Showing posts with label മന്ത്രങ്ങള്‍-2. Show all posts
Showing posts with label മന്ത്രങ്ങള്‍-2. Show all posts

Thursday, August 15, 2019

തുളസി ധ്യാന മന്ത്രം



നമസ്തുളസി കല്യാണി
നമോ വിഷ്ണുപ്രിയേ ശുഭേ
നമോ മോക്ഷപ്രദേ ദേവി
നമ: സമ്പത് പ്രദായികേ

തുളസീ പാതു മാം നിത്യം
സര്‍വ്വാപദ് ഭ്യോപി സര്‍വ്വദാ
കീര്‍ത്തീതപി സ്മൃതാ വാപി
പവിത്രയതി മാനവം

നമാമി ശിരസാ ദേവീം
തുളസീം വിലസത്തനും
യാം ദൃഷ്ട്വാ പാപിനോ മര്‍ത്ത്യാ:
മുച്യന്തേ സര്‍വ്വ കിൽബിഷാത്

തുളസ്യാ രക്ഷിതം സര്‍വ്വം
ജഗദേത്ത് ചരാചരം
യാവിനിര്‍ ഹന്തി പാപാനി
ദൃഷ്ട്വാവാ പാപിഭിര്‍ന്നരൈ:

യന്മൂലേ സര്‍വ്വ തീർത്ഥാനി
യന്മദ്ധ്യേ സര്‍വ്വ ദേവതാ:
യദഗ്രേ സര്‍വ്വ വേദാശ്ച
തുളസീം താം നമാമ്യഹം

തുളസ്യാ നാപരം കിഞ്ചിത്
ദൈവതം ജഗതീതലേ
യാ പവിത്രിതോ ലോക
വിഷ്ണു സംഗേന വൈഷ്ണവ:

തുളസ്യാ പല്ലവം വിഷ്ണോ
ശിരസ്യാരോപിതം കലൌ
ആരോപയതി സര്‍വ്വാണി
ശ്രേയാംസി പരമസ്തകേ

നമസ്തുളസി സര്‍വ്വജ്ഞേ
പുരുഷോത്തമ വല്ലഭേ
പാഹിമാംസര്‍വ്വ പാപേഭ്യ:
സര്‍വ്വ സമ്പത്ത് പ്രദായികേ

Monday, August 12, 2019

സര്‍വദേവതാ സ്തോത്രം

ബ്രഹ്മാണം  ശൂലപാണിം ഹരിമമരപതിം
ഭാസ്ക്കരം സ്കന്ദമിന്ദും
വിഷ്ണും വഹ്നിം  ധനേശം വരുണമപി  യമാ൯
‍ധർ‍മ്മമാര്യാ൯ ഫണീന്ദ്രാ൯
ദേവാ൯ ദേവീസമേതാ൯ ഗ്രഹമുനിപിതൃഗോ
പക്ഷിനക്ഷത്ര വൃക്ഷാ൯
ത്രൈലോക്യസ്ഥാ൯ സമസ്താ൯ സകല
പരിവൃഢാ൯‍
സർവ്വഭൂത്യൈനമാമി . “
സര്‍വ ദേവതകളേയും ഒരുമിച്ചു സ്തുതിക്കുന്ന ഒരു ദിവ്യ സ്തുതിയാണിത്‌.

മഹിഷാസുര മര്ദിനി സ്തോത്രമ്

അയിഗിരി നംദിനി നംദിത മേദിനി വിശ്വ വിനോദിനി നംദനുതേ |
ഗിരിവര വിംധ്യ ശിരോഽധിനിവാസിനി വിഷ്ണുവിലാസിനി ജിഷ്ണുനുതേ |
ഭഗവതി ഹേ ശിതികംഠ കുടുംബിനി ഭൂരികുടുംബിനി ഭൂരികൃതേ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി രമ്യകപര്ദിനി ശൈലസുതേ || ൧ ||
സുരവരവര്ഷിണി ദുര്ധരധര്ഷിണി ദുര്മുഖമര്ഷിണി ഹര്ഷരശേ |
ത്രിഭുവനപോഷിണി ശംകരതോഷിണി കില്ബിഷമോഷിണി ഘോഷരതേ |
ദനുജനിരോഷിണി ദിതിസുതരോഷിണി ദുര്മദശോഷിണി സിംധുസുതേ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി രമ്യകപര്ദിനി ശൈലസുതേ || ൨ ||
അയി ജഗദംബ മദംബ കദംബ വനപ്രിയവാസിനി ഹാസരതേ |
ശിഖരിശിരോമണി തുംഗഹിമാലയ ശൃംഗനിജാലയ മധ്യഗതേ |
മധുമധുരേ മധുകൈടഭഗംജിനി കൈടഭഭംജിനി രാസരതേ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി രമ്യകപര്ദിനി ശൈലസുതേ || ൩ ||
അയി ശതഖംഡ വിഖംഡിതരുംഡ വിതുംഡിതശുംഡ ഗജാധിപതേ |
രിപുഗജഗംഡ വിദാരണചംഡ പരാക്രമശുംഡ മൃഗാധിപതേ |
നിജഭുജദംഡ നിപാതിതഖംഡ വിപാതിതമുംഡ ഭടാധിപതേ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി രമ്യകപര്ദിനി ശൈലസുതേ || ൪ ||
അയിരണദുര്മദ ശത്രുവധോദിത ദുര്ധരനിര്ജര ശക്തിഭൃതേ |
ചതുരവിചാര ധുരീണമഹാശിവ ദൂതകൃത പ്രമഥാധിപതേ |
ദുരിതദുരീഹ ദുരാശയദുര്മതി ദാനവദൂത കൃതാംതമതേ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി രമ്യകപര്ദിനി ശൈലസുതേ || ൫ ||
അയി ശരണാഗത വൈരിവധൂവര വീരവരാഭയ ദായകരേ |
ത്രിഭുവനമസ്തക ശൂലവിരോധി ശിരോഽധികൃതാമല ശൂലകരേ |
ദുമിദുമിതാമര ദുംദുഭിനാദ മഹോമുഖരീകൃത തിഗ്മകരേ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി രമ്യകപര്ദിനി ശൈലസുതേ || ൬ ||
അയിനിജഹുംകൃതി മാത്രനിരാകൃത ധൂമ്രവിലോചന ധൂമ്രശതേ |
സമരവിശോഷിത ശോണിതബീജ സമുദ്ഭവശോണിത ബീജലതേ |
ശിവശിവശിവ ശുംഭനിശുംഭ മഹാഹവതര്പിത ഭൂതപിശാചരതേ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി രമ്യകപര്ദിനി ശൈലസുതേ || ൭ ||
ധനുരനുസംഗ രണക്ഷണസംഗ പരിസ്ഫുരദംഗ നടത്കടകേ |
കനകപിശംഗ പൃഷത്കനിഷംഗ രസദ്ഭടശൃംഗ ഹതാബടുകേ |
കൃതചതുരംഗ ബലക്ഷിതിരംഗ ഘടദ്ഭഹുരംഗ രടദ്ബടുകേ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി രമ്യകപര്ദിനി ശൈലസുതേ || ൮ ||
ജയജയ ജപ്യ ജയേജയശബ്ദ പരസ്തുതി തത്പരവിശ്വനുതേ |
ഝണഝണ ഝിംഝിമി ഝിംകൃതനൂപുര ശിംജിതമോഹിത ഭൂതപതേ |
നടിത നടാര്ഥ നടീനടനായക നാടിതനാട്യ സുഗാനരതേ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി രമ്യകപര്ദിനി ശൈലസുതേ || ൯ ||
അയി സുമന: സുമന: സുമന: സുമന: സുമനോഹര കാംതിയുതേ |
ശ്രിതരജനീ രജനീരജനീ രജനീ രജനീകര വക്ത്രവൃതേ |
സുനയനവിഭ്രമര ഭ്രമര ഭ്രമര ഭ്രമര ഭ്രമരാധിപതേ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി രമ്യകപര്ദിനി ശൈലസുതേ || ൧൦ ||
സഹിതമഹാഹവ മല്ലമതല്ലിക മല്ലിതരല്ലക മല്ലരതേ |
വിരചിതവല്ലിക പല്ലികമല്ലിക ഝില്ലികഭില്ലിക വര്ഗവൃതേ |
ശിതകൃതഫുല്ല സമുല്ലസിതാരുണ തല്ലജപല്ലവ സല്ലലിതേ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി രമ്യകപര്ദിനി ശൈലസുതേ || ൧൧ ||
അവിരലഗംഡ ഗലന്മദമേദുര മത്തമതംഗജ രാജപതേ |
ത്രിഭുവനഭൂഷണ ഭൂതകലാനിധി രൂപപയോനിധി രാജസുതേ |
അയി സുദതീജന ലാലസമാനസ മോഹനമന്മഥ രാജസുതേ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി രമ്യകപര്ദിനി ശൈലസുതേ || ൧൨ ||
കമലദലാമല കോമലകാംതില കലാകലിതാമല ഭാലലതേ |
സകലവിലാസ കലാനിലയക്രമ കേലിചലത്കല ഹംസകുലേ |
അലികുലസംകുല കുവലയമംഡല മൗലിമിലദ്ഭകുലാലികുലേ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി രമ്യകപര്ദിനി ശൈലസുതേ || ൧൩ ||
കരമുരലീരവ വീജിതകൂജിത ലജ്ജിതകോകില മംജുമതേ |
മിലിതപുലിംദ മനോഹരഗുംജിത രംജിതശൈല നികുംജഗതേ |
നിജഗുണഭൂത മഹാശബരീഗണ സദ്ഗുണസംഭൃത കേലിതലേ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി രമ്യകപര്ദിനി ശൈലസുതേ || ൧൪ ||
കടിതടപീത ദുകൂലവിചിത്ര മയൂഖതിരസ്കൃത ചംദ്രരുചേ |
പ്രണതസുരാസുര മൗലിമണിസ്ഫുര ദംശുലസന്നഖ ചംദ്രരുചേ |
ജിതകനകാചല മൗലിമദോര്ജിത നിര്ഭരകുംജര കുംഭകുചേ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി രമ്യകപര്ദിനി ശൈലസുതേ || ൧൫ ||
വിജിതസഹസ്ര കരൈകസഹസ്ര കരൈകസഹസ്ര കരൈകനുതേ |
കൃതസുരതാരക സംഗരതാരക സംഗരതാരക സൂനുസുതേ |
സുരഥസമാധി സമാനസമാധി സമാധിസമാധി സുജാതരതേ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി രമ്യകപര്ദിനി ശൈലസുതേ || ൧൬ ||
പദകമലം കരുണാനിലയേ വരിവസ്യതി യോഽനുദിനം സശിവേ |
അയികമലേ കമലാനിലയേ കമലാനിലയ: സകഥം ന ഭവേത്‌ |
തവപദമേവ പരംപദമിത്യനു ശീലയതോ മമ കിം ന ശിവേ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി രമ്യകപര്ദിനി ശൈലസുതേ || ൧൭ ||
കനകലസത്കല സിംധുജലൈരനു സിംജിനുതേഗുണ രംഗഭുവമ്‌ |
ഭജതി സകിം ന ശചീകുചകുംഭ തടീപരിരംഭ സുഖാനുഭവമ്‌ |
തവ ചരണം ശരണം കരവാണി നതാമരവാണി നിവാസി ശിവമ്‌ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി രമ്യകപര്ദിനി ശൈലസുതേ || ൧൮ ||
തവവിമലേംദു കുലംവദനേംദു മലംസകലം അനുകൂലയതേ |
കിമു പുരുഹൂതപുരിംദു മുഖീ സുമുഖീഭിരസൗ വിമുഖീക്രിയതേ |
മമ തു മതം ശിവനാമധനേ ഭവതികൃപയാ കിമുതക്രിയതേ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി രമ്യകപര്ദിനി ശൈലസുതേ || ൧൯ ||
അയിമയി ദീനദയാലുതയാ കൃപയൈവ ത്വയാ ഭവിതവ്യമുമേ |
അയി ജഗതോജനനീ കൃപയാസി യഥാസി തഥാനുമിതാസിരതേ |
യദുചിതമത്ര ഭവത്യുരരീകുരു താദുരുതാപ മപാകുരുതേ |
ജയ ജയ ഹേ മഹിഷാസുരമര്ദിനി രമ്യകപര്ദിനി ശൈലസുതേ || ൨൦ ||
സ്തുതിമിതിസ്തിമിതസ്തു സമാധിനാ നിയമതോഽ നിയമതോനുദിനം പഠേത്‌ |
സരമയാ രമയാ സഹസേവ്യശേ പരിജനോഹി ജനോഽപി ച സുഖീ ഭവേത്‌ ||
|| ഇതി ശ്രീ മഹിഷാസുര മര്ദിനി സ്തോത്രം സംപൂര്ണമ്‌ ||

