അഞ്ജന എന്ന വാനരയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻ ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. ശിവന്റെ ഒരു അവതാരത്തേ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്. കേസരിയോടൊത്ത് അഞ്ജന, ശിവൻ തന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സംപ്രീതനായ ശിവൻ ഈ വരം അവർക്ക് നൽകി. അഞ്ജന പ്രസിവിക്കുന്നതോടെ ശാപമോഷം കിട്ടിയ ആ അപ്സരസ്സ് പൂര്‍വ്വരൂപം കൈകൊണ്ട് സ്വര്‍ഗ്ഗലോകത്തിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങിയത് കണ്ട പുത്രന്‍ താനെന്താണ് ഭക്ഷിക്കേണ്ടതെന്താരാഞ്ഞു.ച ുവന്ന് തുടുത്ത പഴങ്ങളാണ് നിന്റെ ഭക്ഷണം എന്ന് കേട്ട അഞ്ജനാ സുതന്‍ ഉദയസൂര്യനെ കണ്ട് ഭകഷണമാണെന്ന് കരുതി പിടിച്ച് തിന്നാനായി മേല്‍പ്പോട്ടേക്ക് ചാടി. ഇത് കണ്ട ദേവേന്ദ്രന്‍ തന്റെ വജ്രായുധം കൊണ്ട് കുരങ്ങനെ തടുക്കാനൊരുങ്ങി. അങ്ങിനെ താടിയെല്ലില്‍ വജ്രായുധത്താല്‍ ക്ഷതം പറ്റിയ കുരങ്ങനാണ്‍ ഹനുമാനായത്. തന്റെ പുത്രനെ ക്ഷതമേല്പിച്ചത് കണ്ട വായു ഭഗവാന്‍, ആ കുട്ടിയേയുമെടുത്ത് പാതാള ലോകത്ത് പോയി ഒളിച്ചു. ഭൂലോകത്തിലെ വായുസ്തംഭനം കൊണ്ട് പൊറുതി മുട്ടിയ തൃമൂര്‍ത്തികള്‍ വായു ഭഗവാനെ അന്‍വേഷിച്ച് കണ്ടെത്തി. ശ്രീരാമ കാര്യത്തിനായി ജനിച്ചതാണ്‍ ഹനുമാന്‍ എന്നും അതിനാല്‍ സൂര്യ ഭഗവാന്‍ വിദ്യ അഭ്യസിപ്പിക്കുമെന്നും പറഞ്ഞ് പാതാളത്തില്‍ നിന്നും ഹനുമാനോട് കൂടിയ വായു ഭഗവാനെ പുറത്ത് കൊണ്ട് വന്നു. വിദ്യാഭ്യാസത്തിന്നായി സൂര്യനെ സമീപിച്ച ഹനുമാന്‍ ഒരു ദിവസം കൊണ്ട് തന്നെ എല്ലാ വിദ്യകളും അഭ്യസിച്ച് മാതംഗാശ്രമത്തില്‍ തിരിച്ചെത്തുന്നു. താന്‍ രാമകാര്യത്തിന്നായി ശ്രീ പരമേശ്വര ബീജത്തില്‍ നിന്നും ജനിച്ചതാണറിഞ്ഞ ഹനുമാന്‍ പരാക്രമങ്ങള്‍ തുടങ്ങിയതോടെ സഹികെട്ട മാതംഗമുനി ഹനുമാന്റെ കഴിവുകള്‍ ഓര്‍മ്മയില്ലാതെ പോകട്ടെ എന്ന് ശപിക്കുന്നു. ആരെങ്കിലും ശ്രീരാമ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതോടെ തന്റെ ശക്തി മനസ്സിലാക്കി പ്രവര്‍ത്തിക്കാനും കഴിവുണ്ടാവട്ടെ എന്ന് മഹര്‍ഷി അനുഗ്രഹിച്ചു.
No comments:
Post a Comment