ഭസ്‌മം തൊടുന്നതിന്റെ പിന്നില്‍ ബൃഹത്തായ ആശയങ്ങളുണ്ട്. പ്രധാനമായും ഊര്‍ജ്ജത്തെ സംഭരിച്ച് ഗ്രഹണ ശക്തി കൂട്ടാനും ഊര്‍ജ്ജത്തെ നിയന്ത്രിച്ചു ദിശാബോധം നല്‍കാനുമുള്ള കഴിവ് ഭസ്‌മത്തിനുണ്ട്. അതു കൂടാതെ, ഭസ്മക്കുറി ഇടുന്നതിന് പ്രതീകാത്മകമായ ഒരു പ്രാധാന്യവുമുണ്ട്. ജീവന്റെ നശ്വരതയെ നിരന്തരമായി ഓര്‍മ്മപ്പെടുത്തുന്നതാണത്, മരണത്തെ ശരീരത്തില്‍ സ്ഥിരമായി വഹിക്കുന്നതിന്റെ സൂചനയാണത്.
ശരീരത്തിന്റെ പ്രത്യേക ഇടങ്ങളില്‍ ഭസ്മക്കുറി തൊടുന്നത് നമ്മിലെ ഈശ്വരാംശത്തെ പ്രചോദിപ്പിക്കാനാണ്, ദുഷ്ടശക്തികളെ അകറ്റി നിര്‍ത്താനാണ്.
യോഗികള്‍ സാധാരണ ഉപയോഗിക്കുന്നത് ശ്‌മശാനത്തില്‍ നിന്നെടുക്കുന്ന ഭസ്‌മമാണ്. അതു കിട്ടിയില്ലെങ്കില്‍ പിന്നെ അടുത്ത പരിഗണന പശുവിന്‍ ചാണകം കരിച്ചുണ്ടാക്കുന്നതിനാണ്. മറ്റുവസ്‌തുക്കള്‍ അതിനായി ഉപയോഗിക്കാറുണ്ടെങ്കിലും, അതിന്റെയൊക്കെ അടിസ്ഥാനഘടകം ചാണകം തന്നെയാണ്. അതുമില്ലെങ്കില്‍ ഉമി കരിച്ചതും ആകാം. ഇതു സൂചിപ്പിക്കുന്നത് ശരീരത്തിനല്ല പ്രധാന്യം, അത് വെറും പുറംതോടു മാത്രമാണെന്നുള്ളതാണ്. ശരീരത്തിന്റെ പ്രത്യേക ഇടങ്ങളില്‍ ഭസ്മക്കുറി തൊടുന്നത് നമ്മിലെ ഈശ്വരാംശത്തെ പ്രചോദിപ്പിക്കാനാണ്, ദുഷ്ടശക്തികളെ അകറ്റി നിര്‍ത്താനാണ്.
ദൌര്‍ഭാഗ്യമെന്നു പറയട്ടെ, ചില നെറികെട്ട കച്ചവടക്കാര്‍ ഇന്ന് പല പ്രദേശങ്ങളിലും ഭസ്‌മം എന്ന പേരില്‍ നല്‍കുന്നത്, ഏതോ ഒരു തരം പാറ പൊടിച്ചുണ്ടാക്കിയ വെളുത്ത പൊടിയാണ്. ഭസ്‌മം ശരിയായി ഉണ്ടാക്കുകയും, ഭസ്മക്കുറി എങ്ങിനെ എവിടെയൊക്കെ ഇടണമെന്ന് അറിയുകയും ചെയ്‌താല്‍, നിങ്ങളുടെ കാര്യഗ്രഹണശേഷി വര്‍ദ്ധിക്കുകയും, ശരീരഭാഗങ്ങള്‍ സചേതനമാകുകയും ചെയ്യും. ഈ ഉണര്‍വ് കൃത്യമായി, ഉന്നതമായ ദൈവശക്തിയിലേക്കു നയിക്കും. അതുകൊണ്ട് രാവിലെ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ദൈവീകശക്തിയെ തങ്ങളിലേക്ക് ആവാഹിക്കാനും ദുഷ്ടശക്തികളെ അകറ്റിനിര്‍ത്താനുമായി, ശരീരത്തിന്റെ നിര്‍ദ്ദിഷ്ടഭാഗങ്ങളില്‍ ഭസ്‌മം തൊടുക. നിങ്ങളില്‍ അപ്പോള്‍ ഉണര്‍ന്നിരിക്കുന്ന ഭാവത്തെ പ്രതീകരിച്ചുകൊണ്ട്, നിങ്ങളുടെ വ്യക്തിത്വത്തിന്റെ വിവിധതലങ്ങള്‍ക്ക് അവയുടെ സന്തുതാവസ്ഥയിലെത്താന്‍ ശരീരത്തിന്‍റെ വ്യത്യസ്ഥ കോണുകളില്‍ നിന്ന് ആഹ്വാനം ലഭിക്കും. ഒരേ സംഗതി, വിവിധ അവസരങ്ങളില്‍, വ്യത്യസ്ഥരീതികളില്‍ നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടാകാം. ജീവിതത്തിനെ അതിന്റേതായ അവസ്ഥയില്‍ സ്വീകരിക്കുന്നതിലേക്കുളള പ്രകൃതിയുടെ പ്രഭാവം കൊണ്ടാണിതു സംഭവിക്കുന്നത്. അതിനാല്‍ നിങ്ങള്‍ക്ക് വേണ്ടത്, മനസ്സിന്റെ ഉന്നതതലങ്ങളിലേക്ക് പ്രവേശിക്കാനുള്ള വാതായനങ്ങള്‍ തുറന്നുകിട്ടുക എന്നതാണ്, അല്ലാതെ താഴ്‌ന്ന തലങ്ങളില്‍ തന്നെ പരതി നടക്കുക എന്നുള്ളതല്ല.
ഒരു ശരീരത്തില്‍, ജീവിതത്തിന്റെ ഏഴുതലങ്ങള്‍ അനുഭവവേദ്യമാകുന്ന ഏഴു വ്യത്യസ്ഥകേന്ദ്രങ്ങളുണ്ട്. ഈ കേന്ദ്രങ്ങള്‍ “ചക്രങ്ങള്‍” എന്നറിയപ്പെടുന്നു. ഓരോ ചക്രവും നിങ്ങളിലെ ഊര്‍ജ്ജപ്രഭാവത്തിന്റെ സംഗമസ്ഥാനമാണ്. ഈ ചക്രങ്ങള്‍ ശരീരത്തിന്റെ അവയവങ്ങളല്ല, മറിച്ച് സൂക്ഷ്‌മ നാഡി വ്യൂഹങ്ങളാണ്. ശരീരം മുറിച്ചുനോക്കിയാല്‍ ഇവയൊന്നും കാണുവാന്‍ കഴിയുകയില്ല, പിന്നെയോ, നമുക്കുതന്നെ സ്വയം അനുഭവിച്ചറിയാമെന്നു മാത്രം. ഉന്നതതലങ്ങളിലേക്കു മനസ്സുണരുമ്പോള്‍ സ്വാഭാവികമായും ഊര്‍ജ്ജം വിവിധചക്രങ്ങളിലൂടെ ഉയരുന്നത് അനുഭവപ്പെടും. ജീവിതത്തിനെ ഉന്നതചക്രങ്ങളില്‍ നിന്നാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തെ വളരെ ശാശ്വതമായ രീതിയില്‍ തന്നെ ഉള്‍ക്കൊള്ളുവാന്‍ കഴിയും.
ഭസ്‌മത്തിന്റെ പ്രയോഗരീതി അതിഗഹനമായ ഒരു ശാസ്‌ത്രമാണ്.
എങ്ങിനെയാണ് ഭസ്‌മം തൊടേണ്ടത്?
