ന്ദ്രന്റെ മകൻ ബുധൻ. ബുധന്റെ മകൻ പുരൂരവസ്സ്. പുരൂരവസ്സിന്റെയും ഇളയുടെയും പുത്രനായ 'ആയുസ്സ്' എന്ന രാജാവിന്റെ മകനാണ് ചന്ദ്രവംശത്തിലെ പ്രശസ്തനായ നഹുഷൻ. ഇദ്ദേഹത്തിന്റെ അമ്മയുടെ പേര് ഇന്ദുമതി അഥവാ സ്വർഭാനു കുമാരി.
ആയുസ്സ് അന്തരിച്ചപ്പോൾ നഹുഷൻ മഹാരാജാവായിത്തീർന്നു. വളരെക്കാലം ഒരുണ്ണിക്കാൽ കാണാനുള്ള ഭാഗ്യമില്ലാതെ ദുഃഖിച്ചു കഴിഞ്ഞിരുന്ന ഇന്ദുമതിക്കും ആയുസ്സിനും ദത്താത്രേയ മഹർഷിയുടെ അനുഗ്രഹം മൂലം നഹുഷൻ പുത്രനായിപ്പിറന്നുവെന്നാണ് പുരാവൃത്തം. അദ്ദേഹം ദേവാംശസംഭൂതയായ 'അശോക സുന്ദരി'യെയാണ് ധർമപത്നിയായി സ്വീകരിച്ചത്. ആ പരിണയത്തിനു പിന്നിലെ വിചിത്രമായ ഒരു കഥ പദ്മപുരാണത്തിലുണ്ട്.
ഒരിക്കൽ നന്ദനോദ്യാനത്തിൽവച്ച് പാർവതി ശിവനോട് ആ ഉദ്യാനത്തിലെ ഏറ്റവും ശ്രേഷ്ഠമായ വനസ്പതി ഏതാണ്' എന്നുചോദിച്ചു. ശിവൻ 'കല്പവൃക്ഷം' എന്ന ഉത്തരം കൊടുത്തു. ആരുടെയും ഏതഭീഷ്ടവും ആ വൃക്ഷം സാധിച്ചുകൊടുക്കും എന്നുകേട്ടപ്പോൾ 'തനിക്ക് ഒരു സുന്ദരിയായ പെൺകുഞ്ഞ് വേണമെന്നായി' പാർവതി. അഭീഷ്ടം ഉടനടി സാധിതപ്രായമായി. ആ കുഞ്ഞിന് 'അശോകസുന്ദരി' എന്ന പേരിട്ടു. ഒരിക്കൽ അവൾ തോഴിമാരോടൊത്ത് നന്ദനോദ്യാനത്തിൽ നടക്കുമ്പോൾ ഒരസുരൻ അവളുടെ മുൻപിൽ പ്രത്യക്ഷനായി പ്രേമാഭ്യർഥന നടത്തി. വിപ്രചിത്തിയുടെ പുത്രനായ ഹുണ്ഡനായിരുന്നു അത്. അശോകസുന്ദരി ആ ദുഷ്ടന്റെ അഭ്യർഥന നിരസിച്ചു. എന്നുമാത്രമല്ല ചന്ദ്രവംശരാജാവായ ആയുസ്സിന് ഇന്ദുമതിയിൽ പിറക്കുന്ന നഹുഷൻ എന്ന രാജകുമാരൻ ആയിരിക്കും തന്നെ പരിണയിക്കുന്നത് എന്നുമറിയിച്ചു. നഹുഷൻ ജനിക്കുകപോലും ചെയ്തിട്ടില്ലെന്നും അയാൾ യുവാവാകുമ്പോൾ നീ വൃദ്ധയാകും എന്നും ഹുണ്ഡൻ പറഞ്ഞു. 'അമ്മയുടെ അനുഗ്രഹം മൂലം ഞാൻ നിത്യയുവതിയായിരിക്കും. നഹുഷനെ മാത്രമേ ഞാൻ വരിക്കൂ' എന്ന് അശോക സുന്ദരി ഉറപ്പിച്ചു പറഞ്ഞു.
