Tuesday, September 27, 2016

ശ്രീ ലളിതാ സഹസ്രനാമം751-800



751) മഹാകാലീ = മഹാശത്രുഭയങ്കരരൂപമായ കാളീ ദേവീ


752) മഹാഗ്രാസാ = സര്‍വ്വതിനേയും വിഴുങ്ങാന്‍ ശക്തിയുള്ള ദേവീ (ചണ്ഡമുണ്ഡാസുരസൈന്യത്തെ കാളി ഭക്ഷിച്ചതും പരാമര്‍ശിക്കുന്നു)


753) മഹാശനാ = സര്‍വ്വചരാചരങ്ങളേയും ഗ്രസിക്കാന്‍ കഴിവുള്ള ദേവീ


754) അപര്‍ണ്ണാ = ഇല പോലും ഭക്ഷിക്കാതെ നിലകൊള്ളാന്‍ കഴിവുള്ളവള്‍ (ഹിമവത് പുത്രിയായ പാര്‍വ്വതീ കഥ)


755) ചണ്ഡികാ = ദുഷ്ടന്മാരില്‍ കോപമുള്ളവളേ


756) ചണ്ഡമുണ്ഡാസുരനിഷൂദിനീ = ചണ്ഡന്‍, മുണ്ഡന്‍ എന്നീ അസുരന്മാരെ വധിച്ചവളേ


757) ക്ഷരാക്ഷത്മികാ = ക്ഷരവും അക്ഷരവും (നശിക്കുന്നതും നശിക്കാത്തതും) ആയ ദേവീ


758) സര്‍വ്വലോകേശീ = എല്ലാ ലോകങ്ങള്‍ക്കും ഈശ്വരിയായ ദേവീ


759) വിശ്വധാരിണീ = പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന ദേവീ


760) ത്രിവര്‍ഗ്ഗദാത്രീ = ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ എന്ന ത്രിവര്‍ഗത്തെ നില നിര്‍ത്തുന്ന ദേവീ


761) സുഭഗാ = സൌഭാഗ്യവതിയായ ദേവീ


762) ത്യംബികാ = ശിവപത്നിയായ ദേവീ


763) ത്രിഗുണാത്മികാ = ത്രിഗുമസ്വരൂപിണിയായ ദേവീ (സത്വ രജോ തമോ ഗുണങ്ങള്‍)

764) സ്വര്‍ഗ്ഗാപവര്‍ഗ്ഗദാ = സ്വര്‍ഗവും മോക്ഷവും നല്‍കുന്ന ദേവീ


765) ശുദ്ധാ = ശുദ്ധയായ ദേവീ


766) ജപാപുഷ്പനിഭാകൃതിഃ = ചെമ്പരത്തിപ്പൂവിന്റെ ശോഭയുള്ള ദേവീ


767) ഓജോവതീ = ഓജസ്വിനിയായ (മനുഷ്യനിലെ പ്രാണശക്തി) ദേവീ


768) ദ്യുതിധരാ = പ്രഭയുറ്റ ദേവീ


769) യജ്ഞരൂപാ = യജ്ഞരൂപിണിയായ ദേവീ


770) പ്രിയവതാ = വ്രതങ്ങളില്‍ പ്രിയമുള്ള ദേവീ

771) ദുരാരാദ്ധ്യാ = ആരാധിക്കാന്‍ വിഷമമുള്ള ദേവീ


772) ദുരാധര്‍ഷാ = ആര്‍ക്കും ജയിച്ചു കീഴ്പ്പെടുത്താനാവാത്ത ദേവീ


773) പാടലീകുസുമപ്രിയാ = പാടലീപുഷ്പം ഇഷ്ടപ്പെടുന്ന ദേവീ


774) മഹതീ = എല്ലാത്തിലും മഹത്തായ ദേവീ


775) മേരുനിലയാ = മേരുപര്‍വ്വതത്തില്‍ വസിക്കുന്ന ദേവീ


776) മന്ദാരകുസുമപ്രിയാ = മന്ദാരപ്പൂ ഇഷ്ടപ്പെടുന്ന ദേവീ

777) വീരാരാദ്ധ്യാ = വീരന്മാരാല്‍ ആരാധിക്കപ്പെടുന്ന ദേവീ (കാമക്രോധലോഭമോഹമദമാത്സര്യങ്ങളെ ജയിച്ച് ആത്മജ്ഞാനം നേടിയവരാണ് വീരന്മാര്‍)