മന്ത്ര ശാസ്ത്രം അഥവാ മന്ത്രത്തിന്റെ പ്രയോഗം

മന്ത്രം എന്താണ്...? എന്തിനു വേണ്ടി...? എന്താണ് ഗുണം...? ഇത് സ്വാഭാവികമായ എല്ലാവര്ക്കും ഉള്ള സംശയങ്ങൾ ആകുന്നു....
ഇതിനുത്തരമായിട്ടു മന്ത്ര ശാസ്ത്രത്തിലെ മന്ത്ര ശബ്ദത്തിന്റെ അർഥങ്ങൾ മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഈ വിഷയം യഥാർത്ഥത്തിൽ ബൗദ്ധീകമല്ല. മന്ത്ര ശാസ്ത്രം ഒരു മനഃശാസ്ത്രമാണ്. മനസിന്റെ ഏകാഗ്രത ആകുന്നു ഇതിനു ആധാരം. ഇന്ദ്രിയങ്ങളെ വിഷയാസക്തിയിൽ നിന്നും അകറ്റി മനസിനെ ഏകാഗ്രമാക്കി സാധന ചെയ്‌താൽ മാത്രമേ മന്ത്ര സിദ്ധി ലഭിക്കുകയുള്ളു. മനസ്സിനെ എത്രത്തോളം ഏകാഗ്രമാകുന്നുവോ അത്രത്തോളം മന്ത്ര സിദ്ധി ലഭിക്കുന്നതാണ്.
മന്ത്ര തത്വത്തിന്റെ ശബ്ദ അർത്ഥങ്ങളെ പറ്റി ഋഷിവര്യന്മാർ നമുക് നൽകിയ ഉപദേശങ്ങൾ ഇങ്ങനെ ആണ് ..
'" മാനനാത് ത്രായതേ യസ്മാത തസ്മാൻ മന്ത്ര പ്രകീർത്തിത "
അർഥം.
'മ' .കാരം എന്ന അക്ഷരം മനസിനെയും 'ത്ര' അക്ഷരം രക്ഷയെയും സൂചിപ്പിക്കുന്നു കൂടാതെ കാര്യ സിദ്ധിയും മന്ത്ര ത്തെ സൂചിപ്പിക്കുന്നു
മന്ത്രം വിദ്യയുടെ പരമാവസ്ഥ ആകുന്നു മന്ത്രത്തെ മനനം ചെയ്യുമ്പോൾ നമ്മുടെ ഉള്ളിൽ ഒരു ജ്യോതി പ്രകടമാകുന്നു. ആ ചൈതന്യ സ്വരൂപങ്ങളാകുന്ന വർണ്ണങ്ങൾ ആകുന്നു മന്ത്രം എന്ന് വിളിക്കുന്നത്. ഇങ്ങനെ മനനം ചെയ്തു കൊണ്ട് നമുക് മന്ത്ര സിദ്ധികൾ നേടാവുന്നതാണ്. അത് തന്നെ ആധുനിക ശാസ്ത്രങ്ങളും മന്ത്ര ശബ്ദത്തെ അർത്ഥമാക്കുന്നത്. മന്ത്രം വളരെ രഹസ്യാത്മകത വേണ്ട ഒരു സാധന പദ്ധതി ആകുന്നു..
ഒരു രാജാവ് രാജ നീതികളും രാജ്യ രഹസ്യവും
എപ്രകാരമാണോ രഹസ്യമായി വയ്ക്കുന്നത് അപ്രകാരം സാധകൻ മന്ത്രത്തെ വളരെ സൂക്ഷ്മമായും രഹസ്യമായും കൈകാര്യം ചെയ്യേണ്ട വിഷയം ആകുന്നു. മനസിന്റെ ശുദ്ധിയും മന്ത്ര ശാസ്ത്രവുമായി വളരെ ഏറെ ബന്ധമുണ്ട് എത്രത്തോളം മനസിനെ വിഷയങ്ങളിൽ കൊണ്ട് പോകുന്നുവോ അത്രത്തോളം മന്ത്രം നമ്മളിൽ നിന്ന് അകന്നു പോകുന്നു അത് പോലെ എപ്രകാരമാണോ മനസിനെ വിഷയത്തിൽ നിന്ന് പിൻവലിക്കുന്നുവോ അത്രത്തോളം മന്ത്രം നമ്മളിൽ താദാത്മ്യം പ്രാപിക്കും. അത് കൊണ്ടാണു ശാസ്ത്രം പറയുന്നത്. എന്തെങ്കിലും കാര്യ സാധ്യത്തിനു വേണ്ടി മന്ത്രം ജപിക്കരുത് എന്ന് അങ്ങനെ ജപിച്ചാൽ മനസ് ആഗ്രഹങ്ങളിൽ പോകുകയും ഏകാഗ്രത ഇല്ലാതാവുകയും മന്ത്ര സിദ്ധി കിട്ടാതെ വരുകയും ചെയ്യുന്നു. അത് കൊണ്ട് പെട്ടന്ന് മന്ത്ര സിദ്ധി ലഭിക്കണമെങ്കിൽ ആഗ്രഹങ്ങളോട് കൂടി ജപം ചെയ്യരുത്. ഈ മന്ത്ര ശാസ്ത്രം വളരെ രഹസ്യമാണ് (പരസ്യമാണ് ) അത് കൊണ്ട് മന്ത്ര ശാസ്ത്രം അഭ്യസിക്കുക എന്നത് അത്ര ലളിതമല്ല. മന്ത്ര പ്രാപ്തി വളരെ വിഷമം പിടിച്ച ഒരു ശാസ്ത്രമാണ് ഈ പ്രകാരം മന്ത്ര ശാസ്ത്ര വിഷയം വളരെ ആഴത്തിലുള്ളവയാണ്. ഇത് സാധാരണക്കാരന് മനസിലാക്കാൻ ബുദ്ധിമുട്ട് ഉള്ളത് ആകുന്നു. മന്ത്ര ശാസ്ത്രം ഇപ്രകാരം പറയുന്നു...
" യേ തദ്‌ ഗോപ്യം മഹാ ഗോപ്യം ന ദേയം യസ്യ കശ്ചിദ് "||
ഇത് രഹസ്യമാണ് വളരെ വലിയ രഹസ്യമാകുന്നു ഇത് ആർക്കും കൊടുക്കരുത് .. (യോഗ്യതമുള്ളവർക്കു കൊടുക്കുക എന്നർത്ഥം )

ഗണേശ മംഗലാഷ്ടകമ്‌

ഓം ഗണേശായനമഃ
ഗജാനനായ ഗാംഗേയ സഹജായ സദാത്മനേ |
ഗൗരീപ്രിയ തനൂജായ ഗണേശായാസ്തു മംഗളമ്‌ || ൧ ||
നാഗയജ്ഞോപവീതായ നതവിഘ്നവിനാശിനേ |
നംദ്യാദി ഗണനാഥായ നായകായാസ്തു മംഗളമ്‌ || ൨ ||
ഇഭവക്ത്രായ ചേംദ്രാദി വംദിതായ ചിദാത്മനേ |
ഈശാനപ്രേമപാത്രായ ചേഷ്ടദായസ്തു മംഗളമ്‌ || ൩ ||
സുമുഖായ സുശുംഡാഗ്രോ ക്ഷിപ്താമൃതഘടായ ച |
സുരബൃംദ നിഷേവ്യായ സുഖദായസ്തു മംഗളമ്‌ || ൪ ||
ചതുര്ഭുജായ ചംദ്രാര്ധ വിലസന്മസ്തകായ ച |
ചരണാവനതാനംത താരണായാസ്തു മംഗളമ്‌ || ൫ ||
വക്രതുംഡായ വടവേ വംധ്യായ വരദായ ച |
വിരൂപാക്ഷ സുതായാസ്തു വിഘ്നനാശായ മംഗളമ്‌ || ൬ ||
പ്രമോദമോദരൂപായ സിദ്ധിവിജ്ഞാന രൂപിണേ |
പ്രകൃഷ്ടാ പാപനാശായ ഫലദായസ്തു മംഗളമ്‌ || ൭ ||
മംഗളം ഗണനാഥായ മംഗളം ഹരസൂനവേ |
മംഗളം വിഘ്നരാജായ വിഘ്നഹര്ത്രേസ്തു മംഗളമ്‌ || ൮ ||
ശ്ലോകാഷ്ടകമിദം പുണ്യം മംഗളപ്രദം ആധരാത്‌ |
പരിതവ്യം പ്രയത്നേന സര്വവിഘ്ന നിവൃത്തയേ || ൯ ||
|| ഇതി ശ്രീ ഗണേശ മംഗളാഷ്ടകം സംപൂര്ണമ്‌ ||

