Sunday, August 16, 2015

"മനുഷ്യർ ദേഷ്യം വരുമ്പോൾ എന്ത് കൊണ്ടാണ് ഉച്ചത്തിൽ സംസാരിക്കുന്നത്"

ഒരിക്കൽ ഒരു ഗുരു തൻറെ ശിഷ്യന്മാരോട് ചോദിച്ചു. ശിഷ്യന്മാർ ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം മറുപടി നൽകി.
"മനസ്സിൽ ദേഷ്യം നുരഞ്ഞ് പൊന്തുമ്പോൾ ശാന്തത നഷ്ടപെടും അതുകൊണ്ട്"
"അതിന് തൊട്ടടുത്ത് നിൽക്കുന്ന ആളോട് ഉറക്കെ സംസാരിക്കേണ്ടതുണ്ടോ?ശബ്ദം കുറച്ച് സംസാരിച്ചാലും അടുത്ത് നിൽക്കുന്ന ആൾക്ക് കേൾക്കാൻ കഴിയുമല്ലോ? പിന്നെ എന്തിന് ഉച്ചത്തിൽ അലറണം?"
അവിടെ ശിഷ്യർക്ക് ഉത്തരം മുട്ടി...
അപ്പോൾ ഗുരു പറഞ്ഞു....
"രണ്ടു പേർ കലഹിക്കുമ്പോൾ അവരുടെ ഹൃദയങ്ങൾ അടുത്താണെങ്കിലും ഫലത്തിൽ ഏറെ അകലത്തിൽ ആയിരിക്കും സ്ഥിതി ചെയ്യുന്നത്. ആ അകൽച്ച മൂലമാണ് ഉച്ചത്തിൽ സംസാരിക്കേണ്ടി വരുന്നത്.നേരേ മറിച്ച് സ്നേഹിക്കുന്ന രണ്ടുപേരേ നോക്കു...അവർ എത്ര പതിഞ്ഞ ശബ്ദത്തിലാണ് ആശയം കൈമാറുന്നത്...! ഹൃദയത്തിൻറെ അടുപ്പം പലപ്പോഴും ശബ്ദത്തിൻറെ ആവശ്യം ഇല്ലതാക്കും...ഹൃദയങ്ങൾ ഒന്നാകുമ്പോൾ വെറുതെ നോട്ടങ്ങൾ കൊണ്ട് പോലും ആശയ വിനിമയം സാധിക്കും"

No comments:

Post a Comment