ഭൈരവമൂര്‍ത്തികളില്‍ കാലരൂപത്തിലുള്ള പ്രധാനമൂര്‍ത്തിയാണ് കാലഭൈരവന്‍. കാശിയിലാണ് പ്രധാന കാലഭൈരവക്ഷേത്രം സ്‌ഥിതി ചെയ്യുന്നത്. കാശിക്ഷേത്രനഗരത്തിന്റെ മുഖ്യകാവല്‍ ദൈവമാകുന്നു കാലഭൈരവന്‍.. , പൂര്‍ണ്ണനഗ്നരൂപനും ദേഹം മുഴുവന്‍ സര്‍പ്പങ്ങളാല്‍ ചുറ്റപ്പെട്ടവനും ത്രിശൂലം, ഉടുക്ക്, പാശം, കപാലം എന്നിവ ധരിച്ചവനും കപാലമാല അണിഞ്ഞവനും നായ് വാഹനനുമായ കാലധര്‍മ്മ സംരക്ഷണമൂര്‍ത്തിയാണ് ശ്രീ കാലഭൈരവദേവന്‍.
ശ്രീ കാലഭൈരവദേവനായി ശ്രീപരമേശ്വദേവന്‍ അവതരിക്കുന്ന കഥ. ബ്രഹ്‌മാവ് തന്റെ സൃഷ്‌ടിയിലുള്ള അഹങ്കാര മതിഭ്രമം നിമിത്തം സാക്ഷാല്‍ ശ്രീവിശ്വനാഥ ഭഗവാനെ; കോടാനുകോടി ബ്രഹ്‌മാണ്ഡങ്ങളെ സൃഷ്‌ടിച്ചവനും രക്ഷിക്കുന്നവനും അവസാനം സംഹരിക്കുന്നവനുമായ ശ്രീ വിശ്വനാഥദേവനെ തന്നെ നിന്ദിക്കുവാന്‍ തുടങ്ങി. അപ്പോള്‍ ബ്രഹ്‌മാവിനെ വീണ്ടെടുക്കുവാന്‍വേണ്ടി വിശ്വനാഥഭഗവാന്റെ അഘോരഭാവത്തില്‍നിന്ന് അവതാരം ചെയ്‌ത മൂര്‍ത്തിയാണ് ശ്രീ കാലഭൈരവദേവന്‍.
ശ്രീ കാലഭൈരവദേവന്‍ തന്റെ നഖങ്ങളാല്‍ ബ്രഹ്‌മാവിന്റെ ഊര്‍ദ്ധ്വമുഖമായ അഞ്ചാമത്തെ തല നുള്ളിയെടുത്തു എന്നാണ് പുരാണം. വിധികര്‍ത്താവായ ബ്രഹ്‌മദേവന്റെ തലവിധിയെ തന്നെ മാറ്റിമറിച്ച ശിവഭഗവാന്റെ അവതാരമാണ് ശ്രീ കാലഭൈരവദേവന്‍. ഭൂലോകവാസികളായ മനുഷ്യരുടെയെല്ലാം തലവിധിയെത്തന്നെ മാറ്റിയെഴുതി അനുകൂലമാക്കാന്‍ ശ്രീ കാലഭൈരവദേവനെ ആരാധിച്ചാല്‍ മതിയാകും. ശ്രീ കാലഭൈരവദേവന്റെ അനുഗ്രഹം ലഭിക്കുവാന്‍ ശ്രീ കാശി വിശ്വനാഥഭഗവാനെ സ്‌തുതിച്ച് പ്രസന്നനാക്കിയാല്‍ മാത്രമേ സാധിക്കൂ. കാലഭൈരവദേവന്റെ ശക്‌തി ദേവിയാകുന്നു; കാലഭൈരവിദേവി.