ശ്രീ ഹനുമാന് ചാലിസാ

ശ്രീ ഗുരു ചരണ സരോജ രജ നിജമന മുകുര സുധാരി  |
ബരനൗ രഘുവര വിമല ജസു ജോ ദായകു ഫല ചാരി  ||
ബുദ്ധിഹീന തനു ജാനികേ സുമിരൗ പവന കുമാര  |
ബല ബുദ്ധി വിദ്യാ ദേഹു മോഹി ഹരഹു കലേശ ബികാര ||
ജയ ഹനുമാന ജ്ഞാന ഗുണ സാഗര  |
ജയ കപീശ തിഹുലോക ഉജാഗര   ||൧||
രാമദൂത അതുലിത ബല ധാമാ     |
അംജനീപുത്ര-പവനസുത നാമാ     ||൨||
മഹാവീര വിക്രമ ബജരംഗീ      |
കുമതി നിവാര സുമതി കേ സംഗീ    ||൩||
കാംചന വരണ വിരാജ സുവേഷാ  |
കാനന കുംഡല കുംചിത കേഷാ   ||൪||
ഹാഥ വജ്ര ഔര് ധ്വജാ വിരാജൈ   |
കാംഥേമൂംജ ജനേവൂ സാജൈ   ||൫||
ശംകര സുവന കേസരീ നംദന     |
തേജ പ്രതാപ മഹാ ജഗവംദന      ||൬||
വിദ്യാവാന ഗുണീ അതിചാതുര         |
രാമ കാജ കരിവേ കോ ആതുര          ||൭||
പ്രഭു ചരിത്ര സുനിവേ കോ രസിയാ  |
രാമ ലഖന സീതാ മന ബസിയാ     ||൮||
സൂക്ഷ്മ രൂപ ധരി സിയഹി ദിഖാവാ  |
വികട രൂപ ധരി ലംക ജരാവാ       ||൯||
ഭീമ രൂപ ധരി അസുര സംഹാരേ       |
രാമചംദ്രജീ കേ കാജ സവാരേ        ||൧൦||
ലായ സംജീവന ലഖന ജിയായേ         |
ശ്രീരഘുവീര ഹരഷി ഉരലായേ       ||൧൧||
രഘുപതി കീന്ഹീ ബഹുത ബഢായീ      |
തുമ്‌ മമ പ്രിയ ഭരത ഹി സമഭായീ ||൧൨||
സഹസ വദന തുമ്ഹരോ യശ ഗാവൈ     |
അസ കഹി ശ്രീപതി കംഠ ലഗാവൈ     ||൧൩||
സനകാദിക ബ്രഹ്മാദി മുനീസാ          |
നാരദ ശാരദ സഹിത അഹീശാ         ||൧൪|
യമ കുബേര ദിക്‍പാല ജഹാം തേ        |
കവി കോവിദ കഹി സകേ കഹാം തേ      ||൧൫||
തുമ ഉപകാര സുഗ്രീവഹി കീന്ഹാ        |
രാമ മിലായ രാജപദ ദീന്ഹാ           ||൧൬||
തുമ്ഹരോ മംത്ര വിഭീഷണ മാനാ     |
ലംകേശ്വര ഭയേസബ ജഗ ജാനാ     ||൧൭||
യുഗ സഹസ്ര യോജന പര ഭാനൂ       |
ലീല്യോ താഹീ മധുര ഫല ജാനൂ        ||൧൮||
പ്രഭു മുദ്രികാ മേലി മുഖ മാഹീ      |
ജലധി ലാംഘി ഗയേ അചരജ നാഹീ   ||൧൯||
ദുര്ഗമ കാജ ജഗത കേ ജേതേ           |
സുഗമ അനുഗ്രഹ തുമ്ഹരേ തേതേ        ||൨൦||
രാമ ദു ആരേ തുമ രഖവാരേ           |
ഹോത ന ആജ്ഞാ ബിനു പൈസാരേ          ||൨൧||
സബ സുഖ ലഹേ തുമ്ഹാരീ ശരണാ     |
തുമ രക്ഷക കാഹൂകോ ഡര നാ         ||൨൨||
ആപന തേജ സമ്ഹാരോ ആപൈ              |
തീനോ ലോക ഹാംക തേ കാംപൈ            ||൨൩||
ഭൂതപിശാച നികട നഹി ആവൈ     |
മഹാവീര ജബനാമ സുനാവൈ          ||൨൪||
നാസൈ രോഗ ഹരൈ സബ പീഡാ          |
ജപതപ നിരംതര ഹനുമത വീരാ      ||൨൫||
സംകട തേ ഹനുമാന ഛുഡാവൈ         |
മനക്രമ വചന ധ്യാന ജോ ലാവൈ   ||൨൬||
സബ പര രാമ തപസ്വീ രാജാ           |
തിനകേ കാജ സകല തുമ സാജാ          ||൨൭||
ഔര് മനോരഥ ജോ കോയി ലാവൈ        |
സോയി അമിത ജീവന ഫല പാവൈ      ||൨൮||
ചാരോ യുഗ പ്രതാപ തുമ്ഹാരാ           |
ഹേ പര സിദ്ധ ജഗത ഉജിയാരാ        ||൨൯||
സാധു സംത കേ തുമ രഖവാരേ        |
അസുര നികംദന രാമ ദുലാരേ           ||൩൦||
അഷ്ടസിദ്ധി നവ നിധി കേ ദാതാ     |
അസവര ദീന ജാനകീ മാതാ             ||൩൧||
രാമ രസായന തുമ്ഹാരേ പാസാ           |
സദാ രഹോ രഘുപതി കേ ദാസാ        ||൩൨||
തുമ്ഹരേ ഭജന രാമ കോ പാവൈ        |
ജന്മ ജന്മ കേ ദുഃഖ ബിസരാവൈ     ||൩൩||
അംതകാല രഘുവര പുര ജായീ          |
ജഹാംജന്മ ഹരീ ഭക്ത കഹായീ      ||൩൪||
ഔര ദേവതാ ചിത്ത ന ധരയീ       |
ഹനുമത സേയി സര്വസുഖ കരയീ      ||൩൫||
സംകട കടൈ മിടൈ സബ പീഡാ        |
ജോ സുമിരൈ ഹനുമത ബലവീരാ        ||൩൬||
ജൈ ജൈ ജൈ ഹനുമാന ഗോസായീ         |
കൃപാ കരഹു ഗുരുദേവ കീ നായീ           ||൩൭||
ജോ ശത വാര പാഠ കര കോയീ         |
ഛൂടഹി ബംദി മഹാസുഖ ഹോയീ         ||൩൮||
ജോ യഹ പഡൈ ഹനുമാന ചാലീസാ       |
ഹോയ സിദ്ധി സാഖീ ഗൗരീശാ          ||൩൯||
തുലസീദാസ സദാ ഹരി ചേരാ               |
കീജൈ നാഥ ഹൃദയ മഹ ഡേരാ      ||൪൦||
ദോഹാ
പവന തനയ സംകട ഹരണ മംഗല മൂര്തി രൂപ |
രാമ ലഖന സീതാ സഹിത ഹൃദയ ബസഹു സുരഭൂപ ||
     ||സംപൂര്ണം ||

ദക്ഷിണാമുർത്തി സ്തോത്രം

രചന: ആദി ശംകരാചാര്യ
ശാംതിപാഠഃ
ഓം യോ ബ്രഹ്മാണം വിദധാതി പൂര്വം
യോ വൈ വേദാംശ്ച പ്രഹിണോതി തസ്മൈ |
തംഹദേവമാത്മ ബുദ്ധിപ്രകാശം
മുമുക്ഷുര്വൈ ശരണമഹം പ്രപദ്യേ ||
ധ്യാനമ്
ഓം മൗനവ്യാഖ്യാ പ്രകടിതപരബ്രഹ്മതത്വംയുവാനം
വര്ശിഷ്ഠാംതേവസദൃഷിഗണൈരാവൃതം ബ്രഹ്മനിഷ്ഠൈഃ |
ആചാര്യേംദ്രം കരകലിത ചിന്മുദ്രമാനംദമൂര്തിം
സ്വാത്മരാമം മുദിതവദനം ദക്ഷിണാമൂര്തിമീഡേ ||
വടവിടപിസമീപേ ഭൂമിഭാഗേ നിഷണ്ണം
സകലമുനിജനാനാം ജ്ഞാനദാതാരമാരാത് |
ത്രിഭുവനഗുരുമീശം ദക്ഷിണാമൂര്തിദേവം
ജനനമരണദുഃഖച്ഛേദ ദക്ഷം നമാമി ||
ചിത്രം വടതരോര്മൂലേ വൃദ്ധാഃ ശിഷ്യാഃ ഗുരുര്യുവാ |
ഗുരോസ്തു മൗനവ്യാഖ്യാനം ശിഷ്യാസ്തുച്ഛിന്നസംശയാഃ ||
ഓം നമഃ പ്രണവാര്ഥായ ശുദ്ധജ്ഞാനൈകമൂര്തയേ |
നിര്മലായ പ്രശാംതായ ദക്ഷിണാമൂര്തയേ നമഃ ||
ഗുരുര്ബ്രഹ്മാ ഗുരുര്വിഷ്ണുഃ ഗുരുര്ദേവോ മഹേശ്വരഃ |
ഗുരുസ്സാക്ഷാത് പരം ബ്രഹ്മാ തസ്മൈ ശ്രീ ഗുരവേ നമഃ ||
നിധയേ സര്വവിദ്യാനാം ഭിഷജേ ഭവരോഗിണാമ് |
ഗുരവേ സര്വലോകാനാം ദക്ഷിണാമൂര്തയേ നമഃ ||
ചിദോഘനായ മഹേശായ വടമൂലനിവാസിനേ |
സച്ചിദാനംദ രൂപായ ദക്ഷിണാമൂര്തയേ നമഃ ||
ഈശ്വരോ ഗുരുരാത്മേതി മൂത്രിഭേദ വിഭാഗിനേ |
വ്യോമവദ് വ്യാപ്തദേഹായ ദക്ഷിണാമൂര്തയേ നമഃ ||
അംഗുഷ്ഥതര്ജനീയോഗമുദ്രാ വ്യാജേനയോഗിനാമ് |
ശൃത്യര്ഥം ബ്രഹ്മജീവൈക്യം ദര്ശയന്യോഗതാ ശിവഃ ||
ഓം ശാംതിഃ ശാംതിഃ ശാംതിഃ ||
വിശ്വംദര്പണ ദൃശ്യമാന നഗരീ തുല്യം നിജാംതര്ഗതം
പശ്യന്നാത്മനി മായയാ ബഹിരിവോദ്ഭൂതം യഥാനിദ്രയാ |
യസ്സാക്ഷാത്കുരുതേ പ്രഭോധസമയേ സ്വാത്മാനമേ വാദ്വയം
തസ്മൈ ശ്രീഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 1 ||
ബീജസ്യാംതതി വാംകുരോ ജഗദിതം പ്രാങ്നര്വികല്പം പുനഃ
മായാകല്പിത ദേശകാലകലനാ വൈചിത്ര്യചിത്രീകൃതമ് |
മായാവീവ വിജൃംഭയത്യപി മഹായോഗീവ യഃ സ്വേച്ഛയാ
തസ്മൈ ശ്രീഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 2 ||
യസ്യൈവ സ്ഫുരണം സദാത്മകമസത്കല്പാര്ഥകം ഭാസതേ
സാക്ഷാത്തത്വമസീതി വേദവചസാ യോ ബോധയത്യാശ്രിതാന് |
യസ്സാക്ഷാത്കരണാദ്ഭവേന്ന പുരനാവൃത്തിര്ഭവാംഭോനിധൗ
തസ്മൈ ശ്രീഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 3 ||
നാനാച്ഛിദ്ര ഘടോദര സ്ഥിത മഹാദീപ പ്രഭാഭാസ്വരം
ജ്ഞാനം യസ്യ തു ചക്ഷുരാദികരണ ദ്വാരാ ബഹിഃ സ്പംദതേ |
ജാനാമീതി തമേവ ഭാംതമനുഭാത്യേതത്സമസ്തം ജഗത്
തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 4 ||
ദേഹം പ്രാണമപീംദ്രിയാണ്യപി ചലാം ബുദ്ധിം ച ശൂന്യം വിദുഃ
സ്ത്രീ ബാലാംധ ജഡോപമാസ്ത്വഹമിതി ഭ്രാംതാഭൃശം വാദിനഃ |
മായാശക്തി വിലാസകല്പിത മഹാവ്യാമോഹ സംഹാരിണേ
തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 5 ||
രാഹുഗ്രസ്ത ദിവാകരേംദു സദൃശോ മായാ സമാച്ഛാദനാത്
സന്മാത്രഃ കരണോപ സംഹരണതോ യോ‌உഭൂത്സുഷുപ്തഃ പുമാന് |
പ്രാഗസ്വാപ്സമിതി പ്രഭോദസമയേ യഃ പ്രത്യഭിജ്ഞായതേ
തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 6 ||
ബാല്യാദിഷ്വപി ജാഗ്രദാദിഷു തഥാ സര്വാസ്വവസ്ഥാസ്വപി
വ്യാവൃത്താ സ്വനു വര്തമാന മഹമിത്യംതഃ സ്ഫുരംതം സദാ |
സ്വാത്മാനം പ്രകടീകരോതി ഭജതാം യോ മുദ്രയാ ഭദ്രയാ
തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 7 ||
വിശ്വം പശ്യതി കാര്യകാരണതയാ സ്വസ്വാമിസംബംധതഃ
ശിഷ്യചാര്യതയാ തഥൈവ പിതൃ പുത്രാദ്യാത്മനാ ഭേദതഃ |
സ്വപ്നേ ജാഗ്രതി വാ യ ഏഷ പുരുഷോ മായാ പരിഭ്രാമിതഃ
തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 8 ||
ഭൂരംഭാംസ്യനലോ‌உനിലോ‌உംബര മഹര്നാഥോ ഹിമാംശുഃ പുമാന്
ഇത്യാഭാതി ചരാചരാത്മകമിദം യസ്യൈവ മൂര്ത്യഷ്ടകമ് |
നാന്യത്കിംചന വിദ്യതേ വിമൃശതാം യസ്മാത്പരസ്മാദ്വിഭോ
തസ്മൈ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 9 ||
സര്വാത്മത്വമിതി സ്ഫുടീകൃതമിദം യസ്മാദമുഷ്മിന് സ്തവേ
തേനാസ്വ ശ്രവണാത്തദര്ഥ മനനാദ്ധ്യാനാച്ച സംകീര്തനാത് |
സര്വാത്മത്വമഹാവിഭൂതി സഹിതം സ്യാദീശ്വരത്വം സ്വതഃ
സിദ്ധ്യേത്തത്പുനരഷ്ടധാ പരിണതം ചൈശ്വര്യ മവ്യാഹതമ് || 10 ||
|| ഇതി ശ്രീമച്ഛംകരാചാര്യവിരചിതം ദക്ഷിണാമുര്തിസ്തോത്രം സംപൂര്ണമ് ||

