Wednesday, August 5, 2015

ഗണപതി - 32

ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം


ഓം "ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം
ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവവിഘ്നോപശാന്തയേ" ഹിന്ദുമതാചാര പ്രകാരം ഏതൊരു സൽകർമം തുടങ്ങുനതിനു മുൻപ്‌ ആദ്യം ഗണപതിയെ ആണു സ്മരിക്കാറുള്ളത്.


ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി . പരമശിവന്റേയും പാർവതിദേവിയുടേയും ആദ്യപുത്രനാണ്
ഗണപതി. ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്. മഹാ ഗണപതിയുടെ രൂപം ഓംകാരമായാണ് കണക്കാക്കുന്നത്. ഓംകാരത്തിന്റെ രൂപമായും ദേവതയായുമാണ് ഗണപതിയെ കണക്കാക്കുന്നത്. കുണ്ഡലിനീ യോഗപ്രകാരം മൂലാധാര ചക്രത്തിലാണ് ഗണപതിയുടെ സ്ഥാനം.ഗാണപത്യന്മാർക്ക് ഗണപതി പൂർണ്ണ പരബ്രഹ്മ രൂപമാണ്. ഗണപറ്റതി ഉപനിഷത്ത് എന്ന ഒരു ഉപനിഷത്തും നിലവിലുണ്ട്. ഭാരതത്തിലും പുറത്തും മഹാഗണപതിയുടെ പ്രചാരം വളരെ വലുതാണ്. ഹൈന്ദവ ദർശനങ്ങളിലും ബുദ്ധ,ജൈനമത ദർശനങ്ങളിലും മഹാ ഗണപതീ രൂപം നിലവിലുണ്ട്. ഗണേശൻ, വിനായകൻ, ബാലാജി,വിഘ്നേശ്വരൻ എന്നീ പേരുകളിലും ഗണപതി അറിയപ്പെടുന്നു. ശുഭകാര്യങ്ങളുടെ ഈശ്വരനായാണു ഗണപതി അറിയപ്പെടുന്നത്.


മനുഷ്യ ശരീരവും ആനയുടെ തലയും നാലു
കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിയ്ക്കുന്നത്. ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു.പൊതുവേ വിഘ്നങ്ങളകറ്റുന്ന ദേവനായാണ് ഗണപതിയെ പറയുന്നത്. അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം.എലിയാണ് അദ്ദേഹത്തിന്റെ വാഹനം. ശൈവരേയും വൈഷ്ണവരേയും പോലെ ഗണപതിയെ ഇഷ്ടദേവതയായി ആരാധിയ്ക്കുന്ന സമൂഹങ്ങൾ ഉണ്ടായിരുന്നു. ഇവരെ ഗാണപത്യന്മാർ എന്നു പറയുന്നു.

ഗണപതി , വിഘ്നേശ്വരൻ, ഗണേശൻ(സംസ്കൃതം: गणेश; IAST: Gaṇeśa) എന്നീ നാമങ്ങളുൾപ്പെടെ ഗണപതി നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട്. ഹൈന്ദവ ധർമ്മപ്രകാരം ബഹുമാനത്തിന്റെ രൂപമായ 'ശ്രീ' (സംസ്കൃതം: श्री എന്ന പദം മിക്കപ്പോഴും ഗണപതിയുടെ പേരുനു മുൻപിൽ ചേർക്കുന്നതായി കാണാം. ഗണപതി ആരാധനയിൽ പ്രമുഖരീതിയായ 'ഗണേശ സഹസ്രനാമാലാപനത്തിൽ' ഓരോവരിയും, വിവിധങ്ങളായ ആയിരത്തിയെട്ട് ഭാവങ്ങളെ വർണ്ണിക്കുന്നു.


