Tuesday, September 27, 2016

തങ്ക അങ്കി

മണ്ഡലപൂജാസമയത്ത്‌ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന ആഭരണമാണ്‌ തങ്കയങ്കി. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ 1973-ലാണ്‌ അങ്കി സമര്‍പ്പിച്ചത്‌. 420 പവന്‍ തൂക്കമുള്ള അങ്കി ആറന്മുള പാര്‍ഥസാരഥീ ക്ഷേത്രത്തിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌.മണ്ഡലപൂജയ്‌ക്ക് രണ്ടുദിവസം മുമ്പ്‌ തങ്കയങ്കിയും വഹിച്ചുകൊണ്ടുളള രഥയാത്ര ആറന്മുളയില്‍നിന്നും ആരംഭിക്കും. ശബരിമല ക്ഷേത്രത്തിന്റെ ആകൃതിയില്‍ ഒരുക്കിയിട്ടുളള പ്രത്യേക രഥത്തിലാണ്‌ തങ്കയങ്കി കൊണ്ടുപോകുന്നത്‌.ആറന്മുള ക്ഷേത്രത്തില്‍നിന്ന്‌ പുറപ്പെടുന്ന തങ്കയങ്കിഘോഷയാത്ര കോഴഞ്ചേരി, ഇലന്തൂര്‍, ഓമല്ലൂര്‍, പത്തനംതിട്ട, കുമ്പഴ, കോന്നി, വെട്ടൂര്‍വഴി മലയാലപ്പുഴ ക്ഷേത്രത്തിലെത്തി വിശ്രമിക്കുന്നു.രണ്ടാംദിവസം മണ്ണാറക്കുളഞ്ഞി, റാന്നി, വടശേരിക്കര, മാടമണ്‍ വഴി പെരുന്നാട്‌ ക്ഷേത്രത്തിലെത്തും. അവിടെനിന്ന്‌ മണ്ഡലപൂജ ദിവസം ളാഹസത്രം, പ്ലാപ്പളളി, നിലയ്‌ക്കല്‍ വഴി പമ്പയിലെത്തുന്നു. പമ്പയില്‍നിന്നും ശരംകുത്തിയിലെത്തുന്ന തങ്കയങ്കി ഘോഷയാത്രയെ ദേവസ്വം അധികൃതര്‍ സന്നിധാനത്തിലേക്ക്‌ സ്വീകരിക്കും. അതിനുശേഷം അയ്യപ്പന്‌ തങ്കയങ്കി ചാര്‍ത്തി മണ്ഡലപൂജയും നടക്കും.

No comments:

Post a Comment