Thursday, September 22, 2016

ശ്രീ ലളിതാ സഹസ്രനാമം 501-550


501) ഗുഡാന്നപ്രീതമാനസാ = ശര്‍ക്കരപ്പായസത്തോട് പ്രീതിയുള്ള ദേവീ


502) സമസ്തഭക്തസുഖദാ = ഭക്തജനങ്ങള്‍ക്കെല്ലാം സുഖം നല്‍കുന്ന ദേവീ


503) ലാകിന്യംബാസ്വരൂപിണീ = ലാകിനീ സ്വരൂപിണിയായ ദേവീ

504) സ്വാധിഷ്ഠാനാംബുജഗതാ = മണിപൂരകത്തിന് കീഴില്‍ സ്വാധിഷ്ഠാനം എന്ന ആറ് ഇതളുള്ള താമരയില്‍ സ്ഥിതി ചെയ്യുന്നവള്‍


505) ചതുര്‍വക്​ത്രമനോഹരാ = നാലു മുഖങ്ങള്‍ കൊണ്ട് മനോഹരിയായവള്‍


506) ശൂലാദ്യായുധസമ്പന്നാ = ശൂലം, പാശം, കപാലം, അഭയം എന്നിവ ധരിച്ച ദേവീ (മുന്‍ ശ്ലോകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്)


507) പീതവര്‍ണ്ണാ = മഞ്ഞനിറമുള്ളവള്‍


508) അതിഗര്‍വിതാ = അത്യധികമായ ഗര്‍വത്തോട് കൂടിയവള്‍

509) മേദോനിഷ്ഠാ = മേദസ് എന്ന ധാതുവില്‍ സ്ഥിതി ചെയ്യുന്നവള്‍


510) മധുപ്രീതാ = തേന്‍ ഇഷ്ടപ്പെടുന്നവള്‍


511) ബന്ദിന്യാദിസമന്വിതാ = ബന്ദിനി അടക്കമുള്ള ദേവതമാരോട് കൂടിയ കാകിനി എന്നു പേരായ ദേവീ (അനുഷ്ഠാനപദ്മത്തിലെ ആറ് ഇതളുകളില്‍ ബ മുതല്‍ ല വരെയുള്ള ആറ് അക്ഷരങ്ങളുടെ ദേവതമാരായ ബന്ദിനി, ഭദ്രകാളി, മഹാമായ, യശസ്വിനി, രക്ത, ലംബോഷ്ഠി എന്നീ ആറ് ദേവതമാര്‍ വസിക്കുന്നു. അവരുടെ നടുവില്‍ കാകിനി എന്ന ദേവിയും)


512) ദദ്ധ്യന്നാസക്തഹൃദയാ = തൈര് ചേര്‍ത്ത അന്നം ഇഷ്ടപ്പെടുന്ന ദേവീ


513) കാകിനീരൂപധാരിണി = കാകിനി എന്ന പേരിലുള്ള ദേവീ

514) മൂലാധാരാംബുജാരൂഢാ = ഷഡാധാരങ്ങളില്‍ ഏറ്റവും താഴെയുള്ള മൂലാധാരം എന്ന നാല് ഇതളുകളുള്ള ആധാരപദ്മത്തില്‍ ആരൂഢയായവള്‍


515) പഞ്ചവക്​ത്രാസ്ഥിസംസ്ഥിതാ = അഞ്ച് മുഖങ്ങളോട് കൂടിയ ദേവീ


516) അസ്ഥിസംസ്ഥിതാ = അസ്ഥിയില്‍ അധിവസിക്കുന്ന ദേവീ (പഞ്ചഭൂതനിര്‍മ്മിത ശരീരത്തിലെ എല്ലാം ദേവീ മയം എന്നും സാരം)


517) അങ്കുശാദിപ്രഹരണാ = അങ്കുശം, കമലം, പുസ്തകം, ജ്ഞാനമുദ്ര എന്നിവ നാലു തൃക്കൈകളില്‍ ധരിച്ചിട്ടുള്ളവളേ


518) വരദാനിഷേവിതാ = വരദ, ശ്രീ, ഷണ്ഡ, സരസ്വതീ എന്നീ നാല് ദേവതമാരാല്‍ സേവിക്കപ്പെടുന്നവളേ

519) മുദ്ഗൌദനാസക്തചിത്താ = ചെറുപയറ് ചേര്‍ന്ന അന്നം ഇഷ്ടപ്പെടുന്ന ദേവീ


520) സാകിന്യംബാസ്വരൂപിണീ = സാകിനി എന്ന ദേവിയുടെ രൂപം ധരിച്ചവള്‍


521) ആജ്ഞാചക്രാബ്ജനിലയാ = ഷഡാധാരങ്ങളില്‍ ഏറ്റവും മുകളിലുള്ള ആജ്ഞാചക്രം എന്ന താമരയില്‍ വസിക്കുന്ന ദേവീ


