Wednesday, September 9, 2020

സന്താന ഗോപാലമന്ത്രം




അഷ്‌ടമി രോഹിണി ദിവസം സന്താന ഗോപാലമന്ത്രം 41 പ്രാവശ്യം ജപിച്ചാല്‍ ഇഷ്‌ടസന്താന ലബ്‌ധിയെന്ന്‌ വിശ്വാസം. ''ദേവകീ സുത ഗോവിന്ദാ വാസുദേവാ ജഗത്‌പതേ ദേഹി മേ തനയം കൃഷ്‌ണാ ത്വാമഹം ശരണം ഗത'' സന്താന ഗോപാല മന്ത്രത്താല്‍ ജന്മ നക്ഷത്ര ദിവസം ശ്രീകൃഷ്‌ണപ്രതിഷ്‌ഠയുളള ക്ഷേത്രത്തില്‍ വിഷ്‌ണുപൂജ നടത്തുന്നതും ശ്രേഷ്‌ഠമാണ്‌. ജാതകവശാല്‍ ആയുസ്സിന്‌ മാന്ദ്യം ഉളളവര്‍ ശ്രീകൃഷ്‌ണജയന്തിക്ക്‌ 41 പ്രാവശ്യം ആയുര്‍ഗോപാലമന്ത്രം ജപിക്കണം. 


''ദേവകീ സുത ഗോവിന്ദാ വാസുദേവാ ജഗത്‌പതേ ദേഹി മേ ശരണം കൃഷ്‌ണാ ത്വാമഹം ശരണം ഗത'' വിദ്യാഭ്യാസ പുരോഗതിക്കും വിജയത്തിനും ''കൃഷ്‌ണ കൃഷ്‌ണാ ഹരേ കൃഷ്‌ണാ സര്‍വ്വജ്‌ഞാ ത്വം പ്രസീദ മേ രമാ രമണാ വിശ്വേശാ, വിദ്യാമാശു പ്രയശ്‌ച മേ' എന്ന വിദ്യാഗോപാല മന്ത്രം 41 പ്രാവശ്യം ജപിക്കണം. ജ്‌ഞാനസമ്പാദനത്തിന്‌ 


''ഉല്‍ഗിരല്‍ പ്രണവോല്‍ഗീഥ സര്‍വ്വ വാഗീശ്വരേശ്വരാ സര്‍വ്വ വേദമയാചിന്ത്യ സര്‍വ്വം ബോധയ ബോധയ'' എന്ന ''ഹയഗ്രീവ ഗോപാല മന്ത്രം'' 41 പ്രാവശ്യം ജപിക്കണം. 


ആരോഗ്യവര്‍ദ്ധനയ്‌ക്ക് ''നമോ വിഷ്‌ണവേ സുരപതയേ മഹാബലായ സ്വാഹ'' എന്ന മഹാബല ഗോപാലമന്ത്രം 41 പ്രാവശ്യം ജപിക്കണം.


ധനസമൃദ്ധിക്കും ഐശ്വര്യത്തിനും ''കൃഷ്‌ണാ കൃഷ്‌ണാ മഹായോഗിന്‍ ഭക്‌താനാം അഭയം കര ഗോവിന്ദാ പരമാനന്ദാ സര്‍വ്വം മേ വശമാനയ'' എന്ന രാജഗോപാലമന്ത്രം 41 പ്രാവശ്യം ജപിക്കണം. 


ഗുജറാത്തിലെ ദ്വാരക, ഉത്തര്‍പ്രദേശിലെ മഥുര, കര്‍ണ്ണാടകത്തിലെ ഉഡുപ്പി, കേരളത്തിലെ ഗുരുവായൂര്‍ എന്നീ ക്ഷേത്രങ്ങള്‍ ലോക പ്രസിദ്ധങ്ങളാണ്‌. കേരളത്തില്‍ അമ്പലപ്പുഴ, തിരുവമ്പാടി, തിരുവാര്‍പ്പ്‌, മാവേലിക്കര, കായംകുളം പുതിയിടം, അഞ്ചല്‍ ഏറം തുടങ്ങിയ നിരവധി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രങ്ങള്‍ ഉണ്ട്‌. തൃപ്പൂണിത്തുറയില്‍ സന്താനഗോപാല മൂര്‍ത്തിയായും അടൂരിലും ആറന്മുളയിലും പാര്‍ത്ഥസാരഥിയായും ശ്രീകൃഷ്‌ണന്‍ ഐശ്വര്യമൂര്‍ത്തിയായി കുടി കൊള്ളുന്നു.

മൈഗോഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ നമസ്തേ എന്ന്‌ +918281081924 നമ്പർ വഴിയോ  http://wa.me/+918281081924 ലിങ്ക് വഴിയോ (whatsapp only) എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ വാട്‌സ്ആപ്പിൽ നിന്നും  അയക്കുക

( നിബന്തനകൾക്കു വിധേയം  )


                 ©

                2019

         My God. com

A  #Global_Hindu_Heritage_foundation

Thursday, August 22, 2019

അഷ്ടമിരോഹിണി വ്രതം, അനുഷ്ഠിക്കേണ്ടതെങ്ങനെ


ലോകരക്ഷാർഥം ഭഗവാൻ ശ്രീകൃഷ്ണൻ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി . ഈ ദിനത്തിൽ  വ്രതം അനുഷ്ഠിക്കുന്നവരുടെ ആഗ്രഹങ്ങൾ  ഭഗവാന്‍ സാധിച്ചു തരും എന്നാണ് വിശ്വാസം .


വ്രതാനുഷ്ഠാനം ഇങ്ങനെ

അഷ്ടമിരോഹിണിയുടെ തലേന്ന് സൂര്യാസ്തമനം മുതൽ വ്രതം ആരംഭിക്കാം . അത്താഴത്തിനു ധാന്യ ഭക്ഷണങ്ങൾ ഒഴിവാക്കി പഴമോ പാലോ കഴിക്കാം . പിറ്റേന്ന് ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് ഒരിക്കലോടെയോ  ലഘുഭക്ഷണം മാത്രം കഴിച്ചുകൊണ്ടോ വ്രതം അനുഷ്ഠിക്കാം. ഈ ദിനത്തിൽ കഴിയാവുന്നത്ര തവണ ഭഗവാന്റെ മൂലമന്ത്രങ്ങൾ ജപിക്കുന്നത് അത്യുത്തമമാണ്. ('ഓം നമോ നാരായണായ' എന്ന അഷ്‌ടാക്ഷരമന്ത്രവും 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷര മന്ത്രവുമാണ്   മൂലമന്ത്രങ്ങള്‍).

ദിനം മുഴുവൻ ഭഗവൽ സ്മരണയിൽ കഴിച്ചു കൂട്ടുക. സാധിക്കുമെങ്കിൽ ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുക. പാൽപ്പായസം വഴിപാടാണ് ഇതിൽ ശ്രേഷ്ഠം. ഉണ്ണിയപ്പം , വെണ്ണ നിവേദ്യം എന്നിവയും പ്രധാനമാണ്.
ഭഗവാന്റെ അവതാര സമയം അർധരാത്രിയായതിനാൽ ആ സമയം വരെ ഭഗവാനെ ഭജിക്കുന്നത് ഉത്തമമാണ് . 

