Showing posts with label ശിവന്‍. Show all posts
Showing posts with label ശിവന്‍. Show all posts

Monday, August 12, 2019

ലിംഗാഷ്ടകം

ബ്രഹ്മമുരാരി സുരാര്‍ച്ചിത ലിംഗം
നിര്‍മ്മല ഭാസിത ശോഭിത ലിംഗം
ജന്മജദു:ഖ വിനാശക ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം!
ദേവമുനി പ്രവരാര്‍ച്ചിത ലിംഗം
കാമദഹനകരുണാകരലിംഗം
രാവണദര്‍പ്പ വിനാശക  ലിംഗം
തത്പ്രണമാമി സദാശിവലിംഗം!
സര്‍വ്വസുഗന്ധ സുലേപിത ലിംഗം
ബുദ്ധി വിവര്‍ദ്ധന കാരണലിംഗം
സിദ്ധ സുരാസുര വന്ദിത ലിംഗം
തത് പ്രണമാമി സദാശിവലിംഗം!
കനകമഹാമണി ഭൂഷിത ലിംഗം
ഫണിപതി വേഷ്ടിത ശോഭിത ലിംഗം
ദക്ഷസുയജ്ഞ വിനാശന  ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം!
കുങ്കുമ ചന്ദനലേപിത ലിംഗം
പങ്കജഹാര സുശോഭിത ലിംഗം
സഞ്ചിത പാപ വിനാശന  ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം!
ദേവഗണാര്‍ച്ചിത സേവിത ലിംഗം
ഭാവൈര്‍ ഭക്തിഭിരേവച  ലിംഗം
ദിനകരകോടി പ്രഭാകര ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം!
അഷ്ടദളോപരി വേഷ്ടിത ലിംഗം
സര്‍വ്വസമുദ്ഭവ കാരണലിംഗം
അഷ്ടദരിദ്രവിനാശന  ലിംഗം
തത്പ്രണമാമി സദാശിവ ലിംഗം!
സുരഗുരു സുരവര പൂജിതലിംഗം
സുരവന പുഷ്പ സദാര്‍ച്ചിത ലിംഗം
പരമപദം പരമാത്മക ലിംഗം 
തത്പ്രണമാമി സദാശിവ ലിംഗം!
ലിംഗാഷ്ടകമിദം പുണ്യം
യ: പഠേത് ശിവസന്നിധൌ
ശിവലോകമവാപ്നോതി

കാശിയും ഉഗ്ര വാരാഹി രഹസ്യവും

സനാതന ധർമ്മത്തിന്റെ പ്രഭവ കേന്ദ്രമാണ് കാശി. മോക്ഷത്തെ തേടുന്ന മുമുക്ഷുവിന് ആത്മീയതയുടെ ഉത്തുംഗ ശ്രിംഗമാണ് കാശി  ദേവാദി ദേവനായ മഹാദേവന്റെയും വിശാലാക്ഷിയുടെയും പ്രേമ സല്ലാപം പോലെ  മോക്ഷ പ്രമാണങ്ങൾ ഒരു അണുവിലും നിറഞ്ഞു നിൽക്കുന്ന ജ്ഞാനത്തിന്റെയും മോക്ഷത്തിന്റെയും കേദാരം. ശാക്തനും, ശൈവനും,  അഘോരിയുടെയും, കാപാലികരുടെയും, ത്രിജട ധാരികളുടെയും "ഹർ ഹർ മഹാദേവ് " ഘോഷങ്ങളാൽ മുഖരിതമായ ഈ പുണ്യഭൂമിയിൽ താന്ത്രിക രഹസ്യങ്ങളുടെ കലവറയാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ പുതിയ പുതിയ മാനങ്ങൾ മനുഷ്യൻ കാശിക്കു കല്പിച്ചപ്പോഴും ധാരമുറിയാത്ത ഒരു പൈതൃകത്തിന്റെ വേരുകൾ ഇന്നും അവിടെ പ്രബലമായി കാണാം നമുക്ക് കാശി ഒരു തീർത്ഥാടന കേന്ദ്രമല്ല മറിച്ചു ഉള്കാഴ്ചയിലൂടെ ചിന്തിക്കുന്നവർക്കു ദേഹ ബോധത്തെ ഇല്ലാതാക്കാനുള്ള ഭൈരവ ക്ഷേത്രം നഗ്നനേത്രത്താൽ കാണാൻ കഴിയില്ല കാശിയെ ഉൾക്കാഴ്ചയും അതിലുപരി എവിടേയോ എപ്പഴോ നമ്മൾ ഉപാസിച്ച.. അറിഞ്ഞ ഒരു പൂർവിക ചിന്തയും മൂന്നു ഗുരുമണ്ഡലത്തിന്റെ അനുഗ്രഹവും ഉണ്ടങ്കിൽ മാത്രമേ കാശിയെ അറിയാൻ പറ്റൂ അവിടുത്തെ ഓരോ സ്പന്ദനത്തിലും അവൾ  ഉണ്ട്. കാശി വിശ്വനാഥന്റെയും വിശാലാക്ഷിയുടെയും അധോ കുണ്ഡലിനിയായി അവൾ ഗുപ്തവതിയായി പശു ജനത്തിന് മുന്നിൽ വരാതെ അവൾ ഒളിച്ചിരിക്കുന്നു.. അതോ... സാധനയുടെ മഹത്വം ഫേസ്ബുക്കിൽ വർണ്ണിക്കാൻ രുദ്രാക്ഷവും അച്ചു ഉണ്ടാക്കി കുറിയും തൊട്ടു പവിത്രമായ ഊർജ്ജ്വ കേന്ദ്രങ്ങളെ സെൽഫി പ്ലെസുകൾ ആകുന്ന യൗവനത്തിലും അന്ധതയുടെ ജരാ നര ബാധിച്ച അധഃപതിച്ച ഒരു സമൂഹത്തിനു മുന്നിൽ വരാൻ മനസ്സില്ല എന്ന് പറഞ്ഞു കൊണ്ട് ഇരിക്കാണോ? അറിയില്ല,.. കാശിയുടെ മണ്ണിൽ നഗ്ന പാദരായി അലയുക മഹാ ഋഷിമാരുടെ പിന്തലമുറക്കാരനായി അല്പം ഗർവ്വോടെ. മണികർണ്ണികയിൽ നിന്ന് കൊണ്ട് മഹാ ശ്‌മശാനത്തിൽ നിന്ന് ഉയരുന്ന ഭൈരവ യാഗ ധൂമത്തിൽ മനസിനെ കേന്ദ്രികരിക്കുമ്പോൾ യാഗധൂമവും നമ്മളും ഒരു പാതയിൽ നീങ്ങുകയാണെന്ന ബോധം എപ്പോഴാണോ  പുറവിയെടുക്കുന്നത് അപ്പോൾ നമുക് മുന്നിൽ അവളുടെ വിശ്വരൂപം പ്രകടമാകും അതെ കാശിയെ ചുറ്റി നിൽക്കുന്ന അഷ്ട ദിക്കുകൾ പാലിക്കുന്ന ഭൈരവ മദ്ധ്യത്തിൽ വിരാജിക്കുന്ന 'അമ്മ' ""ഉഗ്ര വാരാഹി" രാത്രിയുടെ യാമങ്ങളിൽ അവളുടെ ആജ്ഞ ലഭിച്ച താന്ത്രികൻ ദേഹമാകുന്ന മാംസവും രക്തമാകുന്ന മദ്യവും മൽസ്യമാകുന്ന മനസും ചിന്തയാകുന്ന മുദ്രയും മൈഥൂനമാകുന്ന ബോധവും ദേവിയുമായ് സാമരസ്യപെടുമ്പോൾ മാത്രം സാധകനിൽ ഉണരുന്ന അധോ കുണ്ഡലിനി ആകുന്നു അവൾ....
"ഉഗ്രകേശിം  ഉഗ്രകാരം സോമ സൂര്യ അഗ്നി  ലോചനാം
ലോചനാഗ്നി സ്ഫുലിംഗഭിർ  ഭസ്‌മികൃത  ജഗത്രയീം "
എന്നവളെ ധ്യാനിക്കുമ്പോൾ കാശിയുടെ  ഗുപ്തമുഖം പ്രകടമാകും നമുക്. കാപട്യം നിറഞ്ഞ മനസുമായി ദീക്ഷ തന്ന ഗുരുവിനെക്കാളും വലിയ ഗുരു ചമയുന്ന ശിഷ്യന്മാർക്കു കാശി കാഴ്ച ബംഗ്ളാവ് ആയിരിക്കും......
"ചിദാനന്ദരൂപം ശിവോഹം ശിവോഹം""

Sunday, July 14, 2019

ചിദംബരാഷ്ടകം

ബ്രഹ്മമുഖാമരവന്ദിതലിംഗം
ജന്മജരാമരണാന്തകലിംഗം
കർമ്മനിവാരണകൗശലലിംഗം
തൻമൃദു പാതു ചിദംബരലിംഗം. 

കല്പകമൂലപ്രതിഷ്ഠിതലിംഗം
ദർപ്പകനാശയുധിഷ്ഠിരലിംഗം
കുപ്രകൃതിപ്രകരാന്തകലിംഗം
തൻമൃദു പാതു ചിദംബരലിംഗം. 

