Monday, June 13, 2016

ഈശ്വരന്റെ രൂപം

ഈശ്വരൻ എന്നാൽ സകല പ്രപഞ്ചത്തെയും സൃഷ്ടിച്ച് അതിനെ പരിപാലിക്കാൻ അതിനൊരു പ്രകൃതിസിദ്ധാന്തമുണ്ടാക്കിതന്നിലേക്കു തന്നെ ലയിപ്പിക്കപ്പെടുന്നു എന്നു സകലരും ഒരുപോലെ സമ്മതിക്കുന്ന അത്യത്ഭുത മഹാശക്തിയാണ്. ഇക്കാര്യം ദൈവിക വാദികളും ഭൗതികവാദികളും ആധുനിക ശാസ്ത്രജ്ഞന്മാരും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. 

എന്താണ് ജീവി, എന്താണ് ജീവൻ എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ കാര്യങ്ങളിൽപ്പോലും ശാസ്ത്രജ്ഞന്മാർ ഉണ്ടാക്കിയിരുന്ന സിദ്ധാന്തങ്ങൾ പലപ്പോഴും തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്നു. അവിചാരിതമായ ഒരു വൻസ്ഫോടന്റ്ത്തിൽ നിന്നും ഇത്രയും കൃത്യമായതും പരസ്പരം അദൃശ്യങ്ങളായ ചരടിനാൽ ( സ്ട്രിംഗ് തിയറി ) ബന്ധിക്കപ്പെട്ടിരിക്കുന്നതുമായ പരിപൂർണ്ണമായ സകലതും ഉണ്ടായി എന്നതിനെ വിശ്വസ്സിക്കാൻ അല്പം ബുദ്ധിമുട്ടു തന്നെയാണ്. എന്നാൽ ദിവസം പ്രതി ഇതേപോലെ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നു കണ്ടെത്തിയപ്പോൾ ഐസക്ക് ന്യൂട്ടണും ഐന്റീനുമുൾപ്പെടെയുള്ള അധുനികശാസ്ത്രജ്ഞന്മാർ ഇതിനെ നേരത്തെ കണ്ടെത്തി കഥകളിലൂടെ വിശദീകരിച്ച ഭാരതീയ വേദങ്ങളിലേക്കും ആധുനികശസ്ത്രത്തേക്കാൾ ഉത്കൃഷ്ടവും കൃത്യതയുമുള്ള ഉപനിഷത്തുകളിളേക്കും വരികയാണുണ്ടായത്. കോടിക്കണക്കിനു കോശങ്ങളുടെ പ്രകമ്പന-അനുപ്രകമ്പനത്തിന്റെ ആകെത്തുകയാണ് ശരീരം. ഇതിനെ ജീവികളുടെ മസ്തിഷ്കത്തിൽ "തനിയെ" ഉണ്ടാകുന്ന രാസപ്രവർത്തനങ്ങളാണ് നിയന്ത്രിക്കുന്നതും ഒന്നിച്ചുനിർത്തി ഉത്തരവാദിത്തങ്ങൾ ഭാഗിച്ചു നടത്തുന്നതും എന്നു പറയുന്നതാണോ ആധുനികത? എന്തുകൊണ്ട് ഈ രാസപ്രവർത്തനം സകലജീവികളിലും ഒരേപോലെ നടക്കുന്നു? ആരുടെയോ ഏതോ അദൃശ്യശ്ക്തിയുടെ ഇടപെടീൽ സകലതിലും കാണുന്നു. എല്ലവരും ഇതിനെ അംഗീകരിക്കുകയും ചെയ്യുന്നു. ഈ ബാഹ്യശക്തിയെ ഈശ്വരനെന്നോ ദൈവമെന്നോ ഇശ്വരചൈതന്യമെന്നോ വിളിക്കുന്നു. പഴഞ്ചനെന്നു മുദ്രകുത്തി വയസ്സായവർക്കു മനസ്സമാദാനം കിട്ടാൻ വായിക്കുന്ന പുസ്തകങ്ങളാക്കിമാറ്റിയ നമ്മുടെ മുൻ തലമുറക്കാരാണ് യുക്തിക്കൊട്ടും യോജിക്കാത്ത പല വിശ്വാസങ്ങളും ജനങ്ങളിൽ വ്യാപിക്കുവാൻ കാരണമായത്.

ദൈവത്തെക്കണ്ടവരായ ആരും ഇന്നു നമ്മുക്കൊപ്പമില്ല ( കള്ളനാണയങ്ങൾ ഒഴികെ ). പല വിശ്വാസങ്ങലിലും ദൈവത്തിനു മനുഷ്യരൂപമാണ് കൊടുത്തിരിക്കുന്നത്. ഭഗവത് ഗീതയിൽ അദ്ധ്യായം 7 ൽ - ജ്ഞാന വിജ്ഞാന യോഗം - 24ഉം 26 ഉം ശ്ലോകങ്ങളിലൂടെ ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനു പറഞ്ഞുകൊടുക്കുന്നത് നമ്മുടെ ഇത്തരം സംശയങ്ങൾക്ക് അറുതി വരുത്താൻ സാധിക്കുന്നതും യുക്തിക്കധിഷ്ടിതവുമായ ഒന്നാണ്.

