Showing posts with label മഹത് വെക്തികള്‍. Show all posts
Showing posts with label മഹത് വെക്തികള്‍. Show all posts

Friday, March 31, 2017

ആധുനിക ജ്യോതിശാസ്ത്രവും - ആര്യഭടനും

സയന്‍സ് ഇത്രയേറെ വികസിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഭാരതത്തില്‍ നമ്മുടെ പൂര്‍വികരായ മനുഷ്യര്‍ പ്രകൃതിയുടെ ഓരോ താളവും തിരിച്ചറിഞ്ഞിരുന്നു. ഗ്രഹണവും സൂര്യായനവും മാത്രമല്ല ആകാശത്ത് കൊള്ളിമീനുകള്‍ പ്രത്യക്ഷപ്പെടുന്ന ദിവസം വരെ കൃത്യമായി പ്രവചിക്കാന്‍ പഴയ തലമുറയ്ക്ക് സാധിക്കുമായിരുന്നു. എന്തായിരുന്നു പുരാതനസമൂഹത്തെ ഈ നേട്ടങ്ങളിലേക്ക് നയിക്കാന്‍ ഹേതുവായതെന്ന് ചോദിച്ചാല്‍ ഉത്തരം സ്പഷ്ടമാണ്. സൂക്ഷ്മ നിരീക്ഷണവും യുക്തിചിന്തയും തന്നെ. തങ്ങളുടെ കണ്ടെത്തലുകളില്‍ ഗഹനമായ കണക്കുകൂട്ടലുകള്‍ നടത്തുകയും അതില്‍ നിന്ന് ഒരു നിഗമനത്തിലെത്തിച്ചേരാനും ഇവര്‍ക്കു സാധിച്ചു. ആധുനിക തലമുറ പലതും നിഷേധിക്കുന്നതു പോലെ ചെറുതെങ്കിലും മറ്റൊരു വിഭാഗം ഇതിനെ ദുരുദ്ദേശത്തോടെ വ്യാഖ്യാനിക്കാനും ശ്രമിക്കുന്നുണ്ട്. പന്ത്രണ്ടും ഏഴും തമ്മില്‍ ഗുണിക്കാന്‍ ആവശ്യപ്പെട്ടാല്‍ കാല്‍ക്കുലേറ്റര്‍ എടുക്കുന്ന ഈ കാലഘട്ടത്തില്‍, അമ്മാവന്‍റെ വീട്ടിലെ ഫോണ്‍നമ്പര്‍ നോക്കാന്‍ മൊബൈല്‍ ഫോണ്‍ വേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍ ഈ ചര്‍ച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഏവരും സമ്മതിക്കാതിരിക്കാന്‍ ഇടയില്ല. അതുകൊണ്ടുതന്നെ, വളര്‍ന്നു വരുന്ന തലമുറ ഇതെക്കുറിച്ച് ബോധവാന്മാരായിരിക്കണം എന്ന ആഗ്രഹത്തോടെ ലിറ്റില്‍ സയന്റിസ്റ്റിനെ അവലംബിച്ചുകൊണ്ടാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. എ.ഡി അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചരിത്രപ്രസിദ്ധനായ സംസ്കൃത പണ്ഡിതനും ജ്യോതിശാസ്ത്രജ്ഞനും ഗണിതജ്ഞനുമായ മലയാളിയുമായ (കൊടുങ്ങല്ലൂര്‍ ജനനം ) ആര്യഭടന്റെ അത്ഭുതാവഹമായ കണ്ടെത്തലുകളും ആധുനിക ജ്യോതിശാസ്ത്രത്തിന്റെ കണ്ടെത്തലുകളും തമ്മില്‍ നമുക്കൊന്ന് താരതമ്യം ചെയ്യാം.

ഭൂമി ഭ്രമണം ചെയ്യാനെടുക്കുന്ന സമയം ആര്യഭടന്‍ ഗണിച്ചതും ആധുനിക ജ്യോതിശാസ്ത്രം കണ്ടെത്തിയതും തമ്മിലുള്ള വ്യത്യാസം എത്ര സെക്കന്റിന്റേതാണെന്ന് അറിയുമോ? വെറും .009 സെക്കന്റിന്റെ വ്യത്യാസം. ഇത് നമ്മെ അത്ഭുതപ്പെടുത്തുന്നില്ലേ? കാരണം, ആര്യഭട്ടന്‍ ജീവിച്ച കാലഘട്ടവും ഇതെല്ലാം കണ്ടെത്തിയ കാലഘട്ടവും തമ്മിലുള്ള അന്തരം അഞ്ചു നൂറ്റാണ്ടിന്റേതാണ്. ഒരു വര്‍ഷത്തിന്റെ നീളമോ, ആര്യഭടന്‍ കണ്ടെത്തിയതും ജ്യോതിശാസ്ത്രം കണ്ടെത്തിയതും തമ്മിലുള്ള വ്യത്യാസം വെറും 3 മിനിറ്റ് 20 സെക്കന്റിന്റേത്. ഭൂമിയുടെ ചുറ്റളവിലുള്ള വ്യത്യാസമോ വെറും 106.9585 കിലോമീറ്റാറിന്റേതു മാത്രം. അതായത് വെറും 0.02 ശതമാനത്തിന്റെ വ്യത്യാസം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ ജീവിച്ചിരുന്ന ഭാസ്ക്കരന്‍ രണ്ടാമന്‍ വര്‍ഷത്തിന്റെ നീളം കണ്ടെത്തിയത് 365.2588 ദിവസമെന്നും ആധുനിക ജ്യോതിശാസ്ത്രം കണ്ടെത്തിയത് 365.2563 ദിവസങ്ങളെന്നും. വ്യത്യാസം എത്രയാണ്? വെറും 0.0025 ന്റേത് അല്ലേ. അതായത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ വെച്ചു തന്നെ ഒരു വര്‍ഷത്തിന്റെ ദൈര്‍ഘ്യം മുന്നൂറ്ററുപത്താഞ്ചേകാല്‍ ദിവസമെന്ന് മനുഷ്യന് അറിയാമായിരുന്നുവെന്ന് സാരം. അതും ഒരു ഇലക്ട്രോണിക്ക് ഉപകരണങ്ങളുമില്ലാതെ. ഇവിടെയാണ് മനുഷ്യന്റെ ബുദ്ധിശക്തിയുടെ വലിപ്പം നാമറിയുന്നത്.

ആര്യഭടന്റെ മറ്റ് കണ്ടെത്തലുകളെന്തെല്ലാമായിരുന്നുവെന്ന് നോക്കാം.

