താലി മംഗല്യസൂത്രമാണ്. മംഗളം എന്നാല്‍
വളരെയധികം നന്മയെന്നര്ത്ഥം. മംഗളത്തില്‍
നിന്നും മാംഗല്യം ( വിവാഹം )
എന്നര്‍ത്ഥ മുണ്ടായി. സൂത്രമെന്നാല് ചരട്
എന്നര്‍ത്ഥം. പുരുഷനാല്‍ ഒരു സ്ത്രീയുടെ കഴുത്തില്‍ ചരടു കെട്ടുമ്പോള്‍
ധാരണാബലമനുസരിച്ച് ചരടു കെട്ടിയ
ആളും കെട്ടപ്പെട്ടവരും പരസ്പരം ബന്ധിക്കപ്പെട്ടു
എന്നര്‍ത്ഥം. അതോടെ സ്ത്രീ, തന്നെ ചരടു കെട്ടിയ
ആളോട് വിധേയപ്പെട്ടുപോകുന്നു. ഇതിന്റെ ഒരറ്റത്ത്
ഒരു കെട്ട് ( കൊളുത്ത് ) ഉണ്ട്. അതിനു മുന്നില്‍ സ്വര്ണ്ണാദിയാല് നിര്‍മ്മിച്ച ഒരു
താലി ഉണ്ടായിരിക്കും. ആലിലയുടെ ആകൃതിയിലുള്ള താലി ഒരു
ത്രികോണത്തിന്റെ പരിഷ്കൃത രൂപമാണ്.
താലിത്തുമ്പില് ബ്രഹ്മാവും, താലിമദ്ധ്യത്തില് വിഷ്ണുവും, താലിമൂലത്തില്
മഹേശ്വരനും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ചരട് മൂന്നു
ഗുണങ്ങളുടെ ( സത്വം, രജസ്സ്, തമസ്സ് ) പ്രതീകമാണ്. താലിയുടെ കെട്ടില്‍ ( കൊളുത്ത് )
സര്‍വ്വലോകത്തിനും ആധാരമായ
മഹാമായാശക്തി സ്ഥിതി ചെയ്യുന്നു. കഴുത്ത് എന്നത്
പ്രാണസ്ഥാനമാണ്. അപ്പോള്‍
പ്രാണസ്ഥാനത്തെ വലയം ചെയ്യുന്ന മൂന്നു
ഗുണങ്ങളും ( ചരട് ), ത്രിമൂര്‍ത്തികളും ( താലി ), മായാശക്തിയും ( കെട്ട് ) ഒന്നിച്ചു ചേരുമ്പോള്‍
താലിച്ചരട് പ്രപഞ്ചത്തിന്റെ സ്വരൂപമായി മാറുന്നു.
ഈ താലിച്ചരടിനെ ബന്ധിച്ചയാള്
ജീവാത്മാവിനെ ബന്ധിക്കുന്ന പരമാത്മാവിനു
തുല്യമാകയാല് സ്ത്രീ ഇവിടെ ജീവാത്മാവായും പുരുഷന്
പരമാത്മാവായും ഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനില്‍ നിക്ഷിപ്തമായിരി
ക്കുന്നത്.

No comments:
Post a Comment