Showing posts with label ഹനുമാന്‍. Show all posts
Showing posts with label ഹനുമാന്‍. Show all posts

Monday, August 12, 2019

ശ്രീ ഹനുമാന് ചാലിസാ

ശ്രീ ഗുരു ചരണ സരോജ രജ നിജമന മുകുര സുധാരി  |
ബരനൗ രഘുവര വിമല ജസു ജോ ദായകു ഫല ചാരി  ||
ബുദ്ധിഹീന തനു ജാനികേ സുമിരൗ പവന കുമാര  |
ബല ബുദ്ധി വിദ്യാ ദേഹു മോഹി ഹരഹു കലേശ ബികാര ||
ജയ ഹനുമാന ജ്ഞാന ഗുണ സാഗര  |
ജയ കപീശ തിഹുലോക ഉജാഗര   ||൧||
രാമദൂത അതുലിത ബല ധാമാ     |
അംജനീപുത്ര-പവനസുത നാമാ     ||൨||
മഹാവീര വിക്രമ ബജരംഗീ      |
കുമതി നിവാര സുമതി കേ സംഗീ    ||൩||
കാംചന വരണ വിരാജ സുവേഷാ  |
കാനന കുംഡല കുംചിത കേഷാ   ||൪||
ഹാഥ വജ്ര ഔര് ധ്വജാ വിരാജൈ   |
കാംഥേമൂംജ ജനേവൂ സാജൈ   ||൫||
ശംകര സുവന കേസരീ നംദന     |
തേജ പ്രതാപ മഹാ ജഗവംദന      ||൬||
വിദ്യാവാന ഗുണീ അതിചാതുര         |
രാമ കാജ കരിവേ കോ ആതുര          ||൭||
പ്രഭു ചരിത്ര സുനിവേ കോ രസിയാ  |
രാമ ലഖന സീതാ മന ബസിയാ     ||൮||
സൂക്ഷ്മ രൂപ ധരി സിയഹി ദിഖാവാ  |
വികട രൂപ ധരി ലംക ജരാവാ       ||൯||
ഭീമ രൂപ ധരി അസുര സംഹാരേ       |
രാമചംദ്രജീ കേ കാജ സവാരേ        ||൧൦||
ലായ സംജീവന ലഖന ജിയായേ         |
ശ്രീരഘുവീര ഹരഷി ഉരലായേ       ||൧൧||
രഘുപതി കീന്ഹീ ബഹുത ബഢായീ      |
തുമ്‌ മമ പ്രിയ ഭരത ഹി സമഭായീ ||൧൨||
സഹസ വദന തുമ്ഹരോ യശ ഗാവൈ     |
അസ കഹി ശ്രീപതി കംഠ ലഗാവൈ     ||൧൩||
സനകാദിക ബ്രഹ്മാദി മുനീസാ          |
നാരദ ശാരദ സഹിത അഹീശാ         ||൧൪|
യമ കുബേര ദിക്‍പാല ജഹാം തേ        |
കവി കോവിദ കഹി സകേ കഹാം തേ      ||൧൫||
തുമ ഉപകാര സുഗ്രീവഹി കീന്ഹാ        |
രാമ മിലായ രാജപദ ദീന്ഹാ           ||൧൬||
തുമ്ഹരോ മംത്ര വിഭീഷണ മാനാ     |
ലംകേശ്വര ഭയേസബ ജഗ ജാനാ     ||൧൭||
യുഗ സഹസ്ര യോജന പര ഭാനൂ       |
ലീല്യോ താഹീ മധുര ഫല ജാനൂ        ||൧൮||
പ്രഭു മുദ്രികാ മേലി മുഖ മാഹീ      |
ജലധി ലാംഘി ഗയേ അചരജ നാഹീ   ||൧൯||