ഭൂമി ഭ്രമണം ചെയ്യുന്നുണ്ട്
ഭൂമിയുടെ ഈ ഭ്രമണം കൊണ്ടു തന്നെയാണ് നക്ഷത്രങ്ങള്‍ ചലിക്കുന്നതായി തോന്നുന്നത്.
മുന്നോട്ട് ചലിക്കുന്ന വാഹനത്തില്‍ ഇരിക്കുമ്പോള്‍ വസ്തുക്കള്‍ പുറകോട്ടു പോകുന്നതായി തോന്നുന്നത് പോലെയാണ്
ഭൂമിയില്‍ ഇരിക്കുന്ന നമ്മള്‍ ചലിക്കുന്നതറിയാതെ സ്ഥിരമായി നില്‍ക്കുന്ന നക്ഷത്രങ്ങള്‍ ചലിക്കുന്നതായി തോന്നുന്നത്.
ചന്ദ്രനും ഗ്രഹങ്ങളും തിളങ്ങുന്നത് സൂര്യപ്രകാശത്താലാണ്
രാഹു, കേതു ഇവ സാങ്കല്പിക ഗ്രഹങ്ങളാണ്
ചന്ദ്രന്‍ ഭൂമിയുടെ നിഴലില്‍ കടക്കുന്നത് കൊണ്ടാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. അല്ലാതെ രാഹുവും കേതുവും ചന്ദ്രനെ വിഴുങ്ങുന്ന കൊണ്ടല്ല
ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ വീഴുമ്പോഴാണ് സൂര്യഗ്രഹണമുണ്ടാകുന്നത്
ആര്യഭടന്റെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ലഭ്യമല്ല. ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആസ്ട്രോണമി ആന്റ് ആസ്ട്രോ ഫിസിക്സിന് (IUCAA) മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഭാവനാജന്യമായ ഒരു ശില്പമാണ് പോസ്റ്റിനോടൊപ്പമുള്ള ചിത്രത്തിലുള്ളത്.

സ്വാതിതിരുനാള്‍

ജീനിയസ്സ് എന്ന വിശേഷണം അര്‍ഹിക്കുന്നവരായുള്ള അപൂര്‍വം കേരളീയരില്‍ പ്രഥമഗണനീയനാണ് അദ്ദേഹം. ആധുനികമാനദണ്ഡം അനുസരിച്ചായാലും മുപ്പത്തഞ്ചുവയസ്സു തികയാത്ത ഒരാള പക്വമതി എന്നു വിവരിക്കാനാവില്ല. സ്വാതിതിരുനാള്‍ 34 വയസ്സു തികയുംമുമ്പ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

സ്വാതിതിരുനാള്‍
പതിനാറാം വയസ്സില്‍ തിരുവിതാംകൂറിന്റെ ഭരണഭാരം അദ്ദേഹം ഏറ്റെടുക്കുകയും പതിനെട്ടുവര്‍ഷക്കാലം ആ ചുമതല നിര്‍വഹിക്കുകയും ചെയ്തു. യുവാവായിരുന്ന ഈ ഭരണാധികാരി പ്രകടിപ്പിച്ച ദീര്‍ഘവീക്ഷണവും , വിശാലാശയത്വവും വിദ്യാവിവേകവും മറ്റധികം പേരില്‍ നമുക്ക് കാണാനാവില്ല. ദീര്‍ഘായുഷ്മാന്‍മാരായി ജീവിച്ച ധിഷണാശാലികള്‍ക്കുപോലും ആര്‍ജ്ജിക്കാനാവാത്തവിധം അസമാനങ്ങളാണ് അദ്ദേഹത്തിന്റെ നേട്ടങ്ങള്‍. ഭരണനിപുണനും പ്രജാക്ഷേമതത്പരനുമായ രാജാവ്, കവി, കലാപോഷകന്‍, വാഗ്ഗേയകാരന്‍ എന്നിങ്ങനെ എത്രയോ മുഖങ്ങള്‍ അദ്ദേഹത്തിന്റെ അനാദൃശ്യ പ്രതിഭക്കുണ്ടായിരുന്നു. എങ്കിലും സ്വാതിതിരുനാളിനെ അനശ്വരനും അവിസ്മരണീയനുമാക്കുന്നത് അദ്ദേഹത്തിന്റെ സംഗീതകൃതികളാണ്.

സ്വാതിതിരുനാള്‍ എന്ന പ്രതിഭയുടെ ഓരോ മുഖവും വെവ്വേറെ വിലയിരുത്തപ്പെടേണ്ടതാണ്. തിരുവിതാംകൂറിന് അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൈവന്ന സന്ദര്‍ഭമായിരുന്നു സ്വാതിതിരുനാളിന്റെ ഭരണകാലം. അനവധി ഇംഗ്ലീഷ് സ്‌കൂളുകളുടെയും തിരുവനന്തപുരം സര്‍ക്കാര്‍ പ്രസ്സിന്റെയും നക്ഷത്രബംഗ്ലാവിന്റെയും മൃഗശാലയുടെയും സ്ഥാപനം പബ്ലിക്ക് ലൈബ്രറിയുടെ വികസനം, അലോപ്പതി ചികിത്സയുടെ പ്രചാരം, പല അനാചാരങ്ങളുടെയും നിരോധനം എന്നിങ്ങനെ നീണ്ടുപോകുന്നതാണ് ഭരണാധിപനെന്ന നിലയില്‍ അദ്ദേഹം നല്‍കിയിട്ടുള്ള മികച്ച സംഭാവനകള്‍. അദമ്യമായ സ്വാതന്ത്യാഭിവാഞ്ചയുടെതായ മറ്റൊരു മുഖവും അദ്ദേഹത്തിനുണ്ടായിരുന്നു. അന്തര്‍മുഖനായ കലാകാരനും ധിഷണാശാലിയുമായ ഈ ഭരണാധികാരിക്ക് കമ്പനി മേധാവികളുടെ കൈകടത്തലുമായി യോജിച്ചുപോകാന്‍ കഴിയാതിരുന്നത് സ്വാബാവികമാണ്. അതുകൊണ്ടുതന്നെ സ്വാതിതിരുനാളിന്റെ ജീവിതം അസ്വാസ്ഥ്യവും സംഘര്‍ഷവും നിറ്ഞ്ഞതായിരുന്നു. പ്രജാക്ഷേമത്തിനായി ഭരണം നിര്‍വഹിക്കുന്നതിനു മാത്രമല്ല കലാപ്രോത്സാഹനത്തിനുപോലും തനിക്കു സ്വാതന്ത്ര്യമില്ല എന്ന ബോധം അദ്ദേഹത്തെ നിരാശനാക്കി. ബ്രിട്ടീഷ് മേധാവിത്വത്തെ നേരിട്ടെതിര്‍ത്ത് വിജയം നേടാം എന്ന വ്യാമോഹം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഈ പ്രതിസന്ധിയില്‍ സ്വാതിതിരുനാളിന് ആശ്വാസം നല്‍കിയത് സംഗീതസപര്യ മാത്രമായിരുന്നു.