അഷ്ടമിരോഹിണി ദിനത്തിൽ ഭാഗവതം പാരായണം ചെയ്യുന്നതും ഭക്തിയോടെ ശ്രവിക്കുന്നതും ജന്മാന്തര പാപങ്ങൾ അകറ്റുമെന്നാണ് വിശ്വാസം. വിഷ്ണു സഹസ്രനാമം , ഹരിനാമകീർത്തനം , ഭഗവദ്ഗീത, നാരായണീയം എന്നിവ  പാരായണം ചെയ്യുന്നതും നന്ന്. അഷ്ടഗോപാല മന്ത്രങ്ങൾ ഓരോന്നും നാല്പത്തൊന്നു തവണ ജപിക്കുന്നത് സദ്‌ഫലം നൽകും. പിറ്റേന്ന് കുളിച്ചു തുളസി വെള്ളമോ ക്ഷേത്ര ദർശനം നടത്തി തീർഥമോ സേവിച്ച് വ്രതം അവസാനിപ്പിക്കാം.

*ലോക സമസ്ത സുഖിനോ ഭവന്തു*
ഓം അസതോ മാ സദ്ഗമയ തമസോ മാ ജ്യോതിർഗമയാ മ്ര്യത്യോർമാഅമ്രതംഗമയ ഓം ശാന്തി: ശാന്തി:

ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!
മാറുന്ന കാലത്തിനൊപ്പം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മലയാളത്തെ അറിയാന്‍,സനാതന ധര്‍മത്തെ അറിയാന്‍, അറിയിക്കാന്‍ പ്രചരിപ്പിക്കാന്‍ ഹൈന്ദവ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ സ്‌നേഹിക്കാന്‍, സല്ലപിക്കാന്‍, പഴമയെ മറക്കാത്ത നവയുഗ പ്രതിഭകളുടെ സൃഷ്ടികളും ചിന്തകളും നിറച്ചാര്‍ത്തുകളും നവ്യാനുഭവം പകരുന്നത് ആസ്വദിക്കാന്‍, പങ്കുചേരാന്‍ നമുക്കീഒത്തുചേരാം... ഈ കൊച്ചു ഹൈന്ദവ പേജില്‍ വരൂ ഞങ്ങളുടെ കൂടെ... പകര്‍ന്ന് തരാം അറിവുകൾ

 subscribe our
Youtube channel

https://m.youtube.com/c/SreeNandhanam

https://www.youtube.com/channel/UC5pw-2dijUxZ9VVssqSKSew

മൈഗോഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ നമസ്തേ എന്ന്‌ +918281081924 (whatsapp only) എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ വാട്‌സ്ആപ്പിൽ നിന്നും  അയക്കുക
( നിബന്തനകൾക്കു വിധേയം  )

Sunday, August 18, 2019

ശ്രീചക്രം എന്താണ്?