സ്കന്ദഗണേശ്വരകല്പിതലിംഗം
കിന്നരചാരണഗായകലിംഗം
പന്നഗഭൂഷണപാവനലിംഗം
തൻമൃദു പാതു ചിദംബരലിംഗം. 

സാംബസദാശിവശങ്കരലിംഗം
കാമ്യവരപ്രദകോമളലിംഗം
സാമ്യവിഹീനസുമാനസലിംഗം
തൻമൃദു പാതു ചിദംബരലിംഗം. 

കലിമലകാനനപാവകലിംഗം
സലിലതരംഗവിഭൂഷണലിംഗം
പലിതപതംഗപ്രദീപകലിംഗം
തൻമൃദു പാതു ചിദംബരലിംഗം. 

അഷ്ടതനുപ്രതിഭാസുരലിംഗം
വിഷ്ടപനാഥവികസ്വരലിംഗം
ശിഷ്ടജനാവനശീലിതലിംഗം
തൻമൃദു പാതു ചിദംബരലിംഗം.

അന്തകമർദ്ദനബന്ധുരലിംഗം
കൃന്തിതകാമകളേബരലിംഗം
ജന്തുഹൃദിസ്ഥിത ജീവക ലിംഗം
തൻമൃദു പാതു ചിദംബരലിംഗം.

പുഷ്ടധിയസ്സുചിദംബരലിംഗം
ദൃഷ്ടമിദം മനസാനുപഠന്തി
അഷ്ടകമേതദവാങ്മനസീയം
അഷ്ടതനും പ്രതി യാന്തി നരാസ്തേ.

ബാഹുലേയാഷ്ടകം

ഓം ഓം ഓം ഹോമധൂമപ്രകടതടജടാ-
കോടിഭോഗിപ്രപൂരം
അം അം അം ആദിതേയ പ്രണതപദയുഗാം-
ഭോരുഹ ശ്രീവിലാസം
ഉം ഉം ഉം ഉഗ്രനേത്രത്രയലസിതവപുർ-
ജ്യോതിരാനന്ദരൂപം
ശ്രീം ശ്രീം ശ്രീം ശീഘ്രചിത്തഭ്രമഹരമനിശം
ഭാവയേ ബാഹുലേയം.    

ഹ്രീം ഹ്രീം ഹ്രീം ഹൃഷ്ടഷട്കന്ധരമഘമരണാ-
രണ്യസംവർത്തവഹ്നിം
ഐം ഐം ഐം ഐങ്ഗുദീസത്ഫലമൃദുമിളിത-
പ്രാശിയോഗീന്ദ്രവന്ദ്യം
ക്ലീം ക്ലീം ക്ലീം ക്ലിഷ്ടകായക്ലമദവദഹനം
ക്ലേശനിർമ്മൂലനാശം
സൗം സൗം സൗം സൗരകാന്തിഭ്രമഹരമനിശം
ഭാവയേ ബാഹുലേയം.     

ശം ശം ശം ശബ്ദരൂപം ശശിധരമമലം
ശങ്കരം സാംബമൂർത്തിം
ശിം ശിം ശിം ശിഷ്ടവന്ദ്യം ശിഖരിനിലയനം
ശിക്ഷിതാനേകലോകം
ശും ശും ശും ശുഭ്രഹാസം ശുഭകരമതിസ-
ന്ദേഹ സന്ദോഹനാശം
ശൗം ശൗം ശൗം ശൗക്ലിതാങ്ഗം സിതഭസിതഗണൈർ-
ഭാവയേ ബാഹുലേയം.     

രം രം രം രമ്യദേഹം രജതഗിരിഗൃഹം
രക്തപദ്മാങ്ഘ്രിയുഗ്മം
രിം രിം രിം രിക്തശോകപ്രകൃതിപരമജം-
ഘാലമാനീലനേത്രം
രും രും രും രൂക്ഷകായപ്രതിഭടഹനനം
രക്തകൗശേയവസ്ത്രം
രൗം രൗം രൗം രൗരവാദിദ്രുതഹരകുഹരം
ഭാവയേ ബാഹുലേയം.      

ഹം ഹം ഹം ഹംസയോഗിപ്രവരസുഖകരം
ഹസ്തലക്ഷ്മീസമേതം
ഹിം ഹിം ഹിം ഹീനമാനം ഹിതസുഖവരദം
ഹിംസയാപേതകീലം
ഹും ഹും ഹും ഹുംകൃതിധ്വംസിതരജനിചര-
ക്രൗര്യകൗടില്യമൂർത്തിം
ഹൈം ഹൈം ഹൈം ഹൈമകുംഭായതകരസഹജം
ഭാവയേ ബാഹുലേയം.     

ണം ണം ണം നന്ദികേശപ്രവരഭുജഗനിർ-
വിഘ്നകർമ്മപ്രപഞ്ചം
ണിം ണിം ണിം നീലകണ്ഠപ്രിയസുതമജിതം
നിർമ്മലാങ്ഗം നിരീഹം
ണും ണും ണും ണുത്തനാഭോത്തരനിഭൃതനിരാ-
ലംബകൈവല്യമൂർത്തിം
ണൗം ണൗം ണൗം നാമരൂപാത്മകജഗദഖിലം
ഭാവയേ ബാഹുലേയം.    

ഭം ഭം ഭം ഭാഗധേയം ഭഗവദനുചര-
പ്രാഞ്ജലിസ്തോത്രപൂരം
ഭിം ഭിം ഭിം ഭീമനാദാന്തകമദനഹരം
ഭീഷിതാരാതിവർഗ്ഗം
ഭും ഭും ഭും ഭൂതിഭൂഷാർച്ചിതമമിതസമ-
സ്താർത്ഥശാസ്ത്രാന്തരങ്ഗം
ഭൗം ഭൗം ഭൗം ഭൗമമുഖ്യം ഗ്രഹഗണനപടും
ഭാവയേ ബാഹുലേയം.      

വം വം വം വാഹിനീശം വലരിപുനിലയ-
സ്തോത്രസമ്പത്സമൂഹം
വിം വിം വിം വീരബാഹുപ്രഭൃതിസഹചരം
വിഘ്നരാജാനുജാതം
വും വും വും ഭൂതനാഥം ഭുവനനിലയനം
ഭൂരികല്യാണശീലം
വൗം വൗം വൗം ഭാവിതാരിപ്രതിഭയമനിശം
ഭാവയേ ബാഹുലേയം.
ശിവ അഷ്ടോത്തരം
ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവെ നമഃ
ഓം പിനാകിനെ നമഃ
ഓം ശശിശേഖരായ നമഃ
ഓം വാമദേവായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം കപര്‍ദിനെ നമഃ
ഓം നീലലോഹിതായ നമഃ
ഓം ശങ്കരായ നമഃ
ഓം ശൂലപാണയെ നമഃ
ഓം ഖട്വാ ങിനെ നമഃ
ഓം വിഷ്ഹ്ണുവല്ലഭായ നമഃ
ഓം ശിപിവിഷ്ഹ്ടായ നമഃ
ഓം അംബികാനാതായ നമഃ
ഓം ശ്രീകണ്ഠായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭവായ നമഃ
ഓം ശര്‍വായ നമഃ
ഓം ത്രിലോകേശായ നമഃ
ഓം ഷിതികണ്ഠായ നമഃ
ഓം ശിവപ്രിയായ നമഃ
ഓം ഉഗ്രായ നമഃ
ഓം കപാലിനെ നമഃ
ഓം കാമാരയെ നമഃ
ഓം അന്ധകാസുര സൂദനായ നമഃ
ഓം ഗംഗധരായ നമഃ
ഓം ലലാതാക്ഷായ നമഃ
ഓം കാലകാലായ നമഃ
ഓം കൃീപാനിധയെ നമഃ
ഓം ഭീമായ നമഃ
ഓം പരഷുഹസ്റ്റായ നമഃ
ഓം മൃഗപാണയെ നമഃ
ഓം ജടാധരായ നമഃ
ഓം കൈലാസവാസിനെ നമഃ
ഓം കവചിനെ നമഃ
ഓം കഠോരായ നമഃ
ഓം ത്രിപുരാന്തകായ നമഃ
ഓം വൃീഷ്ഹാ.ങ്കായ നമഃ
ഓം വൃീഷ്ഹഭാരൂഢയ നമഃ
ഓം ഭസ്മൊദ്ധൂലിറ്റ വിഗ്രഹായ നമഃ
ഓം സാമപ്രിയായ നമഃ
ഓം സ്വരമയായ നമഃ
ഓം ത്രയീമൂര്‍ത്തയെ നമഃ
ഓം അനീശ്വരായ നമഃ
ഓം സര്‍വഗ്യായ നമഃ
ഓം പരമാത്മനെ നമഃ
ഓം സോമസൂര്യാഗ്നിലോചനായ നമഃ
ഓം ഹവിഷ്ഹെ നമഃ
ഓം യഗ്യമമായ നമഃ
ഓം സോമായ നമഃ
ഓം പഞ്ചവക്തരായ നമഃ
ഓം സദാശിവായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം വീരഭദ്രായ നമഃ
ഓം ഗണനാഥായ നമഃ
ഓം പ്രജാപതയെ നമഃ
ഓം ഹിരണ്യരെതസെ നമഃ
ഓം ദുര്‍ധര്‍ശായ നമഃ
ഓം ഗിരീഷായ നമഃ
ഓം ഗിരിഷായ നമഃ
ഓം അനഘായ നമഃ
ഓം ഭുജണ്‍^ഗഭൂഷ്ഹണായ നമഃ
ഓം ഭര്‍ഗായ നമഃ
ഓം ഗിരിധന്വനെ നമഃ
ഓം ഗിരിപ്രിയായ നമഃ
ഓം കൃതിവാസസെ നമഃ
ഓം പുരാരാതയെ നമഃ
ഓം ഭഗവതെ നമഃ
ഓം പ്രമതാധിപായ നമഃ
ഓം മൃത്യുജ്ഞയായ നമഃ
ഓം സൂക്ഷ്മതനവെ നമഃ
ഓം ജഗദ്വാപിനെ നമഃ
ഓം ജഗദ്ഗുരുവെ നമഃ
ഓം വ്യോമകേശായ നമഃ
ഓം മഹാശേനജനകായ നമഃ
ഓം ചാരുവിക്രമായ നമഃ
ഓം രുദ്രായ നമഃ
ഓം ഭൂതപതയെ നമഃ
ഓം സ്താണവെ നമഃ
ഓം അഹിര്‍ബുധന്യായ നമഃ
ഓം ദിഗമ്പരായ നമഃ
ഓം അഷ്ഠമൂര്‍ത്തയെ നമഃ
ഓം അനേകാത്മനെ നമഃ
ഓം സാത്വികായ നമഃ
ഓം ശുദ്ദവിഗ്രഹായ നമഃ
ഓം ശാശ്വതായ നമഃ
ഓം ഖണ്ഡപരശവെ നമഃ
ഓം അജായ നമഃ
ഓം പാശവിമോചകായ നമഃ
ഓം മൃഡായ നമഃ
ഓം പശുപതയെ നമഃ
ഓം ദേവായ നമഃ
ഓം മഹാദേവായ നമഃ
ഓം അവ്യയായ നമഃ
ഓം ഹരയെ നമഃ
ഓം ഭഗനേത്രാതിദെ നമഃ
ഓം അവ്യക്തായ നമഃ
ഓം ദക്ഷാധ്വരഹരായ നമഃ
ഓം ഹരായ നമഃ
ഓം പൂശദന്താപിതെ നമഃ
ഓം അവ്യഗ്രായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സഹസ്രപദെ നമഃ
ഓം അപവര്‍ഗപ്രദായ നമഃ
ഓം അനന്തായ നമഃ
ഓം താരകായ നമഃ
ഓം പരമേശ്വരായ നമഃ

നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ

നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ
നരകത്തിൽ നിന്നു കരകേറ്റീടേണം
തിരുവൈക്കം വാഴും ശിവശംഭോ!
മരണകാലത്തെ ഭയത്തെ ചിന്തിച്ചാൽ
മതിമറന്നുപോം മനമെല്ലാം
മനതാരിൽ വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ!
ശിവ!ശിവ! ഒന്നും പറയാവതല്ല
മഹാമായ തന്റെ പ്രകൃതികൾ
മഹാ മായ നീക്കീട്ടരുളേണം നാഥാ!
തിരുവൈക്കം വാഴും ശിവശംഭോ!
വലിയൊരു കാട്ടിലകപ്പെട്ടേനഹം
വഴിയും കാണാതെ ഉഴലുമ്പോൾ
വഴിയിൽ നേർവഴിയരുളേണം നാഥാ!
തിരുവൈക്കം വാഴും ശിവശംഭോ!
എളുപ്പമായുള്ള വഴിയെക്കാണുമ്പോൾ
ഇടയ്ക്കിടെയാറു പടിയുണ്ട്
പടിയാറും കടന്നവിടെച്ചെല്ലുമ്പോൾ
ശിവനെക്കാണാകും ശിവശംഭോ!
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ!
ശിവ ശംഭോ ശംഭോ ശിവ ശംഭോ! 🙏🙏🙏

Sunday, July 7, 2019

ശിവന്റെ തൃക്കണ്ണിന്റെ കഥ


ശിവന്റെ തൃക്കണ്ണിന്റെ കഥ
🕉🕉🕉🕉🕉
ശിവകഥകളില്‍ മൂന്നാംതൃക്കണ്ണിന്‌ കഥകളിലും പുരാണങ്ങളിലും ഏറെ പ്രാധാന്യമുണ്ട്‌

ശിവന്‍ തൃക്കണ്ണു തുറന്നു നോക്കുന്ന വസ്‌തു ചാമ്പലാകുമെന്നാണ്‌ വിശ്വാസം.

ഈ തൃക്കണ്ണ്‌ ആത്മീയതയും ശക്തിയും സൂചിപ്പിയ്‌ക്കുന്നതാണെന്നും വിശ്വാസമുണ്ട്‌.

ശിവന്റെ തൃക്കണ്ണിനെ കുറിച്ചു പല കഥകളുമുണ്ട്‌

സതീദേവിയുടെ മരണത്തിനു ശേഷം വൈരാഗിയായിത്തീര്‍ന്ന ശിവന്‍ എല്ലാം മറന്ന്‌ ഒരു ഗുഹയില്‍ ധ്യാനനിരതനായിരിയ്‌ക്കുകയായിരുന്നു.

*സതി പാര്‍വതീദേവിയായി അവതാരമെടുത്ത്‌ ശിവനടുത്തു വന്നെങ്കിലും ശിവനെ പ്രീണിപ്പിയാക്കാന്‍ കഴിഞ്ഞില്ല*,

ശിവനെ തപസില്‍ നിന്നുണര്‍ത്തി പാര്‍വതിയില്‍ അനുരക്തനാക്കുക എന്ന ഉദ്ദേശത്തോടെ എത്തിയ കാമദേവനെ ശിവന്‍ തൃക്കണ്ണു തുറന്ന്‌ ഭസ്‌മമാക്കിയത്രെ.

ഒരിക്കല്‍ തമാശയ്‌ക്ക്‌ പാര്‍വതി ശിവന്റെ ഇരുകണ്ണുകളും പൊത്തിപ്പിടിച്ചു. ഇതോടെ ലോകത്താകെ അന്ധകാരമായി. ലോകത്തിന്‌ പ്രകാശവും ഊര്‍ജവും നല്‍കാന്‍ ശിവന്‌ തൃക്കണ്ണു തുറക്കേണ്ടി വന്നു.

ശിവന്റെ തൃക്കണ്ണില്‍ നിന്നുള്ള ചൂടേറ്റ്‌ പാര്‍വതിയുടെ കയ്യില്‍ നിന്നും വിയര്‍പ്പു കണം ഇറ്റുവീണു. ഇതില്‍ നിന്നും അന്തകന്‍ എന്നൊരു ശിശുവുണ്ടായി.

ഈ ശിശുവിനെ ശിവഭക്തനായ, കുട്ടികളില്ലാത്ത ഒരു അസുരന്‍ എടുത്തുവളര്‍ത്തി. ആഗ്രഹിക്കാന്‍ പാടില്ലാത്ത ഒരു സ്‌ത്രീയെ മോഹിച്ചാല്‍ മാത്രമേ തന്റെ മരണം സംഭവിയ്‌ക്കൂ എന്നൊരു വരവും ശിവനില്‍ നിന്നും അന്തകന്‍ നേടി.

ഒരിക്കല്‍ പാര്‍വതിയെ കണ്ട അന്തകന്‍ ദേവിയില്‍ അനുരക്തനായി. പാര്‍വതിയെ പിന്‍തുടര്‍ന്നെത്തിയ അന്തകനെ ശിവന്‍ തൃക്കണ്ണു കൊണ്ടു ദഹിപ്പിയ്‌ക്കുകയായിരുന്നു.

ആഗ്രഹങ്ങളില്‍ നിന്നുള്ള വിടുതലാണ്‌ തൃക്കണ്ണെന്ന തത്വമാണ്‌ ഈ കഥ വെളിവാക്കുന്നത്

ഓം നമശിവായ
മൈഗോഡ് .കോമിന്റെ ഓം നമശിവായ ഗ്രൂപ്പിൽ അംഗമാകാൻ താൽപ്പര്യം ഉള്ളവർ ചുവടെഉള്ള ലിങ്കിൽ പോകുക
https://www.facebook.com/groups/MyGod.comGlobal2/

Tuesday, July 24, 2018

ഓം നമഃ ശിവായ മന്ത്രം എന്താണെന്ന് അറിയുക

ഹൈന്ദവവിശ്വാസംഅനുസരിച്ച് ത്രിമൂർത്തികളിൽപ്രധാനിയും സംഹാരത്തിന്റെ മൂർത്തിയുമാണ് പരബ്രഹ്മമൂർത്തിയായ “പരമശിവൻ”.  (ശിവം എന്നതിന്റെ പദാർത്ഥം:മംഗളകരമായത്) പൊതുവേ തമോഗുണ സങ്കൽപ്പത്തിലാണ് ശിവനെ കാണുന്നത്. ശിവൻ എന്നാൽ “മംഗളകാരി” എന്നാണ് അർത്ഥം. പരമശിവന് രൂപമുള്ളതും രൂപമില്ലാത്തതുമായ സങ്കല്പങ്ങളുണ്ട്. നല്ലതും ചീത്തയുമെല്ലാം ശിവൻ തന്നെ ആണെന്നാണ് ശിവപുരാണം വായിച്ചാൽ മനസിലാവുന്നത്. പരബ്രഹ്മം, ഓംകാരം എന്നിവ ലോകനാഥനായ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു.

