Wednesday, August 5, 2015

വിഘ്നേശ്വരനു പ്രിയപ്പെട്ട പൂജാമലരായി കറുകപ്പുല്ല് മാറിയ കഥ

മറ്റു സുഗന്ധമലരുകളെക്കാള്‍ ഗണപതിക്ക് മാത്രം അര്‍ച്ചിക്കാന്‍ സൗന്ദര്യമോ സൗരഭ്യമോ ഇല്ലാത്ത കറുകപുല്ല് ഉപയോഗികുന്നതിനു പിന്നല്‍ ഒരു ഐതിഹ്യമുണ്ട്..

ഒരു ആഘോഷദിവസം രംഭതിലോത്തമമാരുടെ നൃത്തം നടക്കുകയായിരുന്നു യമധര്‍മ്മന്റെ രാജസഭയില്‍. വേഗത്തില്‍ നൃത്തം ചെയത്പ്പോള്‍ തിലോത്തമയുടെ വസ്ത്രം അഴിഞ്ഞുവീണു. ആ രൂപത്തില്‍ യമന്‍ തിലോത്തമയെ കണ്ടതുകൊണ്ടു യമന്റെ നോട്ടത്തിന്റെ ഫലമായി തിലോത്തമയ്ക്ക് പുത്രനായി അനലാസുരന്‍ പിറന്നു.

അവന്‍ പിതാവിനെ ഒഴിച്ചു ബാക്കിയുള്ളവര്ക്ക് ഉപദ്രവചെയ്തു ഭൂലോകത്തുള്ള ജിവ്ജാലങ്ങളെ വിഴുങ്ങി. ദേവന്മാരെയും വിഴുങ്ങാന്‍ ചെന്നപ്പോള്‍ അവര്‍ ഭയപ്പെട്ടു. ദേവന്മാര്‍ ശ്രീഹരിയോട് സങ്കടം ഉണര്‍ത്തിച്ചു, ശ്രീഹരി അനലാസുരനെ വധിക്കാന്‍ ഗണപതിക്കെ കഴിയുവെന്നു പറഞ്ഞു. അങ്ങനെ ദേവന്മാരുടെ രക്ഷക്കായി ഗണപതി അനലാസുരനെ വിഴുങ്ങി. ഗണപതിയുടെ ഉദരത്തില്‍ അനലാസുരന്‍ എത്തിയതോടെ ഗണപതിക്കും മറ്റു ദേവന്മാര്‍ക്കും അമിതമായ ചൂട് ഉദരത്തില്‍ അനുഭവപ്പെട്ടു.

ഗണപതിക്ക്‌ ഉഷ്ണം മാറിയാലേ മറ്റുള്ളവരുടെയും ചൂട് മാറുകയുള്ളൂ. അപ്പോള്‍ ദേവേന്ദ്രന്റെ ആജ്ഞപ്രകാരം ചന്ദ്രന്‍ ഗണപതിയുടെ ശിരസ്സില്‍ അമൃതകിരണങ്ങള്‍ പൊഴിച്ചു. ശ്രീഹരി ധാരാളം താമാരകള്‍ വെച്ചു, വരുണന്‍ കുളിര്ജലത്താല്‍ അഭിഷേകം ചെയ്തു, പരമേശ്വരന്‍ ഭഗവാന്‍ അണിഞ്ഞ നാഗങ്ങളെ കൊണ്ടുവന്നു ഗണപതിയെ അണിയിച്ചു നോക്കി എന്നിട്ടും ഗണപതിയുടെ ഉഷ്ണം ശമിച്ചില്ല.

ഒടുവില്‍ എണ്‍പത്തിനായിരം (80000) മുനി ശ്രേഷ്ഠന്മാര്‍ വന്ന് വളരെ തണുപ്പ്‌ പ്രദാനം ചെയ്യുന്ന കറുകകള്‍ ഇരുപത്തിയൊന്നു വീതം എടുത്തു ഗണപതിയെ അടിമുടി ചൊരിഞ്ഞു. ആ മാത്രതന്നെ ഗണപതിയെ പിടികുടിയിരുന്ന അത്യുഷ്ണവും വിട്ടകന്നു. ഒപ്പംതന്നെ ദേവന്മാരുടെയും. സംപ്രിതനായ ഗണപതി തന്റെ ഉദരത്തില്‍ ഉണ്ടായ അത്യുഷ്ണം കറുകപുല്ല് അര്‍ച്ചനയാല്‍ മാറിയതിനാല്‍ തന്നെ ആരാധിക്കുമ്പോള്‍ സുഗന്ധമലരുകള്‍ കൊണ്ട് അര്‍ച്ചന ചെയുപ്പോള്‍ അതില്‍ കറുകയില്ലങ്കില്‍ ആ പൂജയ്ക്ക് ഫലം ഉണ്ടാവില്ലന്നും, കറുകയില്‍ മാത്രമേ താന്‍ പെട്ടന്ന് ഫലമേകുവെന്നു അരുളിച്ചെയ്തു, അന്നു മുതലാണ് കറുക ഗണപതിക്ക് പ്രിയങ്കരമായതും അത് ഗണേശ പൂജക്ക് മുഖ്യമായി തീര്‍ന്നതും.

No comments:

Post a Comment