ദുര്ഗമ കാജ ജഗത കേ ജേതേ           |
സുഗമ അനുഗ്രഹ തുമ്ഹരേ തേതേ        ||൨൦||
രാമ ദു ആരേ തുമ രഖവാരേ           |
ഹോത ന ആജ്ഞാ ബിനു പൈസാരേ          ||൨൧||
സബ സുഖ ലഹേ തുമ്ഹാരീ ശരണാ     |
തുമ രക്ഷക കാഹൂകോ ഡര നാ         ||൨൨||
ആപന തേജ സമ്ഹാരോ ആപൈ              |
തീനോ ലോക ഹാംക തേ കാംപൈ            ||൨൩||
ഭൂതപിശാച നികട നഹി ആവൈ     |
മഹാവീര ജബനാമ സുനാവൈ          ||൨൪||
നാസൈ രോഗ ഹരൈ സബ പീഡാ          |
ജപതപ നിരംതര ഹനുമത വീരാ      ||൨൫||
സംകട തേ ഹനുമാന ഛുഡാവൈ         |
മനക്രമ വചന ധ്യാന ജോ ലാവൈ   ||൨൬||
സബ പര രാമ തപസ്വീ രാജാ           |
തിനകേ കാജ സകല തുമ സാജാ          ||൨൭||
ഔര് മനോരഥ ജോ കോയി ലാവൈ        |
സോയി അമിത ജീവന ഫല പാവൈ      ||൨൮||
ചാരോ യുഗ പ്രതാപ തുമ്ഹാരാ           |
ഹേ പര സിദ്ധ ജഗത ഉജിയാരാ        ||൨൯||
സാധു സംത കേ തുമ രഖവാരേ        |
അസുര നികംദന രാമ ദുലാരേ           ||൩൦||
അഷ്ടസിദ്ധി നവ നിധി കേ ദാതാ     |
അസവര ദീന ജാനകീ മാതാ             ||൩൧||
രാമ രസായന തുമ്ഹാരേ പാസാ           |
സദാ രഹോ രഘുപതി കേ ദാസാ        ||൩൨||
തുമ്ഹരേ ഭജന രാമ കോ പാവൈ        |
ജന്മ ജന്മ കേ ദുഃഖ ബിസരാവൈ     ||൩൩||
അംതകാല രഘുവര പുര ജായീ          |
ജഹാംജന്മ ഹരീ ഭക്ത കഹായീ      ||൩൪||
ഔര ദേവതാ ചിത്ത ന ധരയീ       |
ഹനുമത സേയി സര്വസുഖ കരയീ      ||൩൫||
സംകട കടൈ മിടൈ സബ പീഡാ        |
ജോ സുമിരൈ ഹനുമത ബലവീരാ        ||൩൬||
ജൈ ജൈ ജൈ ഹനുമാന ഗോസായീ         |
കൃപാ കരഹു ഗുരുദേവ കീ നായീ           ||൩൭||
ജോ ശത വാര പാഠ കര കോയീ         |
ഛൂടഹി ബംദി മഹാസുഖ ഹോയീ         ||൩൮||
ജോ യഹ പഡൈ ഹനുമാന ചാലീസാ       |
ഹോയ സിദ്ധി സാഖീ ഗൗരീശാ          ||൩൯||
തുലസീദാസ സദാ ഹരി ചേരാ               |
കീജൈ നാഥ ഹൃദയ മഹ ഡേരാ      ||൪൦||
ദോഹാ
പവന തനയ സംകട ഹരണ മംഗല മൂര്തി രൂപ |
രാമ ലഖന സീതാ സഹിത ഹൃദയ ബസഹു സുരഭൂപ ||
     ||സംപൂര്ണം ||

