Friday, August 21, 2015

തുളസിത്തറ

ഭാരതത്തിൽ മിക്ക ഹൈന്ദവ ഗൃഹങ്ങളിലും മുറ്റത്ത് തുളസിക്ക് പ്രത്യേകമായി തറയുണ്ടാക്കി നട്ടു വളർത്താറുണ്ട്, ഇതിനെയാണ് തുളസിത്തറ എന്നു പറയുന്നത്. ഭാരതത്തിൽ പല ഹൈന്ദവാചാരങ്ങളിലും തുളസിയില ഉപയോഗിച്ചുവരുന്നു. പൂജകൾക്കും മാല കോർക്കാനും ഉപയോഗിക്കുന്ന ഈശ്വരാംശവും ഔഷധഗുണവും ഒത്തുചേർന്ന ദിവ്യസസ്യമായി കരുതുകയും ചെയ്യുന്നു. ഈ തുളസീതറയെ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേറ്റ്‌ പ്രദക്ഷിണം വയ്ക്കണം സന്ധ്യക്ക്‌ തുളസിത്തറയിൽ തിരിവെച്ച്‌ ആരാധിക്കുകയും ചെയ്യാറുണ്ട്.ആരുടെ വീട്ടുവളപ്പിലാണോ തുളസി ധാരാളായി വളരുന്നത്‌ തീർത്ഥസമാനമായ ആ വീട്ടിൽ യമദൂതന്മാർ അടുക്കുകയില്ലെന്നും തുളസിമാല ധരിച്ചുകൊണ്ട്‌ പ്രാണൻ ത്യജിക്കുന്നവരെസമീപിക്കുവാൻ യമദൂതന്മാർ ധൈര്യപ്പെടുകയില്ലെന്നും ഗരുഢപുരാണം വ്യക്തമാക്കുന്നു. തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ തുളസി മാഹാത്മ്യത്തിൽ ശ്രീ പരമശിവൻ പാർവ്വതീദേവിയോട്‌ വിവരിക്കുന്നുണ്ട്‌. തുളസീഭാഗവതം എന്ന്‌പറയുന്നതാണ്‌ തുളസി മാഹാത്മ്യത്തിനടിസ്ഥാനം അതു പഠിച്ചനുഷ്ഠിക്കുവർ വിഷ്ണുലോകത്തിലെത്തും എന്നുവിശ്വസിക്കുന്നു.തുളസ്യുപനിഷത്തിലും തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ വ്യക്തമാക്കുന്നുണ്ട്‌. ‘ഏറെ സുഖഭോഗങ്ങളെ തരുന്നവളും വൈഷ്ണവിയും വിഷ്ണുവല്ലഭയും ജനന മരണങ്ങൾ ഇല്ലാതാക്കുന്നവളും കേവലം ദർശനത്താൽപോലും പാപനാശനവും, തൊഴുകമാത്രം ചെയ്താൽ പവിത്രത നൽകുന്നവളുമായുംവിവരിക്കുന്നു. രാത്രിയിൽ തുളസി തൊടരുതെന്നും ഇതളുകൾ പറിക്കരുതെന്നുംഹൈന്ദവർ വിശ്വസിക്കുന്നു

നമസ്തുളസി കല്യാണിനമോ വിഷ്ണുപ്രിയേ ശുഭേനമോ മോക്ഷ പ്രദേ ദേവിനമ: സാപത് പ്രദായികേതുളസീ

പാതു മാം നിത്യംസര്വ്വാ പദ് ഭ്യോf പി സര്വ്വദാകീര്ത്തീതf പി സ്മൃതാ വാf പിപവിത്രയതി മാനവംനമാമി ശിരസാ ദേവീംതുളസീം

വിലസത്തനുംയാം ദൃഷ്ട്വാ പാവിനോ മര്ത്ത്യാ:മുച്യന്തേ സര്വ്വ കില്ബിഷാത്തുളസ്യാ രക്ഷിതം സര്വ്വംജഗദേത്ത് ചരാചരംയാവിനിര് ഹന്തി പാപാനിദൃഷ്ട്വാവാ

പാപിഭിര്ന്നരൈ:യന്മൂലേ സര്വ്വ തീര്ത്ഥാനിയന്മദ്ധ്യേ സര്വ്വ ദേവതാ:യദഗ്രേ സര്വ്വ വേദാശ്ചതുളസീം താം നമാമ്യഹംതുളസ്യാ നാപരം

കിഞ്ചിത്ദൈവതം ജഗതീതലേയാ പവിത്രിതോ ലോകവിഷ്ണു സംഗേന വൈഷ്ണവ:തുളസ്യാ: പല്ലവം വിഷ്ണോശിരസ്യാരോപിതം

കലൌആരോപയതി സര്വ്വാണിശ്രേയാംസി പരമസ്തകേനമസ്തുളസി സര്വ്വജ്ഞേപുരുഷോത്തമ വല്ലഭേപാഹിമാംസര്വ്വ പാപേഭ്യ:സര്വ്വ സംപത്ത് പ്രദായികേ

മുറ്റത്ത് തുളസിത്തറ നൽകേണ്ടതിന് പ്രത്യേക ദിക്കുകൾ വാസ്തുശാസ്ത്രത്തിൽ പറയുന്നില്ല. ദർശനം അനുസരിച്ച് തുളസിത്തറ വീടിന്റെ മുൻഭാഗത്താണ് വരേണ്ടത്.

No comments:

Post a Comment