Showing posts with label ശ്രീ ലളിതാ സഹസ്രനാമം. Show all posts
Showing posts with label ശ്രീ ലളിതാ സഹസ്രനാമം. Show all posts

Tuesday, September 27, 2016

ശ്രീ ലളിതാ സഹസ്രനാമം951-1000

951) ശാശ്വതീ = നിത്യയായവള്‍, ഒരു നാശവുമില്ലാത്ത ദേവീ


952) ശാശ്വതൈശ്വര്യാ = നിത്യമായ ഐശ്വര്യത്തോട് കൂടിയവള്‍


953) ശര്‍മ്മദാ = സുഖം ദാനം ചെയ്യുന്നവള്‍


954) ശംഭുമോഹിനീ = ശംഭുവിനെ മോഹിപ്പിക്കുന്നവള്‍

955) ധരാ = ഭൂദേവിയുടെ രൂപത്തില്‍ എല്ലാത്തിനെയും ധരിക്കുന്നവള്‍


956) ധരസുതാ = ഹിമവാന്റെ പുത്രിയായ ദേവീ


957) ധന്യാ = ധനമുള്ള ദേവീ


958) ധര്‍മ്മിണീ = ധര്‍മ്മശീലമുള്ള ദേവീ


959) ധര്‍മ്മവര്‍ദ്ധിനീ = ധര്‍മ്മങ്ങളെ വര്‍ദ്ധിപ്പിക്കുന്ന ദേവീ


960) ലോകാതീതാ = ലോകങ്ങള്‍ക്ക് അതീതയായ ദേവീ


961) ഗുണാതീതാ = ഗുണങ്ങള്‍ക്ക് അതീതയായ ദേവീ


962) സര്‍വ്വാതീതാ = സര്‍വ്വതിനും അതീതയായ ദേവീ


963) ശമാത്മികാ = ശാന്തത സ്വരൂപമായുള്ള ദേവീ


964) ബന്ധൂകകുസുമപ്രഖ്യാ = ഉച്ചമലരി (ചെമ്പരത്തി)യുടെ കാന്തി ഉള്ള ദേവീ 


965) ബാലാ = ബാലാ ദേവിയുടെ രൂപം ധരിച്ച ദേവീ


966) ലീലാവിനോദിനീ = ലീലകള്‍ കൊണ്ട് വിനോദിക്കുന്നവള്‍


967) സുമംഗലീ = നിത്യസുമംഗലി ആയ ദേവീ


968) സുഖകരീ = സുഖത്തെ ദാനം ചെയ്യുന്ന ദേവീ


969) സുവേഷാഢ്യാ = നല്ല വേഷത്താല്‍ ആഢ്യയായവള്‍


970) സുവാസിനീ = എന്നും ഭര്‍ത്തൃമതിയായവള്‍ (പരമശിവന് നാശമില്ലല്ലോ)

971) സുവാസിന്യര്‍ച്ചനപ്രീതാ = സുവാസിനികള്‍ നടത്തുന്ന പൂജയില്‍ പ്രീതയാകുന്ന ദേവീ


972) ആശോഭനാ = ശുദ്ധപ്രകാശരൂപിണീ


973) ശുദ്ധമാനസാ = ശുദ്ധമായ മനസ്സുള്ള ദേവീ


974) ബിന്ദുതര്‍പ്പണസന്തുഷ്ടാ = ശ്രീചക്രമദ്ധ്യത്തിലെ ബിന്ദുവിലെ തര്‍പ്പണത്തില്‍ തൃപ്തിയുള്ള ദേവീ


975) പൂര്‍വജാ = എല്ലാത്തിനും മുമ്പേ ജനിച്ചവള്‍


976) ത്രിപുരാംബികാ = ത്രിപുരാംബികയുടെ രൂപത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ

977) ദശമുദ്രാസമാരാധ്യാ = ദശമുദ്രകളാല്‍ സമ്യക്കാം വണ്ണം ആരാധിക്കപ്പെടുന്ന ദേവീ


978) ത്രിപുരാശ്രീവശങ്കരീ = ശ്രീചക്രത്തിലെ അഞ്ചാം ചക്രമായ സര്‍വാര്‍ത്ഥസാധകചക്രത്തിന്റെ അധിഷ്ഠാനദേവതയായ ത്രിപുരാശ്രീയെ വശത്താക്കിയ ദേവീ


979) ജ്ഞാനമുദ്രാ = ചൂണ്ടുവിരലും പെരുവിരലും കൂട്ടി മറ്റു വിരലുകള്‍ നിവര്‍ത്തിപ്പിടിക്കുന്ന മുദ്രയാണ് ജ്ഞാനമുദ്ര


980) ജ്ഞാനഗമ്യാ = ജ്ഞാനം കൊണ്ട് ഗമിക്കാവുന്നവള്‍


981) ജ്ഞാനജ്ഞേയസ്വരൂപിണീ = ജ്ഞാനം കൊണ്ട് അറിയത്തക്കതായ സ്വരൂപത്തോട് കൂടിയവള്‍

982) യോനിമുദ്രാ = ശ്രീചക്ര കേന്ദ്രമായ സര്‍വാനന്ദമയചക്രത്തിന്റെ ചക്രേശ്വരിയായ മഹാത്രിപുരസുന്ദരിയുടെ രൂപത്തില്‍ യോനിമുദ്രയില്‍ ഇരിക്കുന്ന ദേവീ


983) ത്രിഖണ്ഡേശീ = ശ്രീചക്രത്തിന് മുഴുവന്‍ ബാധകമായ സര്‍വത്രിഖണ്ഡ എന്ന മുദ്രയുടെ അധിപതിയായ ദേവീ


984) ത്രിഗുണാ = സത്വ രജ തമോ ഗുണങ്ങള്‍ ഉള്ള ദേവീ


985) അംബാ = ജഗത്തിന് അമ്മയായ ദേവീ


986) ത്രികോണഗാ = ശ്രീചക്രാന്തര്‍ഗ്ഗതമായ യോനീ ചക്രത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ


987) അനഘാ = പാപക്കറ തൊട്ടു തീണ്ടാത്ത ദേവീ


988) അദ്ഭുതചാരിത്രാ = അദ്ഭുതകരങ്ങളായ ചരിത്രങ്ങളോട് കൂടിയ ദേവീ


989) വാഞ്ഛിതാര്‍ത്ഥപ്രദായിനീ = വാഞ്ഛിതങ്ങളായ അര്‍ത്ഥങ്ങളെ പ്രദാനം ചെയ്യുന്ന ദേവീ

990) അഭ്യാസാതിശയജ്ഞാതാ = അഭ്യാസാതിശയം കൊണ്ട് അറിയപ്പെടേണ്ട ദേവീ


991) ഷഡാധ്വാതീതരൂപിണീ = ആറ് ഉപാസനാമാര്‍ഗ്ഗങ്ങള്‍ക്ക് അതീതമായ രൂപമുള്ള ദേവീ


992) അവ്യാജാകരുണാമൂര്‍ത്തി = ഒട്ടും വ്യാജമല്ലാത്ത കരുണ ഭക്തരില്‍ ചൊരിയുന്ന ദേവീ


993) അജ്ഞാനധ്വാന്തദീപികാ = അജ്ഞാനമാകുന്ന ഇരുട്ടിന് ദീപമാകുന്ന ദേവീ

994) ആബാലഗോപവിദിതാ = ചെറിയ കുട്ടികള്‍ക്കും ഗോപന്മാര്‍ക്കും അടക്കം എല്ലാവര്‍ക്കും അറിയാനാകുന്ന ദേവീ


995) സര്‍വാനുല്ലംഘ്യശാസനാ = സര്‍വ്വരാലും ലംഘിക്കാനാവാത്ത ആജ്ഞാശക്തിയോട് കൂടിയ ദേവീ


996) ശ്രീചക്രരാജനിലയാ = ശ്രീചക്രം നിലയമായ ദേവീ


997) ശ്രീമത്​ത്രിപുരസുന്ദരീ = ത്രിപുരനായ ശിവന്റെ സുന്ദരിയായ പത്നിയായി വിളങ്ങുന്ന ദേവീ