Wednesday, January 17, 2018

ഹനുമാനും ഉഴുന്നുവടയും

കുട്ടിയായിരിക്കുമ്പോൾ തിരുവില്വാമലയിൽ നിന്നും ഹനുമാന് വടമാല നേദിച്ചതാണെന്ന് പറഞ്ഞ് വട കിട്ടിയപ്പോൾ മുതലുള്ള സംശയാ... ഈ ഹനുമാനും ഉഴുന്നുവടയും തമ്മിലുള്ള ബന്ധമെന്താണെന്ന്.... ഇപ്പോഴാ ബോധ്യായത്..!!

ഇത് വായിച്ച് നോക്കൂ നിങ്ങൾക്കും ബോധ്യാകും...

ശ്രീരാമപ്രിയഭക്തനും വാനര സ്വരൂപിയുമായ ഹനുമാൻ സ്വാമിക്ക് ഉഴുന്നുവട മാലയെന്തിന് ? ഉഴുന്ന് എന്ന ധാന്യം ഹിന്ദു ക്ഷേത്രവിധികളിൽ ഒരിടത്തും ഉപയോഗിക്കുന്നില്ല അതു മാംസ്യ ഗണവും ഭഗവത് പൂജകൾക്ക് വർജ്യവുമാണ്. എന്നിട്ടും പൂർണ്ണ സസ്യാഹാരിയും വാനര രൂപിയുമായി ജന്മമെടുത്ത ഹനുമാൻ സ്വാമിക്ക് ഉഴുന്നുവട മാലയണിയിക്കുന്നത് വിരോധാഭാസമല്ലേ , വേദോപനിഷത്തുകളുടെ ശരിയായ വസ്തുതകൾ മനസ്സിലാക്കാനുള്ള കഴിവുകേടോ അജ്ഞാതയോ കൊണ്ടല്ലേ  ആധുനിക ഹിന്ദു സമൂഹം ഇത്തരം തെറ്റായ പൂജാവിധികൾ തേടുന്നതും സമർപ്പിക്കുന്നതും എന്താണ് ഹനുമാൻ സ്വാമിക്ക് വടമാല സമർപ്പണത്തിന്റെ പിന്നിൽ. രാക്ഷസ രാജൻ രാവണൻ സീതാദേവിയെ കവർന്ന് ലങ്കയിൽ രാവണ സങ്കേതത്തിൽ തടവിൽ കഴിയുമ്പോൾ സീതാന്വേഷണത്തിന്റെ ഭാഗമായി ശ്രീരാമദൂതനായി സീതയെ സന്ദർശിച്ച ഹനുമാന്  ശ്രീരാമ സാമീപ്യ അഭിഷ്ടസിദ്ധിക്കു വേണ്ടി സീതാ ദേവി സമ്മാനിച്ചതാണ് വട മാല .പക്ഷെ അത് വടവൃക്ഷത്തിന്റെ അതായത് പേരാലിന്റെ തളിർ മൊട്ടുകൾ ( അതിന് വടയെന്നും പറയും) കോർത്ത മാല സമ്മാനിച്ചിരുന്നു. സീതാദേവിയുടെ ആഗ്രഹ പൂർത്തീകരണം ഉടൻ എത്രയും വേഗം ഉണ്ടാവുമെന്ന് ഹനുമാൻ സ്വാമി അനുഗ്രഹിച്ചു. അതുമൂലം അഭീഷ്ടസിദ്ധിക്ക് ഹനുമാന് വട മാല സമർപ്പിച്ചാൽ മതിയെന്നു ആചാരവുംവിശ്വാസവും നിലവിൽ വന്നു. പക്ഷെ ഹിന്ദു സമൂഹത്തിന്റെ അജ്ഞത അവനെ ഉഴുന്നുവട മാലയിലെത്തിച്ചു ,മൊത്തം അജ്ഞത ഹിന്ദു പുരോഹിതവർഗത്തിനുമുണ്ടല്ലോ,  അതു മുതലെടുക്കാൻ ഉഴുന്നുവട മാലകളുമായി ക്ഷേത്ര പരിസരങ്ങളിൽ കമ്പോളക്കാരും തെയ്യാറായി. ക്ഷേത്ര പൂജാ ദ്രവ്യങ്ങളിൽ ഉഴുന്നു മാംസഭക്ഷണത്തിനു സമാനമാണ്. ക്ഷേത്രങ്ങളിലും പ്രാചീന ബ്രാഹ്മണ ശ്രാദ്ധ ബലികർമ്മങ്ങളിലും ഉഴുന്നോ ഉഴുന്നുൽപന്നമായ പപ്പടമോ ഉപയോഗിക്കില്ല. അതിശ്രേഷ്ടനും ദിവ്യ തേജസ്വിയും സ്വാതികനും തികച്ചും നൂറു ശതമാനം സസ്യഭുക്കുമായ വാനര രൂപിയെ ഒരു തരത്തിൽ നാം അവഹേളിക്കുകയല്ലേ ഈ അജ്ഞത മൂലം. പേരാൽ തളിർമൊട്ടു കൊണ്ടുള്ള മാല തന്നെ ഉപയോഗിക്കു.അജ്ഞാനികൾക്ക് അറിവു പകർന്നു നൽകൂ.

