Tuesday, August 4, 2015

ഉപനിഷത്തുകള്‍ എന്നാലെന്ത്? 108 ഉപനിഷത്തുകൾ ഏതെല്ലാം ?

ഉപനിഷത്തുകള്‍ എന്ന വാക്കിന്റെ അര്ത്ഥം അടുത്ത് വസിക്കുന്നത് എന്നാണ്. എന്തിനടുത്ത് വസിക്കുന്നത്? എന്നാണെങ്കില്‍ ആത്മാന്വേഷകന്റെ സൂഹൃത്ത് എന്ന നിലയില്‍ ആത്മാന്വേഷകന്റെ അടുത്ത് അഥവാ ആത്മാവിന്റെ അടുത്ത് എന്ന് ഉത്തരം പറയാം. ആര്ഷഭാരത തത്ത്വജ്ഞാനത്തിന്റെ സൗന്ദര്യവും ആര്ജ്ജഥവവും പരിശുദ്ധിയും ഒത്തിണങ്ങുന്ന ഗ്രന്ഥങ്ങളാണ് ഉപനിഷത്തുകള്‍. ഇവ ബ്രഹ്മാവിന്റെ ജ്ഞാനകാണ്ഡം തന്നെയെന്ന് ഒറ്റവാക്കില്‍ പറയാവുന്നതാണ്.

‘ഉപ , നി, സദ് ‘ എന്നീ മൂന്നു ധാതുക്കൾ ചേർന്നാണ് ‘ഉപനിഷദ്‘ എന്ന പദമുണ്ടായിരിയ്ക്കുന്നത്.
‘ഉപ ’ എന്ന ധാതുവിന് ‘അടുത്ത’ എന്നും
‘നി’ ധാതുവിന് ‘നിശ്ശേഷേണെയുള്ള’ എന്നും.
‘സദ് ’ധാതുവിന് ‘നാശം , ക്ഷയം, ഗമനം‘ എന്നൊക്കെയുമാണ് അർത്ഥം പറഞ്ഞിരിയ്ക്കുന്നത്.
“ഏതൊരു വിദ്യയെ ഏറ്റവുമരികിലായി നിശ്ശേഷം ശീലിച്ചാലാണോ കർമ്മബന്ധങ്ങൾ അറ്റുപോകുന്നത് , അജ്ഞാനം നശിയ്ക്കുന്നത് ,മോക്ഷഗതിയെ പ്രാപിയ്ക്കുന്നത്, ആ വിദ്യയാണ് ഉപനിഷത്ത്“ പരമമായ വിദ്യ എന്നയർത്ഥത്തിൽ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു. ഇങ്ങനെയുള്ള പരമമായ വിദ്യ പ്രതിപാദിയ്ക്കുന്ന ഗ്രന്ഥങ്ങളെ ഉപനിഷത്തുകൾ എന്ന് ബഹുവചനം കൊണ്ട് സൂചിപ്പിയ്ക്കുന്നു.

ഈ ഉപനിഷത്തുകള്‍ 1008 എണ്ണമുണ്ടെന്നു പറയപ്പെടുന്നു. ഇവയില്‍ 108 എണ്ണത്തോളമേ നമുക്കു ലഭ്യമായിട്ടുള്ളൂ. അവയില്‍ തന്നെ ആദിശങ്കരാചാര്യ സ്വാമികള്‍ പത്തു ഉപനിഷത്തുകള്ക്കു മാത്രമേ വ്യാഖ്യാനം എഴുതിയിട്ടുള്ളൂ. അവയാണ് ദേശോപനിഷത്തുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

താഴെപ്പറയുന്നവയാണ് ദശോപനിഷത്തുക്കൾ.
1. ഈശാവാസ്യോപനിഷത്ത്
2. കേനോപനിഷത്ത്
3. കഠോപനിഷത്ത്
4. പ്രശ്നോപനിഷത്ത്
5. മുണ്ഡകോപനിഷത്ത്
6. മാണ്ഡൂക്യോപനിഷദ്
7. തൈത്തിരീയോപനിഷദ്
8. ഐതരേയോപനിഷത്ത്
9. ചാന്ദോഗ്യോപനിഷദ്
10. ബൃഹദാരണ്യകോപനിഷത്ത്

