അനീതിയില്‍ പ്രതിഷേധിച്ച് എല്ലാം പരിത്യജിച്ച ആണ്ടിയായും ,ശൂരാദി അസുരന്മാരെ നിഗ്രഹിച്ച വെറ്റിവേലനായും കുറവ പെണ്ണിനെ സ്വീകരിച്ച കാട്ടുകുറവനായും ദേവപുത്രിയെ സ്വീകരിച്ച താണികേശ്വരന് ആയും അങ്ങനെ അനേകം പേരുകളില്‍ മുരുകന് ജന മനസ്സില്‍ ആരാധിക്കപ്പെടുന്നു ..! ഒളിച്ചു വയ്ക്കപ്പെട്ടവനാകയാല് ഗുഹനെന്നും ,ബാലസ്വഭാവം ഉള്ളതിനാല്‍ കുമാരന് എന്നും ,വേല് ആയുധം ആയതിനാല്‍ വേലായുധന് എന്നും ,കൃത്തികമാര്‍ വളര്‍ത്തിയതിനാല്‍ കാര്ത്തികേയന് എന്നും നിര്‍മ്മല ജ്യോതിസ്സായി പ്രകാശിക്കുന്നതിനാല്‍ സുബ്രഹ്മണ്യന് എന്നും .ഇങ്ങനെ അനേകം നാമങ്ങളാല്‍ വാഴ്ത്തപ്പെടുന്ന മുരുകന് ജനിച്ച ദിനമായി തൈപ്പൂയത്തെ ഭക്തര്‍ കൊണ്ടാടുന്നു ..! കാവടിയാട്ടമാണ് തൈപ്പൂയത്തില്‍ പ്രധാനം ..! അഗസ്ത്യ മഹര്‍ഷി കൈലാസം ദര്‍ശിച്ചു മടങ്ങവേ കൂടെ ഉണ്ടായിരുന്ന ഹിഡിമ്പന്‍ കാവടി പോലെ രണ്ടു മലകള്‍ കൊണ്ടുവന്നു എന്നുംക്ഷീണിതനായ ഹിഡിമ്പന്‍ പഴനിക്കടുത്തു വച്ച് അത് താഴെ വച്ചു എന്നും ക്ഷീണം മാറിയപ്പോള്‍ മല അവിടെ നിന്നും ഇളക്കാന്‍ പറ്റാതെ വരികയും അതിലൊന്നില്‍ ഒരു ബാലന് നില്‍ക്കുന്നത് കാണ്കയാല് ദേഷ്യം കൊണ്ട് അവനോടു യുദ്ധം ചെയ്തു എന്നും ബാല സ്വരൂപത്തില്‍ നിന്നിരുന്ന മുരുകന് അവനെ വധിച്ചു എന്നും ഐതിഹ്യം പറയുന്നു ..! അഗസ്ത്യരുടെ അപേക്ഷപ്രകാരം ഹിഡി മ്പനെ പുനര്‍ജീവിപ്പിക്കുകയും അവനെ കാവല്ക്കാരന് ആക്കുകയും ചെയ്തു ..! അവന്റെ അപേക്ഷ പ്രകാരം കാവടി എടുത്തു വരുന്ന ഭക്തരെ അനുഗ്രഹിക്കാം എന്ന് മുരുകന് വാക്ക് കൊടുത്തു ..! അങ്ങനെ കാവടി എടുക്കുന്നത് മുരുക പ്രീതിക്ക് ഏറ്റവും വിശേഷം എന്ന് വിശ്വസിക്കപ്പെടുന്നു ..!
ഓരോഹൈന്ദവനും ഏതൊരറിവും സ്വതന്ത്രമായി പങ്ക് വെയ്ക്കാവുന്ന ലോകം സങ്കൽപ്പിക്കൂ. അതാണ് എന്റെ പ്രതിബദ്ധത അറിവാണ് സര്വധനത്താല് പ്രധാനം ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്റെ പരമ വൈഭവത്തിനായി , ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി...!
Thursday, July 16, 2015
സുബ്രഹ്മണ്യസ്വാമി
Subscribe to:
Post Comments (Atom)
No comments:
Post a Comment