സംസ്കൃത സം‌യുക്തനാമമായ ഗണപതി, കൂട്ടം
എന്നർത്ഥം വരുന്ന ഗണം (ദേവനാഗരി: गण) നേതാവ് എന്നർത്ഥമുള്ള അധിപതി എന്നീ വാക്കുകൾ ചേർന്നാണ് ഉണ്ടാകുന്നത്. പതി എന്ന വാക്കിനു പകരം സമാനാർത്ഥമുള്ള ഈശൻ (ദേവനാഗരി: ईश) എന്ന പദമാകുമ്പോഴാണ് ഗണേശനായി മാറുന്നത്. ശിവന്റെ ഭൂതഗണങ്ങളുടെ
നേതൃസ്ഥാനത്തിരുന്നതാണ് ഈ പേരുകൾക്ക് ആധാരം. സംസ്കൃത ഗ്രന്ഥമായ അമരകോശത്തിൽ (അമരസിംഹൻ) ഗണപതിയുടെ വിവിധങ്ങളായ എട്ട് നാമങ്ങളെ കുറിക്കുന്നുണ്ട്. വിനായകൻ, വിഘ്നരാജൻ (വിഘ്ന ങ്ങളുടെ നേതൃസ്ഥാനത്തിരിക്കുന്നവൻ), ദ്വൈമാതുരൻ (രണ്ട് മാതാവോടു കൂടിയവൻ), ഗണാധിപൻ (ഗണപതി, ഗണേശൻ എന്നീ നാമങ്ങളുടെ സമാനാർത്ഥം), ഏകദന്തൻ (ഒറ്റ കൊമ്പോടു കൂടിയവൻ) , ഹേരാംബ, ലംബോദരൻ (കുടത്തിനു സമാനമായ ഉദരത്തോടു കൂടിയവൻ / തൂങ്ങിക്കിടക്കുന്ന കുംഭയുള്ളവൻ), ഗജാനനൻ (ആനയുടെ മുഖത്തോട് കൂടിയവൻ) എന്നിവയാണവ. പുരാണങ്ങളിലും ബുദ്ധതന്ത്രങ്ങളിലും സാധാരണയായി വിനായകൻ (സംസ്കൃതം: विनायक; IAST: Vināyaka) എന്ന നാമമാണ് ഉപയോഗിച്ച് കാണുന്നത്. ഇത് മഹാരാഷ്ട്രയിലെ അഷ്ടവിനായകൻ എന്ന നാമത്തിലെ ചരിത്രപസിദ്ധമായ എട്ട് ഗണപതിക്ഷേത്രങ്ങളുടെ പേരിൽ പ്രതിഫലിച്ചിട്ടുണ്ട്. ഹിന്ദുമതവിശ്വാസപ്രകാരം ഗണപതി തടസ്സങ്ങളുടെ(വിഘ്നം) നിവാരകനായി കരുതപ്പെടുന്നു.ഇതിൻ പ്രകാരമാണ് ഗണപതിക്ക് വിഘ്നേശ്(സംസ്കൃതം: विघ्नेश; IAST: vighneśa), വിഘ്നേ ശ്വരൻ (സംസ്കൃതം: विघ्नेश्वर; vighneśvara) എന്നീ പേരുകളിൽ അറിയപ്പെടുന്നത്. തമിഴിൽ ഗണപതി പിള്ള അല്ലെങ്കിൽ പിള്ളയാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. എ. കെ നരൈന്റെ അഭിപ്രായത്തിൽ പിള്ള എന്നത് 'കുട്ടി' എന്നും പിള്ളയാർ എന്നത് 'കുലീനനായ കുട്ടി' എന്നും വ്യാഖ്യാനിക്കാം. അനിത താപ്പാന്റെ ലേഖനങ്ങളിൽ പിള്ളയാർ എന്നത്
ആനക്കുട്ടിയെയാണ് സൂചിപ്പിക്കുന്നതെന്നു പറയുന്നുണ്ട്.