നാലുമാസം പ്രായമുള്ള ശിശുവായിരിക്കെ 1813 ആഗസ്റ്റ് 29ാം തീയതി സ്വാതിതിരുനാള്‍ തിരുവിതാംകൂര്‍ മഹാരാജാവായി പ്രഖ്യാപിക്കപ്പെട്ടു. കുഞ്ഞിന് പ്രയാപൂര്‍ത്തിയെത്തുന്നതുവരെ റീജന്റായിട്ടാണ് റാണിലക്ഷ്മിഭായി ഭരണം നിര്‍വഹിച്ചത്. സംസ്‌കൃതത്തിനും ഇംഗ്ലീഷിനും പുറമേ മറ്റു പലഭാഷകളിലും ചെറുപ്പത്തില്‍ത്തന്നെ അദ്ദേഹം പ്രാവീണ്യം നേടി. സുകുമാരകലകളില്‍ അഭിരുചി പ്രദര്‍ശിപ്പിച്ച രാജകുമാരനെ ബാല്യത്തില്‍ത്തന്നെ സംഗീതവും നൃത്തലും അഭ്യസിപ്പിച്ചുതുടങ്ങിയിരുന്നു. കൊട്ടാരത്തിലെ ഭാഗവതര്‍തന്നെയാണ് സംഗീതത്തില്‍ ആദ്യശിക്ഷണം നല്‍കിയത്. ഇതില്‍ പ്രമുഖന്‍ കരമന സുബ്രമണ്യന്‍ ഭാഗവതരാണ്. എങ്കിലും സംഗീതസംബന്ധമായി അദ്ദേഹം അപാരപാണ്ഡിത്യം ആര്‍ജ്ജിച്ചത് വിദ്വാന്‍മാരായ ആളുകള്‍ നിറഞ്ഞിരുന്ന തന്റെ ചര്‍ച്ചകളില്‍നിന്നും പഠനങ്ങളില്‍നിന്നുും ആയിരിക്കണം.

തിരുവിതാംകൂറില്‍ ആദ്യമായി നിലങ്ങളും പാടങ്ങലും അളന്നു തിട്ടപ്പെടുത്തി അതിരുകള്‍ നിര്‍ണ്ണയിക്കുന്ന ‘ കണ്ടെഴുത്ത്’ നടന്നതും സ്വാതിതിരുനാളിന്റെ ഭരണകാലത്താണ്. 1836ല്‍ നടന്ന സംസ്ഥാനത്തെ ആദ്യ സെന്‍സസിനും നേതൃത്വം കൊടുത്തും ഇദ്ദേഹംതന്നെ. പാശ്ചാത്യ ചികിത്സാസമ്പ്രദായം തിരുവിതാംകൂറില്‍ പ്രചാരം നേടുന്നതും സ്വാതിതിരുനാളിന്റെ ഭരണകാലത്താണ്. അലോപ്പതി ചികിത്സയുടെ പ്രയോജനം രാജ്യത്തെ ജനങ്ങള്‍ക്കു സൗജന്യമായി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ഒരു ആശുപത്രിയും അദ്ദേഹം ആരംഭിച്ചു. ദര്‍ബാര്‍ ഫിസിഷ്യന്‍ എന്നായിരുന്നു ഇവിടുത്തെ ഡോക്ടര്‍ അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യലബ്ധിവരെയും തിരുവിതാംകൂറിലെ ആരോഗ്യവകുപ്പധ്യക്ഷന്‍ ഈ പേരിലാണ് അറിയപ്പെട്ടിരുന്നത്.

സ്വാതിതിരുനാളിന്റെ വിവാഹം, ദാമ്പത്യജീവിതം, സന്താനങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ കുറവാണ്. പതിനെട്ടുവയസ്സു തികയുന്നതിനുമുമ്പേ അദ്ദേഹം വിവാഹിതനായിരുന്നു. തിരുവട്ടാറ്റു നാരായണിപ്പിള്ള ആയിരുന്നു വധു. അറിയപ്പെടുന്ന വീണ വിദുഷി ആയിരുന്നു നാരായണിപ്പിള്ള. സ്വാതിതിരുനാളിന്റെ സന്താനങ്ങളെക്കുറിച്ച് ഒരു ജീവചരിത്രഗ്രന്ഥത്തിലും പരാമര്‍ശിച്ചുകണ്ടിട്ടില്ല. അദ്ദേഹത്തിനു സന്താനങ്ങളുണ്ടായിരുന്നുവോ എന്നകാര്യം പോലും വ്യക്തമല്ല. പിന്‍തുടര്‍ച്ചാക്രമം മരുമക്കത്തായ വഴിക്കായിരുന്നതിനാല്‍ സ്വാതിതിരുനാളിന്റേതെന്നല്ല, നാടുഭരിച്ചിരുന്ന ഒറു രാജാവിന്റെയും സന്താനങ്ങളെക്കുറിച്ച് കേരളചരിത്രം പരാമര്‍ശിച്ചിട്ടില്ല എന്നതാണ് വസ്തുത.

മരണം സ്വയം വരിക്കുകയായിരുന്നു സ്വാതിതിരുനാള്‍ എന്നതാണ് വസ്തുത. മരണേച്ഛുവായി ആഹാരം കഴിക്കാന്‍ വിസമ്മതിച്ചും തന്റെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ ആരെയും അറിയിക്കാതെയും പലദിവസങ്ങള്‍ അദ്ദേഹം കഴിച്ചുകൂട്ടി. ഒടുവില്‍ മരണത്തെ പുണര്‍ന്ന് തന്റെ എല്ലാ ദുഃഖങ്ങള്‍ക്കും വേദനകള്‍ക്കും എന്നെന്നേക്കുമായി വിരാമമിടുകയാണദ്ദേഹം ചെയ്തത്. രോഗബാധിതനായിരുന്നുവെങ്കിലും തന്നെ ചികിത്സിക്കാന്‍ അദ്ദേഹം അനുവദിച്ചില്ല. 1846 ഡിസംബര്‍ 25ാം തീയതി രാത്രി പത്തുമണിക്ക് അദ്ദേഹത്തിന്റെ മരണം സംഭവിച്ചു. ആഹാരം അമൃതേത്തും, രോഗബാധ ആലസ്യവും മരണം നാടുനീങ്ങലുമായി വിവരിക്കപ്പെട്ടിരുന്ന കൊട്ടാരത്തിലെ ജീവത്യാഗത്തെ സ്വാഭാവികമരണമായാണ് ചരിത്രത്തില്‍ കുറിക്കപ്പെട്ടത്.