Monday, October 17, 2016

ഹനുമാന്റെ ജനനം

ഗണപതിയുടെ ജനനശേഷം കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഉമാമഹേശ്വരന്മാര്‍ വാനരരൂപികളായി വനത്തില്‍ പ്രവേശിച്ചു. അവര്‍ ആനന്ദത്തോടെ വൃക്ഷശിഖരങ്ങള്‍ ചാടിക്കടന്നും പഴുത്ത കായ്കനികള്‍ ഭക്ഷിച്ചും കാട്ടരുവിയിലെ ജലം കുടിച്ചും ക്രീഡിച്ചും നാളുകള്‍ ചെലവഴിച്ചു. കുറേനാളുകള്‍ക്കുശേഷം വാനരരൂപിയായ ഗൗരി ഗര്‍ഭിണിയായി.
എന്നാല്‍ താന്‍ ഗര്‍ഭവതിയാണെന്ന വിവരം പാര്‍വ്വതിയെ സന്തോഷിപ്പിച്ചില്ല. വാനരാവസ്ഥയില്‍ ഗര്‍ഭം ധരിച്ചതിനാല്‍ തന്റെ ശിശു വാനരന്‍ ആയിരിക്കുമെന്നതിനാലാണ് ദേവിയ്ക്ക് സന്തോഷം തോന്നാത്തത്. സര്‍വലോകസുന്ദരിയും ഐശ്വര്യദായിനിയുമായ പാര്‍വ്വതി ഒരു കുരങ്ങന്റെ മാതാവാകാന്‍ ആഗ്രഹിച്ചില്ല.

ദേവിയുടെ അപ്രസന്നഭാവത്തില്‍ നിന്നും ശിവശങ്കരന്‍ കാര്യങ്ങള്‍ ഗ്രഹിച്ചു. ഭഗവാന്‍ തന്റെ യോഗശക്തിയാല്‍ പാര്‍വ്വതിയുടെ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തു. അനന്തരം ദേവന്‍ വായു ഭഗവാനോട് കല്പിച്ചു. അല്ലയോ വായുദേവാ. എന്റെയും ഗൗരിയുടെയും വീര്യമാണ് ഈ ഗര്‍ഭസ്ഥശിശു. ഇവന്റെ മാതൃപദം അലങ്കരിക്കാന്‍ ദേവി താല്പര്യപ്പെടുന്നില്ല. ഇവനെ സംരക്ഷിക്കുവാന്‍ ഞാനങ്ങയോട് ആവശ്യപ്പെടുന്നു.

‘ദേവാ. ഇത് അവിടുന്ന് എനിക്ക് നല്‍കിയ കല്പനയല്ല. അനുഗ്രഹം തന്നെയാണ്. മഹാശ്രേഷ്ഠനായ ശിവശങ്കരന്റെയും ദേവി ഉമയുടെയും ശിശുവിനെ സംരക്ഷിക്കുവാന്‍ കഴിയുന്നതില്‍പ്പരം മറ്റെന്ത് ഭാഗ്യമാണ് എനിക്ക് വേണ്ടത്.? ആനന്ദത്താല്‍ മതി മറന്ന വായുഭഗവാന്‍ ഇങ്ങനെ പറഞ്ഞുകൊണ്ട് പാര്‍വ്വതിയുടെ ഗര്‍ഭസ്ഥ ശിശുവിനെ ഏറ്റുവാങ്ങി.
വായുഭഗവാന്‍ ആ ഗര്‍ഭസ്ഥ ശിശുവിനെ മാറോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് ത്രിലോകങ്ങളിലും സഞ്ചരിച്ചു. കാലം കടന്നുപോയി. ഗര്‍ഭം പരിപക്വമായിതീര്‍ന്നു. അപ്പോള്‍ വായുഭഗവാന് ഒരു സംശയം തോന്നി. ഈ ഗര്‍ഭസ്ഥശിശു ആരിലൂടെ ജനിക്കും?

