മഹാവിഷ്ണുപ്രീതികരമാണ് വ്യാഴാഴ്ചവ്രതം. വ്യാഴദശാകാലമുള്ളവരും ചാരവശാല്‍ വ്യാഴം അനിഷ്ടസ്ഥാനത്തുസഞ്ചരിക്കുന്നവരും ഈ വ്രതം അനുഷ്ഠിച്ചാല്‍ ദോഷകാഠിന്യം കുറയും. പ്രഭാതസ്നാനം, നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വ്യാഴത്തിന് മഞ്ഞപ്പൂക്കള്‍കൊണ്ട് അര്‍ച്ചന കഴിക്കുക. ഒരിക്കലൂണ്. ഉപവാസവുമാകാം.
ശ്രീരാമന്റെയും ബ്രുഹസ്പതിയുടെയും പ്രീതി ഈ വ്രതാനുഷ്ഠാനംകൊണ്ട് ലഭിക്കുന്നു. മഹാവിഷ്ണുവിന്റെ അവതാരകീര്‍ത്തനം, രാമായണം ഇവയുടെ പാരായണം ഇവയും ചെയ്യുക.
No comments:
Post a Comment