Showing posts with label ആചാരാനുഷ്ടാനങ്ങള്‍. Show all posts
Showing posts with label ആചാരാനുഷ്ടാനങ്ങള്‍. Show all posts

Monday, June 24, 2019

ഹോമങ്ങൾ

1.ഗണപതിഹോമം
ഗണപതിഹോമം എന്ന് കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. വിഘ്നങ്ങൾ ഒഴിവാക്കാനാണ് ഗണപതി ഹോമം നടത്തുന്നത്. വിഘ്നനിവാരണത്തിനും ഐശ്വര്യാ സമ്പൽ സമൃദ്ധിക്കും പുതിയതായി തുടങ്ങുന്ന എത്‌ സംരഭങ്ങൽക്കും മുന്നോടിയായി നടത്തുന്ന കർമ്മമാണിത്.
2. മൃത്യംഞ്ജയ ഹോമം
രോഗ ശാന്തിക്കും ആരോഗ്യലബ്ധിക്കുമാണ് മൃത്യംഞ്ജയ ഹോമം നടത്തുന്നത്. ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഗണപതിഹോമം കഴിഞ്ഞ് ചിറ്റമൃത് വള്ളി, പേരലിൻമൊട്ട് , എള്ള്, കറുക , പാൽ , പൽപ്പായാസം , എന്നി ദ്രവ്യങ്ങൾ 144 പ്രാവിശ്യം വീതം മൃത്യംഞ്ജയ മന്ത്രം ചൊല്ലി ഹോമിക്കുകയാണ് ആചാരം. ആരോഗ്യവർദ്ധനക്കും മൃത്യംഞ്ജയ ഹോമം നല്ലതാണ്. ദുരിതാധിക്യത്തിൽ ഹോമസംഖ്യ കുട്ടുകയുമാകാം . 7 കുട്ടം ദ്രവ്യങ്ങളും 1008 വീതം ഹോമികുന്നതിനെ മഹാ മൃത്യംഞ്ജയ ഹോമം എന്ന് പറയുന്നു.
3) മഹാസുദർശനഹവനം
ശത്രുദോഷ ദുരിതം നിങ്ങുന്നതിന് ഏറ്റവും ഫല പ്രദമാണ് മഹാസുദർശനഹവനം രാവിലെയോ വൈകിട്ടോ ചെയ്യാം മഹാസുദർശന മുർത്തിയെ ആവാഹിച്ച് ഹോമങ്ങളും പുജകളും നടത്തി ശത്രുദോഷം നിശേശഷം മാറ്റാവുന്നതാണ് .
4) അഘോരഹോമം
ശത്രുദോഷം ദുരിതം വളരെ കഠിനമാണങ്കിൽ ശിവസങ്കല്പത്തിലുള്ള ശക്തമായ ഈ ഹോമം ചെയ്യാവുന്നതാണ് . അഘോര മുർത്തിയെ ഹോമാകുണ്ഡത്തിന്റെ തെക്കെ ഭാഗത്ത്‌ പത്മതിൽ പുജയും, ഹോമാകുണ്ഡത്തിൽ സമത്തുക്കളുടെ ഹോമവും നടത്തുന്നു . രാവിലേയോ വൈകിട്ടോ ഈ ഹോമം ചെയ്യാറുണ്ട്. വളരെ ശക്തമായ ഹോമമായതിനാൽ പ്രശ്നവിധിയിലുടെയോ, നിമിത്തങ്ങലിലുടെയോ അത്യാവശ്യമാണങ്കിലെ ഈ ഹോമം നടത്താവു.
5) ശൂലിനിഹോമം
ദ്യഷ്ടി ദോഷവും ശത്രു ദോഷവും മറ്റ് ശക്തമായ ദോഷങ്ങൾക്ക് ശൂലിനിഹോമം പരിഹാരമാണ് . സംഖ്യകൾ ദോഷങ്ങളുടെ കാഠിന്യം ഏറ്റ കുറച്ചിലനുസരിച്ച് ചെയ്യാം. പൂജിക്കുന്നതിനു ശൂലിനിയന്ത്രം വരയ്ക്കണം ചുവന്ന പുജകൾ ചുവന്ന പട്ട് . ചുവന്ന മാലകൾ എന്നിവയാണ് ഉപയോഗിക്കേണ്ടത് .
6) ന്യസിംഹഹോമം
ഉഗ്രമുർത്തിയായ നരസിംഹ മുർത്തിയെ അഗ്നിയിൽ ആവാഹിച്ച് പൂജിച്ചു ചെയ്യുന്ന ഹോമമാണ് ന്യസിംഹഹോമം. 26 ശക്തി സംഖ്യ ഹോമിക്കാം . ഉഗ്രശക്തിയുള്ള ഹോമാമയതിനാൽ അത്യാ വശ്യ ഘട്ടങ്ങളിലെ ചെയ്യാവൂ. ചുവന്ന പൂക്കൾ ഉത്തമം . ന്യസിംഹഹോമം ശത്രുദോഷ ശക്തിക്ക് ഉത്തമമാണ് .
7) പ്രത്യംഗിരാ ഹോമം
ആഭിചാരദോഷം കൊണ്ട് വലയുന്നവർക്ക്‌ അതിവ അത്യാവശ്യ ഘട്ടങ്ങളിൽ ദേവിസങ്കൽപത്തിൽ നടത്തുന്ന ഹോമമാണിത് , സുദർശനഹോമം, നരസിംഹ ഹോമം , ആഘോര ഹോമം , ശൂലിനി ഹോമം തുടങ്ങിയ ഹോമങ്ങളാൽ സാധിക്കാത്ത ഘട്ടത്തിലേ ഈ ഹോമം നടത്താറുള്ളു . നല്ല ഉപാസനയുള്ളവരേ ഈ ഹോമം ചെയ്യാവു ദൃഷ്ടി ദോഷം , ശാപം , നേർച്ചകൾ ഇവയെല്ലാം മാറ്റുന്നതിന് പ്രത്യംഗിരാ ഹോമമാണ് ഉത്തമം.
8) അയുസുക്ത ഹോമം
ഹോമാഗ്നിയിൽ ശിവനെ അവാഹിച്ച് പുജിച്ചു നടത്തുന്ന ഈ ഹോമം അയുർബലത്തിൽ വിശേഷമാണ്. ദേശസന്ധി ദോഷകാലത്തും വിശേഷിച്ച് കണ്ടകശ്ശനി പോലുള്ള ദുരിതകാലങ്ങളിലും ആയുസുക്ത് ഹോമം നടത്തുന്നത് ഉത്തമമാണ് 7 പ്രാവശ്യമോ 12 പ്രാവശ്യമോ നടത്താം.
9) കറുക ഹോമം
അയുസുക്ത മന്ത്രം കൊണ്ടും ത്ര്യംബകം മന്ത്രം കൊണ്ടുമുള്ള കറുക ഹോമം പ്രസിദ്ധമാണ് ആയു ദോഷത്തിനും രോഗ ദുരിത നിവാരണത്തിനും ചെലവു കുറച്ച് ചെയ്യാവുന്ന ഒരു കർമ്മമാണിത്. കറുകയും നെയ്യുമാണിതിന് ഹോമിക്കുന്നതെങ്കിലും ചിലയിടങ്ങളിൽ ഹവിസ്സും ഹോമിയ്ക്കാറുണ്ട് കുട്ടികൾക്ക് ബാലാരിഥടത മാറാനും ഇത് ഉത്തമമാണ് .
10) മൃത സഞ്ജീവനി ഹോമം
ആയുർദൊഷം ശക്തമായുണ്ടങ്കിൽ ദോഷ ദുരിതം നിക്കുന്നതിന് നടത്തുന്ന അത്യാപൂർവ്വാ ഹോമമാണിത് ചിലയിടങ്ങളിൽ ബ്രാഹ്മ മുഹൂർത്തത്തിലും ക ചിലയിടങ്ങളിൽ രാത്രിയും നടത്താറുണ്ട് ചില ആചാരങ്ങളിൽ പിറ്റേദിവസം അസ്തമയം വരെയും ഹോമം തുടരുന്നു അത്യപൂർവ്വവും അതീവ ശക്തിയുള്ളതുമായ ഈ ഹോമം ഉത്തമനായ കർമ്മിയെ കൊണ്ടേ ചെയ്യിക്കാൻ പാടുള്ളൂ .
11) സ്വയംവര പാർവ്വതി ഹോമം
ഹോമാഗ്നിയിൽ പാർവ്വതിയെ ആവാഹിച്ച് പൂജിച്ച് നടത്തുന്ന ഈ ഹോമം വിവാഹ തടസ്സം നീങ്ങുന്നതിനു ഉത്തമം ഹോമാത്തിനുള്ള വിറക് അശോകം ,അരയാൽ, പ്ലാവ് എന്നിവയാണ് . ഹോമശേഷം കന്യാകമാർക്ക് അന്നദാനം വസ്ത്രദാനം നല്ലത് , തിങ്കൾ , വെള്ളി , പൗർണ്ണമി കർമത്തിന് ഉത്തമം .
12) ത്രിഷ്ടിപ്പ് ഹോമം
ദൃഷ്ടിദോഷ ശാന്തിക്കും ശത്രു ദോഷം നീങ്ങുന്നതിനും ചെയ്യുന്ന ഹോമമാണ് ത്രിഷ്ടി പ്പ് ഹോമം രാത്രിയാണ് ഉത്തമമെങ്കിലും രണ്ടു നേരവും ചെയ്യാം ശത്രുക്കൾ നമുക്കു നേരേ ചെയ്യുന്ന കർമ്മങ്ങൾ അവർക്ക് തന്നെ തിരിച്ചടിക്കുന്നതാണ് ഈ കർമ്മതിന്റെ പ്രത്യേകത .പല കർമ്മം ചെയ്തിട്ടും ദുരിത ശാന്തിയില്ലെങ്കിൽ ഈ കർമ്മം നടത്തുന്നത് ഫലം . മന്ത്രത്തിന്റെ ശക്തി ഗൗരവും മൂലം ചെറിയ സംഖ്യകളാണ് ഹോമിക്കുന്നത് .
13) അശ്വാരൂഡ ഹോമം
ദാമ്പത്യ ഭദ്രതയ്ക്ക് വശ്യ സ്വാരൂപിണിയായ പാർവ്വതി ദേവിയെ സങ്കല്പിച്ച് ആവാഹിച്ച് പൂജ ചെയ്ത് നടത്തുന്ന ഹോമമാണിത് . രണ്ടു നേരവും ചെയ്യാറുണ്ട് വിവാഹാനന്തരം ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന കലഹം നീങ്ങുന്നതിനും പരസ്പര വശ്യതയ്ക്കും ഈ കർമ്മം ഉത്തമം .
14) ഗായത്രി ഹോമം
പാപ ശാന്തിയ്ക്കും ദുരിത ശാന്തിക്കും നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഹോമമാണ് ഗായത്രിഹോമം . സുകൃത ഹോമമെന്നും പറയാറുണ്ട് .ഗായത്രിദേവി , സൂര്യൻ , വിഷ്ണു എന്നി മൂർത്തി സങ്കല്പ്പത്തിലും ഇത് നടത്താറുണ്ട് പല കർമ്മം ചെയ്തിട്ടും ദുരിതം പിന്തുടരുന്നുവെങ്കിൽ ഗായത്രി ഹോമത്തിലൂടെ പൂർണ്ണമായ ശാന്തിയും സമാധാനവും ലഭിക്കും.
15) നവഗ്രഹ ഹോമം
വൈദിക വിധിപ്രകാരമുള്ള ഹോമമാണിത്. ഹോമാഗ്നിയിൽ 9 ഗ്രഹങ്ങളുടെയും മന്ത്രം കൊണ്ട് ഹോമിക്കണം, ഹോമകുണ്ഡത്തിൻറെ കിഴക്കുവശത്ത് നവഗ്രഹപത്മം തയ്യാറാക്കി പൂജിക്കണം. നവഗ്രഹ പ്രീതിയ്ക്കും ദശാപഹാര ദോഷ ദുരിതം നീങ്ങുന്നതിനും ഹോമം ഉത്തമമാണ് .
16) തില ഹോമം
( പിതൃ പ്രീതിയ്ക്ക് ) മരിച്ചു പോയവരുടെ ആത്മാവിൻറെ ശുദ്ധിക്ക് ചെയ്യുന്ന ഏറ്റവും പ്രതാനപ്പെട്ട  കർമ്മമാണിത് . ഹോമാനന്തരം പിതാവിൻറെ പ്രതിമയിൽ സമ്പാതംസ്പർശിക്കണം