ദക്ഷപുത്രിയും ആദിശക്തിയുടെ അംശാവതാരവുമായ സതിയാണ് ശിവന്റെ ആദ്യ പത്നി. പിന്നീട് ഹിമവാന്റെ പുത്രിയും സാക്ഷാൽ ആദിപരാശക്തിയുമായ ദേവി പാർവ്വതിയുമായി വിവാഹം നടന്നു. പിതാവും മാതാവും (പ്രകൃതിയും) ആയിട്ടാണ് ശിവനേയും ശക്തിയേയും സങ്കല്പിച്ചിരിക്കുന്നത്. ദേവന്മാരുടേയും ദേവനായാണ് മഹാദേവനെ ശൈവർആരാധിക്കുന്നത്.
അതിനാൽ മഹേശ്വരൻ എന്നും വിളിക്കപ്പെടുന്നു. ബ്രഹ്‌മാവും വിഷ്ണുവും ഗണപതിയുമെല്ലാം ശിവന്റെ മറ്റു ഭാവങ്ങൾ തന്നെയാണെന്നും ശൈവർ വിശ്വസിക്കുന്നു. ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌. ശിവന്റെ ശിരസ്സിൽ ഗംഗയുംചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ ‘വിജയം'[അവലംബം ആവശ്യമാണ്] ത്രിശൂലം സദാ വഹിയ്ക്കുന്നു.
നന്ദി എന്ന വെളുത്ത കാളയാണ് വാഹനം. ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ഭസ്മധാരിയാണ് ശിവൻ. ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവന്റെ കണ്ഠാഭരണമാണ് നാഗരാജാവായ “വാസുകി”. ശിവൻ ദേവാസുരയുദ്ധങ്ങളിൽ പങ്കെടുക്കുകയും നിരവധി അസുരന്മാരെ നിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു. ഭാരതത്തിൽ ശിവലിംഗത്തെ പൂജിയ്ക്കുന്ന ഒരു സമ്പ്രദായമുണ്ട്. ശിവലിംഗം ആദിയും അന്തവും ഇല്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായി ശൈവർ കരുതുന്നു. ശിവന്റെ ആയുസ് വിഷ്ണുവിന്റെ ആയുസിന്റെ ഇരട്ടിയാണ്. ഓരോ കല്പത്തിന്റെ അന്ത്യത്തിലും‍ ശിവനുൾപ്പെടെ ത്രിമൂർത്തികൾ ഭഗവാന്റെ തന്നെ പ്രകൃതിയായ ആദിപരാശക്തിയിൽ ലയിച്ചു ചേരുകയും; അടുത്ത സൃഷ്ടികാലത്ത് മഹാമായയുടെ ത്രിഗുണങ്ങൾക്കനുസരിച്ചു വീണ്ടും അവതരിക്കും എന്നതാണ് വിശ്വാസം. ജോഗുണമുള്ള ബ്രഹ്മാവ്, സത്വഗുണമുള്ള വിഷ്ണു, തമോഗുണമുള്ള ശിവൻ എന്നിവരാണ് ത്രിമൂർത്തികൾ. ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ എന്നിവരാണ് ശിവഗണങ്ങളിൽ പ്രധാനികൾ. ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ. ഗണപതി, സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, ഹനുമാൻ എന്നിവർ പുത്രന്മാർ. ലോകരക്ഷാർത്ഥം കാളകൂട വിഷം സേവിച്ചു കടും നീല നിറത്തിലുള്ള കഴുത്ത് മൂലം ശിവൻ “നീലകണ്ഠൻ” എന്നും അറിയപ്പെടാറുണ്ട്. മാർക്കണ്ഡേയ മഹർഷിയെ മരണത്തിൽ നിന്നും രക്ഷിച്ചു ദീർഘായുസ് നൽകിയതിനാൽ ശിവനെ “മൃത്യുഞ്ജയൻ” എന്നും വിളിക്കുന്നു. ആയുരാരോഗ്യ വർദ്ധനവിനായി നടത്തപ്പെടുന്ന “മൃതുഞ്ജയഹോമം” ശിവനെ പ്രീതിപ്പെടുത്താൻ ഉള്ളതാണ്.ശിവനും ശക്തിക്കും അഞ്ചു മുഖങ്ങൾ ഉണ്ട് ( സൃഷ്ടി , സ്ഥിതി , സംഹാരം , അനുഗ്രഹം , തിരോധാനം ) – പഞ്ചകൃത്യം . ശിവന്റെയും ലളിതയുടെയും അഞ്ചു മുഖങ്ങൾ ഇവയാണ് ബ്രഹ്മ്മാവ്, മഹാവിഷ്ണു ,മഹാരുദ്രൻ, സദാശിവൻ , മഹേശ്വരൻ.

ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവ്വതം പരമശിവന്റെ വാസസ്ഥലമായി കരുതുന്നു.അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതം എന്ന് വിശ്വസിക്കുന്നു.വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നും സ്ഫടികം, രത്നം, സ്വർണം, വൈഢൂര്യം എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പുകഴ്ത്തുന്നു.


ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം (സംസ്കൃതം :कैलास पर्वतः). എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്.കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും രക്ഷാസ്ഥൽ തടാകവും സ്ഥിതിചെയ്യുന്നു. ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.
കാശിയെ ശിവന്റെ നഗരം എന്നാണ്‌ അറിയപ്പെടുന്നത്. ശിവക്ഷേത്രമായ കാശി വിശ്വനാഥക്ഷേത്രമാണ്‌ ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവും തീർത്ഥാടനകേന്ദ്രവും. ഇവിടെ ഗംഗയുടെ കരയിൽ കൽപ്പടികൾ കെട്ടിയിട്ടുണ്ട്. ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത്. ക്ഷേത്രദർശനത്തിനു മുൻപ് ആളുകൾ ഈ പടികളിൽ നിന്ന് കുളിക്കുന്നു. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ്. തുടർന്ന് ചിതാഭസ്മം ഗംഗയിൽ ഒഴുക്കുന്നു. ചില ഘാട്ടുകൾക്ക് പ്രത്യേകതകളുമുണ്ട്. ഇവയിൽ ഒന്നിൽ ബ്രഹ്മാവ് പത്തു കുതിരകളെ ബലികൊടുത്തു എന്നും മറ്റൊന്നിൽ പാർവതിയുടെ കമ്മൽ കളഞ്ഞു പോയതെന്നും വിശ്വാസങ്ങളുണ്ട്. ക്ഷേത്രത്തിനു സമീപമുള്ള ജ്ഞാനക്കിണറിലാണ്‌ (ജ്ഞാനവാപി) ഇവിടത്തെ യഥാർത്ഥ ശിവലിംഗം എന്നും വിശ്വാസമുണ്ട്.

സംസ്കൃതത്തിലെ സുപ്രസിദ്ധമായ മന്ത്രമാണ് ഓം നമഃ ശിവായ(സംസ്കൃതത്തിൽAum Namaḥ Śivāya ॐ नमः शिवाय) ശിവനെനമിക്കുന്നു, ശിവനെ ആരധിക്കുന്നു എന്നാണ് ഈ മന്ത്രം അർഥമാക്കുന്നത്.

അഞ്ച് അക്ഷരങ്ങളുള്ളതിനാൽ നമഃ ശിവായ, പഞ്ചാക്ഷരീമന്ത്രം എന്നും അറിയപ്പെടുന്നു. യജുർവേദത്തിലെ ശ്രീ രുദ്ര ചക്രസ്തോത്രത്തിൽനിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്.
ശിവായ സുബ്രഹ്മണ്യ സ്വാമി ഈ മന്ത്രത്തിന്റെ അർത്ഥം വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്:-
“നമഃ ശിവായ എന്നത് വേദങ്ങളുടെ അന്തഃസത്തയിൽ പരാമർശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനമായ നാമമാണ്. ന എന്നാൽ ഭഗവാൻ തന്നിൽ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യം, മപ്രപഞ്ചത്തെക്കുറിക്കുന്നു. ശി ശിവനെ പ്രതിനിധീകരിക്കുന്നു. വ എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യം. യ എന്നാൽ ആത്മാവിനെക്കുറിക്കുന്നു. ഈ അഞ്ചക്ഷരങ്ങൾ പഞ്ചഭൂതങ്ങളേയുംകുറിക്കുന്നു. ന എന്നാൽ ഭൂമി. മഎന്നാൽ ജലം. ശി എന്നാൽ അഗ്നി. വഎന്നാൽ വായു. യ എന്നാൽ ആകാശം”

Wednesday, June 20, 2018

സ്ത്രീകൾ തിങ്കൾ, വെളളി ദിവസങ്ങളിൽ വ്രതം അനുഷാഠിക്കണം. എന്തുകൊണ്ട്?

