! ശിവ പുത്രനായ സുബ്രഹ്മണ്യന്‍റെ ജന്മദിനമായിട്ടാണ് തൈപ്പൂയം അറിയപ്പെടുന്നത് ..!ഭാരതത്തിലെ ഈശ്വര ആരാധനാ സമ്പ്രദായം മൂന്ന് വിഭാഗമായാണ് കിടക്കുന്നത് ..! ശൈവ-വൈഷ്ണവ -ശാക്തേയം എന്നിങ്ങനെ അത് അറിയപ്പെടുന്നു .! അതില്‍ ശൈവ സമ്പ്രദായത്തിലെ മൂന്നാം സ്ഥാനത്തുള്ള ദേവനാണ് സുബ്രഹ്മണ്യന്‍ ..!ശിവനും ഗണപതിക്കും ഭാരതം ഒട്ടാകെ ക്ഷേത്രങ്ങള്‍ ഉള്ളപ്പോള്‍ സുബ്രഹ്മണ്യന് തെക്കേ ഇന്ത്യയില്‍ മാത്രമാണ് കൂടുതല്‍ പ്രാധാന്യം കാണുന്നത് ..! വ്യാസ വിരചിതമായ സ്കന്ധപുരാണത്തിലും കാളിദാസ വിരചിതമായ കുമാരസംഭവത്തിലും ഉള്‍പ്പടെ അനേകം ഗ്രന്ഥങ്ങളില്‍ സുബ്രഹ്മണ്യ നെ പ്രാധാന്യത്തോടെ വിവരിക്കുന്നുണ്ട് ..! താരകന്‍ എന്ന അസുരനെ നിഗ്രഹിക്കാനായിട്ടാണ് ശിവ പുത്രനായി സുബ്രഹ്മണ്യന്‍ അവതരിച്ചത് എന്ന് സ്കന്ധ പുരാണം പറയുന്നു ..! ബ്രഹ്മാവി ന്‍റെ മാനസ പുത്രനായിരുന്ന കശ്യപ പ്രജാപതിക്ക് ദനു എന്ന ഭാര്യയില്‍ ഉണ്ടായ പുത്രനാണ് വജ്രാംഗന്‍ ..! ഇദ്ദേഹം വരാംഗി എന്ന സ്ത്രീയെ വിവാഹം കഴിച്ചു ജീവിക്കവേ ദേവരാജാവായ ദേവേന്ദ്രന്‍ വാനര രൂപത്തിലും സര്‍പ്പ രൂപത്തിലും വന്ന് വാരാംഗിയെ ഉപദ്രവിച്ചു ..! അതില്‍ കുപിതനായ വജ്രാംഗന്‍ ഇന്ദ്രന്‍ ഉള്‍പ്പടെ സകല ദേവന്മാരെയും തോല്പ്പിക്കാനായി ഒരു പുത്രന്‍ ഉണ്ടാകണം എന്ന് നിശ്ചയിച്ച് ബ്രഹ്മാവിനെ തപസ്സ് ചെയ്തു ..!അങ്ങനെ ഒരു പുത്രനുണ്ടാകാന്‍ ബ്രഹ്മാവ് വരം കൊടുത്തു..! അങ്ങനെ വജ്രാംഗനു ജനിച്ച പുത്രനാണ് താരകന്‍ ..! ഏഴു ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ കൈകൊണ്ടായിരിക്കണം തന്‍റെ മരണം എന്ന് വരം നേടിയ താരകന്‍ ദേവലോകം കീഴടക്കി ..! രക്ഷയില്ലാതായ ദേവന്മാരുടെ അപേക്ഷ പ്രകാരമാണ് താരക നിഗ്രഹത്തിനായി സുബ്രഹ്മണ്യന്‍ ശിവ പുത്രനായി ജനിച്ചത് ..! ശിവ പാര്‍വതീ സംഗമ ഫലമായി പ്രവഹിച്ച ശിവ തേജസ് ഭൂമി അഗ്നിക്കും ,അഗ്നി ഗംഗയ്ക്കും നല്‍കി ..! ഗംഗ അത് ശരവണ പൊയ്കയില്‍ ,നിക്ഷേപിച്ചു ..! അങ്ങനെ ശരവണ പൊയ്കയില്‍ ജനിച്ച കുട്ടിയെ ആറ് കൃത്തികമാര്‍ മുലയൂട്ടി ..! ആറ് പേരെയും മാറിമാറി നോക്കിയപ്പോള്‍ ആറ് മുഖങ്ങള്‍ ഉണ്ടായി എന്നും അതിനാല്‍ അറുമുഖന്‍ എന്ന പേരും ലഭിച്ചു എന്ന് പുരാണം പറയുന്നു ..!