Showing posts with label സുബ്രഹ്മണ്യൻ. Show all posts
Showing posts with label സുബ്രഹ്മണ്യൻ. Show all posts

Monday, August 12, 2019

ശ്രീ സുബ്രഹ്മണ്യ അഷ്ടോത്തര ശതനാമാവലി

ഓം സ്കംദായ നമഃ |
ഓം ഗുഹായ നമഃ |
ഓം ഷണ്മുഖായ നമഃ |
ഓം ഫാലനേത്രസുതായ നമഃ |
ഓം പ്രഭവേ നമഃ |
ഓം പിംഗലായ നമഃ |
ഓം കൃത്തികാസൂനവേ നമഃ |
ഓം ശിഖിവാഹനായ നമഃ |
ഓം ദ്വിഷഡ്ഭുജായ നമഃ |
ഓം ദ്വിഷണ്ണേത്രായ നമഃ || ൧൦ ||
ഓം ശക്തിധരായ നമഃ |
ഓം പിശിതാശപ്രഭംജനായ നമഃ |
ഓം താരകാസുര സംഹാരിണേ നമഃ |
ഓം രക്ഷോബലവിമര്ദനായ നമഃ |
ഓം മത്തായ നമഃ |
ഓം പ്രമത്തായ നമഃ |
ഓം ഉന്മത്തായ നമഃ |
ഓം സുരസൈന്യ സുരക്ഷകായ നമഃ |
ഓം ദേവസേനാപതയേ നമഃ |
ഓം പ്രാജ്ഞായ നമഃ || ൨൦ ||
ഓം കൃപാലവേ നമഃ |
ഓം ഭക്തവത്സലായ നമഃ |
ഓം ഉമാസുതായ നമഃ |
ഓം ശക്തിധരായ നമഃ |
ഓം കുമാരായ നമഃ |
ഓം ക്രൗംചധാരണായ നമഃ |
ഓം സേനാന്യേ നമഃ |
ഓം അഗ്നിജന്മനേ നമഃ |
ഓം വിശാഖായ നമഃ |
ഓം ശംകരാത്മജായ നമഃ || ൩൦ ||
ഓം ശൈവായ നമഃ |
ഓം സ്വാമിനേ നമഃ |
ഓം ഗണസ്വാമിനേ നമഃ |
ഓം സനാതനായ നമഃ |
ഓം അനംതശക്തയേ നമഃ |
ഓം അക്ഷോഭ്യായ നമഃ |
ഓം പാര്വതീപ്രിയനംദനായ നമഃ |
ഓം ഗംഗാസുതായ നമഃ |
ഓം ശരോദ്ഭൂതായ നമഃ || ൪൦ ||
ഓം ആഹുതായ നമഃ |
ഓം പാവകാത്മജായ നമഃ |
ഓം ജൃംഭായ നമഃ |
ഓം പ്രജൃംഭായ നമഃ |
ഓം ഉജ്ജൃംഭായ നമഃ |
ഓം കമലാസനസംസ്തുതായ നമഃ |
ഓം ഏകവര്ണായ നമഃ |
ഓം ദ്വിവര്ണായ നമഃ |
ഓം ത്രിവര്ണായ നമഃ |
ഓം സുമനോഹരായ നമഃ || ൫൦ ||
ഓം ചതുര്വര്ണായ നമഃ |
ഓം പംചവര്ണായ നമഃ |