998) ശ്രീശിവാ = മംഗളം നല്‍കുന്ന ദേവീ


999) ശിവശക്തൈക്യരൂപിണീ = ശിവശക്തികളുടെ ഐക്യമായ ദേവീ


1000) ലളിതാംബികാ = ലളിതയും അംബികയായും സ്ഥിതി ചെയ്യുന്ന ദേവീ

അവിടുന്ന് എന്റെ തെറ്റുകുറ്റങ്ങളും പിഴകളും പൊറുത്ത് എന്നെ അനുഗ്രഹിച്ച് കാത്തരുളേണമേ........

ശ്രീ ലളിതാ സഹസ്രനാമം901-950

901) നാദരൂപിണീ = നാദം രൂപമായ ദേവീ


902) വിജ്ഞാനകലനാ = വിജ്ഞാനത്തെ ഉണ്ടാക്കുന്ന ദേവീ


903) കല്യാ = കലാവിദ്യകളില്‍ നൈപുമ്യമുള്ള ദേവീ


904) വിദഗ്ദ്ധാ = സാമര്‍ത്ഥ്യമുള്ള ദേവീ


905) ബൈന്ദവാസനാ = ആജ്ഞാചക്രത്തിന് മുകളില്‍ സഹസ്രാരപത്മത്തിന്റെ മദ്ധ്യബിന്ദുവില്‍ സ്ഥിതി ചെയ്യുന്ന ദേവീ

906) തത്ത്വാധികാ = തത്ത്വങ്ങളെക്കാള്‍ അധികം നിലനില്പുള്ള ദേവീ


907) തത്ത്വമയീ = തത്ത്വങ്ങളുടെ രൂപത്തോട് കൂടിയ ദേവീ


908) തത്ത്വമര്‍ത്ഥസ്വരൂപിണീ = തത്ത്വങ്ങളുടെ ചൈതന്യമായി നിലകൊള്ളുന്ന ദേവീ


909) സാമഗാനപ്രിയാ = സാമവേദഗാനം പ്രിയമായ ദേവീ


910) സൌമ്യാ = ചന്ദ്രന് തുല്യം നൈര്‍മ്മല്യവും പ്രകാശിതവുമായ ചൈതന്യത്തോട് കൂടിയ ദേവീ


911) സദാശിവകുടുംബിനീ = സദാശിവന്റെ പത്നിയായി സ്ഥിതി ചെയ്യുന്ന ദേവീ

912) സവ്യാപസവ്യമാര്‍ഗ്ഗസ്ഥാ = സവ്യം, അപസവ്യം, മാര്‍ഗം എന്നിവയില്‍ സ്ഥിതി ചെയ്യുന്ന ദേവീ


913) സര്‍വാപദ്വിനിവാരിണീ = എല്ലാ ആപത്തുകളെയും നിവാരണം ചെയ്യുന്ന ദേവീ


914) സ്വസ്ഥാ = തന്നില്‍ത്തന്നെ സ്ഥിതി ചെയ്യുന്ന ദേവീ


915) സ്വഭാവമധുരാ = മധുരമായ സ്വഭാവമുള്ള ദേവീ


916) ധീരാ = ഐശ്വര്യവതിയായ ദേവീ


917) ധീരസമര്‍ച്ചിതാ = ധീരന്മാരാല്‍ സമ്യക്കായ വണ്ണം അര്‍ച്ചിക്കപ്പെടുന്ന ദേവീ

918) ചൈതന്യാര്‍ഘ്യസമാരാധ്യാ = ചൈതന്യമാകുന്ന ജലം കൊണ്ട് അര്‍ച്ചിക്കപ്പെടുന്ന ദേവീ


919) ചൈതന്യകുസുമപ്രിയാ = ചൈതന്യമാകുന്ന പൂവ് ഇഷ്ടപ്പെടുന്ന ദേവീ


920) സദോദിതാ = ഒരിക്കലും അസ്തമിക്കാത്ത ജ്യോതിസ്സായി നിലകൊള്ളുന്ന ദേവീ


921) സദാതുഷ്ടാ = എല്ലായ്പ്പോളും സന്തോഷമുള്ള ദേവീ


922) തരുണാദിത്യപാടലാ = മദ്ധ്യാഹ്നത്തിന് മുമ്പുള്ള സൂര്യനെപ്പോലെ വെളുപ്പും ചെമപ്പും കലര്‍ന്ന വര്‍ണ്ണമുള്ള ദേവീ