ഉപനിഷദ് മഹാ വാക്യങ്ങൾ

പൂർണ്ണമായ വേദാന്തസാരം ഉൾക്കൊള്ളുന്ന വാക്യങ്ങളാണ് മഹാവാക്യങ്ങൾ.ഒട്ടനവധി മഹാവാക്യങ്ങൾ ഉപനിഷത്തുകളിലുണ്ടെങ്കിലും പ്രധാനമായും നാലു മഹാവാക്യങ്ങളേയാണ് മുഖ്യമായി കരുതുന്നത്
അറിവിന്റെ പരമകാഷ്ഠയായാണ് മഹാ വാക്യങ്ങൾ. അവ താഴെ പറയുന്നവയാണ്.,

1) ‘തത്വമസി ‘ (ചാന്ദോഗ്യോപനിഷദ് 6.8.7)
അർത്ഥം- അത് നീയാകുന്നു ഉദ്ദാലകമഹർഷി തന്റെ മകനായ ശ്വേതകേതുവിന് കൊടുക്കുന്ന ഉപദേശമാണിത്. ഉപനിഷദ് സത്യത്തെ മുഴുവൻ വിവരിക്കുന്ന സൂത്രവാക്യമാണത്. തത് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യൻ എന്നും അന്വേഷിച്ചുകൊണ്ടിരിക്കുന്നപരബ്രഹ്മത്തെയാണ് ഉദ്ദേശിക്കുന്നത്. ത്വം എന്നത് ജീവാത്മാവും ആണ്. അതായത് പരബ്രഹ്മം എന്നത് ഒരോരുത്തനിലും കുടികൊള്ളുന്നു. അല്ലെങ്കിൽ നിന്നിലുള്ളത് എന്താണോ അത് തന്നെയാണ് പരബ്രഹ്മത്തിലുമുള്ളത്.

2) “പ്രജ്ഞാനാം ബ്രഹ്മ“
അർത്ഥം- ബോധമാണ്(പ്രജ്ഞയാണ്) ബ്രഹ്മം (ഐതരേയോപനിഷദ് 3.3)

3) “അയമാത്മ ബ്രഹ്മ”
അർത്ഥം- ഈ ആത്മാവാണ് ബ്രഹ്മം (മാണ്ഡൂക്യോപനിഷദ് 1.2)

4) “അഹം ബ്രഹ്മാസ്മി”
അർത്ഥം- ഞാൻ ബ്രഹ്മമാകുന്നു (ബൃഹദാരണ്യകോപനിഷദ്1.4.10)
ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധങ്ങളെയാണ് ഈ മഹാവാക്യങ്ങൾ സൂചിപ്പിയ്ക്കുന്നത്.

