;

മത്തേഭം കൊണ്ടു കച്ചവടം ചെയ്തും

ഉത്തമതുരഗങ്ങളതുകൊണ്ടും

അത്രയുമല്ല കപ്പല്‍ വെപ്പിച്ചിട്ടു-

മെത്ര നേടുന്നിതര്‍ത്ഥം ശിവ! ശിവ!

വൃത്തിയും കെട്ടു ധൂര്‍ത്തരായെപ്പോഴും

അര്‍ത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!

അര്‍ത്ഥമെത്ര വളരെയുണ്ടായാലും

തൃപ്തിയാകാ മനസ്സിന്നൊരു കാലം.

പത്തു കിട്ടുകില്‍ നൂറുമതിയെന്നും

ശതമാകില്‍ സഹസ്രം മതിയെന്നും

ആയിരം പണം കയ്യിലുണ്ടാകുമ്പോള്‍

അയുതമാകിലാശ്‌ചര്യമെന്നതും

ആശയായുള്ള പാശമതിങ്കേന്നു

വേറിടാതെ കരേറുന്നു മേല്‌ക്കുമേല്‍.

സത്തുക്കള്‍ ചെന്നിരന്നാലായര്‍ത്ഥത്തില്

സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാര്‍

ചത്തുപോം നേരം വസ്ത്രമതുപോലു-

മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും

പശ്‌ചാത്താപമൊരെള്ളോളമില്ലാതെ

വിശ്വാസപാതകത്തെക്കരുതുന്നു.

വിത്തത്തിലാശ പറ്റുകഹേതുവായ്‌

സത്യത്തെ ത്യജിക്കുന്നു ചിലരഹോ!

സത്യമെന്നതു ബ്രഹ്‌ മമതുതന്നെ

സത്യമെന്നു കരുതുന്നു സത്തുക്കള്‍.

വിദ്യകൊണ്ടറിയേണ്ടതറിയാതെ

വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍;

കുങ്കുമത്തിന്റെ ഗന്ധമറിയാതെ

കുങ്കുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം.

കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോള്‍

തൃഷ്‌ണകൊണ്ടു ഭ്രമിക്കുന്നതൊക്കെയും.

വൈരാഗ്യം

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും

മണ്ടിമണ്ടിക്കരേറുന്നു മോഹവും;

വന്നുവോണം കഴിഞ്ഞു വിഷുവെന്നും,

വന്നില്ലല്ലോ തിരുവാതിരയെന്നും,

കുംഭമാസത്തിലാകുന്നു നമ്മുടെ

ജന്മനക്ഷത്രമശ്വതിനാളെന്നും

ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തില്‍

സദ്യയൊന്നുമെളുതല്ലിനിയെന്നും;

ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു

ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;

കോണിക്കല്‍ത്തന്നെ വന്ന നിലമിനി-

ക്കാണമെന്നന്നെടുപ്പിക്കരുതെന്നും,

ഇത്‌ഥമോരോന്നു ചിന്തിച്ചിരിക്കവേ

ചത്തുപോകുന്നു പാവം ശിവ! ശിവ!

എന്തിനിത്ര പറഞ്ഞു വിശേഷിച്ചും

ചിന്തിച്ചീടുവാനാവോളമെല്ലാരും.

കര്‍മ്മത്തിന്റെ വലിപ്പവുമോരോരോ

ജന്മങ്ങള്‍ പലതും കഴിഞ്ഞെന്നതും

കാലമിന്നു കലിയുഗമായതും

ഭാരതഖണ്ഡത്തിന്റെ വലിപ്പവും

അതില്‍ വന്നു പിറന്നതുമെത്രനാള്‍

പഴുതേതന്നെ പോയ പ്രകാരവും

ആയുസ്സിന്റെ പ്രമാണമില്ലാത്തതും

ആരോഗ്യത്തോടിരിക്കുന്നവസ്ഥയും.

ഇന്നു നാമസങ്കീര്‍ത്തനംകൊണ്ടുടന്‍

വന്നുകൂടും പുരുഷാര്‍ത്ഥമെന്നതും

ഇനിയുള്ള നരകഭയങ്ങളും

ഇന്നു വേണ്ടും നിരൂപണമൊക്കെയും.

എന്തിനു വൃഥാ കാലം കളയുന്നു?

വൈകുണ്‌ഠത്തിനു പൊയ്‌ക്കൊവിനെല്ലാരും

കൂടിയല്ല പിറക്കുന്ന നേരത്തും

കൂടിയല്ല മരിക്കുന്ന നേരത്തും

മദ്ധ്യേയിങ്ങനെ കാണുന്നനേരത്തു

മത്സരിക്കുന്നതെന്തിനു നാം വൃഥാ?

അര്‍ത്‌ഥമോ പുരുഷാര്‍ത്ഥമിരിക്കവേ

അര്‍ത്‌ഥത്തിന്നു കൊതിക്കുന്നതെന്തു നാം?