പരാശക്തിയുടെ പ്രതീകമായി കരുതിപ്പോരുന്ന ശ്രീചക്രം ശ്രീവിദ്യോപാസനയിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ദശമഹാവിദ്യയായ ത്രിപുരസുന്ദരിയുടെ സ്ഥൂലരൂപത്തെ ആണ് ശ്രീചക്രമായി പറയുന്നത്.. ശാസ്ത്രപ്രകാരം മദ്ധ്യത്തില്‍ ബിന്ദുവും, ത്രികോണം, അഷ്ടകോണം, അന്തര്‍ദശാരം, ബഹിര്‍ദശാരം, ചതുര്‍ദശാരം, അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ചതുരശ്രം എന്നിവയോടുകൂടിയാണ് ശ്രീചക്രത്തെ ഒരുക്കിയിരിക്കുന്നത്. നടുവില്‍ ബിന്ദുവിനുശേഷം മുകളിലേക്ക് നാലും താഴേക്ക് അഞ്ചും ത്രികോണങ്ങള്‍ പരിഛേദിക്കുമ്പോള്‍ നാല്‍പ്പത്തിമൂന്ന് ത്രികോണങ്ങള്‍ കാണും. ഇതിനുചുറ്റും എട്ടും പതിനാറും താമരദളങ്ങളുള്ള രണ്ടുചക്രവും അവയെ ചുറ്റി മൂന്നു വൃത്തങ്ങളും നാലുവശത്തേക്കും തുറക്കുന്ന നാലുദൂപുരത്തോടുകൂടിയ ചതുരശ്രവും കൂടിയതാണ് ശ്രീചക്രം.
ശ്രീവിദ്യോപാസനയിൽ ശ്രീചക്രം മന്ത്രം ദേവി ഇവ മൂന്നും ഒന്നു തന്നെയാണ്.. ഈ ബിന്ദുചക്രത്തെ സർവാനന്ദമയചക്രം എന്നാണ് വിളിക്കുന്നത്.. ശ്രീചക്രത്തിന്റെ ഏറ്റവും പുറമെ ഉള്ള ആദ്യത്തെ ചക്രത്തെ ഭൂപുരം എന്നു പറയുന്നു..
ഈ ഭൂപുരത്തിന്റെ ഏറ്റവും പുറമെ ഉള്ള ഫലകത്തിൽ അണിമ ഗരിമാ ലഘിമാ ഈശിത്വം വശിത്വം പ്രാകാമ്യം ഭുക്തി പ്രാപ്തി സർവ കാമ എന്നി 10 സിദ്ധിദേവതകൾ സ്ഥിതിചെയ്യുന്നു..
ഭൂപുരത്തിലെ രണ്ടാമത്തെ രേഖയിൽ
1. ബ്രാഹ്മീ
2. മാഹേശ്വരി
3. കൌമാരീ
4. വൈഷ്ണവി
5. വാരാഹി
6. മാഹേന്ദ്രീ
7. ചാമുണ്ഡാ
8.മഹാലക്ഷ്മി
എന്നി 8 മാതൃക്കൾ സ്ഥിതിചെയ്യുന്നു.
ഭൂപുരത്തിലെ മൂന്നാമത്തെ രേഖയിൽ
1. സർവസംക്ഷോഭിണി
2. സർവവിദ്രാവിണി
3. സർവാകര്ഷിണി
4. സർവവശങ്കരി
5. സർവോന്മാദിനി
6. സർവമഹാങ്കുശ
7. സർവഖേചരി
8. സർവബീജാ
9. സർവയോനി
10. സർവത്രിഖണ്ഡാ
എന്നി10 മുദ്രാദേവികൾ സ്ഥിതിചെയ്യുന്നു. ഈ ഭൂപുരത്തെ ത്രൈലോക്യമോഹനചക്രം എന്നും ഇതിൽ വസിക്കുന്ന 28 ദേവതമാരേയും ചേര്ത്ത് പ്രകടയോഗിനികൾ എന്ന് വിളിക്കുന്നു. ഇതിന്റെ നായിക ത്രിപുരയാണ്.
രണ്ടാമത്തെ ആവരണമായ ഷോഡശദളത്തിൽ
1. കാമാകര്ഷിണി
2. ബുദ്ധ്യാകര്ഷിണി
3. അഹങ്കാരാകര്ഷിണി
4. ശബ്ദാകര്ഷിണി
5. സ്പര്ശാകര്ഷിണി
6. രൂപാകര്ഷിണി
7. രസാകര്ഷിണി
8. ഗന്ധാകര്ഷിണി
9. ചിത്താകര്ഷിണി
10. ധൈര്യാകര്ഷിണി
11. സ്മൃത്യാകര്ഷിണി
12. നാമാകര്ഷിണി
13. ബീജാകര്ഷിണി
14. ആത്മാകര്ഷിണി
15. അമൃതാകര്ഷിണി
16. ശരീരാകര്ഷിണി,
എന്നി 16 ദേവിമാരാണ് വസിക്കുന്നത്. ഇവരെ 16 കലകളായും പറയാറുണ്ട്. ഈ ഗുണങ്ങളുടെ പുറകിൽ ഒളിഞ്ഞിരിക്കുന്നതിനാൽ ഇവർ ഗുപ്തയോഗിനികൾ എന്ന് കൂടി അറിയപ്പെടുന്നു. സാധകന്റെ ആഗ്രഹങ്ങൾ പരിപൂര്ണമാക്കപ്പെടുന്നതിനാൽ ഇതിനെ സർവാശാ പരിപൂരകചക്രം എന്ന് പറയുന്നു. ഇതിന്റ നായിക ത്രിപുരേശി ആണ്.
തൃതീയാവരണമായ അഷ്ടദളപദ്മത്തിൽ
1. അനംഗകുസുമ
2. അനംഗമേഖലാ
3. അനംഗമദനാ
4. അനംഗമദനാതുരാ
5. അനംഗരേഖാ
6. അനംഗവേഗിനി
7. അനംഗാങ്കുശ
8. അനംഗമാലിനി
എന്നിങ്ങനെ 8 ദേവിമാർ സ്ഥിതിചെയ്യുന്നു. ഇതിനെ സർവസംക്ഷോഭണചക്രം എന്ന് വിളിക്കുന്നു. ഈ 8 ദേവിമാരെ ഗുപ്തതരയോഗിനിമാർ എന്ന് പറയുന്നു. ഈ ചക്രത്തിന്റെ നായിക ത്രിപുരസുന്ദരിയാകുന്നു.
സർവസൌഭാഗ്യദായകചക്രം എന്ന് പറയുന്ന 14 ത്രികോണങ്ങളുള്ള നാലാമത്തെ ആവരണത്തിൽ
1. സർവസംക്ഷോഭിണി
2. സർവവിദ്രാവിണി
3. സർവാകര്ഷിണി
4. സർവാഹ്ലാദിനി
5. സർവസമ്മോഹിനി
6. സർവസ്തംഭിനി
7. സർവജൃംഭിണി
8. സർവവശങ്കരി
9. സർവരഞ്ജിനി
10. സർവോന്മാദിനി
11. സർവാര്ഥസാധിനി
12. സർവസംപത്തിപൂരിണി
13. സർവമന്ത്രമയി
14. സർവദ്വന്ദ്വക്ഷയങ്കരി
എന്നി ശക്തിദേവതകൾ കുടികൊള്ളുന്നു. ഈ 14 ശക്തികളെ സമ്പ്രദായയോഗിനിമാർ എന്ന് വിളിക്കുന്നു. ഈ ആവരണത്തിന്റെ ദേവത ത്രിപുരവാസിനി ആണ്.
സർവാർധസാധകചക്രമെന്ന് വിളിക്കുന്ന 10 ത്രികോണങ്ങൾ ചേർന്ന അഞ്ചാമത്തെ ആവരണത്തിൽ
1.സർവസിദ്ധിപ്രദ
2. സർവസമ്പത്പ്രദ
3. സർവപ്രിയങ്കരി
4. സർവമംഗളകാരിണി
5. സർവകാമപ്രദ
6. സർവദുഃഖവിമോചിനി
7. സർവമൃത്യുപ്രശമനി
8. സർവവിഘ്നനിവാരിണി
9. സർവാംഗസുന്ദരി
10. സർവസൌഭാഗ്യദായിനി
എന്നിങ്ങനെ 10 യോഗിനമാർ വസിക്കുന്നു. ഈ ദേവതകളെ കുളോത്തീര്ണയോഗിനികൾ എന്നാണ് വിളിക്കുന്നത്. ഈ ആവരണത്തിന്റെ അധിദേവത ത്രിപുരാശ്രീ ആണ്.
