Friday, August 21, 2015

മന്ത്രങ്ങള്‍ക്ക് എന്തെങ്കിലും ശക്തിയുണ്ടോ?

വേദങ്ങളാണ് മനുഷ്യരാശിയിലെ ആദ്യത്തെ മന്ത്രശാസ്ത്രഗ്രന്ഥങ്ങള്‍.ഋഗ്വേദം, യജുര്‍വ്വേദം, സാമവേദം, അഥര്‍വ്വവേദം എന്നിവയെല്ലാം മന്ത്രങ്ങളുടെ സമാഹാരമാണ്. വേദമന്ത്രങ്ങളുടെ അര്‍ത്ഥമറിയല്‍ തന്നെ ഏറെ ശ്രമകരമായ ജോലിയാണ്. ഈ പ്രപഞ്ചത്തിന്റെ തുടക്കം ശബ്ദമാണെന്ന് വേദങ്ങളില്‍ പറയുന്നു. ശബ്ദവും നാദവുമാകുന്നു ഈ പ്രപഞ്ചകാരണമെന്ന് ശ്രുതിയില്‍ നമുക്ക് കാണാം. സര്‍വ്വന്തര്യാമിയും സനാതനവുമായ ശബ്ദമാണ് ഈ പ്രപഞ്ചത്തിന്റെ ആദിഭാവ മെന്നു പ്രകടമാക്കുന്ന കാഴ്ചപ്പാടിനെ ശബ്ദ്വൈതവാദമെന്നു വിളിക്കുന്നു. ഈ പ്രപഞ്ചത്തിലെ ഊര്‍ജ്ജത്തിന്റേയും ചലനത്തിന്റേയും മൂലസ്രോതസ്സ് ശബ്ദ മാണെന്നു ഈ സിദ്ധാന്തം വാദിക്കുന്നു. ദൈനംദിന ജീവിതത്തില്‍ നാം രണ്ടു തരം ശബ്ദത്തെക്കുറിച്ച് മനസ്സിലാക്കുന്നു. കേള്‍ക്കുന്നതും (വ്യക്തം) കേള്‍ ക്കാത്തതും (അവ്യക്തം) എന്നിങ്ങനെ. ഫ്രീക്വന്‍സി അനുസരിച്ച് ഇതിനെക്കുറിച്ച് വിശദീകരിക്കുകയാണ് ആധുനിക ഫിസിക്സ്. അള്‍ട്രാ, സൂപ്പര്‍ സോണിക് ശബ്ദരൂപങ്ങള്‍ നമ്മുടെ ചെവിക്ക് അവ്യക്തമാണ്. നമ്മുടെ ചെവികള്‍ക്ക് സെക്കന്റില്‍ 20,000 വൈബ്രേഷന്‍സുള്ള ശബ്ദങ്ങളെ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. അതേപോലെ തിരക്കു പിടിച്ച ഒരു റോഡിലെ ശബ്ദങ്ങള്‍ മുറിക്കകത്തു അടച്ചിരിക്കുന്ന ഒരാള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല. അതായത് വ്യക്തമാകുന്ന ശബ്ദം പോലെ അവ്യക്ത ശബ്ദങ്ങളും ഉണ്ടെന്നര്‍ത്ഥം.

എല്ലാ ഫ്രീക്വന്‍സിയിലുമുള്ള പലതരം ശബ്ദങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട്. നമ്മുടെ കേള്‍വിക്ക് അപ്പുറത്തുള്ളവയാണ് ഏറിയ കൂറും. ചില സൂക്ഷ്മ ശബ്ദങ്ങളെ തിരിച്ചറിയാന്‍ ചില ജന്തുക്കള്‍ക്ക് കഴിവുണ്ട്. ഇതാണ് പ്രകൃതി ദുരന്തങ്ങള്‍ നേരത്തേ അറിയാന്‍ ചില ജന്തുക്കള്‍ക്ക് കഴിവു നല്‍കുന്നത്. ആധുനി കമായ പല ഉപകരണങ്ങളേക്കാള്‍ ശക്തമാണ് ഇത്തരം ജീവികളുടെ ശ്രോത്രേ ന്ദ്രിയങ്ങള്‍.