അപരാധ ക്ഷമാപണ സ്തോത്രം

അപരാധ സഹസ്രാണി, ക്രിയംതേ‌உഹര്നിശം മയാ |
ദാസോ‌உയ മിതി മാം മത്വാ, ക്ഷമസ്വ പരമേശ്വര ||
കരചരണ കൃതം വാ കര്മ വാക്കായജം വാ
ശ്രവണ നയനജം വാ മാനസം വാപരാധമ് |
വിഹിത മവിഹിതം വാ സര്വമേതത് ക്ഷമസ്വ
ശിവ ശിവ കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ ||
കായേന വാചാ മനസേംദ്രിയൈര്വാ
ബുദ്ധ്യാത്മനാ വാ പ്രകൃതേഃ സ്വഭാവാത് |
കരോമി യദ്യത്സകലം പരസ്മൈ നാരായണായേതി സമര്പയാമി ||

Sunday, August 11, 2019

ശാന്തി മന്ത്രം

ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം
പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഓം പൂർണ്ണമദഃ പൂർണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണസ്യ പൂർണമാദായ പൂർണ്ണമേവാവശിഷ്യതെ
അതിസൂക്ഷ്മമായ പരമാണുവിലും അതിമഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ചൈതന്യം പൂർണമാണ്. ഈ പൂർണത്തിൽ നിന്നുദിക്കുന്നതും ഉത്ഭവിക്കുന്നതും പൂർണ്ണമാകുന്നു. ഈ പൂർണ്ണ ചൈതന്യത്തിൽ, പൂർണ്ണം ഉത്ഭവിച്ചതിനുശേഷം അവശേഷിക്കുന്നതും പൂർണം തന്നെ. 
എല്ലാറ്റിനും കാരണമായ ബ്രഹ്മവും കാര്യമായ ഈ പ്രപഞ്ചവും പൂര്‍ണ്ണമാണ്.
ഓം! ശാന്തി! ശാന്തി! ശാന്തിഃ
ശാന്തി മന്ത്രത്തോടുകൂടിയാണ് ഉപനിഷത്തുകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഈശ്വവാസ്യോപനിഷത്തിന്റെ തുടക്കവും ഒടുക്കവുമുള്ള ശാന്തിമന്ത്രമാണ് ഇത്.
ബ്രഹ്മമാകുന്ന പൂര്‍ണ്ണത്തില്‍നിന്നാണ് പ്രപഞ്ചമാകുന്ന പൂര്‍ണ്ണം ഉണ്ടായത്. ഈ പ്രപഞ്ച പൂര്‍ണതയെ എടുത്താലും പൂര്‍ണ്ണ ബ്രഹ്മം തന്നെ അവശേഷിക്കും. ഒരു വിളക്കില്‍ നിന്ന് നിരവധി വിളക്കുകള്‍ കൊളുത്തുന്നതുപോലെയോ ഒരു ഗുരുവില്‍നിന്ന് നിരവധി ശിഷ്യരിലേക്ക് അറിവിനെ പകരുന്നതുപോലെയോ ഒരു അമ്മയില്‍നിന്ന് മക്കള്‍ ഉണ്ടാകുന്നതുപോലെയോ ഇതിനെ മനസ്സിലാക്കണം. കൊളുത്തിയ വിളക്കുകളും അറിവ് നേടിയ ശിഷ്യനും പിറന്ന് വീണ മക്കളും അവരവരുടെ നിലയില്‍ പൂര്‍ണ്ണരാണ്. ഇവയൊന്നുമില്ലെങ്കിലും ആദ്യം പറഞ്ഞവ പൂര്‍ണ്ണമായി ശേഷിക്കും.
ഓം ശം നോ മിത്രഃ ശം വരുണഃ
ശം നോ ഭവത്വര്യ
ശം ന ഇന്ദ്രോ ബ്രിഹസ്പതിഃ
ശം നോ വിഷ്ണുരുരുക്രമഃ
നമോ ബ്രഹ്മണേ  നമസ്തേ വായോ
ത്വമേവപ്രത്യക്ഷം ബ്രഹ്മാസി
ത്വമേവപ്രത്യക്ഷം ബ്രഹ്മ വദിഷ്യാമി
ഋതം വദിഷ്യാമി സത്യം വദിഷ്യാമി
തന്മാവതു
തദ്വക്താരമവതു
അവതുമം
അവതു വക്താരം
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ !
ഓം മിത്രദേവാ ഞങ്ങൾക്ക് മോക്ഷം നൽകേണമേ
വരുണദേവാ ഞങ്ങൾക്ക് മോക്ഷം നൽകേണമേ
ഹേ ഇന്ദ്രദേവ ബ്രിഹസ്പതി ഞങ്ങൾക്ക് മോക്ഷം നൽകേണമേ
വിഷ്ണുദേവ ഞങ്ങൾക്ക് മോക്ഷം നൽകേണമേ
ഹേ വായുദേവ അങ്ങ് പ്രത്യക്ഷദൈവമാകുന്നു
ഹേ വായുദേവ അങ്ങ് സത്യത്തിന്റെ ദൈവമാകുന്നു |
അദ്ദേഹം ഞങ്ങളെ സംരക്ഷിക്കും
അദ്ദേഹം ഞങ്ങളുടെ ഗുരുക്കന്മാരെ സംരക്ഷിക്കും |
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ
ഭദ്രം കർണേണഭിഃ ശ്രുണയാമ ദേവാഃ
ഭദ്രം പസ്യേമാക്ഷഭിർയജത്രാഃ
സ്ഥിരൈരംഗൈസ്തുഷ്ടു വാംസ സ്തനൂഭിഃ
വ്യശേമ ദേവഹിതം യദായുഃ
നന്മനിറഞത് ചെവികൾകൊണ്ട് കേൾക്കുമാറാകട്ടെ,
നന്മനിറഞത് കണ്ണുകൾ കൊണ്ടുകാണുമാറാകട്ടെ
ആര്യോഗ്യമുള്ള ശരീരാവയവങ്ങളാൽ ആയുസ്സുള്ളിടത്തോളം ദൈവഹിതങ്ങളായ കർമങ്ങളനുഷ്ഠിക്കാൻ ഇടവരട്ടെ.
ഓം അസതോമാ സത്ഗമായ
തമസോ മാ ജ്യോതിർഗമയ
മൃത്യോർമാ അമൃതം ഗമയ
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ
അസത്തി(അയാഥാർത്ഥ്യം)ൽനിന്നു സത്തി(യാതാർഥ്യം)ലേയ്ക്കു നയിക്കേണമേ
-അസത്യത്തിൽ നിന്നും സത്യത്തിൽ നയിക്കേണമേ-
ഓം ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കണമേ
നാശത്തിൽനിന്നും അമൃതത്തിലേക്ക് നയിക്കേണമേ
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ ! .
മൂന്ന് തവണ ശാന്തി ചൊല്ലുന്നതുകൊണ്ട് ഈ മന്ത്രങ്ങള്‍ ശാന്തി മന്ത്രങ്ങള്‍ എന്ന പേരില്‍ പ്രശസ്തമായത്. മൂന്ന് പ്രാവശ്യം ഉരുവിട്ടാല്‍ അത് സത്യമായി തീരുമെന്നാണ് വിശ്വാസം. ശാന്തിയ്ക്കുവേണ്ടിയുള്ള തീവ്രമായ ആഗ്രഹത്തെ ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ.
ശാന്തിയെന്നാല്‍ സമാധാനം എന്നര്‍ത്ഥം. ആന്തരികവും ബാഹ്യവുമായ സമാധാനം ഉണ്ട്. സ്വയം സൃഷ്ടിക്കുന്നതോ മറ്റുള്ളവര്‍ മുഖേനയുണ്ടാകുന്നതോ ആയ പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനം എന്ന അര്‍ത്ഥത്തിലാണ് സമാധാനത്തെ പൊതുവെ വിലയിരുത്തുന്നത്. ശാന്തി എല്ലായിടത്തും നിലനില്‍ക്കുന്ന ഒന്നുതന്നെ.
നമ്മുടെ ക്ഷോഭത്തെ അടിസ്ഥാനമാക്കിയാണ് ശാന്തി നിലനില്‍ക്കുന്നത്. എപ്പോള്‍ ക്ഷോഭം അടങ്ങുന്നുവോ അപ്പോള്‍ ശാന്തി അനുഭവവേദ്യമാകും. എവിടെ ശാന്തിയുണ്ടോ അവിടെ സന്തോഷവുമുണ്ട്. ആഗ്രഹങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുന്ന ഏതൊരാളുടേയും ജീവിതത്തില്‍ സമാധാനമുണ്ടെന്ന് കാണാനാകും. പ്രശ്‌നങ്ങള്‍ക്കിടയിലും പ്രതിസന്ധികള്‍ക്കിടയിലും സമാധാനം കണ്ടെത്താന്‍ ചുരുക്കം ചിലര്‍ക്കേ സാധിക്കാറുള്ളൂ.
ജീവിതത്തില്‍ ശാന്തി കൈവരിക്കുന്നതിനായാണ് നാം പ്രാര്‍ത്ഥനാ നിരതരാകുന്നത്. അതിലൂടെ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞ് ആന്തരികമായ ശാന്തി നമ്മള്‍ അനുഭവിക്കുന്നു. ഭാരതീയരുടെ പ്രാര്‍ത്ഥനകള്‍ / ശാന്തിമന്ത്രങ്ങള്‍ അവസാനിക്കുന്നത് ശാന്തി എന്ന വാക്ക് മൂന്ന് പ്രാവശ്യം തുടര്‍ച്ചയായി ഉരുവിട്ടുകൊണ്ടാണ്.
വേദ വിഭാഗത്തിന്റെ വ്യത്യാസം അനുസരിച്ച് ഉപനിഷത്തുകളിലെ ശാന്തിമന്ത്രങ്ങള്‍ക്കും മാറ്റമുണ്ട്. താപത്രയങ്ങളെ നീക്കാനായാണ് ശാന്തി മന്ത്രങ്ങള്‍ ഉരുവിടുന്നത്.  താപം എന്നാല്‍ ദുഃഖം എന്നര്‍ത്ഥം. ദുഃഖം മൂന്നു തരത്തില്‍, അതിനാല്‍ താപത്രയം - ആധി ദൈവികദുഃഖം, ആധി ഭൗതിക ദുഃഖം, ആദ്ധ്യാത്മിക ദുഃഖം.
അദൃശ്യമായ ദൈവിക ശക്തി. മനുഷ്യന് ഇതിന് മേല്‍ നിയന്ത്രണം സാധ്യമല്ല. ഭൂകമ്പം, വെള്ളപ്പൊക്കം, അഗ്നിപര്‍വ്വത സ്‌ഫോടനം ഇതൊക്കെ മനുഷ്യന്റെ നിയന്ത്രണത്തിനും അപ്പുറമാണ്. ആധി ദൈവികം എന്ന് ഇത്തരത്തിലുള്ള ദുഃഖങ്ങളെ പറയുന്നു. നമുക്ക് ഒരു നിയന്ത്രണവുമില്ലാത്ത മേഖലകളില്‍ നിന്ന്, പ്രത്യേകിച്ച് പ്രപഞ്ച ശക്തികളില്‍നിന്നും ഉണ്ടാകുന്ന ദുഃഖമാണ് ആധിദൈവിക ദുഃഖം.
നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും ജീവജാലങ്ങളില്‍നിന്നും മറ്റും ഉണ്ടാകുന്ന ദുഃഖം  . - നമുക്ക് ചുറ്റും നടക്കുന്ന, നമുക്ക് അറിയാവുന്ന കാരണത്താലുണ്ടാകുന്ന ദുഃഖങ്ങളാണ് ആധിഭൗതികം എന്ന് അറിയപ്പെടുന്നത്.
  നമ്മുടെ നിത്യജീവിതത്തില്‍ - അവനവനില്‍ നിന്നും ഉണ്ടാകുന്ന ദുഃഖം  - നാം ഏറ്റെടുക്കുന്ന കാര്യങ്ങള്‍ മുടക്കം കൂടാതെ നടക്കണമെന്നും മറ്റുമുള്ള ഈശ്വരനോടുള്ള പ്രാര്‍ത്ഥന. മാനസിക വ്യഥകളാണ് ഈ പ്രാര്‍ത്ഥനകള്‍ക്കെല്ലാം പിന്നില്‍. ഇതിനെയാണ് ആദ്ധ്യാത്മിക ദുഃഖം എന്ന് പറയുന്നത്. 
ആ മൂന്ന് ദുഃഖങ്ങളില്‍ നിന്നും ശാന്തി ലഭിക്കട്ടെ എന്നാണ് ശാന്തി, ശാന്തി, ശാന്തി എന്ന് മൂന്ന് പ്രാവശ്യം ഉരുവിടുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്.
താപത്രയങ്ങള്‍ നമ്മുടെ പഠനത്തെയും മംഗളകാര്യങ്ങളെയും ബാധിക്കും എന്നതിനാല്‍ പഠനത്തിനു മുന്‍പും മംഗളകാര്യങ്ങള്‍ തുടങ്ങുന്നതിനു മുന്‍പും ശാന്തിമന്ത്രം ചൊല്ലുന്ന പതിവുണ്ട്. ബൗദ്ധികവും മാനസികവും ശാരീരികവുമായ ശാന്തി നമുക്കേവര്‍ക്കും എന്തു കാര്യത്തിനും വേണമല്ലോ. ആദ്യത്തെ ‘ശാന്തി’ എന്നത് ഉറക്കെയും രണ്ടാമത്തെത് ശബ്ദം കുറച്ചും മൂന്നാമത്തെ പതിഞ്ഞ സ്വരത്തിലും വേണമെന്നാണ് ആചാര്യന്മാര്‍ നിഷ്‌കര്‍ഷിക്കാറുള്ളത്.
ഓം സഹനാവവതു സഹനൗഭുനക്തു
സഹവീര്യം കരവാവഹൈ
തെജ്വസീന വതിതമസ്തു മാ വിദ്യുക്ഷവഹൈ
ഓം ശാന്തി ശാന്തി ശാന്തിഃ
ഒരുമിച്ചു വർത്തിക്കാം,ഒരുമിച്ചു ഭക്ഷിക്കാം,ഒരുമിച്ചു പ്രവർത്തിക്കാം അപ്രകാരം തേജസ്വികളായിത്തിരാം.ആരോടും വിദ്വേഷമില്ലാതെ ജീവിക്കാം.നന്മനിറഞ ചിന്താധാരകൾ എല്ലായിടത്തുനിന്നും വന്നുചേരട്ടെ.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