സർവരക്ഷാകരമെന്നും സമസ്തരക്ഷാകരമെന്നും അറിയപ്പെടുന്ന ശ്രീചക്രത്തിന്റെ ആറാമത്തെ ആവരണത്തിൽ
1. സർവജ്ഞാ
2. സർവശക്തി
3. സർവൈശ്വര്യപ്രദാ
4. സർവജ്ഞാനമയി
5. സർവവ്യാധിവിനാശിനി
6. സർവാധാരസ്വരൂപ
7. സർവപാപഹരാ
8.സർവാനന്ദമയി
9. സർവരക്ഷാസ്വരൂപിണി
10. സർവെപ്സിതഫലപ്രദ
എന്നീ ദേവികൾ വസിക്കുന്നു. ഈ ദേവിമാരെ നിഗര്ഭയോഗിനികൾ എന്ന് അറിയപ്പെടുന്നു. ഈ ചക്രത്തിന്റെ അധിഷ്ഠാനദേവത ശ്രീത്രിപുരമാലിനി എന്ന ദേവിയാണ്.
ശ്രീചക്രത്തിന്റെ സർവരോഗഹരചക്രമെന്ന് അറിയപ്പെടുന്ന 8 ത്രികോണങ്ങൾ ചേര്ന്ന ഏഴാമത്തെ ആവരണത്തിൽ
1. വശിനി
2. കാമേശ്വരി
3. മോദിനി
4. വിമലാ
5. അരുണാ
6. ജയിനി
7. സർവേശ്വരി
8. കൌലിനി
എന്നീ 8 ദേവിമാർ വസിക്കുന്നു. ഈ വശിന്യാദി വാഗ്ദേവതകളെ രഹസ്യയോഗിനികൾ എന്നു വിളിക്കുന്നു. ഈ ചക്രത്തിന്റെ അധീശ്വരി ത്രിപുരസിദ്ധയാണ്.
ശ്രീചക്രത്തിന്റെ 8മത്തെ ആവരണവു സർവസിദ്ധിപ്രദചക്രം എന്നും അറിയപ്പെടുന്ന നടുവിലുള്ള ത്രികോണത്തിൽ
1. കാമേശ്വരി
2. വജ്രേശ്വരി
3. ഭഗമാലിനി
എന്നീ ത്രിമൂര്ത്തികൾ വസിക്കുന്നു. ഈ ചക്രത്തിൽ വസിക്കുന്ന ദേവതമാരെ പരാപരരഹസ്യയോഗിനികൾ എന്ന് വിളിക്കുന്നു. ത്രിപുരാംബയാണ് ഈ ചക്രത്തിന്റെ നായികാ. ഈ ഒറ്റ ത്രികോണത്തിന്റെ മുകളിലെ പാര്ശ്വഭാഗത്തിന്റെ മുകൾഭാഗത്ത്
1. മിത്രേശൻ
2. ഉഡ്ഢീശൻ
3. ഷഷ്ഠീശൻ
4. ചര്യൻ
എന്നീ നാലു ഗുരുക്കന്മാർ സ്ഥിതിചെയ്യുന്നു. ഇവരെ യുഗനാഥന്മാർ എന്ന് വിളിക്കുന്നു.
1. ലോപാമുദ്രാ
2. അഗസ്ത്യൻ
3. കാലതാപനൻ
4. ധര്മാചാര്യൻ
5. മുക്തകേശീശ്വരൻ
6. ദീപകലാനാഥൻ
7. വിഷ്ണുദേവൻ
8. പ്രഭാകരദേവൻ
9. തേജോദേവൻ
10. മനോജദേവൻ
11. കല്യാണദേവൻ
12. രത്നദേവൻ
13. വാസുദേവൻ
14. ശ്രീരാമാനന്ദൻ
എന്നിവരേയും ഗുരുക്കന്മാരായി പറയാറുണ്ട്. ഇതുകൂടാതെ ത്രികോണത്തിന്റെ മൂന്നു പാര്ശ്വങ്ങളിലായി
1. കാമേശ്വരി
2. ഭഗമാലിനി
3. നിത്യക്ലിന്നാ
4. ഭേരുണ്ഡാ
5. വഹ്നിവാസിനി
6. മഹാവജ്രേശ്വരി
7. ശിവദൂതി
8. ത്വരിതാ
9. കുലസുന്ദരി
10. നിത്യാ
11. നീലപതാകാ
12. വിജയാ
13. സർവമംഗളാ
14. ജ്വാലാമാലിനി
15. ചിത്രാ
എന്നിങ്ങിനെ 15 തിഥി ദേവതകൾ വസിക്കുന്നു. ശ്രീചക്രത്തിന്റെ നടുവിലുള്ള ബിന്ദുവിന് ചുറ്റുമുള്ള ഭാഗത്ത് ഹൃദയദേവി ശിരോദേവി കവചദേവി ശിഖാദേവി നേത്രദേവി അസ്ത്രദേവി എന്നീ 6 ദേവിമാർ വസിക്കുന്നു.
ശ്രീചക്രത്തിന്റെ നടുവിൽ ഒന്പതാമത്തെ ബിന്ദുവിൽ ഇരിയ്കുന്നതും ബ്രഹ്മ വിഷ്ണു രുദ്ര ഈശ്വര സദാശിവന്മാരാകുന്ന പഞ്ചബ്രഹ്മരൂപത്തിലുമുള്ള ബിന്ദുപീഠത്തെ സർവാനന്ദമയചക്രമെന്ന് വിളിക്കുന്നു. മഹാത്രിപുരസുന്ദരിയായ ലളിതാദേവിയുടെ ആസ്ഥാനവും കൂടിയാണ് ഇത്... ഈ പീഠത്തെ മഹാപീഠമെന്നും ശ്രീപീഠമെന്നും പഞ്ചാശത്പീഠമെന്നും വിളിയ്കാറുണ്ട്. ഈ ആവരണത്തിലെ ദേവതയെ മഹാത്രിപുരസുന്ദരി, ലളിതാംബികാ, മഹാകാമേശ്വരീ, ശ്രീ രാജരാജേശ്വരി ശ്രീവിദ്യാ എന്നിങ്ങനെ വിളിക്കുന്നു.
യഥാർത്ഥത്തിൽ  ഈ ശ്രീചക്രം മനുഷ്യശരീരവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
ബൈന്ധവം ബ്രഹ്മരന്ധ്രേ ച മസ്തകെ ച ത്രികോണകം
ലലാട്യെഷ്ടാരചക്രം സ്യാത് ഭ്രുവോര്മധ്യേ ദശാരകം.
ബഹിര്ദ്ദശാരം കണ്ഠേ തു മന്വശ്രം ഹൃദയാംബുജേ
കടിര്ദ്വിതീയവലയം സ്വാധിഷ്ഠാനെ കലാശ്രയം
മൂലേ തൃതീയവലയം ജാനുഭ്യാം തു മഹിപുരം
ജംഘേ ദ്വിതീയഭൂഗേഹം തൃതീയം പാദയുഗ്മകേ
ത്രിപുരാ ശ്രീ മഹാചക്രം പിണ്ഡാണ്ഡാത്മകമീശ്വരി.
ശ്രീചക്രത്തിലെ ബിന്ദുസ്ഥാനത്തെ ശിരസ്സിലെ ബ്രഹ്മരന്ധ്രമായും ആദ്യത്തെ ത്രികോണത്തെ മസ്തകമായും അതിനു താഴെയുള്ള അഷ്ടാരചക്രത്തെ ലലാടസ്ഥാനമായും, അന്തര്ദശാരത്തെ ഭ്രൂമധ്യമായും, ബഹിര്ദ്ദശാരത്തെ കണ്ഠമായും, ചതുര്ദശാരത്തെ ഹൃദയസ്ഥാനമായും, പ്രഥമവൃത്തത്തെ കുക്ഷിയായും, അഷ്ടദളപദ്മത്തെ നാഭീസ്ഥാനമായും, ദ്വിതീയവൃത്തത്തെ അരക്കെട്ടായും തൃതീയവൃത്തത്തെ മൂലാധാരസ്ഥാനമായും, ഭൂപുരത്തിലെ ഒന്നാം ചതുരം മുട്ടുകളായും, രണ്ടാമത്തേത് കണങ്കാലുകളായും മൂന്നാമത്തേത് പാദങ്ങളായും പറയുന്നു. ചുരുക്കത്തിൽ നിവര്ന്നു നിൽക്കുന്ന മനുഷ്യശരീരം തന്നെ ആണ് ശ്രീചക്രം..