പതിവനുസരിച്ച് ഭസ്‌മം (ഒരു നുള്ളു മതി) വലതുകൈയുടെ തള്ളവിരലും മോതിരവിരലും കൊണ്ടെടുത്ത് ആജ്ഞാചക്രം എന്നറിയപ്പെടുന്ന ഭ്രൂമധ്യത്തിലും (പുരികങ്ങള്‍ക്ക് നടുവിലും) വിശുദ്ധിചക്രമായ തൊണ്ടക്കുഴിയിലും, വാരിയെല്ലുകള്‍ കൂടിച്ചേരുന്ന നെഞ്ചിന്റെ മദ്ധ്യത്തില്‍ അനാഹതചക്രത്തിലും ആണ് തൊടേണ്ടത്. അതിങ്ങനെയാണ് വേണ്ടതെന്നതെല്ലാം ഭാരതത്തില്‍ പൊതുവേ അറിയാവുന്ന കാര്യമായിരുന്നു. എന്നാല്‍ അതെല്ലാം ഇന്നത്തെ തലമുറയ്ക്ക് പുതിയതായി വിവരിച്ചു കൊടുക്കേണ്ട വിഷയങ്ങളായി തീര്‍ന്നിരിക്കുന്നു. ഭസ്‌മം ഈ ഭാഗങ്ങളെ കൂടുതല്‍ സചേതനമാക്കും എന്നതുകൊണ്ടാണ് ഈ നിര്‍ദ്ദേശം.
അനാഹതത്തില്‍ തൊടുന്നത് ജീവിതത്തെ സ്‌നേഹരൂപത്തില്‍ സ്വീകരിക്കാനാണ്. വിശുദ്ധിചക്രത്തില്‍ പൂശുന്നത് ജീവിതം ശക്തിരൂപത്തില്‍ ലഭിക്കാനാണ്. ശക്തിയെന്നാല്‍ അത് കായികമോ മാനസികമോ അല്ല, അതിന് വിവിധതലങ്ങളും ഭാവങ്ങളുമുണ്ട്. നിങ്ങള്‍ യാതൊന്നും ചെയ്യുകയോ പറയുകയോ ചെയ്യാതെ തന്നെ, നിങ്ങളുടെ സാന്നിദ്ധ്യംകൊണ്ടുമാത്രം ചുറ്റുമുള്ള ജീവജാലങ്ങളെ സ്വാധീനിക്കാന്‍ ജീവന്റെ ഊര്‍ജ്ജം വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത്തരത്തിലുള്ള സാധന ഒരു മനുഷ്യന് അവന്റെ ഉള്ളില്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയും. ആജ്ഞാചക്രത്തില്‍ ലേപനം ചെയ്യുന്നത് ജീവിതത്തിനെ ജ്ഞാനരൂപത്തില്‍ വീക്ഷിക്കാനാണ്.
ഭസ്‌മത്തിന്റെ പ്രയോഗരീതി അതിഗഹനമായ ഒരു ശാസ്‌ത്രമാണ്. പക്ഷെ ഇന്ന് ഇതിന്റെ ശാസ്‌ത്രീയത മനസ്സിലാക്കാതെ കണ്ണാടിയുടെ മുന്നില്‍ നിന്നുകൊണ്ട് പലരും നെറ്റിയില്‍ ഒരു കൌതുകത്തിനായോ ഒരാകര്‍ഷണ വസ്തുവായോ അണിയുക, നെടുകെയും കുറുകെയും വരക്കുന്നവര്‍ തമ്മില്‍ തങ്ങളുടെ രീതിയാണ് ശരി എന്നു തര്‍ക്കിക്കുക, ഇതെല്ലാം വിഡ്‌ഢിത്തമല്ലേ? ഭസ്‌മം പരമശിവനോ അല്ലെങ്കില്‍ മറ്റേതെങ്കിലും ദൈവങ്ങളോ അനുഗ്രഹിച്ച് നിങ്ങളുടെ മോക്ഷത്തിനായി വച്ചുനീട്ടിയതല്ല, ഇതൊരു വിശ്വാസത്തിന്റെ പ്രതീകവുമല്ല. നമ്മുടെ സംസ്‌കാരത്തില്‍ വ്യക്തിത്വവികസനത്തിനുള്ള ശക്തമായ ഒരു ഉപാധിയായി ഭസ്‌മത്തിനെ നോക്കിക്കാണുക. ശരിയായി തയാറാക്കിയ ഭസ്‌മത്തിന് പ്രത്യേകമായ ഒരു ഊര്‍ജ്വസ്വലതയുണ്ട്. ഈ ശാസ്‌ത്രത്തെ പുനര്‍ജ്ജീവിപ്പിച്ചു പ്രയോഗക്ഷമമാക്കേണ്ടത് ഇന്നത്തെ തലമുറയുടെ ആവശ്യമാണ്.
No comments:
Post a Comment