ഓം പ്രജാപതയേ നമഃ |
ഓം അഹര്പതയേ നമഃ |
ഓം അഗ്നിഗര്ഭായ നമഃ |
ഓം ശമീഗര്ഭായ നമഃ |
ഓം വിശ്വരേതസേ നമഃ |
ഓം സുരാരിഘ്നേ നമഃ |
ഓം ഹരിദ്വര്ണായ നമഃ |
ഓം ശുഭാകരായ നമഃ || ൬൦ ||
ഓം വടവേ നമഃ |
ഓം വടുവേഷധൃതേ നമഃ |
ഓം പൂഷ്ണേ നമഃ |
ഓം ഗഭസ്തയേ നമഃ |
ഓം ഗഹനായ നമഃ |
ഓം ചംദ്രവര്ണായ നമഃ |
ഓം കലാധരായ നമഃ |
ഓം മായാധരായ നമഃ |
ഓം മഹാമായിനേ നമഃ |
ഓം കൈവല്യായ നമഃ || ൭൦ ||
ഓം ശംകരാത്മഭുവേ നമഃ |
ഓം വിശ്വയോനയേ നമഃ |
ഓം അമേയാത്മനേ നമഃ |
ഓം തേജോനിധയേ നമഃ |
ഓം അനാമയായ നമഃ |
ഓം പരമേഷ്ഠിനേ നമഃ |
ഓം പരബ്രഹ്മണേ നമഃ |
ഓം വേദഗര്ഭായ നമഃ |
ഓം വിരാട്സുതായ നമഃ |
ഓം പുലിംദകന്യാഭര്ത്രേ നമഃ || ൮൦ ||
ഓം മഹാസാരസ്വതാവൃതായ നമഃ |
ഓം ആശ്രിതാഖിലദാത്രേ നമഃ |
ഓം ചോരഘ്നായ നമഃ |
ഓം രോഗനാശനായ നമഃ |
ഓം അനംതമൂര്തയേ നമഃ |
ഓം ആനംദായ നമഃ |
ഓം ശിഖംഡികൃതകേതനായ നമഃ |
ഓം ഡംഭായ നമഃ |
ഓം പരമഡംഭായ നമഃ |
ഓം മഹാഡംഭായ നമഃ || ൯൦ ||
ഓം വൃഷാകപയേ നമഃ |
ഓം കാരണോത്പത്തിദേഹായ നമഃ |
ഓം കാരണാതീതവിഗ്രഹായ നമഃ |
ഓം അനീശ്വരായ നമഃ |
ഓം അമൃതായ നമഃ |
ഓം പ്രാണായ നമഃ |
ഓം പ്രാണായാമപരായണായ നമഃ |
ഓം വിരുദ്ധഹംത്രേ നമഃ |
ഓം വീരഘ്നായ നമഃ |
ഓം ശ്യാമകംധരായ നമഃ || ൧൦൦ ||
ഓം കുഷ്ടഹാരിണേ നമഃ |
ഓം ഭുജംഗേശായ നമഃ |
ഓം പുണ്യദാത്രേ നമഃ |
ഓം ശ്രുതിപ്രീതായ നമഃ |
ഓം സുബ്രഹ്മണ്യായ നമഃ |
ഓം ഗുഹാപ്രീതായ നമഃ |
ഓം ബ്രഹ്മണ്യായ നമഃ |
ഓം ബ്രാഹ്മണപ്രിയായ നമഃ || ൧൦൮ ||
|| ശ്രീ സുബ്രഹ്മണ്യാഷ്ടോത്തര ശതനാമാവലി സംപൂര്ണമ്‌ ||