അക്കാലത്ത് കേസരി എന്ന വാനര രാജന്റെ പത്‌നിയായ അഞ്ജന പുത്രലാഭാര്‍ത്ഥം തപസ്സുചെയ്യുന്ന വിവരം വായു ഭഗവാന്‍ അറിഞ്ഞു. അദ്ദേഹം അഞ്ജനയ്ക്കു മുന്നില്‍ പ്രത്യക്ഷനായി പറഞ്ഞു. ഹേ അഞ്ജനേ, പുത്രലാഭാര്‍ത്ഥം നീ അനുഷ്ഠിക്കുന്ന തപസ്സ് മതിയാക്കൂ. ഊഷരമായ നിന്റെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഞാനിതാ അതുല്യപ്രഭയുള്ള ഒരു ശിശുവിനെ നിക്ഷേപിക്കുന്നു. അവന് വേണ്ടുന്ന പരിചര്യ ചെയ്ത് അവനെ ശുശ്രൂഷിച്ച് നീ വാഴുക.’
അഞ്ജന ആനന്ദസമുദ്രത്തിലാറാടി. അവള്‍ ഇരുകൈകളും കൂപ്പി വായുഭഗവാന് സ്തുതിപറഞ്ഞുകൊണ്ട് ആ ഗര്‍ഭം ഏറ്റുവാങ്ങി. വായുഭഗവാന്‍ അഞ്ജനയെ അനുഗ്രഹിച്ചശേഷം അപ്രത്യക്ഷനായി.
ദിനങ്ങള്‍ കടന്നുപോയി. അഞ്ജന സൂര്യതേജസ്സ്വിയും, ബലവാനുമായ ഒരു പുത്രന് ജന്മം നല്‍കി. അവന്റെ ജന്മത്തില്‍ പ്രപഞ്ചവാസികളെല്ലാം ആഹ്ലാദിച്ചു. വാനരരൂപിയായ ആ ശിശുവിന്റെ തേജസ്സ് ആരുടേയും മനം മയക്കുന്നതായിരുന്നു. അഞ്ജനേയനായ ആ ശിശുവാണ് പില്‍ക്കാലത്ത് ഹനുമാന്‍ എന്ന പേരില്‍ പുരണാപ്രസിദ്ധനായി തീര്‍ന്നത്.

