പരശുരാമൻ പ്രതിഷ്ഠനടത്തിയ അഞ്ചുധർമ്മശാസ്താക്ഷേത്രങ്ങ ളിൽ ഒരെണ്ണമെന്നു് കരുതപ്പെടുന്ന ക്ഷേത്രമാണു് ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം. കൊല്ലം തിരുമംഗലം ദേശീയ പാതയുടെ ഓരത്ത് 35 അടി താഴ്ചയിലാണ് ക്ഷേത്രം. ഈ ക്ഷേത്രത്തിൽ കിഴക്കോട്ട് ദർശനമായ കൗമാര ശാസ്താവാണ് പതിഷ്ഠ. ക്ഷേത്രത്തിലേക്കുള്ള പടവുകൾ പകുതിയിറങ്ങുമ്പോൾ ഇടത്തുവശത്തായി അയ്യന്റെ കാവൽദൈവങ്ങളായ കറുപ്പസ്വാമിയേയും കറുപ്പായി അമ്മയേയും പതിഷ്ഠിച്ചിട്ടുണ്ട്. പടികൾ അവസാനിക്കുന്നതിനു മുൻപിലായി ഒറ്റക്കല്ലിൽ തീർത്ത തൃക്കല്യാണ മണ്ഡപം. ദ്രാവിഡ നിർമ്മാണശൈലിയിൽ നിർമ്മിച്ചിരിക്കുന്ന പൊക്കമേറിയ തറയാണിത്. ക്ഷേത്രത്തിനു തൊട്ടടുത്തായി കല്ലടയാർ ഒഴുകുന്നു. നാലമ്പലത്തിനുള്ളിൽ പുരുഷന്മാർക്ക് പ്രവേശിക്കാം. എന്നാൽ പത്തിനും 50നും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനമില്ല. ധനുമാസത്തിലാണ് ഇവിടുത്തെ ഉത്സവം. ആര്യങ്കാവ് ക്ഷേത്രം കേരളം – തമിഴ്‌നാട് അതിർത്തിയിലായതിനാൽ നാലമ്പലത്തിനുള്ളിൽ മലയാളം ആചാരവും ഉത്സവത്തിന് തമിഴ് ആചാരവുമാണ്. ഉത്സവത്തിന്റെ എട്ടാം ദിവസമാണ് തൃക്കല്യാണം.
No comments:
Post a Comment