ചരകന്‍

ആയുര്‍വേദത്തിലെ ത്രിദോഷസങ്കല്‍പ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ്‌ ചരകന്‍. രണ്ടായിരം വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്ന ആ പ്രതിഭ അന്ന്‌ 'ചരകസംഹിത'യില്‍ കുറിച്ചുവെച്ചത്‌ മിക്കതും ഇന്നും പ്രസക്തമാണ്‌

ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളില്‍ പ്രധാനിയാണ്‌ ചരകന്‍. സുശ്രുതന്‍, വാഗ്ഭടന്‍ എന്നിവരാണ്‌ മറ്റു രണ്ടുപേര്‍. ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ മുഖ്യമാണ്‌ 'ചരകസംഹിത'. ആയുര്‍വേദ ചികിത്സയെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും 'ചരകസംഹിത'യില്‍ പറയുന്നത്‌ രണ്ട്‌ സഹസ്രാബ്ദം കഴിഞ്ഞ്‌ ഇന്നും പ്രസക്തമാണെന്നു പറയുമ്പോള്‍, ചരകന്റെ പ്രാധാന്യം മനസിലാക്കാം. ദഹനം, ഉപാപചയപ്രവര്‍ത്തനങ്ങള്‍, ശരീരപ്രതിരോധം തുടങ്ങിയവ സംബന്ധിച്ച ആദ്യധാരണകള്‍ രൂപപ്പെടുത്തിയത്‌ ചരകനാണ്‌. വാതം, പിത്തം, കഫം എന്നിങ്ങനെ ആയുര്‍വേദത്തിലെ ത്രിദോഷ സങ്കല്‍പ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ചതും അദ്ദേഹമാണ്‌. ത്രിദോഷങ്ങള്‍ തമ്മിലുള്ള തുലനാവസ്ഥ താളംതെറ്റുമ്പോഴാണ്‌ രോഗങ്ങളുണ്ടാകുന്നതെന്ന്‌ അദ്ദേഹം വാദിച്ചു. ആയുര്‍വേദം ഇന്നും പിന്തുടരുന്ന ചികിത്സാരീതി ഈ കഴ്ചപ്പാട്‌ ആധാരമാക്കിയുള്ളതാണ്‌.

വൈദ്യവിദ്യാര്‍ത്ഥികള്‍ക്ക്‌ ചരകസംഹിത നല്‍കുന്ന ഉപദേശം ഇങ്ങനെയാണ്‌: 'തികച്ചും ആത്മാര്‍ത്ഥമായി രോഗികളുടെ ആരോഗ്യത്തിനായി പ്രവര്‍ത്തിക്കണം. രോഗികളെ വിഷമിപ്പിക്കുകയോ അവരുമായി കലഹിക്കുകയോ അരുത്‌, ജീവിതാവശ്യങ്ങള്‍ക്ക്‌ വേണ്ടിയാണെങ്കില്‍ കൂടിയും. അന്യസ്ത്രീകളെ സ്മരിക്കരുത്‌. രോഗിയുടെ കുടുംബകാര്യങ്ങള്‍ ആരോടും പറയരുത്‌. രോഗിയുടെ വീട്ടില്‍ മുന്‍കൂട്ടി അറിയച്ചശേഷം മാത്രമേ പോകാവൂ. തലകുനിച്ചു നടക്കണം. രോഗി മരിക്കുകയാണെന്നറിഞ്ഞാലും അത്‌ രോഗിയോടോ ബന്ധുക്കളോടോ പറയരുത്‌ '. 149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെപ്പറ്റിയുമുള്ള വിശദീകരണം 'ചരകസംഹിത'യിലുണ്ട്‌. 341 സസ്യങ്ങളെപ്പറ്റിയും അവയില്‍ നിന്നുണ്ടാക്കാവുന്ന ഔഷധങ്ങളെക്കുറിച്ചും 'സംഹിത'യില്‍ വിവരിക്കുന്നു. ജന്തുക്കളില്‍ നിന്നു ലഭിക്കുന്ന 177 ഔഷധങ്ങളെപ്പറ്റിയും 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങള്‍ 'സംഹിത'യില്‍ കാണാം.

സംസ്കൃതത്തില്‍ ലഭ്യമായ ആദ്യവൈദ്യശാസ്ത്രഗ്രന്ഥമെന്ന്‌ വിശേഷിപ്പിക്കാവുന്നത്‌ ചരകസംഹിതയാണ്‌. ശാരീരം, വൃത്തി, ഹേതു, വ്യാധി, കര്‍മം, കാര്യം, കാലം, കര്‍ത്താവ്‌, കരണം, വിധി എന്നിങ്ങനെ പത്തായി ചരകസംഹിത പ്രതിപാദ്യ വിഷയങ്ങളെ വേര്‍തിരിക്കുന്നു. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരിരസ്ഥാനം, ഇന്ദ്രിയസ്ഥാനം, കല്‍പസ്ഥാനം, സിദ്ധിസ്ഥാനം, ചികിത്സാസ്ഥാനം എന്നിങ്ങനെ എട്ടു ഭാഗങ്ങളിലായി 120 അധ്യായങ്ങളുള്ള 'ചരകസംഹിത', അറബിയും ഗ്രീക്കുമുള്‍പ്പെടെ ഒട്ടേറെ വിദേശ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു. മനുഷ്യശരീരത്തിന്റെ ഘടനയെപ്പറ്റിയും ചരകന്‍ പഠനം നടത്തിയിരുന്നു. 360 അസ്ഥികള്‍ മനുഷ്യശരീരത്തിലുണ്ടെന്ന്‌ അദ്ദേഹം കണക്കു കൂട്ടി. മനുഷ്യ ഹൃദയത്തിന്‌ ഒറ്റ അറയേ ഉള്ളൂ എന്ന്‌ അദ്ദേഹം തെറ്റായി കരുതിയിരുന്നു.

മറ്റുപല പ്രാചീന ഭാരതീയശാസ്ത്രപ്രതിഭകളുടെയും കാര്യത്തിലെന്ന പോലെ, ചരകന്റെയും ജീവിതകാലത്തെക്കുറിച്ച്‌ വ്യത്യസ്താഭിപ്രായമുണ്ട്‌. 'സഞ്ചാരി', 'ചികിത്സകന്‍' എന്നൊക്കെയാണ്‌ 'ചരക'ന്‌ അര്‍ത്ഥം. ഒരു വൈദ്യകുലത്തിന്റെ പൊതുനാമമാണ്‌ ചരകനെന്ന്‌ ചില ചരിത്രപണ്ഡിതന്‍മാര്‍ കരുതുന്നു. 20 നൂറ്റാണ്ട്‌ മുമ്പാണ്‌ ചരകന്‍ ജീവിച്ചിരുന്നതെന്നാണ്‌ പൊതുനിഗമനം. 'യോഗദര്‍ശനം' രൂപപ്പെടുത്തിയ പതഞ്ജലിയും ചരകനും ഒരാളാണെന്നു വാദിക്കുന്നവരുമുണ്ട്‌. എ.ഡി. 100-നടുപ്പിച്ച്‌ കനിഷ്കരാജാവിന്റെ കൊട്ടാരം വൈദ്യനായിരുന്ന ചരകനെപ്പറ്റി ബൗദ്ധഗ്രന്ഥമായ 'ത്രിപിടക'ത്തില്‍ പറയുന്നുണ്ട്‌. നാഷണല്‍ സയന്‍സ്‌ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ കാലഗണനകമ്മറ്റി എത്തിയിട്ടുള്ള നിഗമനം ഇതാണ്‌: കനിഷ്കന്റെ കൊട്ടാരംവൈദ്യന്‍മാര്‍ക്ക്‌നല്‍കിയിരുന്ന സ്ഥാനപ്പേരാണ്‌ 'ചരകന്‍' എന്നത്‌. കനിഷ്കന്റെ രാജധാനിയില്‍ ബി.സി.രണ്ടാംശതകത്തിനും എ.ഡി.ഒന്നാംശതകത്തിനും മധ്യേ ജീവിച്ചിരുന്ന കൊട്ടാരംവൈദ്യനായ കബിലബലന്‍ രചിച്ചതാണ്‌ 'ചരകസംഹിത'യെന്നാണ്‌ നിഗമനം.