Saturday, June 22, 2019

തോറ്റം പാട്ട്

തെയ്യങ്ങൾക്കും അവയോടനുബന്ധിച്ച് തലേന്നാൾ കെട്ടിയാടുന്ന തോറ്റം, വെള്ളാട്ടം എന്നിവയ്ക്കും പാടുന്ന അനുഷ്ഠാനപ്പാട്ടുകളെയാണ്‌ തോറ്റം പാട്ടുകൾ എന്ന് പറയുന്നത്. കേരളത്തിൽ തെയ്യത്തിനു പുറമേ മറ്റു പല അനുഷ്ഠാനങ്ങൾക്കും തോറ്റം പാട്ടുകൾ പാടാറുണ്ട്. വണ്ണാൻ, മലയൻ, അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ തുടങ്ങി തെയ്യം കെട്ടിയാടുന്ന സമുദായങ്ങളുടെ വംശീയമായ അനുഷ്ഠാനപ്പാട്ടുകളാണ്‌ തോറ്റം പാട്ടുകൾ. തെയ്യാട്ടത്തിന്റെ ആദിഘട്ടമാണ്‌ തോറ്റം. ദൈവത്തെ വിളിച്ചു വരുത്താൻ ഉപയോഗിക്കുന്നതും, ദൈവചരിത്രം വർണ്ണിക്കുന്നതുമായ പാട്ടാണിത്.
തോറ്റം എന്ന പദത്തിന്‌ സ്തോത്രം(സ്തുതി) എന്ന് അർത്ഥം പറയാറുണ്ട്. സൃഷ്ടിക്കുക, പുനരുജ്ജീവിപ്പിക്കുക എന്നീ അർത്ഥമുള്ള തോറ്റുക എന്ന ക്രിയാരൂപത്തിന്റെ, ക്രിയാനാമരൂപമാണ്‌ തോറ്റം എന്നാണ്‌ ഗുണ്ടർട്ട് നിഘണ്ടു പറയുന്നത്. തമിഴിൽ തോറ്റം എന്ന പദത്തിന്റെ അർത്ഥം കാഴ്ച, ഉല്പത്തി, പുകഴ്(കീർത്തി), സൃഷ്ടി, രൂപം, ഉദയം തുടങ്ങി പല അർത്ഥങ്ങളും ഉണ്ട്. തോറ്റത്തിനു തോന്നൽ, വിചാരം എന്നും തോറ്റം പാട്ടിന്‌ സ്തോത്രമെന്നും ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള അർത്ഥം നൽകുന്നു. തോന്നുക എന്ന പദത്തിന്റെ നാമമാണ്‌ തോറ്റം. അത് അമ്മയുടെ ജനനം പരാക്രമം തുടങ്ങിയവ വിവരിക്കുന്ന പാട്ടാണെന്നു ചേലനാട്ട് അച്യുതമേനോൻ പറയുന്നു. തോറ്റി എന്നതിൻ സൃഷ്ടിച്ച എന്നാണർത്ഥമെന്നും ചേലനാട്ട് പറയുന്നു.  പൂരക്കളിപ്പാട്ടിന്റെ വ്യാഖ്യാനത്തിൽ പാഞ്ചാലിഗുരുക്കൾ തോറ്റുക-ഉണ്ടാക്കുക എന്ന അർത്ഥം നൽകിയതിനെ ഉദ്ധരിച്ച് സി.എം.എസ്. ചന്തേര,തോറ്റുക എന്നതിനു ഉണ്ടാക്കുക എന്നും അർത്ഥം കൊടുത്ത് സങ്കല്പ്പിച്ചുണ്ടാക്കുന്നതാണ്‌ തോറ്റം എന്നു പറയുന്നു. ഉണ്ടാക്കൽ, പ്രത്യക്ഷപ്പെടുത്തൽ എന്നീ അർത്ഥങ്ങളാണ്‌ തോറ്റത്തിനെന്ന് ഡോ.രാഘവൻ പയ്യനാട് അഭിപ്രായപ്പെടുന്നു.
എല്ലാ സമുദായക്കാരുടെയും തോറ്റം പാട്ടുകൾ ഒരേ സ്വഭാവമുള്ളവയല്ല. അവതരണസ്വഭാവവും, സന്ദർഭവുമനുസരിച്ച് മിക്ക തെയ്യത്തോറ്റങ്ങൾക്കും വിവിധ അംഗങ്ങളുണ്ട്. വരവിളിത്തോറ്റം, സ്തുതികൾ, അഞ്ചടിത്തോറ്റം, മൂലത്തോറ്റങ്ങൾ, പൊലിച്ചുപാട്ട്, ഉറച്ചിൽ തോറ്റം, മുമ്പുസ്ഥാനം, കുലസ്ഥാനം, കീഴാചാരം തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന ഘടകങ്ങൾ തെയ്യത്തോറ്റങ്ങളിൽ കാണാം.
വരവിളി
കോലക്കാരൻ (തെയ്യം കെട്ടുന്ന ആൾ) ധരിക്കുന്ന വേഷത്തിൽ ദൈവത്തെ എഴുന്നള്ളിക്കാൻ വേണ്ടി ചൊല്ലുന്ന പാട്ടിനെയാണ് തെയ്യത്തോറ്റം എന്ന് പറയുന്നത്. വരവിളി തോറ്റത്തിലെ ഒരു പ്രധാന ഭാഗമാണ്‌. കോലക്കാരനിൽ ദൈവത്തെ ആവാഹിക്കാനുള്ള പ്രാർത്ഥനാപൂർ‌വ്വമായ വിളിയാണ്‌ വരവിളി.
പൊലിച്ചു പാട്ട്
നാട്, നഗരം,പീഠം, ആയുധം, തറ, കാവ്, മറ്റു സ്ഥാനങ്ങൾ എന്നിവയ്ക്ക് പൊലിക, പൊലിക (ഐശ്വര്യം വർദ്ധിപ്പിക്കൽ) പാടുന്നതാണ്‌ പൊലിച്ചു പാട്ട്. ഇതിൽ തെയ്യങ്ങളുടെ സഞ്ചാരപഥം (നടവഴി), കുടി കൊണ്ടസ്ഥാനം, തെയ്യത്തിന്റെ കഥ എന്നിവ ഉൾകൊള്ളുന്നു. പോരാതെ വാഴ്ക, വാഴ്ക എന്ന വാഴ്ത്തു പാട്ടും ഇതിൽ ഉണ്ടാകും. തായ്പരദേവത, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ ഭഗവതിമാരുടെ പൊലിച്ചുപാട്ടിന്‌ കൈലാസം പാടൽ എന്ന വിശേഷ പേരും ഉണ്ട്.
ഉറച്ചിൽ തോറ്റം
പൊലിച്ചുപാട്ട് കഴിഞ്ഞാലുള്ള ഭാഗമാണ്‌ ഉറച്ചിൽ തോറ്റം.
വരവിളി, പൊലിച്ചു പാട്ട്, ഉറച്ചിൽ തോറ്റം എന്നീ മൂന്നു ഭാഗങ്ങൾ എല്ലാ തോറ്റങ്ങളിലുമുണ്ട്.
തോറ്റം പാട്ടുകൾ തെയ്യത്തിന്റെ കഥയാണ്‌. ദേവനായി അവതരിച്ച് മനുഷ്യഭാവത്തിൽ ജീവിച്ചവർ, മനുഷ്യനായി ജനിച്ച് മരണാനന്തരം ദേവതമാരായി മാറിയവർ, ദേവതകളായി പരിണമിച്ച ചരിത്രപുരുഷന്മാർ, മേൽ‌ലോകത്തു നിന്ന് കീഴ്‌ലോകത്തേക്കിറങ്ങി അലൗകികത കൈവിടാതെ ഭൂലോകത്തു കുടികൊള്ളുന്നവർ, ഭൂമിയിൽ ജനിച്ച് ആത്മാഹുതി ചെയ്തശേഷം ദേവതകളായി ഭൂമിയിലേക്കിറങ്ങിയവർ, മൃഗരൂപികളായ ദൈവങ്ങൾ, ദേവതാരൂപം ധരിച്ച തിര്യക്കുകൾ, സ്വർഗം പൂകിയ ശേഷം ഭൂമിയിലേക്കു തന്നെ ദേവതകളായി വന്നു ചേർന്ന പുരാതന കഥാപാത്രങ്ങൾ, അഗ്നിയിൽ നിന്നും, പാൽക്കടലിൽ നിന്നും, വെള്ളത്തിൽ നിന്നും വിയർപ്പിൽ നിന്നും പൊട്ടി മുളച്ചവർ, യോനീബന്ധമില്ലാത്ത ദിവ്യപ്പിറവികൾ എന്നിങ്ങനെ വൈവിധ്യമായ അനേകം ദേവതകളുടെ പുരാവൃത്തങ്ങൾ തെയ്യത്തോറ്റങ്ങൾ പറയുന്നു.
അനുഷ്ഠാനം
തെയ്യങ്ങൾക്കും, തിറകൾക്കും തലേന്നാൾ തോറ്റമോ, വെള്ളാട്ടമോ കെട്ടിപ്പുറപ്പെടും. കോലക്കാരൻ വേഷമണിഞ്ഞ് കാവിന്റെയോ,  സ്ഥാനത്തിന്റേയോ പള്ളിയറയുടെയോ മുന്നിൽ വെച്ച് തോറ്റം പാട്ടുകൾ പാടുകയും, ചെണ്ടയോ തുടിയോ താളവാദ്യമായി ഉപയോഗിക്കുകയും, പാട്ടിന്റെ അന്ത്യത്തിൽ ഉറഞ്ഞു തുള്ളി നർ‍ത്തനം ചെയ്യുകയും ചെയ്യും. അതാണ്‌ തോറ്റം. തോറ്റത്തിന്റെ വേഷവിധാനം വളരെ ലളിതമാണ്‌. കാണിമുണ്ടെന്ന വസ്ത്രമുടുക്കുകയും, പട്ടും തലപ്പാളിയും തലക്കു കെട്ടുകയും ചെയ്യും. അരയിൽ ചുവപ്പ് പട്ട് ചുറ്റും. കോലക്കാരൻ പട്ടുടുത്ത് തലയിൽ പട്ടു തുണികെട്ടി കാവിന്‌ മുമ്പിൽ വന്ന് കൈ ഉയർത്തി കൈകൂപ്പി താഴ്ന്ന് വണങ്ങുന്നു. പറിച്ച് കൂട്ടി തൊഴുക എന്നണ്‌ ഇതിന്‌ പറയുക. തോറ്റത്തിന്‌ മുഖത്തുതേപ്പ് പതിവില്ല. ദേവതാസ്ഥാനത്തു നിന്നും കൊടുക്കുന്ന ചന്ദനം നെറ്റിയിലും മാറിടത്തിലും പൂശും. ചന്ദനം പൂശി ദിക്‌വന്ദനം നടത്തി കൊടിയില വാങ്ങുന്നു. കർ‍മ്മിയാണ്‌ കൊടിയില കൊടുക്കുന്നത്. പിന്നെ വീണ്ടും നാല്‌ ‌ദിക്‌വന്ദനം നടത്തി കാവിനെ വലം വെച്ചു തോറ്റത്തിനു നിൽക്കും. തോറ്റത്തിൽ പ്രധാനമായി പിന്നണിയിൽ നിന്നു പാടുന്ന ആളിനെ പൊന്നാനി എന്നു പറയുന്നു. തോറ്റം പാട്ടിന്റെ അരങ്ങിന്‌ ഏതാണ്ട് കഥകളിയിലേതിനോടു സാമ്യമുണ്ടെങ്കിലും ഇവിടെ നടനും (തോറ്റവും) പാടുന്നു.
തോറ്റം കെട്ടിയാടുന്ന കോലക്കാരനും, ഗായകസംഘവും കൂടി പാടുന്ന ഗാനമാണ്‌ തോറ്റം പാട്ട്. തോറ്റം പാട്ട് പാടുന്ന വേഷം തോറ്റവും, തോറ്റമെന്ന വേഷം (തോറ്റക്കാരൻ) പാടുന്ന പാട്ട് തോറ്റം പാട്ടുമാണ്‌.
സാമൂഹിക പരാമർശങ്ങൾ
ഉത്തരകേരളത്തിന്റെ സാമൂഹികവും സാമുദായികവും സാംസ്കാരികവുമായ അനേകം കാര്യങ്ങൾ തോറ്റങ്ങളിലൂടെ അറിയാൻ കഴിയും. പ്രാചീനകാലത്തെ ജനജീവിതത്തിന്റെ നാനാവശങ്ങൾ അറിയാൻ തെയ്യത്തോറ്റങ്ങൾ സഹായിക്കുന്നു. ആചാരങ്ങൾ, ഉപചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ, ആരാധാനാക്രമം, ജനനമരണപര്യന്തമുള്ള സംസ്കാരചടങ്ങുകൾ, തൊഴിൽ, ഉല്പാദനപ്രക്രിയ, വിപണനസമ്പ്രദായം, ദായക്രമം തുടങ്ങിയവയെക്കുറിച്ചുള്ള അറിവുകൾ തോറ്റങ്ങള്ളിൽ നിന്നു ലഭിക്കുന്നു.
പഴയകാലത്ത് സമൂഹത്തിലുണ്ടായിരുന്ന അനാശാസ്യപ്രവണതകളും തെയ്യത്തോറ്റങ്ങളിലൂടെ മനസ്സിലാക്കാൻ കഴിയും. ഭാര്യമാരുടെ ഏഷണി കേട്ട് സഹോദരിയെ കൊല ചെയ്യുന്ന സഹോദരൻന്മാരെ കടവാങ്കോട് മാക്കത്തിന്റെ തോറ്റത്തിൽ കാണുവാൻ കഴിയും. മരുമക്കത്തായ സമ്പ്രദായത്തിന്റെ ശൈഥില്യവും പരാജയവുമാണ്‌ ചില തോറ്റങ്ങളിൽ ഉള്ളത്. നാടുവാഴിത്തത്തിന്റെ കെടുതികൾ വ്യക്തമാക്കുന്ന തോറ്റങ്ങളുമുണ്ട്. ജാതിവൈകൃതത്തിന്റെയും, അയിത്താചാരങ്ങളുടെയും നിരർത്ഥകത വെളിപ്പെടുത്തുന്ന ഇതിവൃത്തങ്ങളാണ്‌ ചില തെയ്യത്തോറ്റങ്ങളിലുള്ളത്. പൊട്ടൻ തെയ്യത്തിന്റെ തോറ്റം ഒരു ഉദാഹരണമാണ്‌.
പഴയകാലത്തെ കടൽ‌വ്യാപാരം, വിപണനരീതികൾ തുടങ്ങിയവ തോറ്റം പാട്ടുകളിൽ കാണാം. മുൻപ് പ്രാമുഖ്യം നേടിയിരുന്ന അഴിമുഖങ്ങളുടെ പേരുകളും ഈ പാട്ടുകളിൽ കാണാം. കുടക് തുടങ്ങിയ വനമേഖലകളുമായി കച്ചവടബന്ധം നടത്തിയതിന്റെ സ്വഭാവവും കതിവന്നൂർ വീരൻ തോറ്റം, പെരുമ്പഴയച്ചൻ തോറ്റം തുടങ്ങിയവയിലൂടെ വ്യക്തമാകുന്നുണ്ട്. പരിസ്ഥിതിവിജ്ഞാനത്തിന്‌ തെയ്യത്തോറ്റങ്ങൾ ഒരു മുതൽക്കൂട്ടാണ്‌. വിവിധ പ്രകൃതികളെക്കുറിച്ചറിയാൻ അവയിലൂടെ കഴിയും. നിരവധി സ്ഥലനാമങ്ങളും ഇവയിൽ കാണാം. കുടകിലേക്കുള്ള സഞ്ചാരപഥത്തിലെ ഓരോ പ്രദേശത്തെക്കുറിച്ചും കതിവന്നൂർവീരൻ തോറ്റത്തിൽ എടുത്തു പറയുന്നുണ്ട്.
തോറ്റം പാട്ടുകളിലെ ഭാഷ
തോറ്റം പാട്ടുകൾ വിവിധ സമുദായക്കരുടെ പാരമ്പര്യധാരയാണെന്നതിനാൽ ഭാഷാഭേദങ്ങൾ അവയിൽ കാണാം. ഈ പാട്ടുകളെല്ലാം ഒരേ കാലഘട്ടത്തിലുള്ളവയല്ല. സംസ്കൃതത്തിന്റെ അതിപ്രസരം ചില തോറ്റങ്ങളിൽ കാണുമ്പോൾ മറ്റു ചിലവയിൽ തുളുവിന്റെയും, തമിഴിന്റെയും സ്വാധീനം കാണാം. അത്യുത്തരകേരളത്തിലെ വ്യവഹാരഭാഷയുടെ സ്വാധീനവും തോറ്റം പാട്ടുകളിലുണ്ട്. അതേ സമയം ശുദ്ധമലയാളശൈലിയിലുള്ളവയും കാണാൻ കഴിയും.
സാഹിത്യ മൂല്യം
തെയ്യത്തോറ്റങ്ങൾ ബോധപൂർ‍‌വ്വമായ സാഹിത്യരചനകളാണെന്ന് പറയാൻ കഴിയില്ലെങ്കിലും അവയിൽ സാഹിത്യമൂല്യം ഇല്ലെന്നു പറയാനാവില്ല. വർണനകളുടെ സർ‌വാം‌ഗണീയമായ സുഭഗത തോറ്റങ്ങളുടെ ഒരു സവിശേഷതയാണ്‌. ദേവതകളുടെ രൂപവർണന തോറ്റത്തിലെ മുഖ്യമായൊരു വിഷയമാണ്‌.
“ചെന്താമര മലർകർ‌ണികയുലർന്നപോൽ
മൂന്നയുലർ‍ന്നെഴുന്നുള്ള പൊൻ പൂക്കുല
മിന്നിമിന്നി പ്രഭാമണ്ഡലമതിന്നുടെ
വഹ്നികൾ മൂന്നായുയർന്ന കണക്കിനെ
വൃത്തവിസ്താരമായ് തെളുതേളെ വിളങ്ങിന
ചിത്രരത്നമണിയും പ്രഭാമണ്ഡലേ.......
കണ്ണെഴുത്തും കുറിയും കുനുചില്ലിയും
മന്ദഹാസം കലരും മുഖപത്മവും
കത്തുന്ന വഹ്നികളിരുകരസ്ഥലങ്ങളിൽ
വട്ടവാളും ധരിച്ചു കൊണ്ടിങ്ങനെ”
ഈ ഭാഗം മടയിൽ ചാമുണ്ഡിയുടെ രൂപവർണ്ണനയാണ്‌. അകൃത്രിമവും, ആശയസമ്പുഷ്ടവുമായ അലങ്കാരങ്ങൾ ചില തോറ്റങ്ങളിൽ കാണാം.
''തെളിവൊടുചന്ദ്രക്കലയതുപോലെ
വെളുവെളെയുള്ളോരു ദംഷ്ട്രാദികളും“
പകലവനൊരു പതിനായിരമൊന്നി
ച്ചുദയം ചെയ്തതുപോലെശോഭ”
സാമാന്യജനങ്ങൾക്ക് പോലും മനസ്സിലാകുന്ന ഉപമാലങ്കാരങ്ങളുള്ള ഈ ഭാഗം രക്തചാമുണ്ഡിത്തോറ്റത്തിലേതാണ്‌.
തെയ്യത്തോറ്റങ്ങളിൽ രസാവിഷ്കരണങ്ങളും കാണാം. വീരരൗദ്രഭാവങ്ങൾക്കാണ്‌ തോറ്റങ്ങളിൽ കൂടുതൽ പ്രാമുഖ്യമെങ്കിലും വികാരങ്ങളും തോറ്റം പാട്ടുകളിൽ കാണാം. മാക്കത്തോറ്റം, ബാലിത്തോറ്റം, കതുവന്നൂർ‌വീരൻ തോറ്റം, വിഷ്ണുമൂർ‍ത്തിത്തോറ്റം തുടങ്ങിയ തോറ്റങ്ങളിൽ കരുണരസപ്രധാനമായ ഭാഗങ്ങൾ കാണാം. തെയ്യത്തോറ്റങ്ങളിൽ ജ്ഞാനവും, ഭക്തിയും, സാഹിത്യവും സമ്മേളിക്കുന്നു.
തെയ്യത്തോറ്റങ്ങളിൽ ചരിത്രവസ്തുതകൾ നേരിട്ടു പ്രതിപാദിക്കുന്നില്ലെങ്കിലും, ചരിത്രപരവും,  ഭൂമിശാസ്ത്രപരവുമായ വസ്തുതകൾ മനസ്സിലാക്കാൻ ഇവ ഉപയോഗിക്കാം. തോറ്റം പാട്ടുകളെ പ്രാദേശിക ചരിത്രരചനക്ക് നിദാനമായി സ്വീകരിക്കാവുന്നതാണ്‌.
വകഭേദങ്ങൾ
തോറ്റത്തിന്‌ ഉച്ചത്തോറ്റം, അന്തിത്തോറ്റം എന്നിങ്ങനെ വകഭേദമുണ്ട്. ആ പേരുകൾ തോറ്റം പുറപ്പെടുന്ന സമയത്തെ സൂചിപ്പിക്കുന്നതാണ്‌. കോലക്കാരൻ പട്ട് ചുറ്റിക്കെട്ടി ദേവതാസ്ഥാനത്തിനു മുന്നിൽ ചെണ്ടയുമായി വന്നു നിന്ന് തോറ്റം പാടി അവസാനിപ്പിക്കുകയാണ്‌ ഉച്ചത്തോറ്റത്തിൽ ചെയ്യുന്നത്. കക്കര ഭഗവതി, മുച്ചിലോട്ടു ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉച്ചത്തോറ്റം ഉറഞ്ഞു തുള്ളുക കൂടി ചെയ്യും. എന്നാൽ അന്തിത്തോറ്റങ്ങൾ മിക്കതും ഉറഞ്ഞുതുള്ളാറുണ്ട്. വളരെ ചുരുക്കം ചില ദേവതകളുടെ അന്തിത്തോറ്റം മാത്രമേ ഉറഞ്ഞു തുള്ളാതിരിക്കുകയുള്ളൂ. തോറ്റങ്ങളുടെ ഉറഞ്ഞിളകിയാട്ടം ശരിയായ നർത്തനം തന്നെയാണ്‌.
തോറ്റം പുറപ്പെടാത്ത തെയ്യങ്ങൾക്കും തിറകൾക്കും തൽസ്ഥാനത്ത് വെള്ളാട്ടം എന്ന വേഷമാണ്‌ പുറപ്പെടുക.

Friday, October 12, 2018

നവരാത്രി ആഘോഷത്തിന്‍റെ കാതല്‍

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതുമേ സദാ'
തമസ്സകറ്റി വിദ്യയുടെ വെളിച്ചം വരികയാണ്. ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവീസങ്കല്‍പങ്ങളെ കേന്ദ്രീകരിച്ച് ഭാരതമാകെ നവരാത്രിപൂജയുടെ നാളുകള്‍. മലയാളനാട്ടില്‍ മുഖ്യമായും സരസ്വതീ ദേവിയെ കേന്ദ്രീകരിച്ചാണ് നവരാത്രി.എന്നാല്‍ ദേശീയ തലത്തില്‍ നവരാത്രിയാഘോഷത്തിനു വ്യത്യസ്ത ഭാവതലങ്ങളാണ്. കേരളത്തില്‍ വിദ്യാരംഭം, തമിഴ്നാട്ടില്‍ കൊലു വയ്പ്, കര്‍ണാടകയില്‍ ദസറ, ഉത്തരഭാരതത്തില്‍ രാമലീല, ബംഗാളില്‍ ദുര്‍ഗാപൂജ, അസമില്‍ കുമാരീപൂജ...
ഭാരതീയ സംസ്കാരത്തിന്റെ ശോഭനമുഖമാണു ദേശീയ ഐക്യത്തിന്റെ പ്രതീകം കൂടിയായ നവരാത്രി. പ്രാദേശികത്തനിമകളോടെ നവരാത്രിയാഘോഷം മുഴുവന്‍ ഭാരതത്തിന്റേതുമാകുന്നു. ദേവീ ഉപാസനയാണു നവരാത്രി ആഘോഷത്തിന്റെ കാതല്‍. ഉത്തരഭാരതത്തില്‍ ഇതു രാവണ നിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമാണെങ്കിലും രാവണനെ നിഗ്രഹിക്കാനുള്ള ശക്തി സംഭരിക്കാന്‍ ശ്രീരാമന്‍ ഒന്‍പതു ദിവസം ദേവിയെ ഉപാസിച്ചു വരം വാങ്ങി എന്ന സങ്കല്‍പമാണ് അടിസ്ഥാനം. ഒന്‍പതു ദിവസം ദേവീ ഉപാസനയും പിറ്റേന്നു വിജയദശമിയും എന്നതാണ് മിക്കയിടത്തും ആഘോഷ രീതി. ശരത്കാലത്തിലും വസന്തകാലത്തിലുമാണു വിധിപ്രകാരം നവരാത്രി പൂജ ചെയ്യേണ്ടത്. മേടം, തുലാം എന്നീ മാസങ്ങളില്‍ ഇൌ വ്രതം അനുഷ്ഠിക്കണമെന്നാണ് വിധി.
ആദിശക്തിയുടെ മൂന്നു സങ്കല്‍പങ്ങളായ ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവതകളെ ഉപാസിച്ചാണ് നവരാത്രി ആരാധന. ആഘോഷത്തിന്റെ ആദ്യ മൂന്നു ദിനങ്ങള്‍ ദുര്‍ഗാദേവി, രണ്ടാമത്തെ മൂന്നു ദിനങ്ങള്‍ ലക്ഷ്മീദേവി, അവസാന മൂന്നു ദിനങ്ങള്‍ സരസ്വതീദേവി എന്നിങ്ങനെയാണു മിക്കയിടത്തും പൂജാ ക്രമം.
മൂന്നു ലോകവും അടക്കിവാണ അസുരരാജാവായിരുന്നു മഹിഷാസുരന്‍. സ്വര്‍ഗത്തില്‍ നിന്ന് ഇന്ദ്രാദി ദേവകളെ ആ അസുരന്‍ ആട്ടിപ്പായിച്ചു. ത്രിമൂര്‍ത്തികളുടെ നിര്‍ദേശപ്രകാരം മഹിഷനിഗ്രഹത്തിനായി ദേവകളുടെ എല്ലാം തേജസ് ഒന്നായി ചേര്‍ന്നു രൂപമെടുത്തതാണ് ദുര്‍ഗാദേവി. ഇരുവരും യുദ്ധം ആരംഭിച്ചു. യുദ്ധത്തിനെത്തിയ മഹിഷാസുരന്റെ മന്ത്രിമാരെ എല്ലാം ഒന്നൊന്നായി ദേവി കൊന്നൊടുക്കി. ഒടുവില്‍ മഹിഷാസുരന്‍ തന്നെ നേരിട്ടെത്തി. യുദ്ധത്തില്‍ ദേവി വിഷ്ണുചക്രത്താല്‍ മഹിഷാസുരനെ വധിച്ചു. ദേവി വിജയം വരിച്ച കാലമാണു വിജയദശമി. വിദ്യയുടെ ആവിര്‍ഭാവത്തോടെ അജ്ഞാനത്തിന്റെ ഇരുളകന്നു എന്നതിന്റെ സൂചന കൂടിയാണിത്.
അതിനാല്‍ ജീവിതവിജയത്തിന് ഉപകരിക്കുന്ന സകല കലകളുടെയും അഭ്യാസസംരംഭത്തിന് ഏറ്റവും അനുയോജ്യമായ സന്ദര്‍ഭമായി ഇതിനെ പരിഗണിക്കുന്നു. ദുര്‍ഗയുടെ തന്നെ രൂപാന്തരസങ്കല്‍പമാണല്ലോ സരസ്വതി. ദേവിയുടെ വിജയദിനമായി കരുതപ്പെടുന്ന വിജയദശമി വിദ്യാരംഭദിനമായി ആചരിക്കപ്പെടുന്നു. യോദ്ധാവ് തന്റെ ആയുധങ്ങളെയും സാഹിത്യകാരന്‍ തന്റെ ഗ്രന്ഥങ്ങളെയും തൂലികയെയും സംഗീതജ്ഞര്‍ സംഗീതോപകരണങ്ങളെയും ദേവിയുടെ പാദത്തില്‍ സമര്‍പ്പിച്ചു പൂജിച്ച ശേഷം വിജയദശമി ദിനത്തിലെ ശുഭമുഹൂര്‍ത്തത്തില്‍ പ്രാര്‍ഥനാപൂര്‍വം അവ തിരികെ എടുക്കുന്നു.
നവരാത്രി, വിജയദശമി ആഘോഷത്തില്‍ അവസാനത്തെ മൂന്നു ദിവസങ്ങള്‍ക്കാണു കൂടുതല്‍ പ്രാധാന്യം. അഷ്ടമിദിവസം ദുര്‍ഗാഭഗവതിയും നവമിദിവസം ലക്ഷ്മീദേവിയും ദശമിദിവസം സരസ്വതീ ദേവിയും വിശേഷാല്‍ ആരാധിക്കപ്പെടുന്നു. കേരളത്തില്‍ ദുര്‍ഗാഷ്ടമി ദിവസത്തെ പൂജവയ്പോടെയാണ് ആഘോഷങ്ങളുടെ തുടക്കം. പണിയായുധങ്ങളും പാഠപുസ്തകങ്ങളും ഗ്രന്ഥങ്ങളും എല്ലാം സരസ്വതീ വിഗ്രഹത്തിനു മുന്നില്‍ പൂജയ്ക്കായി സമര്‍പ്പിക്കുന്നു. മഹാനവമി അനധ്യായ ദിവസമാണ്. വിജയദശമി വിശേഷാല്‍ പൂജയ്ക്കുശേഷം വിദ്യാരംഭത്തോടെ ആഘോഷങ്ങള്‍ സമാപിക്കുന്നു.