Thursday, June 21, 2018

സുബ്രഹ്മണ്യന്‍

താരകാസുര നിഗ്രഹത്തിനായി ശിവശക്തിയില്‍ ജനിച്ച പുത്രനായി സുബ്രഹ്മണ്യനെ കരുതുന്നു. ശിവതേജസ്സ് അഗ്‌നിവാസം ചെയ്ത് ഗംഗയില്‍ നിക്ഷേപിച്ചു എന്നും, ഗംഗ ശരവണക്കാട്ടില്‍ ഉപേക്ഷിച്ചു എന്നും കഥ. ശരവണക്കാട്ടില്‍ നിന്ന് 
കൃത്തികമാര്‍ കുട്ടിയെ കണ്ടെത്തി. താരകാസുര നിഗ്രഹത്തിനായി ശിവശക്തിയില്‍ ജനിച്ച പുത്രനായി സുബ്രഹ്മണ്യനെ കരുതുന്നു. ശിവതേജസ്സ് അഗ്‌നിവാസം ചെയ്ത് ഗംഗയില്‍ നിക്ഷേപിച്ചു എന്നും, ഗംഗ ശരവണക്കാട്ടില്‍ ഉപേക്ഷിച്ചു എന്നും കഥ. ശരവണക്കാട്ടില്‍ നിന്ന് ആറ് കൃത്തികമാര്‍ കുട്ടിയെ കണ്ടെത്തി. കുട്ടി ആറുപേരേയും മാറിമാറി നോക്കിയപ്പോള്‍ ആറ് മുഖങ്ങള്‍ ഉണ്ടായി. അതിനാല്‍ സുബ്രഹ്മണ്യന്‍ അറുമുഖന്‍ എന്ന് അറിയപ്പെടുന്നു. കൃത്തികമാര്‍ വളര്‍ത്തിയതിനാല്‍ കാര്‍ത്തികേയന്‍ എന്നും കുമാരഭാവത്താല്‍ ഗംഗ വളര്‍ത്തിയതിനാല്‍ കുമാരന്‍ എന്നും അറിയപ്പെട്ടു. സ്‌കന്ദന്‍ എന്ന പേരില്‍ പാര്‍വ്വതിയും ഗുഹന്‍ എന്ന പേരില്‍ ശിവനും മഹാസേനന്‍ എന്ന പേരില്‍ അഗ്‌നിയും ശരവണന്‍ എന്ന പേരില്‍ ശരവണത്തിന്റെയും പുത്രനായി അറിയപ്പെട്ടു. അവിദ്യാനാശകശക്തിയായി 'സ്‌കന്ദ' ശബ്ദത്തിന് അര്‍ത്ഥം കല്‍പ്പിക്കുന്നുണ്ട്.
നാരദമഹര്‍ഷിക്ക് ആത്മജ്ഞാനം ഉപദേശം നല്‍കിയതിനാല്‍ സനല്‍കുമാരനെ സ്‌കന്ദന്‍ എന്ന് അറിയപ്പെടുന്നു. ജ്യോതിഷികളുടെ ഇഷ്ടദേവതയായി സുബ്രഹ്മണ്യനെ ആരാധിക്കുന്നു. ദേവന്റെ ആറ് മുഖങ്ങള്‍ 6 ഋതുക്കളായും 12 കൈകള്‍ 12 മാസങ്ങളായും സൂചിപ്പിക്കുന്നു. സുബ്രഹ്മണ്യജൈതന്യത്തില്‍നിന്ന് ഉത്ഭവിച്ച ദേവീചൈതന്യത്തെ 'കൗമാരി' എന്ന് ആരാധിക്കുന്നു. വേല്‍ ആയുധമാക്കിയതിനാല്‍ വേലായുധന്‍ എന്നും താരകാസുരനിഗ്രഹത്തിന് ദേവസേനയുടെ ആധിപത്യം പുലര്‍ത്തിയതിനാല്‍ ദേവസേനാധിപനായും ആരാധിക്കപ്പെടുന്നു. ദക്ഷപുത്രിയായ ദേവസേനയും വള്ളിയുമാണ് പത്‌നിമാര്‍. മുരുകന്റെ ആശ്രിതനായ ഹിഡിംബാസുരന്റെ പൂജകള്‍ നടത്തി, കാവടി അഭിഷേകം സുബ്രഹ്മണ്യപൂജയില്‍ പ്രധാന വഴിപാടാണ്.  പാല്‍, പനിനീര്, കളഭം, ഭസ്മം ഇവ കാവടിയില്‍ നിറച്ച് വ്രതനിഷ്ഠയോടെ ഭക്തന്മാര്‍ കാവടി സമര്‍പ്പിക്കുന്നു. പ്രസ്തുത അഭിഷേക വസ്തുക്കള്‍ ആത്മസത്തയെ പ്രതിനിധാനം ചെയ്യുന്നു.
ഓങ്കാരപ്പൊരുള്‍ അറിയുവാന്‍ കഴിയാത്ത ബ്രഹ്മദേവനെ കുമാരന്‍ ബന്ധനസ്ഥനാക്കിയതിനാല്‍ ബ്രഹ്മശാപം ഏല്‍ക്കുകയും ശാപമുക്തിക്കായി തപസ്സനുഷ്ഠിച്ചു. പുറ്റ് വന്ന് മൂടിയതിനാല്‍ പുത്രനെ കാണാതെ വിഷമിച്ച പാര്‍വ്വതി ഉഗ്രമായ ഷഷ്ഠിവ്രതം നോറ്റ് പുത്രദര്‍ശനം നേടി എന്ന് വിശ്വസിക്കപ്പെടുന്നു. ഓരോ മാസത്തിലേയും വെളുത്തപക്ഷത്തിലെ ഷഷ്ഠിയിലാണ് വ്രതം നോക്കേണ്ടത്. തുലാമാസത്തിലെ സ്‌കന്ദഷഷ്ഠി നാള്‍ ഒരു നേരം മാത്രം ആഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നു. 6 ദിവസം തുടര്‍ച്ചയായി വ്രതം അനുഷ്ഠിക്കുന്നതും പ്രധാനമാണ്. മയിലിനെ വാഹനമാക്കിയവന്‍ എന്ന അര്‍ത്ഥത്തില്‍ മയില്‍വാഹനനെന്നും, വേല്‍ ആയുധമാക്കിയതിനാല്‍ ശക്തിധരന്‍ എന്നും അഗ്‌നി സൂക്ഷിച്ചതിനാല്‍ ഗുഹന്‍ എന്നും ശത്രുനാശകന്‍ ആയതിനാല്‍ സ്‌കന്ദന്‍ എന്നും, ആറ് മാതാക്കള്‍ ഉള്ളതിനാല്‍ ഷണ്‍മുഖാതുരന്‍ എന്നും ക്രൗഞ്ചന്‍ എന്ന അസുരനെ നിഗ്രഹിച്ചതിനാല്‍ ക്രൗഞ്ചദാരണന്‍ എന്നും സുബ്രഹ്മണ്യന്‍ അറിയപ്പെടുന്നു. മഹാദേവന്‍ ഓങ്കാരം ഉപദേശിച്ചതിനാല്‍ ഗുരുസ്ഥാനീയന്‍ കൂടിയാണ്.