താരകനെ വധിക്കാന്‍ പുറപ്പെടും മുന്‍പ് ദേവന്മാര്‍ സേനാപതിയാക്കിയ സുബ്രഹ്മണ്യന് വാഹനമായി മയിലിനെ നല്‍കിയത് ഗരുഡന്‍ ആയിരുന്നു ..! അഗ്നി ഭഗവാന്‍ വേല്‍ നല്‍കി ....! തുടര്‍ന്ന് താരകനോട് ഏറ്റുമുട്ടി ..! താരകനെ വധിച്ചു ..!ഗണപതിയോട് മാമ്പഴ പ്രശ്നത്തില്‍ പിണങ്ങി കൈലാസം വിട്ടു തുടര്‍ന്നിങ്ങോട്ട് പളനി മലയില്‍ കുടികൊള്ളുന്നു എന്ന് ഐതിഹ്യം പറയുന്നു ..! ജ്യോതിഷന്‍ മാരുടെ ഇഷ്ട്ട ദേവനാണ് മുരുകന്‍ ..! ഈശ്വരന് പ്രണവോ പദേശം നല്‍കുന്ന സദ്ഗുരുവായും,ഔവ്വയാര്‌ക്കു പഴം കൊടുത്ത കാലി ചെറുക്കനായും
അനീതിയില്‍ പ്രതിഷേധിച്ച് എല്ലാം പരിത്യജിച്ച ആണ്ടിയായും ,ശൂരാദി അസുരന്മാരെ നിഗ്രഹിച്ച വെറ്റിവേലനായും കുറവ പെണ്ണിനെ സ്വീകരിച്ച കാട്ടുകുറവനായും ദേവപുത്രിയെ സ്വീകരിച്ച താണികേശ്വരന്‍ ആയും അങ്ങനെ അനേകം പേരുകളില്‍ മുരുകന്‍ ജന മനസ്സില്‍ ആരാധിക്കപ്പെടുന്നു ..! ഒളിച്ചു വയ്ക്കപ്പെട്ടവനാകയാല്‍ ഗുഹനെന്നും ,ബാലസ്വഭാവം ഉള്ളതിനാല്‍ കുമാരന്‍ എന്നും ,വേല്‍ ആയുധം ആയതിനാല്‍ വേലായുധന്‍ എന്നും ,കൃത്തികമാര്‍ വളര്‍ത്തിയതിനാല്‍ കാര്‍ത്തികേയന്‍ എന്നും നിര്‍മ്മല ജ്യോതിസ്സായി പ്രകാശിക്കുന്നതിനാല്‍ സുബ്രഹ്മണ്യന്‍ എന്നും .ഇങ്ങനെ അനേകം നാമങ്ങളാല്‍ വാഴ്ത്തപ്പെടുന്ന മുരുകന്‍ ജനിച്ച ദിനമായി തൈപ്പൂയത്തെ ഭക്തര്‍ കൊണ്ടാടുന്നു ..! കാവടിയാട്ടമാണ് തൈപ്പൂയത്തില്‍ പ്രധാനം ..! അഗസ്ത്യ മഹര്‍ഷി കൈലാസം ദര്‍ശിച്ചു മടങ്ങവേ കൂടെ ഉണ്ടായിരുന്ന ഹിഡിമ്പന്‍ കാവടി പോലെ രണ്ടു മലകള്‍ കൊണ്ടുവന്നു എന്നുംക്ഷീണിതനായ ഹിഡിമ്പന്‍ പഴനിക്കടുത്തു വച്ച് അത് താഴെ വച്ചു എന്നും ക്ഷീണം മാറിയപ്പോള്‍ മല അവിടെ നിന്നും ഇളക്കാന്‍ പറ്റാതെ വരികയും അതിലൊന്നില്‍ ഒരു ബാലന്‍ നില്‍ക്കുന്നത് കാണ്കയാല്‍ ദേഷ്യം കൊണ്ട് അവനോടു യുദ്ധം ചെയ്തു എന്നും ബാല സ്വരൂപത്തില്‍ നിന്നിരുന്ന മുരുകന്‍ അവനെ വധിച്ചു എന്നും ഐതിഹ്യം പറയുന്നു ..! അഗസ്ത്യരുടെ അപേക്ഷപ്രകാരം ഹിഡി മ്പനെ പുനര്ജീവിപ്പിക്കുകയും അവനെ കാവല്‍ക്കാരന്‍ ആക്കുകയും ചെയ്തു ..! അവന്‍റെ അപേക്ഷ പ്രകാരം കാവടി എടുത്തു വരുന്ന ഭക്തരെ അനുഗ്രഹിക്കാം എന്ന് മുരുകന്‍ വാക്ക് കൊടുത്തു ..! അങ്ങനെ കാവടി എടുക്കുന്നത് മുരുക പ്രീതിക്ക് ഏറ്റവും വിശേഷം എന്ന് വിശ്വസിക്കപ്പെടുന്നു ..!

No comments:
Post a Comment