മദ്ധ്യാഹ്‌നാര്‍ക്കപ്രകാശമിരിക്കവേ

ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!

ഉണ്ണികൃഷ്‌ണന്‍ മനസ്സില്‍ക്കളിക്കുമ്പോള്‍

ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്‌?

മിത്രങ്ങള്‍ നമുക്കെത്ര ശിവ! ശിവ!

വിഷ്‌ണുഭക്തന്മാര‍ല്ലേ ഭുവനത്തില്‍?

മായ കാട്ടും വിലാസങ്ങള്‍ കാണുമ്പോള്‍

ജായ കാട്ടും വിലാസങ്ങള്‍ ഗോഷ്ഠികള്‍.

ഭുവനത്തിലെ ഭൂതിക്കളൊക്കെയും

ഭവനം നമുക്കായതിതുതന്നെ.

വിശ്വനാഥന്‍ പിതാവു നമുക്കെല്ലാം

വിശ്വധാത്രി ചരാചരമാതാവും.

അച്ഛനും പുനരമ്മയുമുണ്ടല്ലോ

രക്ഷിച്ചീവാനുള്ളനാളൊക്കെയും.

ഭിക്ഷാന്നം നല്ലൊരണ്ണവുമുണ്ടല്ലോ

ഭക്ഷിച്ചീടുകതന്നെ പണിയുള്ളു.

നാമജപം

സക്തികൂടാതെ നാമങ്ങളെപ്പൊഴും

ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ

സിദ്ധികാലം കഴിവോളമീവണ്ണം

ശ്രദ്ധയോടെ വസിക്കേണമേവരും.

കാണാകുന്ന ചരാചരജീവിയെ

നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.

ഹരിഷാശ്രുപരിപ്ലുതനായിട്ടു

പരുഷാദികളൊക്കെസ്സഹിച്ചുടന്

സജ്‌ജനങ്ങളെക്കാണുന്ന നേരത്തു

ലജ്‌ജ കൂടാതെ വീണു നമിക്കണം.

ഭക്തിതന്നില്‍ മുഴുകിച്ചമഞ്ഞുടന്‍

മത്തനെപ്പോലെ നൃത്തം കുതിക്കണം.

പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്‍

പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടു

വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്‍

പതിച്ചീടുന്നു ദേഹമൊരേടത്ത്‌;

കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു

കുതിച്ചീടുന്നു ജീവനുമപ്പൊഴേ.

സക്തിവേറിട്ടു സഞ്ചരിച്ചീടുമ്പോള്‍

പാത്രമായില്ലയെന്നതുകൊണ്ടേതും

പരിതാപം മനസ്സില്‍ മുഴുക്കേണ്ട

തിരുനാമത്തില്‍ മാഹാത്‌മ്യം കേട്ടാലും!

ജാതി പാര്‍ക്കിലൊരന്ത്യജനാകിലും

വേദവാദി മഹീസുരനാകിലും

നാവുകൂടാതെ ജാതന്മാരാകിയ

മൂകരെയങ്ങൊഴിച്ചുള്ള മാനുഷര്‍

എണ്ണമറ്റ തിരുനാമമുള്ളതില്‍

ഒന്നുമാത്രമൊരിക്കലൊരുദിനം

സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും

സ്വപ്നത്തില്‍ത്താനറിയാതെയെങ്കിലും

മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും

മറ്റൊരുത്തര്‍ക്കുവേണ്ടിയെന്നാകിലും

ഏതു ദിക്കിലിരിക്കിലും തന്നുടെ

നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും

അതുമല്ലൊരു നേരമൊരുദിനം

ചെവികൊണ്ടിതു കേട്ടുവെന്നാകിലും

ജന്മസാഫല്യമപ്പോഴേ വന്നുപോയ്‌

ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ

ശ്രീധരാചാര്യന്‍ താനും പറഞ്ഞിതു

ബാദരായണന്‍ താനുമരുള്‍ചെയ്തു;

ഗീതയും പറഞ്ഞീടുന്നതിങ്ങനെ

വേദവും ബഹുമാനിച്ചു ചൊല്ലുന്നു.

ആമോദം പൂണ്ടു ചൊല്ലുവിന്‍ നാമങ്ങള്‍

ആനന്ദം പൂണ്ടു ബ്രഹ്‌മത്തില്‍ച്ചേരുവാന്‍.

മതിയുണ്ടെങ്കിലൊക്കെ മതിയിതു

തിരുനാമത്തില്‍ മാഹാത്‌മ്യമാമിതു

പിഴയാകിലും പിഴകേടെന്നാകിലും

തിരുവുള്ളമരുള്‍ക ഭഗവാനെ.

ഓം നമോ നാരായണായ
ഭഗവതേ വാസുദേവായ
ശ്രീ നന്ദനം ഗ്രൂപ്പില്‍ അങ്ങമാകാന്‍ താഴെയുള്ള ലിങ്കില്‍ പോകുക
https://www.facebook.com/groups/kannankannan/