കാശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. പ്രകൃതിനിര്‍മ്മിതമായ ഈ ഗുഹാക്ഷേത്രത്തില്‍ സ്വയം ഭൂവായി ഉണ്ടാകുന്ന ഹിമലിംഗദര്‍ശത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിശ്വാസികളെത്താറുണ്ട്. പരമശിവന്‍ അമരനായതിന്റെ രഹസ്യമന്ത്രം പാര്‍വ്വതിദേവിക്ക് ഉപദേശിച്ച് കൊടുത്തത് അമര്‍നാഥ് ഗുഹയില്‍ വെച്ചാണത്രേ. ഈ ഗുഹയില്‍ സ്വയംഭൂവായി പ്രത്യക്ഷപ്പെടുന്ന ഹിമലിംഗം ദര്‍ശനം നടത്തുന്നവര്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും മോക്ഷപ്രാപ്തിയും കൈവരുമെന്നാണ് വിശ്വാസം. വൈതരണികള്‍ താണ്ടി ഇവിടെ എത്തുന്നവരുടെ എല്ലാ പ്രാര്‍ത്ഥനകളും സഫലമാകാനായി, ചോദിക്കുന്ന വരം നല്‍കി അനുഗ്രഹിക്കുന്ന പ്രസന്നമൂര്‍ത്തിയായി ദിവ്യതേജസ്സായി അമര്‍നാഥന്‍ ഈ ഗുഹയില്‍ നിലകൊള്ളുന്നു. ശ്രാവണമാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ രൂപപ്പെടുന്ന ഹിമലിംഗം പൗര്‍ണ്ണമി നാളില്‍ പൂര്‍ണ്ണ രൂപത്തിലെത്തുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന പൂര്‍ണ്ണരൂപത്തിലുള്ള ഹിമലിംഗത്തിന് ആറടിയില്‍ കൂടുതല്‍ ഉയരം കാണും. കൃഷ്ണപക്ഷാരംഭത്തോടെ ലിംഗത്തിലെ ഹിമം ഉരുകാന്‍ തുടങ്ങുന്നു. അമാവാസി ദിവസം ഹിമലിംഗം പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്നു. ദേവന്‍മാരുടെ അപേക്ഷ പ്രകാരം ശ്രാവണമാസത്തിലെ പൗര്‍ണ്ണമിനാള്‍ മുതല്‍ അമാവാസിവരെ മഹാദേവന്‍ ഈ ഗുഹയില്‍ ലിംഗരൂപേണ പ്രത്യക്ഷപ്പെട്ട് ദര്‍ശനം നടത്തുന്നവരെ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. ശിവലിംഗത്തിന് പുറമെ ഗുഹയ്ക്കകത്ത് പാര്‍വ്വതിയുടെയും ഗണപതിയുടെയും ഹിമരൂപങ്ങളും പ്രത്യക്ഷ്യമാവാറുണ്ട്. ശ്രാവണമാസത്തില്‍ മാത്രം നടക്കുന്ന അത്ഭുതപ്രതിഭാസമാണിത്.
രണ്ടുമാസത്തോളം പ്രത്യക്ഷമാകുന്ന ഹിമലിംഗം ദര്‍ശിച്ച് അനുഗ്രഹം നേടാനായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. ഭാരതത്തിലെ സന്യാസി ശ്രേഷ്ഠന്മാരും പ്രധാനപ്പെട്ട ആചാര്യന്മാരും ഈ ഗുഹയില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. സ്വാമി വിവേകാനന്ദന്‍ അമര്‍നാഥ് ദര്‍ശനം നടത്തിയതിനെ കുറിച്ച് ദി കംപ്ലീറ്റ് വര്‍ക്ക്‌സ് ഓഫ് വിവേകാനന്ദ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ''അമര്‍നാഥിലെ സൂചിപോലെ കുത്തുന്ന തണുപ്പില്‍ വെറും കൗപീനം മാത്രം ധരിച്ച് മേലാസകലം ഭസ്മം പൂശിയാണ് ഞാന്‍ ഗുഹയ്ക്കുള്ളില്‍ കടന്നത്. ചൂടും തണുപ്പും അറിഞ്ഞില്ല. അമര്‍നാഥ് ദര്‍ശനം കഴിഞ്ഞപ്പോള്‍ മരവിക്കുന്ന തണുപ്പ് വീണ്ടും എനിയ്ക്കനുഭവപ്പെട്ടു.'' തീര്‍ത്ഥാടനകാലം കഴിഞ്ഞാല്‍ ഈ പര്‍വ്വതം മുഴുവനും സഞ്ചാരയോഗ്യമല്ലാതെ ഹിമം മൂടി കിടക്കുന്നു. കാശ്മീരിലെ തീവ്രവാദി പ്രശ്‌നങ്ങള്‍ കാരണം പലപ്പോഴും അമര്‍നാഥ് തീര്‍ത്ഥാടനം നിര്‍ത്തി വെയ്ക്കാറുണ്ട്. 1991 മുതല്‍ 1996 വരെ തുടര്‍ച്ചയായി 5 വര്‍ഷം തീര്‍ത്ഥാടനം നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ ജമ്മുകാശ്മീര്‍ ഗവണ്‍മെന്റ് എല്ലാ കൊല്ലവും ജൂലൈ- ആഗസ്ത് മാസങ്ങളില്‍ യാത്രയ്ക്ക് അനുമതി നല്‍കുന്നുണ്ട്. കൊല്ലത്തില്‍ മുപ്പതോ നാല്‍പ്പതോ ദിവസങ്ങള്‍ മാത്രമെ അമര്‍നാഥ് ദര്‍ശനം ലഭ്യമാകൂ. ആ ദിവസങ്ങളില്‍ മാത്രം ദര്‍ശനം നടത്താനെ ഗവണ്‍മെന്റിന്റെ അനുവാദം കിട്ടുകയുള്ളു. പട്ടാളത്തിന്റെ നേതൃത്വത്തില്‍ വളരെ വിപുലമായ അതികര്‍ശനമായ സെക്യൂരിറ്റിയോടെയാണ് തീര്‍ത്ഥാടനം അനുവദിക്കുന്നത്. തീര്‍ത്ഥാടകരുടെ സുരക്ഷ പൂര്‍ണ്ണമായും പട്ടാളത്തിന്റെ വരുതിയിലാണ്.
വിവിധ ദൃശ്യമാധ്യമങ്ങളിലൂടെ നമ്മള്‍ മനസ്സിലാക്കിയ അമര്‍നാഥ് ക്ഷേത്രത്തെ പറ്റി ഈ വിവരണം വായിക്കുമ്പോള്‍ ഒരു മാത്ര നമ്മളും അവിടെ എത്തി പറ്റിയ പ്രതീതി അല്ലെ.. വളരെ മനോഹരമായി എഴുതിയിരിക്കുന്ന ഈ യാത്രാവിവരണം എഴുതി തയാറാക്കിയ ലേഖിക അമര്‍നാഥ് ഉള്‍പെടെ ഭാരതത്തിലെ അനേകം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശ്രീമതി വത്സല മോഹന്‍ രചിച്ച യാത്രാകുറിപ്പുകളില്‍ ഒന്നാണ് ഈ വിവരണം..

No comments:
Post a Comment