923) ദക്ഷിണാദക്ഷിണാരാധ്യാ = പണ്ഡിതന്മാരാലും പാമരന്മാരാലും ആരാധിക്കപ്പെടുന്നവള്‍


924) ദരസ്മേരമുഖാംബുജാ = അല്പഹാസം കൊണ്ട് ശോഭിക്കുന്ന മുഖാംബുജത്തോട് കൂടിയ ദേവീ


925) കൌലിനീ കേവലാ= കൌലതന്ത്രത്തില്‍ സ്ഥിതി ചെയ്യുന്നവളേ


926) അനര്‍ഘ്യകൈവല്യപദദായിനീ = വിലമതിക്കാനാവാത്ത കൈവല്യപദം ദാനം ചെയ്യുന്നവളേ

927) സ്ത്രോത്രപ്രിയാ = സ്ത്രോത്രങ്ങളില്‍ പ്രിയമുള്ളവളേ


928) സ്തുതിമതീ = സ്തുതികളുടെ സാരമായ ദേവീ


929) ശ്രുതിസംസ്തുതവൈഭവാ = വേദങ്ങളില്‍ സംസ്തുതമായ വൈഭവം ഉള്ള ദേവീ


930) മനസ്വിനീ = സ്വതന്ത്രമായ മനസ്സുള്ള ദേവീ


931) മാനവതീ = കീര്‍ത്തിയുള്ള ദേവീ


932) മഹേശീ = മഹേശ്വര പത്നീ


933) മംഗലാകൃതിഃ = ശുഭകാരിണിയായ ദേവീ

934) വിശ്വമാതാ = വിശ്വത്തിന് മാതാവായ ദേവീ


935) ജഗദ്ധാത്രീ = ജഗത്തിന് അമ്മയായവള്‍


936) വിശാലാക്ഷീ = മനോഹരമായ കണ്ണുകളോട് കൂടിയ ദേവീ


937) വിരാഗിണീ = യാതൊന്നിനോടും ആസക്തിയില്ലാത്ത ദേവീ


938) പ്രഗല്ഭാ = സൃഷ്ടി അടക്കമുള്ള കര്‍മ്മങ്ങളില്‍ സാമര്‍ത്ഥ്യമുള്ള ദേവീ


939) പരമോദാരാ = പരമമായ ഔദാര്യമുള്ള ദേവീ


940) പരമോദാ = സര്‍വ്വോത്കൃഷ്ടമായ ആനന്ദം നല്‍കുന്ന ദേവീ


941) മനോമയീ = മനോരൂപമായി വര്‍ത്തിക്കുന്ന ദേവീ

942) വ്യോമകേശീ = വ്യോമം (ആകാശം) കേശമായിട്ടുള്ള പരമേശ്വരന്റെ പത്നിയായ ദേവീ


943) വിമാനസ്ഥാ = വിമാനത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ


944) വജ്രിണീ = വജ്രായുധം ധരിച്ച ദേവീ


945) വാമകേശ്വരീ = പ്രജാപതികള്‍ക്ക് ഈശ്വരിയായ ദേവീ


946) പഞ്ചയജ്ഞപ്രിയാ = അദ്ധ്യായനം, തര്‍പ്പണം, ഹോമം, ബലി, അതിഥി പൂജ തുടങ്ങിയ പഞ്ചയജ്ഞങ്ങളില്‍ പ്രിയമുള്ള ദേവീ