Thursday, August 15, 2019

തുളസി ധ്യാന മന്ത്രം



നമസ്തുളസി കല്യാണി
നമോ വിഷ്ണുപ്രിയേ ശുഭേ
നമോ മോക്ഷപ്രദേ ദേവി
നമ: സമ്പത് പ്രദായികേ

തുളസീ പാതു മാം നിത്യം
സര്‍വ്വാപദ് ഭ്യോപി സര്‍വ്വദാ
കീര്‍ത്തീതപി സ്മൃതാ വാപി
പവിത്രയതി മാനവം

നമാമി ശിരസാ ദേവീം
തുളസീം വിലസത്തനും
യാം ദൃഷ്ട്വാ പാപിനോ മര്‍ത്ത്യാ:
മുച്യന്തേ സര്‍വ്വ കിൽബിഷാത്

തുളസ്യാ രക്ഷിതം സര്‍വ്വം
ജഗദേത്ത് ചരാചരം
യാവിനിര്‍ ഹന്തി പാപാനി
ദൃഷ്ട്വാവാ പാപിഭിര്‍ന്നരൈ:

യന്മൂലേ സര്‍വ്വ തീർത്ഥാനി
യന്മദ്ധ്യേ സര്‍വ്വ ദേവതാ:
യദഗ്രേ സര്‍വ്വ വേദാശ്ച
തുളസീം താം നമാമ്യഹം

തുളസ്യാ നാപരം കിഞ്ചിത്
ദൈവതം ജഗതീതലേ
യാ പവിത്രിതോ ലോക
വിഷ്ണു സംഗേന വൈഷ്ണവ:

തുളസ്യാ പല്ലവം വിഷ്ണോ
ശിരസ്യാരോപിതം കലൌ
ആരോപയതി സര്‍വ്വാണി
ശ്രേയാംസി പരമസ്തകേ

നമസ്തുളസി സര്‍വ്വജ്ഞേ
പുരുഷോത്തമ വല്ലഭേ
പാഹിമാംസര്‍വ്വ പാപേഭ്യ:
സര്‍വ്വ സമ്പത്ത് പ്രദായികേ

Wednesday, August 14, 2019

രക്ഷാബന്ധന്‍


എന്താണ് രക്ഷാബന്ധൻ? ചരിത്രത്തിലും ഐതിഹ്യങ്ങളിലും രക്ഷാബന്ധൻ കഥകൾ ഇങ്ങനെയൊക്കെയാണ്!!
🕉🕉🕉🕉🕉

സഹോദരി- സഹോദര ബന്ധത്തിന്റെ ആഴം കുറിക്കുന്ന രക്ഷാബന്ധന്‍ ചടങ്ങുകള്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ പ്രത്യേകതയാണ്. എന്താണ് ഇതിനുകാരണം. ശ്രാവണമാസത്തിലെ പൗര്‍ണ്ണമി നാളിലാണ് രക്ഷാബന്ധന്‍ ചടങ്ങുകള്‍ ആചരിക്കുന്നത്. രാഖി എന്നപേരിലും ഇതറിയപ്പെടുന്നു. സഹോദരി, സഹോദരന്റെ കൈത്തണ്ടയില്‍ രാഖിച്ചരട് കെട്ടുന്ന ചടങ്ങാണ് രക്ഷാബന്ധന്‍. സ്വന്തം സുരക്ഷക്കുളള വാഗ്ദാനമാണ് സഹോദരി സഹോദരന്റെ കൈത്തണ്ടയില്‍ ബന്ധിക്കുന്നത്.