ഹൈന്ദവ ദർശനത്തിലെ എല്ലാ രൂപങ്ങളേയും
ദൈവങ്ങളേയും പോലെ തന്നെ ഗണപതിയുടെ രൂപത്തിനും അതിന്റേതായ ബിംബ കൽപ്പനകളുണ്ട്. ആദ്യ നാദമായ പ്രണവസ്വരൂപമായാണ് ഗണേശനെ കണക്കാക്കുന്നത്. ശിവ ശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് കൽപ്പന. കൈയ്യുകളുടെ എണ്ണത്തിലും കയ്യുകളിൽ പിടിച്ചിരിയ്ക്കുന്ന രൂപങ്ങളുടെ കാര്യത്തിലും ഐക്യരൂപം കാണുന്നില്ല . നാലുമുതൽ അറുപത്തിനാലു കയ്യുകൾ വരെയുള്ള ഗണേശ രൂപങ്ങൾ കണ്ടിട്ടുണ്ട് . രണ്ടു കയ്യുകളുമായി ഗണേശനെ
ചിത്രീകരിയ്ക്കുന്നത് മതാചാര പ്രകാരം പൊതുവേ അംഗീകരിയ്ക്കപ്പെടുന്നില്ല [അവലംബം ആവശ്യമാണ്]. രണ്ടു കൈകളിൽ താമരയും മറ്റു രണ്ട് കൈകൾ അഭയമുദ്രയിലും വരദമുദ്രയിലും പിടിച്ചിരിക്കുന്ന രീതിയിലും ഗണപതി രൂപങ്ങൾ കാണാറുണ്ട്.

വിഘ്നേശ്വരൻ


സാധാരണയായി മഹാഗണപതിയെ വിഘ്നങ്ങളകറ്റുന്നവനായാണ് കണക്കാക്കുന്നത്.പൊതുവേ ഏതുകാര്യം തുടങ്ങുന്നതിനു മുൻപും ഗണേശ സ്മൃതി നല്ലതാണേന്നാണ് വിശ്വസിയ്ക്കുന്നത്. അതുകൊണ്ട് തന്നെ കർണ്ണാടകസംഗീതകച്ചേരികളും മറ്റും സാധാരണയായി ഒരു ഗണപതിസ്തുതിയോടേയാണ് ആരംഭിയ്ക്കുക. വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുമ്പോൾ ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്നാണ് മലയാളികളായ ഹൈന്ദവർ ആദ്യമായി എഴുതിയ്ക്കുന്നത്.


മഹാഗണപതിയുടെ രൂപത്തിന്റെ ഓരോരോ ഭാഗത്തിനും അതിന്റേതായ പ്രത്യേകതകളും അർത്ഥവുമുള്ളതായാണ് കണക്കാക്കുന്നത്.


* ആനയുടെ ശിരസ്സ് - ബുദ്ധിശക്തിയേയും നിത്യാനിത്യ വിവേകത്തിനേയും വളഞ്ഞ തുമ്പിക്കൈ പ്രണവാകാരത്തിനേയും കുറിയ്ക്കുന്നു

* ഒറ്റക്കൊമ്പ് മാത്രമുള്ളത് അദ്വൈത ചിന്താ പദ്ധതിയെ സൂചിപ്പിയ്ക്കുന്നു.

* സ്ഥൂല ശരീരം സ്ഥൂല പ്രപഞ്ചത്തിനെ ഉൾക്കൊള്ളുന്നവനെന്ന് കാണിയ്ക്കുന്നു.

* ഒരു കാലുയർത്തിയും ഒരു കാല് തറയ്ലുറപ്പിച്ചുമുള്ള നിൽപ്പ് ലൗകിക ജീവിതത്തിലും അദ്ധ്യാത്മിക ജീവിതത്തിലുമുള്ള നിലനിൽപ്പിനെ സൂചിപ്പിയ്ക്കുന്നു.

* നാലു കയ്യുകൾ സൂക്ഷ്മ ശരീരത്തിന്റെ നാല് ഘടകങ്ങളാണ് മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം എന്നിവയാണവ.