947) പഞ്ചപ്രേതമഞ്ചാധിശായിനീ = പഞ്ചപ്രേതങ്ങള്‍ കാലുകളാകുന്ന മഞ്ചത്തില്‍ വസിക്കുന്നവളേ(58-ം നാമം)

948) പഞ്ചമീ = പഞ്ചമനായ സദാശിവന്റെ പത്നീ (ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, ഈശ്വരന്‍, സദാശിവന്‍ എന്നിവരാണ് മുന്‍ മന്ത്രത്തില്‍ പറഞ്ഞ പഞ്ചപ്രേതങ്ങള്‍)


949) പഞ്ചഭൂതേശീ = പഞ്ചഭൂതങ്ങള്‍ക്ക് ഈശ്വരിയായവളേ


950) പഞ്ചസംഖ്യോപചാരിണീ = ഗന്ധം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം എന്നിങ്ങനെയുള്ള അഞ്ച് ഉപചാരങ്ങളാല്‍ പൂജിക്കപ്പെടുന്ന ദേവീ

ശ്രീ ലളിതാ സഹസ്രനാമം851-900

851) ജന്മമൃത്യുജരാതപ്തജനവിശ്രാന്തിദായിനീ = ജനനം, മരണം, വാര്‍ദ്ധക്യം എന്നിവയാല്‍ ദുഃഖമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ശാന്തി നല്‍കുന്ന ദേവീ


852) സര്‍വ്വോപനിഷദുദ്ഘുഷ്ടാ = എല്ലാ ഉപനിഷത്തുക്കളാലും വിളംബരം ചെയ്യപ്പെടുന്ന ദേവീ


853) ശാന്ത്യതീതകലാത്മികാ = ദ്വന്ദ്വഭേദം നശിച്ച് ആത്മാനന്ദം അനുഭവിക്കുന്ന ശാന്ത്യതീതം എന്ന കലയാകുന്ന ദേവീ

854) ഗംഭീരാ = ആഴമറ്റവളായ ദേവീ


855) ഗഗനാന്തസ്ഥാ = ഹൃദയാകാശത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ


856) ഗര്‍വ്വിതാ = ഗര്‍വ്വിതയായ ദേവീ


857) ഗാനലോലുപാ = സംഗീതപ്രിയയായ ദേവീ


858) കല്പനാരഹിതാ = വാസനാജന്യങ്ങളായ സങ്കല്പങ്ങളില്ലാത്ത ദേവീ


859) കാഷ്ഠാ = വേദാന്തപ്രണീതമായ പരമലക്ഷ്യമായ ദേവീ


860) അകാന്താ = ദുഃഖവും പാപവും അകറ്റുന്ന ദേവീ


861) കാന്താര്‍ദ്ധവിഗ്രഹാ = ഭര്‍ത്താവിന്റെ പാതി ശരീരമായിരിക്കുന്ന ദേവീ

862) കാര്യകാരണനിര്‍മ്മുക്താ = കാര്യകാരണബന്ധങ്ങളില്‍ നിന്നു സ്വതന്ത്രയായ ദേവീ


863) കാമകേളി തരംഗിതാ = പരമശിവനുമായുള്ള സ്നേഹപ്രകടനങ്ങളില്‍ ഉല്ലാസപുളകിതയായ ദേവീ


864) കനത്കനകതാടങ്കാ = മിന്നിത്തിളങ്ങുന്ന സ്വര്‍ണ്ണകുണ്ഡലങ്ങളോട് കൂടിയ ദേവീ


865) ലീലാവിഗ്രഹധാരിണീ = പ്രപഞ്ചലീലയ്ക്കായി ശരീരമെടുത്ത ദേവീ

866) അജാ = ജനനമില്ലാത്ത ദേവീ


867) ക്ഷയവിനിര്‍മ്മുക്താ = നാശമില്ലാത്ത ദേവീ


868) മുഗ്ദ്ധാ = മോഹിനിയായ ദേവീ


869) ക്ഷിപ്രപ്രസാദിനീ = വേഗത്തില്‍ പ്രസാദിക്കുന്ന ദേവീ


870) അന്തര്‍മുഖസമാരാദ്ധ്യാ = ആത്മധ്യാനത്തിലൂടെ സാക്ഷാത്ക്കരിക്കേണ്ട ദേവീ


871) ബഹിര്‍മ്മുഖസുദുര്‍ല്ലഭാ = ബഹിര്‍മ്മുഖരായവര്‍ക്ക് അത്യന്തം ദുര്‍ല്ലഭയായ ദേവീ

872) ത്രയീ = മൂന്ന് വേദങ്ങളുടേയും സ്വരൂപമായ ദേവീ (ഋഗ്-യജുര്‍-സാമവേദം)