Friday, September 29, 2017

ഗുരുവായൂര്‍ ഭജനം

       
🔔🔔🔔🔔🔔🔔🔔🔔

ലോകവൈകുണ്ഠമെന്ന ഖ്യാതി നേടിയ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജനമിരിയ്ക്കുന്നവര്‍ ഭഗവാന് ഏറ്റവും പ്രിയപ്പെട്ടവരായിത്തീരുമെന്നാണ് വിശ്വാസം. സര്‍വ്വ പാപ നാശവും ദുരിതനിവാരണവും മഹാപുണ്യവുമാണ് ഭജനമിരിയ്ക്കുന്നതിന്റെ ഫലപ്രാപ്തിയെന്നാണ് ഐതിഹ്യം.

ഗുരുപവനപുരിയില്‍ ഒരു ദിവസം മുതല്‍ ഒരു വര്‍ഷം വരെ ഭജനമിരിയ്ക്കുന്നവരുണ്ട്. മനഃശുദ്ധിവരുത്തി ഭഗവദ് സമര്‍പ്പണത്തോടെ രാത്രി രണ്ട് മണിയ്ക്കാണ് ഭജനം പാര്‍ക്കലിന് തുടക്കം. ഈശ്വരധ്യാനത്തോടെ ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് നിര്‍മ്മാല്യദര്‍ശനം നടത്തി ഭഗവദ് നാമമന്ത്ര കീര്‍ത്തനാലാപനങ്ങളോരോന്നും ഉരുവിട്ട് കഴിയുന്നത്ര ക്ഷേത്രപ്രദക്ഷിണം ചെയ്ത് അവിടെതന്നെ കഴിച്ചുകൂട്ടണം. ക്ഷേത്രത്തില്‍ നിന്നും ലഭിയ്ക്കുന്ന പഴം, പായസം, അന്നദാനം എന്നിവ മാത്രമേ ഭക്ഷിക്കാവൂ. വൈകുന്നേരം നട തുറക്കുന്നതിനുമുന്‍പ് ദേഹശുദ്ധി വരുത്തി ക്ഷേത്രദര്‍ശനം നടത്തണം. തൃപ്പുക കഴിഞ്ഞ് കൊടിമരച്ചുവട്ടില്‍ സര്‍വ്വപാപങ്ങളും ക്ഷമിച്ചുകൊള്ളണമെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ദണ്ഡനമസ്‌കാരം നടത്തണം. ഭജനമിരിയ്ക്കുന്ന ദിവസം കൃഷ്ണനാട്ടം കൂടി കാണുന്നത് മഹാപുണ്യം. നിര്‍മ്മാല്യദര്‍ശനം നടത്തിയാല്‍ സര്‍വ്വപാപങ്ങളും നശിച്ചു പോകുമെന്നും തൃപ്പുക സമയത്ത് ദര്‍ശനം നടത്തിയാല്‍ മോക്ഷപ്രാപ്തി കൈവരുമെന്നും വിശ്വാസമുണ്ട്.

അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്ത് രാജാവ് സര്‍പ്പദംശനമേറ്റ് മരണമടഞ്ഞു. പിതാവിനെ ദംശിച്ച തക്ഷകനെന്ന സര്‍പ്പത്തോടുള്ള കോപം കാരണം പരീക്ഷിത്തിന്റെ പുത്രനായ ജനമേജയന്‍ സര്‍പ്പസത്രം നടത്തി. അനേകായിരം സര്‍പ്പങ്ങള്‍ യാഗാഗ്നിയില്‍ പതിച്ച് ജീവന്‍ വെടിഞ്ഞു. തല്‍ഫലമായി ജനമേ ജയന്‍ കുഷ്ഠരോഗ ബാധിതനായി. രോഗശാന്തിയ്ക്ക് ഗുരുവായൂരില്‍ ഭജനമിരിയ്ക്കാന്‍ ദത്താത്രേയ മഹര്‍ഷി ഉപദേശിച്ചു. അതനുസരിച്ച് നാല് മാസം ഗുരുവായൂരില്‍ ഭജനമിരിയ്ക്കുകയും രോഗശാന്തി നേടുകയും ചെയ്തുവെന്നാണ് ഐതിഹ്യം.

പാണ്ഡ്യ രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോതിഷ പണ്ഡിതന്‍ സര്‍പ്പദംശനമേറ്റ് അധികം താമസിയാതെ രാജാവിന് മരണം സംഭവിയ്ക്കുമെന്ന് പ്രവചിച്ചു. ദുഃഖിതനായ രാജാവ് തീര്‍ത്ഥയാത്രയ്ക്കിടയില്‍ ഗുരുവായൂരിലെത്തി വളരെക്കാലം ഭജനമിരുന്നു. അങ്ങനെ പ്രവചനസമയം കടന്നുപോയി. ആപത്ത് കൂടാതെ രാജാവ് സ്വദേശത്ത് തിരിച്ചെത്തി ജ്യോതിഷ പണ്ഡിതനെകണ്ടു. പ്രവചനം തെറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ജ്യോതിഷപണ്ഡിതന്‍ രാജാവിന്റെ കാലില്‍ സര്‍പ്പദംശനമേറ്റ അടയാളം കാണിച്ചു കൊടുത്തു. സര്‍പ്പദംശനമേറ്റ സമയത്ത് രാജാവ് ഭഗവദ് സന്നിധിയിലായതിനാല്‍ മരണത്തില്‍ നിന്ന് മുക്തി നേടുകയാണുണ്ടായത്. പിന്നീട് പാണ്ഡ്യരാജാവ് ഭഗവദ് സന്നിധി പുനര്‍ നിര്‍മ്മിച്ചു നല്‍കിയെന്നാണ് ഐതിഹ്യം.
മേല്‍പുത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് വാതരോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനായി ഗുരുവായൂരില്‍ ഭജനമിരുന്ന് നാരായണീയ മഹദ്ഗ്രന്ഥം തയ്യാറാക്കി ഭഗവാനു സമര്‍പ്പിച്ച് രോഗമുക്തി നേടിയെന്നും ഐതിഹ്യമുണ്ട്.

മഹാഋഷിവര്യന്മാര്‍ തപസ്സനുഷ്ഠിച്ച മഹായാഗ ഭൂമിയില്‍ ദേവഗുരുവായ ബൃഹസ്പതിയും വായു ഭഗവാനുംകൂടി ദേവബിംബ പ്രതിഷ്ഠ നടത്തിയതിനാല്‍ ഗുരുവായൂര്‍ ഭൂലോക വൈകുണ്ഠമെന്ന മഹാഖ്യാതി കരസ്ഥമാക്കി.അത്യപൂര്‍വ്വമായ പതഞ്ജല ശിലയെന്ന അഞ്ജനക്കല്ലുകൊണ്ട് നിര്‍മ്മിച്ച ഗുരുപവന പുരിയിലെ ദേവബിംബം ശ്രീ മഹാവിഷ്ണു വൈകുണ്ഠത്തില്‍ പൂജിച്ചിരുന്നതാണെന്നാണ് മറ്റൊരു പ്രത്യേകത. പിന്നീട് ഈ അഞ്ജനവിഗ്രഹം ബ്രഹ്മാവിന് നല്‍കി അദ്ദേഹമത് സുതപസ്സിനും പിന്നീട് കശ്യപ പ്രജാപതിക്കും കൈമാറി. ദ്വാപരയുഗാന്ത്യത്തില്‍ കശ്യപ പ്രജാപതി ആ അഞ്ജന വിഗ്രഹം തന്റെ അംശമൂര്‍ത്തിയും ശ്രീകൃഷ്ണന്റെ പിതാവുമായ വാസുദേവര്‍ക്ക് സമ്മാനിച്ചു. അങ്ങനെ ശ്രീകൃഷ്ണന് ആ വിഗ്രഹം ദ്വാരകയില്‍ പൂജിയ്ക്കുവാന്‍ മഹാഭാഗ്യം ലഭിച്ചു. ദ്വാരക ജലാശയത്തില്‍ മുങ്ങിപ്പോകുമെന്നും അപ്പോള്‍ ആ ദേവവിഗ്രഹം ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിച്ച് പൂജിയ്ക്കണമെന്ന് ശ്രീകൃഷ്ണന്‍ ആത്മമിത്രമായ ഉദ്ധവരെ അറിയിച്ചു. പ്രളയസമയമടുത്തപ്പോള്‍ ഉദ്ധവന്‍ ദേവബിംബം ദേവഗുരുവായ ബൃഹസ്പതിയെ ഏല്പിച്ചു. ശ്രീ പരശുരാമന്റെ സഹായത്തോടെ ബൃഹസ്പതിയും വായുദേവനും കൂടി പ്രതിഷ്ഠയ്ക്കു കണ്ടെത്തിയ ഭൂപ്രദേശമാണ് ഗുരുവായൂര്‍.

കൈലാസനാഥനായ ശ്രീപരമേശ്വരന്‍ തപസ്സനുഷ്ഠിച്ചിരുന്ന മഹാപുണ്യഭൂമികൂടിയാണ് ഗുരുപവനപുരി. ഉദയസൂര്യകിരണങ്ങള്‍ ഭഗവദ്പാദത്തെ സ്പര്‍ശിക്കുന്ന രീതിയില്‍ ദേവശില്പിയായ വിശ്വകര്‍മ്മാവാണ് ക്ഷേത്രം നിര്‍മ്മിച്ചത്. പൂജാവിധികള്‍ ക്രമമായി ചിട്ടപ്പെടുത്തിയത്. അദ്വൈതാചാര്യന്‍ ശ്രീശങ്കരാചാര്യ സ്വാമികളാണ്. ദേവബിംബ-സ്ഥലനാമ-പ്രതിഷ്ഠാമാഹാത്മ്യംകൊണ്ട് മഹത്തരമാക്കിയ മഹാപുണ്യഭൂമികൂടിയാണിത്. കഠിനതപശക്തിയുള്ള മഹാഋഷിവര്യന്മാര്‍ പ്രതിഷ്ഠ നടത്തിയ വിഗ്രഹത്തിന് ചൈതന്യവര്‍ദ്ധന വളരെ കൂടുതലായിരിക്കുമെന്നാണ് പണ്ഡിത പ്രമാണം. കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രമാണ് ഗുരുവായൂര്‍. പുലര്‍ച്ചെ മൂന്നുമണിയ്ക്കാണ് നടതുറക്കുക. പന്ത്രണ്ട്ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്നുവെന്നത് ഇവിടുത്തെമാത്രം പ്രത്യേകതയാണ്. ഇതോരോന്നും ദര്‍ശിക്കുന്നത് മഹാപുണ്യദര്‍ശനം. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വളരെ പ്രധാനം. കൂടാതെ കുംഭമാസത്തിലെ പൂയ്യം നാളിലാരംഭിയ്ക്കുന്ന പത്തുദിവസത്തെ ഉത്സവം, വൈശാഖം, അക്ഷയതൃതീയ, അഷ്ടമിരോഹിണി, ചിങ്ങമാസത്തിലെ തിരുവോണം, നവരാത്രി, കുചേലദിനം, മേല്പുത്തൂര്‍ദിനം, പൂന്താനദിനം, ഗീതാജയന്തി, കൃഷ്ണഗീതിദിനം എന്നിവ പ്രധാന ആഘോഷചടങ്ങുകളാണ്.


Thursday, May 25, 2017

ശിവാലയ ഓട്ടം

മകരം, കുംഭം എന്നീ മാസങ്ങളുടെ മധ്യത്തിൽ ഹൈന്ദവരുടെ ആഘോഷമായ ശിവരാത്രിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു ആചാരമാണ് ശിവാലയ ഓട്ടം അഥവാ ചാലയം ഓട്ടം ശിവരാത്രി നാളിൽ ദ്വാദശ രുദ്രന്മാരെ വണങ്ങുക എന്നതാണ് ഈ ആചാരത്തിന്റെ സവിശേഷത. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വിളവൻകോട്, കൽക്കുളം താലൂക്കുകളിലായുള്ള ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും ഒരു പകലും കൊണ്ട് നടത്തുന്ന ദർശനമാണിത്.മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ശിവാലയഓട്ടത്തിനുപിന്നിലുള്ള ഐതിഹ്യം നിലനിൽക്കുന്നത്. ധർമ്മപുത്രൻ നടത്തിയ യാഗത്തിൽ പങ്കെടുക്കുവാൻ ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം വ്യാഘ്രപാദമുനിയെ കൂട്ടിക്കൊണ്ടുവരുവാൻ ഭീമസേനൻ പോയി. കടുത്ത ശിവഭക്തനായ വ്യാഘ്രപാദൻ തന്റെ തപസ്സിളക്കിയ ഭീമനെ ആട്ടിപ്പായിച്ചു. ശ്രീകൃഷ്ണൻ നൽകിയ 12 രുദ്രാക്ഷങ്ങളുമായി ഭീമൻ വീണ്ടും തിരുമലയിൽ തപസ്സനുഷ്ഠിക്കുകയായിരുന്ന വ്യാഘ്രപാദനു സമീപമെത്തി. മുനി കോപിതനായി ഭീമനുനേരെ തിരിയുകയും ഭീമൻ പിന്തിരിഞ്ഞ് ഗോവിന്ദാ… ഗോപാലാ……. എന്നു വിളിച്ച് ഓടൻ തുടങ്ങുകയും ചെയ്തു. മുനി ഭീമന്റെ സമീപമെത്തുമ്പോൾ ഭീമൻ അവിടെ ഒരു രുദ്രാക്ഷം നിക്ഷേപിക്കും. അപ്പോൾ അവിടെ ഒരു ശിവലിംഗം ഉയർന്നുവരികയും ചെയ്യും. മുനി അവിടെ പൂജ നടത്തുമ്പോൾ ഭീമൻ മുനിയെ വീണ്ടും യാഗത്തിനു പോകാൻ പ്രേരിപ്പിക്കാൻ ശ്രമിക്കും. മുനി വീണ്ടും ഭീമന്റെ പുറകേ പോകുമ്പോൾ ഭീമൻ വീണ്ടും വീണ്ടും രുദ്രാക്ഷങ്ങൾ നിക്ഷേപിക്കുകയും ചെയ്യും. അങ്ങനെ 11 രുദ്രാക്ഷങ്ങളും നിക്ഷേപിക്കുകയും ശിവലിംഗങ്ങൾ ഉയർന്നു വരികയും ചെയ്തു. ഒടുവിൽ 12-ആമത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ട് വ്യാഘ്രപാദന് ശിവനായും ഭീമന് വിഷ്ണുവായും ദർശനം നൽകുകയും ചെയ്തു. അങ്ങനെ ഇരുവർക്കും ശിവനും വിഷ്ണുവും ഒന്നെന്ന് വ്യകതമായി. അദ്ദേഹം പിന്നീട് ധർമ്മപുത്രന്റെ യാഗത്തിൽ പങ്കുകൊണ്ടു. ഭീമൻ രുദ്രാക്ഷം നിക്ഷേപിച്ചതിന്റെ ഫലമായി സ്ഥപിതമായ 12 ശിവക്ഷേത്രങ്ങളിലാണ് ശിവാലയ ഓട്ടം നടക്കുന്നത്.തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയ്ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നിവയാണ് 12 ശിവാലയ ക്ഷേത്രങ്ങൾ.100 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രങ്ങളിൽ കാൽനടയായി ദർശനം നടത്തുന്നതാണ് വഴിപാട്.
ഒരാഴ്ച വൃതം നോറ്റശേഷമാണ് വഴിപാട് സമർപ്പിക്കുന്നത്.ശിവരാത്രി ദിവസത്തിന്റെ തലേ ദിവസം വൈകുന്നേരം തിരുമല ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഓട്ടം ശിവരാത്രി ദിവസം വൈകുന്നേരത്തോടു കൂടി തിരുനട്ടാലം ക്ഷേത്രത്തിൽ അവസാനിക്കുന്നു. കാവി വസ്ത്രം, തുളസിമാല എന്നിവ അണിഞ്ഞ് കൈകളിൽ വിശറിയും ഭസ്മ സഞ്ചിയും കൊണ്ടാണ് ഭക്തർ ഈ ദർശനം നടത്തുന്നത്. ശിവക്ഷേത്രങ്ങളിലേക്കാണ് യാത്രയെങ്കിലും ഗോവിന്ദാ…. ഗോപാലാ…. എന്നീ വൈഷ്ണവമന്ത്രങ്ങളാണ് ഇവർ ഉരുവിടുന്നത്. അതിനാൽ ഇവർ ഗോവിന്ദന്മാർ എന്ന പേരിലും അറിയപ്പെടുന്നു.