* കയ്യിലുള്ള മഴു ലൗകിക ജീവിതത്തിൽ നിന്നും ആശകളിൽ നിന്നുമുള്ള വിടുതലിനായുള്ള ആയുധമാണ്. മനസ്സിന്റെ തലത്തിലാണ് ആശകൾ ഉടലെടുക്കുക.

* ചാട്ട ബുദ്ധിയുടെ ആയുധമാണ്. ശക്തിയായ വീശലിൽ അത് വിഘ്നങ്ങളെ ഇല്ലാതെയാക്കി ബുദ്ധിയുടെ നേരായ ഒഴുക്കിനെ സഹായിയ്ക്കുന്നു.

* സാധകന് അഭയം നൽകുന്നതാണ് മൂന്നാമത്തെ കയ്യ്..അത് സാധകനു നേരെ അനുഗ്രഹം ചൊരിയുന്നു.

* പദ്മം ധ്യാനത്തിലെ ഒരു ഉയർന്ന അവസ്ഥയാണ്. മനുഷ്യന്റെ ഏറ്റവും ഉയർന്ന അവസ്ഥയായി സനാതന ദർശനം കണക്കാക്കുന്ന, അങ്ങേയറ്റത്തെ സമാധി അവസ്ഥയെ സൂചിപ്പിയ്ക്കുന്നതാണത്


ഐതിഹ്യങ്ങൾ


പുരാണങ്ങളിൽ നിന്നുള്ളതോ എഴുതിവച്ചിട്ടില്ലെങ്കിലും
പ്രാചാരത്തിലുള്ളതോ ആയ ഐതിഹ്യങ്ങൾ ഓരോ ദേവതകളെപ്പറ്റിയും നിലവിലുണ്ട്.ഗണപതിക്കു ആനയുടെ തല കിട്ടിയതിനെപ്പറ്റി പല ഐതിഹ്യങ്ങളുണ്ട്. ഒരു കഥയനുസരിച്ച് പാർവതി ശനി ഗ്രഹത്തെ കാണിച്ചു കൊടുത്തപ്പോൾ ശനിയുടെ ദുർമാന്ത്രികശക്തികൊണ്ട് ഗണപതിയുടെ തല കരിഞ്ഞുപോയെന്നും ഗണപതിയുടെ തല മാറ്റി ഒരു ആനത്തല വയ്ച്ചുകൊടുത്തുവെന്നുമാണ് പുരാണം.