ഇക്കാലത്താണ് ഇന്ദുമതി ഒരു കുഞ്ഞിനു ജന്മം നൽകിയത്. അതിനെ വളരാൻ അനുവദിച്ചുകൂടാ എന്നു നിശ്ചയിച്ച് ഹുണ്ഡൻ ഒരു ദാസിയുടെ വേഷത്തിൽ ചെന്ന് ശിശുവിനെ തട്ടിയെടുത്തശേഷം അതിന്റെ മാംസം വേവിച്ചുതരാൻ ഭാര്യയോടാവശ്യപ്പെട്ടു. ഭാര്യ കുഞ്ഞിനെ വസിഷ്ഠമഹർഷിയുടെ ആശ്രമത്തിലാക്കി ഏതോ മൃഗത്തിന്റെ മാംസം വേവിച്ച് ഹുണ്ഡനു നൽകി. കുഞ്ഞ് മരിച്ചെന്നറിഞ്ഞാൽ അശോകസുന്ദരി തന്നെ ഇഷ്ടപ്പെട്ടേക്കുമെന്നു വ്യാമോഹിച്ച് ഹുണ്ഡൻ അവളുടെയടുത്തുചെന്ന് കാര്യം പറഞ്ഞു. ദുഃഖിതയായ അവളെ വിദ്യുന്ധരൻ എന്ന കിന്നരൻ സമാധാനിപ്പിച്ചിട്ട് നഹുഷൻ ജീവിച്ചിരിക്കുന്നെന്നും ഒരുനാൾ ഇവിടെയെത്തി അവളെ വരിക്കുമെന്നും അറിയിച്ചു. ഉന്മേഷവതിയായ അവൾ 'നഹുഷനാൽ നീ വധിക്കപ്പെടട്ടെ' എന്ന് ഹുണ്ഡനെ ശപിച്ചു. പ്രവചനം സഫലമായി. നഹുഷൻ സിംഹാസനാരൂഢനായി അശോകസുന്ദരിയെ പട്ടമഹിഷിയാക്കി. നഹുഷൻ ഉഗ്രമായ യുദ്ധത്തിൽ ഹുണ്ഡാസുരനെ വധിച്ചു. ചക്രവർത്തി പദത്തിലെത്തിയ നഹുഷന്റെ അടുത്ത നോട്ടം ഇന്ദ്രപ്പട്ടമായിരുന്നു. അതിനായി അദ്ദേഹം നൂറ് അശ്വമേധയാഗങ്ങൾ നടത്തി. ആയിടയ്ക്ക് വൃത്രനെ വഞ്ചിച്ചുകൊന്ന് ബ്രഹ്മഹത്യാപാപത്തിനിരയായ ദേവേന്ദ്രനു സ്ഥാനഭ്രംശമുണ്ടായി. പാപപരിഹാരത്തിനായി മാനസസരസ്സിലെ ഒരു താമരത്തണ്ടിൽ ഒളിച്ചു പാർത്ത് അദ്ദേഹം കഠിനതപസ്സിൽ മുഴുകി. സ്വർഗം നാഥനില്ലാക്കളരിയായി. അപ്പോൾ ബൃഹസ്പതിയുടെ ഉപദേശപ്രകാരം ദേവന്മാർ നഹുഷനെ ഇന്ദ്രപദവിയിലേക്കുയർത്തി. സ്വർഗസുഖങ്ങൾ അനുഭവിച്ചു തലയ്ക്കു മത്തുപിടിച്ച നഹുഷൻ മഹർഷിമാരെക്കൊണ്ടു പല്ലക്കു ചുമപ്പിച്ചു. പൊക്കം കുറവായ അഗസ്ത്യമുനി വഹിച്ചിരുന്ന പല്ലക്കിന്റെ തണ്ട് താണിരിക്കുന്നതുകണ്ട് നഹുഷൻ 'സർപ്പ' (വേഗം ഓടൂ) എന്നു പറഞ്ഞ് മുനിയെ ചമ്മട്ടികൊണ്ടടിച്ചു. തലയിൽ ചവിട്ടുകയും ചെയ്തു. രുഷ്ടനായ മുനി 'നീ സർപ്പമായിപ്പോകട്ടെ' എന്നു നഹുഷനെ ശപിച്ചു. അയാൾ ഒരു പെരുമ്പാമ്പായി ഹിമാലയത്തിന്റെ താഴ്വാരത്തിൽ വീണു. വിവേകം വീണ്ടു കിട്ടിയപ്പോൾ പശ്ചാത്തപിച്ച് ശാപമോക്ഷത്തിനിരന്ന നഹുഷനോട് 'വനവാസകാലത്ത് നിന്നെ കണ്ടുമുട്ടുന്ന ധർമപുത്രർ നിന്നെ ശാപവിമുക്തനാക്കും' എന്നു മഹർഷി പറഞ്ഞു. ഒരുനാൾ കാട്ടിൽ വേട്ടയാടി നടന്ന ഭീമനെ ആ പാമ്പ് വരിഞ്ഞുമുറുക്കി വിഴുങ്ങാനാരംഭിച്ചു. അപ്പോൾ വിലപിച്ച ഭീമന്റെയടുത്തേക്ക് ധർമപുത്രർ ഓടിയണഞ്ഞു. തന്റെ പൂർവ പിതാമഹനായ നഹുഷനാണ് ഈ സർപ്പമെന്നറിഞ്ഞ ധർമപുത്രർ നഹുഷനെ സർപ്പരൂപത്തിൽ നിന്ന് മോചിപ്പിച്ച് മുക്തിപഥത്തിലേക്കു നയിച്ചു.
ജീവന്മുക്തനായ നഹുഷൻ യമധർമന്റെ സദസ്സിലെ ഒരു വിശിഷ്ടാംഗമായി ശോഭിക്കുന്നതായി മഹാഭാരതം സഭാപർവത്തിൽ (എട്ടം അധ്യായം എട്ടാം പദ്യം) പ്രസ്താവിച്ചിട്ടുണ്ട്. നഹുഷന് യതി, യയാതി, സംയാതി, ആയാതി, അയതി, ധ്രുവൻ എന്ന് ആറു പുത്രന്മാർ ഉണ്ടായിരുന്നതായി ആദിപർവം 75-ാം അധ്യായം 30-ാം പദ്യത്തിൽ കാണുന്നു. മുനിമാരെ അപമാനിക്കുകവഴി പെരുമ്പാമ്പായി മാറിയ നഹുഷനെ, ധർമ്മപുത്രർ വനവാസകാലത്ത് കാണാനിടവരുകയും ശാപമോക്ഷം ലഭിക്കുകയും ചെയ്യുന്നു. താൽക്കാലികമായുണ്ടാകുന്ന ഉയർച്ചയിൽ മതിമറന്ന് അധഃപതനത്തിലേക്ക് കൂപ്പുകുത്തുന്ന മനുഷ്യരുടെ പ്രതീകമായാണ് നഹുഷനെ കരുതുന്നത്.
ആയുസ്സ് അന്തരിച്ചപ്പോൾ നഹുഷൻ മഹാരാജാവായിത്തീർന്നു. വളരെക്കാലം ഒരുണ്ണിക്കാൽ കാണാനുള്ള ഭാഗ്യമില്ലാതെ ദുഃഖിച്ചു കഴിഞ്ഞിരുന്ന ഇന്ദുമതിക്കും ആയുസ്സിനും ദത്താത്രേയ മഹർഷിയുടെ അനുഗ്രഹം മൂലം നഹുഷൻ പുത്രനായിപ്പിറന്നുവെന്നാണ്

No comments:
Post a Comment