Monday, July 20, 2015

ഭഗവത്ഗീതാ പ്രശ്നോത്തരി


ദേഹത്തിലെ അഴുക്കുപോകാന്‍ ദിവസവും ശുദ്ധജലത്തില്‍ കുളിക്കുന്നു. ഒരിക്കല്‍ ഗീതയാകുന്ന പവിത്രജലത്തില്‍ കുളിച്ചാല്‍ ,ശ്രദ്ധിച്ചു പഠിച്ചാല്‍ , സംസാരജീവിതം മൂലമുണ്ടാകുന്ന പപമാകുന്ന അഴുക്കില്‍ നിന്നും മുക്തി കിട്ടും

2 . ഗീതാമാഹാത്മ്യത്തെ കുറിച്ച് വിഷ്ണുഭഗവാന്‍ ഭൂമി ദേവിയോട് പറഞ്ഞിട്ടുള്ളതില്‍ പ്രാധാന്യം ഏതിനാണ് ?

ഞാന്‍ ഗീതയെ ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്. ഗീതയാണ് എന്‍റെ ശ്രേഷ്ടമായ ആലയം .ഗീതയിലെ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ഞാന്‍ മൂന്നു ലോകവും പാലിക്കുന്നത് .

3 . ക്ഷത്രിയ ധര്‍മ്മം എന്താണെന്നാണ് ഭഗവാന്‍ പറയുന്നത് ?

ക്ഷത്രിയന് യുദ്ധത്തേക്കാള്‍ ശ്രേഷ്ടമായ ധര്‍മ്മം മറ്റൊന്നില്ല . ധര്‍മ്മ യുദ്ധത്തിനു അവസരം ലഭിക്കുന്ന ക്ഷത്രിയര്‍ സുഖികളായി തീരും. ക്ഷത്രിയന്‍ യുദ്ധത്തില്‍ നിന്നും പിന്തിരിയാന്‍ പാടില്ല .

4 . ഒരുവന് മരണത്തിലും മോശമായിട്ടുള്ളത് ഏതാണ് ?

ആദരിച്ചു ബഹുമാനിച്ചു പുകഴ്ത്തിയിരുന്ന ആളുകള്‍ പിന്നീട് നിന്ദിക്കുന്നതാണ് മരണത്തിലും ദുഖകരം !

5 . കര്‍മ്മത്തെ കുറിച്ച് ഗീതയില്‍ എന്ത് പറയുന്നു ?

ഒരുവന്‍ ഒരു നിമിഷം പോലും കര്‍മ്മം ചെയ്യതിരിക്കുന്നില്ല . പ്രകൃതി സിദ്ധമായിട്ടുള്ള രാഗദ്വെഷാദികള്‍ക്ക് വഴങ്ങി മനുഷ്യന്‍ കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കും . ഞാനൊന്നും ചെയ്യുന്നില്ല എന്ന് പറയുന്നവന്‍ മൂഡനാണ്. എന്തെങ്ങിലും പ്രവൃത്തി ചെയ്യുന്നതാണ് നല്ലത് .ശരീരം നിലനില്‍ക്കണമെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്തേ പറ്റൂ. അതിനാല്‍ നിശ്ചയമായും കര്‍മം അനുഷ്ടിക്കണം .

6 .ദൃഡബുദ്ധിയുടെ ലക്ഷണം എന്താണ് ?

ആമ കൈകാലുകളും തലയും പിന്‍വലിക്കുന്നതുപോലെ ഇന്ദ്രിയങ്ങളെ വിഷയ വാസനകളില്‍ നിന്നും പിന്‍വലിക്കുന്നവന്റെ ബുദ്ധിയാണ് ദൃഡമായിട്ടുള്ളത്

7 . ഒരുവന്‍റെ നാശത്തിനുള്ള കാരണം എന്ത് ?

ദര്‍ശന സ്പര്‍ശനാദികളായ വിഷയങ്ങളെ നിരൂപിച്ചു കൊണ്ടിരിക്കുന്നവന് അത് ലഭിക്കണമെന്ന് ആശയുണ്ടാകും . അത് സാധിക്കാതെ വരുമ്പോള്‍ കോപമുണ്ടാകും . കോപം വര്‍ധിച്ചാല്‍ ബുദ്ധി നേരെ അല്ലാതാവും . അപ്പോള്‍ സകലതും നശിക്കും .