Monday, August 20, 2018

ഹരിവരാസനം - Harivarasanam original track in Sabarimala

https://youtu.be/0JKOrCi5Cp0

ഹരിവരാസനം വിശ്വമോഹനം

ഹൃദയവ്യഥകൾ തുടച്ചുമാറ്റുന്ന ശുദ്ധവായു, കൽമഷത്തിന്റെ തീനാളങ്ങൾ അണയ്‌ക്കുന്ന തണുപ്പ്, ഒന്നിനോടൊന്ന് ഒട്ടിനിൽക്കുന്ന കോടമഞ്ഞു മൂടിയ മലനിരകൾ...ശബരിമലയിലെ രാത്രി. യേശുദാസ് പാടുന്നു ‘ഹരിവരാസനം വിശ്വമോഹനം....’ അയ്യപ്പൻ ഉറങ്ങാൻ പോവുകയാണ്. ശബരിമലയിലെ ജനനിബിഡവും ഭക്തിസാന്ദ്രവുമായ രാത്രിയെ ഈ ഗാനം എത്രമാത്രം വിശുദ്ധീകരിക്കുന്നു എന്ന് അനുഭവിച്ചറിയുക തന്നെ വേണം.

ശബരീശ സന്നിധിയിൽനിന്ന് അതു മൊബൈൽ ഫോണിലൂടെ ബന്ധുക്കളെ തൽസമയം കേൾപ്പിക്കുന്ന ആയിരങ്ങളെ ഇക്കാലത്തു ശബരിമലയിൽ കാണാം. അയ്യപ്പസന്നിധിയിൽ ഈ ഉറക്കുപാട്ടു കേൾക്കുമ്പോൾ തങ്ങൾക്കുണ്ടാവുന്ന അനുപമമായ ആത്മീയാനുഭവത്തിന്റെ പങ്ക്, മല ചവിട്ടാൻ ഭാഗ്യം ലഭിക്കാത്ത തങ്ങളുടെ പ്രിയപ്പെട്ടവർക്കു പകരാനുള്ള അഭിനിവേശമാണ് ഈ ‘മൊബൈൽ സംപ്രേഷണം.’ മെറിലാൻഡ് സുബ്രഹ്മണ്യം നിർമിച്ച ‘സ്വാമി അയ്യപ്പൻ (1975)’ എന്ന സിനിമയ്ക്കുവേണ്ടിയാണ് യേശുദാസ് ആദ്യമായി ഹരിവരാസനം ആലപിക്കുന്നത്.‘സ്വാമി അയ്യപ്പൻ’ എന്ന ചിത്രത്തിന്റെ ജനപ്രീതിയും കലാമൂല്യവും പരിഗണിച്ചു ദേവസ്വം ബോർഡ് ആ ചിത്രത്തിന് പ്രത്യേക പുരസ്കാരം നൽകിയിരുന്നു. പുരസ്‌കാരദാന ചടങ്ങിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രഖ്യാപിച്ചു. ‘യേശുദാസ് പാടിയ ഹരിവരാസനം എന്ന ഗാനം എന്നും അത്താഴപൂജ കഴിഞ്ഞു നട അടയ്‌ക്കുമ്പോൾ ശബരിമല സന്നിധാനത്തിൽ കേൾപ്പിക്കും.’

harivarasanam-writer
അന്നുമുതൽ ഇന്നോളം ഈ പതിവ് മുടങ്ങിയിട്ടില്ല (സിനിമയിൽ നിന്നു വ്യത്യസ്തമായി, യേശുദാസ് പിന്നീടു പാടിയ ഹരിവരാസനത്തിന്റെ പൂർണരൂപമാണ് ശബരിമലയിൽ ഉപയോഗിച്ചു പോരുന്നത്). അയ്യപ്പൻ ഉറങ്ങാൻപോകുന്നത് യേശുദാസിന്റെ ഹരിവരാസനം കേട്ടുതന്നെ.

ഭക്തകോടികൾക്ക് ആത്മസായൂജ്യമായ ഈ ഗാനം എഴുതിയതാരാണ്? സ്വാമി അയ്യപ്പനിലെ മറ്റു ഗാനങ്ങൾ എഴുതിയതു വയലാർ ആയതുകൊണ്ട് ഇതിന്റെ പിതൃത്വവും വയലാറിന് ഏൽപ്പിച്ചുകൊടുക്കുന്നവരുണ്ട്. എന്നാൽ, സിനിമയിൽ ദേവരാജന്റെ സംഗീതത്തിൽ യേശുദാസ് ഇതു പാടുന്നതിനു മുൻപും ശബരിമലയിൽ അയ്യപ്പനെ ഉറക്കാൻ ഈ ഗാനം ആലപിച്ചിരുന്നു. രാമനാഥപുരം കുമ്പക്കുടി കുളത്തൂർ അയ്യരാണ് സംസ്‌കൃതത്തിൽ അയ്യപ്പനെ വർണിച്ചു ഹരിവരാസനം രചിച്ചതെന്നു പരക്കെ വിശ്വസിച്ചിരുന്നു. 352 അക്ഷരങ്ങൾ ഉൾക്കൊള്ളുന്ന 108 വാക്കുകൾ ചേർന്ന് 32 വരികൾ എട്ടു ശ്ലോകങ്ങളായി നിറയുന്ന അയ്യപ്പഭക്തി. ‘സ്വാമി അയ്യപ്പനി’ൽ ക്രെഡിറ്റ് നൽകിയിരിക്കുന്നതും മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതും കുമ്പക്കുടി അയ്യരുടെ പേരാണ്.

അയ്യരാണ് ഹരിവരാസനം രചിച്ചത് എന്നു കരുതിയിരിക്കുമ്പോഴാണ് 1963 നവംബറിൽ തിരുവനന്തപുരം ചാലയിലെ ജയചന്ദ്രാ ബുക്ക് ഡിപ്പോയിൽ നിന്നു പുറത്തിറക്കിയ ‘ഹരിവരാസനം വിശ്വമോഹനം’ എന്ന കീർത്തനസമാഹാരം ഗവേഷകരുടെ ശ്രദ്ധയിൽ പെടുന്നത്. ഇതിന്റെ 78ാം പേജിൽ ‘ഹരിഹരാത്മജാഷ്‌ടകം’ എന്ന തലക്കെട്ടിൽ ‘ഹരിവരാസനം...’ കീർത്തനം അച്ചടിച്ചിട്ടുണ്ട്. ഇതിൽ ‘സമ്പാദകൻ’ എന്നാണ് കുമ്പക്കുടി കുളത്തൂർ അയ്യരുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. സമ്പാദകൻ ഒരിക്കലും രചയിതാവാകില്ലല്ലോ.സമ്പാദകനെ കാലപ്പഴക്കത്തിൽ രചയിതാവായി തെറ്റിദ്ധരിച്ചതാണെന്നു വ്യക്തം. പിന്നെ ആരാണ് ഹരിവരാസനം എഴുതിയത്? ഈ ചോദ്യം ചെന്നെത്തുന്നത് ജാനകിയമ്മയിലാണ്. പുറക്കാട് കോന്നകത്ത് ജാനകിയമ്മയുടെ മക്കളായ ഭാരതിയമ്മയും ബാലാമണിയമ്മയുമാണു ‘ഹരിവരാസനം അമ്മ എഴുതിയതാണ്’ എന്ന് ലോകത്തെ അറിയിച്ചത്.ശബരിമലയിലെ വലിയ വെളിച്ചപ്പാടായിരുന്ന അനന്തകൃഷ്‌ണ അയ്യരുടെ മകളും പ്രശസ്ത പത്രപ്രവർത്തകനായിരുന്ന എം. ശിവറാമിന്റെ സഹോദരിയുമായിരുന്നു ജാനകിയമ്മ.

