ഒരിക്കൽ ഒരമ്മൂമ്മ ഗുരുവായുരപ്പനെ കാണാൻ പുറപ്പെട്ടു .
കണ്ണന് കൊടുക്കാൻ എന്തെങ്കിലും വേണ്ടേ? ആ പാവത്തിന്റെ കയ്യിൽ ഒന്നും ഇല്ലായിരുന്നു. മുറ്റത്ത് നിന്നിരുന്ന കുന്നിമരത്തിൽ നിന്നും അല്പം കുന്നിക്കുരു ശേഖരിച്ച് --കണ്ണന് കൊടുക്കാൻ കൊണ്ട് പോയി.
എന്നാൽ അവിടുത്തെ തിക്കിലും തിരക്കിലും പെട്ട് അമ്മുമ്മയുടെ കയ്യിലെ കുന്നിക്കുരുവെല്ലാം പോയി.
കുന്നിക്കുരുവെല്ലാം താഴെ വീണു ചിതറിയപ്പോൾ ആ അമ്മുമ്മക്ക് സങ്കടത്തോടെ പകച്ചു നില്ക്കാനേ കഴിഞ്ഞുള്ളൂ. ആ പാവത്തിന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.
മറ്റാരും അതൊന്നും ശ്രദ്ധിക്കുന്നില്ല.
അവരവർ കൊണ്ടുവന്നത് ഞാനാദ്യം ഞാനാദ്യം എന്ന മട്ടിൽ കണ്ണന് സമർപ്പിക്കാനും --കൊടുത്തതിൽ കൂടുതൽ ചോദിച്ചു വാങ്ങാനുള്ള വലിയ ലിസ്റ്റുമായി തിക്കും തിരക്കും കൂട്ടുന്നു.
ഈ സമയം കണ്ണൻ മെല്ലെ ശ്രീലകത്തുനിന്നും പുറത്തിറങ്ങി . (ഹാ! ആ രൂപം കൂടി ചിന്തിക്കണേ ....)
കുനുവാർക്കൂന്തലിൽ പീലി്ക്കിരീടം ചൂടി ഭംഗിയിൽ
കുളിർമന്ദസ്മിതം തൂകി.........
കുഴഞ്ഞാടി... മനോഹരം
അങ്ങിനെ കണ്ണൻ വന്ന് താഴെ ഇരുന്നു തന്റെ കുഞ്ഞിക്കൈ കൊണ്ട് സാവധാനം ഓരോ കുന്നിക്കുരുമണികൾ പെറുക്കിയെടുക്കാൻ തുടങ്ങി.
ഈ രംഗം മറ്റാരും കണ്ടില്ല!!!!
എന്നാൽ ആ അമ്മൂമ്മ അത് കണ്ടു .
കണ്ണൻ ഇരിക്കുന്നത് ആ അമ്മൂമ്മക്ക് പുറം തിരിഞ്ഞാണേ .
ഇടയ്ക്കിടെ പുറകിലേക്ക് തിരിഞ്ഞു അമ്മൂമ്മയുടെ നേരെ ഒരു കള്ളനോട്ടവും കുസൃതിച്ചിരിയും .
പോരെ എന്റെ കൃഷ്ണാ …......!
ആ അമ്മൂമ്മയുടെ കണ്ണിൽ അപ്പോൾ നിറഞ്ഞത് ആനന്ദക്കണ്ണുനീരാണ് ....
ഇതുപോലെ കണ്ണൻ വിളിക്കണം എന്റെ ഭക്താ/ഭക്തേ...എന്ന്.
ഭഗവാനെ നാം കാണുക എന്നത് അത്ര എളുപ്പമല്ല.
എന്നാൽ നമ്മുടെ ഓരോ ചിന്തയും പ്രവൃത്തിയും ഭഗവാൻ സദാ അറിഞ്ഞുകൊണ്ടിരിക്കുന്നു
. അകൈതവമായ പ്രേമം ഭഗവാനോട് ഉണ്ടായാൽ ഭഗവാന്റെ ദൃഷ്ടി നമ്മിൽ പതിക്കുന്നു. അപ്പോൾ നമുക്ക് കൃഷ്ണാനുഭവമുണ്ടാകുന്നു.
നാരായണീയത്തിൽ പറയുന്നില്ലേ
"അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർത്ഥത്മകം ..."
അത് നമ്മൾ ഭഗവാനെ കാണുമ്പോൾ അല്ല, കണ്ണന്റെ അപാരമായ കൃപകൊണ്ട് കണ്ണന്റെ ദൃഷ്ടി നമ്മുടെമേൽ പതിക്കുമ്പോൾ (തേന ദൃഷ്ടമാത്രേ ) എന്നാണ്. അപ്പോഴേ നമുക്ക് ഭഗവാനോട് പ്രേമവും ഭക്തിയും എല്ലാം ഉണ്ടാകുകയുള്ളൂ .
ഇത്തരം ഓരോ കഥകളിലൂടെ കണ്ണൻ നമ്മളെ കൊതിപ്പിച്ചു കൊതിപ്പിച്ചു കണ്ണനോട് ചേർക്കും.സ്നേഹ പൂർവ്വം ഹരേ കൃഷ്ണാ......

No comments:
Post a Comment