Wednesday, June 29, 2016

ഘണ്ടാകര്ണ്ണൻ

ദാരുകാസുരന്റെ പരാക്രമം ശല്യമായപ്പോള് എല്ലാവരുടേയും അഭ്യര്ത്ഥനപ്രകാരമാണ് പരമശിവന്റെ തൃക്കണ്ണില് നിന്നും ഭദ്രകാളിയുടെ അവതാരം ഉണ്ടായത്.അവതാരോദ്ദേശ്യം യഥാവിധി ഭഗവതി നിര്വ്വഹിച്ചു.ദാരികന്റെ അറുത്തശിരസുമായിഭദ്രകാളി നൃത്തമാടിക്കൊണ്ട് കൈലാസത്തിലേയ്ക്ക് നടകൊണ്ടു.ഭര്തൃ വിയോഗത്തില് മനംനൊന്ത് മനോദരി ശിവനെ പ്രസാദിപ്പിയ്ക്കുന്നതിന് കൈലാസത്തില് ചെന്നു. അപ്പോള് ഭഗവാന് സ്വന്തം ദേഹത്തിലെ വിയര്പ്പുതുള്ളി തുടച്ച് മനോദരിയ്ക്കു നല്കി.അതുമായി തിരിച്ചുപോരുമ്പോള് ദാരികന്റെ ശിരസുമായി വരുന്ന കാളീമാതാവിനെ കണ്ടിട്ട് സഹിച്ചില്ല.തന്റെ കൈവശം ഉണ്ടായിരുന്ന, ഭഗവാന് കൊടുത്ത വിയര്പ്പുതുള്ളികള് കാളിയുടെ ദേഹത്ത് തളിച്ചു. അത് വസൂരി ബീജങ്ങളായി പരിണമിച്ചു. ഭദ്രകാളി അപ്പോള്ത്തന്നെകുഴഞ്ഞുവീണു. മഹാദേവന് അത് ദിവ്യ ചക്ഷുസ്സിനാല് അറിഞ്ഞു. ഉടനെതന്നെ തന്റെ കര്ണ്ണ മലത്തില് നിന്ന് ഘണ്ടാകര്ണ്ണനെ സൃഷ്ടിച്ചു.തളര്ന്നു വീണുകിടക്കുന്ന ഭദ്രകാളിയുടെ സമീപത്ത് ഘണ്ടാകര്ണ്ണന്വന്നുചേര്ന്നു.ദേഹം മുഴുവന് വ്യാപിച്ച വസൂരിയെ മുഴുവന് നക്കിത്തുടച്ചു.സഹോദരനായതിന്നാല് മുഖത്ത് മാത്രം നക്കുന്നതിന് അനുവദിച്ചില്ല. ദേവിയുടെ മുഖത്ത് വസൂരിക്കല എപ്പോഴും നിലനില്ക്കുന്നു. മനോദരിയെ വസൂരിമാലയായി ഭഗവാന് തീര്ക്കുകയായിരുന്നു.മോക്ഷപ്രാപ്തിയ്ക്കായി ഘണ്ടാകര്ണ്ണന്മഹാദേവനെ ശരണം പ്രാപിച്ചപ്പോള് അദ്ദേഹം പറഞ്ഞു മോക്ഷത്തിന് മഹാവിഷ്ണുവിനെ കാണുകയാണ് വേണ്ടത്. ഭഗവാന് വിഷ്ണു ഒരിയ്ക്കല് കൈലാസത്തിലേയ്ക്ക് വരുന്നവഴി വഴിയ്ക്കുവച്ച് വിശ്രമത്തിനായി ബദര്യാശ്രമത്തില് ഇരുന്നു. അപ്പോഴാണ് ഘണ്ടാകര്ണ്ണന്മഹാവിഷ്ണുവിനെ വണങ്ങുന്നതിനായിഎത്തുന്നത്. ഭഗവാന്റെ അനുഗ്രഹം വേണ്ടവിധം ലഭിച്ചു. പലക്ഷേത്രങ്ങളിലും ഉപദേവതയായി ഘണ്ടാകര്ണ്ണനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. വസൂരിനാശകനായാണ്ഘണ്ടാകര്ണ്ണനെ ആരാധിയ്ക്കുന്നത്. മനോദരിയുടെ പ്രതിഷ്ഠ കൊടുങ്ങല്ലൂരില് ഉണ്ട്.

No comments:

Post a Comment