8 . ആരാണ് ശാന്തിയെ പ്രാപിക്കുന്നത് ?

സകല ആഗ്രഹങ്ങളും വെടിഞ്ഞു ഒന്നിനോടും താല്‍പര്യമില്ലാതെ അഹങ്കാരലേശമന്യേ തന്‍റെതെന്ന ചിന്ത അല്പം പോലുമില്ലാതെ ജീവിക്കുന്നവന്‍ ശാന്തിയെ പ്രാപിക്കുന്നു .

9 . ലോകത്തില്‍ രണ്ടു നിഷ്ടകള്‍ ഉണ്ടെന്നു പറയുന്നു . അവ ഇതെല്ലാം ആണ്?

സംഖ്യന്മാര്‍ക്ക് ജ്ഞാനയോഗവും യോഗികള്‍ക്ക് കര്‍മ്മയോഗവും ആണ് ഭഗവാന്‍ നേരത്തെ പറഞ്ഞിട്ടുള്ള രണ്ടു നിഷ്ടകള്‍

10 . ഈ ലോകം എങ്ങിനെ ആണ് നിലകൊള്ളുന്നത് ?

കര്‍മ്മവുമായി ബന്ധിച്ചാണ് ലോകം നിലകൊള്ളുന്നത് .

11 . ജീവജാലങ്ങള്‍ ഉണ്ടാകുന്നത് എവിടെ നിന്നാണ് ?

ആഹാരത്തില്‍ നിന്ന്

12 .ആഹാരം എവിടെ നിന്നുണ്ടാകുന്നു ?

മേഘത്തില്‍ (മഴ )നിന്ന്

13 . മേഘം എങ്ങിനെ ഉണ്ടാകുന്നു ?

യജ്ഞത്തില്‍ നിന്ന്

14 .യജ്ഞം എങ്ങിനെ ഉണ്ടാവുന്നു ?

കര്‍മ്മത്തില്‍ നിന്ന്

15 .കര്‍മം എവിടെ നിന്ന് ഉദ്ഭവിക്കുന്നു ?

ബ്രഹ്മത്തില്‍ നിന്ന്

16 .ബ്രഹ്മം എവിടെ നിന്നുണ്ടാവുന്നു?
അക്ഷരത്തില്‍ നിന്ന്

17 . എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ശാശ്വതമായ ബ്രഹ്മം എന്തിലാണ് ഉറച്ചിരിക്കുന്നത് ?

യജ്ഞത്തില്‍

18 . ഞാന്‍ ആണ് ഇതെല്ലം ചെയ്യുന്നത് എന്ന് കരുതുന്നവര്‍ ആരാണ് ?

അഹങ്കാരം കൊണ്ട് ബുദ്ധി വൈകല്യം സംഭവിച്ചവര്‍ ഇതെല്ലാം ഞാന്‍ ആണ് ചെയ്യുന്നത് , ഞാന്‍ ഇല്ലെങ്കില്‍ - ഇല്ലായിരുന്നെങ്ങില്‍ ഇതെല്ലാം നശിക്കുമാരുന്നു എന്ന് അഹങ്കരിക്കും .

19 .ഈശ്വരാനുഗ്രഹം എങ്ങിനെ ആണ് ലഭിക്കുന്നത് ?

ആര് , ഏതു രൂപത്തില്‍ ഈശ്വരനെ ഭാജിക്കുന്നുന്വോ അതിനു അനുരൂപമായ ഫലം ഈശ്വരന്‍ നല്‍കുന്നു .

20 . ചാതുര്‍വര്‍ണ്യത്തെ നാല് ജാതികളെപ്പറ്റി ഗീതയില്‍ എന്താണ് പറയുന്നത് ?

നാല് ജാതികളും ഭഗവാന്‍ തന്നെ ആണ് സൃഷ്ടിച്ചത് . അവരിലെ ഗുണത്തെയും , കര്‍മ്മങ്ങളെയും അടിസ്ഥാനമാക്കിയാണത്. ( ഇതാണ് ഭഗവാന്‍ ഗീതയില്‍ പറയുന്നത് .ജാതി ജനനത്തെ അടിസ്ഥാനമാക്കിയല്ലെന്നു അറിയാന്‍ ഇതിലധികം എന്താണ് വേണ്ടത്. 

No comments:

Post a Comment