മറ്റൊരുകഥയനുസരിച്ച് പാർവ്വതി കളിമണ്ണുകൊണ്ട്
ഉണ്ടാക്കി ജീവൻ കൊടുക്കാൻ വെച്ചിരുന്ന മാനസപുത്രനാണ് ഗണപതി. പാർവതിയ്ക്കു കൈലാസത്തിൽ സ്വകര്യത നഷ്ടപ്പെടുന്നു എന്ന് ശിവന്റെയടുത്തു പരാതി നൽകിയെങ്കിലും ശിവൻ കൈ മലർത്തുകയാണുണ്ടായത്‌, എന്നാൽ ആദി പരാശക്തിയായ ദേവി ഒരു കളിമൺ പ്രതിമയുണ്ടാക്കി അതിനു ദിവ്യശക്തികൊണ്ടു ജീവൻ കൊടുത്തു. അവൻ ദേവിയുടെ സ്വന്തം ശരീരത്തിന്റെ പകർപ്പു തന്നെയായിരുന്നു. ഈ പുത്രൻ അവന്റെ അമ്മയുടെ കാവൽ ഭടനായി ആജ്ഞകൾ അക്ഷരം പ്രതി അനുസരിച്ചു പോന്നു. ഒരിയ്കൽ കുളിക്കുന്ന സ്ഥലത്തിനു കാവലായി ബാലാജി നിർത്തി പാർവതി ദേവി നീരാട്ടിനു പോയി. ഈ സമയത്തു ശിവൻ നന്ദിയെയും മറ്റു ഭൂതഗണങ്ങളെയും വിട്ടു പർവതിയെ വിളിപ്പിയ്ക്കാൻ ശ്രമിച്ചു . ബാലാജി പക്ഷെ ആരെയും അനുവദിച്ചില്ല.ശിവൻ നേരിട്ടു വന്നെങ്കിലും ശിവനെയും ബാലനായ ഗണപതി കടത്തിവിട്ടില്ല. ഇതിൽ ക്രുദ്ധനായ ശിവൻ ബാലാജിയുമായി ഘോരമായ യുദ്ധം ചെയ്യുകയും അവസാനം അവന്റെ തലവെട്ടിക്കളയുകയും ചെയ്തു. പാർവതി കുളികഴിഞ്ഞു വരുമ്പോഴാണു സംഗതികൾ ശിവനു മനസ്സിലാവുന്നതു തന്നെ. യുദ്ധ ശേഷം ശിവനും തളർന്നു പോയിരുന്നു. എന്നാൽ ആദിപരാശക്തിയായ ദേവിയുടെ പുത്രദുഃഖത്താലുള്ള കോപഗ്നി ഇതിനുള്ളിൽ ജ്വലിച്ചു തുടങ്ങിയിരുന്നു. ബ്രഹ്മാവും വിഷ്ണുവും മറ്റു ദേവകളും ചേർന്ന് ശിവന്റെ അഭിപ്രായപ്രകാരം തെക്കോട്ട്‌ നടക്കുകയും ആദ്യം കാണുന്ന ജീവിയുടെ തല വെട്ടി തലയില്ലാത്ത ബാലാജിയിൽ ഉറപ്പിക്കുകയും ചെയ്തു എന്ൻ‌ ഒരു ഐതിഹ്യ കഥ.

ശിവനും പാർവതിക്കും കാവൽ നിന്ന ഗണപതി ശിവനെ കാണാൻ‌വന്ന പരശുരാമനെ തടഞ്ഞുനിർത്തിയെന്നും ഇതിൽ ക്രുദ്ധനായ പരശുരാമൻ തന്റെ മഴുവെടുത്ത് ഗണപതിയുടെ ഒരു കൊമ്പ് അരിഞ്ഞുകളഞ്ഞുവെന്നും ഒരു കഥ പറയുന്നു. ഇങ്ങനെയാണ് ഗണപതി ഒറ്റക്കൊമ്പനായതത്രേ. വേദവ്യാസൻ പറഞ്ഞുകൊടുത്ത് ഗണപതിയാണ് മഹാഭാരതം എഴുതിയതെന്നാണ് പറയപ്പെടുന്നത്. ഏഴുതിക്കൊണ്ടിരിയ്ക്കുമ്പോൾ എഴുത്താണി ഒടിഞ്ഞുപോയതു കൊണ്ട് ഗണപതി തന്നെ സ്വന്തം കൊമ്പൊടിച്ച് എഴുതിയെന്നും, അങ്ങനെയണ് ഒറ്റക്കൊമ്പനായതെന്നും ഒരു കഥയുണ്ട്.

ശുഭ കാര്യങ്ങൾക്കു മുമ്പ് ഗണപതിഹോമം നടത്തുക
ഹൈന്ദവർക്കിടയിൽ പതിവാണ്. വിഘ്ന നിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷ പരിഹാരം എന്നിവക്കെല്ലാം ഗണപതിഹോമം മുഖ്യ ഇനമായി നടത്തി വരുന്നു. ഉദ്ദിഷ്ടകാര്യങ്ങൾക്കായി പ്രത്യേക തരത്തിലും ഗണപതി ഹോമം നടത്താം. ഇത്തരത്തിൽ പ്രത്യേക ദ്രവ്യങ്ങൾ ചേർത്ത്‌ ഹോമം നടത്തുന്നത്‌ ഏറെ നല്ലതാണെന്ന്‌ തന്ത്രഗ്രന്ഥങ്ങളും ചൂണ്ടിക്കാട്ടുന്നു. വിശേഷാൽ പതിനാറു ഉണങ്ങിയ തേങ്ങ(കൊട്ട തേങ്ങ), പതിനാറുപലം ശർക്കര, മുപ്പത്തിരണ്ട്‌ കദളിപ്പഴം, നാഴിതേൻ, ഉരിയ നെയ്യ്‌, എന്നിവ ഹോമിക്കാം.


