Monday, August 22, 2016

ശ്രീ ലളിതാ സഹസ്രനാമം 250-300

251) ചിന്മയീ = ശുദ്ധബോധസ്വരൂപിണിയായ ദേവീ

252) പരമാനന്ദാ = പരമാനന്ദദായിനിയായ ദേവീ

253) വിജ്ഞാനഘനരൂപിണീ = പരമമായ വിജ്ഞാനസാരം രൂപം കൊണ്ട ദേവീ അവിടുത്തേക്ക് നമസ്ക്കാരം

254) ധ്യാനധ്യാതൃധ്യേയരൂപാ = ധ്യാനം, ധ്യാനിക്കുന്ന ആള്‍, ധ്യാനിക്കപ്പെടുന്ന വസ്തു എന്നീ മൂന്നും ആയ ദേവീ. സകലചരാചരങ്ങളിലും ദേവീപ്രഭാവമുണ്ടെന്ന് സാരം

255) ധര്‍മ്മാധര്‍മ്മവിവര്‍ജ്ജിതാ = ധര്‍മ്മ അധര്‍മ്മങ്ങള്‍ക്ക് അതീതയായ ദേവിക്ക് നമസ്ക്കാരം

256) വിശ്വരൂപാ = പ്രപഞ്ചം തന്നെ രൂപമായിട്ടുള്ള ദേവീ, പ്രപഞ്ചസ്വരൂപിണീ

257) ജാഗിരിണീ = ഉണര്‍ന്നിരിക്കുന്ന അവസ്ഥയിലുള്ള ജീവനായി കുടികൊള്ളുന്ന ദേവീ (ജാഗ്രദ് അവസ്ഥയിലെ ജീവനാണ് വിശ്വന്‍)

258) സ്വപന്തീ = സ്വപ്നാവസ്ഥയില്‍ ജീവനായി കുടികൊള്ളുന്ന ദേവീ

259) തൈജസാത്മികാ = മേല്‍പ്പറഞ്ഞ പ്രകാരം തൈജസാവസ്ഥയിലെ ആത്മാവായി എന്നില്‍ കുടികൊള്ളുന്ന ദേവീ (സ്വപ്നാവസ്ഥയിലെ ജീവനാണ് തൈജസന്‍)

260) സുപ്താ = ഗാഢനിദ്ര എന്ന അവസ്ഥയിലും ജീവനായി കുടികൊള്ളുന്ന ദേവീ

261) പ്രാജ്ഞാത്മികാ = നിദ്രാവസ്ഥയില്‍ നമ്മുടെ ശരീരത്തില്‍ കുടികൊള്ളുന്ന പ്രാജ്ഞന്‍ എന്ന ജീവനായിട്ടുള്ള ദേവീ

262) തുര്യാ = തുരീയമായ അവസ്ഥയിലെ ജീവനായ ദേവീ (ജാഗ്രത് സ്വപ്ന സുഷുപ്തി അവസ്ഥയ്ക്ക് അപ്പുറമുള്ള സമാധിയോഗത്താല്‍ അനുഭവപ്പെടുന്ന അവസ്ഥയാണ് തുരീയം)

263) സര്‍വ്വാവസ്ഥാ വിവര്‍ജ്ജിതാ = മേല്‍പ്പറഞ്ഞ എല്ലാ അവസ്ഥകളെയും അതിജീവിച്ച കഴിവുള്ള ദേവീ

264) സൃഷ്ടികര്‍ത്രീ = സൃഷ്ടികര്‍ത്താവായി വിളങ്ങുന്ന ദേവീ

265) ബ്രഹ്മരൂപാ = സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ രൂപത്തിലുള്ള ദേവീ

266) ഗോപ്​ത്രീ = ലോകരക്ഷ ചെയ്യുന്ന ദേവീ 

267) ഗോവിന്ദരൂപിണീ = ലോകരക്ഷ ചെയ്യുന്ന മഹാവിഷ്ണുവിന്റെ രൂപത്തില്‍ വിളങ്ങുന്ന ദേവീ അവിടുത്തേക്ക് നമസ്ക്കാരം

