ഓരോ മാസത്തിലേയും പൗർണ്ണമി ദിവസം വീട്ടിൽ നിലവിളക്കുകത്തിച്ചു പ്രാർത്ഥിച്ചാൽ മികച്ച ഫലങ്ങളുണ്ടാവുെമന്നാണ് നമ്മുടെ പൂർവ്വികർ പറഞ്ഞുവച്ചിട്ടുള്ളത്. മാത്രമല്ല ഓരോ മാസത്തിലും ഓരോരോ ഫലങ്ങളാണ് പറഞ്ഞിട്ടുള്ളത്. അതു പ്രകാരം മേടമാസത്തിലെ പൗർണ്ണമിയിൽ വിളക്കുകത്തിച്ചു പ്രാർത്ഥിച്ചാൽ ധാന്യവർദ്ധനയുണ്ടാവും. ഇടവമാസത്തിലെ പൗർണ്ണമിയിൽ വിളക്കു കത്തിച്ചു പ്രാർത്ഥിച്ചാൽ വിവാഹ ചർച്ചകൾ ശുഭപര്യവസാനിയായി മനഃസമാധാനമുണ്ടാവും. മിഥുനത്തിലെ പൗർണ്ണമിയിൽ നിലവിളക്കുകത്തിച്ചു പ്രാർത്ഥിച്ചാൽ പുത്രഭാഗ്യമുണ്ടാവും. കന്നിമാസത്തിലെ പൗർണ്ണമിയിൽ നിലവിളക്കുകത്തിച്ചു പ്രാർത്ഥിച്ചാൽ പശുക്കളിൽ നിന്ന് മേന്മയും അവയുടെ വർദ്ധനയും ഫലം. തുലാമാസത്തിലെ പൗർണ്ണമിയിൽ നിലവിളക്കുകത്തിച്ചു പ്രാർത്ഥിച്ചാൽവിശപ്പും രോഗങ്ങളും വിട്ടൊഴിയും. വൃശ്ചികമാസത്തിലെ പൗർണ്ണമിയിൽ നിലവിളക്കുകത്തിച്ചു പ്രാർത്ഥിച്ചാൽ സ്ഥായിയായ കീർത്തിയുണ്ടാകും. ധനുമാസത്തിലെ പൗർണ്ണമിയിൽ നിലവിളക്കുകത്തിച്ചു പ്രാർത്ഥിച്ചാൽ ആരോഗ്യവർദ്ധനയുണ്ടാകും. കുംഭമാസത്തിലെ പൗർണ്ണമിനാളിൽ നിലവിളക്കുകത്തിച്ചു പ്രാർത്ഥിച്ചാൽ ദുഃഖദുരിതങ്ങളകന്ന് ആഹ്ളാദം വർദ്ധിക്കും
No comments:
Post a Comment