വേദവ്യാസമഹര്‍ഷി

മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനന്‍ എന്ന വ്യാസമഹര്‍ഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസന്‍ എന്നാല്‍ വ്യസിയ്ക്കുനവന്‍ എന്നര്‍ത്ഥം. വേദത്തെ നാലാക്കി പകുത്തതിനാല്‍ വേദവ്യാസന്‍ എന്ന നാമം. സപ്തചിരഞ്ജീവികളില്‍ ഒരാളാണ് വേദവ്യാസന്‍ .

ജനനം
-----

പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിയില്‍ ജനിച്ചതാണ് കൃഷ്ണന്‍ എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനന്‍. ഈ പേരു വരാന്‍ കാരണം ജനനം ഒരു ദ്വീപില്‍ ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടന്‍തന്നെ വളര്‍ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.

ഐതിഹ്യം
-----------

പുരാണങ്ങളില്‍ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളില്‍ ഒരാളാണ് വേദവ്യാസന്‍. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദര്‍ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടന്‍ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവര്‍ഷങ്ങള്‍ക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കള്‍ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താല്‍ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താന്‍ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവര്‍ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ മഹര്‍ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയില്‍നിന്നും ഒരു പുത്രന്‍ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോള്‍ ഉണ്ടായ പുത്രന്‍ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകന്‍ എന്ന് നാമകരണം ചെയ്തു. കാലങ്ങള്‍ക്ക് ശേഷം, വിവാഹിതനായ ശുകന്‍പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താല്‍ അവശനായ വ്യാസന്‍ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു. ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതന്‍ എന്ന പുത്രന്‍ പിറക്കുകയും ചെയ്തു.എന്നാല്‍ ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും പുത്രന്‍മാര്‍ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രന്‍മാരെല്ലാം മരണമടഞ്ഞു.ശപഥത്താല്‍ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസന്‍ ഹസ്തിനപുരിയിലെത്തി വ്യാസനില്‍നിന്നും അംബിക, അംബാലിക എനിവര്‍ക്ക് ധൃതരാഷ്ട്രര്‍, പാണ്ഡു എന്നീ പുത്രന്‍മാര്‍ ജനിച്ചു.ഇവരില്‍നിന്ന് കൗരവരും പാണ്ഡവരും പിറന്നു.

Thursday, August 13, 2015

ശ്രീനാരായണഗുരു

കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിവർത്തകനും ആയിരുന്നു ശ്രീനാരായണഗുരു (1856-1928). ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സവർണ്ണമേധാവിത്വ ത്തിനും സമൂഹതിന്മകൾക്കു ം എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണു ് ശ്രീ നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന സവർ‍ണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു.

മറ്റുള്ളവരോടുള് ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരു ന്നു. സാമൂഹ്യതിന്മകൾക ്കെതിരെയുള്ള പോരാട്ടമായിരുന് നു അദ്ദേഹത്തിന്റെ ജീവിതം. ഈഴവർ പോലുള്ള അവർണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന ്നെങ്കിലും അദ്ദേഹം ലോകജനതക്കു തന്നെ മാർഗ്ഗദർശകങ്ങളാ യ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീർ ന്ന വ്യക്തിത്വമാണ്‌ .

“ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കാന ായി ഡോ.പല്പുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു.

തിരുവനന്തപുരത്ത ിനു10-12 കി.മീ. വടക്കുള്ള ചെമ്പഴന്തി എന്ന ചെറിയ ഗ്രാമത്തിൽ മണയ്ക്കൽ ക്ഷേത്രത്തിന് അടുത്തുള്ള വയൻവാരം വീട്ടിൽ കൊല്ലവർഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്; ക്രിസ്തുവർഷം 1856 ഓഗസ്റ്റ് മാസം. കുട്ടി ജനിച്ചപ്പോൾ പതിവിനു വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. വയൻ‌വാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് . അദ്ദേഹത്തിന്റെ പിതാവ് , കൊച്ചുവിളയിൽ മാടൻ ആയിരുന്നു. സംസ്കൃത അദ്ധ്യാപകനായിരു ന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്ത ിലും, ഹിന്ദുപുരാണങ്ങള ിലും അദ്ദേഹത്തിന് അറിവുണ്ടായിരുന് നു. അദ്ധ്യാപകനായിരു ന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത് . കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. അവർ മഹാഭക്തയും കാരുണ്യവതിയുമയി രുന്നു. മൂന്നു സഹോദരിമാരുണ്ടായ ിരുന്നു അദ്ദേഹത്തിന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്ന ു അവർ. നാരായണൻ എന്നായിരുന്നു ഗുരുവിന്റെ പേര്‌. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത് . അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനു മായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലു ം മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം നായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായ ിരുന്നു.