അവ്യക്തം വ്യക്തിമാപന്നം മന്യന്തേമാമ ബുദ്ധയ:
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം (ശ്രീമദ് ഭഗവത് ഗീത 7: 24 )

( അനശ്വരവും സർവ്വോൽകൃഷ്ടവുമായ എന്റെ പരമഭാവത്തെ അറിയാത്ത അല്പജ്ഞന്മാർ അവ്യക്തനായ എന്നെ മനുഷ്യാദി വ്യക്തിരൂപത്തെ പ്രാപിച്ചിരിക്കുന്നവനായി വിചാരിക്കുന്നു. )

നാഹം പ്രകാശ: സർവ്വസ്യ യോഗമായാസമാവൃത:
മൂഢോfയം നാഭിജാനാതി ലോകോ മാമജമവ്യയം (ശ്രീമദ് ഭഗവത് ഗീത 7: 25 )

( യോഗമായാൽ ചുറ്റപ്പെട്ടിരിക്കുന്ന ഞാൻ ആർക്കും തന്നെ ഗോചരീഭവിക്കുന്നില്ല. ഈ മൂഢരായ ജനങ്ങൾ ഞാൻ ജന്മമില്ലാത്തവനും നാശമില്ലാത്തവനുമാണെന്നത് അറിയുന്നില്ല )

ശ്രീകൃഷ്ണാവതാരത്തിൽ മാത്രം ഭഗവാൻ വിശ്വരൂപം പല പ്രാവശ്യം കാണിച്ചുകൊടുക്കുന്നുണ്ട്. മണ്ണുവാരിത്തിന്ന ഉണ്ണിക്കണ്ണനെ ശാസിച്ച അമ്മ യശോദയെ തന്റെയുള്ളിൽ സകലപ്രഞ്ചത്തെയും കാണിച്ചുകൊടുക്കുന്നു, കൗരവ സഭയിൽ തന്നെ പിടിച്ചുകെട്ടാൻ വന്ന പ്പോൾ, മഹാഭാരത യുദ്ധാരംഭത്തിൽ ഇതികർത്തവ്യമൂഢനായിരുന്ന അർജ്ജുനനെ, ശരശയ്യയിലായിരുന്ന ഭീഷ്മരെ... ഇവയിലെല്ലാം കോടി സൂര്യന്മാർ ഒന്നിച്ചുദിച്ചുനിൽക്കുന്ന സൂര്യചന്ദ്രന്മാർക്കുതുല്യമായ ആയിരക്കനക്കിനു നേത്രങ്ങളും..... ഭഗവത് ഗീതയിലെ വിശ്വരൂപദർശനം തന്നെ ഞാനിവിടെ കടമെടുക്കുന്നു. സാധാരണ കണ്ണുകൊണ്ടുകാണാൻ സാധിക്കാത്തതു കൊണ്ട് ദിവ്യ ചഷുസ് ( ദിവ്യമായ കണ്ണുകൾ ) കൊടുത്തിട്ടാണ് ഭഗവാൻ അർജ്ജുനനെ വിശ്വരൂപം കാണിച്ചുകൊടുക്കുന്നത്.

അനേക വക്ത്ര നയനമനേകാത്ഭുത ദർശനം
അനേക ദിവ്യാഭരണം ദിവ്യാനേകദ്യതായുധം 11:10

( അനേകം മുഖങ്ങൾ, അനേകം കണ്ണുകൾ, അത്ഭുത കരണങ്ങളായ അനേക ദർശനങ്ങൾ, കൈയിലേന്തിയ അനേകം ആയുധങ്ങൾ, അനേകം ദിവ്യാഭരണങ്ങൾ, എന്നിവയോടുകൂടി )

ദിവ്യമാല്യാംബരധരം ദിവ്യ ഗന്ധാനുലേപനം
സർവാശ്ചര്യമയം ദേവമനന്തം വിശ്വതോ മുഖം 11:11

( ദിവ്യങ്ങളായ മാല്യങ്ങളും വസ്ത്രങ്ങളും ധരിച്ച്, ദിവ്യ സുഗന്ധങ്ങളുമണിഞ്ഞ് എല്ലാപ്രകാരത്തിലും ആശ്ചര്യമായി ശോഭനമായി "അനന്തമായിരിക്കുന്ന" വിശ്വരൂപത്തെ കാണിച്ചു )

ദിവിസൂര്യസഹസ

No comments:

Post a Comment