മംഗല്യസൗഭാഗ്യത്തിനും കുടുംബത്തിൻറെയും സന്താനത്തിൻറെയും സൗഖ്യത്തിനും വേണ്ടിയാണ് സോമവാരശവ്രതമെന്ന പേരിൽ അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാർവ്വതി പൂജയാണ് ഈ ദിവസത്തിലെ പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നുവരുമായ മനുഷ്യരുടെ അർദ്ധനാരീശ്വര സങ്കല്പമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായ കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ച വ്രതത്തിൻറെ പ്രത്യേകത.

         മഹാലക്ഷ്മി,  അന്നപൂർണ്ണ,  സന്തോഷി മാതാ എന്നിവർക്ക് അർപ്പിക്കുന്നതാണ് വെളളിയാഴ്ച വ്രതത്തിൻറെ പ്രത്യേകത.  സ്ത്രീകളേറെ പ്രാധാന്യം കല്പിക്കുന്ന ഈ ദിവസത്തിൽ അത്താഴം ഉപേക്ഷിക്കരുതെന്ന് വിധിയുണ്ട്.

തിങ്കളാഴ്ചവ്രതം

സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ഇഷ്ടവരപ്രാപ്തിക്കായി ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നതെന്നാണ് വിശ്വാസം. പ്രാണപ്രേയസിയായ സതിയുടെ ദേഹത്യാഗം നിമിത്തം തീവ്രവൈരാരിയായ ദക്ഷിണാമൂർത്തിയെക്കൊണ്ട് തന്റെ ഭർത്തൃപദം പാർവ്വതി സ്വീകരിപ്പിച്ചത് സോമവാരവ്രതം കൊണ്ടാണ്. സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്‌.

ഐതിഹ്യം

സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദ്ദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.

അനുഷ്ടിക്കേണ്ട വിധം

തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും സോമനായ (ഉമാസമേതന്) പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ,ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്.

ശിവഭജനം

തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു.

‘നമ:ശിവായ ശിവായ നമ:’ എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു. സോമവാരവ്രതം ശിവകുടുംബപ്രീതിക്ക് (ശിവൻ, ഉമ,ഗണപതി,സ്കന്ദൻ, അയ്യപ്പൻ)കാരണമാണ്. അത് പ്രദോഷവ്രതം പോലെ ആകയാൽ പകൽ നിരാഹാരമിരിക്കണം. കറുത്തവാവും തിങ്കളാഴ്ചയുമായി വന്നാൽ ആ ദിവസത്തിന്ന് “അമോസോമവാരം” എന്ന് പറയുന്നു. അത് വിശേഷിച്ചും ഉപവാസ്യമാണ്.

Wednesday, February 7, 2018

ശിവരാത്രി മാഹാത്മ്യം



 (വ്രതം ആചരിക്കേണ്ടതെങ്ങനെ?)
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻


സര്‍വപാപഹരവും, സര്‍വാഭീഷ്ടപ്രദവും, സര്‍വൈശ്വര്യകരവുമാണ് ശിവരാത്രി വ്രതം. ശിവാരാധനയ്ക്ക്  ഏറ്റവും ഉചിതമായ  ദിവസവും ഇത് തന്നെ.
ബ്രാഹ്മണ ശാപം, ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം അനുഷ്ടിക്കുന്നതിലൂടെ  ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.

പാലാഴിമഥനസമയം വാസുകിയുടെ വായില്‍ നിന്നും   അത്യുഗ്രമായ  ഹലാഹലവിഷം പുറത്തുന്നു.  ലോകനാശകാരകമായ ആ വിഷം ലോക രക്ഷാര്‍ത്ഥംപരമശിവൻ പാനം ചെയ്തു. വിഷം അകത്തു പോകാതിരിക്കാൻ പാർവതീ ദേവി  ശിവന്റെ കഴുത്തും, പുറത്തേക്കു പോകാതിരിക്കാൻ മഹാവിഷ്ണു വായയും അടച്ചുപുടിച്ചു. മറ്റു ദേവന്മാർ പരമശിവനു വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ വിഷം പരമശിവന്റെ കണ്ഠത്തിൽ ഉറഞ്ഞുഞ്ഞുകൂടി നീലവര്‍ണ്ണമായി. അങ്ങനെ ശിവന്‍ നീലകണ്ഠൻആയി മാറി. അന്ന് പാർവതിദേവിയും മറ്റു ദേവകളും ശിവന് ആപത്തൊന്നും സംഭവിക്കാതിരിക്കാന്‍ ഉറക്കമൊഴിച്ചു പ്രാര്‍ത്ഥിച്ചതിന്റെ പ്രതീകമായാണ് നാം ശിവരാത്രി ഉറക്കമൊഴിഞ്ഞ് ആചരിക്കുന്നത്.

പാലാഴി മഥനം കഥ നാം ഉപരിപ്ലവമായി വീക്ഷിക്കേണ്ട ഒന്നല്ല. അതില്‍ അന്തര്‍ ഗതമായ വലിയ ഒരു സന്ദേശമുണ്ട്. പാലാഴി എന്നത് മനുഷ്യമനസ്സ് തന്നെയാണ്. ആ മനസ്സിലുള്ള സദ്‌ ഗുണങ്ങള്‍ ദേവകളും തമോ ഗുണങ്ങള്‍ അസുരന്മാരും ആകുന്നു. ഈ ഗുണങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട്, രണ്ടു കൂട്ടരെയും രണ്ടു ഭാഗത്തായി അണി നിരത്താനുള്ള കഴിവാണ് വിശേഷ ബുദ്ധി.

ഈ പാലാഴിയെ  നമ്മിലെ അഹങ്കാരമാകുന്ന സര്‍പ്പത്തെ അഥവാ വാസുകിയെ ഉപയോഗിച്ച്. ശ്രദ്ധയാകുന്ന മന്ഥര പര്‍വതത്തെ കട കോലാക്കി  കടയണം, അഥവാ പ്രപഞ്ച സത്യത്തെ കുറിച്ച് മനനം ചെയ്യണം. ഈ മഥനം തന്നെയാണ് യഥാര്‍ഥ  മനനം.  ഈ പ്രക്രിയ തുടരുമ്പോള്‍ ഒരു പക്ഷെ ശ്രദ്ധയാകുന്ന മന്ഥര പര്‍വതം  മനസ്സില്‍ താഴ്ന്നു പോയി, അഥവാ മറ്റു ചിന്തകളില്‍ അഭിരമിച്ചു പോയെന്നു വരാം. അങ്ങിനെ വരുമ്പോള്‍ ബുദ്ധിയെ, അഥവാ വിഷ്ണുവിനെ കൂര്‍മ്മമാക്കി ശ്രദ്ധയെ വീണ്ടും ഉയര്‍ത്തിയെടുക്കണം, പാലാഴി മഥനം തുടരണം. ( മനസ്സ്, ബുദ്ധി, ബോധം അഥവാ – Mind, Intellect, Consciousness  എന്നിവ യഥാക്രമം ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നിവര്‍ തന്നെ ആകുന്നു) ഇങ്ങനെ നിരന്തരമായ കടയല്‍ കൊണ്ട്  നമ്മുടെ ഉള്ളിലെ തിന്മയാകുന്ന ഹലാഹലം (കാളകൂടം) എന്ന വിഷത്തെ നമുക്ക് പുറന്തള്ളാന്‍ കഴിയും.  അത്  നമ്മുടെ ഉള്ളില്‍ തന്നെയുള്ള ഭഗവാന്‍ ശിവന്‍ സ്വീകരിക്കും. പകരം നമുക്ക് അമരത്വപ്രദമായ അമൃത് നല്‍കി അനുഗ്രഹിക്കും. ഇപ്രകാരമാണ് നാം പാലാഴി മഥനം കഥയെ കാണേണ്ടത്.


മഹാ ശിവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?



ശിവരാത്രി വ്രതം എടുക്കുന്നവർ തലേന്നു തന്നെ ഗൃഹാങ്കണം മുറ്റമടിച്ചു തളിച്ചും വീട് കഴുകി വൃത്തിയാക്കിയും  ഗൃഹശുദ്ധിവരുത്തണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. പകരം പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം . ശിവരാത്രി ദിവസത്തില്‍  പകല്‍ ഉപവാസം തന്നെയാണ് വിധിച്ചിട്ടുള്ളത്  . ആരോഗ്യ സ്ഥിതി അനുകൂലമായിട്ടുള്ളവര്‍ ‘ഉപവാസം’ നോല്‍ക്കുകയും  അല്ലാത്തവര്‍ ‘ഒരിക്കല്‍’ വ്രതം നോല്‍ക്കുകയും  ചെയ്യാവുന്നതാണ്. ‘ഒരിക്കല്‍’ നോല്‍ക്കുന്നവര്‍ക്ക്   ഒരു നേരം അരി ആഹാരം ആകാം.അത്  ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം  ആകുന്നത് ഉത്തമം. വയര്‍ നിറയെ കഴിക്കാന്‍ പാടില്ല. ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്. രാത്രിയോ പകലോ  ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാത്തവര്‍ വീട്ടില്‍ ഇരുന്ന് ശിവപുരാണം, ശിവ സഹസ്രനാമം, അഷ്ടോത്തരശത നാമസ്തോത്രം, ശിവ പഞ്ചാക്ഷരീ സ്തോത്രം, വില്വാഷ്ടകം,ലിംഗാഷ്ടകം മുതലായ ശിവ സ്തോത്രങ്ങള്‍ പാരായണം ചെയ്യുക.  വൈകിട്ട് ക്ഷേത്രത്തില്‍ ശിവന്  അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. (പൂര്‍ണ്ണ ഉപവാസം നോല്‍ക്കുന്നവര്‍ അത് വരേയ്ക്കും ജലപാനം പാടുള്ളതല്ല.)



പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രിദിവസം വിശേഷ പൂജകളും നടത്തിവരുന്നുണ്ട്. ഋഷഭ വാഹനത്തില്‍ പുറത്തെഴുന്നെള്ളത്ത്, സമൂഹ നാമജപം, യാമ പൂജ, പ്രത്യേക അഭിഷേകങ്ങള്‍ മുതലായവ. ഇവയില്‍ എല്ലാം പങ്കെടുത്ത് , രാത്രി ഉറക്കം ഒഴിഞ്ഞ്, തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. ശിവരാത്രി ദിനത്തിലെ അഞ്ചു യാമപൂജയും തൊഴുതാല്‍  ആയിരം പ്രദോഷം നോറ്റ പുണ്യം ലഭിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.



പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി നോല്‍ക്കുന്ന മഹാശിവരാത്രി വ്രതം ദീര്‍ഘാ യുസ്സിന് അത്യുത്തമവും സകല പാപമോചകവും ആകുന്നു.

ശിവരാത്രി നാളില്‍ ജപിക്കവുന്നതായ ശിവ സ്തോത്രങ്ങള്‍, മന്ത്രങ്ങള്‍, കീര്‍ത്തനങ്ങള്‍

ശിവ അഷ്ടോത്തരശതനാമസ്തോത്രം



ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവേ നമഃ
ഓം പിനാകിനേ നമഃ
ഓം ശശിശേഖരായ നമഃ
ഓം വാമദേവായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം കപര്ദിനേ നമഃ
ഓം നീലലോഹിതായ നമഃ
ഓം ശംകരായ നമഃ (10)
ഓം ശൂലപാണയേ നമഃ
ഓം ഖട്വാംഗിനേ നമഃ
ഓം വിഷ്ണുവല്ലഭായ നമഃ
ഓം ശിപിവിഷ്ടായ നമഃ
ഓം അംബികാനാഥായ നമഃ
ഓം ശ്രീകംഠായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭവായ നമഃ
ഓം ശര്വായ നമഃ
ഓം ത്രിലോകേശായ നമഃ (20)
ഓം ശിതികംഠായ നമഃ
ഓം ശിവാപ്രിയായ നമഃ
ഓം ഉഗ്രായ നമഃ
ഓം കപാലിനേ നമഃ
ഓം കൗമാരയേ നമഃ
ഓം അംധകാസുര സൂദനായ നമഃ
ഓം ഗംഗാധരായ നമഃ
ഓം ലലാടാക്ഷായ നമഃ
ഓം കാലകാലായ നമഃ
ഓം കൃപാനിധയേ നമഃ (30)
ഓം ഭീമായ നമഃ
ഓം പരശുഹസ്തായ നമഃ
ഓം മൃഗപാണയേ നമഃ
ഓം ജടാധരായ നമഃ
ഓം ക്തെലാസവാസിനേ നമഃ
ഓം കവചിനേ നമഃ
ഓം കഠോരായ നമഃ
ഓം ത്രിപുരാംതകായ നമഃ
ഓം വൃഷാംകായ നമഃ
ഓം വൃഷഭാരൂഢായ നമഃ (40)
ഓം ഭസ്മോദ്ധൂളിത വിഗ്രഹായ നമഃ
ഓം സാമപ്രിയായ നമഃ
ഓം സ്വരമയായ നമഃ
ഓം ത്രയീമൂര്തയേ നമഃ
ഓം അനീശ്വരായ നമഃ
ഓം സര്വജ്ഞായ നമഃ
ഓം പരമാത്മനേ നമഃ
ഓം സോമസൂര്യാഗ്നി ലോചനായ നമഃ
ഓം ഹവിഷേ നമഃ
ഓം യജ്ഞമയായ നമഃ (50)
ഓം സോമായ നമഃ
ഓം പംചവക്ത്രായ നമഃ
ഓം സദാശിവായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം വീരഭദ്രായ നമഃ
ഓം ഗണനാഥായ നമഃ
ഓം പ്രജാപതയേ നമഃ
ഓം ഹിരണ്യരേതസേ നമഃ
ഓം ദുര്ധര്ഷായ നമഃ
ഓം ഗിരീശായ നമഃ (60)
ഓം ഗിരിശായ നമഃ
ഓം അനഘായ നമഃ
ഓം ഭുജംഗ ഭൂഷണായ നമഃ
ഓം ഭര്ഗായ നമഃ
ഓം ഗിരിധന്വനേ നമഃ
ഓം ഗിരിപ്രിയായ നമഃ
ഓം കൃത്തിവാസസേ നമഃ
ഓം പുരാരാതയേ നമഃ
ഓം ഭഗവതേ നമഃ
ഓം പ്രമധാധിപായ നമഃ (70)
ഓം മൃത്യുംജയായ നമഃ
ഓം സൂക്ഷ്മതനവേ നമഃ
ഓം ജഗദ്വ്യാപിനേ നമഃ
ഓം ജഗദ്ഗുരവേ നമഃ
ഓം വ്യോമകേശായ നമഃ
ഓം മഹാസേന ജനകായ നമഃ
ഓം ചാരുവിക്രമായ നമഃ
ഓം രുദ്രായ നമഃ
ഓം ഭൂതപതയേ നമഃ
ഓം സ്ഥാണവേ നമഃ (80)
ഓം അഹിര്ഭുഥ്ന്യായ നമഃ
ഓം ദിഗംബരായ നമഃ
ഓം അഷ്ടമൂര്തയേ നമഃ
ഓം അനേകാത്മനേ നമഃ
ഓം സ്വാത്ത്വികായ നമഃ
ഓം ശുദ്ധവിഗ്രഹായ നമഃ
ഓം ശാശ്വതായ നമഃ
ഓം ഖംഡപരശവേ നമഃ
ഓം അജായ നമഃ
ഓം പാശവിമോചകായ നമഃ (90)
ഓം മൃഡായ നമഃ
ഓം പശുപതയേ നമഃ
ഓം ദേവായ നമഃ
ഓം മഹാദേവായ നമഃ
ഓം അവ്യയായ നമഃ
ഓം ഹരയേ നമഃ
ഓം പൂഷദന്തഭിദേ നമഃ
ഓം അവ്യഗ്രായ നമഃ
ഓം ദക്ഷാധ്വരഹരായ നമഃ
ഓം ഹരായ നമഃ (100)
ഓം ഭഗനേത്രഭിദേ നമഃ
ഓം അവ്യക്തായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സഹസ്രപാദേ നമഃ
ഓം അപവര്‍ഗപ്രദായ നമഃ
ഓം അനന്തായ  നമഃ
ഓം താരകായ നമഃ
ഓം പരമേശ്വരായ നമഃ (108)

ശിവ പഞ്ചാക്ഷരസ്തോത്രം

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാകായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമഃ ശിവായമന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വരപ്രഥമനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മകാരായ നമഃ ശിവായശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലക്ണ്ഠായ വൃഷധ്വജായ
തസ്മൈ ശികാരായ നമഃ ശിവായവസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ-
മുനീന്ദ്ര ദേവാര്‍‌ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ വകാരായ നമഃ ശിവായയക്ഷസ്വരൂപായ ജടാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യകാരായ നമഃ ശിവായ

ദാരിദ്ര്യ ദഹന ശിവസ്തോത്രം

വിശ്വേശ്വരായ നരകാര്‍ണ്ണവതാരണായ
കര്‍ണ്ണാമൃതായ ശശിശേഖരധാരണായ
കര്‍പ്പൂരകാന്തിധവളായ ജടാധരായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായഗൌരീപ്രിയായ രജനീശകലാധരായ
കാലാന്തകായ ഭുജഗാധിപകങ്കണായ
ഗംഗാധരായ ഗജരാജവിമര്‍ദ്ദനായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായഭക്തപ്രിയായ ഭവരോഗഭയാപഹായ
ഉഗ്രായ ദുര്‍ഗ്ഗഭവസാഗരതാരണായ
ജ്യോതിര്‍മ്മയായ ഗുണനാമസുനൃത്യകായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായചര്‍മ്മാംബരായ ശവഭസ്‌മവിലേപനായ
ഫാലേക്ഷണായ ഫണികുണ്ഡലമണ്ഡിതായ
മഞ്ജീരപാദയുഗളായ ജടാധരായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായപഞ്ചാനനായ ഫണിരാജവിഭൂഷണായ
ഹേമാംശുകായ ഭുവനത്രയമണ്ഡിതായ
ആനന്ദഭൂമിവരദായ തമോമയായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായഭാനുപ്രിയായ ഭവസാഗരതാരണായ
കാലാന്തകായ കമലാസനപൂജിതായ
നേത്രത്രയായ ശുഭലക്ഷണലക്ഷിതായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായരാമപ്രിയായ രഘുനാഥവരപ്രദായ
നാഗപ്രിയായ നരകാര്‍ണ്ണവതാരണായ
പുണ്യേഷു പുണ്യഭരിതായ സുരാര്‍ച്ചിതായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായമുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വരവാഹനായ
മാതംഗചര്‍മ്മവസനായ മഹേശ്വരായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ



ശിവ മാലാമാന്ത്രം

“ശിവായ ഹ്രീം നമ:ശിവായ

ത്രിപുരഹരായ

കാലഹരായ

സര്‍വ്വദുഷ്ടഹരായ

സര്‍വ്വശത്രുഹരായ

സര്‍വ്വരോഗഹരായ

സര്‍വ്വഭൂതപ്രേതപിശാചഹരായ

ധര്‍മ്മാര്‍ത്ഥകാമമോക്ഷപ്രദായ

മാം രക്ഷ രക്ഷ ഹും ഫള്‍”

ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!
മാറുന്ന കാലത്തിനൊപ്പം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മലയാളത്തെ അറിയാന്‍,സനാതന ധര്‍മത്തെ അറിയാന്‍, അറിയിക്കാന്‍ പ്രചരിപ്പിക്കാന്‍ ഹൈന്ദവ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ സ്‌നേഹിക്കാന്‍, സല്ലപിക്കാന്‍, പഴമയെ മറക്കാത്ത നവയുഗ പ്രതിഭകളുടെ സൃഷ്ടികളും ചിന്തകളും നിറച്ചാര്‍ത്തുകളും നവ്യാനുഭവം പകരുന്നത് ആസ്വദിക്കാന്‍, പങ്കുചേരാന്‍ നമുക്കീഒത്തുചേരാം... ഈ കൊച്ചു ഹൈന്ദവ പേജില്‍ വരൂ ഞങ്ങളുടെ കൂടെ... പകര്‍ന്ന് തരാം അറിവുകള്‍

മൈഗോഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ നമസ്തേ എന്ന്‌ +966534065218 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ വാട്‌സ്ആപ്പിൽ നിന്നും  അയക്കുക
( നിബന്തനകൾക്കു വിധേയം  )

                 ©
                2017
         My God.com
A  Global Hindu Heritage Foundation

Thursday, May 25, 2017

ശിവാലയ ഓട്ടം

മകരം, കുംഭം എന്നീ മാസങ്ങളുടെ മധ്യത്തിൽ ഹൈന്ദവരുടെ ആഘോഷമായ ശിവരാത്രിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു ആചാരമാണ് ശിവാലയ ഓട്ടം അഥവാ ചാലയം ഓട്ടം ശിവരാത്രി നാളിൽ ദ്വാദശ രുദ്രന്മാരെ വണങ്ങുക എന്നതാണ് ഈ ആചാരത്തിന്റെ സവിശേഷത. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വിളവൻകോട്, കൽക്കുളം താലൂക്കുകളിലായുള്ള ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും ഒരു പകലും കൊണ്ട് നടത്തുന്ന ദർശനമാണിത്.മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ശിവാലയഓട്ടത്തിനുപിന്നിലുള്ള ഐതിഹ്യം നിലനിൽക്കുന്നത്. ധർമ്മപുത്രൻ നടത്തിയ യാഗത്തിൽ പങ്കെടുക്കുവാൻ ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം വ്യാഘ്രപാദമുനിയെ കൂട്ടിക്കൊണ്ടുവരുവാൻ ഭീമസേനൻ പോയി. കടുത്ത ശിവഭക്തനായ വ്യാഘ്രപാദൻ തന്റെ തപസ്സിളക്കിയ ഭീമനെ ആട്ടിപ്പായിച്ചു. ശ്രീകൃഷ്ണൻ നൽകിയ 12 രുദ്രാക്ഷങ്ങളുമായി ഭീമൻ വീണ്ടും തിരുമലയിൽ തപസ്സനുഷ്ഠിക്കുകയായിരുന്ന വ്യാഘ്രപാദനു സമീപമെത്തി. മുനി കോപിതനായി ഭീമനുനേരെ തിരിയുകയും ഭീമൻ പിന്തിരിഞ്ഞ് ഗോവിന്ദാ… ഗോപാലാ……. എന്നു വിളിച്ച് ഓടൻ തുടങ്ങുകയും ചെയ്തു. മുനി ഭീമന്റെ സമീപമെത്തുമ്പോൾ ഭീമൻ അവിടെ ഒരു രുദ്രാക്ഷം നിക്ഷേപിക്കും. അപ്പോൾ അവിടെ ഒരു ശിവലിംഗം ഉയർന്നുവരികയും ചെയ്യും. മുനി അവിടെ പൂജ നടത്തുമ്പോൾ ഭീമൻ മുനിയെ വീണ്ടും യാഗത്തിനു പോകാൻ പ്രേരിപ്പിക്കാൻ ശ്രമിക്കും. മുനി വീണ്ടും ഭീമന്റെ പുറകേ പോകുമ്പോൾ ഭീമൻ വീണ്ടും വീണ്ടും രുദ്രാക്ഷങ്ങൾ നിക്ഷേപിക്കുകയും ചെയ്യും. അങ്ങനെ 11 രുദ്രാക്ഷങ്ങളും നിക്ഷേപിക്കുകയും ശിവലിംഗങ്ങൾ ഉയർന്നു വരികയും ചെയ്തു. ഒടുവിൽ 12-ആമത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ട് വ്യാഘ്രപാദന് ശിവനായും ഭീമന് വിഷ്ണുവായും ദർശനം നൽകുകയും ചെയ്തു. അങ്ങനെ ഇരുവർക്കും ശിവനും വിഷ്ണുവും ഒന്നെന്ന് വ്യകതമായി. അദ്ദേഹം പിന്നീട് ധർമ്മപുത്രന്റെ യാഗത്തിൽ പങ്കുകൊണ്ടു. ഭീമൻ രുദ്രാക്ഷം നിക്ഷേപിച്ചതിന്റെ ഫലമായി സ്ഥപിതമായ 12 ശിവക്ഷേത്രങ്ങളിലാണ് ശിവാലയ ഓട്ടം നടക്കുന്നത്.തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയ്ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നിവയാണ് 12 ശിവാലയ ക്ഷേത്രങ്ങൾ.100 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രങ്ങളിൽ കാൽനടയായി ദർശനം നടത്തുന്നതാണ് വഴിപാട്.
ഒരാഴ്ച വൃതം നോറ്റശേഷമാണ് വഴിപാട് സമർപ്പിക്കുന്നത്.ശിവരാത്രി ദിവസത്തിന്റെ തലേ ദിവസം വൈകുന്നേരം തിരുമല ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഓട്ടം ശിവരാത്രി ദിവസം വൈകുന്നേരത്തോടു കൂടി തിരുനട്ടാലം ക്ഷേത്രത്തിൽ അവസാനിക്കുന്നു. കാവി വസ്ത്രം, തുളസിമാല എന്നിവ അണിഞ്ഞ് കൈകളിൽ വിശറിയും ഭസ്മ സഞ്ചിയും കൊണ്ടാണ് ഭക്തർ ഈ ദർശനം നടത്തുന്നത്. ശിവക്ഷേത്രങ്ങളിലേക്കാണ് യാത്രയെങ്കിലും ഗോവിന്ദാ…. ഗോപാലാ…. എന്നീ വൈഷ്ണവമന്ത്രങ്ങളാണ് ഇവർ ഉരുവിടുന്നത്. അതിനാൽ ഇവർ ഗോവിന്ദന്മാർ എന്ന പേരിലും അറിയപ്പെടുന്നു.

ശിവാലയ ഓട്ടത്തിൽ പങ്കെടുക്കുന്നവർ വ്രതശുദ്ധിയോടെ വേണം പന്ത്രണ്ടു ക്ഷേത്രങ്ങളിലും ദർശനം നടത്തുവാൻ. കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച്ച മുൻപെങ്കിലും മാലയിടണം, കരിക്കും പഴങ്ങളുമാണ് ഇവർ ഭക്ഷണമായി സ്വീകരിക്കേണ്ടത്.
ശിവാലയ ഓട്ടത്തിൽ പങ്കെടുക്കുന്നവരുടെ കൈയിൽ ഒരു വീശറി ഉണ്ട്, ഓരോ ക്ഷേത്രത്തിൽ ചെല്ലുമ്പോഴും അവിടുത്തെ ദേവനെ വീശാൻ ആണ് ഇത്. വീശരി യുടെ രണ്ടറ്റത്തും തുണി സഞ്ചികൾ ഉണ്ടാകും ഒന്ന് ക്ഷേത്രങ്ങളിൽ നിന്നും ലഭിക്കുന്ന ഭസ്മം സൂക്ഷിക്കാനും ഒന്ന് പണം സൂക്ഷിക്കാനും. പന്ത്രണ്ടു ക്ഷേത്രങ്ങളിലും കുളിച്ചിട്ടു വേണം ദർശനം നടത്താൻ, യാത്രക്കിടയിൽ പാനകം, ചുക്ക് വെള്ളം, ആഹാരം എന്നിവയും കൊടുക്കുന്നുണ്ട്. പ്രത്യേക പൂജകളും അഭിഷേകങ്ങളും അന്നവിടെ നടക്കുന്നുണ്ട്.