സന്താനസൗഖ്യത്തിന് സ്കന്ദഷഷ്ഠിവ്രതം

അമ്മമാര്‍ മക്കള്‍ക്കുവേണ്ടി അനുഷ്ഠിക്കുന്ന പ്രധാന വ്രതങ്ങളില്‍ ഒന്നാണ് സ്‌കന്ദ ഷഷ്ഠി. സുബ്രഹ്മണ്യപ്രീതിയിലൂടെ സന്താനാഭിവൃദ്ധി നേടിത്തരുന്നതാണു ഷഷ്ഠീവ്രതം. സര്‍പ്പമായി മാറിയ മകന്‍ സുബ്രഹ്മണ്യനെ തിരിച്ചു കിട്ടുന്നതിനായി അമ്മ പാര്‍വതീ ദേവി ഷഷ്ഠീവ്രതം അനുഷ്ഠിച്ചെന്നാണ് ഐതിഹ്യം. താരകാസുരനെ നിഗ്രഹിച്ച ദിവസമാണ് സ്‌കന്ദഷഷ്ഠി ആചരിക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു. വെളുത്ത പക്ഷത്തെ ഷഷ്ഠിദിവസമാണു വ്രതം ആചരിക്കുന്നത്. തുലാം മാസത്തിലെ ഷഷ്ഠിയാണ് സ്‌കന്ദ ഷഷ്ഠിയായി അനുഷ്ഠിക്കുന്നത്. പഞ്ചമി നാളില്‍ അതായത് ഷഷ്ഠിക്ക് തൊട്ടുമുന്നത്തെ ദിവസം ഒരിക്കല്‍ മാത്രം ആഹാരം. ഷഷ്ഠി ദിവസം രാവിലെ കുളിച്ച് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം.സുബ്രഹ്മണ്യ ഭജനം ഉത്തമം. രാവിലെ ആറു നാഴിക പുലരുന്നതു വരെ ഷഷ്ഠിയുണ്ടെങ്കില്‍ അത് അര്‍ക്ക ഷഷ്ഠിയെന്നും അസ്തമയത്തിന് ആറു നാഴിക മുമ്പ് വരുന്ന ഷഷ്ഠി സ്‌കന്ദ ഷഷ്ഠിയെന്നും അറിയപ്പെടുന്നു. സര്‍പ്പദോഷ പരിഹാരമായും മഹാരോഗനിവാരണത്തിനായും ഷഷ്ഠിവ്രതം അനുഷ്ഠിക്കാറുണ്ട്. ഇന്നേ ദിവസം ഉപവാസമാണ് ഉത്തമം. ഷഷ്ഠി തുടങ്ങുന്നതിന് ആറ് ദിവസം മുന്നേ തന്നെ വ്രതാനുഷ്ഠാനങ്ങള്‍ എടുക്കുന്നതും നന്ന്. സുബ്രഹ്മണ്യസ്വാമിയുടെ പ്രാര്‍ത്ഥന ചൊല്ലുകയും പുരാണപാരായണം ചെയ്യുകയും വേണം. ഷഷ്ഠിദിവസത്തില്‍ മാത്രമായും ഷഷ്ഠി പൂര്‍ത്തിയാകുന്ന പോലെ ആറുദിവസം തുടര്‍ച്ചയായും ഈ വ്രതമെടുക്കാം. ആഡംബരം ഒഴിവാക്കി ഭക്തിയോടെവേണം വ്രതം അനുഷ്ഠിക്കാന്‍. ശ്രദ്ധയോടെ 6, 12, 18 തുടങ്ങി യഥാശക്തി ദിവസം വ്രതം പാലിക്കണം. സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതുവായ ഫലങ്ങള്‍. താരകാസുര നിഗ്രഹത്തിനായാണ് ഗംഗാനദിയിലെ ശരവണപൊയ്കയില്‍ സുബ്രഹ്മണ്യന്‍ അവതരിച്ചത്. ശിവന്റെ നേത്രാഗ്നി ശരവണ പൊയ്കയില്‍ പതിക്കുകയും അതില്‍ നിന്ന് ആറ് കുഞ്ഞുങ്ങള്‍ പിറക്കുകയുമായിരുന്നു. കന്യകമാരായ കാര്‍ത്തിക സഹോദരിമാരാണ് ഈ കുഞ്ഞുങ്ങളെ പരിപാലിച്ചത്. അങ്ങനെയാണ് കാര്‍ത്തികേയന്‍ എന്ന പേര് കൈവന്നത്. ശരവണ പൊയ്കയിലെത്തിയ പാര്‍വ്വതീ ദേവി ആറ് കുഞ്ഞുങ്ങളേയും ആറ് മുഖങ്ങളോടുകൂടിയ ഒറ്റശരീരമാക്കി. അങ്ങനെ ഷണ്‍മുഖന്‍ എന്ന പേരുണ്ടായി. മനോഹരമായ രൂപസൗന്ദര്യത്തോടു കൂടിയവനും ഭക്തരില്‍ മനം ഉരുകുന്നവനുമായതിനാല്‍ മുരുകന്‍ എന്നും നാമമുണ്ട്. ശിവന്റെ നേത്രാഗ്‌നിയില്‍ നിന്നും ജനിച്ചതു കൊണ്ട് ബാഹുലേയന്‍ എന്നും പാര്‍വ്വതി സമ്മാനിച്ച വേല്‍ ആയുധമാക്കിയതു കൊണ്ട് വേലായുധന്‍ എന്നും വിളിക്കപ്പെടുന്നു. വേദശാസ്ത്ര പണ്ഡിതനും ബ്രഹ്മജ്ഞാനിയുമാകയാല്‍ സുബ്രഹ്മണ്യന്‍ എന്നും അറിയപ്പെടുന്നു. പാര്‍വതീദേവിയുടെ അനുഗ്രഹത്താല്‍ ഏകശരീരിയാകയാല്‍ സ്‌കന്ദന്‍ എന്നും യൗവനരൂപയുക്തനാകയാല്‍ കുമാരന്‍ എന്നും അറിയപ്പെടുന്നു. അനന്തവും ഗോപ്യവുമായ ജ്ഞാനത്തിന്റെ മൂര്‍ത്തിയാകയാല്‍ ഗുഹന്‍ എന്നും സുബ്രഹ്മണ്യന് പേരുണ്ട്. ആറ് താമരപ്പൂക്കളിലായി ഗംഗയിലെ ശരവണ പൊയ്കയില്‍ അവതരിയ്ക്കയാല്‍ ശരവണഭവന്‍ എന്നും അറിയപ്പെടുന്നു. ദേവന്മാരുടെ സേനാപതിയാകയാല്‍ ദേവസേനാപതിയെന്നൊരു നാമം കൂടിയുണ്ട്.