873) ത്രിവര്‍ഗ്ഗനിലയാ = ധര്‍മ്മാര്‍ത്ഥകാമങ്ങളുടെ വിളനിലമായ ദേവീ


874) ത്രിസ്ഥാ = മൂന്ന് ലോകങ്ങളിലും സ്ഥിതി ചെയ്യുന്ന ദേവീ


875) ത്രിപുരമാലിനീ = ത്രിപുരമാലിനിയായ ദേവീ


876) നിരാമയാ = രോഗങ്ങളില്ലാത്ത ദേവീ


877) നിരാലംബാ = ആലംബനമില്ലാത്ത ദേവീ (ദേവിയാണല്ലോ എല്ലാത്തിനും ആലംബം)


878) സ്വാത്മാരാമാ = തന്നില്‍ത്തന്നെ (ആത്മാവില്‍) ആനന്ദിക്കുന്ന ദേവീ


879) സുധാസൃതിഃ = അമൃതം പ്രവഹിപ്പിക്കുന്ന ദേവീ

880) സംസാരപങ്കനിര്‍മ്മഗ്നസമുദ്ധരണപണ്ഡിതാ = സംസാരമാകുന്ന ചെളിയില്‍ മുങ്ങിക്കിടക്കുന്നവരെ കരകയറ്റുന്നതില്‍ സമര്‍ത്ഥയായ ദേവീ


881) യജ്ഞപ്രിയാ = യജ്ഞങ്ങളില്‍ പ്രിയമുള്ളവളായ ദേവീ


882) യജ്ഞകര്‍ത്തീ = യജ്ഞങ്ങള്‍ ചെയ്യുന്ന ദേവീ


883) യജമാനസ്വരൂപിണീ = എല്ലാ യജ്ഞങ്ങളും അവിടുത്തെ ഹിതമനുസരിച്ചാകയാല്‍ യാഗം നടത്തിക്കുന്ന യജമാനന്റെ രൂപത്തില്‍ വര്‍ത്തിക്കുന്നവളായി കാണേണ്ട ദേവീ

884) ധര്‍മ്മാധാരാ = ധര്‍മ്മങ്ങള്‍ക്ക് ആധാരമായ ദേവീ


885) ധനാദ്ധ്യക്ഷാ = ധനത്തിന് സ്വാമിനി ആയ ദേവീ


886) ധനധാന്യവിവര്‍ദ്ധിനീ = ധനത്തേയും ധാന്യത്തേയും വിശേഷേണ വര്‍ദ്ധിപ്പിക്കുന്ന ദേവീ


887) വിപ്രപ്രിയാ = ജ്ഞാനികളില്‍ പ്രിയമുള്ള ദേവീ (വിപ്രന് ബ്രാഹ്മണന്‍ എന്നും അര്‍ത്ഥമുണ്ട്)