108 ഉപനിഷത്തുകൾ
ഉപനിഷത്തുകൾ വേദവർഗ്ഗം ഉപനിഷദ്‌വർഗ്ഗം

1 ഈശാവാസ്യോപനിഷദ് ശുക്ല യജുർവേദം മുഖ്യ ഉപനിഷദ്
2 കേനോപനിഷദ് സാമവേദം മുഖ്യ ഉപനിഷദ്
3 കഠോപനിഷദ് കൃഷ്ണ യജുർവേദം മുഖ്യ ഉപനിഷദ്
4 പ്രശ്നോപനിഷദ് അഥർവ്വവേദം മുഖ്യ ഉപനിഷദ്
5 മുണ്ഡകോപനിഷദ് അഥർവ്വവേദം മുഖ്യ ഉപനിഷദ്
6 മാണ്ഡുക്യോപനിഷദ് അഥർവ്വവേദം മുഖ്യ ഉപനിഷദ്
7 തൈത്തിരീയോപനിഷദ് കൃഷ്ണ യജുർവേദം മുഖ്യ ഉപനിഷദ്
8 ഐതരേയ ഉപനിഷദ് ഋഗ്വേദം മുഖ്യ ഉപനിഷദ്
9 ഛാന്ദോഗ്യോപനിഷദ് സാമവേദം മുഖ്യ ഉപനിഷദ്
10 ബൃഹദാരണ്യകോപനിഷദ് ശുക്ല യജുർവേദം മുഖ്യ ഉപനിഷദ്
11 ബ്രഹ്മബിന്ദൂപനിഷദ് കൃഷ്ണ യജുർവേദം സന്ന്യാസ ഉപനിഷദ്
12 കൈവല്യോപനിഷദ് കൃഷ്ണ യജുർവേദം ശൈവ ഉപനിഷദ്
13 ജാബാല്യുപനിഷദ് ശുക്ല യജുർവേദം സന്ന്യാസ ഉപനിഷദ്
14 ശ്വേതാശ്വതരോപനിഷദ് കൃഷ്ണ യജുർവേദം സാമാന്യ ഉപനിഷദ്
15 ഹംസോപനിഷദ് ശുക്ല യജുർവേദം യോഗ ഉപനിഷദ്
16 ആരുണീയകോപനിഷദ് സാമവേദം സന്ന്യാസ ഉപനിഷദ്
17 ഗർഭോപനിഷദ് കൃഷ്ണ യജുർവേദം സാമാന്യ ഉപനിഷദ്
18 നാരായണോപനിഷദ് കൃഷ്ണ യജുർവേദം വൈഷ്ണവ ഉപനിഷദ്
19 പരമഹംസ ശുക്ല യജുർവേദം സന്ന്യാസ ഉപനിഷദ്
20 അമൃതബിന്ദു കൃഷ്ണ യജുർവേദം യോഗ ഉപനിഷദ്
21 അമൃതനാദോപനിഷദ് കൃഷ്ണ യജുർവേദം യോഗ ഉപനിഷദ്
22 അഥർവശിരോപനിഷദ് അഥർവ്വവേദം ശൈവ ഉപനിഷദ്
23 അഥർവശിഖോപനിഷദ് അഥർവ്വവേദം ശൈവ ഉപനിഷദ്
24 മൈത്രായണ്യുപനിഷദ് സാമവേദം സാമാന്യ ഉപനിഷദ്
25 കൗഷീതകിബ്രാഹ്മണോപനിഷദ് ഋഗ്വേദം സാമാന്യ ഉപനിഷദ്
26 ബൃഹജ്ജാബാലോപനിഷദ് അഥർവ്വവേദം ശൈവ ഉപനിഷദ്
27 നൃസിംഹതാപിന്യുപനിഷദ് അഥർവ്വവേദം വൈഷ്ണവ ഉപനിഷദ്
28 കാലാഗ്നിരുദ്രോപനിഷദ് കൃഷ്ണ യജുർവേദം ശൈവ ഉപനിഷദ്
29 മൈത്രേയ്യുപനിഷദ് സാമവേദം സന്ന്യാസ ഉപനിഷദ്
30 സുബാലോപനിഷദ് ശുക്ല യജുർവേദം സാമാന്യ ഉപനിഷദ്
31 ക്ഷുരികോപനിഷദ് കൃഷ്ണ യജുർവേദം യോഗ ഉപനിഷദ്
32 മാന്ത്രികോപനിഷദ് ശുക്ല യജുർവേദം സാമാന്യ ഉപനിഷദ്
33 സർവ്വസാരോപനിഷദ് കൃഷ്ണ യജുർവേദം സാമാന്യ ഉപനിഷദ്
34 നിരാലംബോപനിഷദ് ശുക്ല യജുർവേദം സാമാന്യ ഉപനിഷദ്
35 ശുകരഹസ്യോപനിഷദ് കൃഷ്ണ യജുർവേദം സാമാന്യ ഉപനിഷദ്
36 വജ്രസൂചികാ ഉപനിഷദ് സാമവേദം സാമാന്യ ഉപനിഷദ്