ഏകദേശം 32 തരത്തിലുള്ള ഗണപതികൾ ഉണ്ട്, ഓരോന്നും ഓരോ പേരിലാണ് അറിയപ്പെടുന്നത്,


1. ബാലഗണപതി: കുട്ടികളുടേത് മാതിരിയുള്ള മുഖഭാവമുള്ളത്. കൈകളിൽ പഴം, മാബഴം, കരിബ് എന്നിവ ഭുമിയിലെ സബൽസമൃദ്ധിയെ സൂചിപ്പിക്കുന്നു.

2. തരുണഗണപതി: യുവത്തം തുളുമ്പുന്ന ഭാവത്തോട് കൂടിയത്‌. എട്ടു കൈകളോടു കൂടിയ ഗണപതി.

3. ഭക്തിഗണപതി:പൂർണ്ണചന്ദ്രൻറെ തിളക്കത്തോടെയുള്ള മുഖഭാവം പ്രത്യേകിച്ചും കൊയ്തുകാലത്ത്. എപ്പോഴും നല്ല പ്രസന്നവദനനായി. കൈകളിൽ മാബഴം, നാളികേരം, പായസവും.

4. വീരഗണപതി: ഒരു യോദ്ധാവിന്റെ മുഖഭാവത്തോടെയുള്ളത്. 16 കൈകളോടു കൂടിയത് എല്ലാ കൈകളിലും അയുധങ്ങളുമായി യുദ്ധത്തിനു പുറപ്പെട്ടു നിൽക്കുന്നത്.

5. ശക്തിഗണപതി:4 കൈകളോടെ ഇരിക്കുന്ന രൂപത്തിലാണ്‌ ഈ ഗണപതി.

6. ദ്വിജഗണപതി:3ശിരസ്സോടുകൂടിയ ഗണപതിയാണ്. കൈകളിൽ ഓലയും, കൂജയും, ജപമണികളും.

7. സിദ്ധിഗണപതി:എല്ലാം നേടിയെടുത്ത ആത്മസംത്രിപ്തിയോടെ ഇരിക്കുന്ന ഗണപതി.

8. ഉച്ചിഷ്ട്ടഗണപതി:സംസ്കാരത്തിന്റെ കാവൽക്കാരനാണ് ഈ ഗണപതി.6കൈകളിൽ മാതളം,നീലത്താമര,ജപമാല,നെൽക്കതിർ.

9. വിഘ്നഗണപതി:എല്ലാം തടസ്സങ്ങളും നീക്കുന്ന ഗണപതി.

10. ക്ഷിപ്രഗണപതി: വളരെ വേഗം പ്രസാദിക്കുകയും അതുപോലെ തന്നെ കോപിഷ്ട്ടനാവുകയും ചെയ്യുന്ന ഗണപതിയാണ്.തുമ്പിക്കൈൽ ഒരു കുടം നിറയെ അമൂല്ആയിട്ടുള്ളതാണ്.

11. ഹെരംബഗണപതി:5 മുഖമുള്ളഗണപതി,വെളുത്ത നിറം,ബലഹീനതരുടെ രക്ഷകൻ എന്നാണ് ഈ ഗണപതി അറിയപ്പെടുന്നത്.ഒരു വലിയ സിംഹത്തിൻറെ മുകളിലാണ് സവാരി.

12. ലക്ഷ്മിഗണപതി: തുവെള്ള നിറമാണ് ഈ ഗണപതിക്ക്‌.കൈകളിൽ തത്ത,മാതളം.

