ഹിന്ദുധർമ്മത്തിന്റെ അടിസ്ഥാനഘടകമാണ് ഗോരക്ഷ. വേദങ്ങളിലും പുരാണങ്ങളിലും ഗോക്കൾക്കുള്ള സ്ഥാനം മഹത്തരമാണ്. ഋഷിമാർ ഗോക്കളെ പരിപാലിച്ചു അവയുടെ പാലിൽ നിന്നും കിട്ടുന്ന നെയ് എടുത്താണ് ലോകനന്മയ് ക്കായി യജ്ഞകർമ്മങ്ങൾ നടത്തിയിരുന്നത്. ഗോവിന്റെ നെറ്റിയിൽ ശിവനും കഴുത്തിൽ പാർവതിയും കൊന്മ്പുകളിൽ ഇന്ദ്രനും വിഷ്ണുവും ചുണ്ടിൽ വസുക്കളും ദന്തങ്ങളിൽ മരുത്തുക്കളും നാക്കിൽ സാരസ്വതിയും നിശ്വാസത്തിൽ നാലു വേദങ്ങളും ആറ് വേദാംങ്ങളും വായിൽ അഗ്നിയും കണ്ണിൽ സൂര്യചന്ദ്രൻമാരും മദ്ധ്യത്തിൽ ബ്രഹ്മാവും ചർമത്തിൽ പ്രജാപതിയും ചെവികളിൽ അശ്വനിദേവന്മാരും കഷത്തിൽ സാധുദേവതകളും മുതുകിൽ നക്ഷത്രങ്ങളും അപാനത്തിൽ സർവതിർത്ഥങ്ങളും മൂത്രത്തിൽ ഗംഗയും ചാണകത്തിൽ ലക്ഷ്മിയും വക്ഷസ്സിൽ സുബ്രഹ്മണ്യനും വാലിൽ രമയും പാർശ്വത്തിൽ വിശ്വദേവൻമാരും കാല്, മുട്ട്, തുട എന്നിവടങ്ങളിൽ പഞ്ചവായുക്കളും കുളബിന്റെ അംഗത്തിൽ സർപ്പങ്ങളും മധ്യത്തിൽ ഗന്ധർവൻമാരും അകിടിൽ ചതുർസ്സമുദ്രങ്ങളും സഥിതി ചെയ്യുന്നു.അങ്ങനെയുള്ള ഗോമാതാവിനെ നിത്യം വണങ്ങുന്നത് അഭിഷ്ട്ഫലസിദ്ധി പ്രദാനം ചെയ്യും.
No comments:
Post a Comment