888) വിപ്രരൂപാ = ജ്ഞാനികളുടെ രൂപത്തില്‍ വിളങ്ങുന്ന ദേവീ


889) വിശ്വഭ്രമണകാരിണീ = വിശ്വത്തിന്റെ ഭ്രമണത്തിന് കാരണമായ ദേവീ

890) വിശ്വഗ്രാസാ = വിശ്വത്തെ ഗ്രസിക്കുന്ന ദേവീ


891) വിദ്രുമാഭാ = പവിഴ കാന്തി ഉള്ള ദേവീ


892) വൈഷ്ണവീ = വിഷ്ണുവിന്റെ ശക്തിരൂപത്തില്‍ വസിക്കുന്ന ദേവീ


893) വിഷ്ണുരൂപിണീ = വിഷ്ണുരൂപത്തില്‍ വസിക്കുന്ന ദേവീ


894) അയോനി = ഉദ്ഭവസ്ഥാനം ഇല്ലാത്ത ദേവീ


895) യോനിനിലയാ = ഉത്പത്തിസ്ഥാനമായി നിലകൊള്ളുന്ന ദേവീ


896) കൂടസ്ഥാ = കൂടത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ


897) കുലരൂപിണീ = കുലം രൂപമായുള്ള ദേവീ

898) വീരഗോഷ്ഠീപ്രിയാ = വീരന്മാരുടെ പ്രവര്‍ത്തികളില്‍ താല്പര്യമുള്ള ദേവീ


899) വീരാ = വീര്യമുള്ള ദേവീ


900) നൈഷ്കര്‍മ്യാ = കര്‍മ്മബന്ധങളില്ലാത്ത ദേവീ

ശ്രീ ലളിതാ സഹസ്രനാമം801-850

801) പുഷ്ടാ = ഭക്തരുടെ സ്നേഹരസത്താല്‍ പുഷ്ടിയുള്ള ദേവീ 


802) പുരാതനാ = പുരാതനകാലം മുതലേ പ്രപഞ്ചത്തില്‍ നിലകൊള്ളുന്ന ദേവീ


803) പൂജ്യാ = പൂജനീയയായ ദേവീ


804) പുഷ്ക്കരാ = താമരപോലെ നൈര്‍മ്മല്യതയുള്ള ദേവീ


805) പുഷ്ക്കരേക്ഷണാ = താമരപ്പൂ പോലെ മനോഹരങ്ങളായ നേത്രങ്ങളുള്ള ദേവീ

806) പരംജ്യോതിഃ = പരമപ്രകാശമായി കുടികൊള്ളുന്ന ദേവീ


807) പരംധാമ = പരമനിവാസസ്ഥാനമായ ദേവീ


808) പരമാണുഃ = ഏറ്റവും സൂക്ഷ്മമായ രൂപത്തിലും കുടികൊള്ളുന്ന ദേവീ


809) പരാത്പരാ = പരമമായവയെക്കാളും പരമശ്രേഷ്ഠമായ ദേവീ


810) പാശഹസ്താ = കയ്യില്‍ പാശം ധരിച്ചിരിക്കുന്ന ദേവീ 


811) പാശഹന്ത്രീ = ബന്ധങ്ങളെ നശിപ്പിക്കുന്ന ദേവീ


812) പരമന്ത്രവിഭേദിനീ = ശത്രുപ്രണീതമായ ക്ഷുദ്രവൃത്തികളെ നശിപ്പിക്കുന്ന ദേവിക്ക് നമസ്ക്കാരം

813) മൂര്‍ത്താ = വ്യക്തമായ രൂപമുള്ള ദേവീ


814) അമൂര്‍ത്താ = അതുപോലെ തന്നെ വ്യക്തമായ രൂപമില്ലാത്തവളുമായ ദേവീ


815) അനിത്യതൃപ്താ = പുഷ്പം, കുങ്കുമം, പഴം,വസ്ത്രം, ചന്ദനം എന്നീ അനിത്യവസ്തുക്കളാല്‍ തൃപ്തയാകുന്ന ദേവീ


816) മുനിമാനസഹംസികാ = മഹര്‍ഷിമാരുടെ ഹൃദയത്തിലെ അരയന്നപ്പിടയായ ദേവീ


817) സത്യവ്രതാ = സത്യവ്രതയായ ദേവീ


818) സത്യരൂപാ = സത്യസ്വരൂപിണിയായ ദേവീ


819) സര്‍വ്വാന്തര്യാമിണീ = സര്‍വ്വരുടേയും അന്തഃക്കരണത്തില്‍ വസിക്കുന്ന ദേവീ


820) സതീ = പതിവ്രതയായ ദേവീ

821) ബ്രഹ്മാണീ = ബ്രഹ്മാവിന് ജീവന്‍ കൊടുത്ത ദേവീ


822) ബ്രഹ്മ = ബ്രഹ്മം ആയ ദേവീ


823) ജനനീ = പ്രപഞ്ചമാതാവായ ദേവീ


824) ബഹുരൂപാ = വിവിധരൂപങ്ങളായി പ്രകൃതിയില്‍ കാണപ്പെടുന്ന ദേവീ (സര്‍വ്വം ദേവീ മയം)