Wednesday, October 25, 2017

സ്കന്ദ ഷഷ്ഠി മാഹാത്മ്യം




സുബ്രഹ്മണ്യപ്രീതിക്കായ്ഹൈന്ദവർ ആഘോഷിക്കുന്ന ഒരു പ്രധാന വ്രതമാണ്ഷഷ്ഠി വ്രതം. പുത്രനുണ്ടാകാൻ ഷഷ്ഠീവ്രതം വിശിഷ്ടമാണെന്നു ധാരാളം പെർ കരുതുന്നു.[1]. അതിൽ പ്രാധാന്യമർഹിക്കുന്ന ഒരു ഷഷ്ഠി ദിനമാണ് സ്കന്ദ ഷഷ്ഠി .തുലാമാസത്തിലെ ഷഷ്ഠി ദിനത്തിലാണ് ഇതാഘോഷിക്കുന്നത്. പലയിടത്തും പ്രഥമയിൽ തുടങ്ങി ആറുദിവസവും നീണ്ടുനിൽക്കുന്ന ഒരു വ്രതമാണ് ഷ്ഷ്ഠീ വ്രതം.സുബ്രഹ്മണ്യൻശൂരപദ്മാസുരനെ വധിച്ചത് ഈ ദിവസമായെന്നാണ് വിശ്വാസം. അതുകൊണ്ടാണ് തുലാമാസത്തിലെ ഷഷ്ഠിക്ക് പ്രാധാന്യം കൈവന്നതും സ്കന്ദ ഷഷ്ഠിയായി ആചരിക്കുന്നതും. കേരളത്തിലെ ഒട്ടുമിക്യ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകൾ നടക്കാറുണ്ട് . ഷഷ്ഠി വ്രതം നോക്കുകവഴി ദീർഘായുസ്സും വിദ്യയും, സത്ഗുണങ്ങളുമുള്ള സന്താനങ്ങളുണ്ടാവാനും, സന്താനസ്നേഹം ലഭിക്കാനും ,കുഞ്ഞുങ്ങൾക്ക് ശ്രേയസ്സുണ്ടാകാനും, രോഗങ്ങൾ മാറാനും നല്ലതാണത്രേ.

