കശ്യപ പ്രജാപതിയുടെ പുത്രനായി ജനിച്ച ഹയഗ്രീവന്‍ എന്ന അസുരന്‍ അതി കഠിനമായ തപസ്സിലൂടെ ദുര്‍ഗ്ഗ ദേവിയില്‍ നിന്നും ഒരു വരം നേടി "മറ്റൊരു ഹയഗ്രീവന് മാത്രമേ തന്നെ വധിക്കാന്‍ സാധിക്കൂ"..വര സാഫല്യത്തില്‍ അഹങ്കാരിയായ ഹയഗ്രീവന്‍ ദേവന്മാരെയും, മുനിമാരെയും ക്രൂരമായി ഉപദ്രവിക്കാന്‍ തുടങ്ങി...അസുരന്റെ ഉപദ്രവങ്ങളില്‍ പൊറുതി മുട്ടിയ അവര്‍ ഭഗവാന്‍ വിഷ്ണുവിന്റെ ചരണങ്ങളില്‍ അഭയം പ്രാപിച്ചു...ഹയഗ്രീവനുമായി ഘോര യുദ്ധത്തില്‍ വിഷ്ണു ഏര്‍പ്പെട്ടു, എങ്കിലും ബലവാനായ ആ അസുരനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല...തളര്‍ന്നവശനായ ഭഗവാന്‍ വൈകുണ്ഡം പൂകി പദ്മാസനത്തില്‍ യോഗനിദ്ര ആരംഭിച്ചു...തന്റെ വില്ലിന്റെ അറ്റത്ത് സ്വന്തം തല ചായ്ച്ചു വെച്ച് കൊണ്ടായിരുന്നു ഭഗവാന്റെ ഉറക്കം...ഭയ വിഹ്വലരായ ദേവന്മാര്‍ വിഷ്ണുവിന്റെ അടുത്ത് വീണ്ടും വന്നു...എന്നാല്‍ അവരുടെ മുറവിളികള്‍ക്ക് ഭഗവാനെ നിദ്രയില്‍ നിന്നും ഉണര്‍ത്താന്‍ ആയില്ല...ഒടുവില്‍ ദേവന്മാര്‍ ചിതലുകളോട് ഭഗവാന്റെ വില്ലിന്റെ ഞാണ്‍ കടിച്ചു മുറിച്ചു നിദ്രയ്ക്കു ഭംഗം വരുത്താന്‍ അപേക്ഷിച്ച്...ചിതലരിച്ച് ഒടുവില്‍ ഞാണ്‍ മുറിഞ്ഞു, ദിഗന്തങ്ങള്‍ പിളരുന്ന ശബ്ദത്തോടെ...അതി ശക്തമായി പൊട്ടിയ ഞാണിന്റെ തലപ്പ് ഭഗവാന്റെ ശിരസ്സും ചേദിച്ചു...പരിഭ്രാന്തരായ ദേവന്മാര്‍ ദുര്‍ഗ്ഗാ ദേവിയെ രക്ഷയ്ക്കായി അഭയം പ്രാപിച്ചു...അവരുടെ പ്രാര്‍ഥനയില്‍ സന്തുഷ്ടയായ ദേവി ഇങ്ങനെ അരുളിച്ചെയ്തു " കാര്യ കാരണങ്ങള്‍ ഇല്ലാതെ ഈ പ്രപഞ്ചത്തില്‍ ഒന്നും തന്നെ സംഭവിക്കില്ല...ഹയഗ്രീവന് ഞാന്‍ നല്‍കിയ വര പ്രകാരം മറ്റൊരു ഹയഗ്രീവന് മാത്രമേ അവനെ വധിക്കാന്‍ കഴിയൂ..ഇപ്പോള്‍ ആ മുഹൂര്‍ത്തം സമാഗമമായിരിക്കുന്നു.ഭഗവാന്‍ റെ അറ്റ് പോയ ശിരസ്സിന്റെ സ്ഥാനത്ത് ഒരു ഹയത്തിന്റെ(കുതിരയുടെ) തല പിടിപ്പിക്കുക"..ദേവന്മാര്‍ അപ്രകാരം ഒരു വെള്ളക്കുതിരയുടെ തല (ഗ്രീവം) വിഷ്ണുവിന്റെ കഴുത്തില്‍ പിടിപ്പിച്ചു, ബ്രഹ്മദേവന്‍ ജീവനും നല്‍കി...അങ്ങിനെ സൃഷ്ടിക്കപ്പെട്ട 'ഭഗവാന്‍ ഹയഗ്രീവന്‍' ഹയഗ്രീവന്‍ എന്ന അസുരനെ യുദ്ധത്തില്‍ വധിച്ചു.
No comments:
Post a Comment