37 തേജോബിന്ദൂപനിഷദ് കൃഷ്ണ യജുർവേദം സന്ന്യാസ ഉപനിഷദ്
38 നാദബിന്ദൂപനിഷദ് ഋഗ്വേദം യോഗ ഉപനിഷദ്
39 ധ്യാനബിന്ദൂപനിഷദ് കൃഷ്ണ യജുർവേദം യോഗ ഉപനിഷദ്
40 ബ്രഹ്മവിദ്യോപനിഷദ് കൃഷ്ണ യജുർവേദം യോഗ ഉപനിഷദ്
41 യോഗതത്ത്വോപനിഷദ് കൃഷ്ണ യജുർവേദം യോഗ ഉപനിഷദ്
42 ആത്മബോധോപനിഷദ് ഋഗ്വേദം സാമാന്യ ഉപനിഷദ്
43 നാരദപരിവ്രാജകോപനിഷദ് അഥർവ്വവേദം സന്ന്യാസ ഉപനിഷദ്
44 ത്രിശിഖിബ്രാഹ്മണോപനിഷദ് ശുക്ല യജുർവേദം യോഗ ഉപനിഷദ്
45 സീതോപനിഷദ് അഥർവ്വവേദം ശാക്തേയ ഉപനിഷദ്
46 യോഗചൂഡാമണ്യുപനിഷദ് സാമവേദം യോഗ ഉപനിഷദ്
47 നിർവാണോപനിഷദ് ഋഗ്വേദം സന്ന്യാസ ഉപനിഷദ്
48 മണ്ഡലബ്രാഹ്മണോപനിഷദ് ശുക്ല യജുർവേദം യോഗ ഉപനിഷദ്
49 ദക്ഷിണാമൂർത്യുപനിഷദ് കൃഷ്ണ യജുർവേദം ശൈവ ഉപനിഷദ്
50 ശരഭോപനിഷദ് അഥർവ്വവേദം ശൈവ ഉപനിഷദ്
51 ത്രിപാദ്വിഭൂതിമഹാനാരായണോപനിഷദ് കൃഷ്ണ യജുർവേദം സാമാന്യ ഉപനിഷദ്
52 മഹാനാരായണോപനിഷദ് അഥർവ്വവേദം വൈഷ്ണവ ഉപനിഷദ്
53 അദ്വയതാരക ശുക്ല യജുർവേദം സന്ന്യാസ ഉപനിഷദ്
54 രാമരഹസ്യോപനിഷദ് അഥർവ്വവേദം വൈഷ്ണവ ഉപനിഷദ്
55 രാമതാപിന്യുപനിഷദ് അഥർവ്വവേദം വൈഷ്ണവ ഉപനിഷദ്
56 വാസുദേവോപനിഷദ് സാമവേദം വൈഷ്ണവ ഉപനിഷദ്
57 മുദ്ഗലോപനിഷദ് ഋഗ്വേദം സാമാന്യ ഉപനിഷദ്
58 ശാണ്ഡില്യോപനിഷദ് അഥർവ്വവേദം യോഗ ഉപനിഷദ്
59 പൈംഗലോപനിഷദ് ശുക്ല യജുർവേദം സാമാന്യ ഉപനിഷദ്
60 ഭിക്ഷുകോപനിഷദ് ശുക്ല യജുർവേദം സന്ന്യാസ ഉപനിഷദ്
61 മഹോപനിഷദ് സാമവേദം സാമാന്യ ഉപനിഷദ്
62 ശാരീരകോപനിഷദ് കൃഷ്ണ യജുർവേദം സാമാന്യ ഉപനിഷദ്
63 യോഗശിഖോപനിഷദ് കൃഷ്ണ യജുർവേദം യോഗ ഉപനിഷദ്
64 തുരീയാതീതോപനിഷദ് ശുക്ല യജുർവേദം സന്ന്യാസ ഉപനിഷദ്
65 സംന്യാസോപനിഷദ് സാമവേദം സന്ന്യാസ ഉപനിഷദ്
66 പരമഹംസപരിവ്രാജകോപനിഷദ് അഥർവ്വവേദം സന്ന്യാസ ഉപനിഷദ്
67 അക്ഷമാലികോപനിഷദ് ഋഗ്വേദം ശൈവ ഉപനിഷദ്
68 അവ്യക്തോപനിഷദ് സാമവേദം വൈഷ്ണവ ഉപനിഷദ്
69 ഏകാക്ഷരോപനിഷദ് കൃഷ്ണ യജുർവേദം സാമാന്യ ഉപനിഷദ്
70 അന്നപൂർണോപനിഷദ് അഥർവ്വവേദം ശാക്തേയ ഉപനിഷദ്
71 സൂര്യോപനിഷദ് അഥർവ്വവേദം സാമാന്യ ഉപനിഷദ്
72 അക്ഷ്യുപനിഷദ് കൃഷ്ണ യജുർവേദം സാമാന്യ ഉപനിഷദ്