Yesudas
1893ൽ ജനിച്ചു. പിതാവിൽനിന്നു സംസ്‌കൃതത്തിന്റെ ബാലപാഠങ്ങളും ഒറ്റമൂലി വൈദ്യവും അമ്മ പഠിച്ചതായി മകൾ ബാലാമണിയമ്മ പറയുന്നു. പിതാവിൽനിന്ന് അറിഞ്ഞ അയ്യപ്പമാഹാത്മ്യത്തെപ്പറ്റി കീർത്തനങ്ങൾ കുത്തിക്കുറിച്ചു തുടങ്ങി. കുട്ടനാട്ടെ കൃഷിക്കാരനായ ശങ്കരപ്പണിക്കരുമായുള്ള വിവാഹശേഷവും വായനയും എഴുത്തും തുടർന്നു. (കൃഷി നശിച്ച് കടം കയറിയതോടെ പുറക്കാട്ടെ വസ്‌തുവകകൾ വിറ്റ് 1935 ൽ ശാസ്‌താംകോട്ടയിലേക്ക് ആ കുടുംബം ചേക്കേറി.) 1923ൽ മുപ്പതാം വയസ്സിലാണ് ജാനകിയമ്മ ഹരിവരാസനം എഴുതിയത്. അന്ന് അവർ ആറാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. പിറന്ന കുഞ്ഞിന് ‘അയ്യപ്പൻ’ എന്നു പേരിടുകയും ചെയ്‌തു. കീർത്തനം എഴുതിയ ശേഷം അത് പിതാവിനെ ഏൽപ്പിക്കുകയും അദ്ദേഹം അതു കാണിക്കയായി ശബരിമലയിൽ നടയ്‌ക്കുവയ്‌ക്കുകയും ചെയ്‌തുവത്രേ. പിന്നീട് പുറക്കാട്ട് ശിവക്ഷേത്രത്തിലുണ്ടായിരുന്ന ഭജനക്കാരിലൊരാൾ ജാനകിയമ്മയിൽനിന്നു കീർത്തനം പകർത്തിയെടുത്ത് പഠിച്ചു.

പുറക്കാട്ട് കോന്നകത്തു വീടിന്റെ തെക്കുവശത്തുള്ള ആനന്ദേശ്വരം ശിവക്ഷേത്രത്തിലെ ഭജനസംഘമാണത്രേ ‘ഹരിവരാസനം’ ആദ്യമായി പാടിയത്. . ശാസ്‌താംകോട്ടയിലേക്കു താമസം മാറ്റിയപ്പോഴും അമ്മ ‘ഹരിവരാസനം’ വിട്ടുകളഞ്ഞില്ലെന്നും ശാസ്‌താംകോട്ട ക്ഷേത്രം സന്ദർശിച്ചു മലയ്‌ക്കു പോയിരുന്ന ‘കല്ലടസംഘം’ അത് ഏറ്റെടുത്തെന്നും ജാനകിയമ്മയുടെ ചെറുമക്കളും പറയുന്നു. ‘സ്വാമി അയ്യപ്പൻ’ സിനിമയിലൂടെ ഹരിവരാസനം ജനകീയ അംഗീകാരം നേടുന്നതിനു മൂന്നു വർഷം മുൻപു 1972ൽ ജാനകിയമ്മ നിര്യാതയായി. ജാനകിയമ്മയാണ് ഹരിവരാസനം രചിച്ചതെന്ന് ഉറപ്പിക്കാൻ ഉതകുന്ന വസ്തുതകളൊന്നും ലഭ്യമല്ല. എങ്കിലും മക്കൾ നിരത്തിയിട്ടുള്ള ഒട്ടേറെ സാഹചര്യത്തെളിവുകൾ പരിഗണിക്കുമ്പോൾ ഈ മഹതിയാണ് ഈ മനോഹര കവിത രചിച്ചതെന്ന് കരുതാം. ഇവരുമല്ല മറ്റാരെങ്കിലുമാണു യഥാർഥ രചയിതാവെങ്കിൽ കാലം അതിന് ഉത്തരം നൽകും വരെ കാത്തിരിക്കേണ്ടി വരും.

g-devarajan-master
ഹരിവരാസനത്തിനു ദേവരാജൻ ആദ്യം നൽകിയിരുന്ന ഈണം ഇതായിരുന്നില്ല എന്ന കൗതുകമുണ്ട്. ആദ്യം നൽകിയ ഈണം നല്ലതാണെങ്കിലും ശബരിമല ശ്രീകോവിലിൽ മേൽശാന്തി പാടുന്ന അതേ ഈണം തന്നെ വേണമെന്ന് നിർമാതാവ് പി. സുബ്രഹ്മണ്യത്തിന്റെ മകൻ കാർത്തികേയൻ അഭിപ്രായപ്പെട്ടു. ദേവരാജനെപ്പോലെ ഉന്നതശീർഷനായ ഒരാളോട് ഈണം മാറ്റാൻ പറയാൻ സുബ്രഹ്മണ്യം ആദ്യം മടിച്ചു. പക്ഷേ, മകന്റെ നിർബന്ധം കൂടിയപ്പോൾ അദ്ദേഹം പതിയെ കാര്യം അവതരിപ്പിച്ചു. ട്യൂൺ മാറ്റാൻ ദേവരാജൻ ആദ്യം വിസമ്മതിച്ചു. പക്ഷേ, ശബരിമലയിൽ പാടുന്ന ഈണമാണു പകരം നിർദേശിക്കുന്നത് എന്നറി‍ഞ്ഞപ്പോൾ പരിഗണിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ, നിരീശ്വരവാദിയായ ദേവരാജൻ മാസ്റ്റർ ശബരിമലയിൽ പോയിട്ടില്ല, ഒരു പാട്ട് കേൾക്കാനായി പോവുന്ന പ്രശ്നവുമില്ല. അതിനു വഴി കണ്ടെത്താമെന്നു കാർത്തികേയൻ പറഞ്ഞു. അങ്ങനെ, ശബരിമലയിൽ മേൽശാന്തി പാടുന്നതു കേട്ടിട്ടുള്ള ഒരു ഗായകനെ അദ്ദേഹം മെറിലാൻഡ് സ്‌റ്റുഡിയോയിൽ എത്തിച്ചു സൗണ്ട് റിക്കോർഡിസ്‌റ്റ് കൃഷ്‌ണൻ ഇളമണ്ണിനെക്കൊണ്ടു റിക്കോർഡ് ചെയ്തു ടേപ്പിലാക്കി ദേവരാജൻ മാസ്‌റ്റർക്ക് എത്തിച്ചു. മാസ്റ്റർക്ക് അത് ഇഷ്ടമായി. അതിനു ചില്ലറ ഭേദഗതികൾ വരുത്തി ശാസ്ത്രീയത നൽകിയ സംഗീത രൂപമാണു നാം ഇന്ന് ആസ്വദിക്കുന്നത്.

∙∙∙∙∙∙∙∙∙∙∙∙∙

ഹരിവരാസനം വിശ്വമോഹനം

ഹരിദധീശ്വരം ആരാധ്യപാദുകം

അരിവിമർദനം നിത്യനർത്തനം

ഹരിഹരാത്മജം ദേവമാശ്രയേ.

ശരണകീർത്തനം ശക്‌തമാനസം

ഭരണലോലുപം നർത്തനാലസം

അരുണഭാസുരം ഭൂതനായകം

ഹരിഹരാത്മജം ദേവമാശ്രയേ.

പ്രണയസത്യകം പ്രാണനായകം

പ്രണതകൽപ്പകം സുപ്രഭാഞ്‌ജിതം

പ്രണവമന്ദിരം കീർത്തനപ്രിയം

ഹരിഹരാത്മജം ദേവമാശ്രയേ.

തുരഗവാഹനം സുന്ദരാനനം

വരഗദായുധം വേദവർണിതം

ഗുരുകൃപാകരം കീർത്തനപ്രിയം

ഹരിഹരാത്മജം ദേവമാശ്രയേ.

ത്രിഭുവനാർച്ചിതം ദേവതാത്മകം

ത്രിനയനം പ്രഭും ദിവ്യദേശികം

ത്രിദശപൂജിതം ചിന്തിതപ്രദം

ഹരിഹരാത്മജം ദേവമാശ്രയേ.

ഭവഭയാവഹം ഭാവുകാവഹം

ഭുവനമോഹനം ഭൂതിഭൂഷണം

ധവളവാഹനം ദിവ്യവാരണം

ഹരിഹരാത്മജം ദേവമാശ്രയേ.

കളമൃദുസ്‌മിതം സുന്ദരാനനം

കളഭകോമളം ഗാത്രമോഹനം

കളഭകേസരീ വാജിവാഹനം

ഹരിഹരാത്മജം ദേവമാശ്രയേ.

ശ്രിതജനപ്രിയം ചിന്തിതപ്രദം

ശ്രുതിവിഭൂഷണം സാധുജീവനം

ശ്രുതിമനോഹരം ഗീതലാലസം

ഹരിഹരാത്മജം ദേവമാശ്രയേ.

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

Tuesday, July 24, 2018

നിത്യജീവിതത്തിൽ ശീലിക്കാം ഈ മന്ത്രങ്ങൾ, ഉന്നതവിജയം സുനിശ്ചയം

ഓരോ മന്ത്രവും അർത്ഥമറിഞ്ഞു ചെല്ലുന്നത് അത്യുത്തമമാണ്...

നമ്മുടെ കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ ചിട്ടയോടെയും ഇശ്വരഭക്തിയോടെയും വളർത്തിയാൽ ഭാവിയെക്കുറിച്ചു 
ആകുലപെടേണ്ട കാര്യമില്ല.നിത്യേനയുള്ള നാമജപത്തോടൊപ്പം ശക്തിയുടെ ഉറവിടമായ മന്ത്രങ്ങള്‍...
ൾപ്പെടുത്തുന്നത് ഉത്തമമാണ്. മന്ത്രമെന്നാൽ മനസ്സിനെ ത്രാണം ചെയ്യുന്നത് എന്നാണർത്ഥം.ഓരോ മന്ത്രവും ..അർത്ഥമറിഞ്ഞു ചെല്ലുന്നത് അത്യുത്തമമാണ്...

ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ വലതുവശം തിരിഞെഴുന്നേല്‍ക്കണം. ഏഴുന്നേറ്റ ഉടനെ കൈകള്‍ രണ്ടും അഭിമുഖമായി പിടിച്ച് കൈകളിലേയ്ക്കു നോക്കി താഴെ പറയുന്ന മന്ത്രം ജപിയ്ക്കണം
കരാഗ്രേ വസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കരമൂലേ സ്ഥിതേ ഗൗരി
പ്രഭാതേ കരദര്‍ശനം
കയ്യുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും കൈവെള്ളയുടെ മദ്ധ്യഭാഗത്ത് സരസ്വതിയും കരമൂലത്തില്‍ ഗൗരിയും സ്ഥിതി ചെയ്യുന്നു. ആയതിനാല്‍ ഈ ദേവിമാരെ കണികാണുന്നതിനു പ്രഭാതത്തില്‍ കരദര്‍ശനം നടത്തണം.
എഴുന്നേറ്റു പാദങ്ങള്‍ ഭൂമിയില്‍ സ്പര്‍ശിയ്ക്കുമ്പോള്‍ താഴെ കൊടുത്തിരിയ്ക്കുന്ന മന്ത്രം ജപിയ്ക്കണം
സമുദ്രവസനേ ദേവി
പര്‍‌വ്വത സ്തനമണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദ്സ്പര്‍ശം ക്ഷമസ്വമേ
സമുദ്രത്തിലേയ്ക്കു കാല്‍‌വച്ചും പര്‍‌വ്വതങ്ങളെ സ്തനങ്ങളാക്കിയും വസിയ്ക്കുന്നതും ശ്രീമഹാവിഷ്ണുവിന്റെ പ്രിയപത്നിയായിരിയ്ക്കുന്നതു മായ അമ്മേ എന്റെ പാദസ്പര്‍ശം ക്ഷമിച്ചാലും.
ശേഷം ദിനചര്യകളിലേയ്ക്കു കടക്കുക. മലമൂത്രവിസര്‍ജ്ജനങ്ങള്‍ക്കു ശേഷം കൈകാലുകള്‍ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകണം. ശേഷം ക്ലീം കാമദേവായ നമ: എന്നു ജപിച്ച് പല്ലു തേയ്ക്കുക. പിന്നീട് കുളിയ്ക്കാനായി തയ്യാറെടുക്കുക. കുളത്തിലോ കുളിമുറിയിലോ എവിടെയായാലും കുളിയ്ക്കു മുന്‍പ് രണ്ടു കൈക ചേര്‍ത്ത കൈകുമ്പിളി നിറയെ ജലം എടുത്തു പ്രാര്‍ത്ഥിയ്ക്കുക.
ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നര്‍മ്മദേ സിന്ധു കാവേരി
ജലേസ്മി സന്നിധിം കുരു
ഗംഗയമുനഗോദാവരിസരസ്വതിനര്‍മ്മദസിന്ധുകാവേരി എന്നിങ്ങനെയുള്ള പുണ്യനദികളിലെ ജലസാന്നിധ്യം ഇവിടെയുണ്ടാകട്ടെ.
ഇനി കുളിയ്ക്കുക. കുളിയ്ക്കു ശേഷം തോര്‍ത്തുമ്പോള്‍ ആദ്യം പുറം തോര്‍ത്തണം അതിനു ശേഷമേ തലതോര്‍ത്താവൂ. തോര്‍ത്തിയ ശേഷം സന്ധ്യാവന്ദനം.
സന്ധ്യാവന്ദനം
ആദ്യം ആചമനം നടത്തുക
വലതു കയ്യില്‍ ജലമെടുത്ത് ഓം അച്യുതായ നമ: എന്നു ജപിച്ച് ജലം കഴിയ്ക്കുക്കുക. വീണ്ടും ജലമെടുത്ത് ഓം അനന്തായ നമ: എന്നു ജപിച്ച് ജലം കഴിയ്ക്കുക വീണ്ടും ഓം ഗോവിന്ദായ നമ: എന്നു ജപിച്ച് ജലം കഴിയ്ക്കുക.
ആന്തരിക ശുദ്ധിയ്ക്കും കണ്ഠ ശുദ്ധിയ്ക്കും വേണ്ടിയാണ്‌ ആചമനം നടത്തുന്നത്. ഈശ്വര നാമം ജപിച്ച് ആചമനം ചെയ്യുന്നത് ആന്തരികമായ് ശുദ്ധി വരുത്തും എന്നുഋഷീശ്വരന്മാ പറഞ്ഞിരിയ്ക്കുന്നു. ഏതു തരത്തിലുള്ള് നാമ ജപവുമാവാം. ചിലര്‍ കേശവായ സ്വാഹാനാരായണായ സ്വാഹാമാധവായ സ്വാഹാ എന്നും ജപിയ്ക്കുന്നു. എല്ലം സ്വീകാര്യമാണ്‌. വൈദിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവ
"ഓം ശംന്നോ ദേവീരഭീഷ്ടയ
ആപോഭവന്തുപീതയേ
ശം യോരഭിസ്രവന്തുന"
എന്നു ജപിച്ച് ആചമനം നടത്തുന്നു.
ആചമന ശേഷം ഭസ്മധാരണം നടത്തണം.
സ്നാനത്തിനു ശേഷം തണുത്തിരിയ്ക്കുന്ന ശരീരത്തെ പ്രത്യേകിച്ച് സന്ധി ബന്ധങ്ങളെ അമിതമായ ജലാംശത്തില്‍ നിന്നും രക്ഷിയ്ക്കുന്നതിനായാണ് ഭസ്മധാരണം നടത്തുന്നത്. ഭസ്മധാരണം വഴി ശരീരത്തിന്‌ ഉണര്‍‌വ്വും ഉന്മേഷവും പ്രാപ്തമാകുന്നു. കൂടാതെ മനസ്സിന് ആത്മീയ അനുഭൂതിയും ലഭിയ്ക്കുന്നു. ആയതിനാല്‍ ഭസ്മധാരണം നിര്‍‌ബന്ധമാണ്‌. പ്രഭാതത്തില്‍ ഭസ്മം ജലത്തില്‍ കുഴച്ചും സന്ധ്യയ്ക്ക് ജലം ഉപയോഗിയ്ക്കാതെയും വേണം ഭസ്മം ധരിയ്ക്കാന്‍. ഭസ്മധാരണം ഈശ്വരീയനാമ സ്മരണയോടുകൂടി ചെയ്യന്‍ ആചാര്യന്മാ സം‌വിധാനം ചെയ്തിരിയ്ക്കുന്നു. ആയതിന്റെ വിശദാംശങ്ങള്‍ താഴെ കൊടുത്തിരിയ്ക്കുന്നു.
ആദ്യം ഇടതു കൈവെള്ളയില്‍ ആവശ്യത്തിനു ഭസ്മം എടുത്ത് വലതുകയ്യില്‍ അല്പം ജലമെടുത്ത്
1,  ഓം ആപോഹിഷ്ഠാമയോ ഭുവസ്താന
    ഊര്‍ജ്ജേദധാതന മഹേരണായ ചക്ഷസേ
(അപ്ദേവിമാരായ നിങ്ങള്‍ സുഖദായിനികളാണല്ലോ. അപ്രകാരമിരിയ്ക്കുന്ന നിങ്ങള്‍ ഞങ്ങള്‍ക്ക് അന്നാദികളായ ഉപഭോജ്യവസ്തുക്കള്‍ പ്രദാനം ചെയ്താലും. തന്നെയുമല്ല ഞങ്ങള്‍ക്ക് അവികലമായ വീക്ഷണ ശക്തിയും സമീചീനവുമായ ജ്ഞാനവും നലകണം. നിങ്ങള്‍ ഞങ്ങളെ ഐശ്വര്യാദി സുഖാനുഭവങ്ങള്‍ക്കും ഉത്ക്റ്ഷ്ട് ജ്ഞാനസമ്പാദനത്തിനും യോഗ്യന്മാരാക്കിതീര്‍ക്കണേ!)

2 ,ഓം യോവശിവതമോരതസ്തസ്യ
ഭാജയതേഹന: ഉശതീരിവ മാതര:
(ഹേ അപ്ദേവിമാരെ നിങ്ങളുടെ നൈസര്‍ഗ്ഗികമായ രസം ഏറ്റവും സുഖകരമാണ്‌. ആരസം ഈ ലോകത്തില്‍ തന്നെ ഞങ്ങള്‍ക്ക് അനുഭവ വേദ്യമാക്കിത്തരേണമേ. സന്താനങ്ങളുടെ സു സമൃദ്ധിയെ ഇച്ഛിയ്ക്കുന്ന ജനനികള്‍ സ്നേഹസ്നുതപയോധരകളായി എപ്രകാരമാണോ തങ്ങളുടെ ശിശുക്കള്‍ക്ക് സ്തന്യം നല്‍കുന്നത് അപ്രകാരം ഉന്മേഷകരമായ ജലരസം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും)