522) ശുക്ലവര്‍ണ്ണാ = വെളുത്ത നിറമുള്ളവളേ


523) ഷഡാനനാ = ആറ് മുഖങ്ങള്‍ ഉള്ളവളേ

524) മജ്ജാസംസ്ഥാ = മജ്ജ എന്ന ധാതുവില്‍ സ്ഥിതിചെയ്യുന്നവളേ


525) ഹംസവതീമുഖ്യശക്തിസമന്വിതാ = ആജ്ഞാ ചക്രത്തിന്റെ രണ്ടു ദലങ്ങളിലായി ദേവിയെ സേവിച്ചു നില്‍ക്കുന്ന ഹംസവതി, ക്ഷമാവതി എന്ന ദേവതമാരാല്‍ സമന്വിതയായിട്ടുള്ളവളേ (ഹംസവതിയാണ് മുഖ്യ )


526) ഹരിദ്രാന്നെകരസികാ = ഹരിദ്ര (മഞ്ഞള്‍) ചേര്‍ന്ന ഭക്ഷണം ഇഷ്ടപ്പെടുന്നവളേ


527) ഹാകിനീരൂപധാരിണീ = ഹാകിനി എന്ന ദേവിയുടെ രൂപം ധരിച്ചവളേ

528) സഹസ്രദലപദ്മസ്ഥാ = ആജ്ഞാചക്രത്തിന് മുകളിലെ സഹസ്രദളപദ്മത്തില്‍ സ്ഥിതി ചെയ്യുന്നവളേ


529) സര്‍വവര്‍ണ്ണോപശോഭിതാ = സര്‍വവര്‍ണങ്ങളാലും ശോഭിക്കപ്പെടുന്നവളേ (അന്‍പത്തൊന്ന് അക്ഷരദേവതമാരാല്‍ ശോഭിക്കുന്ന സര്‍വവിജ്ഞാനത്തിന്റേയും അധിപതിയായിട്ടുള്ളവളേ)


530) സര്‍വായുധധരാ = എല്ലാ ആയുധങ്ങളും ധരിച്ചിട്ടുള്ളവളേ


531) ശുക്ലസംസ്ഥിതാ = ശുക്ലധാതുവില്‍ സ്ഥിതി ചെയ്യുന്നവളേ (സൃഷ്ടിയുടെ ഉറവിടവും ദേവി തന്നെ)


532) സര്‍വതോമുഖീ = എല്ലാ ദിക്കിലും മുഖങ്ങളുള്ളവളേ (സര്‍വപ്രപഞ്ചവും നിറഞ്ഞു നില്‍ക്കുന്നവളേ)

533) സര്‍വ്വൌദനപ്രീതചിത്താ = എല്ലാ നിവേദ്യങ്ങളും ഇഷ്ടപ്പെടുന്ന ദേവീ



534) യാകിന്യംബാസ്വരൂപിണീ = യാകിനീ രൂപത്തിലുള്ള ദേവീ

535) സ്വാഹാ = സ്വാഹാ സ്വരൂപിണിയായ ദേവീ

536) സ്വധാ = സ്വധാസ്വരൂപിണിയായ ദേവീ


537) അമതി = അവിദ്യാസ്വരൂപിണിയായ ദേവീ (അവിദ്യയും ദേവിയുടെ മായ തന്നെ)


538) മേധാ = വിജ്ഞാനശക്തിയായ മേധയുടെ രൂപത്തിലുള്ള ദേവീ (വിദ്യയ്ക്കും അധിപതി ദേവി തന്നെ)


539) സ്മൃതി = വേദസ്വരൂപിണിയായ ദേവീ


540) സ്മൃതി = കാലത്രയസ്മരണയുള്ളവയായതിനാല്‍ സ്മൃതിഎന്ന അറിയപ്പെടുന്ന ദേവീ


541) അനുത്തമാ = അത്യുത്തമയായ ദേവീ

542) പുണ്യകീര്‍ത്തി = നാമം കേട്ടാല്‍ പുണ്യം ലഭിക്കുന്നതിന് കാരണമായ ദേവീ


543) പുണ്യലഭ്യാ = പുണ്യം ലഭിക്കുന്നതിന് കാരണമായ ദേവീ


544) പുണ്യശ്രവണകീര്‍ത്തനാ = അവിടത്തെക്കൊണ്ടുള്ള കീര്‍ത്തനം കേട്ടാല്‍ പുണ്യം ലഭിക്കുന്നതിന് കാരണമായിട്ടുള്ള ദേവീ


545) പുലോമജാര്‍ച്ചിതാ = ഇന്ദ്രാണിയാല്‍ പൂജിക്കപ്പെടുന്ന ദേവീ


546) ബന്ധമോചിനീ = സംസാരബന്ധത്തില്‍ നിന്നും മോചിപ്പിച്ച് മോക്ഷം തരുന്നതിന് കാരണമാകുന്ന ദേവീ


547) ബര്‍ബ്ബരാളകാ = പാറിക്കളിക്കുന്ന കുറുനിരകളോട് കൂടിയ ദേവീ

548) വിമര്‍ശരൂപിണി = വിമര്‍ശരൂപിണിയായ ദേവീ


549) വിദ്യാ = വിദ്യാസ്വരൂപിണിയായ ദേവീ


550) വിയദാദിജഗത്പ്രസൂ = ആകാശം അടക്കമുള്ള സകല പ്രപഞ്ചത്തെയും സൃഷ്ടിക്കുന്ന ദേവീ



No comments:

Post a Comment