268) സംഹാരിണീ = ജഗത്തിനെ സംഹരിക്കുന്നതിന് കഴിവുള്ള ദേവീ

269) രുദ്രരൂപാ = സംഹാരത്തിന്റെ ദേവനായിട്ടുള്ള രുദ്രന്റെ രൂപത്തില്‍ വിളങ്ങുന്ന ദേവീ

270) തിരോധാനകരി = പ്രപഞ്ചവസ്തുകളെ സൃഷ്ടിക്കുകയും അവയെ ഈ ലോകത്തില്‍ നിന്ന് അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന ദേവീ

271) ഈശ്വരീ = സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ ഈശ്വരിയായ ദേവിക്കു നമസ്ക്കാരം

272) സദാശിവാ = പ്രളയത്തില്‍ തിരോഭവിച്ച പ്രപഞ്ചത്തെ വീണ്ടും സൃഷ്ടിയുടെ ആരംഭത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന സദാശിവരൂപിണിയായ ദേവീ

273) അനുഗ്രഹദാ = അനുഗ്രഹം നല്‍കുന്ന ദേവീ

274) പഞ്ചകൃത്യപരായണാ = സൃഷ്ടി,സ്ഥിതി,സംഹാരം,തിരോധാനം, അനുഗ്രഹം എന്നിങ്ങനെയുള്ള അഞ്ചു കൃത്യങ്ങള്‍ അനുഷ്ടിക്കുന്ന ദേവീ

275) ഭാനുമണ്ഡലമധ്യസ്ഥാ = സൂര്യമണ്ഡലത്തിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ

276) ഭൈരവീ = ഭൈരവ(പരമശിവന്റെ)പത്നിയായ ദേവീ

277) ഭഗമാലിനീ = ഐശ്വര്യമാകുന്ന മാലയണിഞ്ഞ ദേവീ

278) പത്മാസനാ = താമരപ്പൂവിലിരിക്കുന്ന ദേവീ (സഹസ്രാരപത്മ സൂചന)

279) ഭഗവതീ = സകലവിദ്യകളും അറിയുന്ന ദേവീ

280) പദ്മനാഭസഹോദരീ = പദ്മനാഭന്റെ സഹോദരിയായി വിളങ്ങുന്ന ദേവിക്ക് നമസ്ക്കാരം (ധര്‍മ്മം രണ്ട് രൂപത്തില്‍ അവതരിച്ചു. ധര്‍മ്മവും ധര്‍മ്മിയും. പുരുഷരൂപത്തിലുള്ള ധര്‍മ്മം വിഷ്ണുവും സ്ത്രീരൂപത്തിലുള്ള ധര്‍മ്മി ദേവിയും )

281) ഉന്​മേഷനിമിഷോത്പന്നവിപന്നഭുവനാവലീ = കണ്ണുകള്‍ അടക്കുകയും തുറക്കുകയും ചെയ്യുമ്പോള്‍ ലോകപരമ്പരകള്‍ ഉണ്ടാകുകയും ലയിക്കുകയും ചെയ്യുന്ന വിധം മായകള്‍ കാട്ടുന്ന ദേവീ 

282) സഹസ്രശീര്‍ഷവദനാ = ആയിരം ശീര്‍ഷങ്ങളും മുഖങ്ങളുമുള്ള ദേവീ

283) സഹസ്രാക്ഷീ = ആയിരം കണ്ണുകളുള്ള ദേവീ

284) സഹസ്രപാത് = ആയിരം പാദങ്ങളുള്ള ദേവീ അവിടുത്തേക്ക് നമസ്ക്കാരം
മേല്‍ മൂന്ന് നാമങ്ങളും ദേവിയുടെ മഹിമ വ്യക്തമാക്കുന്നു. ഈ ലോകത്തെ സകല വസ്തുക്കളും ദേവി തന്നെയാണെന്ന് വ്യംഗ്യം. സകല ചരാചരങ്ങളും ദേവി തന്നെ. എല്ലായിടത്തും ദേവിയുടെ കണ്ണെത്തുന്നു. എല്ലായിടത്തും ദേവിയുടെ സാന്നിദ്ധ്യമുണ്ടെന്ന് കൂടി ശ്ലോകസാരം.

