Friday, August 21, 2015

ഭഗവത്‌ ഗീതയിലെ രഥകല്പന.

ജീവിതം ഒരു രഥയാത്ര ആണ്. പഞ്ചേന്ദ്രിയങ്ങള്‍ ആകുന്ന കുതിരകളെ മനസ് എന്ന കടിഞ്ഞാണ്‍ കൊണ്ട് നിയന്ത്രിക്കുന്ന രഥം ആണ് ശരീരം. ഈ ജീവിത യാത്രയില്‍ സാരഥിയായിട്ട് ബുദ്ധി എന്ന രൂപത്തില്‍ ഭഗവാനെ ആകണം നമ്മള്‍ പ്രതിഷ്ട്ടികേണ്ടത്. “ഞാന്‍” എന്ന ഭാവം ഇല്ലാത്ത തികഞ്ഞ പോരാളിയായ അര്‍ജുനനന്‍ നമ്മുടെ ജീവാത്മാവിന്റെ പ്രതീകമാണ്. പരമാത്മാവും ജീവാത്മാവും തമ്മില്ലുള്ള ശാശ്വത ബന്ധം ആണ് കൃഷ്ണ-അര്‍ജുന മിത്രത. “ഞാന്‍” എന്നാ ഭാവം ( അഹങ്കാരം ) ഇല്ലാത്തിടത്തോളം കാലം ബുദ്ധി ആയ ഈശ്വരന്‍ നമ്മളെ നേരായ വഴിയിലൂടെ നയിക്കുക തന്നെ ചെയ്യും. അധര്‍മത്തിന് കൂട്ടായി നില്‍ക്കുന്ന എത്ര വലിയ ശത്രുവിനെതിരെയും പോരാടുവാന്‍ ഉള്ള ശക്തിയും നല്‍കുന്നു. എപ്പോള്‍ വിവേകത്തിനെ ഉപേക്ഷിച്ചു വികാരത്തിനു പിന്നാലെ പോകുന്നുവോ അപ്പോള്‍ ജീവിതയാത്ര സാരഥി ഇല്ലാത്ത, കടിഞ്ഞാണ്‍ നഷ്ട്ടപെട്ട രഥയാത്ര ആകുന്നു. ഒന്ന് ചിന്തിച്ചു നോക്കൂ..സത്യത്തിന്റെയും ധര്‍മത്തിന്റെയും വഴിയിലെ ഏറ്റവും വലിയ മിത്രം സര്‍വ്വ ശക്തിമാനായ ജഗദീശ്വരന്‍ ആണ്. അനീതിയുടെയും അധര്‍മതിന്റെയും വഴിയിലൂടെ പോയി ആ മിത്രത സ്വയം ഇല്ലാതെ ആക്കണമോ ???

No comments:

Post a Comment