Tuesday, October 25, 2016

ശിവ ഭഗവാന്റെ ചില പ്രത്യേക വിവരങ്ങള്‍

പ്രധാനപ്പെട്ട ദിവസം - തിങ്കള്‍
ശിവന്‍ എന്ന അര്‍ത്ഥം - മംഗളം,ഐശ്വര്യം,നന്മ,പൂര്‍ണത.
പഞ്ചാക്ഷരീ മന്ത്രം - നമ:ശിവായ
ആഭരണം - വാസുകി
അന്ഗരാഗം - ഭസ്മം
ഇഷ്ടപെട്ട പൂവ് - എരിക്ക്, കൂവളം 
പ്രധാന വ്രതങ്ങള്‍ - തിങ്കളാഴ്ച, തിരുവാതിര, പ്രദോഷം,ശിവരാത്രി
വാഹനം - കാള
പ്രധാന ആയുധം - ത്രിശൂലം
പ്രധാന ഭൂതഗണം - നന്ദി
സര്‍വലോക ഗുരു ഭാവം - ദക്ഷിണാമൂര്‍ത്തി
സംഹാര ഭാവം - നടരാജ
രോഗരക്ഷക ഭാവം- വൈദീശ്വര
ആരാധനാ ഭാവം - ലിന്ഗ
പ്രധാന അഭിഷേകം - ക്ഷീരം,ജലം
പ്രധാന ഹോമം - മൃത്യുഞ്ജയ
മൂല മന്ത്രം - ഓം നമ: ശിവായ
ശിവജട യുടെ പേര് - കപര്‍ദ്ദം

ത്രിമൂർത്തികൾ

️ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവർ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നു. സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നീ ദേവന്മാർ. ഒരേ പരമാത്മാവിന്റെ മൂർത്തിഭേദങ്ങളായിരിക്കുമ്പോൾത്തന്നെ മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് രുദ്രനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. പരാശക്തിയാണ് ത്രിമൂർത്തികളുടെയും ജനയിത്രിയെന്നും കല്പാന്തത്തിൽ ത്രിമൂർത്തികൾ പരാശക്തിയിൽ വിലയം പ്രാപിക്കുകയും അടുത്ത കല്പത്തിന്റെ ആരംഭത്തോടെ വീണ്ടും ജനിക്കുകയും ചെയ്യുന്നു എന്നുമാണ് കാലചക്രത്തെ പുരാണങ്ങളിൽ വിലയിരുത്തുന്നത്. സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങളുമായി ബന്ധപ്പെടുത്തിയും വിഷ്ണു, ബ്രഹ്മാവ്, പരമശിവൻ എന്നിവർ പരാമർശിക്കപ്പെടാറുണ്ട്.
️മഹാപ്രളയത്തിന്റെ അന്ത്യത്തോടെ വിസ്തൃതമായ ജലപ്പരപ്പിൽ ആലിലയിൽ കാണപ്പെടുന്ന ശിശുരൂപനായ മഹാവിഷ്ണുവിന്റെ മുന്നിൽ പരാശക്തി പ്രത്യക്ഷയായി അടുത്ത മഹായുഗത്തിന്റെ ആരംഭമായതായി ഓർമിപ്പിക്കുന്നു. മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ പ്രത്യക്ഷനാകുന്ന ബ്രഹ്മാവിന് നാലു ദിക്കിലേക്കും മുകളിലേക്കും നോക്കുമ്പോൾ അഞ്ച് മുഖം ഉണ്ടാകുന്നു. തന്നെപ്പറ്റിയോ തന്റെ ലക്ഷ്യത്തെപ്പറ്റിയോ ഒന്നുമറിയാതെ വിഷണ്ണനായിരിക്കുമ്പോൾ 'തപസ്സുചെയ്തു ശക്തിനേടി സൃഷ്ടികർമത്തിലേർപ്പെടുക' എന്ന് അശരീരി കേൾക്കുകയും ബ്രഹ്മാവ് സൃഷ്ടികർമം ആരംഭിക്കുകയും ചെയ്യുന്നു. ബ്രഹ്മാവിന്റെ വ്യത്യസ്ത അവയവങ്ങളിൽനിന്നു ജനിച്ച പ്രജാപതിമാർ പിതാവിന്റെ നിർദേശപ്രകാരം പ്രപഞ്ചസൃഷ്ടിയിൽ വ്യാപൃതരാവുകയും വൈവിധ്യമാർന്ന ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ആവിർഭാവത്തിനു കാരണമാവുകയും ചെയ്തു.
ത്രിമൂർത്തികളുടെ മഹത്ത്വം
ത്രിമൂർത്തികളിൽ കൂടുതൽ മഹത്ത്വം ആർക്കാണെന്നു പരീക്ഷിക്കുന്നതിന് മഹർഷിമാർ ഒരിക്കൽ ഭൃഗുമഹർഷിയെ നിയോഗിച്ചു. പിതൃസ്ഥാനീയനായ ബ്രഹ്മാവിന്റെ സമീപത്തുചെന്ന മഹർഷി ഒരു സുഹൃത്തിനെയെന്നവണ്ണം ബ്രഹ്മാവിനെ അഭിവാദ്യം ചെയ്തു. ബ്രഹ്മാവ് കുപിതനായി മഹർഷിയെ ശകാരിച്ചു. കൈലാസത്തിലെത്തിയ മഹർഷി പരമശിവൻ പാർവതിയെ ആലിംഗനം ചെയ്തിരിക്കുന്നതുകണ്ട് പരിഹസിക്കുകയും പരമശിവന്റെയും പാർവതീദേവിയുടെയും കോപത്തിനു പാത്രമാവുകയും ചെയ്തു. വൈകുണ്ഠത്തിലേക്കാണ് പിന്നീട് മഹർഷി പോയത്. മഹർഷി വരുന്നതറിയാതെ അനന്തശായിയായി ഉറക്കത്തിലായിരുന്ന മഹാവിഷ്ണുവിനെ താൻ വന്നിട്ടു സത്കരിക്കാഞ്ഞതിനെന്നവണ്ണം മഹർഷി നെഞ്ചിൽ ചവുട്ടി. പെട്ടെന്നുണർന്ന മഹാവിഷ്ണു മുനിയുടെ പാദം തലോടിക്കൊണ്ട് ക്ഷമ ചോദിക്കുകയും പാദത്തിന് വേദനയുണ്ടായോ എന്ന് ആരായുകയും ചെയ്തു. പാദാഘാതത്തിന്റെ ഫലമായി മഹാവിഷ്ണുവിന്റെമാറിലുണ്ടായ കലയാണ് ശ്രീവത്സം എന്ന പേരിൽ അറിയപ്പെടുന്നത്. ഈ സംഭവമെല്ലാം ഭൃഗുമുനി മറ്റു മഹർഷിമാരെ അറിയിച്ചു. മഹാവിഷ്ണുവും പരമശിവനും, പരമശിവന്റെ പുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും ഭക്തന്മാരാൽ ക്ഷേത്രങ്ങളിലുംഗൃഹങ്ങളിലും പൂജിക്കപ്പെടുമ്പോൾ ബ്രഹ്മാവ് അത്രതന്നെ പ്രാചുര്യത്തോടെ പൂജിക്കപ്പെടുകയോ സ്തുതിക്കപ്പെടുകയോ ചെയ്യുന്നില്ല.
ഈമഹിമകൾ കുറിച്ചുളള തർക്കം ഉണ്ടായത് മനുഷ്യനിലെ അഹമോധത്തിന്റെ മറ്റൊരുതലമാണെന്നും വലിപ്പചെറുപ്പത്തിന്റെ മഹിമ മനുഷ്യനിൽ ഉളളതിനാലുമാണ് എന്ന് തർക്കശാസ്ത്രത്തിൽ പറയാറുണ്ട്.ജീവിത യാത്രയിൽ ത്രിമൂർത്തികളുടെ മാഹാത്മ്യം വളരെ വലുതാണ്.രുദ്രനും നാരയണനും ബ്രഹ്മാവും ഭുതം ഭാവി വർത്തമാനത്തെ കുറിച്ചും യോഗദർശ്ശനം സിദ്ധിച്ചവരായ ത്രികാല ദർശ്ശികൾ ആണ്.ശിവൻ വിഷ്ണുവിനെയും,വിഷ്ണു ശിവനെയും.ഇരുവരും ബ്രഹ്മദേവനേയും ആരാദിച്ചു പോരുന്നു മറിച്ചും.ഇതിൽ വലിപ്പചെറുപ്പത്തിന്റെ ആവശ്യകത തെല്ലും ഇല്ലെന്നതാണ് വാസ്തവം.
ഓം ബ്രഹ്മദേവായ നമഃ
ഓം നമോ നാരായണായ
ഓം നമഃ ശിവായ