285) ആ ബ്രഹ്മകീടജനനീ = സൂക്ഷ്മാണു മുതല്‍ സൃഷ്ടി ദേവനായ ബ്രഹ്മാവു വരെയുള്ളവരുടെ അമ്മയായിട്ടുള്ള ദേവീ

286) വര്‍ണ്ണാശ്രമവിധായിനീ = ഓരോ വ്യക്തിയുടേയും ജീവിതചര്യകളും അവന്‍ നിര്‍ബന്ധമായും അനുഷ്ടിക്കേണ്ട ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം തുടങ്ങിയ ആശ്രമങ്ങളേയും സൃഷ്ടിച്ച ദേവീ

287) നിജാത്മാരൂപനിഗമാ = ആരുടെ ആജ്ഞ പ്രതിപാദിക്കപ്പെടുന്നതാണോ വേദങ്ങള്‍ , അപ്രകാരത്തിലുള്ള ദേവീ

288) പുണ്യാപുണ്യഫലപ്രദാ = പുണ്യത്തിനും പാപത്തിനും അതിന്റേതായ ഫലങ്ങള്‍ നല്‍കുന്ന ദേവീ, അവിടുത്തേക്ക് നമസ്ക്കാരം


289) ശ്രുതിസീമന്തസിന്ദൂരീകൃതപാദാംബ്ജധൂലികാ = വേദങ്ങളാകുന്ന ദേവതമാര്‍ സിന്ദൂരമണിയുന്നത് ആരുടെ പാദങ്ങളാകുന്ന താമരയിലെ പൊടികളാകുന്നുവോ, അങ്ങനെയുള്ള ദേവീ

290) സകലാഗമസന്ദോഹശുക്തിസംപുടമൌക്തികാ = ശാസ്ത്രങ്ങളെല്ലാം ചേര്‍ത്തുണ്ടാക്കിയ ചിപ്പിയില്‍ തന്റെ നാസാഭരണമായ മുത്ത് നിക്ഷേപിച്ചിരിക്കുന്ന ദേവിക്ക് നമസ്ക്കാരം

291) പുരുഷാര്‍ത്ഥപ്രദാ = ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളായ പുരുഷാര്‍ത്ഥങ്ങളെ പ്രദാനം ചെയ്യുന്ന ദേവീ

292) പൂര്‍ണ്ണാ = യാതൊരു കുറവുകളും ഇല്ലാത്ത, സര്‍വ്വതിന്റേയും വിളനിലമായ ദേവീ

293) ഭോഗിനീ = സര്‍വ്വസുഖങ്ങളും പ്രദാനം ചെയ്യുന്ന ദേവീ

294) ഭുവനേശ്വരീ = ഈ ഭുവനത്തിന്റെ അധിപതിയായ ദേവീ

295) അംബികാ = ജ്ഞാനക്രിയാ ശക്തികളുടെ ആകെത്തുകയായ ദേവീ

296) അനാദിനിധനാ = ആദി യോ അന്തമോ ഇല്ലാത്ത ദേവീ

297) ഹരിബ്രഹ്മേന്ദ്രസേവിതാ = വിഷ്ണു, ബ്രഹ്മാവ്, ഇന്ദ്രന്‍ എന്നിവരാല്‍ സേവിക്കപ്പെടുന്ന ദേവീ അവിടുത്തേക്ക് നമസ്ക്കാരം

298) നാരായണീ = ദുഃഖം ഇല്ലാതാക്കുന്നവളേ (നാരായണന്റെ സഹോദരീ എന്നും അര്‍ത്ഥം)

299) നാദരൂപാ = ശബ്ദരൂപത്തിലും കുടികൊള്ളുന്നവളേ

300) നാമരൂപ വിവര്‍ജ്ജിതാ = നാമരൂപങ്ങള്‍ക്ക് അതീതയായ ദേവീ (പക്ഷെ ഭക്തന്മാര്‍ക്ക് ആരാധിക്കാന്‍ വേണ്ടിമാത്രമാണ് നാമങ്ങള്‍)

No comments:

Post a Comment