മണയ്ക്കൽ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തി യത്. ഇദ്ദേഹം പഴയ എട്ടുവീട്ടിൽ പിള്ളമാരിൽ ഒരാളായിരുന്നു. ഗുരുമുഖത്തു നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവൻ കൃഷ്ണൻവൈദ്യന്റേ യും ശിക്ഷണത്തിൽ വീട്ടിലിരുന്നും അറിവുനേടുന്നുണ് ടായിരുന്നു. എട്ടു വീട്ടിൽ മൂത്ത പിള്ളയിൽ നിന്ന് നാണു സിദ്ധരൂപം, ബാലപ്രബോധനം, അമരകോശം എന്നീ പുസ്തകങ്ങളിലും അവഗാഹം നേടി. കൂടാതെ തമിഴ് , സംസ്കൃതം മലയാളംഎന്നീ ഭാഷകളിലും പാണ്ഡിത്യം നേടി. പിതാവായ നാണുവാശനിൽ നിന്നും അമ്മാവനായ കൃഷ്ണൻ വൈദ്യനിൽ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയ ിരുന്നു. ഇതിനുപരിയായി പഠനം നടത്തുവാൻ ചെമ്പഴന്തിയിൽ സൗകര്യമില്ലാതിര ുന്നതിനാൽ നാണുവിന് ഗുരുകുല വിദ്യാഭ്യാസം നിർത്തേണ്ടി വന്നു. പതിനഞ്ചാമത്തെ വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട നാണു, തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. തോട്ടപ്പണി അദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു വെറ്റിലത്തോട്ടം അദ്ദേഹം വച്ചു പിടിപ്പിച്ചു. അതു നനക്കാനായി ഒരു കിണറും അദ്ദേഹം കുഴിച്ചു. ചെടികൾ വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം സുലഭമാണ്‌, എവിടെയൊക്കെ കുഴിച്ചാൽ വെള്ളം ലഭിക്കും എന്ന് അദ്ദേഹത്തിന്‌ മനഃസിദ്ധിയുണ്ടാ യിരുന്നു.

ചെറുപ്പം മുതലേ അയിത്താചാരങ്ങളോ ട് പ്രതിപത്തി അദ്ദേഹത്തിനില്ല ായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തു ം അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. പതിനെട്ട് വയസ്സായതോടെ അദ്ദേഹത്തിൽ സന്യാസിക്കുവേണ് ട എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. അനികേതത്വം അദ്ദേഹം അനുഭവിച്ചു തുടങ്ങി. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ പ്രിയമുള്ള കാര്യമായിരുന്നു .

22 വയസ്സായപ്പോൾ (1878) നാണുവിനെ തുടർന്നു പഠിക്കുവനായി കരുനാഗപ്പള്ളിയി ലുള്ള പണ്ഡിതനായ കുമ്മമ്പിള്ളിൽ രാമൻപിള്ള ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരിൽ കേശവൻ വൈദ്യൻ, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ എന്നിവർ അന്നത്തെ സഹപാഠികളായിരുന് നു. കായംകുളത്തുള്ള പ്രസിദ്ധമായ വാരണപ്പള്ളിൽ എന്ന വീട്ടിലായിരുന്ന ു നാണു താമസിച്ചിരുന്നത ്. സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം,സാഹിത്യവി മർശനം, തർക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന് നു അവിടെ അഭ്യസിച്ചിരുന്ന ത്. രണ്ടു വർഷങ്ങൾ കൊണ്ടു തന്നെ അദ്ദേഹം വിദ്യകൾ എല്ലാം സ്വായത്തമാക്കി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തിൽ തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയിൽ കുടിപ്പള്ളിക്കൂ ടം കെട്ടി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആരംഭിച്ചു. അദ്ധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാൻ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നത ിനിടയിലും അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്നു, സമീപപ്രദേശങ്ങളി ൽ അദ്ദേഹം കാൽനടയായി യാത്രചെയ്തു് പ്രസംഗിച്ചും തന്റെ കവിതകൾ ചൊല്ലിയും ജനങ്ങളിൽ തത്വചിന്തയും, സമഭാവനയും വളർത്താനും ശ്രമിച്ചു.

സഹോദരിമാരുടെ നിർബന്ധപ്രകാരം പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം കഴിക്കേണ്ടി വന്നു. എന്നാലും ഭാര്യാഭർത്തൃബന് ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില ്ല, ഇക്കരണത്താൽ ആ ബന്ധം താമസിയാതെ ഒഴിഞ്ഞു പോകുകയായിരുന്നു . 1885-ൽ പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളിൽ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. കടൽത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയിൽ അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി കൃഷ്ണൻ വൈദ്യരുടെ വീട്ടിൽ വച്ചു് കുഞ്ഞൻപിള്ളയുമാ യി പരിചയപ്പെട്ടു, ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമിക ൾ. കുഞ്ഞൻപിള്ള നാണുവിനെ തൈക്കാട് അയ്യാവു് എന്ന യോഗിയുമായി പരിചയപ്പെടുത്തി . യോഗി തൈക്കാട് അയ്യാവിന്റെ കീഴിൽ നാണുവാശാൻ ഹഠയോഗം മുതലായ വിദ്യകൾ അഭ്യസിച്ചു. പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി. ഈ കാലഘട്ടങ്ങളിൽ പലയിടങ്ങളിലും വച്ച് പലരുടേയും മാറരോഗങ്ങൾ ഭേദമാക്കുകയും, പല അത്ഭുതപ്രവൃത്തി കൾ ചെയ്തതായും, മരുത്വാമലയിൽ പോയിരുന്ന് തപസ്സു ചെയ്തതായും ചരിത്രകാരന്മാർ പറയുന്നു.

എന്നാണ് അദ്ദേഹം സന്യാസജീവിതം ആരംഭിച്ചതെന്ന് കൃത്യമായ രേഖകളില്ല. മരുത്വാമലയിലുള് ള വനത്തിലാണ് അദ്ദേഹം സന്യസിച്ചിരുന്ന ത്. ഇവിടെ വച്ചാണ് അദ്ദേഹത്തിന് ജ്ഞാനം ലഭിച്ചതായി കരുതപ്പെടുന്നത് . 1888-ൽ അന്ന് കാട്ടുപ്രദേശമായ ിരുന്ന അരുവിപ്പുറത്ത് അദ്ദേഹം വരാനിടയായി. അവിടത്തെ അരുവിയുടെ പ്രശാന്തതയിലും പ്രകൃതി രമണിയതയിലും ആകൃഷ്ടനായ അദ്ദേഹം അവിടത്തെ ഗുഹയിലും കുന്നിൻ മുകളിലും ധ്യാനത്തിലേർപ്പ െടുക പതിവായി. അദ്ദേഹം ആ വർഷത്തിലെ ശിവരാത്രി നാളിൽ അരുവിപ്പുറത്ത് ഒരു ശിവ പ്രതിഷ്ഠ നടത്തി, ആ പ്രദേശം ഭക്ത സങ്കേതമാക്കിത്ത ീർത്തു. പിന്നീട് ചിറയിൻകീഴ് വക്കത്തു ദേവേശ്വരം എന്ന ക്ഷേത്രം പണികഴിപ്പിക്കുക യും പഴയ സുബ്രമണ്യസ്വാമി ക്ഷേത്രം പുതുക്കി പ്രതിഷ്ഠ നടത്തുകയും ചെയ്തു.

വടക്കേ ദേവേശ്വരം ക്ഷേത്ര നിർമ്മാണ സമയത്താണ് കുമാരനാശാനെ അദ്ദേഹം കണ്ടു മുട്ടുന്നത്.

1888 മാർച്ച് മാസത്തിൽ നാരയണഗുരു അരുവിപ്പുറത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ചു. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. ജാതിനിർണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.
“ ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന - മാതൃകാസ്ഥാനമാണി ത് ”

1904 - ൽ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു, ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വർക്കലയിൽ ഒരു സംസ്കൃതവിദ്യാലയ ം സ്ഥാപിച്ചു, തൃശ്ശൂർ, കണ്ണൂർ, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം, എന്നിവിടങ്ങളിൽ അമ്പലങ്ങൾ നിർമ്മിച്ചു. 1912-ൽ ശിവഗിരിയിൽ ഒരു ശാരദാദേവിക്ഷേത് രവും നിർമ്മിച്ചു.

1913-ൽ ആലുവയിൽ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു, അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സർവത്ര” എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരുന ്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം ദൈവത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കു ക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

1918 - 1923 കാലഘട്ടങ്ങളിൽ അദ്ദേഹം ശ്രീലങ്ക സന്ദർശിക്കുകയുണ ്ടായി. വിവിധ മതവിശ്വാസങ്ങളെപ ്പറ്റി പഠിക്കാൻ ഒരു ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ട ിട്ടുണ്ട്. ശ്രീനാരായണഗുരുവ ിന് അനേകം അനുയായികളും ശിഷ്യന്മാരും ഉണ്ടായിരുന്നു. അവരിൽ ശ്രദ്ധേയനായ ആളാണ് നടരാജഗുരു. ഇദ്ദേഹമാണ് 1923 - ൽ നാരായണഗുരുവിന്റ െ അനുഗ്രഹത്തോടെ നീലഗിരിയിലെ നാരയണ ഗുരുകുലം സ്ഥാപിച്ചത്.

ഗുരു ശങ്കരാചാര്യരുടെ നേരനുയായിയായിരു ന്നു എന്നു പറയാം. അദൈത സിദ്ധാന്തത്തിൽ ആത്മാവാണ്‌ പരമപ്രധാനം. ഈശ്വരന്‌ അവിടെ താത്ത്വികാസ്തിത ്വം ഇല്ല. ദൃക് പദാർത്ഥമാണ്‌ ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാൽ തന്നെ അത് മിഥ്യയുമാണ്‌. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ട ിരിക്കുന്നു, അതാണ്‌ ബ്രഹ്മാവ്, വിഷ്ണു, എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മവിനെ തന്നെയാണ്‌ വിവക്ഷിച്ചത്. ആ ദൈവത്തിൻ ജാതിയോ മതമോ ഉണ്ടായിരുന്നില് ല. വസുദൈവ കുടുംബകം എന്ന വിശാല കാഴ്ചപ്പാടാണ്‌ അദ്ദേഹത്തിനുണ്ട ായിരുന്നത്.

ചട്ടമ്പിസ്വാമികൾ

ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 - മേയ് 5, 1924)കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ചചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.

തിരുവനന്തപുരം കൊല്ലൂർ എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിൽ 1853 ഓഗസ്റ്റ് 25നാണ് സ്വാമികൾ ജനിച്ചത്. അച്ഛൻ താമരശേരി വാസുദേവ ശർമ്മ, അമ്മ നങ്ങേമ്മപ്പിള്ള. അയ്യപ്പൻ എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും കുഞ്ഞനെന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്.
ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകൾ പ്രാഥമിക വിദ്യാഭ്യാസം ആർജ്ജിക്കുന്നതിനു തടസമായിവന്നു. എന്നാൽ സമപ്രായക്കാർ പാഠശാലകളിൽ നിന്നും മടങ്ങിയെത്തുമ്പോൾ അവരുടെ കൈവശമുള്ള ഓലക്കെട്ടുകൾ നോക്കി കുഞ്ഞൻ അറിവു സമ്പാദിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ഇപ്രകാരം മലയാളം അക്ഷരമാലയും തമിഴും മലയാളവും കൂട്ടിവായിക്കാനും പഠിച്ചു. കുറച്ചുകാലത്തിനുശേഷം വടിവീശ്വരം വേലുപ്പിള്ള ആശാനിൽനിന്നു കണക്കും വായനയും പഠിച്ചു. വീടിനു സമീപമുള്ള കൊല്ലൂർ മഠത്തിലെ ശാസ്ത്രികൾ കുഞ്ഞനു പഠിക്കാനുള്ള താല്പര്യം തിരിച്ചറിഞ്ഞ് അമരകോശം, സിദ്ധരൂപം, ലഘുകാവ്യങ്ങൾ എന്നിവ അഭ്യസിപ്പിച്ചു.

പതിനഞ്ചു വയസുള്ളപ്പോൾ പേട്ടയിൽ രാമൻപിള്ള 
ആശാൻ എന്ന പണ്ഡിതന്റെ പാഠശാലയിൽ ചേർന്നു. ആശാൻ കുഞ്ഞനെ പാഠശാലയിലെ ചട്ടമ്പിയായി നിയമിച്ചു. 'ചട്ടമ്പി' എന്നാൽ ചട്ടങ്ങളെ നിയന്ത്രിക്കുന്നവൻ-നേതാവ് എന്നേ അർത്ഥമുള്ളൂ. ഇതോടെ കുഞ്ഞൻപിള്ള ചട്ടമ്പി എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് മുതിർന്നപ്പോഴും 'ചട്ടമ്പി' എന്ന സ്ഥാനപ്പേർ പേരിനൊപ്പം കൂടി. 1924 മേയ് 5-നു അദ്ദേഹം അന്തരിച്ചു. 

Thursday, July 16, 2015

വേദവ്യാസൻ

മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനൻ എന്ന വ്യാസമഹർഷി. വ്യാസൻ എന്നാൽ വ്യസിയ്ക്കുനവൻ എന്നർത്ഥം.വേദത്തെ നാലാക്കി പകുത്തതിനാൽ വേദവ്യാസൻ എന്ന നാമം. പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിയിൽ ജനിച്ചതാണ് കൃഷ്ണൻ എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനൻ. ഈ പേരു വരാൻ കാരണം ജനനം ഒരു ദ്വീപിൽ ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടൻ‌തന്നെ വളർ‌ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.

പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന
വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു.

ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് മഹാഭാരത കാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹർ‌ഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന. ഭാരതത്തിൽ പരാമർ‌ശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം ഭാരതത്തിൽ പരാമർ‌ശിയ്ക്കപ്പെട്ടിട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തിൽ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസൻ, അവയെ കാവ്യരൂപത്തിൽ പകർ‌ത്താൻ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം ഗണപതി നിയോഗിതനായി. എഴുത്താണി നിർ‌ത്താനിട വരാതെ നിർ‌ഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കിൽ മാത്രം താൻ എഴുത്തുകാരനായിരിയ്ക്കാമെന്നും,അനർ‌ഗ്ഗളമായി ചൊല്ലുന്ന നേരം അർത്ഥം ധരിയ്ക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി മഹാഭാരതം രചന തുടങ്ങി.ഏകദേശം രണ്ടരവർഷം കൊണ്ട് കാവ്യരചന നടത്തി.