വൈദികശാസ്ത്രത്തിലെ ശബ്ദവിജ്ഞാനീയത്തെ നമുക്ക് 'മന്ത്രവിജ്ഞാ നീയം' എന്നു വിളിക്കാം. റേഡിയോ, ടെലിവിഷന്‍, റഡാറുകള്‍ എന്നിവയ്ക്ക് തുല്യമായ രീതിയില്‍ മന്ത്രവിജ്ഞാനീയത്തെ ഋഷിമാര്‍ വികസിപ്പിച്ചിരുന്നുവെന്ന് വേദങ്ങള്‍ പഠിച്ചാല്‍ മനസ്സിലാക്കാം. ഇതിനുള്ള തെളിവുകള്‍ ഋഷി ദയാനന്ദ സരസ്വതി ഋഗ്വേദാദി ഭാഷ്യഭൂമികയില്‍ നല്‍കിയിട്ടുമുണ്ട്. ഉച്ചാരണം, ഉദാത്ത അനുദാത്ത ഭാവങ്ങള്‍, തീവ്രത, താളം, ഋതം എന്നിവയെല്ലാം ഒത്തിണങ്ങുന്ന വേദമന്ത്രങ്ങള്‍ക്ക് ലേസര്‍ ബീമിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. കാരണം ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളിലൂടെ ശബ്ദത്തിന്റെ യഥാതഥമായ ശക്തി ആകാശത്തിലൂടെ എവിടെ വേണമെങ്കിലും എത്തിച്ചേരും. മാത്രമല്ല വേദമന്ത്രങ്ങളുടെ കൂട്ടായ സ്വരിച്ചു ചൊല്ലല്‍ പ്രാപഞ്ചിക ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കെല്പുള്ളതാണുതാനും. ആധുനിക കാലത്തെ ഏറെ പുരോഗമിച്ച ശാസ്ത്രസാ ങ്കേതിക സംവിധാനങ്ങളുടെ സഹായത്താല്‍ ഇത്തരം ശബ്ദങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ധാരാളം നടന്നിട്ടുമുണ്ട്. ഒരു മന്ത്രം ജപിക്കുന്നത് പുനര്‍വിശേഷണ ത്തിന് വിധേയമാക്കിയപ്പോള്‍ മന്ത്രശബ്ദത്തിന് ആണവോര്‍ജ്ജത്തിന് തത്തുല്യ മായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ബോധതലത്തിലും ശരീരത്തിന്റെ സൂക്ഷ്മതലത്തിലും എന്തായാലും ഈ മന്ത്രങ്ങള്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. വൈദികമന്ത്രങ്ങളുടെ ശക്തി ഛന്ദസ്സിന്റെ രൂപത്തിലാണ് ഉള്ളതെന്നു പറയാം. ഓരോ മന്ത്രത്തിനും ചന്ദസ്സിനുള്ള പ്രാധാന്യം വളരെ വലുതാണ്. മന്ത്ര വിജ്ഞാ നീയത്തില്‍ മന്ത്രങ്ങളുടെ രാജാവായാണ് 'ഗായത്രി'യെ വിശേഷി പ്പിച്ചിട്ടുള്ളത്. ഒന്‍പതു വാക്കുകളില്‍, 24 അക്ഷരങ്ങളില്‍ ഗായത്രിയെ വിന്യസി ച്ചിരിക്കുന്നു. ഈ മന്ത്രം ജപിക്കുമ്പോള്‍ നമ്മുടെ നാഡികളില്‍ താളബന്ധിതമായ ഒരു മര്‍ദ്ദം രൂപപ്പെടും. കൂടാതെ നമ്മുടെ ശരീരത്തിലെ ആറു ചക്രങ്ങളിലും നാഡീ വ്യൂഹ ങ്ങളിലും ചലനം ഉണ്ടാവുകയും അത് സാധകന്റെ ശരീരത്തില്‍ അസാധാരണമായ ഒരു മാറ്റത്തെ സൃഷ്ടിക്കുകയും ചെയ്യും.

No comments:

Post a Comment