Monday, June 20, 2016

പ്രചോദനകഥകള്‍,


ഒരു ദരിദ്ര ബ്രാഹ്മണന് ധനികനായ ഒരു വ്യാപാരി ശിക്ഷ്യനായിട്ടുണ്ടായിരുന്നു . ധനികനാണെങ്കിലും ശിക്ഷ്യന്‍ വളരെ പിശുക്കനുമായിരുന്നു.എങ്കിലും ഗുരുവിന്റെ അടുത്ത അയാള്‍ വളരെ ഭക്തിയോടും ഭവ്യതയോടും പെരുമാറിയിരുന്നു.ഒരു ദിവസം ബ്രാഹ്മണന്‍ തന്റെ നിത്യപാരായണത്തിനുള്ള പുസ്തകങ്ങള്‍ ഒരു പട്ടില്‍ പോതിഞ്ഞുവെച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നി.ഒരു കഷ്ണം പട്ടുശീലക്കുവേണ്ടി അദ്ദേഹം ശിക്ഷ്യന്റെ വ്യാപാരസ്തലത്ത് ചെന്നു.ശിക്ഷ്യനായ വ്യാപാരി അദ്ദേഹത്തെ ഭക്തിയോടെ സ്വീകരിച്ച് , വരുവാനുള്ള കാരണമെന്താണെന്ന് അന്വേഷിച്ചു.ഗുരു ,തന്റെ പുസ്തകങ്ങള്‍ പോതിഞ്ഞുവെക്കുവാന്‍ ഒരു കഷ്ണം പട്ട് കിട്ടിയാല്‍ കൊള്ളമെന്നുള്ള തന്റെ ആവശ്യം അറിയിച്ചു.വ്യാപാരി അറിയിച്ചു "അയ്യോ കഷ്ടം ! രണ്ടു മണിക്കൂര്‍ മുംബ് അങ്ങ് വന്നിരുന്നെങ്കില്‍ വിഷമം കൂടാതെ ഞാനത് തരുമായിരുന്നു.ഇപ്പോള്‍ ഇവിടെ പട്ടുതുണികള്‍ ഒന്നുമില്ലാത്തതിനാല്‍ വളരെ വ്യസനിക്കുന്നു...എങ്കിലും അങ്ങയുടെ ആവശ്യം ഞാന്‍ മനസ്സില്‍ വെക്കാം.ഇടയ്ക്കിടക്ക് ഒന്ന് ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യുക".ബ്രാഹ്മണന്‍ ഇത് കേട്ട് നിരാശനായി മടങ്ങിപ്പോയി.
ഈ സംഭാഷണം അകത്തുനിന്ന് വ്യാപാരിയുടെ ഭാര്യ കേട്ടിരുന്നു.അവര്‍ ആളെ അയച്ച് ആ ബ്രാഹ്മണനെ വരുത്തി കാര്യം ആരാഞ്ഞു.ബ്രാഹ്മണന്‍ പറഞ്ഞു.."എനിക്ക് എന്റെ പുസ്തകങ്ങള്‍ പൊതിഞ്ഞ് വെക്കാന്‍ ഒരു കഷ്ണം സില്‍ക്ക് വേണമെന്നുണ്ടായിരുന്നു...അത് തല്‍ക്കാലം ഇവിടെ ഇല്ലന്നാണ്‌ അദ്ദേഹം പറഞ്ഞത്" .അത് കേട്ട് ആ സ്ത്രീ പറഞ്ഞു ..'ഗുരോ ,അങ്ങ് നാളെ രാവിലെ വരൂ ..അങ്ങേയ്ക്ക് വേണ്ടത്ര സില്‍ക്ക് തുണി തീര്‍ച്ചയായും കിട്ടും '.അത് കേട്ട് ഗുരു മടങ്ങിപോയി .വ്യാപാരി കടപൂട്ടി വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോദിച്ചു.."കട അടച്ചുവോ ? എനിക്ക് രണ്ടു സില്‍ക്ക് മുണ്ട് വേണ്ടിയിരുന്നു "..വ്യാപാരി പറഞ്ഞു : 'എന്താണ് ധൃതി ? നാളെ രാവിലെ കടതുറക്കുമ്പോള്‍ ഏറ്റവും നല്ല സില്‍ക്ക്തുണി കൊണ്ടുവരാമല്ലോ ".ഭാര്യ പറഞ്ഞു .'അത് പറ്റില്ല എനിക്ക് ഇപ്പോള്‍ത്തന്നെ വേണം...വേഗം പോയി കടതുറന്ന് ഏറ്റവും നല്ല സില്‍ക്ക് രണ്ടെണ്ണം എടുതുകൊണ്ടുവരൂ ".വ്യാപാരി എന്ത് ചെയ്യും ?...എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാവുന്ന 'ഗുരുവല്ല ' ഇത്....ഈ ഗുരുവിന്റെ ,ഗൃഹനായികയുടെ ആജ്ഞ അനുസരിച്ചില്ലെങ്കില്‍ വീട്ടില്‍ സമാധാനമുണ്ടാകുകയില്ല.. അവസാനം വ്യാപാരി രാത്രിതന്നെ സന്തോഷത്തോടെ പോയി കടതുറന്ന്‍ രണ്ടു നല്ല സില്‍ക്ക് കൊണ്ടുവന്ന് ഭാര്യക്ക് കൊടുത്തു .അടുത്തദിവസം രാവിലെ ആ നല്ല സ്ത്രീ ആ രണ്ടു സില്‍ക്ക് തുണികളും ,"ഇനി അങ്ങയ്ക്ക് വല്ലതും ആവശ്യമുണ്ടെങ്കില്‍ എന്നോട് ചോദിച്ചാല്‍ മതി " എന്ന ഒരു സന്ദേശത്തോടുകൂടി ഗുരുവിനു കൊടുത്തയ്ക്കുകയും ചെയ്തു.

മഹാമായയുടെ ശക്തിയെപ്പറ്റി വിവരിക്കുമ്പോള്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞ ഒരു കഥയാണിത് ...ലോകത്തില്‍ സാധാരണ കണ്ടുവരുന്ന ഒരു സംഭവമാണിത് ..സ്വന്തം ആദ്ധ്യാത്മികഗുരു വന്നു എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ക്കൂടി ,അത് അസത്യം പറഞ്ഞിട്ടായാല്‍പോലും ഒഴിവാക്കുന്നു..സ്വന്തം ഭാര്യയുടെ അടുത്ത ചെല്ലുമ്പോള്‍ ഏറ്റവും അനുസരണയുള്ള ഒരാളായിത്തീരുന്നു ..ഇതാണ് സ്ത്രീകളുടെ ശക്തി...സ്വന്തം ഭര്‍ത്താവിനുള്ള എല്ലാ ദോഷങ്ങളെയും പരിഹരിച്ച് നല്ല നിലക്ക് കൊണ്ടുവരുവാന്‍ ഒരു നല്ല പത്നിക്ക് കഴിയണം...ഗൃഹജീവിതത്തില്‍ തങ്ങള്‍ക്കുള്ള ഉത്തരവാദിത്വങ്ങളെയും കടമകളെയും പറ്റി ഗൃഹണികള്‍ക്ക് ശരിയായ ബോധ്യം ഉണ്ടാകണം...അങ്ങനെ പതിയും പത്നിയും ഒന്നിച്ചു സഹകരിച്ചുപോകുന്ന ഒരു ഗൃഹസ്ഥജീവിതത്തിലെ ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂ ...

No comments:

Post a Comment