Monday, June 27, 2016

വിഘ്‌നേശ്വരകോപമകറ്റി വിജയം നേടാം

പത്മാസനസ്‌ഥനായ ബ്രഹ്‌മദേവനും കൈലാസനാഥനായ ശ്രീപരമേശ്വരനും ഒത്തുചേര്‍ന്ന്‌ ഗജമുഖഭഗവാനെ സമസ്‌തഗണാധീശ്വരനായി വാഴിച്ചതിനാല്‍ അദ്ദേഹത്തിന്‌ ഗണപതി എന്ന നാമം സിദ്ധിച്ചു. ആ തിരുനാമത്തെ ചിലര്‍ ഗണേശനെന്നും മറ്റു ചിലര്‍ ഗണേശ്വരനെന്നും വേറെ ചിലര്‍ ഗണാധ്യക്ഷനെന്നും പാടിപ്പുകഴ്‌ത്തി.വേദങ്ങളില്‍ മഹാഗണപതിയുടെ എട്ട്‌ തിരുനാമങ്ങള്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌. അവയില്‍ ഏറ്റവും പ്രാധാന്യമേറിയ തിരുനാമമാണ്‌ 'ഏകദന്തന്‍' എന്നത്‌. ഗണേശന്‍, ഏകദന്തന്‍, ഹേരംബന്‍, വിഘ്‌നനായകന്‍, ലംബോദരന്‍, ശൂര്‍പ്പകര്‍ണന്‍, ഗജവക്‌ത്രന്‍, ഗുഹാഗ്രജന്‍ എന്നിവയാണ്‌ ഗണേശ്വരന്റെ വേദപ്രശസ്‌തിയാര്‍ജ്‌ജിച്ചിട്ടുള്ള എട്ടു തിരുനാമമന്ത്രങ്ങള്‍.ബ്രഹ്‌മദേവനും മഹേശ്വരനും ഗജമുഖഭഗവാനെ വിഘ്‌നനാശകനായി ഭവിക്കട്ടെ എന്നനുഗ്രഹിച്ചു. വിഘ്‌നരാജന്‌ ആരോടെങ്കിലും വിരോധം തോന്നിയാല്‍ അദ്ദേഹം അവരെ വക്രബുദ്ധിയോടെ വീക്ഷിക്കും. ആ വീക്ഷണത്തിനിരയാകുന്ന മനുഷ്യര്‍ ദു:സ്വപ്‌നങ്ങളും ദു:ശ്ശകുനങ്ങളും കാണുകയും എന്തെന്നില്ലാത്ത ഭീതികള്‍ക്ക്‌ വശംവദരായിത്തീരുകയും ചെയ്യുന്നു.

ചുവന്നവസ്‌ത്രങ്ങള്‍ ധരിച്ചുകൊണ്ട്‌ ആരെങ്കിലും സമീപത്ത്‌ നില്‌ക്കുന്നതുപോലെയും, സിംഹത്തിന്റെയോ കഴുതയുടെയോ പുറത്ത്‌ സഞ്ചരിക്കുന്നതുപോലെയും ഉള്ള അശുഭകരങ്ങളായ സ്വപ്‌നങ്ങള്‍ കാണും. ഭഗവാന്റെ കോപം അകപ്പെട്ടിരിക്കുന്നിടത്തോളം കാലം ദു:സ്വപ്‌നങ്ങളും ദുശ്ശകുനങ്ങളും വിഘ്‌നങ്ങളും അവരെ പിന്‍തുടര്‍ന്ന്‌ വേട്ടയാടിക്കൊണ്ടേയിരിക്കും. അങ്ങനെയുള്ളവര്‍ക്ക്‌ ചിത്തഭ്രമം ഉണ്ടാകാനും സാദ്ധ്യത ഏറെയുണ്ട്‌. ചിന്താക്കുഴപ്പങ്ങളും സൈ്വരക്കുറവുമുണ്ടായിരിക്കും. ഒരു കാര്യത്തിലും വിജയം കൈവരിക്കുവാന്‍ സാധിക്കുകയില്ല. പുണ്യസ്‌ഥലങ്ങളില്‍ പോയാല്‍പോലും മന:ശ്ശാന്തി കിട്ടുകയില്ല. എവിടെചെ്െന്നാലും അവഗണനമാത്രം. അധികാരം നഷ്‌ടപ്പെടും. മനുഷ്യന്റെ എല്ലാ ദുരിതങ്ങള്‍ക്കും ദു:ഖത്തിനും കാരണം വിഘ്‌നേശ്വരകോപം ഒന്നുമാത്രം!പരമജ്‌ഞാനികളോ പണ്ഡിതന്മാരോ ആരുമായിക്കൊള്ളട്ടെ; വിഘ്‌നേശ്വരകോപമുണ്ടായാല്‍ തങ്ങളുടെ പാണ്ഡിത്യംകൊണ്ടോ ജ്‌ഞാനംകൊണ്ടോ അവര്‍ക്ക്‌ യാതൊരു പ്രയോജനവുമില്ല. ഒരു വിദ്വല്‍സഭയിലും അവര്‍ക്ക്‌ ശോഭിക്കുവാന്‍ കഴിയുകയില്ല. കേവലം വിഡ്‌ഢികളുടെ മുന്നില്‍പ്പോലും അവര്‍ക്ക്‌ പരാജയം സംഭവിക്കും. ഒപ്പംതന്നെ നാണക്കേടും.

