51. പാര്‍വതിയുടെ അച്ഛനമ്മമാര്‍ ആരെല്ലാം ?.
> ഹിമാവാനും മേനകയും .
52. ഐങ്കരന്‍ ആരാണ് ? അദ്ധേഹത്തിന്റെ നാല് പര്യായങ്ങള്‍
ഏത് ?.
> ഗണപതി , പര്യായങ്ങള്‍ : വിനായകന്‍ , വിഘ്നേശ്വരന്‍ ,
ഹേരംബന്‍ , ഗജാനനന്‍.
53. സേനാനി ആര് ? അദ്ധേഹത്തിന്റെ മൂന്നു പേരുകള്‍
പറയുക ?
> സുബ്രഹ്മണ്യന്‍ , ദേവന്മാരുടെ സേനാനായകനാകയാല്‍ ,
ഷണ്മുഖന്‍ , കാര്‍ത്തികേയന്‍ , കുമാരന്‍ .
54.സുബ്രഹ്മണ്യന്‍ അവതാരോദേശം എന്ത് ?.
> ലോകൊപദ്രവകാരിയായ താരകാസുരനെ വധിച്ച്
ദേവകളെയും ലോകത്തെയും രക്ഷിക്കുക .
55 . പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?.
> പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ ,
ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ ,
ബ്രഹ്മവൈവര്‍ത്ത , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍ .
56. പുരാണങ്ങളുടെ കര്‍ത്താവ് ആര് ?.
> വേദവ്യാസന്‍ .
57. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?.
> പരാശരനും സത്യവതിയും .
58. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?.
> മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും
ഉപനിഷത്സാരവും
അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍ .
59. പഞ്ചപ്രാണന്‍ ഏതെല്ലാം ?.
> പ്രാണന്‍ , അപാനന്‍ , സമാനന്‍ , ഉദാനന്‍ , വ്യാനന്‍
ഇവയാണ് പഞ്ചപ്രാണന്‍.
60. പഞ്ചപ്രാണങ്ങള്‍ ശരീരത്തിന്റെ ഏതേതുഭാഗങ്ങളില്‍
വര്‍ത്തിക്കുന്നു ?.
> ഹൃദയത്തില്‍ - പ്രാണന്‍ , ഗുദത്തില്‍ (നട്ടെല്ലിനു
കീഴറ്റത്തുള്ളമലദ്വാരത്തില്‍ - അപാനന്‍ , നാഭിയില്‍ -
സമാനന്‍ , ഉദാനന്‍ - കണ്ഠത്തില്‍ , വ്യാനന്‍ - ശരീരത്തിന്റെ
സകല ഭാഗങ്ങളിലും .
61. പഞ്ചകര്‍മേന്ദ്രിയയങ്ങള്‍ ഏവ ?.
> മുഖം , പാദം , പാണി , വായു , ഉപസ്ഥം .
62. ജ്ഞാനെന്ദ്രിയങ്ങള്‍ എത്ര ?. ഏതെല്ലാം ?.
> അഞ്ച് . കണ്ണ് , മൂക്ക് , നാക്ക് , ചെവി , ത്വക്ക് .
63. പഞ്ചഭൂതങ്ങള്‍ ഏവ ?.
> ഭൂമി , ജലം , തേജസ്സ് , വായു , ആകാശം .
64. പഞ്ചോപചാരങ്ങള്‍ ഏതെല്ലാം ?.
> ഗന്ധം , പുഷ്പം ,ധൂപം , ദീപം , നൈവേദ്യം
65. പഞ്ചവിഷയങ്ങള്‍ ഏതെല്ലാം ?.
> ദര്‍ശനം, സ്പര്‍ശനം , ശ്രവണം , രസനം , ഘ്രാണനം.
66. പഞ്ചകര്‍മപരായണന്‍ ആരാണ് ?.
> ശിവന്‍ .
67. പഞ്ചകര്‍മങ്ങള്‍ ഏതോക്കെയാണ് ?.
> ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം .
68. പഞ്ചലോഹങ്ങള്‍ ഏവ ?.
> ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം .
69. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍
എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?.
> അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും
സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം ,
തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ .
70. പഞ്ചദേവതകള്‍ ആരെല്ലാം ?.
> ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി .
71. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?.
> ആകാശത്തിന്റെ ദേവന്‍ വിഷ്ണു , അഗ്നിയുടെത് ദേവി ,
വായുവിന്റെ ദേവന്‍ ശിവന്‍ , ഭൂമിയുടെ ദേവന്‍ ആദിത്യന്‍ ,
ജയത്തിന്റെ ദേവന്‍ ഗണപതി .
72. പഞ്ചോപചാരങ്ങള്‍ ഏത്തിന്റെ പ്രതീകങ്ങള്‍ ആണ് ?.
> ഭൂമിയുടെ പ്രതീകം ഗന്ധം (ചന്ദനം ) , ആകാശത്തിന്റെ
പ്രതീകം പുഷ്പം , അഗ്നിയുടെ പ്രതീകം ദീപം , വായുവിന്റെ
പ്രതീകം ധൂപം , ജലത്തിന്റെ പ്രതീകം നൈവേദ്യം .