രക്ഷാബന്ധൻ ചടങ്ങുകൾ
ഒരുതാലം തയ്യാറാക്കി അതില്‍ കുങ്കുമം, അരി, മണ്‍ചിരാത്, രാഖി എന്നിവ വെയ്ക്കുന്നു. സഹോദരന് ആരതി ഉഴിഞ്ഞ്, അരിയിട്ട ശേഷം നെറ്റിത്തടത്തില്‍ സഹോദരി തിലകം ചാര്‍ത്തുന്നു. തുടര്‍ന്നാണ് കൈത്തണ്ടയില്‍ രാഖികെട്ടുക. സഹോദരി നല്‍കുന്ന മധുരപലഹാരങ്ങള്‍ ഇരുവരുംപങ്കിട്ടു കഴിക്കും. ആങ്ങളയുടെ ദീര്‍ഘായുസിനായി പെങ്ങള്‍ പ്രാര്‍ത്ഥിക്കും. ഈ കരുതലിനും സ്‌നേഹത്തിനും പകരമായി സഹോദരന്‍ സമ്മാനങ്ങള്‍ നല്‍കും.

സഹോദരിക്ക് ഏതുസാഹചര്യത്തിലും തുണയാകുമെന്ന വാഗ്ദാനവും സഹോദരന്‍ നല്‍കുന്നു. സഹോദരനോട് സ്‌നേഹവും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുമെന്ന് സഹോദരി വാക്കുനല്‍കുന്നു. ഉച്ചകഴിഞ്ഞുളള സമയമാണ് ചടങ്ങിന് ഏറ്റവും അനുയോജ്യം. അതല്ലെങ്കില്‍ സന്ധ്യാസമയം തിരഞ്ഞെടുക്കാം. അശുഭസമയം രാഖിചാര്‍ത്താന്‍ ഒഴിവാക്കാറുണ്ട്. എന്നാല്‍ പൗര്‍ണ്ണമിയുടെ ദിനത്തില്‍ രാവിലെ തന്നെ രക്ഷാബന്ധന്‍ചടങ്ങുകള്‍ നടത്തുക എന്നതാണ് പതിവ്.

രക്ഷാബന്ധൻ ചടങ്ങിന് പിന്നിൽ
രക്ഷാബന്ധന്‍ സമയത്ത് സ്വന്തം വീട്ടിലെത്തുന്ന പെണ്‍കുട്ടികള്‍ കുറച്ചു ദിവസം കഴിഞ്ഞിട്ടാണ് ഭര്‍ത്തൃഗൃഹത്തിലേക്ക് തിരിച്ചുപോകുക. ഒരു പെണ്‍കുട്ടിയെ അവളുടെ സ്വന്തം ഗൃഹവും ഭര്‍തൃഗൃഹവുമായി ബന്ധിപ്പിക്കുന്ന ആചാരപരമായ സ്ഥാനം കൂടിയാണ് സഹോദരനുണ്ടായിരുന്നത്. ഈ പ്രത്യേകതയാവാം സഹോദരി സഹോദരബന്ധത്തിലെ ആഴവും കരുതലും സ്‌നേഹവും സൂചിപ്പിക്കുന്ന ഇത്തരമൊരു ചടങ്ങിനു പിന്നിലെ കാരണവും.

തെക്കെ ഇന്ത്യയില്‍ ബ്രാഹ്മണസമൂഹം പൂണൂല്‍ മാറുന്നത് ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ്. ആവണിഅവിട്ടം എന്നാണ് ഈ ദിനം അറിയപ്പെടുന്നത്. വടക്കേ ഇന്‍ഡ്യയില്‍ ഗോതമ്പും ബാര്‍ലിയും വിതക്കാനുളള ദിനം കൂടിയാണ് കാര്‍ഷികപ്രാധാന്യമുളള ഈ ദിവസം. പടിഞ്ഞാറേ ഇന്‍ഡ്യയില്‍ ദേവിപൂജക്ക് പ്രാധാന്യമുളള ദിവസമാണിത്. വിഷതരക് (വിഷനാശകം), പുണ്യപ്രദായക്, പാപ്‌നാശ് എന്ന പേരുകളിലും ഈ ദിനം അറിയപ്പെടുന്നു.

പുരാണങ്ങളിലെ രക്ഷാബന്ധൻ
പുരാണങ്ങളിലും ചരിത്രത്തിലും രക്ഷാബന്ധന്‍ ചടങ്ങുമായി ബന്ധപ്പെട്ട കഥകള്‍ കാണാനാവും. ബലിയും ലക്ഷ്മിയും- ബലിയുടെ ഭക്തിയില്‍ സംപ്രീതനായ മഹാവിഷ്ണു ബലിയുടെ രാജ്യസംരക്ഷണം എന്ന ദൗത്യം ഏറ്റെടുത്തു. ഭര്‍ത്താവ് പോയതോടെ ലക്ഷ്മിയും ബലിയുടെ രാജ്യത്തേക്ക് വേഷം മാറി വന്നു. ബലിയുടെ കൈത്തണ്ടയില്‍ ലക്ഷ്മി രാഖി കെട്ടി. പകരമായി തന്റെ ഭര്‍ത്താവിനെ വേണമെന്നു പറഞ്ഞു. സഹോദരിതുല്യയായതിനാല്‍ ബലി ലക്ഷ്മിയുടെ ആവശ്യം അംഗീകരിച്ചു.
കൃഷ്ണനും ദ്രൗപതിയും- ശിശുപാലനുമായുളള യുദ്ധത്തില്‍ കൈത്തണ്ടമുറിഞ്ഞ കൃഷ്ണനെക്കണ്ട മാത്രയില്‍ തന്റെ ചേലത്തുമ്പുകൊണ്ട് മുറിവുകെട്ടിയ ദ്രൗപതിയുടെ കരുതലില്‍ മനംനിറഞ്ഞ കൃഷ്ണന്‍, സമയമെത്തുമ്പോള്‍ ഈ കടം വീട്ടുമെന്ന് വാക്കുനല്‍കി. കൗരവസഭയില്‍ വസ്ത്രാക്ഷേപസമയത്ത് ചേലനല്‍കി കൃഷ്ണന്‍ വാക്കുപാലിച്ചു.
വിശ്വാസങ്ങൾ ഇങ്ങനെ
യമനും യമുനയും- മരണദേവനായ യമന്റെ സഹോദരിയായ യമുന നദിയുമായും രാഖിചാര്‍ത്തല്‍ ചടങ്ങ് ബന്ധപ്പെട്ടുകിടക്കുന്നു. യമുനയുടെ സ്‌നേഹവും തനിക്കുവേണ്ടിയുളള പ്രാര്‍ത്ഥനയും യമന്റെ പ്രീതിക്കുപാത്രമായി. സഹോദരിയെ കാത്തുരക്ഷിക്കുന്ന സഹോദരന് മരണദേവനായ തന്റെ പീഡകള്‍ ഏല്‍ക്കില്ലെന്ന വാഗ്ദാനവും അദ്ധേഹം നല്‍കി.