778) വിരാഡരൂപാ = പ്രപഞ്ചരൂപത്തില്‍ വസിക്കുന്ന ദേവീ


779) വിരജാ = രജസ്സില്ലാത്ത (മാലിന്യമില്ലാത്ത) ദേവീ


780) വിശ്വതോമുഖീ = വിശ്വമെങ്ങും മുഖമുള്ള ദേവീ


781) പ്രത്യഗ്​രൂപാ = അകത്ത് കാണേണ്ടവളായ ദേവീ


782) പരാകാശാ = പരമമായ ാകാശമാകുന്ന ദേവീ


783) പ്രാണദാ = പ്രാണശക്തി നല്‍കുന്ന ദേവീ


784) പ്രാണരൂപിണീ =പ്രാണസ്വരൂപിണിയായ ദേവീ (പ്രാണന്‍ ദേവി തന്നെ)

785) മാര്‍ത്താണ്ഢഭൈരവാരാദ്ധ്യാ = മാര്‍ത്താണ്ഢഭൈരവനാല്‍ ആരാധിക്കപ്പെടുന്ന ദേവീ (മഹാരാഷ്ട്രയില്‍ ശിവന്റെ മറ്റൊരു പേര്)


786) മന്ത്രിണീന്യസ്തരാജ്യധൂഃ = മന്ത്രിണിയില്‍ രാജ്യഭാരം ഏല്‍പ്പിച്ചിരിക്കുന്ന ദേവീ 


787) ത്രിപുരേശീ = ത്രിപുരങ്ങള്‍ക്കും ഈശ്വരിയായ ദേവീ


788) ജയത്​സേനാ = ശത്രുക്കളെ ജയിക്കുന്ന സേനയോട് കൂടിയ ദേവീ


789) നിസ്ത്രൈഗുണ്യാ = ത്രിഗുണങ്ങള്‍ക്കും അതീതയായ ദേവീ


790) പരാപരാ = പരയും അപരയുമായി സ്ഥിതി ചെയ്യുന്ന ദേവീ (ഞാനും മറ്റുള്ളവരും എല്ലാം ഈശ്വരമയം)

791) സത്യജ്ഞാനാനന്ദരൂപാ = സത്യം, ജ്ഞാനം, ആനന്ദം ഇവ സ്വരൂപമായ ദേവീ


792) സാമരസ്യപരായണാ = ശിവശക്തി സ്വഭാവം സ്വരൂപമായിരിക്കുന്ന ദേവീ


793) കപര്‍ദ്ദിനീ = ശിവപത്നിയായ ദേവീ (ശിവന്റെ ജട കപര്‍ദം)


794) കലാമാലാ = കലകളുടെ വിളനിലമായ ദേവീ


795) കാമധുക് = ഭക്തന്മാരുടെ കാമധേനുവായ ദേവീ


796) കാമരൂപിണീ = പരമേശ്വരന്റ ഇച്ഛയുടെ രൂപത്തിലുള്ള ദേവീ

797) കലാനിധിഃ = കലകളുടെ നിധിയായ ദേവീ


798) കാവ്യകലാ = കാവ്യകലയായ ദേവീ (സരസ്വതീ)


799) രസജ്ഞാ = നവരസങ്ങളറിയുന്ന ദേവീ (എല്ലാ സാഹിത്യരസങ്ങളുടേയും നായികയായ ദേവീ)


800) രസശേവധിഃ = രസനിധിയായ ദേവീ (ബ്രഹ്മാനന്ദത്തിന്റെ കലവറയാണ് ദേവി)

No comments:

Post a Comment