മഹാഭാരതത്തെ ആസ്പദപ്പെടുത്തിയാൽ ഓരോ മന്വന്തരങ്ങളിലേയും ദ്വാപരയുഗത്തിൽ ഓരോ വ്യാസന്മാർ ജനിയ്ക്കുമെന്നാണ് സങ്കല്പം.ഈ കാലം വരെ ഇരുപത്തെട്ട് വ്യാസന്മാർ ജനിച്ചിട്ടുണ്ടെന്നും ഇവരോരോരുത്തരും വേദത്തെ നാലാക്കി തിരിച്ചിട്ടുണ്ടെന്നും സങ്കല്പമുണ്ട്.

ഒന്നാം ദ്വാപരയുഗം - ബ്രഹ്മാവ്
രണ്ടാം ദ്വാപരയുഗം - പ്രജാപതി
മൂന്നാം ദ്വാപരയുഗം - ശുക്രാചാര്യൻ
നാലാം ദ്വാപരയുഗം - ബൃഹസ്പതി
അഞ്ചാം ദ്വാപരയുഗം - സൂര്യൻ
ആറാം ദ്വാപരയുഗം - ധർ‌മരാജാവ്
ഏഴാം ദ്വാപരയുഗം - ദേവേന്ദ്രൻ
എട്ടാം ദ്വാപരയുഗം - വസിഷ്ഠൻ
ഒൻപതാം ദ്വാപരയുഗം - സാരസ്വതൻ
പത്താം ദ്വാപരയുഗം - ത്രിധാമാവ്
പതിനൊന്നാം ദ്വാപരയുഗം - ത്രിശിഖന്‍
പന്ത്രണ്ടാം ദ്വാപരയുഗം - ഭർദ്വാജൻ
പതിമൂന്നാം ദ്വാപരയുഗം - അന്തരീക്ഷൻ
പതിന്നാലാം ദ്വാപരയുഗം - വർ‌ണ്ണി
പതിനഞ്ചാം ദ്വാപരയുഗം - ത്രയ്യാരുണൻ
പതിന്നാറാം ദ്വാപരയുഗം - ധനഞ്ജയൻ
പതിനേഴാം ദ്വാപരയുഗം - ക്രതുഞ്ജയൻ
പതിനെട്ടാം ദ്വാപരയുഗം - ജയൻ
പത്തൊൻപതാം ദ്വാപരയുഗം - ഭരദ്വാജൻ
ഇരുപതാം ദ്വാപരയുഗം - ഗൗതമന്‍
ഇരുപത്തിഒന്നാം ദ്വാപരയുഗം - ഹര്യാത്മാവ്
ഇരുപത്തിരണ്ടാം ദ്വാപരയുഗം - തൃണബിന്ദു
ഇരുപത്തിമൂന്നാം ദ്വാപരയുഗം - വാജശ്രവസ്സ്
ഇരുപത്തിനാലാം ദ്വാപരയുഗം - വാല്മീകി
ഇരുപത്തിഅഞ്ചാം ദ്വാപരയുഗം - ശക്തി
ഇരുപത്തിആറാം ദ്വാപരയുഗം - പരാശരൻ
ഇരുപത്തിഏഴാം ദ്വാപരയുഗം - ജാതുകർ‌ണ്ണൻ
ഇരുപത്തിയെട്ടാം ദ്വാപരയുഗം - കൃഷ്ണദ്വൈപായനൻ

ബുദ്ധമതത്തിൽ ജാതകകഥകളിലാണ് വ്യാസനെപ്പറ്റി പരാമർ‌ശമുള്ളത്. ജാതകം എന്നാൽ ജന്മം.പുനർ‌ജ്ജന്മത്തിൽ വിശ്വസിയ്ക്കുന്നവരാണ് ബൗദ്ധന്മാർ. രണ്ട് ജാതകകഥകളിൽ ഇദ്ദേഹം പ്രത്യക്ഷനാകുന്നു.

ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ ആറാം അദ്ധ്യായത്തിൽ 'യാതൊരുവന് മനസാന്നിദ്ധ്യം ഇല്ലയോ അവൻ വേഗത്തിൽ തന്നെ നശിച്ചുപോകുന്നു' എന്നൊരു തുടക്കത്തോടേയും വ്യാസൻ പരാമർ‌ശിയ്ക്കപ്പെടുന്നു.

Sunday, July 12, 2015

വേദവ്യാസമഹര്‍ഷി

മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനന്‍ എന്ന വ്യാസമഹര്‍ഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസന്‍ എന്നാല്‍ വ്യസിയ്ക്കുനവന്‍ എന്നര്‍ത്ഥം. വേദത്തെ നാലാക്കി പകുത്തതിനാല്‍ വേദവ്യാസന്‍ എന്ന നാമം. സപ്തചിരഞ്ജീവികളില്‍ ഒരാളാണ് വേദവ്യാസന്‍ .
ജനനം
----- പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിയില്‍ ജനിച്ചതാണ് കൃഷ്ണന്‍ എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനന്‍. ഈ പേരു വരാന്‍ കാരണം ജനനം ഒരു ദ്വീപില്‍ ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടന്‍തന്നെ വളര്‍ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.
ഐതിഹ്യം
----------- പുരാണങ്ങളില്‍ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളില്‍ ഒരാളാണ് വേദവ്യാസന്‍. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദര്‍ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടന്‍ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവര്‍ഷങ്ങള്‍ക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കള്‍ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താല്‍ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താന്‍ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവര്‍ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ മഹര്‍ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയില്‍നിന്നും ഒരു പുത്രന്‍ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോള്‍ ഉണ്ടായ പുത്രന്‍ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകന്‍ എന്ന് നാമകരണം ചെയ്തു. കാലങ്ങള്‍ക്ക് ശേഷം, വിവാഹിതനായ ശുകന്‍പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താല്‍ അവശനായ വ്യാസന്‍ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു. ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതന്‍ എന്ന പുത്രന്‍ പിറക്കുകയും ചെയ്തു.എന്നാല്‍ ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും പുത്രന്‍മാര്‍ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രന്‍മാരെല്ലാം മരണമടഞ്ഞു.ശപഥത്താല്‍ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസന്‍ ഹസ്തിനപുരിയിലെത്തി വ്യാസനില്‍നിന്നും അംബിക, അംബാലിക എനിവര്‍ക്ക് ധൃതരാഷ്ട്രര്‍, പാണ്ഡു എന്നീ പുത്രന്‍മാര്‍ ജനിച്ചു.ഇവരില്‍നിന്ന് കൗരവരും പാണ്ഡവരും പിറന്നു.