അദ്ധ്യാത്മരാമായണമിദമെത്രയു -
മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോക്തം
അദ്ധ്യയനം ചെയ്കിൽ മർത്ത്യനജ്ജന്മനാ
മുക്തി സിദ്ധിയ്ക്കുമതിനില്ല സംശയം
മൈത്രീകരം ധനധാന്യവൃദ്ധിപ്രദം
ശത്രുവിനാശനമാരോഗ്യവർദ്ധനം
ദീർഘായുരർത്ഥപ്രദം പവിത്രം പരം
സൗഖ്യപ്രദം സകലാഭീഷ്ടസാധകം
ഭക്ത്യാപഠിയ്ക്കിലും ചൊൽകിലും തൽക്ഷണേ
മുക്തനായീടും മഹാപാതകങ്ങളാൽ
അർത്ഥാഭിലാഷി ലഭിയ്ക്കും മഹാധനം
പുത്രാഭിലാഷി സുപുത്രനേയും തഥാ
സിദ്ധിയ്ക്കുമാര്യജനങ്ങളാൽ സമ്മതം
വിദ്യാഭിലാഷി മഹാബുധനായ് വരും
വന്ധ്യായുവതി കേട്ടീടുകിൽ നല്ലൊരു
സന്തതിയുണ്ടാമവൾക്കെന്നു നിർണ്ണയം,
ബദ്ധനായുള്ളവൻ മുക്തനായ് വന്നിടു-
മർത്ഥി കേട്ടീടുകിലർത്ഥവാനായ് വരും
ദുർഗ്ഗങ്ങളെല്ലാം ജയിക്കായ്‌വരുമതി-
ദുഃഖിതൻ കേൾക്കിൽ സുഖിയായ് വരുമവൻ
ഭീതനതു കേൾക്കിൽ നിർഭയനായ്‌വരും
വ്യാധിതൻ കേൾക്കിലനാതുരനായ് വരും
ഭൂതദൈവത്മോത്ഥമായുടനുണ്ടാകു -
മാധികളെല്ലാമകന്നുപോം നിർണ്ണയം
ദേവപിതൃഗണതാപസമുഖ്യന്മാ-
രേവരുമേറ്റം പരസാദിയ്ക്കുമത്യരം
കൽമഷമെല്ലാമകലുമതേയല്ല
ധർമ്മാർത്ഥകാമമോക്ഷങ്ങൾ സാധിച്ചിടും
അദ്ധ്യാത്മരാമായണം പരമേശ്വര-
നദ്രിസുതയ്ക്കുപദേശിച്ചിതാദ രാൽ
നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ-
ണ്ടദ്ധ്യയനം ചെയ്കിലും മുദാ കേൾക്കിലും
സിദ്ധിയ്ക്കുമെല്ലാമഭീഷ്ടമെ ന്നിങ്ങനെ
ബദ്ധമോദം പരമാർത്ഥമിതൊക്കെവേ
ഭക്ത്യാ പറഞ്ഞടങ്ങീ കിളിപ്പൈതലും
ചിത്തം തെളിഞ്ഞു കേട്ടൂ മഹാലോകരും
ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ യുദ്ധകാണ്ഡം സമാപ്തം
മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോക്തം
അദ്ധ്യയനം ചെയ്കിൽ മർത്ത്യനജ്ജന്മനാ
മുക്തി സിദ്ധിയ്ക്കുമതിനില്ല സംശയം
മൈത്രീകരം ധനധാന്യവൃദ്ധിപ്രദം
ശത്രുവിനാശനമാരോഗ്യവർദ്ധനം
ദീർഘായുരർത്ഥപ്രദം പവിത്രം പരം
സൗഖ്യപ്രദം സകലാഭീഷ്ടസാധകം
ഭക്ത്യാപഠിയ്ക്കിലും ചൊൽകിലും തൽക്ഷണേ
മുക്തനായീടും മഹാപാതകങ്ങളാൽ
അർത്ഥാഭിലാഷി ലഭിയ്ക്കും മഹാധനം
പുത്രാഭിലാഷി സുപുത്രനേയും തഥാ
സിദ്ധിയ്ക്കുമാര്യജനങ്ങളാൽ സമ്മതം
വിദ്യാഭിലാഷി മഹാബുധനായ് വരും
വന്ധ്യായുവതി കേട്ടീടുകിൽ നല്ലൊരു
സന്തതിയുണ്ടാമവൾക്കെന്നു നിർണ്ണയം,
ബദ്ധനായുള്ളവൻ മുക്തനായ് വന്നിടു-
മർത്ഥി കേട്ടീടുകിലർത്ഥവാനായ് വരും
ദുർഗ്ഗങ്ങളെല്ലാം ജയിക്കായ്‌വരുമതി-
ദുഃഖിതൻ കേൾക്കിൽ സുഖിയായ് വരുമവൻ
ഭീതനതു കേൾക്കിൽ നിർഭയനായ്‌വരും
വ്യാധിതൻ കേൾക്കിലനാതുരനായ് വരും
ഭൂതദൈവത്മോത്ഥമായുടനുണ്ടാകു
മാധികളെല്ലാമകന്നുപോം നിർണ്ണയം
ദേവപിതൃഗണതാപസമുഖ്യന്മാ-
രേവരുമേറ്റം പരസാദിയ്ക്കുമത്യരം
കൽമഷമെല്ലാമകലുമതേയല്ല
ധർമ്മാർത്ഥകാമമോക്ഷങ്ങൾ സാധിച്ചിടും
അദ്ധ്യാത്മരാമായണം പരമേശ്വര-
നദ്രിസുതയ്ക്കുപദേശിച്ചിതാദ
നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ-
ണ്ടദ്ധ്യയനം ചെയ്കിലും മുദാ കേൾക്കിലും
സിദ്ധിയ്ക്കുമെല്ലാമഭീഷ്ടമെ
ബദ്ധമോദം പരമാർത്ഥമിതൊക്കെവേ
ഭക്ത്യാ പറഞ്ഞടങ്ങീ കിളിപ്പൈതലും
ചിത്തം തെളിഞ്ഞു കേട്ടൂ മഹാലോകരും
ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ യുദ്ധകാണ്ഡം സമാപ്തം
No comments:
Post a Comment