3, ഓം തസ്മ അരംഗമാമവോയസ്യക്ഷയായ
ജിന്വഥ അപോജന യഥാചന:
(ഹേ അപ്ദേവിമാരെ വിവിധ പാപങ്ങളുടെ ക്ഷയത്തിനായി ഞങ്ങള്‍ക്ക് നിങ്ങളെ വേഗത്തില്‍ വേഗത്തില്‍ത്തന്നെ പ്രാപിയ്ക്കുമാറാകട്ടെ. പരിശുദ്ധകളും പാപനാശിനികളുമായ ഗംഗാദി നദികളില്‍ സ്നാന തര്‍പ്പണാദികള്‍കൊണ്ട് ഞങ്ങള്‍ പാപ വിമുക്തന്മാരായിത്തീരട്ടെ.)
എന്നീ മന്ത്രങ്ങള്‍ ഓരോന്നും ജപിച്ചു കൊണ്ട് ഓരോപ്രാവശ്യവും ജലം ഭസ്മത്തിലും ശരീരത്തിലും തളിയ്ക്കുക
പുണ്യാഹമന്ത്രങ്ങളാണ്‌ ഇതു മൂന്നും. ക്ഷേത്രങ്ങളിലെ പൂജഅഭിഷേകംപുണ്യാഹനിര്‍മ്മിതി എന്നിവയ്ക്കും മറ്റുകര്‍മ്മങ്ങള്‍ക്ക് പുണ്യാഹ നിര്‍മ്മിതിയ്ക്കും ഈ മന്ത്രങ്ങള്‍ അത്യന്താപേക്ഷിതമാണ്‌. ആയതിനാല്‍ വളരെ പവിത്രമായ മന്ത്രങ്ങളാണിവ. മൂന്നും ചേര്‍ത്ത്ആപോഹിഷ്ഠാദി എന്നു പറയുന്നു.
അതിനുശേഷം ആവശ്യത്തിനു ജലം ചേര്‍ത്ത് വലതുകയ്യുടെ മോതിരവിരല്‍ ഭസ്മത്തില്‍ തൊട്ടുകൊണ്ട് താഴെ പറയുന്ന മന്ത്രം ജപിയ്ക്കുക
ഓം അഗ്നിരിതി ഭസ്മവായൂരിതി ഭസ്മജലമിതി ഭസ്മ സ്ഥലമിതി ഭസ്മ വ്യോമേതി ഭസ്മ സര്‍‌വ്വം ഹവ ഇദം ഭസ്മ മന ഏതാനി ചക്ഷുംഷി ഭസ്മാനി
ഓം ത്ര്യയംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍‌വ്വാരുകമിവ ബന്ധനാത്
മൃതൃോര്‍മുക്ഷീയമാംമൃതാത്
ഈ മന്ത്രം മൃതൃു൦ജയമന്ത്രം എന്നറിയപ്പെടുന്നു. രുദ്രനെ പൂജിയ്ക്കുവാന്‍ വളരെ വിശിഷ്ഠമായ മന്ത്രമാണിത്.നിത്യാനുഷ്ഠാനങ്ങള്‍ ചെയ്യുന്നതിലൂടെത്തന്നെ ഈശ്വര പൂജയ്ക്കും അവസരമൊരുക്കുന്ന വിധത്തിലാണ്‌ ആചാര്യന്മാര്‍ രൂപകല്‍‌പ്പന ചെയ്തത്
ശേഷം രണ്ടു കയ്യും ചേര്‍ത്ത് ഭസ്മം നന്നായി കുഴയ്ക്കുക. ചൂണ്ടു വിരല്‍ നടുവിരല്‍ മോതിരവിരല്‍ എന്നീ വിരലുകള്‍ മാത്രം ചേര്‍ത്തുപിടിച്ചുകൊണ്ട് ഓം നമശ്ശിവായ: എന്നു ജപിച്ച് നെറ്റികഴുത്ത്മാറിടംപുറത്ത് വലത്തുംഇടത്തും വലതു കൈപാര്‍ശ്വം ഇടതുകൈപാര്‍ശ്വം വലതുകൈത്തണ്ട,ഇടതുകൈത്തണ്ടവയറിനിരുവശത്തുംശരീരത്തിന്റെ സന്ധികളിലും ഭസ്മം ധരിയ്ക്കുക. ഭസ്മധാരണത്തിനുശേഷം ചന്ദനവും സിന്ദൂരവും തൊടണം.
ഭസ്മധാരണത്തിനുശേഷം ഗായത്രീ മന്ത്രം ഋഷി ഛന്ദസ് ദേവത എന്നീ ന്യാസങ്ങളോടു കൂടി മൂന്നുപ്രാവശ്യം ജപിയ്ക്കണം.
ആദ്യം നടുവിരലും മോതിരവിരലും ചേര്‍ത്തുപിടിച്ച് അവയുടെ രണ്ടാമത്തെ സന്ധിയില്‍ പെരുവിരല്‍ തൊട്ടുകൊണ്ട് മറ്റുവിരലുകള്‍ ഉയര്‍ത്തിപ്പിടിയ്ക്കുക. ഈ മുദ്രയ്ക്ക് മൃഗമുദ്ര എന്നുപറയുന്നു. മൃഗമുദ്ര കൊണ്ട് ശിരസ്സില്‍ സ്പര്‍ശിച്ച് ഓം ഗാഥിനോ വിശ്വാമിത്ര ഋഷി എന്നും മൂക്കിനു താഴെ തൊട്ട് ഗായത്രി ഛന്ദ: എന്നും ഹൃദയത്തില്‍ സ്പര്‍ശിച്ച് സവിതാ ദേവത എന്നും ജപിയ്ക്കുക (ഇത്ഋഷി  ഛന്ദസ്സ് ദേവത ന്യാസം)
തുടര്‍‌ന്ന് ഗായത്രി മന്ത്രം മൂന്നു പ്രാവശ്യം ജപിയ്ക്കുക
ഓം ഭൂര്‍ഭുവസ്വ:
തത് സവിതുര്‍‌വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത്
(യാതൊരാള്‍ ഞങ്ങളുടെ ധീകളെ പ്രചോദനം ചെയ്യുന്നുവോ ആ ദേവനായ സവിതാവിന്റെ വരേണ്യമായ ഭര്‍ഗ്ഗസ്സിനെ ഞങ്ങള്‍ ധ്യാനിയ്ക്കുന്നു)
ശേഷം വീണ്ടും  ഋഷി  ഛന്ദസ്സ് ദേവത ന്യസിയ്ക്കുക.
ഇനി തര്‍പ്പണം ചെയ്യുക
രണ്ടുകൈവെള്ളയ്ക്കുള്ളീല്‍ നിറയെ ജലമെടുത്ത് കൈവിരലുകളുടെ അഗ്രഭാഗത്തൂടെ ജലം ഒഴിയ്ക്കുക. ഇപ്രകാരം മൂന്നുപ്രാവശ്യം ഒഴിയ്ക്കുക. ഓരോപ്രാവശൃ൦ഒഴിയ്ക്കുമ്പോകും ദേവാ തര്‍പ്പയാമി എന്നു ചൊല്ലണം. ഇനി ദേവഗണാന്‍ തര്‍പ്പയാമി എന്നുജപിച്ച് വീണ്ടും മൂന്നുപ്രാവശ്യം ഒഴിയ്ക്കണം.പിന്നെ കൈകുമ്പിളില്‍ ജലമെടുത്ത് മൂന്ന്പ്രാവശ്യം ഋഷീൻ തര്‍പ്പയാമി എന്നും മൂന്നുപ്രാവശ്യം ഋഷീഗണാ തര്‍പ്പയാമി എന്നും ജപിച്ച് രണ്ടു കൈകള്‍ക്കിടയിലൂടെ ഒഴിയ്ക്കണം. പിന്നെ കൈയില്‍ ജലമെടുത്ത് ചൂണ്ടുവിരലിനും  പെരു വിരലിനും ഇടയിലൂടെ മൂന്നു പ്രാവശ്യം പിതൃൻ തര്‍പ്പയാമി എന്നും മൂന്നുപ്രാവശ്യം പിതൃ ഗണാ തര്‍പ്പയാമി എന്നും ഒഴിയ്ക്കണം തുടര്‍ന്നു വലതുകയ്യില്‍ ജലമെടുത്ത് ഓം ഭുര്‍ഭുവസ്വരോം എന്നുജപിച്ച് തലയ്ക്കു മുകളില്‍ചുറ്റി വീഴ്തുക. വീണ്ടും ആചമനം ചെയ്യുക. ശേഷം ധ്യാനംപ്രാര്‍ത്ഥനജപം എന്നിവ ചെയ്യുക. അതിനു ശേഷം ക്ഷേത്ര ദര്‍ശനം നടത്തുക.
ക്ഷേത്രദര്‍ശനത്തിനു ശേഷം മാത്രം പ്രഭാത ഭക്ഷണം കഴിയ്ക്കുക. ശേഷം ചെടികള്‍ മുതലായവയ്ക്ക് വെള്ളമൊഴിയ്ക്കുക. അതിനുശേഷം കുടുംബാംഗങ്ങളുമായി അല്‍‌പ്പനേരം കുശലപ്രശ്നങ്ങള്‍ നടത്തുക. പിന്നീട് അവരവരുടെ ജോലികള്‍ക്ക് പോകുക. ജോലിചെയ്യുമ്പോഴും ഈശ്വരസ്മരണയോടും അത്യധികം ശ്രദ്ധയോടും കൂടി ചെയ്യുക.
ക്ഷേത്രദര്‍ശനം
ക്ഷേത്ര ദര്‍ശനത്തിനായി പോകുമ്പോള്‍ അലക്കിയുണക്കിയ വസ്ത്രം ധരിച്ചുവേണം പോകുവാന്‍. ക്ഷേത്രത്തില്‍ സമര്‍പ്പിയ്ക്കുവാന്‍ പൂക്കളോനൈവേദ്യവസ്തുക്കളോഎണ്ണചന്ദനത്തിരികര്‍പ്പൂരം മുതലായവയോ കരുതണം. പുരുഷന്മാര്‍ ശരീരത്തിന്റെ മേല്‍ഭാഗവും സ്ത്രീകള്‍ മുഖവും മറയ്കുവാന്‍ പാടുള്ളതല്ല. ക്ഷേത്രചുറ്റുമതിലിനകത്ത് യാതൊരു കാരണ വശാലും പദരക്ഷകള്‍ കൊണ്ടുപോകരുത്. (ചില ക്ഷേത്രങ്ങളില്‍ ആളുകള്‍ ചെരുപ്പ് മതിലിനു പുറത്തുവച്ച് ഊരിയ ശേഷം അതും കയ്യിലെടുത്ത് ക്ഷേത്രത്തിലേയ്ക്കു കടക്കുന്നത് കാണാം അവര്‍ ചെരിപ്പും പിടിച്ച് വലിയമ്പലം വരെ പോയി കൊടിമരച്ചുവട്ടിലും മറ്റും ചെരുപ്പ് വയ്ക്കുന്നത് ഒരിയ്ക്കലും നല്ലതല്ല.)മൊബൈല്‍ ഫോണുകള്‍ നിര്‍ബന്ധമായും ക്ഷേത്രത്തില്‍ ഉപയോഗിയ്ക്കതിരിയ്ക്കുക. ശ്രീകോവിലിനു മുന്നിലെത്തിയാല്‍ മനസ്സിനെ ഏകാഗ്രമാക്കി ദേവനെ കൈകള്‍ കൂപ്പി പ്രാര്‍ത്ഥിയ്ക്കുക ആദ്യം കണ്ണുതുറന്നു ദേവനെ നോക്കികൊണ്ടും പിന്നെ കണ്ണടച്ച് ദേവനെ മനസ്സില്‍ ധ്യാനിച്ചു കൊണ്ടും. ദേവനായുള്ള വസ്തുക്കള്‍ നടയില്‍ അതിനായുള്ള സ്ഥാനത്ത് സമര്‍പ്പിയ്ക്കുക.
പത്രം പുഷ്പം ഫലം തോയം
യോമേ ഭക്ത്യാന്‍പ്രയച്ഛതി
തദഹം ഭക്ത്യുപഹ്റ്തം
അശ്നാമി പ്രയതാത്മന:
പരിശുദ്ധിയും സ്നേഹവും നിറഞ്ഞ മനസ്സോടു കൂടി ഭക്തിപൂര്‍‌വ്വം എനിയ്ക്കായി നിവേദിയ്ക്കുന്നത് ഇലയോ പൂവോ കായോ ജലമോ ആയിക്കൊള്ളട്ടെഅതിനെ ഞാന്‍ സന്തോഷത്തോടു കൂടി സ്വീകരിയ്ക്കും. (ഭഗവത് ഗീത)
ശേഷം പ്രദക്ഷിണം വയ്ക്കുക. അതത് ദേവനു വിധിച്ചിരിയ്ക്കുന്ന എണ്ണം പ്രദക്ഷിണം ചെയ്യണം. പ്രദക്ഷിണം വയ്ക്കുമ്പോൾ സാവധാനം ശ്രദ്ധയോടുകൂടി ചെയ്യണം. ഓട്ട പ്രദക്ഷിണം അരുത്. പ്രദക്ഷിണ സമയത്ത് മനസ്സിൽ ഈശ്വര ചിന്തമാത്രമേ ഉണ്ടാകാവൂ.
പദാത് പദാന്തരംഗച്ഛേത് കരൌ ചലന വർജ്ജിതന
സ്തുതിർവാചി ഹൃദിധ്യാനം ചതുരംഗം പ്രദക്ഷിണം


ഏകം വിനായകേ കുര്യാൽ ദ്വേ സൂര്യേ
ത്രീണിശങ്കരേ ചത്വാരി ദേവീ വിഷ്ണുശ്വ
സപ്താശ്വത്ഥേ പ്രദക്ഷിണം
ഗണപതിയ്ക്ക് ഒന്നും സൂര്യനു രണ്ടുംശിവനു മൂന്നുംവിഷ്ണുവിനും ദേവിയ്ക്കുംനാലും അയ്യപ്പന്‌ അഞ്ചുംസുബ്രഹ്മണ്യന്‌ ആറും അരയാലിന്‌ ഏഴും പ്രദക്ഷിണം ചെയ്യണം
അരയാലിനു പ്രദക്ഷിണം ചെയ്യുമ്പോൾ
മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപായ
അഗ്രതോ ശിവരൂപായ
വൃക്ഷരാജായതേ നമ:
എന്ന മന്ത്രം ജപിയ്ക്കണം