ശിവാലയ ഓട്ടത്തിൽ പങ്കെടുക്കുന്നവർ വ്രതശുദ്ധിയോടെ വേണം പന്ത്രണ്ടു ക്ഷേത്രങ്ങളിലും ദർശനം നടത്തുവാൻ. കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച്ച മുൻപെങ്കിലും മാലയിടണം, കരിക്കും പഴങ്ങളുമാണ് ഇവർ ഭക്ഷണമായി സ്വീകരിക്കേണ്ടത്.
ശിവാലയ ഓട്ടത്തിൽ പങ്കെടുക്കുന്നവരുടെ കൈയിൽ ഒരു വീശറി ഉണ്ട്, ഓരോ ക്ഷേത്രത്തിൽ ചെല്ലുമ്പോഴും അവിടുത്തെ ദേവനെ വീശാൻ ആണ് ഇത്. വീശരി യുടെ രണ്ടറ്റത്തും തുണി സഞ്ചികൾ ഉണ്ടാകും ഒന്ന് ക്ഷേത്രങ്ങളിൽ നിന്നും ലഭിക്കുന്ന ഭസ്മം സൂക്ഷിക്കാനും ഒന്ന് പണം സൂക്ഷിക്കാനും. പന്ത്രണ്ടു ക്ഷേത്രങ്ങളിലും കുളിച്ചിട്ടു വേണം ദർശനം നടത്താൻ, യാത്രക്കിടയിൽ പാനകം, ചുക്ക് വെള്ളം, ആഹാരം എന്നിവയും കൊടുക്കുന്നുണ്ട്. പ്രത്യേക പൂജകളും അഭിഷേകങ്ങളും അന്നവിടെ നടക്കുന്നുണ്ട്.

Tuesday, September 27, 2016

സര്‍പ്പം തുള്ളല്‍ / പാമ്പിന്‍കളം

ഗൃഹത്തിലും നാട്ടിലും ഉണ്ടാകുന്ന പല ദൌര്‍ഭാഗ്യങ്ങള്‍ക്കും രോഗങ്ങള്‍ക്കും സര്‍പ്പദേവതയുടെ കോപമാണെന്ന് കരുതി അതിനു പ്രതിവിധിയായി നടത്തുന്ന അനുഷ്ഠാനമാണ് സര്‍പ്പം തുള്ളല്‍. സര്‍പ്പപ്പാട്ട്, പാമ്പിന്‍കളം, നാഗപ്പാട്ട് എന്നീ പേരുകളില്‍ അറിയപ്പെടുന്നു. സര്‍പ്പകോപത്തിനു പ്രതിവിധിയായും, ഐശ്വര്യം കൈവരുത്തുവാനുമായി സര്‍പ്പക്കാവുകളില്‍വെച്ച് നാഗക്കളവും പാട്ടും നടത്തുന്നു. ഭൂമിയുടെ അധിപനായ നാഗങ്ങളെ പ്രസാദിപ്പിക്കാന്‍ പലതറവാടുകളിലും സര്‍പ്പം തുള്ളല്‍ വഴിപാടായി നടത്താറുണ്ട്‌. കന്നി, തുലാം, കുംഭം, മേടം തുടങ്ങിയ മാസങ്ങളിലാണ് സര്‍പ്പം തുള്ളല്‍ നടത്തുന്നത്. സര്‍പ്പം തുള്ളലിന് കാര്‍മ്മികത്വം വഹിക്കുന്നത് പരമ്പരാഗതമായി പുള്ളുവര്‍ സമുദായങ്ങളാണ്.

നാഗക്കളം എഴുതുന്നതിനു മുമ്പ് കളം കുറിക്കുക എന്നൊരു ചടങ്ങുണ്ട്. എഴുടിവസത്തിനു മുമ്പ് കളത്തിനുവേണ്ട സാധന സാമഗ്രികളുടെ ചാര്‍ത്ത് കുറിക്കുന്നു. വീട്ടുമുറ്റത്തോ സര്‍പ്പക്കാവിലോ ഇട്ട പന്തലില്‍ പാലക്കൊമ്പ്, കുലവാഴ, എന്നിവകൊണ്ട് അലങ്കരിക്കും. ത്രിസന്ധ്യകഴിഞ്ഞാല്‍ പന്തലിന്റെ കന്നി മൂലയില്‍ ഗണപതി പൂജ നടത്തുന്നു. അതിനുശേഷമാണ് കളമെഴുത്ത് തുടങ്ങുന്നത്. മഞ്ഞള്‍പ്പൊടി, അരിപ്പൊടി, കരിപ്പൊടി, വാകപ്പൊടി എന്നിവയാണ് കളമെഴുതാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍. കണ്ണന്‍ ചിരട്ടയില്‍ പൊടി നിറച്ചശേഷം നിലത്ത് തട്ടിതട്ടിയാണ് കളം വരക്കുന്നത്. പ്രഭാതത്തില്‍ തുടങ്ങുന്ന കളമെഴുത്ത് ഉച്ചയാകുന്നതോടെ പൂര്‍ത്തിയാകും. ഏഴരവെളുപ്പിന് മുന്‍പ് എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കണം എന്നാണ് പ്രമാണം. രാഹുകാലത്ത് ചടങ്ങുകള്‍ ആരംഭിക്കാറില്ല. ചുറ്റി പിണഞ്ഞിരിക്കുന്ന രണ്ട് നാഗങ്ങളെയാണ് ചെറുതായ കളത്തില്‍ ചിത്രീകരിക്കുന്നത്. നാഗഫണം കിഴക്ക് വരുന്ന രീതിയിലാണ് വരയ്ക്കുന്നത്.


സര്‍പ്പം തുള്ളല്‍ നടത്തുന്ന തറവാടുകളില്‍ അവിടുത്തെ മുതിര്‍ന്ന സ്ത്രീ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇവരെ സഹായിക്കാന്‍ ഒരു പെണ്‍കുട്ടിയും, ആണ്‍കുട്ടിയും ഉണ്ടാകും. 'കാപ്പും, കന്യാവും' എന്നാണ് ഇവരെ വിളിക്കുന്നത്. സാധാരണയായി പന്ത്രണ്ട് വയസ്സിനു താഴെയുള്ള ബാലികാബാലന്മാരെയാണ് ഇതിനു തെരഞ്ഞെടുക്കുന്നത്. ഒമ്പത് ദിവസത്തെ വ്രതം എടുത്തു വേണം കര്‍മ്മത്തിനു തയ്യാറാവാന്‍. കൈയ്യില്‍ മഞ്ഞള്‍ കഷ്ണം ചേര്‍ത്ത ചരട് കെട്ടുന്നതോടെ കാപ്പും, കന്യാവും കര്‍മ്മികളാകുന്നു. പട്ടും മഞ്ഞളും ചാര്‍ത്തിയ വിളക്കിന് മുമ്പില്‍ നാഗങ്ങള്‍ക്ക്‌ നൂറും പാലും നല്‍കുന്നു. പുള്ളുവന്‍പ്പാട്ട് ആരംഭിക്കുമ്പോള്‍ കവുങ്ങില്‍ പൂക്കില കൈയ്യില്‍ തിരുകി കാപ്പും കന്യാവും കളത്തില്‍ ഇരിക്കും. കളമെഴുതി ആവാഹിച്ചു സര്‍പ്പങ്ങള്‍ പ്രവേശിക്കുന്നതോടെ ഇവര്‍ കലികയറി പൂക്കുല കുലുക്കി പുള്ളുവന്‍ പാട്ടിനൊത്ത് തുള്ളും. തറവാട്ടിലെ കന്യകമാരും ഇതില്‍ പങ്കുചേരും. പാട്ടിന്റെ ദ്രുതാവസ്ഥയില്‍ കന്യകമാര്‍ നാഗങ്ങളായി ആടി കളം മായ്ക്കുന്നു. ഇതോടുകൂടി കളമെഴുത്ത് പാട്ടും അവസാനിക്കുന്നു. പാട്ടിനൊത്ത് കളം മായ്ക്കാതിരുന്നാല്‍ പൂജ ഫലിച്ചിട്ടില്ലെന്നാണ് വിശ്വാസം. അപ്പോള്‍ വീണ്ടും ചടങ്ങുകള്‍ ആവര്‍ത്തിക്കുന്നു

Saturday, September 10, 2016

ദേവപ്രസാദം ആരോഗ്യദായകം .

.ക്ഷേത്രദര്‍ശനം തികച്ചും ആരോഗ്യപ്രദായകമാണ്. ആത്മീയാനുഭൂതിയ്ക്കൊപ്പം ആരോഗ്യപരമായും ഒട്ടേറെ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു ക്ഷേത്രദര്‍ശനങ്ങള്‍ .പഞ്ചേന്ദ്രിയങ്ങളെയും ഇത് ഉത്തേജിപ്പിക്കുന്നു. ക്ഷേത്രങ്ങളിലുയരുന്ന മന്ത്രങ്ങളും ശംഖൊലികളും ഇടയ്ക്കയുടെ ശബ്ദവും ചെവിയെയും പ്രഭാവലയങ്ങള്‍ അഥവാ ദീപങ്ങള്‍ ദേവന് നേദിയ്ക്കുന്ന പുഷ്പങ്ങള്‍ എന്നിവ കണ്ണിനെയും കര്‍പ്പൂരം , ചന്ദനത്തിരി,അഷ്ടഗന്ധം എന്നിവ മൂക്കിനെയും ചന്ദനം , ഭസ്മം , കുങ്കുമം തുടങ്ങിയവ ത്വക്കിനെയും പ്രസാദപദാര്‍ഥങ്ങള്‍ നാവിനെയും ഉത്തേജിപ്പിക്കുന്നു .ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രസാദങ്ങള്‍ യത്ഥാര്‍ഥത്തില്‍ ഔഷധക്കൂട്ടുകളാണ്. ദേവന് നേദിച്ച ശേഷം ഭക്തര്‍ക്ക് നല്‍കുന്ന പ്രസാദങ്ങള്‍ക്ക് ഒട്ടേറെ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. കഷായതീര്‍ഥംകൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ അത്താഴപൂജയും ശീവേലിയും കഴിഞ്ഞ് നല്‍കിവരുന്ന കഷായതീര്‍ഥം അപൂര്‍വമായ ഔഷധക്കൂട്ടാണ്. ഇഞ്ചിപ്പൊടി, കുരുമുളക് , തേന്‍ , നെയ്യ് ,ശര്‍ക്കര , എന്നിവ ‌വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് കുറുക്കിയെടുത്താണ് ഇത് തയ്യാറാക്കുന്നത്.ബുദ്ധി വികാസം കണ്ഠശുദ്ധി എന്നിവയ്ക്ക് ഇത് സേവിക്കുന്നത് നല്ലതാണ്. ത്രിമധുരം നെയ്യും തേനും കല്‍ക്കണ്ടവും ചേര്‍ത്തുണ്ടാക്കുന്ന ത്രിമധുരം സാധാരണയായി ക്ഷേത്രങ്ങളിലും പൂജാവേളകളിലും പ്രസാദമായി നല്‍കിവരുന്നു.യത്ഥാര്‍ഥത്തില്‍ ബുദ്ധിപ്രദായകമായ ഒരു ഔഷധക്കൂട്ടാണ് ഇത്. ഓജസ്സും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കാന്‍ ത്രിമധുരം സഹായിക്കുന്നുവെന്ന് ആയുര്‍വേദം പറയുന്നു.നേത്രരോഗങ്ങള്‍ ,ദഹനസംബന്ധമായ അസ്വസ്ഥതകള്‍ , എന്നിവയ്ക്കും ത്രിമധുരം നല്ലതാണ്. നെയ്യ് , തേന്‍ , കല്‍ക്കണ്ടം എന്നിവയ്ക്ക് പുറമെ കദളിപ്പഴം, ഉണക്കമുന്തിരി എന്നിവ ചേര്‍ക്കുന്നതിലൂടെ ത്രിമധുരത്തിന്‍റെ രുചിയും ഗുണവും ഏറുന്നു. 

Tuesday, August 30, 2016

സ്ത്രീകള്‍ എന്തുകൊണ്ട് കാലിന്മേല്‍ കാല്‍ കയറ്റി വയ്ക്കരുരുത്?

സ്ത്രീകള്‍ പാലിക്കേണ്ട നിയമങ്ങളെപ്പറ്റി മനു മഹര്‍ഷി മുതല്‍ വൈകുണ്ഠസ്വാമി വരെയുള്ളവര്‍ പ്രസ്താവിച്ചിട്ടുണ്ട്.

സ്തീ, പൂര്‍വ്വികര്‍ അനുശാസിക്കുന്ന നിയമങ്ങള്‍ പരിപാലിക്കാന്‍ തയ്യാറായാല്‍ അത് കുടുംബത്തിനു മാത്രമല്ല ദേശത്തിനും അതുവഴി പ്രപഞ്ചത്തിനും ഗുണം ചെയ്യുമെന്നതാണ് വാസ്തവം.

സ്ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റി വയ്ക്കരുതെന്ന് പഴയ തലമുറ ഓര്‍മ്മപ്പെടുത്താറുണ്ട്. അതിനെ അഹങ്കാരത്തിന്‍റെ ലക്ഷണമായിട്ടാണവര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ആധുനികരായ പല സ്ത്രീകളും പുരുഷസമത്വം പ്രതീക്ഷിക്കുന്നത് ഇത്തരത്തിലുള്ള ഹീനനടപടികളിലൂടെയാണ്. കാല്‍ താഴ്ത്തിയിട്ടിരിക്കുന്നതോ, പുരുഷനേയോ മുതിര്‍ന്നവരേയോ കണ്ടാല്‍ എഴുന്നേല്‍ക്കുന്നതോ ഒരു കുറവായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നതും.

എന്നാല്‍ സ്ത്രീകള്‍ സ്ഥിരമായി കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരിക്കുന്നത് ദോഷകരമാണെന്ന് വൈദ്യശാസ്ത്രം വിലയിരുത്തുന്നു. അങ്ങനെ ചെയ്യുന്നത് വിവാഹിതരായാലും അവിവാഹിതരായാലും ദോഷം തന്നെ.

കാലിന്മേല്‍ കാല്‍ കയറ്റി സ്ഥിരമായിരിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രത്തില്‍ ദോഷം സംഭവിക്കുമെന്ന യാഥാര്‍ത്ഥ്യം പഴമക്കാര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അവര്‍ അത്തരത്തില്‍ ഉപദേശം തന്നിരുന്നതും.

ക്ഷേത്രങ്ങളില്‍ അര്‍ച്ചന-പുഷ്പാഞ്ചലി കഴിക്കുന്നതെന്തിന്...?

ഹൈന്ദവവര്‍ ഏല്ലാവരും തന്നെ പുഷ്പാഞ്ചലി അര്‍ച്ചന നടത്തിയിട്ടുണ്ടാകും -പക്ഷെ കൂടുതല്‍ ആളുകളും ഈ അര്‍ച്ചനയെ കുറിച്ച് ബോധവാന്‍മാരല്ല നിങ്ങള്‍ക്കായിതാ ഒരു അവസരം മുഴുവന്‍ അറിയാന്‍ തുടര്‍ന്ന് വായിക്കുക

ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ "അര്‍ച്ചന-പുഷ്പാഞ്ചലി" എന്ന വഴിപാടു കഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും സാധാരണയായി എല്ലാവരും തന്നെ ചെയ്യുന്ന ഒരു വഴിപാടാണ് ഇത്. പേരും നക്ഷത്രവും പറഞ്ഞാണ് സാധാരണയായി നാം പുഷ്പാഞ്ചലി കഴിക്കാറുള്ളത്. അഞ്ചലി എന്നാല്‍ കൂപ്പുകൈയോടെയുള്ള സമര്‍പ്പണം എന്നാണ് അര്‍ഥം. കൂപ്പുകൈയോടുകൂടി നാം പുഷ്പത്തെ ഭഗവാന് മുന്നില്‍ സമര്‍പ്പിക്കുമ്പോള്‍ അത് പുഷ്പാഞ്ചലിയാകുന്നു.

പുഷ്പത്തിന്റെ ഏറ്റവും പ്രധാന ഗുണം അതിന്റെ വര്‍ണ്ണവും വാസനയുമാണ്‌.,. ഇവിടെ പുഷ്പം നമ്മിലുള്ള നല്ലതും ചീത്തയുമായ വാസനകളെ പ്രതിനിധാനം ചെയ്യുന്നു. നിത്യജീവിതത്തില്‍ നമ്മെ നയിക്കുന്നത് നമ്മുടെ വാസനകള്‍ ആണ് എന്നതിനാല്‍ ആസുരിക വാസനകള്‍ ഉള്ളവര്‍ ആസുരിക മാര്‍ഗ്ഗത്തിലും ദൈവീക വാസനകള്‍ ഉള്ളവര്‍ ദൈവീക മാര്‍ഗ്ഗത്തിലും ജീവിതം നയിക്കുന്നു എന്നത് നമുക്ക് ചുറ്റും വെറുതെയൊന്നു കണ്ണോടിച്ചുനോക്കിയാല്‍ കാണാവുന്നതേയുള്ളൂ. സ്വയം തന്റെയും കുടുംബത്തിന്റെയും സുഖം മാത്രം കാംക്ഷിക്കുന്ന എല്ലാം തന്നെ ആസുരിക വാസനയാണ്. എന്നാല്‍ സ്വന്തം സുഖത്തോടൊപ്പം ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും സുഖം കാംക്ഷിക്കുന്നത് ദൈവിക വാസനയും ആകുന്നു.

പുഷ്പാഞ്ചലിക്ക് വേണ്ടി വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ നിന്നും പൂക്കള്‍ പറിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. പൂ പറിക്കുന്ന സമയത്ത് ഇഷ്ട ദേവതാ മന്ത്രം ജപിച്ചുകൊണ്ട്‌; പൂക്കളെ സ്വന്തം വാസനകള്‍ ആയും അവയെ നാം ഭഗവാന് മുന്‍പില്‍ സമര്‍പ്പിക്കാന്‍ വേണ്ടി സ്വരൂപിക്കുകയാണ് എന്നും സങ്കല്പ്പിക്കണം. കുളിച്ചു വൃത്തിയോട് കൂടിയായിരിക്കണം പൂക്കള്‍ ഇറുക്കുന്നത്. ഇതിനു സൗകര്യം ഇല്ലാത്തവര്‍ക്ക് മാത്രം പൂക്കള്‍ വാങ്ങാവുന്നതാണ്.

അതിനു ശേഷം ക്ഷേത്രത്തില്‍ പോയി ഈ പൂക്കളെ പുഷ്പാഞ്ചലി കഴിക്കുന്നതിനായി സമര്‍പ്പിക്കണം. പുഷ്പാഞ്ചലി സമയത്ത് നാം നമ്മിലുള്ള എല്ലാ ആസുരിക വാസനകളെയും ഭഗവാന് മുന്‍പില്‍ സമര്‍പ്പിക്കുന്നു എന്ന് സങ്കല്പ്പിക്കണം. അതിനു ശേഷം പൂജിച്ച പുഷ്പാഞ്ചലി പ്രസാദം സ്വീകരിക്കണം. നാം നമ്മുടെ ആസുരിക വാസനകളെ ഭഗവാന് സമര്‍പ്പിച്ചതിന്റെ ഫലമായി ഭഗവാന്‍ അവയെ സ്വീകരിച്ച് പകരം ദൈവിക വാസനകളെ നമുക്ക് നല്‍കിയിരിക്കുന്നു എന്ന് സങ്കല്പ്പിക്കണം; ആ കാരുണ്യത്തിനു ഭഗവാനോട് നന്ദി പറയണം.