ഇന്ദ്രനും ഇന്ദ്രാണിയും- അസുരന്മാരുമായുളള യുദ്ധത്തില്‍ പരാജയം അടുത്തെത്തിയപ്പോള്‍ പരിഹാരമായി ശ്രാവണപൂര്‍ണ്ണിമ നാളില്‍ ഇന്ദ്രന് കൈത്തണ്ടയില്‍ ചരടുകെട്ടിക്കൊടുക്കാന്‍ ഇന്ദ്രാണിയെ ഉപദേശിച്ചത് ബൃഹസ്പതിയായരുന്നു. യുദ്ധത്തില്‍ ഇന്ദ്രന്‍ ജയിക്കുകയും ചെയ്തു
ചരിത്രത്തിലെ രക്ഷാബന്ധൻ
ചരിത്രത്തി ലും രാഖിയെ പരാമര്‍ശ്ശിക്കുന്ന കഥകള്‍ കാണാം. പോറസും അലക്‌സാണ്ടറും- പോറസുമായി അലക്‌സാ്‌സാണ്ടര്‍ ചക്രവര്‍ത്തി യുദ്ധം നടത്തിയപ്പാള്‍ പോറസിന്റെ ധീരതയില്‍ ഭയം തോന്നിയ അക്‌സാണ്ടറിന്റെ പത്‌നി റെക്‌സാന രാഖി പോറസിന് അയച്ചുകൊടുത്തു. പോറസ് അലക്‌സാണ്ടറെ പരിക്കേല്‍പ്പിക്കരുത് എന്ന ലക്ഷ്യമായിരുന്നു രാഖികൊടുത്തയച്ചതിനു പിന്നില്‍.

സഹോദരി തുല്യയായ സ്ത്രീയുടെ സുരക്ഷയാണ് രാഖിചടങ്ങിലൂടെ ഉറപ്പാക്കുന്നത്. യുദ്ധക്കളത്തില്‍ അലക്‌സാണ്ടറുമായി ഏറ്റുമുട്ടിയപ്പോള്‍ സ്വന്തം കൈത്തണ്ടയിലെ രാഖിച്ചരട് കണ്ടതോടെ അലക്‌സാണ്ടറെ മുറിവേല്‍പ്പിക്കുന്നതില്‍ നിന്നും പോറസ് പിന്‍മാറുകയായിരുന്നു.

പൗർണമിവ്രതം



ഓരോ മാസത്തിലേയും പൗർണമി (വെളുത്തവാവ് ) ദിവസം വീട്ടിൽ വിളക്കുതെളിയിച്ചു ദേവിയെ പ്രാർഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യവർദ്ധനവിനും ദാരിദ്ര ദു:ഖനാശത്തിനും കാരണമാകുന്നു. അന്നേദിവസം ഒരിക്കലെടുത്തു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം .
ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ അത്യുത്തമമാണ് പൗർണ്ണമി വ്രതം. പൗർണ്ണമിവ്രതം അനുഷ്ഠിക്കുന്ന വിദ്യാർഥികൾക്ക് വിദ്യയിലുയർച്ച ലഭിക്കും. നാമങ്ങളിൽ ശ്രേഷ്ഠമാണ് വിഷ്ണുനാമം ,ആയിരം വിഷ്ണുനാമത്തിനു തുല്യമാണ് ഒരു ശിവനാമം, ആയിരം ശിവനാമത്തിനു തുല്യമാണ് ദേവിനാമം .മാതൃരൂപിണിയാണ് ദേവി .മാതൃപൂജ ഒരു വ്യക്തിയുടെ സകലപാപങ്ങളെയും കഴുകിക്കളയുന്നു. മാതൃ സ്നേഹത്തിന്റെ അളവ് വിവരണാതീതമാണ്. അതുപോലെ തെളിഞ്ഞ മനസ്സോടെ ഭഗവതിയെ ധ്യാനിച്ചു പൗർണമി ദിനത്തിൽ ലളിതസഹസ്രനാമം ചെല്ലുന്നത് ദേവീപ്രീതികരമാണ്. ലളിതസഹസ്രനാമം ചൊല്ലാൻ സാധിച്ചില്ലെങ്കിൽ ലളിതാസഹസ്രനാമ ധ്യാനം മാത്രമായും ചൊല്ലാവുന്നതാണ്.

പൗർണ്ണമീവ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ കുളികഴിഞ്ഞ് ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവീസ്തുതികൾ ജപിക്കുകയും ചെയ്യുക. കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങൾ മാത്രം കഴിക്കുകയോ ആവാം . സന്ധ്യക്ക്‌ നിലവിളക്കു കൊളുത്തി ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക. മംഗല്യവതികളായ സ്ത്രീകൾ ദശപുഷ്പങ്ങളിലൊന്നായ മുക്കുറ്റി പൗർണമി ദിവസം ചൂടുന്നത് ഭർത്തൃസൗഖ്യത്തിനും പുത്രഭാഗ്യത്തിനും ഉത്തമം.

ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. ചിങ്ങം മാസത്തിലെ പൗർണമിവ്രതം കുടുംബഐക്യത്തിനും കന്നിയിലെ സമ്പത്ത് വർദ്ധനയ്ക്കും തുലാമാസത്തിലെ വ്രതം വ്യാധിനാശത്തിനും വൃശ്ചികത്തിലെ വ്രതം സത്കീർത്തിയും ധനുമാസത്തിലെ വ്രതം  ആരോഗ്യവർദ്ധനയ്ക്കും കുംഭമാസത്തിലെ വ്രതം ദുരിതനാശത്തിനും മീനമാസത്തിലെ വ്രതം ശുഭചിന്തകൾ വർദ്ധിക്കുന്നതിനും മേടമാസത്തിലെ വ്രതം ധാന്യവർദ്ധനയും ഇടമാസത്തിലെ വ്രതം വിവാഹതടസം മാറുന്നത്തിനും മിഥുനമാസത്തിലെ വ്രതം പുത്രഭാഗ്യത്തിനും കർക്കിടകമാസത്തിലെ വ്രതം ഐശ്വര്യവർദ്ധനയ്ക്കും കാരണമാവുന്നു.

ദീർഘ മംഗല്യത്തിനുള്ള മന്ത്രം

ലളിതേ സുഭഗേ ദേവി

സുഖസൗഭാഗ്യദായിനി

അനന്തം ദേഹി സൗഭാഗ്യം

മഹ്യം തുഭ്യം നമോനമ:

ദേവിയെ പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം

യാ ദേവി സര്‍വ ഭൂതേഷു

മാതൃരൂപേണ സംസ്ഥിതാ

നമസ്തസ്യൈ നമസ്തസ്യൈ

നമസ്തസ്യൈ നമോ നമ:

ഓം ആയുര്‍ദേഹി ധനംദേഹി

വിദ്യാംദേഹി മഹേശ്വരി

സമസ്തമഖിലം ദേഹി

ദേഹിമേപരമേശ്വരി.

ഭദ്രകാളീ സ്തുതി

കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ

കുലം ച കുലധര്‍മ്മം ച- മാം ച പാലയ പാലയ

ലളിതാസഹസ്രനാമ ധ്യാനം

ഓംസിന്ദൂരാരുണവിഗ്രഹാം ത്രിനയനാംമാണിക്യമൗലി സ്ഫുരത്-

താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരുഹാം

പാണിഭ്യാമളിപൂർണ്ണരത്നചഷകം രക്തോത്പലം ബിഭ്രതീം

സൗമ്യാം രത്നഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം.



ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം

ഹേമാഭാം പീതവസ്ത്രാം കരകലിതലസത് ഹേമപദ്മാം വരാംഗീം

സർവ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം

ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം സർവ്വസമ്പത്പ്രദാത്രീം.

സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം

സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം

അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം

ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.

