മനസ്സിൽ ഏതെങ്കിലും സങ്കല്പരൂപത്തിൽ ഒരു ദൈവത്തെ ആരാധിക്കുന്നതിനെവിഗ്രഹം എന്ന് പറയാം. അത്തരണത്തിൽ എല്ലാ ജനങ്ങളും ഏതെങ്കിലും ഒരു തരത്തിൽ വിഗ്രഹത്തെ (രൂപം) ആരാധിക്കുന്നവരാണ് കുരിശു ആയാലും കൃഷ്ണൻ ആയാലും മെക്ക ആയാലും .വിഗ്രഹം തന്നെ ഈശ്വരൻ എന്ന ചിന്ത മതങ്ങളിൽ ഒന്നും തന്നെ ഇല്ല, ഇവയെല്ലാം ഈശ്വരന്റെ പ്രതീകം എന്നാണ് എല്ലാവരും കണക്കാക്കുന്നത്. പ്രാകൃതരായ ചിലര്‍ വിഗ്രഹത്തെ മാത്രം അല്ല പലതിനെയും ഈശ്വരനായി കണക്കാക്കുന്നു . ഒരു പക്ഷെ ചിലർ വിഗ്രഹം ദൈവമായി അനിഷ്ടങ്ങൾ പ്രവർത്തിക്കുമെന്ന് വിശ്വസിച്ചിരുന്നു.ഇന്നും വിശ്വസിക്കുന്നു .
സഗുണ ബ്രഹ്മത്തിലേക്ക് ശ്രദ്ധ നയിക്കാന്‍ സാമാന്യ ജനങ്ങളുടെ മനസ്സിനും ബുദ്ധിക്കും ഉള്ക്കൊeള്ളാന്‍ പറ്റിയ ഏതെങ്കിലും ഒരു പ്രതിരൂപത്തെ പ്രതിനിധി എന്ന നിലയില്‍ പ്രതിഷ്ഠിക്കുന്ന രീതി യില്‍ നിന്നാണ് ഈശ്വരന്മാരുടെ വിഗ്രഹങ്ങളും ചിത്രങ്ങളും, സാളഗ്രാമം, ശിവലിംഗം തുടങ്ങിയ പ്രതീകങ്ങളും ആരാധനാ വസ്തുക്കളായത് എന്നും പറയാറുണ്ട് . ഈശ്വരനെ ഓര്ക്കാന്‍ പറ്റിയ എന്തും പ്രതീകമായി സ്വീകരിക്കാം. എന്നാല്‍ പ്രതീകം പ്രതീകമാനെന്നുള്ള ബോധ്യം വേണം. അതൊരിക്കലും ബ്രഹ്മത്തിന് പകരമാകുന്നില്ല.
വിഷ്ണുസംഹിതയില്‍ പറഞ്ഞിരിക്കുന്നത് "പ്രതിമാസ്വല്പബുദ്ധിനാം" എന്നാണ്. അപ്പോൾ അല്പബുദ്ധികൾക്ക് വേണ്ടിയാണ് വിഗ്രഹം എന്നും പറയാം .ഒരു പക്ഷെ നാം ഇന്നും അല്പ ബുദ്ധി കള്‍ മാത്രം ആകാം. എന്നാല്‍ അതിലും വലിയ ഒരു തത്വം വിഗ്രഹ ചിന്തയില്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം .വിഗ്രഹതത്വം പ്രപഞ്ചത്തിന്റെ നാനാരൂപങ്ങള്‍; ഗുണങ്ങള്‍, നാമങ്ങള്‍ എന്നതുകളെ സൂക്ഷിക്കുന്ന നിയമമാണെന്നും അല്ലെങ്കില്‍ പ്രപഞ്ചമില്ലെന്നും മനസ്സിലാക്കിയിട്ടാണ് ആചാര്യന്മാര്‍ വിഗ്രഹത്തെ മാനിച്ചുകൊണ്ട് വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ മാനിക്കാന്‍ നമ്മെ പഠിപ്പിച്ചത്.
കാന്തശക്തി അറിയണമെങ്കില്‍ ആ ശക്തിയെ സൂക്ഷിക്കുന്ന ലോഹം ആവശ്യമാണ്. ലോഹം ഇവിടെ വിഗ്രഹത്തിന്റെ സ്ഥാനം വഹിക്കുന്ന കാന്തശക്തി ഈശ്വരന്റെ സ്ഥാനവും. ഉദാഹരണത്തിന് ഇലക്ട്രിസിറ്റി ഉണ്ടെന്നറിയുന്നത് ഫാന്‍, ലൈറ്റ് തുടങ്ങിയ ഉപാധികളില്‍ കൂടിയാണ്. ഈ ഉപാധി കള്‍ വിഗ്രഹങ്ങളാണ്. കാണുക, തൊടുക, അനുഭവിക്കുക എന്നതുകളെല്ലാം മാദ്ധ്യമങ്ങളില്‍ കൂടിയേ കഴിയൂ. ഈ മാദ്ധ്യമങ്ങളാണ് വിഗ്രഹങ്ങള്‍. ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള വിഗ്രഹങ്ങളിലൂടെയാണ് ആചാര്യന്മാര്‍ നമുക്ക് ഈ തത്വം കാണിച്ചു തന്നിട്ടുള്ളതും .
മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ സൗന്ദര്യമുള്ള ശരീരം വിഗ്രഹവും, സൗന്ദര്യം നല്കിയ ചൈതന്യം ജീവനുമാണ്. ഈ ശരീരവും ജീവനും ബന്ധപ്പെടാത്ത കാമുകനോ കാമുകിയോ ഇല്ല, ശരീരത്തെ കൂടാതെ ജീവനോ ജീവനെ കൂടാതെ ശരീരത്തെയോ ബഹുമാനിക്കാനും കഴിയുന്നില്ല. വിഗ്രഹത്തില്‍ ചൈതന്യം പ്രസരിക്കുന്നു എന്നുള്ളതാണ് വിഗ്രഹാരാധനയുടെ രഹസ്യം. ഒന്നിനെ ഒഴിവാക്കിമറ്റൊന്നിനെ സ്വീകരിക്കുവാന്‍ സാദ്ധ്യമല്ല. എങ്കിലും അടിസ്ഥാനമായത് ചൈതന്യസ്വരൂപമായ ജീവന്‍തന്നെ. ആര്‍ക്കും ജഡമായ ശരീരത്തെ സ്‌നേഹിക്കാന്‍ കഴിയില്ലല്ലോ . എന്നാല്‍ അതിലുള്ള സ്പിരിറ്റിനെ ആരാധിക്കുന്നവരും ആണ് . വെറും ബഹ്യം അയ ശരീരം മാത്രം അല്ല മനുഷ്യന്‍ എന്ന അറിവാണ് മനുഷ്യനെ മനുഷ്യൻ ആക്കുന്നതും .

No comments:
Post a Comment