ശേഷം പ്രസാദത്തില്‍ ഉള്ള തുളസിയെ ശിരസ്സിലോ ചെവിയിലോ ധരിക്കാവുന്നതാണ്. ചന്ദനം നെറ്റിയിലും കണ്ഠത്തിലും ഇരു കൈകളിലും; പുരുഷന്മാര്‍ മാറിലും അണിയാവുന്നതാണ്. ഇതിലൂടെ നമ്മിലെ തിന്മകള്‍ മുഴുവന്‍ ഭഗവാന് മുന്‍പില്‍ ഇല്ലാതായി എന്നും; പകരം നന്മയെ ഭഗവദ് പ്രസാദമായി നാം സ്വീകരിച്ചിരിക്കുന്നു എന്നും അറിയണം.

"മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും മനുജന് മറ്റൊരു വേല ചെയ്തിടേണ്ട; വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ മനുവുരുവിട്ടുമിരിക്കില്‍ മായ മാറും"; എന്ന ശ്രീ നാരായണ ഗുരുദേവന്റെ അമൃതവാണികള്‍ ഇവിടെ വളരെയേറെ പ്രസക്തമാണ്. മനസ്സാകുന്ന പുഷ്പം മഹേശ്വരന് സമര്‍പ്പിച്ച് എപ്പോഴും ഈശ്വര ചിന്തയില്‍ രമിച്ചൂ കഴിയുന്ന മഹാത്മാക്കള്‍ക്ക് ഇങ്ങനെ ക്ഷേത്ര ദര്‍ശനമോ പുഷ്പാഞ്ചലിയോ ഒന്നും തന്നെ ആവശ്യമായി വരുന്നില്ല. പക്ഷെ അതിനു കഴിയാത്തവര്‍ പൂക്കള്‍ പറിച്ച് ഭഗവാന് അര്ച്ച്ചിക്കുക, ഒപ്പം "ഓം നമശ്ശിവായ; ഓം നമോ നാരായണായ; ഓം പരാശക്തിയേ നമ:" മുതലായ മഹാ മന്ത്രങ്ങള്‍ മുടങ്ങാതെ ജപിച്ചു കൊണ്ടിരിക്കുക. കാലാന്തരത്തില്‍ ചിത്തശുദ്ധി വഴി തീര്‍ച്ചയായും ജ്ഞാനോദയം ഉണ്ടാകുന്നതാണ്.

സനാതന ധര്‍മ്മത്തില്‍ എല്ലാ ചടങ്ങുകള്‍ക്ക് പുറകിലും ഒരു തത്വമുണ്ട്. പക്ഷെ അത് അറിയാതെ ചെയ്യുമ്പോള്‍ വെറും അന്ധവിശ്വാസം ആയി അധ:പതിക്കുന്നു. അന്ധവിശ്വാസം കൊണ്ട് വെറുതെ കുറെ സമയവും പണവും നഷ്ടപ്പെടുത്താം എന്നല്ലാതെ ഒരിക്കലും ഒരു പ്രയോജനവും ഉണ്ടാകില്ല. അതിനാല്‍ മേലില്‍ ക്ഷേത്രങ്ങളില്‍ പോകുന്ന സമയത്ത് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ സങ്കല്‍പ്പിച്ച് മനസ്സില്‍ ഉറപ്പിക്കുവാന്‍ ശ്രമിക്കുക; അറിയാത്തവര്‍ക്ക് പറഞ്ഞു കൊടുക്കുക.

ചന്ദനവും ഭസ്മവും സിന്ദൂരവും

ക്ഷേത്രദര്‍ശനം നടത്തി പൂജാരിയില്‍ നിന്നു കൈനീട്ടി വാങ്ങുന്ന ചന്ദനം നിങ്ങളെന്താണ്‌ ചെയ്യാറുള്ളത്‌...? വിവിധ തരം ഡിസൈനുകളില്‍ ഓരോരുത്തരും സൌന്ദര്യചിഹ്നമെന്നോണം വരച്ചുവയ്ക്കും. സീമന്തരേഖയില്‍ സ്ത്രീകള്‍ സിന്ദൂരം തൊടുമ്പോഴും അല്‍പമൊക്കെ ഡിസൈന്‍ വരുത്താന്‍ ശ്രമിക്കാറില്ലേ. എന്നാല്‍ കേട്ടോളൂ, ചന്ദനവും ഭസ്മവും സിന്ദൂരവും അണിയുന്നതിനും ചില രീതികളുണ്ട്‌. അതിനു പിന്നില്‍ വലിയൊരു സങ്കല്‍പവും ശാസ്ത്രവുമുണ്ട്‌.

ക്ഷേത്രച്ചടങ്ങിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ്‌ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കല്‍. അഭിഷേകജലം തീര്‍ത്ഥവും ചാര്‍ത്തിയ ചന്ദനം പ്രസാദവുമാണ്‌. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ചന്ദനം, തീര്‍ത്ഥം, ദീപം, ധൂപം, പുഷ്പം ഇവ അഞ്ചും സ്വീകരിക്കണമെന്നാണ്‌ വിധി. ദേവണ്റ്റെ ശരീരത്തില്‍ ചാര്‍ത്തിയ പുഷ്പത്തിലും ചന്ദനത്തിലും ദേവണ്റ്റെ സ്ഫുരണങ്ങള്‍ അടങ്ങിയിരിക്കും. ഇവ ധരിക്കുന്ന ഭക്തനും ഈ ഗുണഫലങ്ങള്‍ ലഭിക്കും. പ്രസാദം വീട്ടില്‍ കൊണ്ടുപോയി ധരിക്കുന്നവര്‍ക്കും അനുഗ്രഹ സ്ഫുരണങ്ങള്‍ ലഭിക്കും.

അനുഷ്ഠാനപരമായി കുറി തൊടുന്നതിന്‌ ചില സവിശേഷരീതികളുണ്ട്‌. ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണ്‌ കുറി തൊടുന്നതിന്‌ ഉപയോഗിക്കുന്നത്‌. ഇവ ശിവന്‍, വിഷ്ണു, ശക്തി എന്നിവരുടെ പ്രവൃത്തിയേയും സ്വഭാവത്തേയും സൂചിപ്പിക്കുന്നു. ഭസ്മം ശൈവവും ചന്ദനം വൈഷ്ണവവും കുങ്കുമം ശാക്തേയവുമാണ്‌. നെറ്റിത്തടം, കഴുത്ത്‌, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്‌, വയര്‍ഭാഗം, പുറത്ത്‌ രണ്ട്‌, കണങ്കാലുകള്‍ എന്നിങ്ങനെ 12ഭാഗങ്ങളില്‍ ഭസ്മം, ചന്ദനം, കുങ്കുമം എന്നീ മൂന്നു ദ്രവ്യങ്ങള്‍ ചാര്‍ത്തുന്നതിനാണ്‌ കുറി തൊടല്‍ എന്നു പറയുന്നത്‌. അശുദ്ധികാലങ്ങളില്‍ അനുഷ്ഠാനപരമായ കുറി തൊടല്‍ ഒഴിവാക്കണം.

നെറ്റിത്തടമാണ്‌ കുറി തൊടുന്നതില്‍ പ്രധാന ഭാഗം. വിദ്യയുടെയും ജ്ഞാനത്തിണ്റ്റെയും കേന്ദ്രസ്ഥാനമായ ഈ സ്ഥാനത്ത്‌ കുറി തൊടുമ്പോള്‍ അവിടെ ഈശ്വരചൈതന്യം ഉണരുന്നു. കുളിച്ചു ശുദ്ധമായ ശേഷം വേണം കുറി തൊടാന്‍. അരൂപിയും നിര്‍ഗുണവും സര്‍വ്വ വ്യാപിയുമായ ആത്മദര്‍ശനമാണ്‌ ശിവതത്വം. ശിവനെ സൂചിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായതാണ്‌ ഭസ്മം. എല്ലാ ഭൌതിക വസ്തുക്കളും കത്തിയമര്‍ന്നതിനു ശേഷമുള്ളതാണ്‌ ഭസ്മം. അതു പോലെ പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ്‌ ആത്മതത്വം. ശിവന്‍ ഈ പരമാത്മതത്വമാണ്‌.

നെറ്റിക്കു കുറുകെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഭസ്മം അണിയണമെന്നാണ്‌ ശാസ്ത്രം. സന്യാസിമാര്‍ മാത്രമേ മൂന്നു കുറി അണിയാന്‍ പാടുള്ളൂ. ഒറ്റക്കുറി എല്ലാവര്‍ക്കുമണിയാം. ഓരോ ഭസ്മരേഖയും തനിക്ക്‌ കഴിഞ്ഞു പോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ഗ്രഹസ്ഥാശ്രമങ്ങളുടെ സൂചനയാണ്‌. കുറികളുടെ എണ്ണം അതാത്‌ ഗ്രഹസ്ഥാശ്രമങ്ങള്‍ കഴിഞ്ഞുവെന്നതിണ്റ്റെ സൂചനയും. ഭസ്മക്കുറി നെറ്റിയില്‍ ലംബമായി അണിയാന്‍ പാടില്ല. ശിരസ്സാകുന്ന ബ്രഹ്മാണ്ഡത്തെ ചുറ്റിക്കിടക്കുന്ന ആത്മമണ്ഡലത്തെ സൂചിപ്പിക്കാനാണ്‌ ഭസ്മം നെറ്റിക്ക്‌ കുറുകെ ധരിക്കുന്നത്‌. ഭസ്മം അണിയുന്ന വിരല്‍ വലതു കൈയിലേതാകണം. നെറ്റിയുടെ ഇടതുവശത്താരംഭിച്ച്‌ കുറിയിട്ടശേഷം തലയ്ക്ക്‌ ചുറ്റുമായി പ്രദക്ഷിണം വച്ച്‌ പുരികള്‍ങ്ങള്‍ക്ക്‌ മധ്യേ സ്പറ്‍ശിച്ച്‌ നിറ്‍ത്തണമെന്നാണ്‌ വിധി. ചൂണ്ടുവിരല്‍ ഉപയോഗിക്കാതെ നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ എന്നിവയില്‍ ഭസ്മം നനച്ച്‌ തേച്ച്‌ ഇരു കൈകളിലും പതിപ്പിച്ചശേഷം 12 സ്ഥാനങ്ങളിലും ഭസ്മക്കുറി അണിയുന്നു.

ചന്ദനം സര്‍വ്വവ്യാപിയായ വിഷ്ണു തത്വത്തെ സൂചിപ്പിക്കുന്നു. ചന്ദനത്തിണ്റ്റെ സുഗന്ധം വളരെവേഗത്തില്‍ വ്യാപിക്കുന്നതാണ്‌. കൂടാതെ മനോഹരവും തണുപ്പുള്ളതുമാണിത്‌. ഇതിലൂടെ സര്‍വ്വവ്യാപിയും വിശുദ്ധ സത്വഗുണപ്രധാനിയുമായ വിഷ്ണുവിനെ സൂചിപ്പിക്കാന്‍ ചന്ദനം പര്യാപ്തമാകുന്നു. ഒരു ഔഷധം കൂടിയായ ചന്ദനം സംസാരദു:ഖത്തിന്‌ ഔഷധമായ വിഷ്ണുഭക്തിയെ സൂചിപ്പിക്കുന്നു. പ്രകൃതി പരിപാലനകര്‍ത്താവായ വിഷ്ണുവിണ്റ്റെ നെടുനായകത്വം സൂചിപ്പിക്കാനായി ചന്ദനം നെറ്റിയില്‍ ലംബമായി അണിയണം. നെറ്റിക്കു കുറുകെ ചന്ദനമണിയുന്നത്‌ വൈഷ്ണവസമ്പ്രദായങ്ങള്‍ക്ക്‌ എതിരാണ്‌. സുഷുമ്‌നാ നാഡിയുടെ പ്രതീകമായാണ്‌ ചന്ദനം ലംബമായി അനിയുന്നത്‌. ഇരു കൈകളിലെയും മോതിര വിരല്‍ ഉപയോഗിച്ച്‌ 12 സ്ഥാനങ്ങളിലും ലംബമായി ചന്ദനം തൊടുന്നു.

കുങ്കുമം ദേവീ സ്വരൂപമാണ്‌, നിറത്തിലും തിലകത്തിണ്റ്റെ ആകൃതിയിലും മോഹസ്വരൂപമായ മഹാമായാ തത്വത്തെ ഇതു സൂചിപ്പിക്കുന്നു. നെറ്റിക്കു നടുവിലോ പുരികങ്ങള്‍ക്കു നടുവിലോ ആണ്‌ കുങ്കുമം തൊടുന്നത്‌. ആത്മാവില്‍ ബിന്ദു രൂപത്തില്‍ സ്ഥിതി ചെയ്ത്‌ സകലതിനെയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കാനാണ്‌ വൃത്താകൃതിയില്‍ കുങ്കുമം തൊടുന്നത്‌. ആത്മാവും പ്രകൃതിയുമായുള്ള ഐക്യത്തെ സൂചിപ്പിക്കാനാണ്‌ ആത്മാവിന്‌ ആസ്ഥാനമായ പുരിക മദ്ധ്യത്തില്‍ കുങ്കുമം ചാര്‍ത്തുന്നത്‌. കുങ്കുമം നെറ്റിക്കു കുറുകെയോ നെടുകെയോ അണിയാന്‍ പാടില്ലെന്ന് ശാക്തേയ മതം.

കുങ്കുമം ഭസ്മത്തിനൊപ്പം അണിയുന്നത്‌ ശിവശക്തി പ്രതീകവും ചന്ദനക്കുറിയോടൊപ്പം തൊടുന്നത്‌ വിഷ്ണുമായാപ്രതീകവും മൂന്നും കൂടി അണിയുന്നത്‌ ത്രിപുരസുന്ദരീ പ്രതീകവുമാണ്‌.

സീമന്തരേഖയില്‍ സിന്ദൂരം തൊടല്‍.

വിവാഹിതയായ ശേഷം സ്ത്രീകള്‍ തലമുടി പകുത്ത്‌ അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്ന പതിവുണ്ട്‌. വിവാഹമെന്ന ഭോഗാത്മക ചടങ്ങു പോലും ഈശ്വരാത്മകമായ യോഗരൂപമാകണമെന്ന സൂചനയാണിത്‌. സീമയെന്നാല്‍ പരിധി, സീമന്തം പരിധിയുടെ അവസാനവും, ജീവത്മാവിണ്റ്റെ പരിധി അവസാനിപ്പിക്കുന്നത്‌ പരമാത്മാവിലാണ്‌. ശിരോമധ്യം ഈ പരമാത്മസ്ഥാനമാണ്‌. ഇവിടെക്കുള്ള സാങ്കല്‍പിക രേഖയാണ്‌ സീമന്തരേഖ. ശിവശക്തി സംബന്ധം പോലെ ഭൂമിയില്‍ സൃഷ്ടിക്കു തയ്യാറാകുന്ന മനുഷ്യസ്ത്രീ പുരുഷനു പത്നിയാകുമ്പോള്‍ സ്ത്രീക്ക്‌ പരമാത്മപുരുഷന്‍ എന്ന അഭയസ്ഥാനം അപ്രസക്തമാകുന്നു. അതുകൊണ്ട്‌ പരമാത്മസ്ഥാനത്തേക്കു പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പു നിറം കൊണ്ട്‌ മറയ്ക്കുന്നു. ചുവപ്പ്‌ രജോഗുണമാണ്‌. സൃഷ്ടിക്കാവശ്യമായ വികാരത്തെയാണ്‌ ഈ നിറം സൂചിപ്പിക്കുന്നത്‌.

ഭാര്യാ ഭർത്തൃ ധർമ്മം:

"പതിർഗുരു:പതിസ്തീർത്ഥമിതി സ്ത്രീണാം വിദുർബുധാ"
ഭർത്താവുതന്നെയാണ് ഗുരുവും പുണ്യതീർത്ഥവുമെന്ന് വിദ്വാന്മാർ വിധിച്ചിരിക്കുന്നു.
"പതിസേവാ ഗുരൌവാസ:" (മനുസ്മൃതി)
പതിശുശ്രൂഷ ഗുരുകുലവാസമാണെന്ന് മനു വിധിച്ചിരിക്കുന്നു. ഇത് സ്ത്രീകളെ അസ്വതന്ത്രരും അടിമകളും ആക്കുവാനുള്ള കുതന്ത്രമല്ല. ധർമ്മം സ്വഭാവേന വർത്തിക്കേണ്ടതാണ്. 'ഭർത്താവ്' എന്ന വാക്കിന് ഭരിക്കുന്നവൻ എന്നാണർത്ഥം. ഭാര്യ ഭരിക്കപ്പെടുന്ന തത്വമാണ്. ഭരണം അധികാരമോഹം കൊണ്ടുള്ള അധീശത്വമല്ല. വിനയപൂർണ്ണമായ സേവനമാണ്. ത്യാഗമേറ്റെടുക്കേണ്ട ചുമതലയും അതിലുണ്ട്. നിയന്ത്രണംകൊണ്ടും സേവനംകൊണ്ടും മാത്രമേ ഒരു തത്വം പഠിക്കുവാനും കഴിയൂ. ഭർത്താവും ഭാര്യയും ഈ തത്വം അറിഞ്ഞു പ്രവർത്തിക്കണം. തന്മൂലം കുഞ്ഞുങ്ങൾ അതനുകരിക്കും. സംസ്ക്കാരത്തിന് ഈ മേന്മ അന്തർലീനമായിരിക്കും. അച്ഛൻ, അമ്മ, കുഞ്ഞുങ്ങൾ എന്നീ ബന്ധങ്ങളിലൂടെ വലുതാകുന്ന സമൂഹം നിയന്ത്രണവും സേവനവും സമാധാനവും ഉള്ളതായിരിക്കും. പരസ്പരധാരണ നഷ്ടപ്പെടുകയില്ല.
ഭാര്യാഭർത്തൃ സങ്കല്പം വ്യത്യസ്തതത്വങ്ങളല്ല. രണ്ടും ഒരു തത്വം തന്നെയാണ്. തത്വാർത്ഥമനുസരിച്ച് ഭർത്താവിനെക്കൂടാതെ ഭാര്യ നിലനിൽക്കുന്നില്ല. തിരമാലകളും സ്വച്ഛമായ സമുദ്രവും പോലെ രണ്ടും ഒന്നുതന്നെ. സമുദ്രജലത്തിന്റെ തന്നെ ചലനമാണ് തിരയായിത്തോന്നുന്നത്. ഓളവും തിരയും കൊണ്ട് ജലത്തെ അറിയുന്നതുപോലെ കർമ്മചലനം (നാനാകർമ്മങ്ങൾ) കൊണ്ട് നിശ്ചലമായ ആത്മതത്ത്വം അറിയണം. ഈ തത്ത്വം തന്നെയാണ് ഭാര്യാഭർത്തൃബന്ധത്തിലും ഉള്ളത്. വെള്ളംകൂടാതെ തിരയില്ലാത്തതുപോലെ, ഭർത്താവിനെ കൂടാതെ ഭാര്യയില്ല. പ്രകൃതിമുഴുവൻ ഈ പരസ്പര ബന്ധമാണ്. ആത്മാവ് (ജീവൻ) ഭർത്താവും അത് വസ്തുക്കളോട് ബന്ധപ്പെടുമ്പോൾ ഭാര്യയും ആയിമാറുന്നു.ഭർത്ത്രു സങ്കൽപ്പത്തിന് പുരുഷനെന്നും ഭാര്യാസങ്കൽപ്പത്തിന് പ്രകൃതിയെന്നും പറയാം.
പുരുഷൻ - പ്രകൃതി, ശിവൻ - ശക്തി, വിഷ്ണു - മായ എന്നീ സങ്കൽപ്പങ്ങളിലെല്ലാം ഒരേ തത്വം തന്നെയാണുള്ളത്. പ്രകൃതിയിലുള്ള നാനാതത്വങ്ങളിൽ വ്യാപരിക്കുന്ന ജീവൻ (ആത്മതത്വം) ഏകമാണ്. പ്രകൃതിയിലെ നാനാതത്വങ്ങളെ (ബ്രഹ്മം, ജ്ഞാനം )
ആത്മതത്വം കൂട്ടിയിണക്കുന്നതുകൊണ്ട് പ്രകൃതിയിൽ കാണുന്ന സർവ്വവും ബ്രഹ്മമെന്ന പൈതൃകത്തിൽ പെട്ടിരിക്കുന്നു. അതിനാൽ പ്രപഞ്ചം മുഴുവൻ ഒരു കുടുംബം എന്ന സങ്കൽപ്പത്തിന് വിധേയമാണ്.
"വസുധൈവ കുടുംബകം" പ്രപഞ്ചം തന്നെയാണ് കുടുംബം. നമ്മുടെ കുടുംബങ്ങളിലും ഈ ബന്ധം തന്നെയാണുള്ളത്. വളർത്തേണ്ടതും നിലനിർത്തേണ്ടതും ഈ തത്വം തന്നെയാണ്. ഭർത്താവായ ആത്മാവിന്റെ ധർമ്മമാണ് പ്രകൃതി (ഭാര്യ). ഭർത്താവായ ആത്മാവിൽനിന്നും പ്രകൃതി (ഭാര്യ) ഉണ്ടാകുന്നു. ഭാര്യയായ പ്രകൃതിയിലൂടെ ഭർത്താവിനെ അറിയുന്നു. വേർതിരിക്കാൻ ആവാത്ത തത്വമാണ് ഭാര്യാഭർത്തൃ സങ്കൽപ്പത്തിനുള്ളതെന്ന് ഇതുകൊണ്ടറിയണം.
"പാണിഗ്രഹണമന്ത്രാർത്ഥവുമോർക്കണം
പ്രാണാവസാനകാലത്തും പിരിയുമോ"
എന്ന് മൈഥിലി രാമനോട് ചോദിക്കുന്നതും ഇതേ തത്വത്തെയാണ് സൂചിപ്പിക്കുന്നത്. അഭേദ്യമായ ഈ തത്വത്തെ മുറിച്ചും മറച്ചും സ്വാതന്ത്ര്യം കാണാൻ തുനിയുന്ന ആധുനികത അപകടം സൃഷ്ടിക്കും. അത് തികച്ചും പ്രകൃതി വിരുദ്ധമാണ്. അതുകൊണ്ടുതന്നെ അശാസ്ത്രീയവും അസംഗതവുമാകുന്നു. ഭാരതീയ കുടുംബങ്ങളിൽ ഇന്ന് കാണുന്ന അസ്വസ്ഥതയ്ക്കുള്ള അടിസ്ഥാനകാരണവും ഇതുതന്നെ. തത്വത്തിൽനിന്ന് വേർപെട്ട് സ്വാതന്ത്ര്യത്തെ കാണുന്നത് അപഥസഞ്ചാരമാണ്.
ഭാര്യാഭർത്ത്രുബന്ധത്തിനടിസ്ഥാനം വികാരമല്ല. തത്വമാണ്. ഭാരതത്തിലെ കുടുംബസങ്കൽപ്പത്തിന്റെ മഹത്ത്വം ഇതുകൊണ്ട് ചിന്തിക്കപ്പെടണം. ഇന്ദ്രിയവിഷയങ്ങളിലുള്ള അസംതൃപ്തിയും വികാരങ്ങളുമാണ് പല കുടുംബബന്ധങ്ങളെയും തകരാരിലാക്കുന്നതും തകർക്കുന്നതും.
ഭാര്യാഭർത്ത്രുബന്ധം അറിയുവാനും അനുഭവിക്കാനുമുള്ള തത്വത്തിൽ അധിഷ്ഠിതമാണ്. അറിയിക്കുക എന്നുള്ളത് അതിന്റെ ധർമ്മമാണ്. സ്ത്രീപുരുഷബന്ധവും കുടുംബതത്വവും അടിമത്തവും അധീശത്വവും തമ്മിലുള്ള മത്സരമല്ല. മറിച്ചു് ഒരേ തത്വത്തിന്റെ ഭാവങ്ങൾ മാത്രം. തത്വം അറിഞ്ഞുള്ള കുടുംബജീവിതം. "ലോകം ഒരു കുടുംബം" എന്ന വിശ്വവിശാലമായ സങ്കൽപ്പംവരെ വളർന്നെത്തണമെന്നാണ് ഭാരതീയ ദർശനം.
ഭർത്ത്രുധർമ്മം:-
ഭാര്യ ഭർത്താവിനെ ഗുരുവായി കാണണമെങ്കിൽ ഭർത്താവ് ആദർശവാനായിരിക്കണം. ഏകപക്ഷീയമായ മൃഗീയശാസനം അനുസരിക്കേണ്ടവളല്ല ഭാരതീയ സങ്കൽപ്പത്തിലെ ഭാര്യ. ഭർത്താവ് ഭാര്യയോട് ധർമ്മാനുസരണം പ്രവർത്തിക്കണം.
"ന ഭാര്യാം താഡയേത് ക്വാപി മാത്രുവത്പരിപാലയേത്
ന ത്യജേത് ഘോരകഷ്ടേപി യദി സാധ്വീ പതിവൃതാ
ധനേന വാസസാ പ്രേണോ ശ്രദ്ധയാ മൃദു ഭാഷണൈ
സതതം തോഷയേദ്ദാരാൻ നാപ്രിയം ക്വചിദാചരേത്
സ്ഥിതേഷു സ്വീയ ദാരേഷു സ്ത്രീയമന്യാം ന സംസ്പ്രുശേത്
ദുഷ്ടേന ചേതസാ വിദ്വാൻ അന്യഥാ നാരകീഭവേത്
വിരളേ ശയനം വാസം ത്യജേത് പ്രാജ്ഞ: പരസ്ത്രീയാ
അയുക്ത ഭാഷണം ചൈവ സ്ത്രീയം ശൗര്യം ന ദർശയേത്" (മനുസ്മൃതി)
ഭാര്യയെ യാതോരിടത്തും ദു:ഖിപ്പിക്കരുത്. അമ്മയെ സംരക്ഷിക്കുന്നതുപോലെ സംരക്ഷിക്കണം ഏതു കഷ്ടാവസ്ഥയിലും പതിവൃതയായ ഭാര്യയെ ഉപേക്ഷിക്കരുത്. ധനം, വസ്ത്രം, സ്നേഹം, ശ്രദ്ധ, മൃദുഭാഷണം ഇവകൊണ്ട് സന്തോഷിപ്പിക്കണം. അപ്രിയം ഒരിക്കലും ചെയ്യരുത്. സഭാര്യന് ഒരിക്കലും പരസ്ത്രീ
സമ്പർക്കമരുത്. അപ്രകാരം ചെയ്യുന്ന ദുഷ്ടഹൃദയൻ നരകം അനുഭവിക്കും. അറിവുള്ളവൻ പരസ്ത്രീയോട് രഹസ്യവേഴ്ച പുലർത്തുകയില്ല. രഹസ്യഭാഷണവും വർജ്ജിക്കണം. സ്വപത്നിയുടെ നേർക്ക്‌ ഒരിക്കലും ശൗര്യം പാടില്ല.
പരസ്പരധാരണയും ത്യാഗസമ്പത്തുമുള്ള ഒരു കുടുംബജീവിതം നന്മയുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു. ധർമ്മാനുസ്രുതമായ ജീവിതംകൊണ്ട് കുടുംബത്തെ ഒരു യജ്ഞശാലയാക്കി മാറ്റണം. അമ്മ, അച്ഛൻ, ആചാര്യൻ ഇവരുടെ നിയന്ത്രണവും ശിക്ഷണവുമുള്ള ഒരു കുടുംബസങ്കൽപ്പമാണ് ഭാരതത്തിലുള്ളത്.
"യഥാമാത്രുമാൻ പിത്രുമാൻ ആചാര്യവാൻ ബ്രുയാത്
തഥാ ച്ഛൈലിനിരബ്രവീത്" (ബ്രുഹദാരണ്യകോപനിഷത്ത് )
എന്ന യാജ്ഞവൽക്യവചനം മേൽപ്പറഞ്ഞ ഗുരുക്കന്മാരുടെ ആവശ്യവും ശിക്ഷണമാഹാത്മ്യവും വ്യക്തമാക്കുന്നു. ഭാരതീയ കുടുംബദർശനം വിശ്വദർശനമായി വളരുവാനുള്ളതാണ്.

ഭർത്ത്രുധർമ്മം



ഭാര്യ ഭർത്താവിനെ ഗുരുവായി കാണണമെങ്കിൽ ഭർത്താവ് ആദർശവാനായിരിക്കണം. ഏകപക്ഷീയമായ മൃഗീയശാസനം അനുസരിക്കേണ്ടവളല്ല ഭാരതീയ സങ്കൽപ്പത്തിലെ ഭാര്യ. ഭർത്താവ് ഭാര്യയോട് ധർമ്മാനുസരണം പ്രവർത്തിക്കണം.

"ന ഭാര്യാം താഡയേത് ക്വാപി മാത്രുവത്പരിപാലയേത്
ന ത്യജേത് ഘോരകഷ്ടേപി യദി സാധ്വീ പതിവൃതാ
ധനേന വാസസാ പ്രേണോ ശ്രദ്ധയാ മൃദു ഭാഷണൈ
സതതം തോഷയേദ്ദാരാൻ നാപ്രിയം ക്വചിദാചരേത്
സ്ഥിതേഷു സ്വീയ ദാരേഷു സ്ത്രീയമന്യാം ന സംസ്പ്രുശേത്
ദുഷ്ടേന ചേതസാ വിദ്വാൻ അന്യഥാ നാരകീഭവേത്
വിരളേ ശയനം വാസം ത്യജേത് പ്രാജ്ഞ: പരസ്ത്രീയാ
അയുക്ത ഭാഷണം ചൈവ സ്ത്രീയം ശൗര്യം ന ദർശയേത്" (മനുസ്മൃതി)

ഭാര്യയെ യാതോരിടത്തും ദു:ഖിപ്പിക്കരുത്. അമ്മയെ സംരക്ഷിക്കുന്നതുപോലെ സംരക്ഷിക്കണം ഏതു കഷ്ടാവസ്ഥയിലും പതിവൃതയായ ഭാര്യയെ ഉപേക്ഷിക്കരുത്. ധനം, വസ്ത്രം, സ്നേഹം, ശ്രദ്ധ, മൃദുഭാഷണം ഇവകൊണ്ട് സന്തോഷിപ്പിക്കണം. അപ്രിയം ഒരിക്കലും ചെയ്യരുത്. സഭാര്യന് ഒരിക്കലും പരസ്ത്രീ
സമ്പർക്കമരുത്. അപ്രകാരം ചെയ്യുന്ന ദുഷ്ടഹൃദയൻ നരകം അനുഭവിക്കും. അറിവുള്ളവൻ പരസ്ത്രീയോട് രഹസ്യവേഴ്ച പുലർത്തുകയില്ല. രഹസ്യഭാഷണവും വർജ്ജിക്കണം. സ്വപത്നിയുടെ നേർക്ക്‌ ഒരിക്കലും ശൗര്യം പാടില്ല.
പരസ്പരധാരണയും ത്യാഗസമ്പത്തുമുള്ള ഒരു കുടുംബജീവിതം നന്മയുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു. ധർമ്മാനുസ്രുതമായ ജീവിതംകൊണ്ട് കുടുംബത്തെ ഒരു യജ്ഞശാലയാക്കി മാറ്റണം. അമ്മ, അച്ഛൻ, ആചാര്യൻ ഇവരുടെ നിയന്ത്രണവും ശിക്ഷണവുമുള്ള ഒരു കുടുംബസങ്കൽപ്പമാണ് ഭാരതത്തിലുള്ളത്.

"യഥാമാത്രുമാൻ പിത്രുമാൻ ആചാര്യവാൻ ബ്രുയാത്
തഥാ ച്ഛൈലിനിരബ്രവീത്" (ബ്രുഹദാരണ്യകോപനിഷത്ത് )

എന്ന യാജ്ഞവൽക്യവചനം മേൽപ്പറഞ്ഞ ഗുരുക്കന്മാരുടെ ആവശ്യവും ശിക്ഷണമാഹാത്മ്യവും വ്യക്തമാക്കുന്നു. ഭാരതീയ കുടുംബദർശനം വിശ്വദർശനമായി വളരുവാനുള്ളതാണ്

സാഷ്ടാംഗനമസ്കാരവും പഞ്ചാംഗനമസ്കാരവും

സാഷ്ടാംഗനമസ്കാരവും പഞ്ചാംഗനമസ്കാപുരുഷന്മാര്‍ സാഷ്ടാംഗനമസ്കാരവും സ്ത്രീകള്‍ പഞ്ചാംഗനമസ്കാരവും ചെയ്യണം. മാറിടം, നെറ്റി, വാക്ക് മനസ്സ്, അഞ്ജലി, കണ്ണ്, കാല്‍മുട്ടുകള്‍, കാലടികള്‍ ഈ എട്ട് അംഗങ്ങള്‍ ചേര്‍ത്തുള്ള നമസ്കാരമാണ് സാഷ്ടാംഗനമസ്കാരം.
പുരുഷന്മാര്‍ക്ക് ദണ്‍ഡനമസ്കാരവും ആകാം. ദണ്‍ഡാകാരമായി വീണുചെയ്യുന്ന നമസ്കാരമാണ് ദണ്‍ഡനമസ്ക്കാരം.
സ്ത്രീകള്‍ സാഷ്ടാംഗനമസ്കാരവും ദണ്‍ഡനമസ്കാരവും ചെയ്യരുത്. കാല്‍മുട്ടുകളില്‍ കുന്തിച്ചിരുന്നുകൊണ്ടുള്ള നമസ്കാരം അതായത് പഞ്ചാംഗനമസ്കാരമാണ് സ്ത്രീകള്‍ക്ക് വിധിച്ചിട്ടുള്ളത്. ശരീരശാസ്ത്രമാനുസരിച്ചുള്ളതാണ് ഈ വിധി. മാറിടത്തിന്ടെ അസ്വാധീനതയെന്ന് പുറമേ പറയുന്നതെങ്കിലും അവരുടെ ഗര്‍ഭപാത്ര സുരക്ഷിതത്വമാണ് ഇതിനടിസ്ഥാനം.സ്ത്രീകള്‍ക്ക് അനുവദനീയമല്ലാത്ത മറ്റൊന്നാണ് ശയന പ്രദക്ഷിണം. ഇതും സ്ത്രീകളുടെ ആന്തരാവയവങ്ങളുടെ സുരക്ഷിതത്വം അടിസ്ഥാനമാക്കി നിശ്ചയിച്ചിട്ടുള്ളതാണ്. ശയനപ്രദക്ഷിണത്തിനു പകരമായി പാദങ്ങള്‍ മുട്ടിച്ചുള്ള പ്രദക്ഷിണമാകം. മുന്‍പോട്ടു വച്ച വലതുകാലിന്ടെ പെരുവിരല്‍ (തള്ളവിരലില്‍) മുട്ടിച്ച് ഇടതുകാല്‍ വച്ചശേഷം വലതുകാല്‍ ഇടതുകാലിന്ടെ പെരുവിരലില്‍ മുട്ടിച്ചുവച്ച് അടിവച്ചുള്ള പ്രദക്ഷിണമാണിത് രവും

നിലവിളക്ക് കൊളുത്തുന്നത് എന്തിന് ?

വീടുകളിലും അമ്പലങ്ങളിലും നിലവിളക്ക് കൊളുത്തേണ്ട ആവശ്യം ഇല്ല, പകരം സി.എഫ്.എല്‍ ലാമ്പ് മതി എന്നും, പണ്ട് വൈദ്യുതി ഇല്ലാതിരുന്നതുകൊണ്ടാണ് നിലവിളക്ക് കൊളുത്തിയിരുന്നത് എന്നും ചില യുക്തിവാദികള്‍ പറയുകയുണ്ടായി. അവര്‍ക്ക് നല്‍കിയ മറുപടി നിങ്ങളുടെ അറിവിലേക്കായി താഴെ കൊടുക്കുന്നു. ഏവരും നിലവിളക്കിന്റെ മഹാത്മ്യം അറിഞ്ഞിരിക്കുക, അറിയാത്തവര്‍ക്ക് പറഞ്ഞു കൊടുക്കുക:-

നാം വീടുകളിലും മറ്റും ഉപയോഗിക്കുന്ന വൈദ്യുത ബള്‍ബുകളും, ഒരു നിലവിളക്കും തമ്മില്‍ ഒരുപാട് അന്തരമുണ്ട്. ഉദാഹരണമായി പറഞ്ഞാല്‍; ഒരു വിളക്കിലെ പ്രകാശം നമുക്ക് കോടിക്കണക്കിനു വിളക്കുകളിലേക്ക് പകരുവാന്‍ കഴിയും. മാത്രമല്ല ഒരു വിളക്കില്‍ ഒരിക്കല്‍ കൊളുത്തിയ പ്രകാശം ഒരിക്കലും അണയാതെ "കെടാവിളക്കായി" സൂക്ഷിക്കുവാനും കഴിയും. ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്‍ നൂറു വര്ഷം മുന്‍പ് തൃശ്ശൂരിലെ കാരമുക്ക് ശ്രീ ചിദംബര നാഥ ക്ഷേത്രത്തില്‍ കൊളുത്തിയ ദീപം ഇന്നും അണഞ്ഞിട്ടില്ല, ഗുരുദേവന്‍ കൊളുത്തിയ ജ്ഞാനത്തിന്റെ പ്രതീകമായി നാം ഇന്നും അത് അണയാതെ സൂക്ഷിക്കുന്നു. ഇങ്ങിനെ ഉള്ള കെടാവിളക്കുകള്‍ നൂറ്റാണ്ടുകളായി പ്രഭ ചൊരിയുന്ന ഒരുപാട് പുണ്യസ്ഥലങ്ങള്‍ വേറെയും ഉണ്ട് ഈ ലോകത്തില്‍...,.

ജ്ഞാനം, അതായത് അറിവ്; പ്രകാശം അതിനെ പ്രതിനിധാനം ചെയ്യുന്നു. ഇരുട്ട് അറിവില്ലായ്മയെ കുറിക്കുന്നു. ഒരു വിളക്കില്‍ നിന്നും മറ്റൊരു വിളക്കിലേക്ക് പ്രകാശം പകര്‍ത്തുമ്പോള്‍ പഴയ വിളക്കിലെ വെളിച്ചത്തിനോ അതിന്റെ പ്രഭയ്ക്കോ ഒരു മാറ്റവും സംഭവിക്കുന്നില്ല, മറിച്ച് ആ ദീപം അത് പോലെ തന്നെ നിലനിന്ന് കൊണ്ട്, തന്റെ ഗുണം മറ്റൊന്നിലേക്കു പകര്‍ത്തുന്നു. ഇനി കാലപ്പഴക്കം കൊണ്ട് വിളക്കിന് കേടുപാടുകള്‍ വന്നാല്‍ പോലും, അതേ ദീപം അണയാതെ മറ്റൊരു വിളക്കിലേക്ക് മാറ്റുവാന്‍ കഴിയും.