വിഘ്‌നേശ്വരകോപത്തിന്‌ ഇരയാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ തങ്ങളുടെ വിദ്യാഭ്യാസം പൂര്‍ണ്ണമാക്കുവാന്‍ കഴിയുകയില്ല. പഠിച്ചതൊന്നും ഓര്‍ക്കാനോ എഴുതാനോ സാദ്ധ്യമല്ല. പരാജയഭീതി നിഴല്‍പോലെ പിന്‍തുടരും. വ്യാപരികള്‍ക്ക്‌ അവരുടെ തൊഴിലില്‍ ലാഭം നേടാന്‍ സാദ്ധ്യമല്ല. വ്യാപാരാഭിവൃദ്ധിയും ഉണ്ടാവുകയില്ല.കൃഷിക്കാരന്‍വിഘ്‌നേശ്വരകോപത്തിനടിമപ്പെട്ടാല്‍ വര്‍ഷക്കെടുതികളാലും കീടങ്ങള്‍മൂലവും വിളവ്‌ നശിക്കാന്‍ തുടങ്ങും. അതുമൂലം ദാരിദ്ര്യവും ദ്രവ്യനാശവും അനുഭവപ്പെടും.കന്യകമാരുടെ നേര്‍ക്കാണ്‌ ഗണേശകോപം ഉണ്ടാകുന്നതെങ്കില്‍ അവര്‍ക്ക്‌ മംഗല്യയോഗം തടസ്സപ്പെട്ട്‌ സദാ ദു:ഖിക്കേണ്ടിവരും.വിവാഹിതകളുടെ കാര്യമാണെങ്കില്‍ അവര്‍ക്ക്‌ സന്താനസൗഭാഗ്യമുണ്ടാവുകയില്ല. അവരുടെ ദാമ്പത്യബന്ധം സുഖകരമായിരിക്കുകയില്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ എന്നും കലഹിക്കും. പിരിഞ്ഞ്‌ താമസിക്കുകയും ചെയ്യും.ഭഗവാന്റെ കോപത്തിനിരയായി പീഡനങ്ങളനുഭവിക്കുന്ന മനുഷ്യര്‍ യഥാവിധി പ്രായശ്‌ചിത്തകര്‍മ്മങ്ങളനുഷ്‌ഠിച്ച്‌ വിഘ്‌നരാജനെ സംതൃപ്‌തനാക്കി വരപ്രസാദം നേടി തങ്ങളുടെ വിഘ്‌നങ്ങളെല്ലാം അകറ്റണം. വിഘ്‌നരാജകോപമകന്നാല്‍ സര്‍വൈ്ൈശ്വര്യങ്ങളും കൈവരും. സംശയത്തിന്‌ പ്രസ്‌കതിയേയില്ല. പരിഹാരമില്ലാത്ത പ്രശ്‌നങ്ങള്‍ ഇല്ലലേ്ലാ?

ഗണേശഭഗവാന്റെ എട്ടുതിരുനാമമന്ത്രങ്ങള്‍ സര്‍വ്വമംഗളപ്രദായകങ്ങളും സര്‍വ്വദുരിതസങ്കടനിവാരണങ്ങളുമാണ്‌. ഭഗവാന്‍ ഗണേശന്റെ പരമപ്രധാനമായ നാമാഷ്‌ടകസ്‌തോത്രം ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഭക്‌തിപുരസ്സരം ഉരുവിട്ടാല്‍ തീര്‍ച്ചയായും സര്‍വ്വവിഘ്‌നങ്ങളും അകന്നുപോകുമെന്ന കാര്യത്തില്‍ ഒട്ടുംതന്നെ സംശയം വേണ്ടാ. സന്ധ്യാവേളയില്‍ ഗണേശ്വരനാമാഷ്‌ടകസ്‌തോത്രം പതിവായി ജപിക്കുന്ന ഭക്‌തന്മാര്‍ക്ക്‌ സര്‍വ്വ ഐശ്വര്യങ്ങളും സര്‍വ്വവിജയങ്ങളും കരഗതമാകുന്നതാണ്‌.

No comments:

Post a Comment