Monday, June 20, 2016

പൈങ്കുനി ഉത്രം - അയ്യപ്പന്‍റെ പിറന്നാള്‍

ഫാല്‍ഗുണ മാസത്തിലെ ഉത്രം നക്ഷത്രമാണ്. ശബരിമല ശ്രീ ധര്‍മ്മശാസ്താവിന്‍റെ പിറന്നാള്‍. ശബരിമലയിലും കേരളത്തിലെ ശാസ്താ ക്ഷേത്രങ്ങളിലും ഫാല്‍ഗുണ ഉത്രമെന്ന പൈങ്കുനി ഉത്രത്തിന്‍റെ ആഘോഷങ്ങളും വിശേഷാല്‍ പൂജകളും നടന്നു. ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് പിറന്നാള്‍ സദ്യ നല്‍കി. ഉദയാസ്തമയ പൂജ, ലക്ഷാര്‍ച്ചന, കളഭാഭിഷേകം, പടിപൂജ എന്നിവയോടെയാണ് ശബരിമലയില്‍ പൈങ്കുനി ഉത്രം ആഘോഷിക്കുന്നത്. വേനലില്‍ വരണ്ടു മലിനമായിത്തുടങ്ങിയ പമ്പാനദി വേനല്‍ മഴയില്‍ ശുദ്ധമായി. ശബരിമലയിലെ വെള്ളക്ഷാമത്തിന് പരിഹാരമായിട്ടുണ്ട്.

No comments:

Post a Comment