പുരാണത്തിലെ സ്ത്രീ കഥാപാത്രങ്ങളില്‍ വളരെ ശ്രദ്ധേയയായ ഒരു കഥാപാത്രമാണ് ശീലാവതി . പലരും ആ പദം നല്ല രീതിയില്‍ ഉപയോഗിക്കാറുള്ള ഒരു പേരല്ല ശീലാവതി. പാതിവൃത്യത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ഒരു ശക്ത യായ സ്ത്രീകധാപാത്രമായിരുന്നു ശീലാവതി. പഞ്ചമഹാരത്നങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പതിവൃതാ രത്നങ്ങളില്‍ ശീലാവതിയെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് എന്റെ ചിന്തകളെ ആലോസരപെടുതിയിട്ടുണ്ട് . എങ്കിലും പാതിവൃത്യത്തിന്റെ അവസാന പേരാണ് ശീലാവതി . അത്രി മുനിയുടെ പുത്രന്‍ ആയ ഉഗ്രശ്രവസ്സ് ആയിരുന്നു ശീലാവതിയുടെ ഭര്‍ത്താവ്. ഭര്‍തൃ ശുശ്രൂഷയില്‍ മാത്രം ശ്രദ്ധാലുവായിരുന്ന ശീലാവതിയെ ഭര്‍ത്താവ് നിരന്തരം കുറ്റം പറയുകയും ക്രൂരമായി ശകാരിക്കുകയും ചെയ്തിരുന്നു. ഒരു കുറ്റവും ചെയ്യാതെ തന്നെ ശീലവതിയെ ഭര്‍ത്താവ് ശകാരിച്ചു.
ഭര്‍ത്താവിന്റെ ചെയ്തികളെ ചോദ്യം ചെയ്യാതെ എല്ലാം അനുസരണയോടെ അനുസരിക്കുകയും ഭക്തിയോടെ അദ്ദേഹത്തെ ശുശ്രൂഷിക്കുകയും ചെയ്തു വന്നു . ഒരിക്കല്‍ പോലും എതിര്‍ക്കുകയോ പരിഭാവിക്കുകയോ കുറ്റപ്പെടുത്തുകയോ ഉണ്ടായില്ല. ഭക്തിപൂര്‍വ്വം അദ്ദേഹത്തെ ശുശ്രൂഷിച്ചു കഴിഞ്ഞു.
വര്‍ഷങ്ങള്‍ കഴിഞ്ഞു ഉഗ്രശ്രവസ്സിന്റെ സ്വഭാവത്തില്‍
മാറ്റമൊന്നും കണ്ടില്ല. പക്ഷെ കര്‍മ ഫലം ആണോ എന്നറിയില്ല ഉഗ്രശ്രവസ്സിനു കുഷ്ഠരോഗം പിടിപെട്ടു. അപ്പോഴും ശീലാവതി ഭര്‍തൃ ശുശ്രൂഷയില്‍ യാതൊരു വീഴ്ചയും വരാതെ നോക്കിയിരുന്നു. ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതോടൊപ്പം ഭിക്ഷ യാചിച്ചു കൊണ്ട് വരേണ്ട ആവശ്യകതയും ശീലാവതിക്ക് വന്നു ചേര്‍ന്നു. ഒരിക്കല്‍ ഭിക്ഷയെടുത്തു കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഉഗ്രശ്രവസ്സിന്റെ വിരല്‍ അടര്‍ന്നു ചോറില്‍ വീണു. കുഷ്ടരോഗിയുടെ വിരല്‍ അടര്‍ന്നുവീണ ഭക്ഷണം യാതൊരു മടിയും കൂടാതെ ശീലാവതി കഴിക്കുകയും ചെയ്തു .
ഒരിക്കല്‍ വാശിക്കാരനായ ഉഗ്രശ്രവസ്സ് തനിക്കു ഒരു വേശ്യാ
ഗൃഹത്തില്‍ പോകണമെന്ന് വാശി പിടിച്ചു. ഭര്‍ത്താവിന്റെ ആഗ്രഹത്തിന് തടസ്സമൊന്നും പറഞ്ഞില്ല ശീലാവതി. നോക്കണേ ഓരോ പരീക്ഷണങ്ങള്‍.... കുഷ്ടരോഗിയായ ഭര്‍ത്താവിനെ ഒരു കുട്ടയില്‍ വച്ച് ചുമന്നു കൊണ്ട് ശീലാവതി നേരേ നടന്നു; ഉഗ്രശ്രവസ്സിന്റെ ആഗ്രഹം നടത്തിക്കാന്‍. പോകും വഴിയില്‍ അണി മാണ്ടാവ്യന്‍ എന്ന മുനി ശൂലത്തിന്‍ നഗ്നനായി കിടക്കുന്നുണ്ടായിരുന്നു. കുട്ടയും ചുമന്നു പോകുന്നതിനിടയില്‍ മുനിയുടെ അരികിലൂടെയാണ് ശീലാവതി പോയത്. കാര്യം മനസ്സിലാക്കിയ മുനി ഉഗ്രശ്രവസ്സിനെ ശപിച്ചു. അടുത്ത സൂര്യോദയത്തിനു മുന്‍പ് ഉഗ്രശ്രവസ്സ് മരിച്ചുപോകും എന്നായിരുന്നു ശാപം. പതി ഭക്തയായ ശീലാവതി ഉഗ്രമായ തപസ്സ് അനുഷ്ടിച്ചുകൊണ്ട് ഇനി മേലാല്‍ സൂര്യന്‍ ഉദിക്കാതിരിക്കട്ടെ എന്ന് പ്രര്ധിച്ചു .ശീലവ്തിയുടെ മനഷക്തിയാല്‍ സൂര്യന്‍ ഉദിച്ചില്ല. സൂര്യോദയം ഉണ്ടാകാതെ ഭൂമിയാകെ കുഴപ്പത്തിലായി. ഒടുവില്‍ ത്രിമൂര്‍ത്തികള്‍ വിഷമത്തില്‍ ആയി അത്രിമുനിയുടെ പത്നിയായ അനസൂയയെ ശരണം പ്രാപിച്ചു. അനസൂയയുടെ നിര്‍ബന്ധത്തിനു വഴങ്ങി ശീലാവതി ശാപം പിന്‍വലിച്ചു.അങ്ങനെ സൂര്യന്‍ വീണ്ടും ഉദിക്കുകയും ശാപത്തിന്റെ ഫലമായി ഉഗ്രശ്രവസ്സ് മരണമടയുകയും ചെയ്തു .
അന്നും ഇന്നും എന്നും പാതിവൃത്യത്തിന്റെ പ്രതീകമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു കഥാപാത്രമാണ് ശീലാവതി. സഹനത്തിന്റെ അടയാളമായി ഭാരതീയ മനസ്സില്‍ ഇന്നും ശീലാവതി ജീവിക്കുന്നു. ഭര്‍ത്താവിനെ ദൈവതുല്യമായി കാണുന്ന ഒരു പാരമ്പര്യത്തിന്റെ ഉടമയായിരുന്നു ശീലാവതി .കാലം മാറി ,ചിന്തകളും മാറി മറഞ്ഞു...ലോകവും മാറി ...ഇന്ന് നല്ല വ്യക്തിത്വങ്ങള്‍ കഥകളില്‍ മാത്രം ഒതുങ്ങി

No comments:
Post a Comment