Saturday, June 11, 2016

പരിസ്ഥിതിയെ ഭാഗവതവും പറയുന്നു
_

ഭഗവാന്‍ ശ്രീകൃഷ്ണന്‍ മനുഷ്യകുലത്തിനെ പരിസ്ഥിതിയെപറ്റി ബോധവാന്‍ ശ്രമിച്ചിരുന്നു എന്നതിന്റെ നിരവധിതെളിവുകള്‍ ഭാഗവതത്തില്‍ വിവിധ ഭാഗങ്ങളിലായി കാണിച്ചുതരുന്നു. ഈ അവതാരലക്ഷ്യംതന്നെ വരുംകാലത്തെ ജനങ്ങളേയും പ്രകൃതിയെപറ്റി പഠിപ്പിക്കുകയായിരുന്നു. കാളീന്ദീതിരത്ത് കാളിയന്‍ എന്ന സര്‍പ്പം ഏവര്‍ക്കും കനത്ത ബുദ്ധിമുട്ടുകളാണ് വരുത്തിവച്ചിരുന്നത്.

ഗരുഡന്‍ വന്ന് കാളീന്ദിയിലെ മത്സ്യത്തിനെ തിന്നുതീര്‍ക്കുന്നത് സൗദരീ മഹര്‍ഷിവന്ന് തടയപ്പെട്ടു. അതോടെ അവിടെ മുഴുവന്‍ കാളിയന്റെ വിളയാട്ടമായി. ആ പ്രദേശത്തെ മുഴുവന്‍ വിഷമയമാക്കിത്തീര്‍ത്ത് ആരേയും അവിടെക്ക് അടുപ്പിക്കാതെയാക്കിത്തീര്‍ത്തു. നദീതീരത്തെ വൃക്ഷങ്ങള്‍ മുഴുവന്‍ കരിഞ്ഞുണങ്ങി.

അതിന്നാല്‍ അവിടെ മേഞ്ഞുനടന്നിരുന്ന പശുക്കള്‍ തുടങ്ങിയവയ്ക്ക് വെള്ളം കുടിക്കാനാവാതെയായിത്തീരുകയും തണല്‍ ഒട്ടും തന്നെയില്ലാതായി. ഇതൊന്നും അറിയാതെവന്ന് കാളീന്ദി നദിയിലെ വെള്ളം കുടിച്ചവചത്തു മലച്ചുവീണു. ആ പ്രദേശത്തെ മലീമസമാക്കുന്ന കാളിയന്റെ വിളയാട്ടത്തെപറ്റി അറിഞ്ഞകണ്ണന്‍ കാളിയന്റെ നെറുകയില്‍ കയറി നൃത്തംവച്ച് അവന്റെ ദമം ശമിപ്പിക്കുകയായിരുന്നു. തെറ്റുപറഞ്ഞ് ഭഗവാനോട്‌തോറ്റ കാളിയനെ ദൂരദിക്കിലേക്കയച്ച് കാളീന്ദിയെ രക്ഷിക്കുകയായിരുന്നു.

ഇക്കാലത്ത് നാം നമുക്കുചുറ്റുമുള്ള നദികളെ സംരക്ഷിക്കേണ്ട ചുമതല നമുക്കുതന്നെയാണ്. എന്നാല്‍ നാം ചെയ്യുന്നതങ്ങനെയല്ല അതിനെ നശിപ്പിക്കുന്ന വിധത്തിലാണ് പെരുമാറുന്നത.് നദീസംരക്ഷണാര്‍ത്ഥം ഒരു പ്രദേശത്തെ രക്ഷിക്കുവാന്‍ ഭഗവാന്‍ തുനിഞ്ഞിറങ്ങിയത്തന്നെ നമുക്കുപദേശിച്ചുതരുന്ന ഒന്നാന്തരം പാഠമാണ്. നദിമൂലം നാനാതരത്തിലുള്ള ഉപകാരമാണ് നമുക്കുണ്ടാകുനത്.

No comments:

Post a Comment