മറ്റൊരു ഐതിഹ്യം

ബ്രഹ്മാവിനെ ബന്ധനസ്ഥനാക്കിയ അപരിഹാര്യമായ അവിവേകത്തിന് പ്രായശ്ചിത്തമായി സ്കന്ദൻ ഭയങ്കര സർപ്പമായി പരിണമിച്ചു. തിരോധാനം ചെയ്തു. പുത്രനെ തിരികെ കിട്ടാനായി ശുക്ല ഷഷ്ഠീ വ്രതം ആചരിക്കാമെന്നും 'താരകബ്രഹമമായ തന്റെ പുത്രനെ ത്തന്നെ ഭജിക്കണമെന്നും ഭഗവാൻ പാർവ്വതീദേവിയെ ഉപദേശിച്ചു. അതനുസരിച്ച് പഞ്ചമി നാൾ ഒരിക്കൽ മാത്രം ഭക്ഷണം. രാത്രി വെറും നിലത്തു കിടന്ന് പിറ്റേന്ന് അതി രാവിലെ സ്നാനം കഴിച്ച് സുബ്രഹ്മണ്യപൂജ എന്നിവ കഴിച്ച് പാറണ. അപ്രകാരം സുബ്രഹ്മണ്യന്റെവൈരൂപ്യം മാറാനായി (സർപ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ മുരുകനെ സ്വരൂപത്തിൽ തന്നെ വീണ്ടും കിട്ടുന്നതിനു വേണ്ടിയാണെന്നും പറയപ്പെടുന്നു) മാതാവായ പാർവ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്തെന്നും, അന്ന് ഭയങ്കര സർപ്പാകൃതിയിൽ ക്ണ്ടെന്നും ആ സർപ്പശ്രേഷ്ഠനെ മഹാവിഷ്ണു സ്പർശിച്ചപ്പോൾ സ്വരൂപത്തിൽ സുബ്രഹ്മണ്യൻ പ്രത്യക്ഷപ്പെട്ടു. വൃശ്ചികമാസത്തിൽ സുബ്രഹ്മണ്യംവച്ചാണത്രേ അങ്ങനെ മാറിയതെന്നു പറയപ്പെടുന്നു. അതുകൊണ്ടാണ് നാഗപ്രതിമവച്ച സുബ്രഹ്മണ്യപൂജ ചെയ്യുന്നത്. ഇതു കൂടാതെ താരകാസുരനെ നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ സുബ്രഹ്മണ്യനെ യുദ്ധക്കളത്തിൽ വീണ്ടും എത്തിക്കുവനായി ദേവന്മാർ വ്രതമെടുത്ത്പ്രത്യക്ഷപ്പെടുത്തിതായും സ്കന്ദപുരാണത്തിൽ പ്രതിപാദിക്കുന്നുണ്ട്. രാവിലെ ആറുനാഴിക പുലരുന്നതുവരെ ഷഷ്ഠിയുണ്ടെങ്കിൽ അർക്ക ഷഷ്ഠി എന്നും അസ്തമയത്തിന് ആറുനാഴിക മുമ്പേ തുടങ്ങുന്ന ഷഷ്ഠി സ്കന്ദ ഷഷ്ഠി എന്നും പറയപ്പെടുന്നു

വ്രതം ആചരിക്കുന്ന രീതി=തിരുത്തുക

ആറുദിവസത്തെ ആചാരമാണ് ഷഷ്ഠീ വ്രതം. പുലരും മുമ്പേ എണീറ്റ് കുളിച്ച് സുബ്രഹ്മണ്യ് പൂജചെയ്ത് ഒരിക്കൽ മാത്രം ഭക്ഷണം കഴിക്കുന്നു. ഊൺ പതിവില്ല. പാൽ, ജലം പഴം എന്നിവ ആകാം. തമിഴ് പാരമ്പര്യത്തിൽ ആറുദിവസവും സ്കന്ദഷഷ്ഠികവചം ചൊല്ലണം. ആറുദിവസവും ഒരിക്കലെങ്കിലും സുബ്രഹ്മണ്യദർശനം നടത്തണം


                 ©
                2017
         My God.com
A  Global Hindu Heritage Foundation