ദേവി സ്തുതി

ഓം സർവ്വ ചൈതന്യരൂപാംതാം  ആദ്യാം ദേവീ ച ധീമഹി

ബുദ്ധിം യാനഹ: പ്രചോദയാത്



കാർത്ത്യായനി മഹാമയേ ഭവാനി ഭുവനേശ്വരീ

സംസാര സാഗരേ മഗ്നം  മാമുദ്ധര  കൃപാമയി



ബ്രഹ്മ വിഷ്ണു ശിവാരാധ്യേ  പ്രസീത ജഗദംബികേ

മനോഭിലഷിതം ദേവീ വരം ദേഹി നമോസ്തുതേ



സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ

ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ "



സർവ്വ സ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ

ഭയേഭ്യ. സ്ത്രാഹിനോ ദേവീ ദുർഗ്ഗാ ദേവി നമോസ്തുതേ



ജ്വാലാകരാളമത്യുഗ്രം  അശേഷാസുരസൂധനം

ത്രിശൂലം പാദുനോ ദേവീ  ഭദ്രകാളീ നമോസ്തുതേ

സീതയുടെ അവതാരകഥ

സീതയുടെ അവതാരം
🕉🕉🕉🕉
സീതയുടെ ജനനത്തെപ്പറ്റി പല രാമായണങ്ങളിലും പുരാണങ്ങളിലും വ്യത്യസ്തമായ കഥകളാണു പറയുന്നത്. വാല്മീകീരാമായണത്തില്‍ ജനകന്‍ വിശ്വാമിത്രനോടു പറയുന്നു. ''ഞാന്‍ ഒരിക്കല്‍ യാഗത്തിനായി നിലം ഉഴുത സമയത്ത് ഉഴവുചാലില്‍നിന്ന് ഒരു പെണ്‍കുട്ടി ഉയര്‍ന്നുവന്നു. നിലം ഉഴുത സമയത്തു ലഭിച്ചതിനാല്‍ അവള്‍ക്ക് സീതയെന്നു പേരിട്ടു. സീത എന്നതിന് ഉഴവുചാല്‍ എന്നര്‍ത്ഥം. അയോനിജയായ ഈ മകളെ ഞാന്‍ വീരനുള്ള പ്രതിഫലമായി നിശ്ചയിച്ചു വളര്‍ത്തി.'' അദ്ധ്യാത്മരാമായണം മുലത്തിലും ഇതേകഥ തന്നെ ജനകന്‍ പറയുന്നു. ഒരിക്കല്‍ ഞാന്‍ യജ്ഞഭൂമിയുടെ ശുദ്ധിക്കായി നിലം ഉഴുകയായിരുന്നു. എന്റെ കലപ്പയുടെ സീതയില്‍ നിന്ന് ശുഭലക്ഷണയായ ഈ കന്യക പ്രകടയായി. അവളെക്കണ്ടപ്പോള്‍ എനിക്ക് പുത്രിയോടെന്നപോലെ സ്‌നേഹം തോന്നി. അങ്ങനെ ഞാന്‍ ഈ ചന്ദ്രമുഖിയെ എന്റെ പ്രിയപത്‌നിക്കു സമര്‍പ്പിച്ചു. (ഇവിടെ സിത എന്നതിന് കലപ്പയുടെ അഗ്രഭാഗം എന്നര്‍ത്ഥം) എഴുത്തച്ഛന്‍ ഇതുതന്നെ ആവര്‍ത്തിക്കുന്നു. യാഗഭൂദേശം വിശുദ്ധ്യര്‍ത്ഥമായുഴുതപ്പോ- ളേകദാ സിതാമധേ്യ കാണായി കന്യാരത്‌നം ജാതയായൊരു ദിവ്യകന്യക തനിക്കു ഞാന്‍ സീതയെന്നൊരു നാമം വിളിച്ചേനതുമൂലം. ലക്ഷ്മീദേവിയുടെ അവതാരമായ സീത എങ്ങനെ ഭൂപുത്രിയായി അഥവാ മണ്ണിനടിയിലെത്തി എന്നൊരു ചോദ്യമുദിക്കുന്നു. എന്തെങ്കിലുമൊരു കാരണം വേണമല്ലോ. ദേവീഭാഗവതം, ഉത്തരരാമായണം, ആനന്ദരാമായണം, അത്ഭുതരാമായണം എന്നിവയിലൂടെ ഒരനേ്വഷണം നടത്താം. ആദ്യം ദേവീഭാഗവതം:- വിഷ്ണുവിന്റെ അംശത്തില്‍ ജനിച്ച ദക്ഷസാവര്‍ണ്ണി എന്ന മനുവിന്റെ പുത്രപരമ്പരയില്‍ രഥധ്വജന്‍ എന്ന രാജാവിന്റെ പുത്രന്മാരായിരുന്നു ധര്‍മ്മധ്വജനും കുശധ്വജനും. ഇവര്‍ മഹാലക്ഷ്മി പുത്രിയായി ജനിക്കണ ആഗ്രഹത്തോടെ തപസ്സാരംഭിച്ചു. തപസ്സില്‍ പ്രീതയായി ലക്ഷ്മീദേവി പ്രത്യക്ഷപ്പെട്ട് രണ്ടുപേരുടെയും പുത്രിയായി ജനിക്കാമെന്നു വാഗ്ദാനം ചെയ്തു. ധര്‍മ്മധ്വജന് മാധവി എന്ന ഭാര്യയില്‍ ലക്ഷ്മി പുത്രിയായി ജനിച്ചു. കുഞ്ഞിന് തുളസി എന്നുപേരിട്ടു. ഈ തുളസിയായിയാണ് പിന്നീടൊരു ശാപം മൂലം തുളസിച്ചെടിയായിത്തീര്‍ന്നത്. അക്കഥയ്ക്ക് ഇവിടെ പ്രസക്തിയില്ല. ധര്‍മ്മധ്വജന്റെ സഹോദരനായ കുശധ്വജനും ഭാര്യ മാലാവതിയും പുത്രി ജനനത്തിനു വേണ്ടി സദാ വേദമന്ത്രങ്ങള്‍ ജപിച്ചുകൊണ്ടിരുന്നു. ഈ അവസരത്തില്‍ കുശധ്വജന്റെ വായില്‍നിന്നും ഒരു ശിശു അവതരിച്ചു. വേദത്തില്‍ നിന്നുണ്ടായതിനാല്‍ വേദവതിയെന്നും ദൈവീകമായി ലഭിച്ചതിനാല്‍ ദേവഗതി എന്നും പേരുണ്ടായി. ഈ വേദവതി യൗവനയുക്തയായപ്പോള്‍ മഹാവിഷ്ണു ഭര്‍ത്താവായിത്തീരണമെന്നാഗ്രഹിച്ചു. ഒരിക്കല്‍ ശംഭുവെന്ന ഒരസുരന്‍ കുശധ്വജന്റെ ആശ്രമത്തിലെത്തി ദേവവതിയെക്കണ്ട് മോഹിച്ച് ഭാര്യയായി നല്‍കാന്‍ ആവശ്യപ്പെട്ടു. കുശധ്വജന്‍ വഴങ്ങിയില്ല. കുപിതനായ ശംഭു അദ്ദേഹത്തെ വെട്ടിക്കൊന്നു. ഇതുകണ്ട് ജ്വലിച്ച കോപത്തോടെ വേദഗതി അസുരനെ ഒന്നുനോക്കി. അയാള്‍ അവളുടെ കോപാഗ്നിയില്‍ ഭസ്മമായിപ്പോയി. ദുഃഖിതയായ ദേവഗതി വിഷ്ണുവിനെ ലഭിക്കാന്‍ തപസ്സാരംഭിച്ചു. ഈ ഘട്ടത്തിലാണ് ദ്വിഗ്വിജയത്തിനു പുറപ്പെട്ട രാവണന്‍ തപസ്സനുഷ്ഠിക്കുന്ന വേദഗതിയെക്കാണുന്നത്. തന്നെ ഭര്‍ത്താവായി വരിക്കാന്‍ രാവണന്‍ ആവശ്യപ്പെടുന്നു. താന്‍ വിഷ്ണുഭക്തയാണെന്നുപറഞ്ഞ് കന്യക അതു നിഷേധിച്ചു. കാമാന്ധനായ രാവണന്‍ അവളുടെ കൈയില്‍ പിടിച്ച് ബലാല്‍ക്കാരമായി കൊണ്ടുപോകാന്‍ ശ്രമിച്ചു. ഈ ദുഷ്ടന്റെ സ്പര്‍ശംകൊണ്ട് അശുദ്ധമായ ശരീരം ഇനി വേണ്ടയെന്നു പറഞ്ഞ് ദേവഗതി തന്റെ യോഗാഗ്നിയില്‍ ശരീരം ആഹുതി ചെയ്തു. അഗ്നിയില്‍ ചാടുന്നതിനുമുമ്പ് താന്‍ വീണ്ടും ജനിക്കുമെന്നും മഹാവിഷ്ണുവിന്റെ ഭാര്യയായിത്തീരുമെന്നും രാവണന്റെ മരണത്തിനു കാരണക്കാരിയാകുമെന്നും വേദഗതി ശപിച്ചു. ഭയന്നുപോയ രാവണന്‍ അവളുടെ ചാരം ഒരു പെട്ടിയിലടച്ച് ലങ്കയിലേക്കുകൊണ്ടുപോയി. പെട്ടി വന്നതുമൂലം ചില അനര്‍ത്ഥങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. നാരദന്റെ ഉപദേശപ്രകാരം ആ പെട്ടി കടലിലൊഴുക്കി. അതു മിഥിലയിലെ നദീതീരത്തെത്തി. ഈ സ്ഥലത്ത് യാഗം ചെയ്യാനായി ജനകന്‍ ഉഴുതപ്പോള്‍ സീതയെ ലഭിച്ചു. ആനന്ദരാമായണത്തില്‍ ഏതാണ്ട് ഇതിനു സമാനമായ കഥ മറ്റൊരുരൂപത്തില്‍ പറയുന്നു. പത്മാക്ഷന്‍ എന്ന രാജാവ് ലക്ഷ്മീകടാക്ഷമുണ്ടാകാന്‍ വേണ്ടി തപസ്സുചെയ്തു. അതിന്റെ ഫലമായി ലക്ഷ്മീദേവി മകളായി ജനിച്ചു. അവര്‍ക്ക് പത്മഎന്നു പേരിട്ടു. മകള്‍ യൗവയയുക്തയാകുംതോറും രാജ്യം ഐശ്വര്യ സമൃദ്ധമാകാന്‍ തുടങ്ങി. പത്മയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് നിരവധി രാജാക്കന്‍മാര്‍ എത്തി. പത്മയ്ക്ക് ഇഷ്ടമുള്ളയാളെ വരിക്കാനായി പത്മാക്ഷന്‍ സ്വയംവരം പ്രഖ്യാപിച്ചു. സ്വയംവര ദിവസം രാവണന്‍ രാക്ഷസപ്പടയുമായെത്തി എല്ലാ രാജാക്കന്മാരെയും പരാജയപ്പെടുത്തി. പത്മയാകട്ടെ ദുഷ്ടനായ രാവണനെ വരിക്കാന്‍ വിസമ്മതിച്ചു. കുപിതനായ രാവണന്‍ പത്മാക്ഷനെ വധിച്ച് കൊട്ടാരമെല്ലാം നശിപ്പിച്ച് ബലാല്‍ക്കാരമായി കന്യകയെ കൊണ്ടുപോകാന്‍ ശ്രമിച്ചു. പത്മ പെട്ടെന്ന് അഗ്നികുണ്ഡത്തില്‍ മറഞ്ഞു. രാവണന്‍ നിരാശനായി മടങ്ങി. കുറച്ചുനാള്‍ കഴിഞ്ഞ് പുഷ്പമവിമാനത്തില്‍ സഞ്ചരിക്കുന്ന രാവണന്‍ അഗ്നികുണ്ഡത്തില്‍നിന്നും പുറത്തുവന്ന പത്മയെക്കണ്ട് വീണ്ടും അടുത്തെത്തി ബലാല്‍ക്കാരമായി കൊണ്ടുപോകാന്‍ ശ്രമിച്ചു. അടുത്തജന്മത്തില്‍ ഞാന്‍ കാരണം നിനക്കു മരണമുണ്ടാകുമെന്നും ശപിച്ചിട്ട് അഗ്നിയില്‍ ചാടി ഭസ്മമായി. അവിടെ ചാരത്തില്‍ അഞ്ചു രത്‌നങ്ങള്‍ കണ്ട് രാവണന്‍ എടുത്ത് പെട്ടിയിലടച്ച് ലങ്കയിലേക്കു കൊണ്ടുപോയി. ഒരുദിവസം മണ്ഡോദരി ആ പെട്ടി തുറന്നപ്പോള്‍ മനോഹരിയായൊരു പെണ്‍കുഞ്ഞിനെ കണ്ടു. താന്‍ രാവണനാശത്തിനായി വന്നതാണെന്ന് ആ കുഞ്ഞു പറഞ്ഞതുകേട്ട് രാവണന്‍ കുഞ്ഞിനെ പെട്ടയില്‍ അടച്ച് കടലിലെറിഞ്ഞു. അത് മിഥിലാ തീരത്തെത്തി ജനകനു കിട്ടി. കുറച്ചുകൂടി വിചിത്രമായ കഥയാണ് അത്ഭുതരാമായണത്തില്‍. ലോകകണ്ടകനായ രാവണന്‍ മുനിമാരെ സദാ ഉപദ്രവിച്ചുവന്നു. തപോനിഷ്ഠരായിരിക്കുന്ന മഹര്‍ഷിമാരെ കണ്ടാല്‍ ബാണം തൊട്ടടുത്ത് അവരെക്കൊല്ലും. കുറച്ചു രക്തമെടുത്ത് ഒരു കുടത്തിലെടുത്തുവയ്ക്കും. ഇങ്ങനെ പലരുടെയും രക്തം ശേഖരിച്ചു. ഇക്കാലത്ത് ഗ്യത്സമന്‍ എന്നൊരു മഹര്‍ഷി ലക്ഷ്മിക്കു തുല്യയായ ഒരു പുത്രിയുണ്ടാകാന്‍ തപസ്സനുഷ്ഠിക്കുകയായിരുന്നു. നിത്യവും അല്പം പാല്‍ മന്ത്രം ജപിച്ച് ഒരു പാത്രത്തില്‍ ശേഖരിക്കും. ഇതറിഞ്ഞ രാവണന്‍ രഹസ്യമായി ഗ്യത്സമന്റെ ആശ്രമത്തിലെത്തി. പാല്‍പാത്രം മോഷ്ടിച്ചുകൊണ്ടുവന്ന് രക്തപാത്രത്തിലൊഴിച്ച് മണ്ഡോദരിക്ക് കുടിക്കാന്‍ കൊടുത്തു. ആ മിശ്രിതം കുടിച്ച് മണ്ഡോദരി ഗര്‍ഭിണിയായി. മണ്ഡോദരി ആ ഗര്‍ഭത്തെ ആവാഹിച്ച് പെട്ടിയിലടച്ചു കുഴിച്ചിട്ടു. അതില്‍നിന്നുണ്ടായ മകളാണ് സീത. അതു മണ്ണിനടിയില്‍ നിന്ന് കനകനു കിട്ടി.