Sunday, August 16, 2015

ആദിത്യന്‍

നവഗ്രഹങ്ങളുടെയും നായകനാണ് ആദിത്യഭഗവാന്‍ ...ലോകത്തെ കര്‍മ്മത്തില്‍ ലയിപ്പിക്കുന്നവനെന്ന അര്‍ത്ഥത്തില്‍ സൂര്യനെന്നും ആദിത്യഭഗവാനെന്നും അറിയപ്പെടുന്നു...അദിതിയുടെ പുത്രനായതിനാലാണ് ആദിത്യന്‍ എന്ന് വിളിക്കുന്നത് ...ഊര്‍ജ്ജകാരണനായ പരമാത്മാവായി ആരാധിക്കുന്ന സൂര്യന് മാത്രമേ സ്വയം പ്രകാശിക്കാന്‍ കഴിയു...
കാലകാലനായ സാക്ഷാല്‍ പരമശിവനാണ് ആദിത്യന്റെ ദേവത...ചുവപ്പ് നിറമാര്‍ന്ന പൂക്കളാലുള്ള അര്‍ച്ചനയാണ് ഏറെയിഷ്ടം ...ഞായറാഴ്ച പ്രധാന ദിനമായതിനാല്‍ അന്നേദിവസം എരുക്കിന്‍ ചമതകൊണ്ടുള്ള ഹോമവും രക്തചന്ദനത്താലുള്ള അര്‍ച്ചനാ സമര്‍പ്പണവും ആദിത്യനേറെ പ്രിയംകരമാണ്... ഗായത്രി മന്ത്രം ഭഗവാനെ ഉദേശിച്ചു ജപിക്കുന്നത്‌ ഉത്തമമാകുന്നു...രാവിലെയും സന്ധ്യാവന്ദന സമയത്തും 108 തവണ ഗായത്രി ജലദര്‍പ്പണം നടത്തിയാല്‍ സര്‍വ്വ ദോഷങ്ങളുമകലുമെന്ന് വിശ്വസിക്കുന്നു...
പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനാധാരമായ സൂര്യദേവന്റെ മേല്‍നോട്ടത്തിലാണ് പ്രപഞ്ചത്തിന്റെ സകലചലനങ്ങളും നടക്കുന്നത്..പ്രണവമന്ത്രത്തിനാ
ധാരമായതുപോലെ ത്രിമൂര്‍ത്തി ചൈതന്യം ആദിത്യദേവനിലും നിക്ഷിപ്തമായിരിക്കുന്നു.....നാല് ത്രിക്കരങ്ങലോടുകൂടിയ സൂര്യദേവന്‍ താമരകൊണ്ടുള്ള പീoത്തിലാണ് ഇരിക്കുന്നത്...ഒരു കൈയില്‍ താമരയും മറുകൈയില്‍ ചക്രവും വഹിച്ച് അനുഗ്രഹസ്തനായി നിലകൊള്ളുന്നു...
സുവര്‍ണ്ണകിരീടവും രത്നമാലകളുമണിഞ്ഞു ഏഴു കുതിരകള്‍ വഹിക്കുന്ന രഥത്തില്‍ ആദിത്യദേവന്‍ സഞ്ചരിക്കുന്നു...അരുണനാണ് ആദിത്യദേവന്റെ തേരാളി...പ്രധാനായുധങ്ങള്‍ ചക്രവും , പാശാങ്കുശവുമാണ് ...സര്‍വ്വദേവതകളും ഉദയത്തിലും അസ്തമയത്തിലും ആദിത്യനെ സ്മരിക്കുന്നു... ഞായറാഴ്ച്ചയുടെ അധിപനായ ആദിത്യദേവനെ തൃപ്തിപ്പെടുത്താന്‍ ഞായറാഴ്ച വ്രതം അനുഷ്ടിക്കേണ്ടാതാണ്...

No comments:

Post a Comment