വിളക്ക് ശരീരത്തെയും, അതിലെ ദീപം അറിവിനെയും സൂചിപ്പിക്കുന്നു. ഒരൊറ്റ തിരി ദീപത്തില്‍ നിന്നും ഒരു ക്ഷേത്രത്തിനു അകത്തും പുറത്തും ഉള്ള എല്ലാ വിളക്കുകളും തെളിയിക്കുന്ന "ചുറ്റുവിളക്ക്" എന്ന ചടങ്ങ് വെറുതെ ഉള്ളതല്ല, സാമാന്യ ബുദ്ധി ഉള്ള ഒരുവന് "ചിന്തിച്ചാല്"‍ അതിന്റെ പൊരുള്‍ പിടികിട്ടും.

ഇതൊന്നുമറിയാതെ; വിളക്ക് കൊളുത്താന്‍ മടിക്കുന്ന ''മത ഭ്രാന്തന്മാര്‍'' മന്ത്രി വേഷം കെട്ടുന്ന നമ്മുടെ നാട്ടിലെ ജനങ്ങളുടെ കാര്യം എന്ത് പറയാന്‍ ?
യുക്തിവാദികളോട് ഒരു ചോദ്യം: മുകളില്‍ വിവരിച്ച രീതിയില്‍ ഉപയോഗിക്കാവുന്ന ഒരു വിളക്ക് നിങ്ങളുടെ അറിവില്‍ ഉണ്ടോ ? അതായത് വര്‍ഷങ്ങളോളം അണയാതെ സൂക്ഷിക്കാവുന്ന, ഒന്നില്‍ നിന്നും പ്രകാശം മറ്റൊന്നിലേക്കു പകര്ത്താവുന്ന, പ്രകൃതിയെ ചൂഷണം ചെയ്തു നിര്‍മ്മിക്കുന്ന ഇന്ധനങ്ങള്‍ ഉപയോഗിക്കാത്ത, നിലവിളക്കിനെക്കാള്‍ ചെലവ് കുറഞ്ഞ ഒരു വിളക്ക് ? ഉണ്ടെങ്കില്‍ അതൊരു വലിയ ഉപകാരം ആയിരിക്കും.

ക്ഷേത്രപ്രദക്ഷിണം ചെയെണ്ടത് എങ്ങനെ ? ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണം മറ്റു ക്ഷേത്രത്തിലെ പ്രദക്ഷിണത്തില്‍ നിന്ന് വ്യത്യാസമാണോ ?

ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളില്‍ ഒന്നാണ് പ്രദക്ഷിണം.അംശുമതി ആഗമത്തില്‍ പ്രദക്ഷിണപദത്തിന്റെ വ്യുല്‍പ്പത്തി ഇങ്ങനെയാണ് : "പ്ര " സര്‍വ്വഭയനാശകരം," ദ" മോക്ഷദായകം , "ക്ഷി "രോഗനാശകം , "ണം "ഐശ്വര്യ പ്രദം .
"പദാല്‍ പദാ ന്തരം ഗത്വാ കരൗ ചലനചലനവര്‍ജ്ജിതൗ
വാചാ സ്‌തോത്രം ഹൃദി ധ്യാന മേവം കുര്യാല്‍ പ്രദക്ഷിണം "
ഏകം വിനായകേ കുര്യാല്‍ദ്വേസൂര്യോത്രീണീ ശങ്കരേ

ചത്വാരി ദേവി വിഷ്ണുശ്ച സപ്താശ്വതേഥ പ്രദക്ഷിണം

എന്നാണ് പ്രദക്ഷി ണ നിയമ.ഗണപതിക്ക്‌ ഒന്നും, സുര്യന് രണ്ടും ,ശിവന് മൂന്നും, വിഷ്ണുവിന് നാലും ,ശാസ്താവിന് അഞ്ചും,സുബ്രമണ്യന് ആറും,ഭഗവതിക്കും അരയാലിനും ഏഴും പ്രദക്ഷിണം വയ്ക്കണം.ശിവക്ഷേത്രത്തിലെ പ്രദക്ഷിണം വ്യതസ്തമാണ് .ശ്രീകോവിലിന്റെ ഇടത് വശത്തുകൂടി അഭിഷേകജലം ഒഴുകിപോകുന്ന ഓവ് വരെ ബലിക്കല്ലുകള്‍ക്ക് വെളിയില്‍ ക്കൂടി പ്രദക്ഷിണം വെയ്ക്കുകയും അവിടെ നിന്ന് കൊണ്ട് താഴികക്കുടം നോക്കി വന്ദിച്ച ശേഷം അപ്രദിക്ഷിണമായി ബലിവട്ടത്തിനകത്തുകൂടി തിരിച്ച് വന്ന് ഒവിന് സമീപം എത്തി തിരികെ ക്ഷേത്രനടയില്‍ എത്തുകയും ചെയ്യുമ്പോഴാണ് ഒരു പ്രദക്ഷിണം പൂര്‍ത്തിയാകുന്നത് .താന്ത്രികവും യോഗശാസ്ത്ര പരവുമായ ചില കാരണങ്ങളാണ് ഈ വ്യത്യസ്ത തക്ക് പിന്നില്‍ ഉള്ളത് തന്ത്ര ശാസ്ത്രത്തില്‍ എല്ലാ ദേവന്മാര്‍ക്കും ഉപരിയായി വര്‍ത്തിക്കുന്നത് ശിവനാണ് .ശരീരത്തിലെ ഷഡാധാരങ്ങള്‍ക്കും മുകളിലുള്ള സഹസ്രാരപത്മത്തിലെ ബ്രഹ്മരന്ധ്രസ്ഥാനമാണ് ശിവന് കല്‍പ്പിച്ചിട്ടു ള്ളത് ."പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും "എന്നത് പ്രസിദ്ധവും ആണല്ലോ.ശിവലിംഗത്തില്‍ അഭിഷേകം നടത്തുമ്പോള്‍ സഹസ്രാ രചക്രത്തില്‍ നിന്നും യോഗാ നുഭൂതിയാകുന്ന അമൃതധാര അഭിഷേക ജലത്തോടൊപ്പം കലര്‍ന്ന് വടക്ക് ഭാഗത്തുള്ള സോമസുത്രത്തില്‍ കൂടി ഒഴുകുന്നു. അതുകൊണ്ടാണ് ശിവ ക്ഷേത്രത്തില്‍ ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത് .കൂടാതെ ശയനപ്രദക്ഷിണം ഏറ്റവും ഉത്തമമാണ് .സര്‍വ്വപാപപരിഹാരത്തിനും അഭീഷ്ട്ടസിദ്ധിക്കും ശയനപ്രദക്ഷിണം ചെയ്യുന്നതാണ് കൂടുതല്‍ ഫലപ്രദം.സ്ത്രീകള്‍ ശയനപ്രദക്ഷിണം ചെയ്യാന്‍ പാടില്ല.പൂര്‍വാഹ്നത്തിലെ പ്രദക്ഷിണം വ്യാധി നാശവും ,മദ്ധ്യാഹ്നത്തിലേത് ഇഷ്ട്ടലാഭവും ,സായാഹ്നത്തിലെ പ്രദക്ഷിണം പാപനാശനവുമാണെന്നാണ് പ്രദക്ഷിണഫലം .ജന്മാന്തരാര്‍ജ്ജിതമായപാപങ്ങള്‍ പോലും ഓരോ പ്രദക്ഷിണത്തിലും നശിക്കുന്നു .

" യാനി യാനിച പാപാനി ജന്മാന്തരകൃതാനിച താനി താനി വിനശ്യന്തി പ്രദക്ഷിണപദേ " എന്നാണു പ്രമാണം
ഇതാണ് പ്രദക്ഷി ണവിധി.അതായത് കൈകള്‍ ഇളക്കാതെ അടിവെച്ചടിവെച്ച് ദേവന്റെ സ്തോത്രങ്ങള്‍ ഉച്ചരിച്ച് രൂപം മനസ്സില്‍ ധ്യാനിച്ച്‌ പ്രദക്ഷിണം ചെയ്യുക.

ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണം മറ്റു ക്ഷേത്രത്തിലെ പ്രദക്ഷിണത്തില്‍ നിന്ന് കുറച്ചു വ്യത്യാസമാണ്.ശിവന്റെ ഓവ് കടക്കരുതെന്നാണ് വിധി.അതുപോലെ നന്ദിക്കും ശിവനും ഇടയ്ക്കു മുറിച്ചു കടക്കരുതെന്നും പറഞ്ഞു കേള്‍ക്കുന്നു. അത് കൊണ്ട് നടയില്‍ ചെന്ന് തൊഴുതു കൊണ്ട് ബാലിക്കല്ലുകളുടെ പുറത്തു കൂടെ പ്രദക്ഷിണം ചെയ്തു ഓവ് വരെ ചെല്ലുക. അവിടെ നിന്ന് കൊണ്ട് താഴികക്കുടം നോക്കി തൊഴുതു ബാലിക്കല്ലുകളുടെ അകത്തു കൂടി അപ്രദിക്ഷണം ആയി തിരികെ നടക്കു വന്നു തൊഴുത്‌ വടക്ക് നിര്മാല്യധരിക്ക് അരികിലൂടെ ഓവിന്റെ അടുത്ത് വന്നു വീണ്ടും താഴിക കുടം നോക്കി തൊഴുക. ഇപ്പോള്‍ കിഴക്കോട്ടു നടയായ ഒരു ശിവ ക്ഷേത്രത്തിലെ 1 പ്രദക്ഷിണം പൂര്‍ത്തിയായി. വീണ്ടും ബാലിക്കല്ലുകളുടെ പുറത്തൂടെ പ്രദക്ഷിണം തുടരുക.


ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണം


തിരികളുടെ എണ്ണവും ദിക്കുകളും ( വിലക്ക് വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ )

ഒരു തിരിയായി വിളക്ക്‌ കൊളുത്തരുത്‌. കൈ തൊഴുതു പിടിക്കുന്നതുപോലെ രണ്ടു തിരികള്‍ കൂട്ടിയോജിപ്പിച്ച്‌ ഒരു ദിക്കിലേക്കിട്ട്‌ ദീപംകൊളുത്താം. പ്രഭാതത്തില്‍ ഒരു ദീപം കിഴക്കോട്ട്‌, വൈകിട്ട്‌ രണ്ടു ദീപങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും ഇതാണ്‌ ഗൃഹത്തില്‍ ദീപം തെളിക്കുന്നതിനുള്ള സാമാന്യവിധി. താന്ത്രിക പൂജാദികര്‍മ്മങ്ങള്‍, ദീപ പ്രശ്നം തുടങ്ങിയവയിലാണ്‌ സാധാരണ മറ്റു രീതികളില്‍ തിരിയിടുക. മൂന്ന്‌, അഞ്ച്‌ എന്നിങ്ങനെയും ഗൃഹങ്ങളില്‍ ദീപം കൊളുത്താം. മൂന്നാണെങ്കില്‍ കിഴക്ക്‌, പടിഞ്ഞാറ്‌, വടക്ക്‌ എന്നീ ദിക്കുകളിലേക്കാണ്‌ തിരിയിടേണ്ടത്‌. വടക്കിനു പകരം വടക്കുകിഴക്ക്‌ എന്നു പക്ഷാന്തരവുമുണ്ട്‌. അഞ്ചുതിരിയിട്ടാല്‍ അവ നാലുദിക്കുകളിലേക്കും അഞ്ചാമത്തേത്‌ വടക്കുകിഴക്ക്‌ ദിക്കിലേക്കും ആവാം. ഏഴു തിരിയിടുമ്പോള്‍ നാലു ദിക്കുകളിലേക്കും വടക്കുകിഴക്ക്‌, തെക്കു കിഴക്ക്‌, വടക്കുപടിഞ്ഞാറ്‌ ദിക്കുകളിലേക്കും തിരിയിടാം. തെക്കു ദിക്കിലേക്ക്‌ തിരി കൊളുത്താന്‍ പാടില്ല.

കൂടുതല്‍ തിരികള്‍ ഇട്ടുകൊടുക്കുമ്പോള്‍ വടക്കുനിന്നും ആരംഭിച്ച്‌ പ്രദക്ഷിണമായി വേണം കൊളുത്തേണ്ടത്‌. അവസാന തിരി കത്തിച്ചുകഴിഞ്ഞാല്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാതെ തിരിച്ചുവരണം. അതിനുശേഷം കത്തിക്കാന്‍ ഉപയോഗിച്ച ദീപം കെടുത്തി വെക്കണം.
വിളക്കുകളില്‍ നെയ്യ്‌ വിളക്കിനാണ്‌ ഏറ്റവും മഹത്വമുള്ളത്‌. പഞ്ചമുഖനെയ്‌ വിളക്കിനുമുമ്പിലിരുന്ന്‌ അഭീഷ്ടസിദ്ധിക്കായി ജപം തുടങ്ങിയവ നടത്തിയാല്‍ ക്ഷിപ്രഫലം ഉണ്ടാകുമെന്നാണ്‌ വിശ്വാസിക്കപ്പെടുന്നത്‌. നെയ്‌ വിളക്ക്‌ മറ്റ്‌ എണ്ണ കൊണ്ടുള്ള തിരിയില്‍ നിന്നോ വിളക്കില്‍ നിന്നോ കൊളുത്തരുത്‌. ശുദ്ധമായ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവയും ഗൃഹ ദീപത്തിനുപയോഗിക്കാം. ചിലയിടങ്ങളില്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്കു മാത്രമേ എള്ളെണ്ണ ഉപയോഗിക്കാറുള്ളൂ. മറ്റ്‌ എണ്ണകള്‍ ഉപയോഗിച്ച്‌ വിളക്ക്കൊളുത്തരുതെന്നാണ്‌ സങ്കല്‍പം. കരിംപുക അധികം ഉയരുന്ന എണ്ണകള്‍ ഉപയോഗിക്കുന്നത്‌ അശ്രീകരമാണ്‌.
പ്രശ്നമാര്‍ഗ്ഗത്തില്‍ എണ്ണയെ ശരീരമായും തിരിയെ ആത്മാവായും ജ്വാലയെ ആയുസ്സായും വിളക്കിനെ ഭവനമായും സൂചിപ്പിച്ചിട്ടുണ്ട്‌. ദീപം ഇടത്തുവശത്തേക്ക്‌ തിരിഞ്ഞുകത്തുക, മലിനമായി തോന്നുക, മങ്ങിയും ചെറുതായും ഇരിക്കുക, പൊരികള്‍ പുറപ്പെടുക, പൊട്ടുക, അകാരണമായി കെടുക, ആളിക്കത്തുക, ഇരട്ട ജ്വാലകള്‍ ഉണ്ടാകുക, വിറയാര്‍ന്നു കത്തുക തുടങ്ങിയവയൊക്കെ അശുഭലക്ഷണമാണ്‌. പതിവായി ഇവ ഭവനങ്ങളിലും സംഭവിച്ചാല്‍ ദോഷപരിഹാരാര്‍ത്ഥം ഈശ്വരഭജനം തുടങ്ങിയവ അനുഷ്ഠിക്കേണ്ടതാണ്‌. സ്വര്‍ണ്ണനിറത്തില്‍ പ്രകാശത്തോടും ചായ്‌വില്ലാതെ നേരെ ഉയര്‍ന്ന്‌ പൊങ്ങുന്നതുമായ ജ്വാല ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. വായ്കൊണ്ട്‌ ഊതി നിലവിളക്ക്‌ അണയ്ക്കരുത്‌. തിരി പിന്നിലേക്കെടുത്ത്‌ എണ്ണയില്‍ മുക്കിയോ അല്‍പം എണ്ണ ദീപത്തില്‍ വീഴ്ത്തിയോ അണയ്ക്കാം. ദീപം കരിന്തിരി കത്തി അണയരുതെന്നാണ്‌ വിശ്വാസം.
ദീപം കൊളുത്തുമ്പോള്‍ എണ്ണ, തിരി, വിളക്ക്‌ എന്നിവ തികച്ചും ശുദ്ധമായിരിക്കണം. ശരീരം, മന:ശുദ്ധിയോടെ വേണം വിളക്കുകൊളുത്തേണ്ടത്‌. മംഗല്യവതികളായ സ്ത്രീകള്‍ നിലവിളക്കു കൊളുത്തുന്നത്‌ മംഗളപ്രദമാണ്‌. ഒരുപിടി പൂവ്‌ വിളക്കിന്‌ മുന്‍പില്‍ അര്‍പ്പിക്കുക. വിളക്കില്‍ ചന്ദനം തുടങ്ങിയവ ചാര്‍ത്തുക. പൂമാലചാര്‍ത്തുക, സമീപം ചന്ദനത്തിരി കൊളുത്തുക തുടങ്ങിയവയും സൗകര്യപൂര്‍വ്വം അനുഷ്ഠിക്കാം. വിളക്ക്‌ കൊളുത്തിയ ശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന്‌ നാമം ജപിക്കുന്നതിന്‌ ഇവയെക്കാളൊക്കെ മഹത്വമുണ്ടെന്ന്‌ അറിയുക.
കാര്‍ത്തിക നക്ഷത്രത്തിന്റെ ദേവത അഗ്നിയാണ്‌. കാര്‍ത്തിക നക്ഷത്രം തോറും ഗൃഹത്തില്‍ പഞ്ചമുഖ നെയ്‌ വിളക്ക്‌ കൊടുത്തുന്നത്‌ ഐശ്വര്യപ്രദമാണ്‌.

Thursday, August 25, 2016

ശംഖ്

ക്ഷേത്രങ്ങളിലും കഥകളി പോലെയുള്ള കലാരൂപങ്ങളിലും വാദ്യമേളങ്ങളിലും അനുഷ്ഠാനങ്ങളുടെ ഭാഗമായുമൊക്കെ ഉപയോഗിക്കുന്ന വാദ്യമാണ് ശംഖ്.പ്രകാശ പൂര്‍ണമായ ആകാശമെന്നാണ്‌ ശംഖ്‌ എന്ന വാക്കിന്റെ അര്‍ത്ഥം. കേരളത്തില്‍ മാത്രമല്ല ഭാരതം മുഴുവൻ ഈ വാദ്യം പ്രചാരത്തിലുണ്ട്. ഓംകാര നാദമാണ് ശംഖു നാദം എന്ന് വിശേഷിപ്പിക്കുന്നു. 
പ്രണവമന്ത്രമായ ഓംകാര നാദവും ശംഖില്‍ നിന്ന് പുറപ്പെടുവിക്കുന്ന ശരിയായ നാദവും പല മംഗളകർമങ്ങളും തുടങ്ങുന്നത് ശംഖുനാദത്തോടെയാണ്. ക്ഷേത്രങ്ങളില്‍ എല്ലാ ആചാരങ്ങളും ആരഭിക്കുന്നതു ശംഖു നാടതോടെ ആകണമെന്ന് ചിട്ടയുണ്ട് . കൂടിയാട്ടത്തില്‍ കഥാപാത്രം രംഗത്തുവരുന്നതിന് മുൻപ് ശംഖ് വിളിക്കുന്നു . ചില പ്രത്യേക കഥാപാത്രങ്ങളുടെ വരവിനു മുൻപ് ശംഖൂതുന്ന പതിവ് കഥകളിയിലുമുണ്ട്. ഓംകാര നാദമാണ് ശംഖു നാദം എന്ന് വിശേഷിപ്പിക്കുന്നു. സമാനമാണെന്നാണ് വിശ്വാസം.