73 അന്നപൂർണോപനിഷദ് ശുക്ല യജുർവേദം സാമാന്യ ഉപനിഷദ്
74 കുണ്ഡികോപനിഷദ് സാമവേദം സന്ന്യാസ ഉപനിഷദ്
75 സാവിത്ര്യുപനിഷദ് സാമവേദം സാമാന്യ ഉപനിഷദ്
76 ആത്മോപനിഷദ് അഥർവ്വവേദം സാമാന്യ ഉപനിഷദ്
77 പാശുപതബ്രഹ്മോപനിഷദ് അഥർവ്വവേദം യോഗ ഉപനിഷദ്
78 പരബ്രഹ്മോപനിഷദ് അഥർവ്വവേദം സന്ന്യാസ ഉപനിഷദ്
79 അവധൂതോപനിഷദ് കൃഷ്ണ യജുർവേദം സന്ന്യാസ ഉപനിഷദ്
80 ത്രിപുരാതാപിന്യുപനിഷദ് അഥർവ്വവേദം ശാക്തേയ ഉപനിഷദ്
81 ദേവീ ഉപനിഷദ് അഥർവ്വവേദം ശാക്തേയ ഉപനിഷദ്
82 ത്രിപുരോപനിഷദ് ഋഗ്വേദം ശാക്തേയ ഉപനിഷദ്
83 കഠരുദ്രോപനിഷദ് കൃഷ്ണ യജുർവേദം സന്ന്യാസ ഉപനിഷദ്
84 ഭാവോപനിഷദ് അഥർവ്വവേദം ശാക്തേയ ഉപനിഷദ്
85 രുദ്രഹൃദയോപനിഷദ് കൃഷ്ണ യജുർവേദം ശൈവ ഉപനിഷദ്
86 യോഗകുണ്ഡല്യുപനിഷദ് കൃഷ്ണ യജുർവേദം യോഗ ഉപനിഷദ്
87 ഭസ്മജാബാലോപനിഷദ് അഥർവ്വവേദം ശൈവ ഉപനിഷദ്
88 രുദ്രാക്ഷജാബാലോപനിഷദ് സാമവേദം ശൈവ ഉപനിഷദ്
89 ഗണപത്യുപനിഷദ് അഥർവ്വവേദം ശൈവ ഉപനിഷദ്
90 ദർശനോപനിഷദ് സാമവേദം യോഗ ഉപനിഷദ്
91 താരസാരോപനിഷദ് ശുക്ല യജുർവേദം വൈഷ്ണവ ഉപനിഷദ്
92 മഹാവാക്യോപനിഷദ് അഥർവ്വവേദം യോഗ ഉപനിഷദ്
93 പഞ്ചബ്രഹ്മോപനിഷദ് കൃഷ്ണ യജുർവേദം ശൈവ ഉപനിഷദ്
94 പ്രാണാഗ്നിഹോത്രോപനിഷദ് കൃഷ്ണ യജുർവേദം സാമാന്യ ഉപനിഷദ്
95 ഗോപാലതാപിന്യുപനിഷദ് അഥർവ്വവേദം വൈഷ്ണവ ഉപനിഷദ്
96 കൃഷ്ണോപനിഷദ് അഥർവ്വവേദം വൈഷ്ണവ ഉപനിഷദ്
97 യാജ്ഞവൽക്യോപനിഷദ് ശുക്ല യജുർവേദം സന്ന്യാസ ഉപനിഷദ്
98 വരാഹോപനിഷദ് കൃഷ്ണ യജുർവേദം സന്ന്യാസ ഉപനിഷദ്
99 ശാട്യായനീയോപനിഷദ് ശുക്ല യജുർവേദം സന്ന്യാസ ഉപനിഷദ്
100 ഹയഗ്രീവോപനിഷദ് അഥർവ്വവേദം വൈഷ്ണവ ഉപനിഷദ്
101 ദത്താത്രേയോപനിഷദ് അഥർവ്വവേദം വൈഷ്ണവ ഉപനിഷദ്
102 ഗരുഡോപനിഷദ് അഥർവ്വവേദം വൈഷ്ണവ ഉപനിഷദ്
103 കലിസന്തരണോപനിഷദ് കൃഷ്ണ യജുർവേദം വൈഷ്ണവ ഉപനിഷദ്
104 ജാബാലോപനിഷദ് സാമവേദം ശൈവ ഉപനിഷദ്
105 സൗഭാഗ്യലക്ഷ്മ്യുപനിഷദ് ഋഗ്വേദം ശാക്തേയ ഉപനിഷദ്
106 സരസ്വതീരഹസ്യോപനിഷദ് കൃഷ്ണ യജുർവേദം ശാക്തേയ ഉപനിഷദ്
107 ബഹ്വൃച ഉപനിഷദ് ഋഗ്വേദം ശാക്തേയ ഉപനിഷദ്
108 മുക്തികോപനിഷദ് ശുക്ല യജുർവേദം സാമാന്യ ഉപനിഷദ്

No comments:

Post a Comment