Tuesday, August 9, 2016

ശ്രീ ഹനുമാന്‍

ശ്രീ ഹനുമാന്‍ ശിവ പുത്രനും, വായു പുത്രനും, കേസരീ നന്ദനനുമാണന്ന് പറയപ്പെടുന്നു. അമ്മ അഞ്ജന എന്ന ശാപഗ്രസ്ഥയായ ഒരപ്സരസ്സത്രെ. ശ്രീ പരമേശ്വരന്റെ ബീജം കൊണ്ട് കുരങ്ങുരൂപത്തിലായ അഞ്ജനക്ക് ഒരു പുത്രനുണ്ടാവുന്നതോടെ ശാപ മോക്ഷവും കിട്ടിയിരുന്നു. അതിന്നായി ഭൂലോകത്തില്‍ എത്തിയ അഞ്ജനയെ കേസരി എന്ന കുരങ്ങ് ഭാര്യയാക്കിയിരുന്നു.
ശ്രീ പരമേശ്വരനും പാര്‍വ്വതിയും വനത്തില്‍ കുരങ്ങുരൂപത്തില്‍ ക്രീഡിക്കാനിടയായത് വിധിവിഹിതമെന്നല്ലാതെ എന്ത് പറയാന്‍. ശ്രീ പരമേശ്വര വീര്യം സ്രവിക്കുകയും കുരങ്ങ് രൂപത്തിലുള്ള ഒരു സന്തതിയുടെ മാതൃത്വം വേണ്ടെന്നും, ഗജരൂപത്തിലുളള ഗണപതി ഭഗവാന്റെ മാതൃത്വം തന്നെ തനിക്ക് മതിയായിരിക്കുമെന്ന് ആവലാതിപ്പെടുകയുണ്ടായത്രെ. വളരെ ശ്രേഷ്ടമായ പരമേശ്വരബീജം ഏതായാലും പാഴായിപോകരുതെന്ന് കരുതി സര്‍വ്വേശ്വരന്‍ വായു ഭഗവാനെ വരുത്തി. ആ വീര്യം ശ്രീ പരമേശ്വരബീജത്തിനായി കഠിനതപസ്സനുഷ്ടിക്കുന്ന അഞ്ജന എന്ന അപ്സരസ്സില്‍ നിക്ഷേപിക്കാന്‍ ഏല്പിച്ചു.
ആ നിയോഗമനുസരിച്ച് ശിവബീജം കുരങ്ങുരൂപത്തിലായിരിക്കുന്ന അഞ്ജനയില്‍ എത്തിച്ചുവത്രെ. ബീജം വളര്‍ന്ന് അഞ്ജന പ്രസിവിക്കുന്നതോടെ ശാപമോഷം കിട്ടിയ ആ അപ്സരസ്സ് പൂര്‍വ്വരൂപം കൈകൊണ്ട് സ്വര്‍ഗ്ഗലോകത്തിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങിയത് കണ്ട പുത്രന്‍ താനെന്താണ് ഭക്ഷിക്കേണ്ടതെന്താരാഞ്ഞു.
ചുവന്ന് തുടുത്ത പഴങ്ങളാണ് നിന്റെ ഭക്ഷണം എന്ന് കേട്ട അഞ്ജനാ സുതന്‍ ഉദയസൂര്യനെ കണ്ട് ഭകഷണമാണെന്ന് കരുതി പിടിച്ച് തിന്നാനായി മേല്‍പ്പോട്ടേക്ക് ചാടി.
ഇത് കണ്ട ദേവേന്ദ്രന്‍ തന്റെ വജ്രായുധം കൊണ്ട് കുരങ്ങനെ തടുക്കാനൊരുങ്ങി. അങ്ങിനെ താടിയെല്ലില്‍ വജ്രായുധത്താല്‍ ക്ഷതം പറ്റിയ കുരങ്ങനാണ്‍ ഹനുമാനായത്.
തന്റെ പുത്രനെ ക്ഷതമേല്പിച്ചത് കണ്ട വായു ഭഗവാന്‍, ആ കുട്ടിയേയുമെടുത്ത് പാതാള ലോകത്ത് പോയി ഒളിച്ചു.
ഭൂലോകത്തിലെ വായുസ്തംഭനം കൊണ്ട് പൊറുതി മുട്ടിയ തൃമൂര്‍ത്തികള്‍ വായു ഭഗവാനെ അന്‍വേഷിച്ച് കണ്ടെത്തി.
ശ്രീരാമ കാര്യത്തിനായി ജനിച്ചതാണ്‍ ഹനുമാന്‍ എന്നും അതിനാല്‍ സൂര്യ ഭഗവാന്‍ വിദ്യ അഭ്യസിപ്പിക്കുമെന്നും പറഞ്ഞ് പാതാളത്തില്‍ നിന്നും ഹനുമാനോട് കൂടിയ വായു ഭഗവാനെ പുറത്ത് കൊണ്ട് വന്നു. വിദ്യാഭ്യാസത്തിന്നായി സൂര്യനെ സമീപിച്ച ഹനുമാന്‍ ഒരു ദിവസം കൊണ്ട് തന്നെ എല്ലാ വിദ്യകളും അഭ്യസിച്ച് മാതംഗാശ്രമത്തില്‍ തിരിച്ചെത്തുന്നു.
താന്‍ രാമകാര്യത്തിന്നായി ശ്രീ പരമേശ്വര ബീജത്തില്‍ നിന്നും ജനിച്ചതാണറിഞ്ഞ ഹനുമാന്‍ പരാക്രമങ്ങള്‍ തുടങ്ങിയതോടെ സഹികെട്ട മാതംഗമുനി ഹനുമാന്റെ കഴിവുകള്‍ ഓര്‍മ്മയില്ലാതെ പോകട്ടെ എന്ന് ശപിക്കുന്നു. ആരെങ്കിലും ശ്രീരാമ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതോടെ തന്റെ ശക്തി മനസ്സിലാക്കി പ്രവര്‍ത്തിക്കാനും കഴിവുണ്ടാവട്ടെ എന്ന് മഹര്‍ഷി അനുഗ്രഹിച്ചു.
തന്റെ ഗുരുവായ സൂര്യന്റെ നിര്‍ദ്ദേശമനുസരിച്ച് രാമകാര്യത്തില്‍ സഹായിക്കാനായി ഹനുമാന്‍ സുഗ്രീവന്‍ സമീപത്തെത്തിയെന്നും, ബാക്കി രാമായണ കഥകളും നമുക്കറിവുളളതാണല്ലോ.
ശ്രീ ഹനുമത് മഹത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹനുമാന്‍ ചാലീസയും, അത്ഭുത ശക്തികള്‍ ഒളിഞ്ഞു കിടക്കുന്ന അഷ്ടോത്തര നാമ ജപവും നിത്യവും ജപിക്കുക.