825) ബുധാര്‍ച്ചിതാ = ജ്ഞാനികളാല്‍ ആരാധിക്കപ്പെടുന്ന ദേവീ


826) പ്രസവിത്രീ = പ്രപഞ്ചത്തിന് ജന്മം കൊടുത്ത ദേവീ


827) പ്രചണ്ഡ = അതിക്രോധമാര്‍ന്ന ദേവീ


828) ആജ്ഞാ = ആജ്ഞാരൂപിണിയായ ദേവീ


829) പ്രതിഷ്ഠാ = പ്രപഞ്ചത്തിന്റെ അടിസ്ഥാനമായ ദേവീ


830) പ്രകടാകൃതിഃ = എല്ലാവരും പ്രകടമായി അനുഭവിക്കുന്ന ദേവീ

831) പ്രാണേശ്വരീ = ഇന്ദ്രിയങ്ങളുടെ അധീശ്വരിയായ ദേവീ


832) പ്രാണദാത്രീ = എല്ലാ ജീവികള്‍ക്കും പ്രാണന്‍ നല്‍കുന്ന ദേവീ


833) പഞ്ചാശത്പീഠരൂപിണീ = അമ്പത്തൊന്ന് പീഠങ്ങളുള്ള ദേവീ (അക്ഷരങ്ങള്‍)


834) വിശൃംഖലാ = വിലങ്ങുകളില്ലാത്ത ദേവീ


835) വിവിക്തസ്ഥാ = ഏകാന്തത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ


836) വീരമാതാ = വീരന്മാരുടെ അമ്മയായ ദേവീ


837) വിയത്പ്രസൂഃ = ആകാശത്തിന്റെ ഉത്ഭവസ്ഥാനമായ ദേവീ

838) മുകുന്ദാ = മുക്തി നല്‍കുന്ന ദേവീ


839) മുക്തിനിലയാ = മോക്ഷസ്ഥാനമായ ദേവീ


840) മൂലവിഗ്രഹരൂപിണീ = എല്ലാ ശക്തികള്‍ക്കും ആധാരമായ ദേവീ


841) ഭാവജ്ഞാ = എല്ലാ ഭാവങ്ങളെയും സങ്കല്പങ്ങളെയും അറിയുന്ന ദേവീ


842) ഭവരോഗഘ്നീ = സംസാരമാകുന്ന മഹാരോഗത്തെ നശിപ്പിക്കുന്ന ദേവീ 


843) ഭവചക്രപ്രവര്‍ത്തിനീ = സംസാരചക്രം പ്രവര്‍ത്തിപ്പിക്കുന്ന ദേവീ

844) ഛന്ദഃസാരാ = ഗായത്രി തുടങ്ങിയ ഛന്ദസ്സുകളുടെ സാരമായ ദേവീ


845) ശാസ്ത്രസാരാ = ശാസ്ത്രങ്ങളുടെ സാരമായ ദേവീ


846) മന്ത്രസാരാ = എല്ലാ മന്ത്രങ്ങളുടെയും സാരമായ ദേവീ


847) തലോദരീ = കൃശവും സമവുമായ ഉദരമുള്ള ദേവീ


848) ഉദാരകീര്‍ത്തി = സത്കീര്‍ത്തിയോട് കൂടിയ ദേവീ


849) ഉദ്ദാമവൈഭവാ = അതിശ്രേഷ്ഠമായ വൈഭവത്തോട് കൂടിയ ദേവീ


850) വര്‍ണ്ണരൂപിണീ = അക്ഷരങ്ങളുടെ സ്വരൂപമായ ദേവീ