73. പ്രധാന അവതാരങ്ങള്‍ എത്ര ?. ഏതെല്ലാം ? ഏറ്റവും
ശ്രേഷ്ടം ഏത് ?.
> പത്ത് . മത്സ്യം , കൂര്‍മം , വരാഹം , നരസിംഹം ,
വാമനന്‍ ,
പരശുരാമന്‍ , ശ്രീരാമന്‍ , ബലരാമന്‍ , ശ്രീകൃഷ്ണന്‍ , കല്‍കി .
പൂര്‍ണാവതാരം - കൃഷ്ണന്‍ .
74. ഗീതയുടെ കര്‍ത്താവ് ആര് ?
> വേദവ്യാസന്‍ .
75. ആദ്യമായി ഗീതമലയാളത്തില്‍ തര്‍ജമചെയ്തതാര് ?
> നിരണത്ത് മാധവപണിക്കര്‍ .
76. കേരളിയനായ അദ്വൈതാചാര്യന്‍ ആര് ?. അദ്ദേഹം എവിടെ
ജനിച്ചു ?.
> ശങ്കരാചാര്യര്‍ . കാലടിയില്‍ ജനിച്ചു .
77. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?.
> ഗോവിന്ദഭാഗവദ്പാദര്‍.
78. ശങ്കരാചാര്യര്‍ ഭാരതത്തില്‍ സ്ഥാപിച്ച പ്രധാന മഠങ്ങള്‍
എത്ര ?. ഏതെല്ലാം ?.
> പ്രധാനമായും നാലു മഠങ്ങളാണ് ശങ്കരാചാര്യസ്വാമികള്‍
ഭാരതത്തില്‍ സ്ഥാപിച്ചത് . അവ പുരിയിലെ ഗോവര്‍ധന
മഠം ,
മൈസൂരിലെ ശൃംഗേരി മഠം , ദ്വാരകയിലെ ശാരദാമഠം ,
മൈസൂരിലെ ശ്രിംഗേരി മഠം , ബദരിയിലെ ജോതിര്‍മഠം
ഇവയാണ് .
79. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?.
> യുഗങ്ങള്‍ നാല് . കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം ,
കലിയുഗം .
80. ഭഗവാന്‍ വിഷ്ണു എവിടേ വസിക്കുന്നു ?.
> വൈകുണ്ഠത്തില്‍ .
81. വിഷ്ണുവിന്റെ വാഹനമെന്ത് ?. ശയ്യ എന്ത് ?.
> ഗരുഡന്‍ വാഹനവും , ശയ്യ അനന്ദനുമാണ് .
82. ദാരുകന്‍ ആരാണ് ?.
> ശ്രീകൃഷ്ണന്റെ തേരാളി.
83.ഉദ്ധവന്‍ ആരായിരുന്നു ?
> ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു .
84. പാഞ്ചജന്യം , ശ്രീവല്‍സം , കൌമോദകി , നാന്ദകം ,
കൌസ്തൂഭം , ശാര്‍ങ്ഗം, സുദര്‍ശനം എന്നിവ എന്ത് ?.
> മഹാവിഷ്ണുവിന്റെ ശംഖ് - പാഞ്ചജന്യം , മാറിലെ മറുക് -
ശ്രീവത്സം , ഗദ - കൌമോദകി , വാള്‍ - നാന്ദകം
,അണിയുന്ന
രത്നം - കൌസ്തൂഭം , വില്ല് - ശാര്‍ങ്ഗം , ചക്രായുധം -
സുദര്‍ശനം .
85. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഏത് യുഗത്തില്‍ അവതരിച്ചു ?.
> ദ്വാപരയുഗത്തില്‍ .
86. ശ്രീകൃഷ്ണന്റെ ജനനം എവിടെയാണ് നടന്നത് ?.
> മധുരയില്‍ . കംസന്റെ രാജധാനിയില്‍ കല്‍തുറുങ്കില്‍ .
87. ശ്രീകൃഷ്ണന്‍ എന്നാണ് അവതരിച്ചത് ?. ആദിവസത്തിന്റെ
പൊതുവായ പേര് എന്ത് ?.
> ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തില്‍ അഷ്ടമിയും
രോഹിണിയും ചേര്‍ന്ന ദിവസം - അഷ്ടമിരോഹിണി
(ശ്രീകൃഷ്ണജയന്തി ).
88. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ
രാക്ഷസി ആരാണ് ?.
> പൂതന.
89. അമ്പാടി എന്താണ് ?. വൃന്താവനം എന്താണ് ?.
> ശ്രീകൃഷ്ണനന്‍ കുട്ടിക്കാലത്ത് വളര്‍ന്ന സ്ഥലം അമ്പാടി .
ഗോപന്മാര്‍ മാറിതാമസിച്ചസ്ഥലം വൃന്താവനം .
അവിടെയാണ്
കൃഷ്ണന്‍ പശുക്കളെ മേച്ചു നടന്നത് .
90. ഉരുണ്ടുരുണ്ട് ഉണ്ണികൃഷ്ണനെ കൊല്ലാന്‍ വന്നത് ആര് ?.
> ശകടാസുരന്‍
No comments:
Post a Comment