Saturday, August 15, 2015

അമാവാസി :വ്രതം

പിതൃപ്രീതിക്കു- ­സമ്പത്ത്, ആരോഗ്യം, സന്താനപുഷ്ടി ഇവയുംഫലം.രാവിലെ പുണ്യതീർത്ഥസ്നാ ­നം, പിതൃബലി സമർപ്പനം, ഒരിക്കലൂണ് ഇവ വേണം.ഹിന്ദു വിശ്വാസപ്രകാരം, അമാവാസിദിനത്തിൽ ­ ആചരിക്കേണ്ട പുണ്യകർമങ്ങൾക്ക ­ുള്ള സാമാന്യമായ പേര് അമാവാസി വ്രതം അഥവാ അമാവാസ്യാവ്രതം അമാവാസിയുടെ സ്വാധീനം മനുഷ്യ ശരീരത്തിലും ചെലുത്തുന്നുണ്ട ­് എന്നാണ് ഹൈന്ദവ വിശ്വാസം. ഇതിൽ നിന്നുള്ള ദോഷവശങ്ങൾ ഒഴിവാക്കുന്നതിന ­ായി അമാവാസിനാളുകളിൽ ­ വ്രതം അനുഷ്ടിക്കുന്നത ­്. വ്രതാനുഷ്ടാനങ്ങ ­ളെ പൂർവികർ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായാണ് കരുതിയിരുന്നത്. ­ പിതൃപ്രീതിയ്ക്ക ­ായാണ് അമാവാസി വ്രതം നോറ്റിരുന്നത്. സമ്പത്ത്, ആരോഗ്യം, സന്താനപുഷ്ടി ഇതൊക്കെ ഫലമായി കണ്ടിരുന്ന അമാവാസിവ്രതാനുഷ്ടാനത്ത ­ിന് പിന്നിൽ നമ്മുടെ പൂർവ്വികർക്ക് ചില നേരറിവുകൾ ഉണ്ടായിരുന്നു.
രാവിലെ പുണ്യതീർത്ഥസ്നാ ­നശേഷം പിതൃബലി സമർപ്പണം, ഒരിക്കലൂണ് ഇവ വേണമെന്ന് അവർ അനുശാസിച്ചിരുന് ­നു. കർക്കിടകം, മകരം, കുംഭം, തുലാം ഈമാസങ്ങളിലെ അമാവാസികൾക്ക് പ്രാധാന്യം കല്പിച്ചിരുന്നു ­.
സമുദ്രസ്നാനം, തിലതർപ്പണം, ഒരിക്കലൂണ് എന്നിവ അനുഷ്ഠിക്കുകയും ­ നിഷിദ്ധങ്ങളായ കർമങ്ങൾ ചെയ്യാതിരിക്കുക ­യും അമാവാസ്യാവ്രതത് ­തിൽ ഉൾപ്പെടുന്നു. കറുത്തവാവുന്നാൾ ­ പിതൃക്കളുടെ തൃപ്തിക്കായി ദർശശ്രാദ്ധം എന്ന പിതൃകർമവും തിലതർപ്പണവും നടത്തുന്നത് അതീവ ശ്രേയസ്കരമാണ്. ഒരു വംശത്തിൽ ജീവിച്ചിരിക്കുന ­്ന ഒരു പുത്രൻ, അയാളുടെ മരിച്ചുപോയപിതാവ്, പിതാമഹൻ, പ്രപിതാമഹൻ, മാതാവ്,മാതാമഹൻ, മാതൃപിതാമഹൻ, മാതൃപ്രപിതാമഹൻ, ­ പിതാമഹി, പ്രപിതാമഹി, മാതാമഹി, മാതൃപിതാമഹി, മാതൃപ്രപിതാമഹി എന്നിവരെയെല്ലാം ­ ഉദ്ദേശിച്ച് തിലതർപ്പണം ചെയ്തേ മതിയാവൂ. ആ വംശത്തിൽവേറെയും പുത്രന്മാരുണ്ടെ ­ങ്കിൽ അവരും ഈ വിധത്തിലുള്ള കർമങ്ങൾ അനുഷ്ഠിക്കണം. വംശത്തിന്റെ അഭിവൃദ്ധിക്ക് അമാവാസ്യാവ്രതം അവശ്യം അനുസരിക്കേണ്ടതാ ­ണെന്നും അതു ചെയ്യാത്തവരുടെ വംശത്തിന് ഹാനി സംഭവിക്കുമെന്നു ം സ്മൃതികളിൽ പറയുന്നു. ഉത്തരായനത്തിന്റ ­െ ആരംഭം
മകരമാസത്തിലും ദക്ഷിണായനത്തിന് ­റെ ആരംഭം കർക്കിടക മാസത്തിലും ആകയാൽ ആ മാസങ്ങളിലുള്ള അമാവാസ്യകൾക്കും ­ വ്രതങ്ങൾക്കും പ്രാധാന്യം കല്പിച്ചിട്ടുണ് ട്. കേരളത്തിൽ നടപ്പുള്ള വാവുബലി, വാവൂട്ട് മുതലായവ അമാവാസ്യാവ്രതത് ­തിന്റെ ആചരണവിഷയകമായ പ്രചരണത്തിനു തെളിവാണ്

No comments:

Post a Comment