ശംഖുകൾ ദ്വാരമില്ലാത്തവയും ഉണ്ടാകാറുണ്ട്. പക്ഷേ ദ്വാരമില്ലാത്ത ശംഖ് വാദ്യമായി ഉപയോഗിക്കാനാവില്ല. വൈദികകർമ്മങ്ങൾക്കാണ് ഈ തരം ശംഖുകൾ ഉപയോഗിക്കുന്നത്.ക്ഷേത്രങ്ങളില്‍ അഭിഷേകം നടത്താന്‍ ശംഖ് ഉപയോഗിക്കുന്നു. ഹോമത്തിലും മറ്റുമായി തളിക്കുവാനുള്ള വെള്ളം ശേഖരിക്കാൻ ഈ തരം ശംഖുകൾ ഉപയോഗിക്കുന്നു. മഹാവിഷ്ണു പാഞ്ചജന്യം എന്ന ശംഖ് ധരിച്ചിരുന്നതും ഹൈന്ദവ സങ്കല്‍പ്പത്തില്‍ ഇടംപിരിയെന്നും വലം‌പിരിയെന്നും ശംഖ് രണ്ട് തരമുണ്ട്. സാധാരണയായി ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നത് ഇടം‌പിരി ശംഖാണ്. വലം‌പിരി ശംഖിന് വിശ്വാസികള്‍ പവിത്രമായ സ്ഥാനമാണ് നല്‍കുന്നത്.

വലം‌പിരി ശംഖ് സ്വന്തമാക്കുന്നവര്‍ക്ക് ദീര്‍ഘായുസ്സും കീര്‍ത്തിയും സമ്പത്തും കൈവരിക്കാനാവുമെന്നാണ് വിശ്വാസം. ഇത്തരം ശംഖിന്‍റെ നിറവും മിനുസവും വലുപ്പവും കൂടുന്നത് അനുസരിച്ച് ശക്തിയും കൂടുമെന്നാണ് ഹൈന്ദവരുടെ വിശ്വാസം.

പൂജാമുറിയിലാണ് വലം‌പിരി ശംഖ് സൂക്ഷിക്കേണ്ടത്. സ്വര്‍ണം കെട്ടിയ ശംഖിന് പാവനത കൂടുമെന്നും ഒരു വിശ്വാസമുണ്ട്. നിത്യേന വലം‌പിരി ശംഖ് ദര്‍ശിച്ചാല്‍ ഐശ്വര്യമുണ്ടാവുമെന്നാണ് പ്രമാണം. വിശേഷ ദിവസങ്ങളില്‍ ഇതിനെ പൂജിക്കുകയും വേണം.ശംഖിനുള്ള മഹത്വം വര്‍ദ്ധിപ്പിക്കുന്നു
ശംഖില്‍ ജലം നിറയ്ക്കുന്ന ക്രിയയെയാണ്‌ ശംഖപൂരണം എന്നുപറയുന്നത്‌. ശംഖില്‍ നിറയ്ക്കുന്ന ജലം പഞ്ചഭൂതങ്ങളിലൊന്നായ ജലമാണെന്ന്‌ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്‌. വാസ്തവത്തില്‍ പൂജോപകരണങ്ങളും, പൂജാദ്രവ്യങ്ങളും ശുദ്ധമാക്കുവാന്‍ പരിശുദ്ധമായ ജലം മന്ത്രസഹായത്തോടെ സൃഷ്ടിക്കുകയാണ്‌ പൂജാരി ശംഖപൂരണമെന്ന ക്രിയകൊണ്ട്‌ ചെയ്യുന്നത്‌. കല്‍പാന്ത പ്രളയത്തില്‍ സകല ചരാചരങ്ങളും വിലയം പ്രാപിച്ച്‌ കാരണജലമായി മറ്റൊരു കല്‍പം വരെ നിലനില്‍ക്കുന്നു. കാരണജലമാകട്ടെ മറ്റ്‌ പദാര്‍ത്ഥങ്ങളൊന്നും കൂടി കലരാനില്ലാത്തതുകൊണ്ട്‌ പരിശുദ്ധമായി തന്നെ നിലനില്‍ക്കുന്നു. മാലിന്യം സംഭവിക്കുന്നത്‌ ഏതെങ്കിലുമൊരു പദാര്‍ത്ഥത്തോടുകൂടി മറ്റൊരു പദാര്‍ത്ഥം കൂടി ചേരുമ്പോഴാണല്ലോ. സര്‍വവ്യാപിത്വമുള്ള ജലമാണ കാരണജലം. കാരണജലത്തില്‍ നിന്നാണ്‌ പിന്നീട്‌ സൃഷ്ടിജാലങ്ങളൊക്കെ ഉണ്ടാവുന്നത്‌. പരിശുദ്ധമായ കാരണജലത്തെയാണ്‌ ആവാഹനമന്ത്രത്തിലൂടെ പൂജാരി ശംഖജലത്തിലേക്ക്‌ ആവാഹിക്കുന്നത്‌. അമൃതതുല്യമായ കാരണജലത്തെ പൂജാരിയുടെ വലതുഭാഗത്തുവച്ച കിണ്ടിയിലേക്ക്‌ പകരുന്നു. കിണ്ടിയുടെ വാല്‍ മേല്‍പ്പോട്ടേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്നത്‌ ഗംഗയുടെ ഊര്‍ദ്ധ്വ പ്രവാഹത്തെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്‌. ഗംഗാജലം ശിവന്റെ ഉത്തമാംഗത്തില്‍ നിന്നാണല്ലോ പ്രവഹിക്കുന്നത്‌. കിണ്ടിയിലെ ജലം വാലിലൂടെ കൈയിലേക്ക്‌ പകരുന്ന പൂജാരി വാസ്തവത്തില്‍ ചെയ്യുന്നത്‌ ഗംഗാജലത്തെ കൈയിലേക്ക്‌ ശേഖരിക്കുക എന്നതാണ്‌. ഈ ജലമാണ്‌ പാജോപകരണങ്ങളേയും, പൂജാദ്രവ്യങ്ങളേയും ശുദ്ധമാക്കാന്‍ ഉപയോഗിക്കുന്നത്‌. ഇടതുവശത്ത്‌ വച്ചിരിക്കുന്ന കിണ്ടിയിലെ ജലം പഞ്ചഭൂതങ്ങളിലൊന്നായ ജലത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. ഇത്‌ കൈകള്‍ ശുദ്ധമാക്കാന്‍ മാത്രം ഉപയോഗിക്കുന്ന ജലമാണ്‌. പ്രത്യേകമുണ്ടാക്കിയ ശംഖ്കാലിലാണ്‌ ശംഖ്‌ വയ്ക്കുന്നത്‌. ശംഖ്കാല്‍ സാധകനെ പ്രതിനിധാനം ചെയ്യുന്നു. ശംഖപൂരണം ഏറ്റവും പരിശുദ്ധമായ കാരണജലത്തെ (ആദിജലത്തെ) പൂജ ചെയ്യുന്നതിനായി ആവാഹിക്കുന്ന ക്രിയയാണ്‌. ഈ സങ്കല്‍പത്തോടെ വേണം ക്രിയചെയ്യാന്‍. ‘കുഴിക്കാട്ടുപച്ച’യില്‍ ശംഖപൂരണത്തെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ശംഖിലെ ജലം എന്താണെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. തീര്‍ത്ഥവാഹനമന്ത്രമായ ‘ഗംഗേചയമുനേ ചൈവഗോദാവരി സരസ്വതി നിര്‍മ്മദേ സിന്ധു കാവേലി ജലേസ്മിന്‍ സന്നിധിം കുരു’ എന്ന മന്ത്രം ജപിച്ച്‌ സൂര്യമണ്ഡലത്തില്‍ നിന്ന്‌ തീര്‍ത്ഥത്തെ ആഹ്വാഹിച്ച്‌ പത്മത്തെ പൂജിച്ച്‌ മൂര്‍ത്തിയെ സങ്കല്‍പിച്ച്‌ പ്രണവോചാര മൂലമന്ത്രങ്ങളെക്കൊണ്ട്‌ ദേവന ആവാഹിച്ച്‌ ആവാഹന മുദ്രകളെ കാണിച്ച്‌ മൂലന്ത്രം കൊണ്ട്‌ വ്യാപകാംഗന്യാസം ചെയ്ത്‌ മൂലമന്ത്രം കൊണ്ട്‌ പൂജിക്കണം.
അതിനുശേഷം ശംഖിനെ ഇടതുകൈയില്‍വച്ച്‌ വലതുകൈകൊണ്ടടിച്ച്‌ മൂലമന്ത്രം എട്ട്‌ തവണ ജപിച്ച്‌ പ്രണവമന്ത്രം കൊണ്ട്‌ മൂന്നുതവണ അപ്യായിച്ച്‌ പരജലമായി (കാരണജലം) ധ്യാനിച്ച്‌ പൂജാഗൃഹത്തയും പൂജാസാധനകളേയും ആത്മാവിനേയും (പൂജാരിയേയും) മൂന്ന്‌ പ്രവശ്യം തളിയ്ക്കണം.

അര്‍ച്ചനയും ഫലസിദ്ധിയും

കുമാരസൂക്ത അര്‍ച്ചന :- സുബ്രഹ്മണ്യ പ്രീതി

സാരസ്വതാര്‍ച്ചന :- വിദ്യാഭിവൃദ്ധി

സ്വസ്തി അര്‍ച്ചന :- യാത്രകളില്‍ കാര്യസിദ്ധി

ഭാഗ്യ അര്‍ച്ചന :- കാര്യസാധ്യം, ധനസമ്പാദനം

ആയുര്‍ അര്‍ച്ചന :- രോഗശമനം, ദീര്‍ഘായുസ്

സംവാദ അര്‍ച്ചന :- ഐക്യമത്യം, സൗഹാര്‍ദ്ദം

ദേവി അര്‍ച്ചന :- ദേവി പ്രീതി

ത്രിഷ്ടുപ്പ് മന്ത്രാര്‍ച്ചന :- ആപല്‍നിവൃത്തി, അഭിഷ്ടസിദ്ധി

ശ്രീവിദ്യാമന്ത്രാര്‍ച്ചന :- വിദ്യയില്‍ ഉന്നതി

സ്വയംവര മന്ത്രാര്‍ച്ചന :- വിവാഹതടസ്സം നീങ്ങാന്‍

സര്‍വ്വരോഗശാന്തി മന്ത്രാര്‍ച്ചന :- രോഗശാന്തി

ശത്രുസംഹാര മന്ത്രാര്‍ച്ചന :- ശത്രുസംഹാരത്തിന്

ഗുരുതി പുഷ്പാഞ്ചലി :- ആഭിചാരദോഷം നീങ്ങികിട്ടാന്‍

ഗ്രഹപൂജകള്‍ :- ഗ്രഹപിഴ ദോഷശാന്തിക്ക്

രാഹുപൂജ :- സര്‍പ്പദോഷശമനം

നാവുകൊണ്ട് ഉറക്കെ ഭഗവനാമം ഉച്ചരിക്കുമ്പോള്‍ നമ്മുടെ എല്ലാ ശരീര അംഗങ്ങളും പുഷ്ടിയുള്ളതായിത്തീരും. നാമജപവും ഭജനയും വീടുവീടാന്തരം ഉണ്ടെങ്കില്‍ അമംഗളമായവ ദൂരെ മാറിപോവുകതന്നെ ചെയ്യും. നിരന്തര അധ്വാനം ശരീരത്തിനു പുഷ്ടിനല്കുന്നതുപോലെ കഠിനപരീക്ഷണങ്ങള്‍ മനസ്സിനുബലം നല്‍കും. നീചവും അധമവുമായ ചിന്തകളും പ്രവൃത്തികളും മനസ്സില്‍നിന്ന് നീക്കം ചെയ്യണം. അതിനു കരളുരുകി പ്രാര്‍ത്ഥിക്കുക തന്നെ വേണം.

Monday, August 22, 2016

ക്ഷേത്രത്തില്‍ തൊഴുതുമടങ്ങും മുമ്പ് എന്തിന് തീര്‍ത്ഥം സേവിക്കണം?

അമ്പലത്തില്‍ തൊഴുതുമടങ്ങുന്നതിനു മുമ്പ് തീര്‍ത്ഥം വാങ്ങണമെന്നും ശേഷം പ്രസാദം സ്വീകരിക്കണമെന്നും പറയാറുണ്ട്‌.

ദേവാംശത്തെ മന്ത്രധ്വനികളോടെ അഭിഷേകം ചെയ്തെടുക്കുന്ന ജലമാണ് തീ൪ത്ഥമായി ഭക്തര്‍ക്ക്‌ നല്‍കുന്നത്. വിശ്വാസത്തിന്റെയും ശാസ്ത്രത്തിന്റെയും രണ്ടു ഗുണങ്ങളാണ് തീ൪ത്ഥസേവയില്‍ നിന്ന് ലഭിക്കുന്നത്. ദേവബിംബ സ്പര്‍ശം കൊണ്ടും മന്ത്രധ്വനികള്‍ കൊണ്ടുമുള്ള പരിശുദ്ധിയാണ് ആദ്യത്തെ ഗുണം. രണ്ടാമത്തേതാകട്ടെ, തുളസി തുടങ്ങിയ ഔഷധസസ്യങ്ങളില്‍ നിന്നും കിട്ടുന്ന മാഹാത്മ്യവും.

കൈകളില്‍ വലതിന്റെ അഞ്ചുവിരലും മടക്കിയാല്‍ ഉണ്ടാകുന്ന കൈക്കുമ്പിളിലാണ് തീര്‍ത്ഥം വാങ്ങേണ്ടതെന്ന് വിധിയുണ്ട്. കൈക്കുമ്പിള്‍ അങ്ങനെ തന്നെ ഉയര്‍ത്തി കയ്യില്‍ പ്രകടമായി ഉയര്‍ന്നു കാണുന്ന ചന്ദ്ര മണ്ഡലത്തിന്റെയും ശുക്രമണ്ഡലത്തിന്റെയും ഇടയ്ക്കുള്ള ഇടുക്കിലൂടെയാണ് തീര്‍ത്ഥം സേവിക്കേണ്ടത്.

ഇത്തരത്തില്‍ തീര്‍ത്ഥം സേവിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണെന്ന് പാശ്ചാത്യ ഗവേഷകര്‍ പോലും സമ്മതിച്ചിട്ടുണ്ട്. തീ൪ത്ഥങ്ങളില്‍ ചേര്‍ക്കുന്ന തുളസി, കൂവളം, താമര, മന്ദാരം, തെച്ചി, മഞ്ഞള്‍ എന്നിവയുടെ ഔഷധ ഗുണങ്ങള്‍ പ്രധാനമായും രക്തചംക്രമണത്തെ വര്‍ദ്ധിപ്പിക്കും. കൂടാതെ രക്തത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

ഹൈന്ദവവിശ്വാസപ്രകാരം തീര്‍ത്ഥം സേവിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വിശദീകരണമുണ്ട്. സാധാരണയായി ചുണ്ടുകള്‍ എച്ചിലല്ലെങ്കിലും വായ്ക്കകം എച്ചിലാണ്. വായ്ക്കകത്തെ നാവിന്റെ സംസര്‍ഗ്ഗം കാരണം ചുണ്ടുകളും എച്ചിലായി മാറും. ചുണ്ട് തൊട്ടാലും കൈ കഴുകേണ്ടതുണ്ട്. അതുകൊണ്ട് ചുണ്ടുകള്‍ അകത്തേക്കാക്കിയിട്ടുവേണം തീര്‍ത്ഥം വലിച്ചു കുടിക്കാന്‍. ഇരുച്ചുണ്ടുകളും തൊടാന്‍ ഇടവരരുത്. സേവിച്ച തീ൪ത്ഥജലത്തിന്റെ ബാക്കി, ഉള്ളംകയ്യില്‍ ശേഷിക്കുന്നതത്രയും ശിരസ്സിലും മുഖത്തും ദേഹത്തുമുഴുവനും തളിക്കണം. സേവിച്ച തീ൪ത്ഥജലത്തില്‍ നിന്നും ഒരു തുള്ളി പോലും താഴത്ത് വീഴാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്

Wednesday, August 17, 2016

കാവടി നേർച്ചയുടെ ഐതിഹ്യം

മഹാമുനിയായ അഗസ്ത്യർ കൈലാസത്തിലെത്തി മഹാദേവനെ പൂജിച്ചു മടങ്ങുമ്പോൾ ഭഗവാന്റെ അനുഗ്രഹത്തോടെ രണ്ടു പർവതങ്ങൾ നേടി. ഹിഡുംബൻ എന്ന അസുരനായ അനുചരന്റെ തോളിൽ ഒരു ദണ്ഡിന്റെ രണ്ടറ്റങ്ങളിലായി മലകൾ എടുത്ത് തന്റെ പർണശാലയിലെത്തിക്കാൻ
ചട്ടംകെട്ടിയ ശേഷം അഗസ്ത്യമുനി കൈലാസത്തിൽ നിന്നു മടങ്ങി. പഴനിക്കു
സമീപമെത്തിയപ്പോൾ ക്ഷീണം കാരണം ഹിഡുംബൻ വിശ്രമിക്കാനായി ഈ മലകൾ തോളിൽ നിന്നിറക്കി. അവ പിന്നീട് ഉയർത്താൻ ശ്രമിച്ചെങ്കിലും അതിനായില്ല. കാരണം തേടിയ ഹിഡുംബന് മലകളിലൊന്നായ ശിവഗിരിയിൽ തേജ്വസാർന്ന ഒരു ബാലൻ കൗപീനം മാത്രം ധരിച്ച് വടിയും ധരിച്ചു നിൽക്കുന്നതാണ് കാണാനായത്. ഈ ബാലനാകട്ടെ, കൈലാസപർവതനിരയുടെ ഭാഗമായ മല തന്റേതാണെന്ന് ഹിഡുംബനോട് വാദിച്ചു. വാക്കുതർക്കത്തിനു
ശേഷമുണ്ടായ യുദ്ധത്തിൽ ഹിഡുംബനെ ബാലൻ വധിച്ചു. ദിവ്യദൃഷ്ടിയിൽ ഇക്കാര്യം അറിഞ്ഞ അഗസ്ത്യമുനിയും ഹിഡുംബന്റെ ഭാര്യയ്ക്കൊപ്പം
അവിടെയെത്തി ദിവ്യബാലനായ സുബ്രഹ്മണ്യനെ സ്തുതിച്ച് ക്ഷമ യാചിച്ചു. പ്രീതനായ ദണ്ഡായുധപാണി ഹിഡുംബനെ ജീവൻ നൽകി. പുനർജനിച്ച
ഹിഡുംബനാവട്ടെ രണ്ടു വരങ്ങളാണ് ചോദിച്ചത്. ഒന്ന് തന്നെ പഴനിയാണ്ടവന്റെ ദ്വാരപാലകനാക്കണം. രണ്ട് താൻ മലകൾ കൊണ്ടു വന്നപോലെ പൂജാദ്രവ്യങ്ങൾ ക്ഷേത്രത്തിൽ കാവടിയായി കൊണ്ടു വരുന്നവരെ അനുഗ്രഹിക്കണം. ഈ രണ്ടു വരങ്ങളും മുരുകൻ ഹിഡുംബനു നൽകി. പഴനിമലയിലേക്കുള്ള പടികൾ കയറി വരുമ്പോൾ പകുതി വഴിയെത്തുമ്പോൾ ഹിഡുംബന്റെ ക്ഷേത്രവും നിലകൊളളുന്നു. ദേവകളുടെ
സേനാധിപതിയുടെ സന്നിധിയിൽ ഒരു അസുരന് ഭക്തർ
ആരാധനയർപ്പിക്കുന്ന ക്ഷേത്രമെന്ന പ്രത്യേകത ഇതിനുണ്ട്.