Friday, August 5, 2016

പഞ്ചമുഖ ഹനുമാന്‍

രാമ രാവണ യുദ്ധകാലം...ഒരിക്കല്‍ പാതാള വാസികളായ അഹി രാവണനും, മഹി രാവണനും കൂടി ശ്രീരാമനെയും, ലക്ഷ്മണനെയും ബന്ധനസ്തരാക്കി പാതാളത്തിലേക്ക്‌ കൊണ്ട് പോയി. മായാജാലങ്ങള്‍ ഒട്ടേറെ വശമുള്ളവരാണ് അഹി-മഹി രാവണന്മാര്‍. രാമ ലക്ഷ്മണന്മാരെ അന്വേഷിച്ചു ചെന്ന ഹനുമാന്‍ ഒടുവില്‍ അവര്‍ പാതാളത്തില്‍ ആണ് എന്ന് മനസ്സിലാക്കി. പാതാളത്തിലേക്ക്‌ ചെന്ന ഹനുമാന്‍ അവരുടെ കോട്ട വാതിലിന്റെ കാവല്‍ക്കാരനായ മകരധ്വജനെ കണ്ടു മുട്ടി. പാതി വാനരനും, പാതി ഉരഗ രൂപവും ആയിരുന്നു മകരധ്വജന്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഹനുമാന്റെ പുത്രന്‍ തന്നെ ആയിരുന്നു, ദ്രോണഗിരി പര്‍വതം എടുത്തു ഹനുമാന്‍ പറക്കുന്നതിനിടയില്‍ കടലില്‍ വീണ ഒരുതുള്ളി വിയര്‍പ്പില്‍ നിന്നാണ് പോലും മകരധ്വജന്‍ ജനിക്കുന്നത്. എന്നാല്‍ ആ ബന്ധത്തിന്റെ പേരില്‍ മകരധ്വജന്‍ തന്റെ കര്‍ത്തവ്യം മറക്കുന്നില്ല. ഹനുമാനുമായി യുദ്ധം ചെയ്തു പരാജയപ്പെടുന്നു. കാരാഗൃഹത്തില്‍ മകരധ്വജനെ അടച്ച ശേഷം ഹനുമാന്‍ മഹി രാവണന്മാരുമായി യുദ്ധം തുടങ്ങുന്നു.
എന്നാല്‍ അവരുടെ മായാ ജാലങ്ങള്‍ക്ക് മുന്‍പില്‍ ജയിക്കുക അത്ര എളുപ്പമായിരുന്നില്ല ഹനുമാന്. ആ അസുരന്മാരുടെ വര്‍ധിച്ച വീര്യത്തിനു കാരണം ഒരിക്കലും കെടാതെ കത്തുന്ന അഞ്ചു വിളക്കുകള്‍ ആണ് എന്ന് ഹനുമാന്‍ മനസ്സിലാക്കി...ഒരേ സമയത്ത് ആ അഞ്ചു വിളക്കുകളും കെടുത്താല്‍ മാത്രമേ അവരെ വധിക്കാന്‍ കഴിയൂ. കാല വിളംബം കൂടാതെ തന്നെ ഹനുമാന്‍ പഞ്ച മുഖ രൂപം സ്വീകരിച്ചു. വരാഹ മൂര്‍ത്തി വടക്കും, നരസിംഹ മൂര്‍ത്തി തെക്കും, ഗരുഡന്‍ പശ്ചിമ ദിക്കും, ഹയഗ്രീവന്‍ ആകാശത്തേക്കും, സ്വന്തം മുഖം പൂര്‍വ ദിക്കിലേക്കും ദര്‍ശിച്ചു കൊണ്ടുള്ള പഞ്ച മുഖം ആയിരുന്നു അത്...ഒരേ സമയം അഞ്ചു മുഖങ്ങളും കൂടി അഞ്ചു വിളക്കുകളും ഊതിക്കെടുത്തുന്നു...തുടര്‍ന്ന് അഹി-മഹി രാവനന്മാരെ നിഗ്രഹിച്ചു രാമനെയും ലക്ഷ്മണനെയും മോചിപ്പിക്കുന്നു. മകരധ്വജനെയും കാരാഗ്രഹത്തില്‍ നിന്നും മോചിതനാക്കി പാതാളത്തിന്റെ അധിപനായി വാഴിക്കുന്നു..