കാലസംഗീതത്തില്‍ എപ്പോഴും മുഴുകിയിരിക്കുന്നവനും കാലനിര്‍ണ്ണയത്തിന്റെ മുഖ്യകേന്ദ്രവുമായ കാലഭൈരവദേവനാണ് നമ്മുടെ ഗ്രാമകാവല്‍ ദേവതമുതല്‍ പ്രപഞ്ചമാകുന്ന മഹാക്ഷേത്രത്തിന്റെയും മഹാകാവല്‍ ദൈവം. എല്ലാ കാവല്‍ദേവതകളും ധര്‍മ്മദേവതകളും കാലഭൈരവനില്‍നിന്നും കാലഭൈരവിയില്‍നിന്നുമുള്ള അംശദേവതകളാണ്. കാലഭൈരവാഷ്‌ടകവും കാലഭൈരവ മൂലമന്ത്രവും ജപിച്ച് പൂജിച്ച ഏലസ് നമ്മുടെ കൈയിലോ, കഴുത്തിലോ, ദേഹത്തോ, പോക്കറ്റിലോ, പഴ്‌സിലോ സൂക്ഷിച്ചാല്‍ കാലനും ആ വ്യക്‌തിയെ തൊടാതെ മാറിനില്‍ക്കുമെന്നാണ് പഴമൊഴി. ജാതകവശാലുള്ള ശനി, രാഹു, കേതു, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങള്‍ ദോഷം ചെയ്യുന്ന സമയത്തിനും ദുര്‍ഗ്രഹദേവതാദോഷങ്ങള്‍ക്കും അകാലമൃത്യുദോഷം, യാത്രാദോഷം, വിളിദോഷം, ദൃഷ്‌ടിദോഷം തുടങ്ങിയ അനേകം പ്രശ്‌നങ്ങള്‍ക്കും കാലഭൈരവമഹാമന്ത്രം അഭിമന്ത്രിച്ച ചരട് ഭസ്‌മം ഇവ ദേഹത്ത് ധരിച്ചാല്‍ കാലഭൈരമൂര്‍ത്തിയുടെ അനുഗ്രഹത്താല്‍ ആ വ്യക്‌തി എത്ര കടുത്ത ആപത്തില്‍നിന്നും രക്ഷപ്രാപിക്കും.
ശ്രീ മഹാകാലഭൈരവമൂര്‍ത്തിയെ മനസ്സാ സ്‌മരിച്ചുകൊണ്ട് ശ്രീ ആദിശങ്കരാചര്യ സ്വാമികള്‍ എഴുതിയ കാലഭൈരവാഷ്‌ടകം നിത്യവും ജപിക്കുക. ശോകം, ദീനത, ലോഭം, കോപം, താപം എന്നിവ ഇല്ലാതാക്കി അറിവും മോക്ഷവും ലഭിക്കും. ശ്രീ കാലഭൈരവാഷ്‌ടകത്തിന്റെയും മന്ത്രത്തിന്റെയും മഹിമയാണ് മുകളില്‍ വിവരിച്ചത്.
ഇനി ഭൈരവയന്ത്രത്തിന്റെ മഹിമയെപ്പറ്റി വിവരിക്കാം. ആപദുദ്ധാരകമായ ഭൈരവയന്ത്രം ധരിച്ചാല്‍ ഭയം, അപമൃത്യു എന്നിവയുണ്ടാകുകയില്ല. സര്‍വ്വവിധ സമ്പത്തുകളും അഭീഷ്‌ടസിദ്ധികളും ഉണ്ടാകുന്നതാണ്. ഗ്രഹദോഷങ്ങളോ, ശത്രുപീഡകളോ ഉണ്ടാകുകയുമില്ല. ഭരണാധികാരികള്‍ക്ക് സകലവിധ വിജയങ്ങളും ഉണ്ടാകുന്നതാണ്. ആപത്തുകളെ ഇല്ലാതാക്കുന്നതിന് തന്ത്രവിധികളില്‍ ഏറ്റവും ശ്രേഷ്‌ഠമാണ് ഭൈരവയന്ത്രം. ആപത്തുകളില്‍നിന്ന് രക്ഷനേടാന്‍ ശ്രീ കാലഭൈരവദേവനെ ഭജിക്കുക. ശ്രീ കാലഭൈരവ മഹിമ വര്‍ണ്ണിച്ചാലും വര്‍ണ്ണിച്ചാലും തീരില്ല. സര്‍വ്വവിധ കാലദോഷങ്ങള്‍ക്കും ഭൂത, പ്രേത, ശത്രുദോഷങ്ങള്‍ക്കും ഭയം, ഉന്മാദം, അപസ്‌മാരം അലസത, ശ്രദ്ധക്കുറവ്, വ്യവഹാരദോഷം, ആയുര്‍ദോഷം, വിട്ടുമാറാത്ത രോഗങ്ങള്‍, വാസ്‌തുദോഷങ്ങള്‍ തുടങ്ങി ജാതിമതഭേദമന്യേ എല്ലാവരുടേയും പ്രശ്‌നങ്ങളും കാലഭൈരവപൂജയും വഴിപാടുകളും കൊണ്ടുമാറും കാലഭൈരവപൂജയാല്‍ സര്‍വ്വവിധ ആപത്തുകളും മാറ്റാം.

No comments:
Post a Comment