13. മഹാഗണപതി:തൃക്കണ്ൺ ഉള്ള ഗണപതിയാണ് ഇതു. മാതളം, നീലത്താമര, നെൽക്കതിർ,എന്നിവ കൈകളിലേന്തിനിൽക്കുന്നു.

14. വിജയഗണപതി:എപ്പോഴും വിജയഭാവത്തോടെയുള്ള മുഖഭാവത്തോടെയാണ് ഈ ഗണപതി.

15. നൃത്തഗണപതി:നൃത്ത രൂപത്തിലാണ് ഈ ഗണപതി.നാലു കൈകളുള്ള ഈ ഗണപതിയുടെ വിരലുകളിൽ മോതിരവും.

16. ഉർധ്വഗണപതി: 6കൈകളിൽ നെൽക്കതിർ,താമര,കരിമ്പ്.

17. ഏകാക്ഷരഗണപതി:തൃക്കണ്ൺ ഉള്ള ഗണപതി താമരയുടെ ആകൃതിയിൽ മൂഷികന്റെപുറത്താണ് ഇരിക്കുന്നത്.

18. വരദ ഗണപതി: ഈ ഗണപതി കൈയിൽ തേനുമായി ഇരിക്കുന്നത്.

19. ത്രയാക്ഷരഗണപതി:ഈ ഗണപതി പൊട്ടിയ കൊമ്പും,തുമ്പിക്കൈയിൽ മോദകവും.

20. ക്ഷിപ്രഗണപതി:പെട്ടെന്നു പ്രസാദിക്കുന്ന ഗണപതി.

21. ഹരിന്ദ്രഗണപതി:ഒരു പീഠംത്തിൻറെ മുകളിൽ ഇരിക്കുന്ന രീതിയിൽ ആണ് ഈ ഗണപതി.

22. ഏകദന്തഗണപതി:ഈ ഗണപതി നീല നിറത്തോടുകൂടിയതാണ്.ലഡ്ഡു ആണ് പ്രസാദം.

23. സൃഷ്ടിഗണപതി":ഈ ഗണപതി ചുവന്ന നിറത്തോടുകൂടിയ ഉള്ളതാണ്.

24. ഉദ്ദണ്ടഗണപതി:ധർമത്തിനു വേണ്ടി പൊരുതുന്ന 10 കൈകളുള്ള ഗണപതി ആണ് ഇത്.

25. റിനമോചനഗണപതി:ഈ ഗണപതിയുടെ ഇഷ്ടപ്പെട്ട ഫലമാണ് റോസ്ആപ്പിൾ.

26. ധുണ്ടി ഗണപതി:കൈയ്യിൽ രുദ്രാക്ഷമാലയാണ് ഈ ഗണപതിക്ക്‌ ഉള്ളത്.

27. ദ്വിമുഖഗണപതി:രണ്ടുമുഖമുള്ള ഗണപതി, എല്ലാ ഭാഗത്തേക്കും കാണുന്ന രീതിയിൽ.

28. ത്രിമുഖഗണപതി:സ്വർണനിറത്തിലുള്ള താമരആണ് ഇരിപ്പിടം.

29. സിംഹഗണപതി:ഈ ഗണപതി ധീരതയെ സൂചിപ്പിക്കുന്നു.

30. യോഗഗണപതി:യോഗമുദ്രയിൽ ഇരിക്കുന്ന ഗണപതി ആണിത്. ധ്യാനനിമഗ്നനായി ആണ് ഈ ഗണപതി.

31. ദുർഗ്ഗഗണപതി:വിജയത്തിൻറെ പ്രതീകമാണ്‌ ഈ ഗണപതി.

32. സങ്കടഹരഗണപതി:എല്ലാം ദുഖവും ശമിപ്പിക്കുന്ന ഗണപതി ആണിത്. 

No comments:

Post a Comment